സൂറത്ത് അന്നാസിആത്ത് (An-Naziat)യിലെ 46 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah An-Naziat.
(അല്ലാഹുവിൽ വിശ്വസിച്ച) മുഅ്മിനീങ്ങളുടെ ആത്മാവുകളെ എളുപ്പത്തോടെയും സൗമ്യമായും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
3
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
وَٱلسَّٰبِحَٰتِ سَبۡحٗا ٣
തഫ്സീർആയത്ത് 3
ആകാശത്ത് നിന്നു ഭൂമിയിലേക്ക് അല്ലാഹുവിൻ്റെ കൽപ്പനയുമായി ഒഴുകിവരുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
4
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
فَٱلسَّٰبِقَٰتِ سَبۡقٗا ٤
തഫ്സീർആയത്ത് 4
അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റാൻ മുന്നോട്ട് കുതിക്കുന്ന മലക്കുകളിൽ ചിലരെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
5
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.(1)
فَٱلۡمُدَبِّرَٰتِ أَمۡرٗا ٥
തഫ്സീർആയത്ത് 5
അല്ലാഹു നടപ്പിലാക്കാൻ ഏൽപ്പിച്ച അവൻ്റെ കൽപ്പനകൾ നിറവേറ്റുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ ഉദാഹരണം. അന്ത്യനാളിൽ എല്ലാവരെയും അല്ലാഹു വിചാരണക്കായും പ്രതിഫലം നൽകുന്നതിനായും ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യും എന്നത് ഊന്നിപ്പറയുന്നതിനാണ് ഇത്രയും കാര്യങ്ങൾ കൊണ്ട് അല്ലാഹു സത്യം ചെയ്തത്.
6
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
يَوۡمَ تَرۡجُفُ ٱلرَّاجِفَةُ ٦
തഫ്സീർആയത്ത് 6
ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്ന ആ ദിവസം.
7
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും.(2)
تَتۡبَعُهَا ٱلرَّادِفَةُ ٧
തഫ്സീർആയത്ത് 7
ഒന്നാമത്തെ കാഹളമൂത്തിനെ പിന്തുടർന്നു കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതപ്പെടും.
8
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
قُلُوبٞ يَوۡمَئِذٖ وَاجِفَةٌ ٨
തഫ്സീർആയത്ത് 8
(അല്ലാഹുവിനെ) നിഷേധിച്ചവരുടെയും അധർമ്മികളുടെയും ഹൃദയങ്ങൾ അന്നേ ദിവസം ഭയന്നു വിറച്ചു കൊണ്ടിരിക്കും.
9
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും
أَبۡصَٰرُهَا خَٰشِعَةٞ ٩
തഫ്സീർആയത്ത് 9
അവരുടെ കണ്ണുകളിൽ അപമാനത്തിൻ്റെ അടയാളങ്ങൾ പ്രകടമാകും.
10
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
മൂസയെ അദ്ദേഹത്തിൻ്റെ രക്ഷിതാവ് പരിശുദ്ധമായ ത്വുവാ താഴ്വരയിൽ വെച്ച് വിളിച്ച സന്ദർഭം.
17
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരു കവിഞ്ഞിരിക്കുന്നു.
ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ١٧
തഫ്സീർആയത്ത് 17
അല്ലാഹു മൂസയോട് സംസാരിച്ച കൂട്ടത്തിൽ അദ്ദേഹത്തോട് പറഞ്ഞു: നീ ഫിർഔനിൻ്റെ അടുക്കൽ ചെല്ലുക. അവൻ അതിക്രമം പ്രവർത്തിക്കുന്നതിലും അഹങ്കാരം നടിക്കുന്നതിലും വളരെ അതിരു കവിഞ്ഞിരിക്കുന്നു.
18
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ١٨
തഫ്സീർആയത്ത് 18
നീ അവനോട് ചോദിക്കുക: ഹേ ഫിർഔൻ! നീ കുഫ്റും (സത്യനിഷേധം) തിന്മകളും വെടിഞ്ഞ് പരിശുദ്ധി പ്രാപിക്കാൻ തയ്യാറുണ്ടോ?
19
നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ ١٩
തഫ്സീർആയത്ത് 19
നിന്നെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിലേക്ക് ഞാൻ നിനക്ക് വഴി കാണിച്ചു തരാം. അങ്ങനെ നീ അവനോട് ഭയഭക്തിയുള്ളവനായി തീരുകയും, അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിക്കുകയും, അവന് കോപമുണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുമോ?
20
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.(4)
فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ ٢٠
തഫ്സീർആയത്ത് 20
അങ്ങനെ മൂസ -عليه السلام- അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള റസൂലാണ് എന്നതിനുള്ള മഹത്തരമായ ആ ദൃഷ്ടാന്തം ഫിർഔനിന് കാണിച്ചു കൊടുത്തു. (പുറത്തെടുക്കുമ്പോൾ പ്രകാശിക്കുന്ന) കയ്യും, (താഴെയിട്ടാൽ സർപ്പമാകുന്ന) വടിയുമാണ് ഈ ദൃഷ്ടാന്തങ്ങൾ.
21
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
فَكَذَّبَ وَعَصَىٰ ٢١
തഫ്സീർആയത്ത് 21
എന്നാൽ ഫിർഔൻ ആ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, മൂസയുടെ കൽപ്പന ധിക്കരിക്കുകയും മാത്രമാണ് ചെയ്തത്.
22
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
ثُمَّ أَدۡبَرَ يَسۡعَىٰ ٢٢
തഫ്സീർആയത്ത് 22
ശേഷം അവൻ മൂസാ കൊണ്ടു വന്നത് സത്യപ്പെടുത്തുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിനും സത്യത്തെ എതിരിടുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
23
അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
فَحَشَرَ فَنَادَىٰ ٢٣
തഫ്സീർആയത്ത് 23
അങ്ങനെ അവൻ മൂസായെ പരാജയപ്പെടുത്തുന്നതിന് വേണ്ടി തൻ്റെ ജനങ്ങളെയും അനുയായികളെയും ഒരുമിച്ചു കൂട്ടുകയും, ഇപ്രകാരം വിളംബരം നടത്തുകയും ചെയ്തു:
24
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ ٢٤
തഫ്സീർആയത്ത് 24
ഞാനാകുന്നു ഉന്നതനായ നിങ്ങളുടെ രക്ഷിതാവ്. എന്നെയല്ലാതെ മറ്റാരെയും നിങ്ങൾ അനുസരിക്കേണ്ടതില്ല.
25
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
അപ്പോൾ അല്ലാഹു അവനെ പിടികൂടി. സമുദ്രത്തിൽ മുക്കിക്കൊന്നു കൊണ്ട് ഇഹലോകത്തും, ഏറ്റവും കഠിനമായ ശിക്ഷ നൽകിക്കൊണ്ട് പരലോകത്തും അവനെ അല്ലാഹു ശിക്ഷിച്ചു.
26
തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്.
إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ ٢٦
തഫ്സീർആയത്ത് 26
ഫിർഔനിന് ഇഹലോകത്തും പരലോകത്തും നാം നൽകിയ ശിക്ഷയിൽ അല്ലാഹുവിനെ ഭയക്കുന്നവർക്ക് തീർച്ചയായും പാഠമുണ്ട്. അല്ലാഹുവിനെ ഭയക്കുന്നവർക്ക് തന്നെയാണ് ഉപദേശങ്ങൾ ഫലപ്പെടുകയുമുള്ളൂ.
27
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
41
(അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.
فَإِنَّ ٱلۡجَنَّةَ هِيَ ٱلۡمَأۡوَىٰ ٤١
തഫ്സീർആയത്ത് 41
എന്നാൽ ആർ തൻ്റെ രക്ഷിതാവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുന്നതിനെ ഭയക്കുകയും, സ്വന്തം ആത്മാവിനെ അല്ലാഹു നിഷിദ്ധമാക്കിയ തന്നിഷ്ടങ്ങൾ പിൻപറ്റുന്നതിൽ നിന്ന് പിടിച്ചു വെക്കുകയും ചെയ്തുവോ; അവന് മടങ്ങിപ്പോകാനുള്ള സങ്കേതം സ്വർഗമാണ്.
42
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്ന് നിന്നോട് ചോദിക്കുന്നു.
43
നിനക്ക് അതിനെപ്പറ്റി എന്തു പറയാനാണുള്ളത്?(7)
فِيمَ أَنتَ مِن ذِكۡرَىٰهَآ ٤٣
തഫ്സീർആയത്ത് 43
അവരോട് അതെന്നാണ് എന്നു പറയാനുള്ള ഒരു അറിവും നിൻ്റെ പക്കലില്ല തന്നെ. അത് നിനക്ക് ആവശ്യമുള്ള കാര്യത്തിൽ പെട്ടതുമല്ല. അന്ത്യനാളിന് വേണ്ടി തയ്യാറെടുക്കുക എന്നത് മാത്രമാണ് നിനക്ക് ആവശ്യമായിട്ടുള്ളത്.
44
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
إِلَىٰ رَبِّكَ مُنتَهَىٰهَآ ٤٤
തഫ്സീർആയത്ത് 44
നിൻ്റെ രക്ഷിതാവിങ്കൽ മാത്രമാണ് അന്ത്യനാളിനെ കുറിച്ചുള്ള അറിവ് ഉള്ളത്.
45
അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا ٤٥
തഫ്സീർആയത്ത് 45
അന്ത്യനാളിനെ ഭയപ്പെടുന്നവർക്ക് താക്കീത് നൽകുന്നവൻ മാത്രമാണ് നീ; കാരണം അവർക്ക് മാത്രമേ നിൻ്റെ താക്കീത് ഉപകാരപ്പെടുകയുള്ളൂ.
46
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)
അന്ത്യനാളിന് അവർ സാക്ഷിയാകുന്ന ദിവസം; തങ്ങൾ ഇഹലോകത്ത് ഒരു ദിവസത്തിലെ സായാഹ്നമോ അതിലെ പ്രഭാതമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നത് പോലെയായിരിക്കും (അവർക്ക് തോന്നുക).