സൂറത്ത് അന്നബഅ് (An-Naba)യിലെ 40 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah An-Naba.
1
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
عَمَّ يَتَسَآءَلُونَ ١
തഫ്സീർആയത്ത് 1
അല്ലാഹു അവൻ്റെ റസൂലിനെ -ﷺ- പറഞ്ഞയച്ചതിന് ശേഷവും എന്തു കാര്യത്തെ കുറിച്ചാണ് ഈ മുശ്രിക്കുകൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
2
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
عَنِ ٱلنَّبَإِ ٱلۡعَظِيمِ ٢
തഫ്സീർആയത്ത് 2
അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത് ഗൗരവതരമായ ആ വാർത്തയെ കുറിച്ചാണ്. പുനരുത്ഥാനത്തെ കുറിച്ചുള്ള വൃത്താന്തം ഉൾക്കൊള്ളുന്ന, അവരുടെ റസൂലിൻ്റെ മേൽ അവതരിച്ച ഈ ഖുർആനാകുന്നു ആ വാർത്ത.
3
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായിരിക്കുന്നുവോ അതിനെപ്പറ്റി.
ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ ٣
തഫ്സീർആയത്ത് 3
സിഹ്ർ എന്നോ കവിതയെന്നോ ജോത്സ്യമെന്നോ പഴമക്കാരുടെ പുരാണമെന്നോ; എന്തു വിശേഷണമാണ് നൽകുക എന്നതിൽ അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഈ ഖുർആൻ.
4
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
كـَلَّا سَيَعۡلَمُونَ ٤
തഫ്സീർആയത്ത് 4
അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. ഖുർആനിനെ കളവാക്കിയ ഇക്കൂട്ടർ തങ്ങളുടെ നിഷേധത്തിൻ്റെ മോശമായ പര്യവസാനം എന്താണെന്ന് അറിയുക തന്നെ ചെയ്യും.
5
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
ثُمَّ كـَلَّا سَيَعۡلَمُونَ ٥
തഫ്സീർആയത്ത് 5
അവർക്ക് പിന്നീട് അക്കാര്യം ഉറപ്പാവുക തന്നെ ചെയ്യും.
6
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا ٦
തഫ്സീർആയത്ത് 6
അവർക്ക് സ്വസ്ഥമായി വസിക്കാൻ യോജ്യമായ നിലയിൽ ഭൂമിയെ നാം ഒരുക്കി കൊടുത്തില്ലേ?
7
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)
وَٱلۡجِبَالَ أَوۡتَادٗا ٧
തഫ്സീർആയത്ത് 7
ഭൂമി ഇളകി പോകാതിരിക്കുന്നതിനായി നാം അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ നിശ്ചയിച്ചു
8
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
وَخَلَقۡنَٰكُمۡ أَزۡوَٰجٗا ٨
തഫ്സീർആയത്ത് 8
അല്ലയോ ജനങ്ങളേ! പുരുഷന്മാരും സ്ത്രീകളുമായി നിങ്ങളെ നാം വ്യത്യസ്ത ഇനങ്ങളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
9
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا ٩
തഫ്സീർആയത്ത് 9
നിങ്ങളുടെ ഉറക്കത്തെ ജോലിത്തിരക്കുകളിൽ നിന്നുള്ള വിശ്രമമായി നാം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
10
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,(1)
وَجَعَلۡنَا ٱلَّيۡلَ لِبَاسٗا ١٠
തഫ്സീർആയത്ത് 10
രാത്രിയെ അതിൻ്റെ ഇരുട്ടിനാൽ നിങ്ങൾക്കൊരു മറയായി നാം നിശ്ചയിച്ചിരിക്കുന്നു; നഗ്നതകൾ മറക്കുന്ന നിങ്ങളുടെ വസ്ത്രം പോലെ.
11
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلۡنَا ٱلنَّهَارَ مَعَاشٗا ١١
തഫ്സീർആയത്ത് 11
പകലിനെ നാം സമ്പാദിക്കാനും ഉപജീവനം അന്വേഷിക്കാനുമുള്ള വേദിയാക്കിയിരിക്കുന്നു.
12
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا ١٢
തഫ്സീർആയത്ത് 12
നിങ്ങൾക്ക് മുകളിൽ ശക്തമായ - കൃത്യതയോടെ നിർമ്മിക്കപ്പെട്ട - ഏഴു ആകാശങ്ങളും നാം നിർമ്മിച്ചിരിക്കുന്നു.
13
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلۡنَا سِرَاجٗا وَهَّاجٗا ١٣
തഫ്സീർആയത്ത് 13
സൂര്യനെ ശക്തമായി ജ്വലിക്കുകയും പ്രകാശം ചൊരിയുകയും ചെയ്യുന്ന വിളക്കായി നാം മാറ്റിയിരിക്കുന്നു.
14
കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
മഴ പെയ്യാറായ കാർമേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം ധാരാളമായി നാം ഇറക്കി തന്നിരിക്കുന്നു.
15
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടുവരാന്‍ വേണ്ടി.
لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا ١٥
തഫ്സീർആയത്ത് 15
അത് മുഖേന വിവിധയിനം ധാന്യങ്ങളും സസ്യങ്ങളും നാം പുറത്തു കൊണ്ടു വരുന്നതിന് വേണ്ടി.
16
ഇടതൂര്‍ന്ന തോട്ടങ്ങളും.
وَجَنَّٰتٍ أَلۡفَافًا ١٦
തഫ്സീർആയത്ത് 16
അത് (വെള്ളം) മുഖേന മരങ്ങളുടെ ശാഖകൾ ഇടകലർന്നു തിങ്ങി നിൽക്കുന്ന പൂന്തോട്ടങ്ങൾ നാം പുറത്തു കൊണ്ടു വരുന്നതിനും വേണ്ടി.
17
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا ١٧
തഫ്സീർആയത്ത് 17
തീർച്ചയായും സൃഷ്ടികൾക്കിടയിൽ വിധിനിർണ്ണയിക്കപ്പെടുന്ന ദിവസത്തിൻ്റെ സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; അത് ഒരിക്കലും (പ്രസ്തുത സമയത്തിൽ നിന്ന്) വൈകുകയില്ല.
18
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ചൂടിൽ നിന്ന് തണുപ്പ് നൽകുന്ന കുളിർമ്മയുള്ള കാറ്റോ, ആസ്വദിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പാനീയമോ അവർക്കവിടെ ലഭിക്കുകയില്ല.
25
കൊടുംചൂടുള്ള വെള്ളവും (നരകക്കാരുടെ ശരീരത്തിൽ നിന്നൊലിച്ച) കൊടുംതണുപ്പുള്ള ദുർജലവുമല്ലാതെ.
إِلَّا حَمِيمٗا وَغَسَّاقٗا ٢٥
തഫ്സീർആയത്ത് 25
ചുട്ടുതിളക്കുന്ന വെള്ളമോ, നരകക്കാരുടെ ചലങ്ങളിൽ നിന്നൊലിക്കുന്ന 'ഗസ്സാഖോ' അല്ലാതെ അവർ അവിടെ രുചിക്കുകയില്ല.
26
അനുയോജ്യമായ പ്രതിഫലമത്രെ അത്.
جَزَآءٗ وِفَاقًا ٢٦
തഫ്സീർആയത്ത് 26
അവർ നിലകൊണ്ടിരുന്ന കുഫ്റിനും (ഇസ്ലാമിനെ നിഷേധിക്കൽ) വഴികേടിനും യോജിച്ച പ്രതിഫലമത്രെ അത്.
27
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا ٢٧
തഫ്സീർആയത്ത് 27
ഭൂമിയിൽ ജീവിക്കവെ പരലോകത്ത് തങ്ങളെ അല്ലാഹു വിചാരണ ചെയ്യുന്നതിനെ കുറിച്ച് ഭയമുള്ളവരായിരുന്നില്ല. കാരണം അവർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. അവർ പുനരുത്ഥാനത്തെ ഭയന്നിരുന്നെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു.
28
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا ٢٨
തഫ്സീർആയത്ത് 28
നമ്മുടെ റസൂലിൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ അവർ അങ്ങേയറ്റം നിഷേധിച്ചു തള്ളുകയും ചെയ്തു.
29
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا ٢٩
തഫ്സീർആയത്ത് 29
അവരുടെ എല്ലാ പ്രവർത്തനങ്ങളെയും നാം തിട്ടപ്പെടുത്തുകയും എണ്ണിക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട അവരുടെ ഏടുകളിൽ അവ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
അതിനാൽ -അതിക്രമികളേ!- നിങ്ങൾ ഒരിക്കലും നിലക്കാത്ത ഈ ശിക്ഷ ആസ്വദിക്കുക! ഇപ്പോഴുള്ള ശിക്ഷയുടെ മേൽ കൂടുതൽ ശിക്ഷയല്ലാതെ മറ്റൊന്നും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരികയില്ല.
അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റിയും അവൻ്റെ വിലക്കുകൾ ഒഴിവാക്കിയും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവർക്ക് അവർ തേടിക്കൊണ്ടിരിക്കുന്ന വിജയത്തിൻ്റെ സ്ഥാനമുണ്ട്. സ്വർഗമാകുന്നു അത്.
32
അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
حَدَآئِقَ وَأَعۡنَٰبٗا ٣٢
തഫ്സീർആയത്ത് 32
പൂന്തോട്ടങ്ങളും മുന്തിരികളും.
33
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
وَكَوَاعِبَ أَتۡرَابٗا ٣٣
തഫ്സീർആയത്ത് 33
സമപ്രായക്കാരായ, തുടുത്ത മാറിടമുള്ള തരുണീമണികൾ.
34
നിറഞ്ഞ പാനപാത്രങ്ങളും.
وَكَأۡسٗا دِهَاقٗا ٣٤
തഫ്സീർആയത്ത് 34
മദ്യത്തിൻ്റെ നിറഞ്ഞ കോപ്പകളും.
35
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും, ഇഹ-പരലോകങ്ങളിൽ അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനുമായ അല്ലാഹു; ഭൂമിയിലും ആകാശങ്ങളിലുമുള്ള സർവ്വർക്കും അവൻ്റെ അനുമതിയില്ലാതെ അവനോട് ചോദിക്കുക എന്നത് പോലും സാധിക്കുകയില്ല.
38
റൂഹും(4) മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
ജിബ്രീലും മലക്കുകളും അണിയണിയായി നിൽക്കുന്ന ദിവസം. അതിവിശാലമായ കാരുണ്യമുള്ളവനായ അല്ലാഹു അനുമതി നൽകിയവരല്ലാതെ, അല്ലാഹുവിനെ ഏകനാക്കുന്ന വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) പറഞ്ഞവരല്ലാതെ, ഒരാളും മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയാനായി സംസാരിക്കുകയില്ല.
39
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.
നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെട്ട ഈ ദിനം; സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ലാത്ത ദിനമത്രെ അത്. അതിനാൽ ആരെങ്കിലും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് അതിലേക്കുള്ള മാർഗം കണ്ടെത്തിക്കൊള്ളട്ടെ.
40
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, 'ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
ഹേ ജനങ്ങളേ! അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നാം നിങ്ങൾക്ക് താക്കീത് ചെയ്തിരിക്കുന്നു. അന്നേ ദിവസം മനുഷ്യൻ താൻ ഇഹലോകത്ത് വെച്ച് മുൻകൂട്ടി പ്രവർത്തിച്ചു വെച്ചത് നോക്കിക്കാണും. ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലെന്ന ആശയോടെ കാഫിർ (അമുസ്ലിം) പറയും: മൃഗങ്ങളെ പോലെ ഞാനും മണ്ണായി തീർന്നിരുന്നെങ്കിൽ. അവയോട് (മൃഗങ്ങളോട്) പരലോകത്ത് 'നിങ്ങൾ മണ്ണായിത്തീരുക' എന്ന് പറയപ്പെടുന്നതാണ്.