Wednesday, 12 August 2026 Hijri: 04:46:37 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ മുർസലാത്ത് المرسلات Al-Mursalat

Surah 77 മക്കിയ്യ • مكية • Makkiyah 50 ആയത്തുകൾ • 50 Ayahs

സൂറത്ത് അൽ മുർസലാത്ത് (Al-Mursalat)യിലെ 50 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Mursalat.

1

തുടരെത്തുടരെ അയക്കപ്പെടുന്നവ തന്നെ സത്യം.

وَٱلۡمُرۡسَلَٰتِ عُرۡفٗا ۝١
തഫ്സീർആയത്ത് 1
കുതിരയുടെ കുഞ്ചിരോമം പോലെ, തുടർച്ചയായി അടിച്ചു വീശുന്ന കാറ്റിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
2

ശക്തിയായി ആഞ്ഞടിക്കുന്നവ തന്നെ സത്യം.

فَٱلۡعَٰصِفَٰتِ عَصۡفٗا ۝٢
തഫ്സീർആയത്ത് 2
ശക്തിയായി (നാശം വിതച്ചു കൊണ്ട്) അടിച്ചു വീശുന്ന കാറ്റിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
3

പരക്കെ വ്യാപിപ്പിക്കുന്നവയും തന്നെ സത്യം.

وَٱلنَّٰشِرَٰتِ نَشۡرٗا ۝٣
തഫ്സീർആയത്ത് 3
മഴ വ്യാപിപ്പിക്കുന്ന കാറ്റിനെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
Source : QUL
4

വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവ (തന്നെ സത്യം).

فَٱلۡفَٰرِقَٰتِ فَرۡقٗا ۝٤
തഫ്സീർആയത്ത് 4
സത്യവും അസത്യവും വേർതിരിക്കുന്ന (സത്യസന്ദേശവുമായി) ഇറങ്ങുന്ന മലക്കുകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
Source : QUL
5

(അല്ലാഹുവിന്റെ) സന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവ (തന്നെ സത്യം;)(1)

فَٱلۡمُلۡقِيَٰتِ ذِكۡرًا ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിങ്കൽ നിന്നുള്ള ബോധനവുമായി ഇറങ്ങുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു.
Source : QUL
6

ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ (സന്ദേശം ഇട്ടുകൊടുക്കുന്നവ).

عُذۡرًا أَوۡ نُذۡرًا ۝٦
തഫ്സീർആയത്ത് 6
ജനങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കുന്നതോ, അവൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്നതോ ആയ സന്ദേശവുമായി അവർ ഇറങ്ങുന്നു.
Source : QUL
7

തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.

إِنَّمَا تُوعَدُونَ لَوَٰقِعٞ ۝٧
തഫ്സീർആയത്ത് 7
നിങ്ങളോട് താക്കീത് ചെയ്യപ്പെട്ട പുനരുത്ഥാനവും വിചാരണയും പ്രതിഫലനാളുമെല്ലാം സംഭവിക്കുക തന്നെ ചെയ്യും; ഒരു സംശയവും അക്കാര്യത്തിലില്ല.
Source : QUL
8

നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,

فَإِذَا ٱلنُّجُومُ طُمِسَتۡ ۝٨
തഫ്സീർആയത്ത് 8
നക്ഷത്രങ്ങൾ; അവയുടെ പ്രകാശം മായ്ക്കപ്പെടുകയും, അവയുടെ വെളിച്ചം നഷ്ടപ്പെടുകയും ചെയ്താൽ;
Source : QUL
9

ആകാശം പിളര്‍ത്തപ്പെടുകയും,

وَإِذَا ٱلسَّمَآءُ فُرِجَتۡ ۝٩
തഫ്സീർആയത്ത് 9
ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;
Source : QUL
10

പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,

وَإِذَا ٱلۡجِبَالُ نُسِفَتۡ ۝١٠
തഫ്സീർആയത്ത് 10
പർവ്വതങ്ങൾ അവയുടെ സ്ഥാനത്ത് നിന്ന് എടുത്തു നീക്കപ്പെടുകയും, അവ തകർത്ത് പൊടിയാക്കപ്പെടുകയും ചെയ്താൽ.
Source : QUL
11

ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!(2)

وَإِذَا ٱلرُّسُلُ أُقِّتَتۡ ۝١١
തഫ്സീർആയത്ത് 11
നിശ്ചയിക്കപ്പെട്ട സമയത്ത് അല്ലാഹുവിൻ്റെ ദൂതന്മാർ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ!
Source : QUL
12

ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?

لِأَيِّ يَوۡمٍ أُجِّلَتۡ ۝١٢
തഫ്സീർആയത്ത് 12
തങ്ങളുടെ ജനതയുടെ മേൽ സാക്ഷ്യം പറയുന്നതിനായാണ് അവർക്ക് ഈ ഗൗരവതരമായ ദിവസം നിശ്ചയിക്കപ്പെട്ടത്.
Source : QUL
13

തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!

لِيَوۡمِ ٱلۡفَصۡلِ ۝١٣
തഫ്സീർആയത്ത് 13
അല്ലാഹു അവൻ്റെ ദാസന്മാർക്കിടയിൽ വിധി പ്രഖ്യാപിക്കുന്ന ദിവസത്തിനായി; അന്ന് സത്യവാന്മാരും അല്ലാത്തവരും, സൗഭാഗ്യവാന്മാരും ദൗർഭാഗ്യവാന്മാരും ആരെന്ന് വേർതിരിയും.
Source : QUL
14

ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ?

وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلۡفَصۡلِ ۝١٤
തഫ്സീർആയത്ത് 14
ഹേ റസൂൽ! 'യൗമുൽ ഫസ്ൽ ' (വിധിനിർണ്ണയത്തിൻ്റെ ദിവസം) എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
Source : QUL
15

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١٥
തഫ്സീർആയത്ത് 15
അല്ലാഹുവിങ്കൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
16

പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

أَلَمۡ نُهۡلِكِ ٱلۡأَوَّلِينَ ۝١٦
തഫ്സീർആയത്ത് 16
മുൻപ് കഴിഞ്ഞു പോയ സമൂഹങ്ങളെ നാം നശിപ്പിച്ചില്ലേ; അവർ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തപ്പോൾ?!
Source : QUL
17

പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.

ثُمَّ نُتۡبِعُهُمُ ٱلۡأٓخِرِينَ ۝١٧
തഫ്സീർആയത്ത് 17
ശേഷം പിൽക്കാരക്കാരിൽ നിന്നുള്ള നിഷേധികളെയും അവരുടെ വഴിയെ നാം അയക്കുന്നതാണ്; മുൻപുള്ളവരെ നശിപ്പിച്ചതു പോലെ അവരെയും നാം നശിപ്പിക്കും.
Source : QUL
18

അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക.

كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ ۝١٨
തഫ്സീർആയത്ത് 18
ആ സമൂഹങ്ങളെ നശിപ്പിച്ചത് പോലെ നബി -ﷺ- കൊണ്ടു വന്നതിനെ നിഷേധിക്കുന്ന കുറ്റവാളികളെ നാം നശപ്പിക്കും.
Source : QUL
19

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١٩
തഫ്സീർആയത്ത് 19
കുറ്റവാളികളെ അല്ലാഹു ശിക്ഷിക്കും എന്ന അവൻ്റെ താക്കീതിനെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
20

നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?

أَلَمۡ نَخۡلُقكُّم مِّن مَّآءٖ مَّهِينٖ ۝٢٠
തഫ്സീർആയത്ത് 20
അല്ലയോ ജനങ്ങളേ! അറപ്പുണ്ടാക്കുന്ന, കുറച്ച് ദ്രാവകത്തിൽ നിന്ന് -ഒരു ബീജത്തിൽ നിന്ന്- നാം നിങ്ങളെ സൃഷ്ടിച്ചില്ലേ?!
Source : QUL
21

എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.

فَجَعَلۡنَٰهُ فِي قَرَارٖ مَّكِينٍ ۝٢١
തഫ്സീർആയത്ത് 21
എന്നിട്ട് നാം അതിനെ സുരക്ഷിതമായ ഒരു സ്ഥാനത്ത് -സ്ത്രീയുടെ ഗർഭപാത്രത്തിൽ- വെച്ചു.
Source : QUL
22

നിശ്ചിതമായ ഒരു അവധി വരെ.

إِلَىٰ قَدَرٖ مَّعۡلُومٖ ۝٢٢
തഫ്സീർആയത്ത് 22
അറിയപ്പെട്ട ഒരു അവധി -ഗർഭകാലം- വരെ.
Source : QUL
23

അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!(3)

فَقَدَرۡنَا فَنِعۡمَ ٱلۡقَٰدِرُونَ ۝٢٣
തഫ്സീർആയത്ത് 23
എന്നിട്ട് നാം കുട്ടിയുടെ രൂപവും നീളവും നിറവും മറ്റുമെല്ലാം നിശ്ചയിച്ചു. അവയെല്ലാം എത്ര നന്നായി നിർണ്ണയിക്കുന്നവനാണ് നാം!
Source : QUL
24

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٢٤
തഫ്സീർആയത്ത് 24
അല്ലാഹുവിൻ്റെ ശക്തിയെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
25

ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?

أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا ۝٢٥
തഫ്സീർആയത്ത് 25
മനുഷ്യരെയെല്ലാം -മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും- ഉൾക്കൊള്ളുന്നതാക്കി നാം ഭൂമിയെ നിശ്ചയിച്ചില്ലേ?
Source : QUL
26

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.

أَحۡيَآءٗ وَأَمۡوَٰتٗا ۝٢٦
തഫ്സീർആയത്ത് 26
അവരിൽ ജീവിച്ചിരിക്കുന്നവർക്ക് അതിന് മുകളിൽ താമസവും ജീവിതവുമുണ്ട്; മരിച്ചവരാകട്ടെ അതിനുള്ളിൽ മറമാടപ്പെട്ടിരിക്കുന്നു.
Source : QUL
27

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.

وَجَعَلۡنَا فِيهَا رَوَٰسِيَ شَٰمِخَٰتٖ وَأَسۡقَيۡنَٰكُم مَّآءٗ فُرَاتٗا ۝٢٧
തഫ്സീർആയത്ത് 27
അതിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ നാം നിശ്ചയിച്ചിരിക്കുന്നു. ഭൂമി ഇളകുന്നതിൽ നിന്ന് അതിനെ പിടിച്ചു വെക്കുന്നത് ആ പർവ്വതങ്ങളാണ്. മനുഷ്യരേ! നിങ്ങൾക്ക് നാം ശുദ്ധമായ വെള്ളം കുടിക്കാൻ നൽകിയിരിക്കുന്നു. ഇവയെല്ലാം പടച്ചവന് നിങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത് അസാധ്യമല്ല!
Source : QUL
28

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٢٨
തഫ്സീർആയത്ത് 28
തങ്ങളുടെ മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
29

(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.

ٱنطَلِقُوٓاْ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ۝٢٩
തഫ്സീർആയത്ത് 29
തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർ കൊണ്ടു വന്ന ഇസ്ലാമിനെ നിഷേധിച്ചവരോട് പറയപ്പെടും: അല്ലയോ നിഷേധികളേ! നിങ്ങൾ നിഷേധിച്ചിരുന്ന ശിക്ഷയിലേക്ക് നടക്കുക!
Source : QUL
30

മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക്(4) നിങ്ങള്‍ പോയിക്കൊള്ളുക.

ٱنطَلِقُوٓاْ إِلَىٰ ظِلّٖ ذِي ثَلَٰثِ شُعَبٖ ۝٣٠
തഫ്സീർആയത്ത് 30
നരകത്തിൻ്റെ പുകയുടെ തണലിന് താഴേക്ക് നടക്കുക; അതിന് മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും.
Source : QUL
31

അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല.

لَّا ظَلِيلٖ وَلَا يُغۡنِي مِنَ ٱللَّهَبِ ۝٣١
തഫ്സീർആയത്ത് 31
തണലുകൾക്കുണ്ടാകുന്ന തണുപ്പ് അതിനുണ്ടാവുകയില്ല. നരഗാഗ്നിയുടെ ചൂടും തീപ്പൊരിയും നിങ്ങളിലേക്ക് എത്തുന്നത് അത് തടയുകയുമില്ല.
Source : QUL
32

തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും.

إِنَّهَا تَرۡمِي بِشَرَرٖ كَٱلۡقَصۡرِ ۝٣٢
തഫ്സീർആയത്ത് 32
നരകം തീപ്പൊരികൾ പുറത്തേക്ക് തുപ്പിക്കൊണ്ടിരിക്കും; കൊട്ടാരസമാനമായ വലുപ്പമുണ്ടായിരിക്കും അതിൻ്റെ ഓരോ തീപ്പൊരികൾക്കും.
Source : QUL
33

അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.

كَأَنَّهُۥ جِمَٰلَتٞ صُفۡرٞ ۝٣٣
തഫ്സീർആയത്ത് 33
നരകാഗ്നിയിലെ തീപ്പൊരികൾ പോലും മഞ്ഞനിറമുള്ള ഒട്ടകക്കൂട്ടങ്ങളെ പോലെ വലുപ്പവും വ്യാപ്തിയുമുള്ളവയായിരിക്കും.
Source : QUL
34

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٣٤
തഫ്സീർആയത്ത് 34
അല്ലാഹുവിൻ്റെ ശിക്ഷയെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
35

അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.

هَٰذَا يَوۡمُ لَا يَنطِقُونَ ۝٣٥
തഫ്സീർആയത്ത് 35
ഈ ദിവസം; ഇന്നവർ ഒന്നും സംസാരിക്കുകയില്ല.
Source : QUL
36

അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.

وَلَا يُؤۡذَنُ لَهُمۡ فَيَعۡتَذِرُونَ ۝٣٦
തഫ്സീർആയത്ത് 36
തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോട് ചെയ്തു പോയ (ഇസ്ലാം) നിഷേധത്തിനും തിന്മകൾക്കും ഒഴിവുകഴിവ് പറയാൻ പോലും അന്നവർക്ക് അനുമതി നൽകപ്പെടുകയില്ല. അങ്ങനെ ഒന്നൊഴിവു പറഞ്ഞു നോക്കാൻ പോലും അവർക്ക് സാധിക്കുകയില്ല.
Source : QUL
37

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٣٧
തഫ്സീർആയത്ത് 37
ഈ ദിവസത്തെ കുറിച്ചുള്ള വാർത്തയെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
38

(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

هَٰذَا يَوۡمُ ٱلۡفَصۡلِۖ جَمَعۡنَٰكُمۡ وَٱلۡأَوَّلِينَ ۝٣٨
തഫ്സീർആയത്ത് 38
ഇതാകുന്നു വിധിനിർണ്ണയത്തിൻ്റെ ദിനം! നിങ്ങളെയും മുൻസമൂഹങ്ങളെയും നാമിതാ ഒരു വേദിയിൽ ഒരുമിച്ചു കൂട്ടിയിരിക്കുന്നു.
Source : QUL
39

ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.

فَإِن كَانَ لَكُمۡ كَيۡدٞ فَكِيدُونِ ۝٣٩
തഫ്സീർആയത്ത് 39
അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും തന്ത്രം നിങ്ങൾ കരുതി വെച്ചിട്ടുണ്ടെങ്കിൽ പ്രയോഗിച്ചു നോക്കൂ!
Source : QUL
40

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٠
തഫ്സീർആയത്ത് 40
യൗമുൽ ഫസ്ലി'നെ (വിധിനിർണ്ണയത്തിൻ്റെ ദിവസം) നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
41

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.

إِنَّ ٱلۡمُتَّقِينَ فِي ظِلَٰلٖ وَعُيُونٖ ۝٤١
തഫ്സീർആയത്ത് 41
തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിരോധങ്ങൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ച് ജീവിച്ചവർ തീർച്ചയായും സ്വർഗത്തിൻ്റെ പച്ചപ്പു നിറഞ്ഞ വൃക്ഷങ്ങളുടെ തണലിലും, ഒഴുകുന്ന ശുദ്ധമായ ഉറവവെള്ളത്തിന് അരികെയുമായിരിക്കും.
Source : QUL
42

അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.

وَفَوَٰكِهَ مِمَّا يَشۡتَهُونَ ۝٤٢
തഫ്സീർആയത്ത് 42
അവർക്ക് കഴിക്കാൻ ഇഷ്ടമുള്ള പഴവർഗങ്ങൾക്കിടയിൽ.
Source : QUL
43

(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ളാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.

كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ ۝٤٣
തഫ്സീർആയത്ത് 43
അവരോട് പറയപ്പെടും: ശുദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക! രുചികരമായ -കലർപ്പില്ലാത്ത- പാനീയങ്ങൾ കുടിക്കുക! ഭൂമിയിൽ നിങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചിരുന്നവർ ആയിരുന്നല്ലോ?!
Source : QUL
44

തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.

إِنَّا كَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٤٤
തഫ്സീർആയത്ത് 44
തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കിയവർക്ക് ഇതു പോലുള്ള പ്രതിഫലമാണ് നാം നൽകുക.
Source : QUL
45

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٥
തഫ്സീർആയത്ത് 45
അല്ലാഹു സൂക്ഷ്മത പാലിച്ചു ജീവിക്കുന്നവർക്ക് ഒരുക്കി വെച്ച പ്രതിഫലത്തെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
46

(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.

كُلُواْ وَتَمَتَّعُواْ قَلِيلًا إِنَّكُم مُّجۡرِمُونَ ۝٤٦
തഫ്സീർആയത്ത് 46
നിഷേധിക്കുന്നവരോട് പറയുക: കുറച്ചു കാലം ഈ ജീവിതത്തിലെ ആസ്വാദനങ്ങളെല്ലാം അനുഭവിച്ച്, തിന്നും കുടിച്ചും കഴിച്ചു കൂട്ടുക! തീർച്ചയായും അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്ത നിങ്ങൾ കുറ്റവാളികൾ തന്നെ.
Source : QUL
47

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٧
തഫ്സീർആയത്ത് 47
പ്രതിഫല നാളിൽ തങ്ങൾക്ക് അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള ശിക്ഷയെ നിഷേധിക്കുന്നവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
48

അവരോട് 'റുകൂഅ് ചെയ്യുക' (കുമ്പിടുക) എന്ന് പറയപ്പെട്ടാല്‍ അവര്‍ റുകൂഅ് ചെയ്യുകയില്ല.(5)

وَإِذَا قِيلَ لَهُمُ ٱرۡكَعُواْ لَا يَرۡكَعُونَ ۝٤٨
തഫ്സീർആയത്ത് 48
ഈ നിഷേധികളോട് 'അല്ലാഹുവിന് വേണ്ടി നിസ്കരിക്കൂ' എന്ന് പറയപ്പെട്ടാൽ അവർ നിസ്കരിക്കുകയില്ല.
Source : QUL
49

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝٤٩
തഫ്സീർആയത്ത് 49
അല്ലാഹുവിങ്കൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും ശിക്ഷയുമുണ്ടാകട്ടെ!
Source : QUL
50

ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?

فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ ۝٥٠
തഫ്സീർആയത്ത് 50
അവരുടെ രക്ഷിതാവായ അല്ലാഹു അവതരിപ്പിച്ച ഈ ഖുർആനിൽ അവർ വിശ്വസിക്കില്ലെങ്കിൽ ഇനി മറ്റേത് സംസാരത്തിലാണ് അവർ വിശ്വസിക്കുക?!
Source : QUL