Sunday, 11 October 2026 Hijri: — 06:47:18 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Complete Surah Tafsir

അൽ ഇൻശിഖാഖ് الانشقاق Al-Inshiqaq

Surah 84 മക്കിയ്യ • مكية • Makkiyah 25 ആയത്തുകൾ • 25 Ayahs

സൂറത്ത് അൽ ഇൻശിഖാഖ് (Al-Inshiqaq)യിലെ 25 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Inshiqaq.

1

ആകാശം പിളരുമ്പോള്‍,

إِذَا ٱلسَّمَآءُ ٱنشَقَّتۡ ۝١
തഫ്സീർആയത്ത് 1
മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ;
Source : QUL
2

അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍ - അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ۝٢
തഫ്സീർആയത്ത് 2
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
Source : QUL
3

ഭൂമി നീട്ടപ്പെടുമ്പോള്‍.

وَإِذَا ٱلۡأَرۡضُ مُدَّتۡ ۝٣
തഫ്സീർആയത്ത് 3
മാവ് പരത്തപ്പെടുന്നതു പോലെ ഭൂമിയെ അല്ലാഹു പരത്തിയാൽ
Source : QUL
4

അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ ۝٤
തഫ്സീർആയത്ത് 4
ഭൂമി അതിലുള്ള നിധികളും സമ്പാദ്യങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ.
Source : QUL
5

അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍ - അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.(1)

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ۝٥
തഫ്സീർആയത്ത് 5
ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
Source : QUL
6

ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും(2) അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.

يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ ۝٦
തഫ്സീർആയത്ത് 6
അല്ലയോ മനുഷ്യാ! നീ ഒന്നല്ലെങ്കിൽ നന്മയോ, അതല്ലെങ്കിൽ തിന്മയോ പ്രവർത്തിക്കുന്നവനായി കൊണ്ട് നിൻ്റെ രക്ഷിതാവിനെ അന്ത്യനാളിൽ കണ്ടുമുട്ടുന്നതാണ്. അവൻ നിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
Source : QUL
7

എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,

فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ ۝٧
തഫ്സീർആയത്ത് 7
എന്നാൽ ഏതൊരാൾക്ക് തൻ്റെ പ്രവർത്തനങ്ങളുടെ രേഖ വലതു കയ്യിൽ നൽകപ്പെട്ടുവോ;
Source : QUL
8

അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.

فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا ۝٨
തഫ്സീർആയത്ത് 8
അവനെ അല്ലാഹു വളരെ എളുപ്പമുള്ള ഒരു വിചാരണക്ക് വിധേയനാക്കുന്നതാണ്; ഒരു ശിക്ഷയും വിധിക്കാതെ, അവൻ ചെയ്ത പ്രവർത്തനങ്ങൾ അവന് കാണിച്ചു കൊടുക്കുക മാത്രമാണുണ്ടാവുക.
Source : QUL
9

അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.

وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا ۝٩
തഫ്സീർആയത്ത് 9
അവൻ തൻ്റെ കുടുംബക്കാരുടെ അടുക്കലേക്ക് സന്തോഷവാനായി തിരിച്ചു പോകും.
Source : QUL
10

എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ

وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ ۝١٠
തഫ്സീർആയത്ത് 10
എന്നാൽ ഏതൊരുവന് അവൻ്റെ മുതുകിന് പിന്നിലൂടെ, ഇടതു കയ്യിൽ തൻ്റെ രേഖ നൽകപ്പെട്ടുവോ;
Source : QUL
11

അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,

فَسَوۡفَ يَدۡعُواْ ثُبُورٗا ۝١١
തഫ്സീർആയത്ത് 11
സ്വയം നാശമേ എന്നവൻ വിലപിച്ചു കൊണ്ടിരിക്കും.
Source : QUL
12

ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.

وَيَصۡلَىٰ سَعِيرًا ۝١٢
തഫ്സീർആയത്ത് 12
അവൻ നരകത്തിൻ്റെ തീയിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യും.
Source : QUL
13

തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا ۝١٣
തഫ്സീർആയത്ത് 13
അവൻ ഇഹലോകജീവിതത്തിൽ തൻ്റെ കുടുംബത്തോടൊപ്പം, അവൻ നിലകൊള്ളുന്ന നിഷേധത്തിലും തിന്മകളിലും സന്തോഷവാനായി ജീവിച്ചിരുന്നവനായിരുന്നു.
Source : QUL
14

തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.

إِنَّهُۥ ظَنَّ أَن لَّن يَحُورَ ۝١٤
തഫ്സീർആയത്ത് 14
തൻ്റെ മരണത്തിന് ശേഷം ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു.
Source : QUL
15

അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.

بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا ۝١٥
തഫ്സീർആയത്ത് 15
അതെ! അവനെ അല്ലാഹു ആദ്യം സൃഷ്ടിച്ചതു പോലെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരിക തന്നെ ചെയ്യുന്നതാണ്. അവൻ്റെ രക്ഷിതാവ് അവൻ്റെ അവസ്ഥ കാണുന്നവനാകുന്നു. ഒന്നും അവനിൽ നിന്നും മറഞ്ഞുപോകുന്നില്ല. അവൻ്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
Source : QUL
16

എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

فَلَآ أُقۡسِمُ بِٱلشَّفَقِ ۝١٦
തഫ്സീർആയത്ത് 16
സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
17

രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,(3)

وَٱلَّيۡلِ وَمَا وَسَقَ ۝١٧
തഫ്സീർആയത്ത് 17
രാത്രിയെ കൊണ്ടും അതിൽ ഒരുമിച്ചു ചേർക്കപ്പെട്ടവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
Source : QUL
18

ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.

وَٱلۡقَمَرِ إِذَا ٱتَّسَقَ ۝١٨
തഫ്സീർആയത്ത് 18
ചന്ദ്രൻ ഒരുമിച്ചു കൂടുകയും, പൂർണ്ണചന്ദ്രനായി തീരുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
Source : QUL
19

തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.(4)

لَتَرۡكَبُنَّ طَبَقًا عَن طَبَقٖ ۝١٩
തഫ്സീർആയത്ത് 19
അല്ലയോ ജനങ്ങളേ! നിങ്ങൾ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് കയറിക്കൊണ്ടേ ഇരിക്കുന്നവരാണ്. ബീജത്തിൽ നിന്നും അണ്ഡമായും ശേഷം സിക്താണ്ഡമായും തീരുന്നത് പോലെ. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും, ശേഷം പുനരുജ്ജീവനത്തിലേക്കും.
Source : QUL
20

എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.

فَمَا لَهُمۡ لَا يُؤۡمِنُونَ ۝٢٠
തഫ്സീർആയത്ത് 20
(ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല.
Source : QUL
21

അവര്‍ക്ക് ഖുര്‍ആന്‍ ഓതിക്കൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.(5)

وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩ ۝٢١
തഫ്സീർആയത്ത് 21
അവർക്ക് ഖുർആൻ ഓതികേൾപ്പിക്കപ്പെട്ടാൽ അവർ തങ്ങളുടെ രക്ഷിതാവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യുന്നുമില്ല.
Source : QUL
22

പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.

بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ ۝٢٢
തഫ്സീർആയത്ത് 22
പക്ഷേ ഇസ്ലാമിനെ നിഷേധിച്ചവർ അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നതിനെ കളവാക്കുകയാണ്.
Source : QUL
23

അവര്‍ മനസ്സുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

وَٱللَّهُ أَعۡلَمُ بِمَا يُوعُونَ ۝٢٣
തഫ്സീർആയത്ത് 23
അവരുടെ ഹൃദയങ്ങൾ മൂടിവെക്കുന്നതിനെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് മറഞ്ഞു പോവുകയില്ല.
Source : QUL
24

ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

فَبَشِّرۡهُم بِعَذَابٍ أَلِيمٍ ۝٢٤
തഫ്സീർആയത്ത് 24
അല്ലയോ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക.
Source : QUL
25

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ ۝٢٥
തഫ്സീർആയത്ത് 25
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ; അവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്; സ്വർഗമാണത്.
Source : QUL