Wednesday, 12 August 2026 Hijri: 02:24:26 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ മുതഫ്ഫിഫീൻ المطففين Al-Mutaffifin

Surah 83 മക്കിയ്യ • مكية • Makkiyah 36 ആയത്തുകൾ • 36 Ayahs

സൂറത്ത് അൽ മുതഫ്ഫിഫീൻ (Al-Mutaffifin)യിലെ 36 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Mutaffifin.

1

അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം.

وَيۡلٞ لِّلۡمُطَفِّفِينَ ۝١
തഫ്സീർആയത്ത് 1
അളവിൽ കുറക്കുന്നവർക്ക് മഹാനാശം.
Source : QUL
2

അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ അവർ തികച്ചെടുക്കും.

ٱلَّذِينَ إِذَا ٱكۡتَالُواْ عَلَى ٱلنَّاسِ يَسۡتَوۡفُونَ ۝٢
തഫ്സീർആയത്ത് 2
മറ്റുള്ളവരിൽ നിന്ന് അളന്നു വാങ്ങുകയാണെങ്കിൽ തങ്ങളുടെ അവകാശം ഒട്ടും കുറവ് വരുത്താതെ നേടിയെടുക്കുകയും;
Source : QUL
3

ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ അവർ നഷ്ടം വരുത്തുകയും ചെയ്യും.

وَإِذَا كَالُوهُمۡ أَو وَّزَنُوهُمۡ يُخۡسِرُونَ ۝٣
തഫ്സീർആയത്ത് 3
അവർ ജനങ്ങൾക്ക് അളന്നു കൊടുക്കുകയാണെങ്കിൽ തൂക്കത്തിലും അളവിലും കുറവ് വരുത്തുകയും ചെയ്യും. നബി -ﷺ- പാലായനം ചെയ്ത് മദീനയിലേക്ക് വരുമ്പോൾ അവിടെയുള്ളവരുടെ സ്ഥിതി ഇപ്രകാരമായിരുന്നു.
Source : QUL
4

അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?

أَلَا يَظُنُّ أُوْلَٰٓئِكَ أَنَّهُم مَّبۡعُوثُونَ ۝٤
തഫ്സീർആയത്ത് 4
ഈ തിന്മ പ്രവർത്തിക്കുന്നവർ തങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടും എന്നതിൽ ഉറച്ചു വിശ്വസിക്കുന്നില്ലേ?
Source : QUL
5

ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌.

لِيَوۡمٍ عَظِيمٖ ۝٥
തഫ്സീർആയത്ത് 5
വിചാരണക്കും പ്രതിഫലം നൽകപ്പെടുന്നതിനുമായി പരീക്ഷണങ്ങളും ഭീകരതയും നിറഞ്ഞു നിൽക്കുന്ന ഭയങ്കരമായ ഒരു ദിവസത്തിൽ (ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന്).
Source : QUL
6

അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റു വരുന്ന ദിവസം.

يَوۡمَ يَقُومُ ٱلنَّاسُ لِرَبِّ ٱلۡعَٰلَمِينَ ۝٦
തഫ്സീർആയത്ത് 6
എല്ലാ സൃഷ്ടികളുടെയും രക്ഷിതാവിങ്കലേക്ക് ജനങ്ങൾ വിചാരണക്കായി എഴുന്നേറ്റ് വരുന്ന ദിവസം.
Source : QUL
7

നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.

كـَلَّآ إِنَّ كِتَٰبَ ٱلۡفُجَّارِ لَفِي سِجِّينٖ ۝٧
തഫ്സീർആയത്ത് 7
മരണ ശേഷം ഒരു പുനരുജ്ജീവനമുണ്ടാകുകയില്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! ഇസ്ലാമിനെ നിഷേധിച്ച അധർമ്മകാരികളുടെയും കപടവിശ്വാസികളുടെയും ഗ്രന്ഥം ഭൂമിക്കടിയിൽ വളരെ താഴ്ചയിൽ നഷ്ടം സംഭവിച്ച അവസ്ഥയിലായിരിക്കും.
Source : QUL
8

സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?

وَمَآ أَدۡرَىٰكَ مَا سِجِّينٞ ۝٨
തഫ്സീർആയത്ത് 8
ഹേ റസൂൽ! 'സിജ്ജീൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
Source : QUL
9

എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.(1)

كِتَٰبٞ مَّرۡقُومٞ ۝٩
തഫ്സീർആയത്ത് 9
അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.
Source : QUL
10

അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١٠
തഫ്സീർആയത്ത് 10
അന്നേ ദിവസം കളവാക്കിയവർക്ക് നാശവും നഷ്ടവുമുണ്ടാകട്ടെ.
Source : QUL
11

അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.

ٱلَّذِينَ يُكَذِّبُونَ بِيَوۡمِ ٱلدِّينِ ۝١١
തഫ്സീർആയത്ത് 11
അല്ലാഹു അടിമകൾക്ക് അവരുടെ ഇഹലോകത്തെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന പ്രതിഫലദിവസത്തെ നിഷേധിക്കുന്നവർക്ക്.
Source : QUL
12

എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.

وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعۡتَدٍ أَثِيمٍ ۝١٢
തഫ്സീർആയത്ത് 12
അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ലംഘിച്ചവനും, ധാരാളമായി തിന്മകൾ പ്രവർത്തിക്കുന്നവനുമല്ലാതെ ആ ദിവസത്തെ നിഷേധിക്കുകയില്ല.
Source : QUL
13

അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.

إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٣
തഫ്സീർആയത്ത് 13
നമ്മുടെ ദൂതനായ മുഹമ്മദിൻ്റെ -ﷺ- മേൽ അവതരിപ്പിക്കപ്പെട്ട (ഖുർആനിലെ) ആയത്തുകൾ പാരായണം ചെയ്ത് കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇത് പഴമക്കാരുടെ പുരാണങ്ങളാണ്. ഇതൊന്നും അല്ലാഹുവിൽ നിന്നുള്ളതല്ല.
Source : QUL
14

അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.

كـَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُواْ يَكۡسِبُونَ ۝١٤
തഫ്സീർആയത്ത് 14
നിഷേധികളായ ഇവർ ധരിച്ചു വെച്ചതു പോലെയല്ല കാര്യം! എന്നാൽ ചെയ്തു വെച്ച തിന്മകൾ അവരുടെ ബുദ്ധിയെ കീഴടക്കുകയും, അതിന് മറയിടുകയും ചെയ്തിരിക്കുന്നു. അതിനാൽ തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് അവർക്ക് സത്യം കാണാൻ കഴിയില്ല.
Source : QUL
15

അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.(2)

كـَلَّآ إِنَّهُمۡ عَن رَّبِّهِمۡ يَوۡمَئِذٖ لَّمَحۡجُوبُونَ ۝١٥
തഫ്സീർആയത്ത് 15
ഉറപ്പായും അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കാണുന്നതിൽ നിന്ന് അന്ത്യനാളിൽ തടയപ്പെടുന്നതാണ്.
Source : QUL
16

പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.

ثُمَّ إِنَّهُمۡ لَصَالُواْ ٱلۡجَحِيمِ ۝١٦
തഫ്സീർആയത്ത് 16
പിന്നെ അവർ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതാണ്.
Source : QUL
17

പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.

ثُمَّ يُقَالُ هَٰذَا ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ ۝١٧
തഫ്സീർആയത്ത് 17
പിന്നീട് അവരെ ആക്ഷേപിച്ചു കൊണ്ട് ഇങ്ങനെ പറയപ്പെടും: ദുനിയാവിൽ നിങ്ങളുടെ റസൂൽ പറഞ്ഞു തന്നപ്പോൾ നിഷേധിച്ച അതേ ശിക്ഷയാണ് നിങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
Source : QUL
18

നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ 'ഇല്ലിയ്യൂനി'ല്‍ തന്നെയായിരിക്കും.

كـَلَّآ إِنَّ كِتَٰبَ ٱلۡأَبۡرَارِ لَفِي عِلِّيِّينَ ۝١٨
തഫ്സീർആയത്ത് 18
വിചാരണയോ പ്രതിഫലമോ ഇല്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! തീർച്ചയായും സൽകർമ്മികളുടെ ഗ്രന്ഥം 'ഇല്ലിയ്യീനിൽ' ആയിരിക്കും.
Source : QUL
19

ഇല്ലിയ്യൂന്‍' എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

وَمَآ أَدۡرَىٰكَ مَا عِلِّيُّونَ ۝١٩
തഫ്സീർആയത്ത് 19
ഹേ റസൂൽ! 'ഇല്ലിയ്യൂൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
Source : QUL
20

എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.(3)

كِتَٰبٞ مَّرۡقُومٞ ۝٢٠
തഫ്സീർആയത്ത് 20
അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.
Source : QUL
21

സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.(4)

يَشۡهَدُهُ ٱلۡمُقَرَّبُونَ ۝٢١
തഫ്സീർആയത്ത് 21
ഓരോ ആകാശത്തിലെയും സാമീപ്യം സിദ്ധിച്ച മലക്കുകൾ ഈ ഗ്രന്ഥത്തിൻ്റെ അടുക്കൽ സന്നിഹിതരാകും.
Source : QUL
22

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٍ ۝٢٢
തഫ്സീർആയത്ത് 22
ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.
Source : QUL
23

സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.

عَلَى ٱلۡأَرَآئِكِ يَنظُرُونَ ۝٢٣
തഫ്സീർആയത്ത് 23
അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നോക്കിക്കൊണ്ടിരിക്കും; അവരുടെ മനസ്സുകളെ പ്രശോഭിതവും സന്തോഷപൂരിതവുമാക്കുന്ന എല്ലാത്തിലേക്കും (അവർ നോക്കിക്കൊണ്ടിരിക്കും).
Source : QUL
24

അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.

تَعۡرِفُ فِي وُجُوهِهِمۡ نَضۡرَةَ ٱلنَّعِيمِ ۝٢٤
തഫ്സീർആയത്ത് 24
നീ അവരെ കണ്ടാൽ അവരുടെ മുഖങ്ങളിൽ സുഖാനുഭൂതികളുടെ അടയാളവും ഭംഗിയും തിളക്കവും കാണാൻ കഴിയും.
Source : QUL
25

മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.

يُسۡقَوۡنَ مِن رَّحِيقٖ مَّخۡتُومٍ ۝٢٥
തഫ്സീർആയത്ത് 25
അവരുടെ ഭൃതന്മാർ അവർക്കായി മുദ്ര വെക്കപ്പെട്ട പാത്രങ്ങളിൽ നിന്ന് മദ്യം പകർന്നു കൊണ്ടിരിക്കും.
Source : QUL
26

അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ.

خِتَٰمُهُۥ مِسۡكٞۚ وَفِي ذَٰلِكَ فَلۡيَتَنَافَسِ ٱلۡمُتَنَٰفِسُونَ ۝٢٦
തഫ്സീർആയത്ത് 26
അതിൽ നിന്ന് തുടക്കം മുതൽ അവസാനം വരെ കസ്തൂരിയുടെ മണം അടിച്ചു കൊണ്ടിരിക്കും. അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്തും, അവന് വെറുപ്പുണ്ടാക്കുന്നവ വെടിഞ്ഞും മത്സരിക്കുന്നവർ മത്സരിക്കേണ്ടത് ഈ മാന്യമായ പ്രതിഫലത്തിന് വേണ്ടിയത്രെ.
Source : QUL
27

അതിലെ ചേരുവ 'തസ്നീം' ആയിരിക്കും.

وَمِزَاجُهُۥ مِن تَسۡنِيمٍ ۝٢٧
തഫ്സീർആയത്ത് 27
മുദ്ര വെക്കപ്പെട്ട ഈ പാനീയത്തിൽ 'തസ്നീം' എന്നു പേരുള്ള ഉറവയിൽ നിന്നും കലർത്തുന്നതാണ്.
Source : QUL
28

അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.

عَيۡنٗا يَشۡرَبُ بِهَا ٱلۡمُقَرَّبُونَ ۝٢٨
തഫ്സീർആയത്ത് 28
തസ്നീം' എന്നാൽ സ്വർഗത്തിൽ ഏറ്റവും മുകളിലുള്ള ഉറവയാണ്. അല്ലാഹുവിനോട് കൂടുതൽ സാമീപ്യം സിദ്ധിച്ചവർക്ക് അതിൽ നിന്ന് കലർപ്പില്ലാതെ ശുദ്ധമായി കുടിക്കാൻ ലഭിക്കുന്നതാണ്. ബാക്കിയുള്ളവർക്ക് അത് മറ്റു പാനീയങ്ങളിൽ കലർത്തിയ രൂപത്തിൽ കുടിക്കാൻ ലഭിക്കുന്നതാണ്.
Source : QUL
29

തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.

إِنَّ ٱلَّذِينَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِينَ ءَامَنُواْ يَضۡحَكُونَ ۝٢٩
തഫ്സീർആയത്ത് 29
(ഇസ്ലാമിനെ) നിഷേധിക്കുകയും, അതിക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നവർ (ഇസ്ലാമിൽ) വിശ്വസിച്ചിരുന്നവരെ പരിഹസിച്ച് ചിരിക്കുമായിരുന്നു.
Source : QUL
30

അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.

وَإِذَا مَرُّواْ بِهِمۡ يَتَغَامَزُونَ ۝٣٠
തഫ്സീർആയത്ത് 30
(ഇസ്ലാമിൽ) വിശ്വസിച്ചവരുടെ അടുക്കൽ കൂടെ നടന്നു പോകുമ്പോൾ അവർ പരിഹാസത്തോടെയും ഇകഴ്ത്തിയും കണ്ണിട്ടു കാണിക്കുമായിരുന്നു.
Source : QUL
31

അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.

وَإِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمُ ٱنقَلَبُواْ فَكِهِينَ ۝٣١
തഫ്സീർആയത്ത് 31
(ഇസ്ലാമിനെ) നിഷേധിച്ചതിലും, (ഇസ്ലാമിൽ) വിശ്വസിക്കുന്നവരെ പരിഹസിച്ചതിലുമുള്ള ആഹ്ളാദത്തിൽ അവർ തങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചു പോകുമായിരുന്നു.
Source : QUL
32

അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, 'തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ്' എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.

وَإِذَا رَأَوۡهُمۡ قَالُوٓاْ إِنَّ هَٰٓؤُلَآءِ لَضَآلُّونَ ۝٣٢
തഫ്സീർആയത്ത് 32
മുസ്ലിമീങ്ങളെ കണ്ടുകഴിഞ്ഞാൽ അവർ പറയുമായിരുന്നു: തങ്ങളുടെ പിതാക്കന്മാരുടെ മാർഗം ഉപേക്ഷിച്ച ഇക്കൂട്ടർ സത്യപാതയിൽ നിന്ന് വഴി തെറ്റിയവർ തന്നെ.
Source : QUL
33

അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.

وَمَآ أُرۡسِلُواْ عَلَيۡهِمۡ حَٰفِظِينَ ۝٣٣
തഫ്സീർആയത്ത് 33
ഇങ്ങനെ (വിധി) പറയാൻ അവരുടെ പ്രവർത്തനങ്ങൾ തിട്ടപ്പെടുത്തി വെക്കാൻ ഇവരെ ഏൽപ്പിച്ചിട്ടൊന്നുമില്ല.
Source : QUL
34

എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.

فَٱلۡيَوۡمَ ٱلَّذِينَ ءَامَنُواْ مِنَ ٱلۡكُفَّارِ يَضۡحَكُونَ ۝٣٤
തഫ്സീർആയത്ത് 34
അന്ത്യനാളിൽ അല്ലാഹുവിൽ വിശ്വസിച്ചവർ ഇസ്ലാമിനെ (നിഷേധിച്ചവരെ) നോക്കി ചിരിക്കുന്നതാണ്; ഇഹലോകത്ത് അവർ ഇവരെ നോക്കി ചിരിച്ചിരുന്നത് പോലെ.
Source : QUL
35

സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.

عَلَى ٱلۡأَرَآئِكِ يَنظُرُونَ ۝٣٥
തഫ്സീർആയത്ത് 35
അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ അല്ലാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ച ശാശ്വതമായ അനുഗ്രഹങ്ങൾ നോക്കിക്കൊണ്ടിരിക്കും.
Source : QUL
36

സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.

هَلۡ ثُوِّبَ ٱلۡكُفَّارُ مَا كَانُواْ يَفۡعَلُونَ ۝٣٦
തഫ്സീർആയത്ത് 36
ഉറപ്പായും ഇഹലോകത്ത് (ഇസ്ലാമിനെ) നിഷേധിച്ചവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങൾക്ക് നിന്ദ്യമായ ശിക്ഷ തന്നെ പ്രതിഫലമായി നൽകപ്പെട്ടിരിക്കുന്നു.
Source : QUL