സൂറത്ത് അൽ മആരിജ് (Al-Maarij)യിലെ 44 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Maarij.
1
സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.(1)
سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ ١
തഫ്സീർആയത്ത് 1
നബി -ﷺ- താക്കീത് നൽകിക്കൊണ്ടിരിക്കുന്ന ഈ ശിക്ഷ സത്യമാണെങ്കിൽ അത് തനിക്കും തൻ്റെ സമൂഹത്തിനും വന്നു ഭവിക്കട്ടെ എന്ന് ഒരാൾ വിളിച്ചു പറഞ്ഞു. അവൻ അതിനെ പരിഹസിക്കുകയാണ്. എന്നാൽ ആ ശിക്ഷ അന്ത്യനാളിൽ സംഭവിക്കുക തന്നെ ചെയ്യും.
2
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.
لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ ٢
തഫ്സീർആയത്ത് 2
അല്ലാഹുവിനെ നിഷേധിച്ചവരുടെ മേൽ നിന്ന് ഈ ശിക്ഷ തടുത്തു നിർത്താൻ ഒരാളും തന്നെയില്ല.
3
കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).
مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ ٣
തഫ്സീർആയത്ത് 3
ഔന്നത്യവും പദവികളും ശ്രേഷ്ഠതകളും അനുഗ്രഹങ്ങളും ഉടമപ്പെടുത്തിയ അല്ലാഹുവിൽ നിന്ന്
4
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.
അന്ത്യനാളിൽ മലക്കുകളും ജിബ്രീലും ആ പടികളിലൂടെ അവനിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം വർഷം ദൈർഘ്യമുള്ള ആ ദിവസം വളരെ നീളമുള്ളതാകുന്നു.
5
എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.
فَٱصۡبِرۡ صَبۡرٗا جَمِيلًا ٥
തഫ്സീർആയത്ത് 5
അല്ലാഹുവിൻ്റെ റസൂലേ! അക്ഷമയോ ആവലാതികളോ ഇല്ലാത്ത ക്ഷമ നീ കൈകൊള്ളുക.
6
തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.
إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا ٦
തഫ്സീർആയത്ത് 6
അവർ ഈ ശിക്ഷ ഒരിക്കലും സംഭവിക്കാത്ത -തീർത്തും അസാധ്യമായ- ഒന്നാണെന്ന് കരുതുന്നു.
7
നാം അതിനെ അടുത്തതായും കാണുന്നു.
وَنَرَىٰهُ قَرِيبٗا ٧
തഫ്സീർആയത്ത് 7
എന്നാൽ നാമാകട്ടെ; വളരെ അടുത്ത് തന്നെ സംഭവിക്കാനിരിക്കുന്ന -ഒരു സംശയവുമില്ലാത്ത- കാര്യമാണ് അത് എന്നും അറിയുന്നു.
8
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!
يَوۡمَ تَكُونُ ٱلسَّمَآءُ كَٱلۡمُهۡلِ ٨
തഫ്സീർആയത്ത് 8
ആകാശം ഉരുകിയ സ്വർണ്ണവും ലോഹവും മറ്റും പോലെ ആയിത്തീരുന്ന ദിവസം.
9
പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.
وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٩
തഫ്സീർആയത്ത് 9
പർവ്വതങ്ങൾ തീരെ ഭാരമില്ലാത്ത കമ്പിളി പോലെയും.
10
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല.
وَلَا يَسۡـَٔلُ حَمِيمٌ حَمِيمٗا ١٠
തഫ്സീർആയത്ത് 10
അന്ന് ഒരാളും തൻ്റെ ഉറ്റബന്ധുവിനോട് അവൻ്റെ അവസ്ഥ പോലും ചോദിക്കാൻ മുതിരുകയില്ല; കാരണം എല്ലാവരും അവരവരുടെ കാര്യത്തിൽ മാത്രം ശ്രദ്ധയൂന്നിയവരായിരിക്കും.
11
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.
അന്നേ ദിവസം ഓരോ മനുഷ്യനും തൻ്റെ ബന്ധുക്കളെ കൺമുന്നിൽ കാണും. എങ്കിലും -ആ ദിവസത്തിൻ്റെ ഭയാനകതയാൽ - ഒരാളും മറ്റൊരാളോടും ഒന്നും തന്നെ ചോദിക്കുകയില്ല. നരകശിക്ഷ ലഭിച്ചുവെന്ന് ബോധ്യപ്പെട്ടവർ തൻ്റെ മക്കളെ തനിക്ക് പകരം ശിക്ഷക്ക് എറിഞ്ഞു കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കും.
12
തന്‍റെ ഭാര്യയെയും സഹോദരനെയും
وَصَٰحِبَتِهِۦ وَأَخِيهِ ١٢
തഫ്സീർആയത്ത് 12
തൻ്റെ ഭാര്യയെയും സഹോദരനെയും പകരമായി പ്രായശ്ചിത്തം നൽകാൻ കഴിഞ്ഞെങ്കിൽ!
13
തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും
وَفَصِيلَتِهِ ٱلَّتِي تُـٔۡوِيهِ ١٣
തഫ്സീർആയത്ത് 13
പ്രയാസങ്ങളിൽ അവനോടൊപ്പം നിലയുറപ്പിച്ചിരുന്ന, അവൻ്റെ അടുത്ത കുടുംബാഗങ്ങളെ പകരമായി നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ!
14
ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്.
وَمَن فِي ٱلۡأَرۡضِ جَمِيعٗا ثُمَّ يُنجِيهِ ١٤
തഫ്സീർആയത്ത് 14
ഭൂമിയിലുള്ള എല്ലാവരെയും -മനുഷ്യരെയും ജിന്നുകളെയുമെല്ലാം- തനിക്ക് പകരം പ്രായശ്ചിത്തമായി നൽകിയിട്ടെങ്കിലും, അന്നേ ദിവസത്തെ ശിക്ഷയിൽ നിന്ന് -നരകാഗ്നിയിൽ നിന്ന്- ഒന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ!
15
സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.
كـَلَّآۖ إِنَّهَا لَظَىٰ ١٥
തഫ്സീർആയത്ത് 15
ഈ കൊടുംപാപി ധരിക്കുന്നത് പോലെയൊന്നുമല്ല കാര്യം! അത് നരകാഗ്നിയാണ്; ആളിക്കത്തുന്ന, കത്തിയെരിയുന്ന നരകാഗ്നി!
16
തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.
نَزَّاعَةٗ لِّلشَّوَىٰ ١٦
തഫ്സീർആയത്ത് 16
കത്തിയെരിയുന്ന കാഠിന്യവും ചൂടും നിമിത്തം തലയോട്ടിയിലെ തൊലി വേർപെട്ടുപോവും
17
പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.
تَدۡعُواْ مَنۡ أَدۡبَرَ وَتَوَلَّىٰ ١٧
തഫ്സീർആയത്ത് 17
സത്യത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ അകറ്റി നിർത്തുകയും, വിശ്വസിക്കാതെയും പ്രവർത്തിക്കാതെയും ജീവിച്ചവരെ നരകാഗ്നി വിളിക്കുന്നു!
18
ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.(2)
وَجَمَعَ فَأَوۡعَىٰٓ ١٨
തഫ്സീർആയത്ത് 18
സമ്പാദ്യം കൂട്ടിവെക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാതെ പിശുക്കി പിടിക്കുകയും ചെയ്തവരെ.
19
തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്.
۞ إِنَّ ٱلۡإِنسَٰنَ خُلِقَ هَلُوعًا ١٩
തഫ്സീർആയത്ത് 19
മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആർത്തിയുള്ളവനായാണ്;
20
അതായത് തിന്മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ടും,
إِذَا مَسَّهُ ٱلشَّرُّ جَزُوعٗا ٢٠
തഫ്സീർആയത്ത് 20
രോഗമോ, ദാരിദ്ര്യമോ പോലുള്ള പ്രയാസങ്ങൾ ബാധിച്ചാൽ അവനതാ തീർത്തും ക്ഷമയില്ലാത്തവനായി!
21
നന്മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.
وَإِذَا مَسَّهُ ٱلۡخَيۡرُ مَنُوعًا ٢١
തഫ്സീർആയത്ത് 21
അവനെ സന്തോഷിപ്പിക്കുന്ന ധന്യതയോ സമ്പാദ്യമോ ലഭിച്ചാൽ; അല്ലാഹുവിൻ്റെ മാർഗത്തിൽ അതിൽ നിന്നെന്തെങ്കിലുമൊന്ന് ചിലവഴിക്കാൻ വലിയ മടിയുള്ളവനായി അവൻ മാറി.
22
നമസ്കരിക്കുന്നവരൊഴികെ
إِلَّا ٱلۡمُصَلِّينَ ٢٢
തഫ്സീർആയത്ത് 22
നിസ്കരിക്കുന്നവരൊഴികെ; അവർ ഇത്തരം മോശം സ്വഭാവങ്ങളിൽ നിന്ന് മുക്തരാണ്.
23
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍.
ٱلَّذِينَ هُمۡ عَلَىٰ صَلَاتِهِمۡ دَآئِمُونَ ٢٣
തഫ്സീർആയത്ത് 23
തങ്ങളുടെ നിസ്കാരത്തിൽ കൃത്യത പാലിക്കുന്ന, അതിൽ അശ്രദ്ധ കാണിക്കാത്തവർ. അവർ തങ്ങളുടെ നിസ്കാരം അതിൻ്റെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ നിർവ്വഹിക്കുന്നവരാണ്.
24
തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,
തങ്ങളുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ടെ സമ്പാദ്യങ്ങളും രഹസ്യങ്ങളും മറ്റും സൂക്ഷിക്കുന്നവരും, ഏർപ്പെട്ട കരാറുകൾ പാലിക്കുന്നവരും; അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ലംഘിക്കുകയോ, കരാറുകൾ പൊളിക്കുകയോ ഇല്ല.
33
തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,
وَٱلَّذِينَ هُم بِشَهَٰدَٰتِهِمۡ قَآئِمُونَ ٣٣
തഫ്സീർആയത്ത് 33
വേണ്ട രീതിയിൽ തങ്ങളുടെ സാക്ഷ്യങ്ങളുമായി നിലകൊള്ളുന്നവരും; അതിൽ ബന്ധുവും ശത്രുവുമെല്ലാം അവർക്ക് സമന്മാരായിരിക്കും.
34
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).
തങ്ങളുടെ നിസ്കാരങ്ങളിൽ നിഷ്ഠയുള്ളവരും; അവരത് അവയുടെ സമയങ്ങളിൽ തന്നെ കൃത്യതയോടെ നിർവ്വഹിക്കുകയും, ശുദ്ധിയോടും അടക്കത്തോടും ഒതുക്കത്തോടും അത് പൂർത്തീകരിക്കുകയും ചെയ്യും. ഒരു കാര്യവും അവരെ അതിൽ നിന്ന് അശ്രദ്ധരാക്കുകയില്ല.
ഈ പറയപ്പെട്ട വിശേഷണങ്ങളെല്ലാം ഉള്ളവർ സ്വർഗത്തോപ്പുകളിൽ ആദരിക്കപ്പെടുന്നവരായിരിക്കും. അവർക്കവിടെ എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങളും, അല്ലാഹുവിൻ്റെ തിരുവദനം നോക്കിക്കാണുവാനുള്ള സൗഭാഗ്യവും ലഭിക്കും.
36
അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വരുന്നു.
ഈ നിഷേധത്തിൽ അടിയുറച്ചു നിന്നാലും, അവരെയെല്ലാം അല്ലാഹു സുഖാനുഭൂതികളുടെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നും, അതിലെ സുഖങ്ങൾ ആസ്വദിക്കാമെന്നുമാണോ അവൻ പ്രതീക്ഷിക്കുന്നത്?!
39
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്.(5)
അവർ വിചാരിച്ചത് പോലെയൊന്നുമല്ല കാര്യം! അവർക്ക് അറിയുന്നതിൽ നിന്ന് തന്നെയാണ് നാമവരെ സൃഷ്ടിച്ചത്. നിസ്സാരമായ വെള്ളത്തിൽ നിന്ന്. എന്തെങ്കിലുമൊരു ഉപദ്രവമോ ഉപകാരമോ ഉടമപ്പെടുത്താത്ത ദുർബലർ! പിന്നെങ്ങിനെ അവർ അഹങ്കരിക്കുന്നു?!
40
എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്.
അല്ലാഹു അവനെ കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു. സൂര്യൻ്റെയും ചന്ദ്രൻ്റെയും മറ്റു നക്ഷത്രങ്ങളുടെയും ഉദയാസ്തമയ സ്ഥാനങ്ങളുടെ രക്ഷിതാവാകുന്നു അവൻ. (അല്ലാഹു പറയുന്നു:) തീർച്ചയായും നാം ശേഷിയുള്ളവരാകുന്നു.
41
അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.
അല്ലാഹുവിനെ അനുസരിക്കുന്നവരെ അവർക്ക് പകരം കൊണ്ടു വരാനും, ഇക്കൂട്ടരെ നശിപ്പിക്കാനും (നാം ശക്തിയുള്ളവൻ തന്നെ). നമുക്ക് അത് അസാധ്യമേയല്ല. നാം അത് ഉദ്ദേശിച്ചാൽ നമ്മെ അതിൽ പരാജയപ്പെടുത്താനും ഒരാളുമില്ല.
42
ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.
അല്ലാഹുവിൻ്റെ റസൂലേ! അവരെ വിട്ടേക്കുക! തങ്ങളുടെ തിന്മകളിലും വഴികേടിലും അവരങ്ങനെ മുഴുകട്ടെ! ഈ ജീവിതം കൊണ്ടവർ കളിച്ചു തീർക്കട്ടെ; ഖുർആനിൽ വാഗ്ദാനം ചെയ്യപ്പെട്ട പരലോകം നേരിൽ കാണുന്നത് വരെ.
43
അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ടു പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.
അവരുടെ കണ്ണുകൾ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവർക്ക് ഇഹലോകത്തുവെച്ച് താക്കീത് നല്കപ്പെട്ട, അവർ പരിഗണിക്കാതിരുന്ന ദിവസം.