Wednesday, 12 August 2026 Hijri: 03:05:57 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

അൽ മുജ്ജമ്മിൽ المزمل Al-Muzzammil

Surah 73 മക്കിയ്യ • مكية • Makkiyah 20 ആയത്തുകൾ • 20 Ayahs

സൂറത്ത് അൽ മുജ്ജമ്മിൽ (Al-Muzzammil)യിലെ 20 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Muzzammil.

1

ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,(1)

يَٰٓأَيُّهَا ٱلۡمُزَّمِّلُ ۝١
തഫ്സീർആയത്ത് 1
അല്ലയോ വസ്ത്രം കൊണ്ട് പുതച്ചു മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.
Source : QUL
2

രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് നമസ്കരിക്കുക.

قُمِ ٱلَّيۡلَ إِلَّا قَلِيلٗا ۝٢
തഫ്സീർആയത്ത് 2
രാത്രിയിൽ നിന്ന് നിസ്കരിക്കുക; കുറച്ച് സമയം ഒഴിച്ചു നിർത്തി.
Source : QUL
3

അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊള്ളുക.

نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا ۝٣
തഫ്സീർആയത്ത് 3
നീ ഉദ്ദേശിക്കുന്നെങ്കിൽ രാത്രിയുടെ പകുതി നിസ്കരിക്കുക. അതെല്ലെങ്കിൽ പകുതിയെക്കാൾ കുറച്ചു രാത്രിയുടെ മൂന്നിലൊന്ന് നിസ്കരിക്കുക.
Source : QUL
4

അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.

أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا ۝٤
തഫ്സീർആയത്ത് 4
അല്ലെങ്കിൽ അതിനെക്കാൾ വർദ്ധിപ്പിക്കുക; അതിൻ്റെ മൂന്നിൽ രണ്ട് ഭാഗം നിസ്കരിക്കുക. ഖുർആൻ വ്യക്തമായും, സാവകാശത്തോടെയും നീ പാരായണം ചെയ്യുക.
Source : QUL
5

തീര്‍ച്ചയായും നാം നിന്‍റെ മേല്‍ ഒരു കനപ്പെട്ട വാക്ക്(2) ഇട്ടുതരുന്നതാണ്‌.

إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا ۝٥
തഫ്സീർആയത്ത് 5
അല്ലാഹുവിൻ്റെ റസൂലേ! നാം നിൻ്റെ മേൽ ഖുർആൻ ഇറക്കുന്നതാണ്. അത് വളരെ കനമുള്ള സംസാരമായിരിക്കും; അനന്തരാവകാശ നിയമങ്ങളും വിധിവിലക്കുകളും ശിക്ഷാവിധികളും സ്വഭാവമര്യാദകളും മറ്റുമെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും അത്.
Source : QUL
6

തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു.

إِنَّ نَاشِئَةَ ٱلَّيۡلِ هِيَ أَشَدُّ وَطۡـٔٗا وَأَقۡوَمُ قِيلًا ۝٦
തഫ്സീർആയത്ത് 6
രാത്രിയുടെ സമയങ്ങൾ പാരായണത്തോടൊപ്പം ശക്തമായ ഹൃദയസാന്നിധ്യവും, വാക്കുകളിൽ കൃത്യതയും നൽകും.
Source : QUL
7

തീര്‍ച്ചയായും നിനക്ക് പകല്‍ സമയത്ത് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്‌.(3)

إِنَّ لَكَ فِي ٱلنَّهَارِ سَبۡحٗا طَوِيلٗا ۝٧
തഫ്സീർആയത്ത് 7
തീർച്ചയായും പകലിൽ നിനക്ക് നിൻ്റേതായ പ്രവർത്തനങ്ങളുണ്ട്. അത് നിന്നെ ഖുർആൻ പാരായണത്തിൽ നിന്ന് അശ്രദ്ധമാക്കി കളയും. അതിനാൽ നീ രാത്രിയിൽ നിസ്കരിക്കുക.
Source : QUL
8

നിന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും, (മറ്റു ചിന്തകള്‍ വെടിഞ്ഞ്‌) അവങ്കലേക്കു മാത്രമായി മടങ്ങുകയും ചെയ്യുക.

وَٱذۡكُرِ ٱسۡمَ رَبِّكَ وَتَبَتَّلۡ إِلَيۡهِ تَبۡتِيلٗا ۝٨
തഫ്സീർആയത്ത് 8
അല്ലാഹുവിനെ വ്യത്യസ്തമായ ദിക്റുകൾ (സ്തുതികീർത്തനങ്ങൾ) കൊണ്ട് നീ സ്മരിക്കുകയും, അവന് മാത്രം ആരാധനകൾ സമർപ്പിച്ചു കൊണ്ട് നീ മാറിയിരിക്കുകയും ചെയ്യുക.
Source : QUL
9

ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ ഭരമേല്‍പിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക

رَّبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذۡهُ وَكِيلٗا ۝٩
തഫ്സീർആയത്ത് 9
കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും രക്ഷിതാവാകുന്നു അവൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. അതിനാൽ അവനെ നിൻ്റെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കാവുന്ന അവലംബമായി നീ സ്വീകരിക്കുക.
Source : QUL
10

അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരെ വെടിയുകയും ചെയ്യുക.(4)

وَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱهۡجُرۡهُمۡ هَجۡرٗا جَمِيلٗا ۝١٠
തഫ്സീർആയത്ത് 10
നിഷേധികൾ ചൊരിയുന്ന പരിഹാസവും ആക്ഷേപവും നീ ക്ഷമയോടെ നേരിടുക. ഉപദ്രവമില്ലാതെ നീ അവരെ അകറ്റുകയും ചെയ്യുക.
Source : QUL
11

എന്നെയും, സുഖാനുഗ്രഹങ്ങള്‍ ഉള്ളവരായ സത്യനിഷേധികളെയും വിട്ടേക്കുക.(5) അവര്‍ക്കു അല്‍പം ഇടകൊടുക്കുകയും ചെയ്യുക.

وَذَرۡنِي وَٱلۡمُكَذِّبِينَ أُوْلِي ٱلنَّعۡمَةِ وَمَهِّلۡهُمۡ قَلِيلًا ۝١١
തഫ്സീർആയത്ത് 11
ഐഹിക സുഖങ്ങളിൽ മതിമറന്ന നിഷേധികളെ നീ കാര്യമാക്കേണ്ടതില്ല. അവരെ എനിക്കു വിട്ടേക്കുക! അവരുടെ അവധി വരുന്നത് വരെ -കുറഞ്ഞ ഒരു സമയം- നീ കാത്തിരിക്കുക.
Source : QUL
12

തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ ചങ്ങലകളും ജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്.

إِنَّ لَدَيۡنَآ أَنكَالٗا وَجَحِيمٗا ۝١٢
തഫ്സീർആയത്ത് 12
തീർച്ചയായും നമ്മുടെ പക്കൽ ഭാരമേറിയ ചങ്ങലകളും കത്തിജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്.
Source : QUL
13

തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്‌.

وَطَعَامٗا ذَا غُصَّةٖ وَعَذَابًا أَلِيمٗا ۝١٣
തഫ്സീർആയത്ത് 13
അതിനെല്ലാം പുറമെ കടുത്ത കയ്പ്പിനാൽ തൊണ്ടയിൽ കെട്ടി നിൽക്കുന്ന ഭക്ഷണവും, വേദനയേറിയ ശിക്ഷയുമുണ്ട്.
Source : QUL
14

ഭൂമിയും പര്‍വ്വതങ്ങളും വിറകൊള്ളുകയും പര്‍വ്വതങ്ങള്‍ ഒലിച്ചു പോകുന്ന മണല്‍ കുന്ന് പോലെയാവുകയും ചെയ്യുന്ന ദിവസത്തില്‍.

يَوۡمَ تَرۡجُفُ ٱلۡأَرۡضُ وَٱلۡجِبَالُ وَكَانَتِ ٱلۡجِبَالُ كَثِيبٗا مَّهِيلًا ۝١٤
തഫ്സീർആയത്ത് 14
ഭൂമിയും പർവ്വതങ്ങളും ഇളകി മറിയുന്ന ദിവസം ആ ശിക്ഷ വന്നെത്തും. പർവ്വതങ്ങൾ അന്നേ ദിവസം ഒലിച്ചു പോകുന്ന മണൽതിട്ട പോലിരിക്കും. ആ ദിവസത്തിൻ്റെ കാഠിന്യമാണത്!
Source : QUL
15

തീര്‍ച്ചയായും നിങ്ങളിലേക്ക് നിങ്ങളുടെ കാര്യത്തിന് സാക്ഷിയായിട്ടുള്ള ഒരു ദൂതനെ നാം നിയോഗിച്ചിരിക്കുന്നു. ഫിര്‍ഔന്‍റെ അടുത്തേക്ക് നാം ഒരു ദൂതനെ നിയോഗിച്ചതു പോലെത്തന്നെ.

إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا ۝١٥
തഫ്സീർആയത്ത് 15
ഫിർഔനിൻ്റെ അടുത്തേക്ക് മൂസയെ നമ്മുടെ ദൂതനായി അയച്ചതു പോലെ, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായി ഒരു ദൂതനെ നിങ്ങളിലേക്കും നാം നിയോഗിച്ചിരിക്കുന്നു.
Source : QUL
16

എന്നിട്ട് ഫിര്‍ഔന്‍ ആ ദൂതനോട് ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.

فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا ۝١٦
തഫ്സീർആയത്ത് 16
അപ്പോൾ ഫിർഔൻ അവൻ്റെ രക്ഷിതാവ് അയച്ച ദൂതനെ ധിക്കരിച്ചു. ഭൂമിയിൽ അവനെ നാം മുക്കിനശിപ്പിച്ചു. പരലോകത്ത് നരകശിക്ഷയുമുണ്ട്. കടുത്ത ശിക്ഷ തന്നെ നാമവന് നൽകി. അതിനാൽ നിങ്ങൾ നിങ്ങളുടെ ദൂതനെ നിഷേധിക്കരുത്! അവന് ബാധിച്ചത് നിങ്ങൾക്കും ബാധിച്ചേക്കാം.
Source : QUL
17

എന്നാല്‍ നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍, കുട്ടികളെ നരച്ചവരാക്കിത്തീര്‍ക്കുന്ന ഒരു ദിവസത്തെ നിങ്ങള്‍ക്ക് എങ്ങനെ സൂക്ഷിക്കാനാവും?(6)

فَكَيۡفَ تَتَّقُونَ إِن كَفَرۡتُمۡ يَوۡمٗا يَجۡعَلُ ٱلۡوِلۡدَٰنَ شِيبًا ۝١٧
തഫ്സീർആയത്ത് 17
അപ്പോൾ -അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയുമാണെങ്കിൽ- എങ്ങനെയാണ് നിങ്ങൾ കാഠിന്യം നിറഞ്ഞ, സുദീർഘമായ ആ ദിനത്തിൽ സ്വശരീരങ്ങളെ രക്ഷപ്പെടുത്തുക?! അതിൻ്റെ ഭയാനകതയും ദൈർഘ്യവും കുട്ടികളുടെ തലമുടി വരെ നരപ്പിച്ചു കളയുന്നതാണ്.
Source : QUL
18

അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്‌. അല്ലാഹുവിന്‍റെ വാഗ്ദാനം പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

ٱلسَّمَآءُ مُنفَطِرُۢ بِهِۦۚ كَانَ وَعۡدُهُۥ مَفۡعُولًا ۝١٨
തഫ്സീർആയത്ത് 18
ആകാശം അന്നേ ദിവസത്തിൻ്റെ ഭീകരതയാൽ പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിൻ്റെ വാഗ്ദാനം സംഭവിക്കുക തന്നെ ചെയ്യുന്നതാണ്; ഒരു സംശയവുമില്ല.
Source : QUL
19

തീര്‍ച്ചയായും ഇതൊരു ഉല്‍ബോധനമാകുന്നു. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം അവന്‍ തന്‍റെ രക്ഷിതാവിങ്കലേക്ക് ഒരു മാര്‍ഗം സ്വീകരിച്ചു കൊള്ളട്ടെ.

إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ۝١٩
തഫ്സീർആയത്ത് 19
അന്ത്യനാളിനെ കുറിച്ചും അതിൻ്റെ ഭീകരതയെ കുറിച്ചുമുള്ള ഈ ഉപദേശം ഒരു ഓർമ്മപ്പെടുത്തലാണ്. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അത് ഉപകാരം ചെയ്യും. അതിനാൽ ആരെങ്കിലും തൻ്റെ രക്ഷിതാവിലേക്ക് എത്തിക്കുന്ന വഴിയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ.
Source : QUL
20

നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്‌. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം.(7) അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു.(8) ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൗകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്തു വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്‌. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

۞ إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ ۝٢٠
തഫ്സീർആയത്ത് 20
അല്ലാഹുവിൻ്റെ റസൂലേ! നീ ചിലപ്പോൾ രാത്രിയുടെ മൂന്നിൽ ഭാഗത്തെക്കാൾ കുറച്ച് നിസ്കരിക്കുന്നുണ്ടെന്ന് നിൻ്റെ രക്ഷിതാവായ അല്ലാഹുവിനറിയാം. മറ്റു ചിലപ്പോൾ രാത്രിയുടെ പകുതിയോളവും, ചിലപ്പോൾ മൂന്നിലൊന്നും നീ നിസ്കരിക്കുന്നുണ്ട്. നിന്നോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ഒരു സംഘവും അങ്ങനെ നിസ്കരിക്കുന്നുണ്ട്. അല്ലാഹുവാകുന്നു പകലിനെയും രാത്രിയെയും കണക്കാക്കുന്നതും, നിങ്ങളുടെ (നിസ്കാരത്തിൻ്റെ) സമയം കണക്കു വെക്കുന്നവനും. നിങ്ങൾക്ക് രാത്രിയുടെ സമയം ക്ലിപ്തപ്പെടുത്താനും കൃത്യമായി നിർണ്ണയിക്കാനും കഴിയില്ലെന്ന് അല്ലാഹുവിന് അറിയാം. അതിനാൽ സൂക്ഷ്മതക്ക് വേണ്ടി രാത്രിയുടെ ഭൂരിഭാഗവും നിങ്ങൾ നിസ്കരിക്കുകയും, അത് നിങ്ങൾക്ക് പ്രയാസകരമായി തീരുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹു നിങ്ങളോട് പൊറുത്തു തന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കഴിയുന്നത് പോലെ നിങ്ങൾ രാത്രി നിസ്കാരം നിർവ്വഹിക്കുക. രോഗം കൊണ്ട് പ്രയാസപ്പെടുന്ന രോഗികളും, അല്ലാഹുവിൽ നിന്ന് ഉപജീവനം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരും, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചും, അവൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധികളോട് യുദ്ധം ചെയ്യുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് അവന് അറിയാം. ഇവർക്കൊക്കെ രാത്രി നിസ്കാരം പ്രയാസകരമായിരിക്കും; അതിനാൽ നിങ്ങൾക്ക് രാത്രിയിൽ നിന്ന് കഴിയുന്നത്ര നിസ്കരിക്കുക. നിർബന്ധ നിസ്കാരങ്ങൾ അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് സകാത്ത് നൽകുകയും ചെയ്യുക. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യം ചിലവഴിക്കുക. സ്വന്തത്തിനായി എന്തൊരു നന്മ നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കുന്നുണ്ടോ; അത് കൂടുതൽ നന്മയായും മഹത്തരമായ പ്രതിഫലമായും നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. അല്ലാഹുവിനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവരും, അവരോട് ധാരാളമായി കാരുണ്യം ചെയ്യുന്നവനുമാകുന്നു.
Source : QUL