സൂറത്ത് അൽ ഖിയാമ (Al-Qiyamah)യിലെ 40 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Al-Qiyamah.
1
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَٰمَةِ ١
തഫ്സീർആയത്ത് 1
അല്ലാഹു ഖിയാമത് (ഉയിർത്തെഴുന്നേൽപ്പ്) നാൾ കൊണ്ട് സത്യം ചെയ്തിരിക്കുന്നു. മനുഷ്യർ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാകുന്നു അന്ന്.
2
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ ٢
തഫ്സീർആയത്ത് 2
സൽകർമ്മങ്ങളിൽ കുറവ് വരുത്തിയെന്നും, തിന്മകൾ ചെയ്തു പോയല്ലോയെന്നും സ്വന്തത്തെ ആക്ഷേപിച്ചു കൊണ്ടേയിരിക്കുന്ന നല്ല മനസ്സിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മനുഷ്യരെ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ഊന്നലോടെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ രണ്ട് കാര്യങ്ങളെ കൊണ്ട് അവൻ സത്യം ചെയ്തത്.
3
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?(1)
അല്ലാഹുവിൻ്റെ റസൂലേ! ഖുർആൻ നഷ്ടപ്പെട്ടു പോകുമെന്ന ഭയത്താൽ താങ്കൾ നാവ് തിരക്കിട്ടു കൊണ്ട് ഇളക്കേണ്ടതില്ല.
17
തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.(4)
إِنَّ عَلَيۡنَا جَمۡعَهُۥ وَقُرۡءَانَهُۥ ١٧
തഫ്സീർആയത്ത് 17
അങ്ങയുടെ ഹൃദയത്തിൽ അത് ഒരുമിപ്പിക്കുക എന്നതും, താങ്കളുടെ നാവിൽ അത് ഉറപ്പിക്കുക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.
18
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
فَإِذَا قَرَأۡنَٰهُ فَٱتَّبِعۡ قُرۡءَانَهُۥ ١٨
തഫ്സീർആയത്ത് 18
നമ്മുടെ ദൂതനായ ജിബ്രീൽ (ﷺ) താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചാൽ താങ്കൾ നിശബ്ദമായി അദ്ദേഹത്തിൻ്റെ പാരായണം ശ്രദ്ധിച്ചു കേൾക്കുക.
19
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ ١٩
തഫ്സീർആയത്ത് 19
പിന്നെ ഖുർആൻ അങ്ങേക്ക് വിശദീകരിച്ചു തരിക എന്നതും നാം നമ്മുടെ ബാധ്യതയാക്കിയിരിക്കുന്നു.
20
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
كـَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ ٢٠
തഫ്സീർആയത്ത് 20
അല്ല! പുനരുത്ഥാനമുണ്ടാകില്ലെന്ന നിങ്ങളുടെ ജൽപ്പനം ശരിയല്ല തന്നെ. മുൻമാതൃകയില്ലാതെ നിങ്ങളെ ആദ്യം സൃഷ്ടിച്ചവന് മരണ ശേഷം ഒരിക്കൽ കൂടി നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് സാധ്യമാണെന്ന് നിങ്ങൾക്ക് അറിയാം. എന്നിട്ടും പുനരുത്ഥാനത്തെ നിഷേധിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് വേഗതയിൽ അവസാനിച്ചു പോകുന്ന ഈ ജീവിതത്തോടുള്ള താല്പര്യമല്ലാതെ മറ്റൊന്നുമല്ല.
21
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
وَتَذَرُونَ ٱلۡأٓخِرَةَ ٢١
തഫ്സീർആയത്ത് 21
അല്ലാഹു നിങ്ങളോട് കൽപ്പിച്ച നന്മകൾ ചെയ്യലും അവൻ വിരോധിച്ച ഹറാമുകൾ ഉപേക്ഷിക്കലും വഴി നേടിയെടുക്കാവുന്ന പരലോക ജീവിതം നിങ്ങൾ ഉപേക്ഷിച്ചു.
22
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
وُجُوهٞ يَوۡمَئِذٖ نَّاضِرَةٌ ٢٢
തഫ്സീർആയത്ത് 22
വിശ്വാസവും സൗഭാഗ്യവും നേടിയവരുടെ മുഖം അന്നേ ദിവസം പ്രസന്നവും പ്രകാശം നിറഞ്ഞതുമായിരിക്കും.
23
അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
إِلَىٰ رَبِّهَا نَاظِرَةٞ ٢٣
തഫ്സീർആയത്ത് 23
തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കി കൊണ്ടിരിക്കുന്നവയായിരിക്കും ആ കണ്ണുകൾ; അതിൽ സന്തോഷിക്കുന്നവയും.
24
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
وَوُجُوهٞ يَوۡمَئِذِۭ بَاسِرَةٞ ٢٤
തഫ്സീർആയത്ത് 24
(ഇസ്ലാമിനെ) നിഷേധിക്കുകയും ദൗർഭാഗ്യത്തിൽ അകപ്പെടുകയും ചെയ്തവരുടെ മുഖങ്ങൾ അന്നേ ദിവസം കരുവാളിച്ചും ചുളിഞ്ഞുമിരിക്കും.
25
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
تَظُنُّ أَن يُفۡعَلَ بِهَا فَاقِرَةٞ ٢٥
തഫ്സീർആയത്ത് 25
തങ്ങളുടെ മേൽ കടുത്ത ആപത്തും വേദനയേറിയ ശിക്ഷയും വന്നിറങ്ങുമെന്ന് അവർക്ക് ഉറപ്പായിട്ടുണ്ട്.
26
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
كـَلَّآ إِذَا بَلَغَتِ ٱلتَّرَاقِيَ ٢٦
തഫ്സീർആയത്ത് 26
തങ്ങൾ മരണപ്പെട്ടാൽ ശിക്ഷിക്കപ്പെടുകയൊന്നുമില്ല എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല കാര്യം! അവരുടെ ഉഛാശ്വാസം തൊണ്ടക്കുഴിയിൽ എത്തിയാൽ.
27
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
وَقِيلَ مَنۡۜ رَاقٖ ٢٧
തഫ്സീർആയത്ത് 27
അവനൊന്ന് മന്ത്രിച്ചു കൊടുക്കാൻ ആരെങ്കിലുമുണ്ടോ? അവൻ്റെ പ്രാണശ്വാസമൊന്ന് നിലനിർത്താൻ' എന്നിങ്ങനെ ജനങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്താൽ.
28
അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
وَظَنَّ أَنَّهُ ٱلۡفِرَاقُ ٢٨
തഫ്സീർആയത്ത് 28
തൻ്റെ അവസാന നിമിഷങ്ങൾ എത്തിയെന്നും, ഭൂമിയിൽ നിന്ന് പിരിയാനുള്ള മരണം വന്നുവെന്നും അവന് ഉറപ്പാവുകയും ചെയ്താൽ;
ഒരു ബീജകണമായിരുന്ന, പിന്നീടൊരു രക്തക്കട്ടയായിരുന്ന രൂപത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന് മരിച്ചവരെ വിചാരണക്കായി ഉയർത്തെഴുന്നേൽപ്പിക്കുക എന്നത് സാധ്യമല്ലേ?! തീർച്ചയായും! അവനത് അസാധ്യമേയല്ല.