Wednesday, 12 August 2026 Hijri: 02:24:27 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

മർയം مريم Maryam

Surah 19 മക്കിയ്യ • مكية • Makkiyah 98 ആയത്തുകൾ • 98 Ayahs

സൂറത്ത് മർയം (Maryam)യിലെ 98 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Maryam.

1

കാഫ്‌-ഹാ-യാ-ഐന്‍-സ്വാദ്‌.

كٓهيعٓصٓ ۝١
തഫ്സീർആയത്ത് 1
കാഫ് ഹാ യാ ഐൻ സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
2

നിന്‍റെ രക്ഷിതാവ് തന്‍റെ ദാസനായ സകരിയ്യായ്ക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌.

ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِيَّآ ۝٢
തഫ്സീർആയത്ത് 2
നിൻ്റെ രക്ഷിതാവ് അവൻ്റെ ദാസനായിരുന്ന സകരിയ്യ -عَلَيْهِ السَّلَامُ- ന് നൽകിയ കാരുണ്യത്തെ കുറിച്ചുള്ള വിവരണമത്രെ ഇത്. അതിൽ നിന്ന് താങ്കൾ പാഠമുൾക്കൊള്ളുന്നതിന് വേണ്ടിയത്രെ നാം ഈ ചരിത്രം വിവരിക്കുന്നത്.
Source : QUL
3

(അതായത്‌) അദ്ദേഹം തന്‍റെ രക്ഷിതാവിനെ പതുക്കെ വിളിച്ചുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം.

إِذۡ نَادَىٰ رَبَّهُۥ نِدَآءً خَفِيّٗا ۝٣
തഫ്സീർആയത്ത് 3
അദ്ദേഹം തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ ശബ്ദം താഴ്ത്തി കൊണ്ട് വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം; കാരണം, (അപ്രകാരം ശബ്ദം താഴ്ത്തി പ്രാർത്ഥിക്കുന്നത്) പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്.
Source : QUL
4

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല.

قَالَ رَبِّ إِنِّي وَهَنَ ٱلۡعَظۡمُ مِنِّي وَٱشۡتَعَلَ ٱلرَّأۡسُ شَيۡبٗا وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيّٗا ۝٤
തഫ്സീർആയത്ത് 4
അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എൻ്റെ എല്ലുകൾ ബലഹീനമായി കഴിഞ്ഞിരിക്കുന്നു. എൻ്റെ തലയിൽ നര വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. നിന്നോട് വിളിച്ചു പ്രാർത്ഥിച്ചപ്പോഴൊന്നും ഞാൻ നഷ്ടക്കാരനായിട്ടില്ല. മറിച്ച്, ഞാൻ എപ്പോൾ നിന്നോട് പ്രാർത്ഥിച്ചാലും നീ എനിക്ക് ഉത്തരം നൽകിയിട്ടുണ്ട്.
Source : QUL
5

എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു. അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ (അവകാശിയെ) നല്‍കേണമേ.

وَإِنِّي خِفۡتُ ٱلۡمَوَٰلِيَ مِن وَرَآءِي وَكَانَتِ ٱمۡرَأَتِي عَاقِرٗا فَهَبۡ لِي مِن لَّدُنكَ وَلِيّٗا ۝٥
തഫ്സീർആയത്ത് 5
എൻ്റെ മരണശേഷം എൻ്റെ കുടുംബക്കാർ മതപരമായ ബാധ്യതകൾ നിറവേറ്റുമോ എന്ന് ഞാൻ ഭയക്കുന്നു; കാരണം, അവർ ഇഹലോകത്തിൻ്റെ തിരക്കുകളിൽ വ്യാപൃതരാണ്. എൻ്റെ ഭാര്യയാകട്ടെ, പ്രസവിക്കാത്ത വന്ധ്യയുമാണ്. അതിനാൽ നിൻ്റെ പക്കൽ നിന്ന് എനിക്ക് സഹായിയായി ഒരു സന്താനത്തെ നൽകേണമേ!
Source : QUL
6

എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍ അനന്തരാവകാശിയായിരിക്കും. എന്‍റെ രക്ഷിതാവേ, അവനെ നീ (ഏവര്‍ക്കും) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.

يَرِثُنِي وَيَرِثُ مِنۡ ءَالِ يَعۡقُوبَۖ وَٱجۡعَلۡهُ رَبِّ رَضِيّٗا ۝٦
തഫ്സീർആയത്ത് 6
എന്നിൽ നിന്നും യഅ്ഖൂബ് കുടുംബത്തിൽ നിന്നും എൻ്റെ പ്രവാചകത്വം അനന്തരമെടുക്കുകയും ചെയ്യുന്ന (ഒരു സന്താനത്തെ നീ നൽകേണമേ!) എൻ്റെ രക്ഷിതാവേ! മതകാര്യങ്ങളിലും സ്വഭാവത്തിലും വിജ്ഞാനത്തിലുമെല്ലാം തൃപ്തികരമായ ഒരുവനാക്കി അവനെ നീ മാറ്റുകയും ചെയ്യേണമേ!
Source : QUL
7

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര് യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല.

يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسۡمُهُۥ يَحۡيَىٰ لَمۡ نَجۡعَل لَّهُۥ مِن قَبۡلُ سَمِيّٗا ۝٧
തഫ്സീർആയത്ത് 7
അങ്ങനെ അല്ലാഹു അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകി. അദ്ദേഹത്തെ വിളിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: ഹേ സകരിയ്യാ! നിനക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം നാമിതാ നിന്നെ അറിയിക്കുന്നു. നാം നിൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. യഹ്യാ എന്നു പേരുള്ള ഒരു കുഞ്ഞിനെ നാം നിനക്ക് നൽകിയിരിക്കുന്നു. ഇവന് മുൻപ് ആർക്കും നാം ആ പേര് നൽകിയിട്ടില്ല.
Source : QUL
8

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? എന്‍റെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ വാര്‍ദ്ധക്യത്താല്‍ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു.

قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَكَانَتِ ٱمۡرَأَتِي عَاقِرٗا وَقَدۡ بَلَغۡتُ مِنَ ٱلۡكِبَرِ عِتِيّٗا ۝٨
തഫ്സീർആയത്ത് 8
അല്ലാഹുവിൻ്റെ ശക്തിയിൽ അത്ഭുതം കൂറിക്കൊണ്ട് സകരിയ്യാ -عَلَيْهِ السَّلَامُ- പറഞ്ഞു: എങ്ങനെ എനിക്ക് ഒരു കുഞ്ഞുണ്ടാകും?! എൻ്റെ ഭാര്യ പ്രസവിക്കാത്ത വന്ധ്യയാണ്. ഞാനാകട്ടെ; എല്ലുകൾ ശോശിച്ചും പ്രായാധിക്യത്താലും ആയുസ്സിൻ്റെ അവസാനമെത്തിയിരിക്കുന്നു.
Source : QUL
9

അവന്‍ (അല്ലാഹു) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ് നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍ നിന്നെ ഞാന്‍ സൃഷ്ടിച്ചിരിക്കെ, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ് എന്ന് നിന്‍റെ രക്ഷിതാവ് പ്രഖ്യാപിച്ചിരിക്കുന്നു.

قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٞ وَقَدۡ خَلَقۡتُكَ مِن قَبۡلُ وَلَمۡ تَكُ شَيۡـٔٗا ۝٩
തഫ്സീർആയത്ത് 9
(സന്തോഷവാർത്ത അറിയിച്ച) മലക്ക് പറഞ്ഞു: (ശരി തന്നെ.) താങ്കളുടെ ഭാര്യ പ്രസവിക്കില്ലെന്നും, താങ്കളുടെ എല്ലുകൾ ശോശിക്കുകയും പ്രായാധിക്യമെത്തി ആയുസ്സ് അവസാനിക്കാറായെന്നും പറഞ്ഞതെല്ലാം അപ്രകാരം തന്നെയാണ്. എന്നാൽ താങ്കളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: വന്ധ്യയായ മാതാവിൽ നിന്നും പ്രായാധിക്യം ബാധിച്ച പിതാവിൽ നിന്നും യഹ്യയെ സൃഷ്ടിക്കുക എന്നത് നിൻ്റെ രക്ഷിതാവിന് നിസ്സാരമാണ്. ഹേ സകരിയ്യാ! ഇതിനെല്ലാം മുൻപ് നിന്നെ നാം സൃഷ്ടിച്ചിട്ടില്ലേ? അതിന് മുൻപ് നീ പറയപ്പെടാവുന്ന ഒന്നുമായിരുന്നില്ലല്ലോ; കേവല ശൂന്യത മാത്രമായിരുന്നു നീ.
Source : QUL
10

അദ്ദേഹം (സകരിയ്യാ) പറഞ്ഞു: നീ എനിക്ക് ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ(1) ജനങ്ങളോട് മൂന്ന് രാത്രി (ദിവസം) നീ സംസാരിക്കാതിരിക്കലാകുന്നു.

قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا ۝١٠
തഫ്സീർആയത്ത് 10
സകരിയ്യാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ! മലക്കുകൾ എനിക്ക് സന്തോഷവാർത്ത അറിയിച്ച ഈ കാര്യം സംഭവിക്കുക തന്നെ ചെയ്യുമെന്ന് എൻ്റെ മനസ്സിന് ഉറപ്പ് നൽകുന്ന ഒരു അടയാളം എനിക്ക് നിശ്ചയിച്ചു തരണേ! അല്ലാഹു പറഞ്ഞു: നിനക്ക് സന്തോഷവാർത്ത അറിയിക്കപ്പെട്ടിരിക്കുന്ന കാര്യം സംഭവിക്കുമെന്നതിനുള്ള അടയാളം -രോഗം കാരണമല്ലാതെ; നീ ആരോഗ്യവാനായിരിക്കെ തന്നെ- മൂന്ന് രാത്രികൾ നിനക്ക് ജനങ്ങളോട് സംസാരിക്കാൻ സാധിക്കില്ലെന്നതാണ്.
Source : QUL
11

അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാസ്ഥലത്തു നിന്ന് തന്‍റെ ജനങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങള്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക എന്ന് അവരോട് ആംഗ്യം കാണിച്ചു.

فَخَرَجَ عَلَىٰ قَوۡمِهِۦ مِنَ ٱلۡمِحۡرَابِ فَأَوۡحَىٰٓ إِلَيۡهِمۡ أَن سَبِّحُواْ بُكۡرَةٗ وَعَشِيّٗا ۝١١
തഫ്സീർആയത്ത് 11
അങ്ങനെ സകരിയ്യാ -عَلَيْهِ السَّلَامُ- തൻ്റെ നിസ്കാര സ്ഥലത്ത് നിന്ന് പുറത്തു വന്നു കൊണ്ട്, അദ്ദേഹത്തിൻ്റെ ജനതയോടായി 'നിങ്ങൾ രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ പ്രകീർത്തിക്കുക' എന്ന് -സംസാരിക്കാതെ- ആംഗ്യം കാണിച്ചു.
Source : QUL
12

ഹേ, യഹ്‌യാ(2) വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു.

يَٰيَحۡيَىٰ خُذِ ٱلۡكِتَٰبَ بِقُوَّةٖۖ وَءَاتَيۡنَٰهُ ٱلۡحُكۡمَ صَبِيّٗا ۝١٢
തഫ്സീർആയത്ത് 12
അങ്ങനെ അദ്ദേഹത്തിന് യഹ്യാ എന്ന കുഞ്ഞ് ജനിച്ചു. അഭിസംബോധന ചെയ്യാൻ തക്കമുള്ള പ്രായമെത്തിയപ്പോൾ അദ്ദേഹത്തോട് നാം പറഞ്ഞു: ഹേ യഹ്യാ! നീ തൗറാത്ത് ശക്തിയോടും ആവേശത്തോടും കൂടി എടുക്കുക. കുട്ടിയായിരിക്കെ തന്നെ അദ്ദേഹത്തിന് നാം (മതത്തിൽ) അവഗാഹവും വിജ്ഞാനവും പരിശ്രമവും ഉറച്ച തീരുമാനവും നൽകി.
Source : QUL
13

നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും (നല്‍കി.) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.

وَحَنَانٗا مِّن لَّدُنَّا وَزَكَوٰةٗۖ وَكَانَ تَقِيّٗا ۝١٣
തഫ്സീർആയത്ത് 13
അദ്ദേഹത്തിൻ്റെ മേൽ നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നാം ചൊരിയുകയും, തിന്മകളിൽ നിന്ന് അദ്ദേഹത്തെ നാം ശുദ്ധീകരിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ധർമ്മനിഷ്ഠയുള്ളവനായിരുന്നു അദ്ദേഹം.
Source : QUL
14

അദ്ദേഹം തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.

وَبَرَّۢا بِوَٰلِدَيۡهِ وَلَمۡ يَكُن جَبَّارًا عَصِيّٗا ۝١٤
തഫ്സീർആയത്ത് 14
തൻ്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യുകയും, അവരോട് വളരെ സൗമ്യതയോടെ പെരുമാറുകയും, ഏറ്റവും നല്ല നിലയിൽ വർത്തിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അല്ലാഹുവിനെ അനുസരിക്കുന്നതിലും മാതാപിതാക്കളെ അനുസരിക്കുന്നതിലും അഹങ്കാരം നടിക്കുകയോ, തൻ്റെ രക്ഷിതാവിനെയോ മാതാപിതാക്കളെയോ ധിക്കരിക്കുകയോ ചെയ്തിരുന്ന ആളായിരുന്നില്ല അദ്ദേഹം.
Source : QUL
15

അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

وَسَلَٰمٌ عَلَيۡهِ يَوۡمَ وُلِدَ وَيَوۡمَ يَمُوتُ وَيَوۡمَ يُبۡعَثُ حَيّٗا ۝١٥
തഫ്സീർആയത്ത് 15
അദ്ദേഹം ജനിച്ച ദിവസവും, അദ്ദേഹം മരിച്ച് ഈ ലോകത്ത് നിന്ന് യാത്ര പോകുന്ന ദിവസവും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് മേൽ അല്ലാഹുവിൽ നിന്നുള്ള സമാധാനവും രക്ഷയുമുണ്ട്. ഒരു മനുഷ്യൻ കടന്നു പോകുന്ന ഏറ്റവും ഏകാന്തത നിറഞ്ഞ മൂന്നു സമയങ്ങളാണിവ. ആ സന്ദർഭങ്ങളിൽ ഒരാൾക്ക് സമാധാനം ഉണ്ട് എന്നാണെങ്കിൽ മറ്റു സന്ദർഭങ്ങളിൽ യാതൊരു ഭയവും അയാൾക്ക് ഉണ്ടായിരിക്കുകയില്ല.
Source : QUL
16

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം.(3)

وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا ۝١٦
തഫ്സീർആയത്ത് 16
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽ മർയമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുക. അവർ തൻ്റെ കുടുംബത്തിൽ നിന്ന് വിട്ടുമാറി കൊണ്ട്, അവരുടെ കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്ത് ഏകയായി മാറിയിരുന്ന സന്ദർഭം.
Source : QUL
17

എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്‌രീലിനെ)(4) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.

فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا ۝١٧
തഫ്സീർആയത്ത് 17
അങ്ങനെ അവൾ തൻ്റെ ജനതയിൽ നിന്ന് അവളെ മറക്കുന്നതിനായി ഒരു മറ സ്വയം സ്വീകരിക്കുകയും ചെയ്തു. അതുള്ളതിനാൽ അവർ അല്ലാഹുവിനെ ഇബാദത് ചെയ്യുന്ന സന്ദർഭത്തിൽ മറ്റുള്ളവർക്ക് അവരെ കാണാൻ കഴിയില്ല. അപ്പോൾ നാം അവളുടെ അടുക്കലേക്ക് ജിബ്രീലിനെ അയച്ചു. അങ്ങനെ അദ്ദേഹം ഒരു തികഞ്ഞ മനുഷ്യൻ്റെ രൂപത്തിൽ അവൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. തന്നെ ഉപദ്രവിക്കാനാണ് ഇയാളുടെ ഉദ്ദേശം എന്ന ധാരണയിൽ അവൾ ഭയക്കുകയും ചെയ്തു.
Source : QUL
18

അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ (എന്നെ വിട്ട് മാറിപ്പോകൂ.)(5)

قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا ۝١٨
തഫ്സീർആയത്ത് 18
തികഞ്ഞ മനുഷ്യ രൂപത്തിൽ തൻ്റെ അടുത്തേക്ക് വരുന്ന (ജിബ്രീലിനെ) കണ്ടപ്പോൾ അവൾ പറഞ്ഞു: നീ എനിക്ക് എന്തെങ്കിലുമൊരു ഉപദ്രവം എന്നെ ഏൽപ്പിക്കുന്നതിൽ നിന്ന് മഹാകാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹുവിൽ) ഞാൻ അഭയം തേടുന്നു; നീ അല്ലാഹുവിനെ ഭയക്കുന്ന ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ (മാറിപ്പോകൂ).
Source : QUL
19

അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ നിനക്ക് ദാനം ചെയ്യുന്നതിന് വേണ്ടി നിന്‍റെ രക്ഷിതാവ് അയച്ച ദൂതന്‍ മാത്രമാകുന്നു ഞാന്‍.

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا ۝١٩
തഫ്സീർആയത്ത് 19
ജിബ്രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: ഞാൻ ഒരു മനുഷ്യനല്ല. നിൻ്റെ രക്ഷിതാവ് നിൻ്റെ അടുക്കലേക്ക് നിയോഗിച്ച അവനിൽ നിന്നുള്ള ഒരു ദൂതൻ മാത്രമാകുന്നു ഞാൻ. പരിശുദ്ധനും വിശുദ്ധനുമായ ഒരു ആൺകുട്ടിയെ നിനക്ക് പ്രദാനം ചെയ്യുന്നതിന് വേണ്ടിയാണ് അവൻ എന്നെ അയച്ചിരിക്കുന്നത്.
Source : QUL
20

അവള്‍ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ല. ഞാന്‍ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ല.

قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا ۝٢٠
തഫ്സീർആയത്ത് 20
മർയം അത്ഭുതത്തോടെ ചോദിച്ചു: എനിക്കെങ്ങനെ ഒരു കുഞ്ഞുണ്ടാകും?! എനിക്കൊരു കുഞ്ഞുണ്ടാകാൻ എന്നെ ഒരു ഭർത്താവോ മറ്റേതെങ്കിലും പുരുഷനോ സമീപിച്ചിട്ടു പോലുമില്ല. ഞാനാകട്ടെ ഒരു വ്യഭിചാരിയുമല്ല.
Source : QUL
21

അദ്ദേഹം പറഞ്ഞു: (കാര്യം) അങ്ങനെതന്നെയാകുന്നു. അത് തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന് നിന്‍റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ) മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു.) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٞۖ وَلِنَجۡعَلَهُۥٓ ءَايَةٗ لِّلنَّاسِ وَرَحۡمَةٗ مِّنَّاۚ وَكَانَ أَمۡرٗا مَّقۡضِيّٗا ۝٢١
തഫ്സീർആയത്ത് 21
ജിബ്രീൽ മർയമിനോട് പറഞ്ഞു: നീ പറഞ്ഞതു പോലെ തന്നെയാണ് കാര്യം. ഒരു ഭർത്താവോ മറ്റേതെങ്കിലും പുരുഷനോ നിന്നെ സ്പർശിച്ചിട്ടില്ല. നീയൊരു വ്യഭിചാരിയുമായിട്ടില്ല. എന്നാൽ, നിൻ്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: ഒരു പിതാവില്ലാതെ ഒരു കുട്ടിയെ സൃഷ്ടിക്കുക എന്നത് എനിക്ക് വളരെ നിസ്സാരമാകുന്നു. നിൻ്റെ കുഞ്ഞ് മനുഷ്യർക്ക് അല്ലാഹുവിൻ്റെ ശക്തിയുടെ തെളിവായി മാറുന്നതിന് വേണ്ടിയാണിത്. നിനക്കും അവനിൽ (മർയമിൻ്റെ മകൻ ഈസായിൽ) വിശ്വസിക്കുന്നവർക്കും അവൻ കാരുണ്യമാകുന്നതിനും വേണ്ടിയത്രെ അത്. നിൻ്റെ കുഞ്ഞിനെ ഇങ്ങനെ സൃഷ്ടിക്കുക എന്നത് അല്ലാഹുവിൻ്റെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞ, 'ലൗഹുൽ മഹ്ഫൂദ്വി'ൽ രേഖപ്പെടുത്തപ്പെട്ട വിധിയാകുന്നു.
Source : QUL
22

അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു.

۞ فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا ۝٢٢
തഫ്സീർആയത്ത് 22
അങ്ങനെ മലക്ക് (ആത്മാവ്) ഊതിയതിന് ശേഷം അവൾ ആ കുട്ടിയെ ഗർഭം ധരിച്ചു. അപ്പോൾ അവർ ജനങ്ങളിൽ നിന്ന് മാറി അകലെയുള്ള ഒരു സ്ഥലത്ത് താമസിക്കുകയും ചെയ്തു.
Source : QUL
23

അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ടുവന്നു.(6) അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ!

فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا ۝٢٣
തഫ്സീർആയത്ത് 23
അങ്ങനെ ഗർഭസ്ഥശിശു പുറത്തേക്ക് വരാനുള്ള സമയമായപ്പോൾ, അവളെ അത് ഒരു ഈത്തപ്പന മരത്തിൻ്റെ അടുക്കലേക്ക് എത്തിച്ചു. മർയം പറഞ്ഞു: ഇന്നേ ദിവസത്തിന് മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്നെ കുറിച്ച് മോശം പറയപ്പെടുന്ന സ്ഥിതി വരാതെ, ഞാൻ സ്മരിക്കപ്പെടുകയേ ചെയ്യാത്ത ഒരാളായി (വിസ്മൃതിയിൽ) മറഞ്ഞിരുന്നെങ്കിൽ!
Source : QUL
24

ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി(7) ഉണ്ടാക്കി തന്നിരിക്കുന്നു.

فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا ۝٢٤
തഫ്സീർആയത്ത് 24
അപ്പോൾ അവളുടെ കാലുകളുടെ താഴ്ഭാഗത്ത് നിന്നായി ഈസ -عَلَيْهِ السَّلَامُ- വിളിച്ചു പറഞ്ഞു: വ്യസനിക്കേണ്ട! നിങ്ങളുടെ താഴ്ഭാഗത്ത് അതാ കുടിക്കാനായി നിങ്ങളുടെ റബ്ബ് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
Source : QUL
25

നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.

وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا ۝٢٥
തഫ്സീർആയത്ത് 25
ഈത്തപ്പനമരത്തിൻ്റെ തടി പിടിച്ചു കുലുക്കുക. അത് ഇപ്പോൾ പറിച്ചെടുക്കപ്പെട്ട പോലുള്ള ശുദ്ധമായ, പഴുത്ത ഈത്തപ്പഴങ്ങൾ വീഴ്ത്തി തരുന്നതാണ്.
Source : QUL
26

അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന് വേണ്ടി ഞാന്‍ ഒരു വ്രതം നേര്‍ന്നിരിക്കയാണ്. അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.

فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَ ٱلۡيَوۡمَ إِنسِيّٗا ۝٢٦
തഫ്സീർആയത്ത് 26
നിങ്ങൾ ഈത്തപ്പഴം കഴിക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുക. നിങ്ങളുടെ ഈ കുഞ്ഞിനെ ലഭിച്ചതിൽ സന്തോഷിക്കുകയും ദുഃഖിക്കാതിരിക്കുകയും ചെയ്യുക. ജനങ്ങളിൽ ആരെങ്കിലും നിങ്ങളെ കാണുകയും കുട്ടിയെ കുറിച്ച് ചോദിക്കുകയും ചെയ്താൽ അവരോട് പറയുക: എൻ്റെ രക്ഷിതാവിനായി ഇന്ന് സംസാരത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് ഞാൻ സ്വയം നേർച്ച നേർന്നിരിക്കുന്നു. അതിനാൽ ജനങ്ങളിൽ ആരോടും ഞാൻ ഇന്ന് സംസാരിക്കുകയില്ല.
Source : QUL
27

അനന്തരം അവനെ (കുട്ടിയെ)യും വഹിച്ചുകൊണ്ട് അവള്‍ തന്‍റെ ആളുകളുടെ അടുത്ത് ചെന്നു. അവര്‍ പറഞ്ഞു: മര്‍യമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.

فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا ۝٢٧
തഫ്സീർആയത്ത് 27
അങ്ങനെ തൻ്റെ കുഞ്ഞിനെയും വഹിച്ചു കൊണ്ട് മർയം തൻ്റെ ആളുകളുടെ അടുക്കൽ ചെന്നു. മർയമിനെ കണ്ടപ്പോൾ അവളുടെ മേൽ ആക്ഷേപം ചൊരിഞ്ഞു കൊണ്ട് അവർ പറഞ്ഞു: ഹേ മർയം! വളരെ ഗുരുതരമായ ഒരു തിന്മയാണ് നീ ചെയ്തിരിക്കുന്നത്. ഒരു പിതാവില്ലാത്ത കുഞ്ഞിനെയും കൊണ്ടാണല്ലോ നീ വന്നിരിക്കുന്നത്!
Source : QUL
28

ഹേ; ഹാറൂന്‍റെ സഹോദരീ,(8) നിന്‍റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല.

يَٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا ۝٢٨
തഫ്സീർആയത്ത് 28
സച്ചരിതനായ ഹാറൂനിനെ പോലെ ആരാധനകൾ ചെയ്തു കഴിഞ്ഞിരുന്ന അദ്ദേഹത്തോട് സാദൃശ്യം പുലർത്തിയിരുന്നവളേ! നിൻ്റെ പിതാവ് ഒരു വ്യഭിചാരിയായിരുന്നില്ല. നിൻ്റെ മാതാവും വ്യഭിചാരിണി ആയിരുന്നില്ല. നീ സൽകർമ്മങ്ങൾ കൊണ്ട് അറിയപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ളവളാണല്ലോ! അപ്പോൾ എങ്ങനെയാണ് പിതാവില്ലാത്ത ഒരു കുഞ്ഞുമായി നീ വന്നിരിക്കുന്നത്?!
Source : QUL
29

അപ്പോള്‍ അവള്‍ അവന്‍റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കും?

فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا ۝٢٩
തഫ്സീർആയത്ത് 29
അപ്പോൾ മർയം തൊട്ടിലിൽ കിടക്കുന്ന കുഞ്ഞായ ഈസാ-عَلَيْهِ السَّلَامُ-യുടെ നേർക്ക് ചൂണ്ടിക്കാണിച്ചു. അവരുടെ ജനത അത്ഭുതത്തോടെ മർയമിനോട് ചോദിച്ചു: തൊട്ടിലിൽ കിടക്കുന്ന ഒരു കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?!
Source : QUL
30

അവന്‍ (കുട്ടി) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.

قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا ۝٣٠
തഫ്സീർആയത്ത് 30
ഈസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഞാൻ അല്ലാഹുവിൻ്റെ ദാസനാകുന്നു. എനിക്ക് അവൻ ഇഞ്ചീൽ നൽകിയിരിക്കുന്നു. അവൻ്റെ നബിമാരിൽ ഒരു നബിയാക്കുകയും ചെയ്തിരിക്കുന്നു.
Source : QUL
31

ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.

وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا ۝٣١
തഫ്സീർആയത്ത് 31
ഞാൻ എവിടെയായിരുന്നാലും മനുഷ്യർക്ക് ധാരാളം ഉപകാരമുള്ളവനായി എന്നെ അല്ലാഹു ആക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന കാലമത്രയും നിസ്കാരം നിർവ്വഹിക്കാനും സകാത്ത് നൽകാനും എന്നോട് അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
Source : QUL
32

(അവന്‍ എന്നെ) എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.

وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا ۝٣٢
തഫ്സീർആയത്ത് 32
അവൻ എന്നെ എൻ്റെ മാതാവിനോട് നന്മയിൽ വർത്തിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ അവൻ എൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ നിന്ന് അഹന്ത നടിക്കുന്നവനോ, അവനെ ധിക്കരിക്കുന്നവനോ ആക്കിയിട്ടില്ല.
Source : QUL
33

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ രക്ഷ ഉണ്ടായിരിക്കും.

وَٱلسَّلَٰمُ عَلَيَّ يَوۡمَ وُلِدتُّ وَيَوۡمَ أَمُوتُ وَيَوۡمَ أُبۡعَثُ حَيّٗا ۝٣٣
തഫ്സീർആയത്ത് 33
ഞാൻ ജനിക്കുന്ന ദിവസവും, എൻ്റെ മരണദിവസവും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എന്നെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്നും പിശാചിൽ നിന്നും അവൻ്റെ സഹായികളിൽ നിന്നും എനിക്ക് നിർഭയത്വമുണ്ട്. ഏകാന്തത നിറഞ്ഞ ഈ മൂന്ന് വേളകളിലും പിശാചിന് എന്നെ കീഴ്പെടുത്തുക സാധ്യമല്ല.
Source : QUL
34

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ(9) അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌.

ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ ۝٣٤
തഫ്സീർആയത്ത് 34
ഈ പറഞ്ഞ വിശേഷണങ്ങളെല്ലാം ഉള്ളയാളാകുന്നു മർയമിൻ്റെ മകൻ ഈസാ! അദ്ദേഹത്തിൻ്റെ വിഷയത്തിലുള്ള സത്യസന്ധമായ വാക്ക് ഈ പറഞ്ഞതാകുന്നു. അല്ലാതെ അദ്ദേഹത്തിൻ്റെ കാര്യത്തിൽ സംശയത്തിലാവുകയും, ഭിന്നിപ്പിലായി തീരുകയും ചെയ്ത വഴിപിഴച്ചവർ പറയുന്ന വാക്കുകളല്ല സത്യം.
Source : QUL
35

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല.(10) അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു.

مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ۝٣٥
തഫ്സീർആയത്ത് 35
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് യോജിച്ചതല്ല. അതിൽ നിന്നെല്ലാം അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എന്തെങ്കിലും ഒരു കാര്യം അവൻ ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയേണ്ടത് മാത്രമേ അവന് വേണ്ടതുള്ളൂ; അതോടെ ഉറപ്പായും അതുണ്ടാകും. അങ്ങനെയുള്ളവൻ ഒരു സന്താനമുണ്ടാവുക എന്നതിൽ നിന്ന് പരിശുദ്ധനാണ്.
Source : QUL
36

(ഈസാ പറഞ്ഞു:) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

وَإِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ۝٣٦
തഫ്സീർആയത്ത് 36
തീർച്ചയായും അല്ലാഹുവാകുന്നു എൻ്റെ രക്ഷിതാവും നിങ്ങളുടെയെല്ലാം രക്ഷിതാവും. അതിനാൽ അവന് മാത്രം നിങ്ങൾ ആരാധനകൾ നിഷ്കളങ്കമാക്കുക. ഞാൻ നിങ്ങൾക്ക് വിവരിച്ചു തന്ന ഈ മാർഗമാകുന്നു അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് എത്തിക്കുന്ന നേരായ മാർഗം.
Source : QUL
37

എന്നിട്ട് അവര്‍ക്കിടയില്‍ നിന്ന് കക്ഷികള്‍ ഭിന്നിച്ചുണ്ടായി.(11) അപ്പോള്‍ അവിശ്വസിച്ചവര്‍ക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെ സാന്നിദ്ധ്യത്താല്‍ വമ്പിച്ച നാശം.

فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ ۝٣٧
തഫ്സീർആയത്ത് 37
അങ്ങനെ ഈസായുടെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായവർ ഭിന്നിച്ചു പോയി. അദ്ദേഹത്തിൻ്റെ ജനത വ്യത്യസ്ത കക്ഷികളായി തീരുകയും ചെയ്തു. അവരിൽ ചിലർ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനാണെന്ന് പറയുകയും ചെയ്തു. യഹൂദന്മാരെ പോലെ ചിലർ അദ്ദേഹത്തെ നിഷേധിക്കുകയും ചെയ്തു. ഒരു കൂട്ടർ അദ്ദേഹത്തിൻ്റെ കാര്യത്തിൽ അതിരുകവിയുകയും അദ്ദേഹം തന്നെയാണ് അല്ലാഹു എന്നു പറയുകയും ചെയ്തു. അല്ലാഹുവിൻ്റെ മകനാണ് അദ്ദേഹം എന്നു പറഞ്ഞ ചിലരുമുണ്ട്. അല്ലാഹു അതിൽ നിന്നെല്ലാം ഔന്നത്യമുള്ളവനായിരിക്കുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ വിഷയത്തിൽ അഭിപ്രായവ്യത്യാസത്തിലായവർക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ ഗുരുതരമായ കാഴ്ച്ചകളും വിചാരണയും ശിക്ഷയും സാക്ഷ്യം വഹിക്കുന്നതിലൂടെ നാശമുണ്ടാകട്ടെ!
Source : QUL
38

അവര്‍ നമ്മുടെ അടുത്ത് വരുന്ന ദിവസം അവര്‍ക്ക് എന്തൊരു കേള്‍വിയും കാഴ്ചയുമായിരിക്കും!(12) പക്ഷെ ഇന്ന് ആ അക്രമികള്‍ പ്രത്യക്ഷമായ വഴികേടിലാകുന്നു.

أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ ۝٣٨
തഫ്സീർആയത്ത് 38
അന്നേ ദിവസം അതെല്ലാം കാണുമ്പോൾ എന്തൊരു കാഴ്ച്ചയും എന്തൊരു കേൾവിയുമുള്ളവരായിരിക്കും അവർ. പക്ഷേ കേൾവി ഉപയോഗപ്പെടാത്ത സന്ദർഭത്തിലാണ് അവർ കേട്ടത്. കാഴ്ച കൊണ്ട് ഒരു ഉപകാരവുമില്ലാത്ത ദിവസമാണ് അവർ കണ്ടത്. എന്നാൽ ഇഹലോകത്താകട്ടെ; അതിക്രമികൾ നേരായ പാതയിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് വ്യക്തമായ വഴികേടിലാകുന്നു. അവർ പരലോകത്തിന് വേണ്ടി യാതൊരു തയ്യാറെടുപ്പും നടത്തുന്നില്ല; അങ്ങനെ തങ്ങളുടെ അതിക്രമത്തിൽ മുഴുകി കഴിയവെ പൊടുന്നനെ അതവർക്ക് എത്തിച്ചേരുന്നതാണ്.
Source : QUL
39

നഷ്ടബോധത്തിന്‍റെ ദിവസത്തെപ്പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല.

وَأَنذِرۡهُمۡ يَوۡمَ ٱلۡحَسۡرَةِ إِذۡ قُضِيَ ٱلۡأَمۡرُ وَهُمۡ فِي غَفۡلَةٖ وَهُمۡ لَا يُؤۡمِنُونَ ۝٣٩
തഫ്സീർആയത്ത് 39
അല്ലാഹുവിൻ്റെ റസൂലേ! നഷ്ടബോധം പിടികൂടുന്ന ദിവസത്തെ കുറിച്ച് അവരെ താങ്കൾ താക്കീത് ചെയ്യുക! അന്ന് തെറ്റു ചെയ്തവൻ തൻ്റെ തെറ്റുകൾ ഓർത്തും, നന്മ ചെയ്തവർ തൻ്റെ നന്മകൾ വർദ്ധിപ്പിച്ചില്ലെന്നതിലും ഖേദിക്കുന്നതാണ്. ഏടുകൾ അടച്ചു വെക്കപ്പെടുകയും, അവരുടെ വിചാരണയിൽ നിന്ന് വിരമിക്കുകയും, എല്ലാവരും അവർ മുൻകൂട്ടി ചെയ്തു വെച്ചതിലേക്ക് എത്തിച്ചേരുകയും ചെയ്യുന്ന സന്ദർഭം. അവരാകട്ടെ, അവരുടെ ഐഹികജീവിതത്തിൽ വഞ്ചിതരായിരിക്കുകയാണ്. പരലോകത്തെ കുറിച്ച് അശ്രദ്ധയിലും, അതിൽ വിശ്വസിക്കാത്തവരുമാണ് അവർ.
Source : QUL
40

തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്‌.

إِنَّا نَحۡنُ نَرِثُ ٱلۡأَرۡضَ وَمَنۡ عَلَيۡهَا وَإِلَيۡنَا يُرۡجَعُونَ ۝٤٠
തഫ്സീർആയത്ത് 40
സൃഷ്ടികൾ നശിച്ചതിന് ശേഷവും ഉണ്ടായിരിക്കുന്നവൻ നാമാകുന്നു. നാം ഭൂമിയെ അനന്തരമെടുക്കും. ഭൂമിക്ക് മുകളിലുള്ളവരെയും നാം അനന്തരമെടുക്കുന്നതാണ്. കാരണം അവർ നശിക്കുകയും നാം നിലനിൽക്കുകയും ചെയ്യുന്നതാണ്. അവരെ നാം അധീനപ്പെടുത്തുകയും, നാം ഉദ്ദേശിക്കുന്നത് പോലെ അവരിൽ തീരുമാനമെടുക്കുകയും ചെയ്യും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നമ്മുടെ അടുക്കലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി അവർ വരുന്നത്.
Source : QUL
41

വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

وَٱذۡكُرۡ فِي ٱلۡكِتَٰبِ إِبۡرَٰهِيمَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيًّا ۝٤١
തഫ്സീർആയത്ത് 41
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ ഇബ്രാഹീമിൻ്റെ ചരിത്രം അങ്ങ് സ്മരിക്കുക. അദ്ദേഹം അങ്ങേയറ്റം സത്യസന്ധതയും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ സത്യപ്പെടുത്തുന്നവനും, അല്ലാഹുവിൽ നിന്നുള്ള ദൂതനും ആയിരുന്നു.
Source : QUL
42

അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?

إِذۡ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعۡبُدُ مَا لَا يَسۡمَعُ وَلَا يُبۡصِرُ وَلَا يُغۡنِي عَنكَ شَيۡـٔٗا ۝٤٢
തഫ്സീർആയത്ത് 42
അദ്ദേഹം തൻ്റെ പിതാവ് ആസറിനോട് പറഞ്ഞ സന്ദർഭം: എൻ്റെ പിതാവേ! താങ്കൾ വിളിച്ചു പ്രാർത്ഥിച്ചാൽ കേൾക്കുകയോ, താങ്കൾ ആരാധിച്ചാൽ അത് കാണുകയോ ചെയ്യാത്ത, താങ്കളെ ബാധിച്ച ഉപദ്രവം നീക്കിത്തരുകയോ, എന്തെങ്കിലും ഉപകാരം താങ്കൾക്ക് നേടിത്തരുകയോ ചെയ്യാത്ത വിഗ്രഹത്തെ എന്തിനാണ് താങ്കൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്?
Source : QUL
43

എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.

يَٰٓأَبَتِ إِنِّي قَدۡ جَآءَنِي مِنَ ٱلۡعِلۡمِ مَا لَمۡ يَأۡتِكَ فَٱتَّبِعۡنِيٓ أَهۡدِكَ صِرَٰطٗا سَوِيّٗا ۝٤٣
തഫ്സീർആയത്ത് 43
എൻ്റെ പിതാവേ! എനിക്കിതാ താങ്കൾക്ക് വന്നെത്തിയിട്ടില്ലാത്ത വിജ്ഞാനം അല്ലാഹുവിൻ്റെ സന്ദേശമായി ലഭിച്ചിരിക്കുന്നു. അതിനാൽ താങ്കൾ എന്നെ പിൻപറ്റുക; ഞാൻ താങ്കളെ നേരായ മാർഗത്തിലേക്ക് നയിക്കാം.
Source : QUL
44

എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു.

يَٰٓأَبَتِ لَا تَعۡبُدِ ٱلشَّيۡطَٰنَۖ إِنَّ ٱلشَّيۡطَٰنَ كَانَ لِلرَّحۡمَٰنِ عَصِيّٗا ۝٤٤
തഫ്സീർആയത്ത് 44
എൻ്റെ പിതാവേ! നിങ്ങൾ പിശാചിനെ അനുസരിച്ച് കൊണ്ട് അവനെ ആരാധിക്കരുത്. തീർച്ചയായും പിശാച് മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിനെ) ധിക്കരിച്ചവനാകുന്നു. ആദമിന് സുജൂദ് ചെയ്യാൻ അല്ലാഹു അവനോട് കൽപ്പിച്ചപ്പോൾ അവൻ സുജൂദ് ചെയ്യുകയുണ്ടായില്ല.
Source : QUL
45

എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌.

يَٰٓأَبَتِ إِنِّيٓ أَخَافُ أَن يَمَسَّكَ عَذَابٞ مِّنَ ٱلرَّحۡمَٰنِ فَتَكُونَ لِلشَّيۡطَٰنِ وَلِيّٗا ۝٤٥
തഫ്സീർആയത്ത് 45
എൻ്റെ പിതാവേ! താങ്കൾ മരണപ്പെട്ട ശേഷം താങ്കളുടെ നിഷേധത്തിനുള്ള ശിക്ഷയായി മഹാകാരുണികനായ (റഹ്മാനായ അല്ലാഹുവിൽ നിന്ന്) താങ്കളെ വല്ല ശിക്ഷയും ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെ താങ്കൾ ശിക്ഷ അനുഭവിക്കുന്ന പിശാചിനോടൊപ്പമുള്ള കൂട്ടാളിയായി മാറുകയും ചെയ്യും. പിശാചുമായുള്ള ബന്ധത്തിൻ്റെ ഫലമതാണ്.
Source : QUL
46

അയാള്‍ പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്‌) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.

قَالَ أَرَاغِبٌ أَنتَ عَنۡ ءَالِهَتِي يَٰٓإِبۡرَٰهِيمُۖ لَئِن لَّمۡ تَنتَهِ لَأَرۡجُمَنَّكَۖ وَٱهۡجُرۡنِي مَلِيّٗا ۝٤٦
തഫ്സീർആയത്ത് 46
തൻ്റെ മകനായ ഇബ്രാഹീമിനോട് ആസർ പറഞ്ഞു: ഞാൻ ആരാധിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വിഗ്രഹങ്ങളിൽ നിന്ന് നീ തിരിഞ്ഞു കളയുകയാണോ, ഇബ്രാഹീം?! എൻ്റെ വിഗ്രഹങ്ങളെ ആക്ഷേപിക്കുന്നത് നീ അവസാനിപ്പിച്ചില്ലെങ്കിൽ നിന്നെ ഞാൻ കല്ലെറിഞ്ഞാട്ടും. കുറേ കാലത്തേക്ക് നീ എന്നിൽ നിന്ന് അകന്നു നിൽക്കുക; എന്നോട് നീ സംസാരിച്ചു പോകുകയോ, എൻ്റെ കൺമുന്നിൽ വരുകയോ ചെയ്യരുത്.
Source : QUL
47

അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം.(13) തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.

قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا ۝٤٧
തഫ്സീർആയത്ത് 47
ഇബ്രാഹീം -عَلَيْهِ السَّلَامُ- തൻ്റെ പിതാവിനോട് പറഞ്ഞു: അങ്ങേക്ക് എൻ്റെ സലാം. എൻ്റെയടുക്കൽ നിന്ന് താങ്കൾക്ക് വെറുപ്പുണ്ടാക്കുന്ന ഒന്നും ഉണ്ടാവുകയില്ല. താങ്കൾക്ക് വേണ്ടി ഞാൻ എൻ്റെ രക്ഷിതാവിൽ നിന്ന് പാപമോചനവും സന്മാർഗവും തേടാം. തീർച്ചയായും അവൻ എന്നോട് അങ്ങേയറ്റം ദയയുള്ളവനാകുന്നു.
Source : QUL
48

നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നതുമൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.

وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا ۝٤٨
തഫ്സീർആയത്ത് 48
നിങ്ങളെയും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെയും ഞാൻ അകറ്റി നിർത്തുന്നു. ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കൂ; അവനോട് ഞാൻ ആരെയും പങ്കുചേർക്കുകയില്ല. ഞാൻ അവനെ വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ എന്നെ തിരസ്കരിക്കില്ല; അപ്രകാരം, അവനോടുള്ള പ്രാർത്ഥന മുഖേന ഞാൻ നിർഭാഗ്യവാനായിത്തീരുകയില്ല .
Source : QUL
49

അങ്ങനെ അവരെയും അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും (മകന്‍) യഅ്ഖൂബിനെയും (പൗത്രന്‍) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു.

فَلَمَّا ٱعۡتَزَلَهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ وَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۖ وَكُلّٗا جَعَلۡنَا نَبِيّٗا ۝٤٩
തഫ്സീർആയത്ത് 49
അങ്ങനെ, അദ്ദേഹം അവരെയും അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെയും ഉപേക്ഷിച്ചപ്പോൾ അദ്ദേഹത്തിൻ്റെ നഷ്ടപ്പെട്ട കുടുംബത്തിന് പകരമായി നാം അദ്ദേഹത്തിന് ഇസ്ഹാഖിനെ മകനായും, യഅ്ഖൂബിനെ പേരമകനായും നൽകി. അവരെ രണ്ടു പേരെയും നാം നബിമാരാക്കുകയും ചെയ്തു.
Source : QUL
50

നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും, അവര്‍ക്ക് നാം ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു.

وَوَهَبۡنَا لَهُم مِّن رَّحۡمَتِنَا وَجَعَلۡنَا لَهُمۡ لِسَانَ صِدۡقٍ عَلِيّٗا ۝٥٠
തഫ്സീർആയത്ത് 50
പ്രവാചകത്വത്തോടൊപ്പം അവർക്ക് നമ്മുടെ കാരുണ്യത്തിൽ നിന്ന് ധാരാളം നന്മകൾ ചൊരിഞ്ഞുനൽകുകയും ചെയ്തു. ജനങ്ങളുടെ സംസാരങ്ങളിൽ എന്നും നിലനിൽക്കുന്ന ഉന്നതമായ സൽകീർത്തി അവർക്ക് നാം നിശ്ചയിക്കുകയും ചെയ്തു.
Source : QUL
51

വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം (അല്ലാഹു തെരെഞ്ഞെടുത്ത) നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

وَٱذۡكُرۡ فِي ٱلۡكِتَٰبِ مُوسَىٰٓۚ إِنَّهُۥ كَانَ مُخۡلَصٗا وَكَانَ رَسُولٗا نَّبِيّٗا ۝٥١
തഫ്സീർആയത്ത് 51
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ മൂസായുടെ ചരിത്രം താങ്കൾ സ്മരിക്കുക. തീർച്ചയായും അദ്ദേഹം അല്ലാഹു തിരഞ്ഞെടുക്കുകയും പ്രത്യേകത നൽകുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹമൊരു ദൂതനും പ്രവാചകനുമായിരുന്നു.
Source : QUL
52

പര്‍വ്വതത്തിന്‍റെ വലതുഭാഗത്തുനിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു.

وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا ۝٥٢
തഫ്സീർആയത്ത് 52
മൂസാ നിൽക്കുന്നതിൻ്റെ വലതുഭാഗത്തുണ്ടായിരുന്ന പർവതത്തിൻ്റെ ഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി അദ്ദേഹത്തെ നാം വിളിക്കുകയും ചെയ്തു. അവിടെ വെച്ച് അല്ലാഹു അദ്ദേഹത്തിന് അവൻ്റെ സംസാരം കേൾപ്പിച്ചു.
Source : QUL
53

നമ്മുടെ കാരുണ്യത്താല്‍ തന്‍റെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന് (സഹായത്തിനായി) നാം നല്‍കുകയും ചെയ്തു.

وَوَهَبۡنَا لَهُۥ مِن رَّحۡمَتِنَآ أَخَاهُ هَٰرُونَ نَبِيّٗا ۝٥٣
തഫ്സീർആയത്ത് 53
നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും അനുഗ്രഹവുമായി കൊണ്ട് അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെ നാം നബിയായി നിശ്ചയിക്കുകയും ചെയ്തു. ഹാറൂനിനെ നബിയാക്കണം എന്ന മൂസായുടെ പ്രാർത്ഥനക്കുള്ള ഉത്തരമായിരുന്നു അത്.
Source : QUL
54

വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.

وَٱذۡكُرۡ فِي ٱلۡكِتَٰبِ إِسۡمَٰعِيلَۚ إِنَّهُۥ كَانَ صَادِقَ ٱلۡوَعۡدِ وَكَانَ رَسُولٗا نَّبِيّٗا ۝٥٤
തഫ്സീർആയത്ത് 54
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ ഇസ്മാഈലിൻ്റെ ചരിത്രവും സ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. ഏതൊരു വാഗ്ദാനം നൽകിയാലും അദ്ദേഹം അത് പാലിക്കാതിരുന്നിട്ടില്ല. അദ്ദേഹം അല്ലാഹുവിൻ്റെ ദൂതരും പ്രവാചകനുമായിരുന്നു.
Source : QUL
55

തന്‍റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നു. തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.

وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا ۝٥٥
തഫ്സീർആയത്ത് 55
അദ്ദേഹം തൻ്റെ കുടുംബത്തോട് നിസ്കാരം നിലനിർത്താനും സകാത്ത് നൽകുവാനും കൽപ്പിക്കുമായിരുന്നു. അദ്ദേഹം അല്ലാഹു തൃപ്തിപ്പെട്ടവനായിരുന്നു.
Source : QUL
56

വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.

وَٱذۡكُرۡ فِي ٱلۡكِتَٰبِ إِدۡرِيسَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيّٗا ۝٥٦
തഫ്സീർആയത്ത് 56
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ ഇദ്രീസിൻ്റെ ചരിത്രം അങ്ങ് സ്മരിക്കുക. അദ്ദേഹം അങ്ങേയറ്റം സത്യസന്ധതയുള്ളവനും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ സത്യപ്പെടുത്തുന്നവനും, അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരിൽ ഒരു ദൂതനും ആയിരുന്നു.
Source : QUL
57

അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

وَرَفَعۡنَٰهُ مَكَانًا عَلِيًّا ۝٥٧
തഫ്സീർആയത്ത് 57
അദ്ദേഹത്തിന് നൽകിയ പ്രവാചകത്വത്തിലൂടെ നാം അദ്ദേഹത്തിൻ്റെ കീർത്തി ഉന്നതമാക്കുകയും ചെയ്തു. അദ്ദേഹം ഉന്നതമായ സ്ഥാനമുള്ളവരായിരുന്നു.
Source : QUL
58

അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്‍മാരത്രെ അവര്‍. ആദമിന്‍റെ സന്തതികളില്‍ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍ കയറ്റിയവരില്‍പെട്ടവരും ഇബ്‌റാഹീമിന്‍റെയും ഇസ്റാഈലിന്‍റെയും സന്തതികളില്‍ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരുമത്രെ അവര്‍. പരമകാരുണികന്‍റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്‌.

أُوْلَٰٓئِكَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنۡ حَمَلۡنَا مَعَ نُوحٖ وَمِن ذُرِّيَّةِ إِبۡرَٰهِيمَ وَإِسۡرَٰٓءِيلَ وَمِمَّنۡ هَدَيۡنَا وَٱجۡتَبَيۡنَآۚ إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُ ٱلرَّحۡمَٰنِ خَرُّواْۤ سُجَّدٗاۤ وَبُكِيّٗا۩ ۝٥٨
തഫ്സീർആയത്ത് 58
ഈ സൂറത്തിൽ സകരിയ്യാ നബി -عَلَيْهِ السَّلَامُ- യിൽ തുടങ്ങി ഇദ്രീസ് -عَلَيْهِ السَّلَامُ- വരെ പരാമർശിക്കപ്പെട്ട ഈ നബിമാർ; ആദം നബി -عَلَيْهِ السَّلَامُ- യുടെ സന്തതിപരമ്പരയിൽ നിന്നും, നൂഹ് നബി -عَلَيْهِ السَّلَامُ- യോടൊപ്പം നാം കപ്പലിൽ വഹിച്ചവരുടെ സന്തതിപരമ്പരയിൽ നിന്നും, ഇബ്രാഹീമിൻ്റെയും യഅ്ഖൂബിൻ്റെയും സന്തതിപരമ്പരയിൽ നിന്നും നാം പ്രവാചകത്വം നൽകി അനുഗ്രഹിച്ചവരത്രെ അവർ. നാം ഇസ്ലാമിലേക്ക് സന്മാർഗം നൽകിയവരുമാകുന്നു അവർ. അവരെ നാം പ്രത്യേകം തിരഞ്ഞെടുക്കുകയും, നബിമാരാക്കി തീർക്കുകയും ചെയ്തിരിക്കുന്നു. അവരാകട്ടെ, അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അല്ലാഹുവിന് മുൻപിൽ സുജൂദിൽ (സാഷ്ടാംഗത്തിൽ) വീഴുകയും, അവനോടുള്ള ഭയഭക്തി കാരണത്താൽ വിതുമ്പുകയും ചെയ്യുന്നവരായിരുന്നു.
Source : QUL
59

എന്നിട്ട് അവര്‍ക്കു ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌.

۞ فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِۖ فَسَوۡفَ يَلۡقَوۡنَ غَيًّا ۝٥٩
തഫ്സീർആയത്ത് 59
അല്ലാഹു തിരഞ്ഞെടുത്തവരായ ഈ നബിമാർക്ക് ശേഷം തിന്മയും വഴികേടും പിൻപറ്റുന്നവർ വന്നു. അവർ നിസ്കാരം പാഴാക്കി; അത് പരിപൂർണ്ണമായ രൂപത്തിൽ അവർ നിർവ്വഹിച്ചില്ല. അവരുടെ മനസ്സുകൾക്ക് തോന്നുന്ന -വ്യഭിചാരം പോലുള്ള-തിന്മകളെല്ലാം അവർ പ്രവർത്തിച്ചു കൂട്ടുകയും ചെയ്തു. (അതിൻ്റെ പ്രതിഫലമായി) നരകാഗ്നിയിൽ കടുത്ത നാശവും നഷ്ടവും അവർ കണ്ടുമുട്ടുന്നതാണ്.
Source : QUL
60

എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.

إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ شَيۡـٔٗا ۝٦٠
തഫ്സീർആയത്ത് 60
തനിക്ക് സംഭവിച്ച വീഴ്ചകളിലും കുറവുകളിലും അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; ഈ പറഞ്ഞ വിശേഷണങ്ങൾ ഉള്ളവർ സ്വർഗത്തിൽ പ്രവേശിക്കുന്നതായിരിക്കും. അവരുടെ പ്രവർത്തനങ്ങൾ -അതെത്ര കുറവാണെങ്കിലും- അതിനുള്ള പ്രതിഫലത്തിൽ യാതൊരു കുറവും ഉണ്ടാകുന്നതല്ല.
Source : QUL
61

പരമകാരുണികന്‍ തന്‍റെ ദാസന്‍മാരോട് അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍ (അവര്‍ പ്രവേശിക്കും.) തീര്‍ച്ചയായും അവന്‍റെ വാഗ്ദാനം നടപ്പില്‍ വരുന്നത് തന്നെയാകുന്നു.

جَنَّٰتِ عَدۡنٍ ٱلَّتِي وَعَدَ ٱلرَّحۡمَٰنُ عِبَادَهُۥ بِٱلۡغَيۡبِۚ إِنَّهُۥ كَانَ وَعۡدُهُۥ مَأۡتِيّٗا ۝٦١
തഫ്സീർആയത്ത് 61
സ്ഥിരവാസത്തിനും ശാശ്വതജീവിതത്തിനും ഉള്ള സ്വർഗങ്ങൾ; അല്ലാഹു അദൃശ്യമായ നിലയിൽ തൻ്റെ സച്ചരിതരായ ദാസന്മാരോട് അവരെ പ്രവേശിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തതത്രെ അത്. അവർ ആ പ്രതിഫലം കണ്ടിട്ടില്ലെങ്കിലും അതിലവർ വിശ്വസിച്ചു. അല്ലാഹുവിൻ്റെ സ്വർഗം -കാണാൻ കഴിഞ്ഞിട്ടില്ലാത്ത വാഗ്ദാനമാണ് അതെങ്കിലും-; അത് സംഭവിക്കുന്നതാണ്. അതിൽ യാതൊരു സംശയവുമില്ല.
Source : QUL
62

സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്‌.

لَّا يَسۡمَعُونَ فِيهَا لَغۡوًا إِلَّا سَلَٰمٗاۖ وَلَهُمۡ رِزۡقُهُمۡ فِيهَا بُكۡرَةٗ وَعَشِيّٗا ۝٦٢
തഫ്സീർആയത്ത് 62
അനാവശ്യമായ എന്തെങ്കിലും സംസാരമോ, മ്ലേഛമായ വർത്തമാനമോ അവരവിടെ കേൾക്കുകയില്ല. മറിച്ച് അവർ പരസ്പരം സലാം പറയുന്നതും, മലക്കുകൾ സലാം അറിയിക്കുന്നതുമാണ് അവരവിടെ കേൾക്കുക. അവർ ആഗ്രഹിക്കുന്ന ഭക്ഷണം രാവിലെയും വൈകുന്നേരവും അവർക്കവിടെ ലഭിക്കുന്നതാണ്.
Source : QUL
63

നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര്‍ ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുന്ന സ്വര്‍ഗമത്രെ അത്‌.

تِلۡكَ ٱلۡجَنَّةُ ٱلَّتِي نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِيّٗا ۝٦٣
തഫ്സീർആയത്ത് 63
ഈ പറയപ്പെട്ട വിശേഷണങ്ങളെല്ലാമുള്ള സ്വർഗം; അതാകുന്നു നമ്മുടെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്ത നമ്മുടെ ദാസന്മാർക്ക് നാം അനന്തരമായി നൽകുക.
Source : QUL
64

(നബിയോട് ജിബ്‌രീല്‍ പറഞ്ഞു:) താങ്കളുടെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെ. താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല.

وَمَا نَتَنَزَّلُ إِلَّا بِأَمۡرِ رَبِّكَۖ لَهُۥ مَا بَيۡنَ أَيۡدِينَا وَمَا خَلۡفَنَا وَمَا بَيۡنَ ذَٰلِكَۚ وَمَا كَانَ رَبُّكَ نَسِيّٗا ۝٦٤
തഫ്സീർആയത്ത് 64
ഹേ ജിബ്രീൽ! മുഹമ്മദിനോട് -ﷺ- പറയുക: തീർച്ചയായും മലക്കുകൾ അവരുടെ ഇഷ്ടപ്രകാരം ഇറങ്ങുന്നതല്ല. മറിച്ച് അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മാത്രമാണ് അവർ ഇറങ്ങുക. നാം നേരിടാനിരിക്കുന്ന പരലോകത്തിൻ്റെയും, നാം ജീവിച്ചു തീർത്ത ഇഹലോകത്തിൻ്റെയും കാര്യങ്ങൾ സർവ്വതും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. ഇഹലോകത്തിനും പരലോകത്തിനും ഇടയിൽ ഉള്ളതും അല്ലാഹുവിനാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ രക്ഷിതാവ് ഒരു കാര്യവും മറക്കുന്നവനല്ല.
Source : QUL
65

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?

رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا ۝٦٥
തഫ്സീർആയത്ത് 65
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവ്. അവയെ ഉടമപ്പെടുത്തുകയും, അവയുടെ കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നവൻ. അവക്കിടയിലുള്ളതിൻ്റെയും സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും. (അവനാകുന്നു അല്ലാഹു); അതിനാൽ അവനെ മാത്രം നീ ആരാധിക്കുക. അവനാകുന്നു ആരാധനക്ക് അർഹതയുള്ളവൻ. അവനെ ആരാധിക്കുന്നതിൽ നീ ഉറച്ചു നിൽക്കുകയും ചെയ്യുക. അവനുള്ള ആരാധ്യതയിൽ പങ്കുകാരനായി, അവന് തുല്ല്യനോ സമനോ ആയി ആരുമില്ല.
Source : QUL
66

മനുഷ്യന്‍ പറയും: ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ പിന്നീട് എന്നെ ജീവനുള്ളവനായി പുറത്തു കൊണ്ടുവരുമോ?

وَيَقُولُ ٱلۡإِنسَٰنُ أَءِذَا مَا مِتُّ لَسَوۡفَ أُخۡرَجُ حَيًّا ۝٦٦
തഫ്സീർആയത്ത് 66
പുനരുത്ഥാനത്തെ നിഷേധിക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവൻ പരിഹാസത്തോടെ പറയുന്നു: ഞാൻ മരിച്ചു കഴിഞ്ഞാൽ ശേഷം എൻ്റെ ഖബറിൽ നിന്ന് രണ്ടാമതൊരു ജീവിതത്തിനായി ഞാൻ ജീവനോടെ പുറത്തു കൊണ്ടു വരപ്പെടുമെന്നോ?! തീർച്ചയായും അത് അസാധ്യം തന്നെ.
Source : QUL
67

മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ് ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?

أَوَلَا يَذۡكُرُ ٱلۡإِنسَٰنُ أَنَّا خَلَقۡنَٰهُ مِن قَبۡلُ وَلَمۡ يَكُ شَيۡـٔٗا ۝٦٧
തഫ്സീർആയത്ത് 67
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇവൻ അവനെ ഇതിന് മുൻപ് സൃഷ്ടിച്ചത് നാമാണെന്ന് ഓർക്കുന്നില്ലേ?! അന്നവൻ ഒന്നുമായിരുന്നില്ലല്ലോ?! (അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ) ആദ്യത്തെ സൃഷ്ടിപ്പ് രണ്ടാമതും സൃഷ്ടിക്കാൻ അല്ലാഹുവിന് കഴിയും എന്നതിനുള്ള തെളിവായി അവന് കണ്ടെത്താൻ കഴിയുമായിരുന്നു. മാത്രമല്ല, രണ്ടാമത്തെ സൃഷ്ടിപ്പ് ഒന്നാമത്തേതിനെക്കാൾ നിസ്സാരവും എളുപ്പവുമാണ്.
Source : QUL
68

എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.

فَوَرَبِّكَ لَنَحۡشُرَنَّهُمۡ وَٱلشَّيَٰطِينَ ثُمَّ لَنُحۡضِرَنَّهُمۡ حَوۡلَ جَهَنَّمَ جِثِيّٗا ۝٦٨
തഫ്സീർആയത്ത് 68
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിനെ തന്നെ സത്യം! അവരെ പിഴപ്പിച്ച പിശാചുക്കളോടൊപ്പം, അവരെയും അവരുടെ ഖബറുകളിൽ നിന്ന് വിചാരണവേദിയിലേക്ക് നാം പുറത്തു കൊണ്ടുവരുക തന്നെ ചെയ്യും. ശേഷം നരകത്തിൻ്റെ വാതിലുകളിലേക്ക്, മുട്ടുകുത്തിയ നിലയിൽ അവരെ നാം നിന്ദ്യരായി ആട്ടിത്തെളിക്കുകയും ചെയ്യും; തീർച്ച.
Source : QUL
69

പിന്നീട് ഓരോ കക്ഷിയില്‍ നിന്നും പരമകാരുണികനോട് ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേര്‍തിരിച്ച് നിര്‍ത്തുന്നതാണ്‌.

ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمۡ أَشَدُّ عَلَى ٱلرَّحۡمَٰنِ عِتِيّٗا ۝٦٩
തഫ്സീർആയത്ത് 69
ശേഷം വഴിപിഴച്ച ഓരോ സംഘത്തിൽ നിന്നും അവരിൽ ഏറ്റവും കടുത്ത ധിക്കാരിയായിരുന്നവരെ -അവരുടെ നേതാക്കളെ- നാം കഠിനവും പരുഷവുമായി വലിച്ചിഴച്ചു കൊണ്ടുവരും.
Source : QUL
70

പിന്നീട് അതില്‍ (നരകത്തില്‍) എരിയുവാന്‍ അവരുടെ കൂട്ടത്തില്‍ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റി നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്‌.

ثُمَّ لَنَحۡنُ أَعۡلَمُ بِٱلَّذِينَ هُمۡ أَوۡلَىٰ بِهَا صِلِيّٗا ۝٧٠
തഫ്സീർആയത്ത് 70
പിന്നീട് നരകത്തിൽ പ്രവേശിക്കാനും അതിലെ കടുത്ത ചൂട് അനുഭവിക്കാനും അതിൽ വെന്തെരിയാനും ഏറ്റവും അർഹതയുള്ളവർ ആരാണെന്ന് നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്.
Source : QUL
71

അതിനടുത്ത് (നരകത്തിനടുത്ത്‌) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌.

وَإِن مِّنكُمۡ إِلَّا وَارِدُهَاۚ كَانَ عَلَىٰ رَبِّكَ حَتۡمٗا مَّقۡضِيّٗا ۝٧١
തഫ്സീർആയത്ത് 71
ജനങ്ങളേ! നരകത്തിന് മുകളിൽ കൂടി നാട്ടപ്പെടുന്ന സ്വിറാത്വ് പാലത്തിലൂടെ കടന്നുപോകാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല. അല്ലാഹു നിശ്ചയിച്ചു കഴിഞ്ഞ, ഉറപ്പായും നടപ്പാക്കപ്പെടുന്ന അല്ലാഹുവിൻ്റെ വിധിയാണത്. അവൻ്റെ തീരുമാനത്തെ തടുക്കാൻ ആരും തന്നെയില്ല.
Source : QUL
72

പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.(14)

ثُمَّ نُنَجِّي ٱلَّذِينَ ٱتَّقَواْ وَّنَذَرُ ٱلظَّٰلِمِينَ فِيهَا جِثِيّٗا ۝٧٢
തഫ്സീർആയത്ത് 72
സ്വിറാത്വ് പാലത്തിന് മുകളിലൂടെയുള്ള ഈ നടത്തത്തിന് ശേഷം അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവരെ നാം രക്ഷപ്പെടുത്തുന്നതാണ്. അതിക്രമികളെ മുട്ടുകുത്തിയ നിലയിൽ നാം ഉപേക്ഷിക്കുന്നതുമാണ്. അവർക്ക് അവിടെ നിന്ന് ഓടിരക്ഷപ്പെടുക സാധ്യമല്ല.
Source : QUL
73

സ്പഷ്ടമായ നിലയില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോട് പറയുന്നതാണ്‌: ഈ രണ്ട് വിഭാഗത്തില്‍ കൂടുതല്‍ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ്?(15)

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَيُّ ٱلۡفَرِيقَيۡنِ خَيۡرٞ مَّقَامٗا وَأَحۡسَنُ نَدِيّٗا ۝٧٣
തഫ്സീർആയത്ത് 73
നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിലെ ആയത്തുകൾ ജനങ്ങൾക്ക് വ്യക്തമായ നിലക്ക് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ (അല്ലാഹുവിനെ) നിഷേധിച്ചവർ (അല്ലാഹുവിനെ) വിശ്വസിച്ചവരോട് പറയുന്നതാണ്: നമ്മുടെ രണ്ടു പേരുടെയും കൂട്ടത്തിൽ ഏറ്റവും ഉത്തമമായ സ്ഥാനവും വാസസ്ഥലവും ഉള്ളവർ ആരാണ്? നല്ല കൂട്ടവും സമൂഹവും ആർക്കാണുള്ളത്; നമ്മുടെ സംഘത്തിനോ നിങ്ങളുടെ സംഘത്തിനോ?!
Source : QUL
74

സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതല്‍ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ് ഇവര്‍ക്ക് മുമ്പ് നാം നശിപ്പിച്ചിട്ടുള്ളത്‌!

وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَحۡسَنُ أَثَٰثٗا وَرِءۡيٗا ۝٧٤
തഫ്സീർആയത്ത് 74
(അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്ക് മുൻപ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഐഹികമായ മേൽക്കോയ്മയുടെ പേരിൽ അഹങ്കാരംപൊങ്ങച്ചം നടിച്ചിരുന്ന, എത്രയധികം സമൂഹങ്ങളെയാണ് നാം നശിപ്പിച്ചത്?! അവർ ഇവരെക്കാൾ സമ്പത്തുള്ളവരും, വൈശിഷ്ട്യമേറിയ വസ്ത്രവും ആരോഗ്യം നിറഞ്ഞ ശരീരവുമുള്ളതിനാൽ ഇവരെക്കാൾ കാണാൻ ഭംഗിയുള്ളവരുമായിരുന്നു!
Source : QUL
75

(നബിയേ,) പറയുക: ആരാണോ ദുര്‍മാര്‍ഗത്തില്‍; പരമകാരുണികന്‍ അവന്നു അവധി നീട്ടിക്കൊടുക്കട്ടെ!‌ അങ്ങനെ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യം അതായത് ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം -അവര്‍ കാണുമ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും; കൂടുതല്‍ മോശമായ സ്ഥാനമുള്ളവരും, കുടുതല്‍ ദുര്‍ബലരായ സൈന്യവും ആരാണെന്ന്‌.

قُلۡ مَن كَانَ فِي ٱلضَّلَٰلَةِ فَلۡيَمۡدُدۡ لَهُ ٱلرَّحۡمَٰنُ مَدًّاۚ حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ إِمَّا ٱلۡعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعۡلَمُونَ مَنۡ هُوَ شَرّٞ مَّكَانٗا وَأَضۡعَفُ جُندٗا ۝٧٥
തഫ്സീർആയത്ത് 75
അല്ലാഹുവിൻ്റെ റസൂലേ! ആരെങ്കിലും തൻ്റെ വഴികേടിൽ മുഴുകിക്കഴിയുന്നെങ്കിൽ മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) അവന് അവധി നീട്ടിനൽകുന്നതാണ്; അങ്ങനെ അവൻ്റെ വഴികേട് വർദ്ധിക്കുന്നതിനാണ് അത്. അവസാനം അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന, ഇഹലോകത്ത് വെച്ചു തന്നെ ലഭിക്കുന്ന നേരത്തെയുള്ള ശിക്ഷയോ, അല്ലെങ്കിൽ പിന്നീട് പരലോകത്ത് വെച്ച് ലഭിക്കുന്ന ശിക്ഷയോ കൺമുൻപിൽ കണ്ടുകഴിഞ്ഞാൽ അവർ ആ സന്ദർഭത്തിൽ മനസ്സിലാക്കും; ആരാണ് -അവരുടെ സംഘമാണോ അതല്ല (അല്ലാഹുവിൽ വിശ്വസിച്ചവരുടെ സംഘമാണോ- മോശം സ്ഥാനത്തുള്ളവരും തീർത്തും സഹായികളില്ലാത്തവരുമെന്ന്.
Source : QUL
76

സന്മാര്‍ഗം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സന്മാര്‍ഗനിഷ്ഠ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ്‌. നിലനില്‍ക്കുന്ന സല്‍കര്‍മ്മങ്ങളാണ് നിന്‍റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും.

وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدٗىۗ وَٱلۡبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٞ مَّرَدًّا ۝٧٦
തഫ്സീർആയത്ത് 76
വഴികേടിൽ അകപ്പെട്ടവർക്ക് വഴികേട് വർദ്ധിക്കുന്നതിനായി സമയം നീട്ടിനൽകുന്നതിന് നേർവിപരീതമായി സന്മാർഗം സ്വീകരിച്ചവർക്ക് അല്ലാഹു (അവനിലുള്ള) വിശ്വാസവും സൽകർമ്മങ്ങളും വർദ്ധിപ്പിച്ചു നൽകുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! ശാശ്വതമായ സൗഭാഗ്യത്തിലേക്ക് നയിക്കുന്ന സൽപ്രവൃത്തികളാണ് നിൻ്റെ രക്ഷിതാവിങ്കൽ കൂടുതൽ പ്രതിഫലം ലഭിക്കാനും ഉത്തമമായ പര്യവസാനത്തിനും സഹായകരമായിട്ടുള്ളത്.
Source : QUL
77

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും 'എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും' എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ?

أَفَرَءَيۡتَ ٱلَّذِي كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالٗا وَوَلَدًا ۝٧٧
തഫ്സീർആയത്ത് 77
അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, നമ്മുടെ താക്കീതുകളെ തള്ളിക്കളയുകയും, 'ഞാൻ മരിക്കുകയും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്താൽ എനിക്കിനിയും ധാരാളം സമ്പത്തും സന്താനങ്ങളും നൽകപ്പെടുക തന്നെ ചെയ്യും' എന്ന് പറയുകയും ചെയ്തവനെ താങ്കൾ കണ്ടുവോ?!
Source : QUL
78

അദൃശ്യകാര്യം അവന്‍ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്‍റെ അടുത്ത് അവന്‍ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?

أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا ۝٧٨
തഫ്സീർആയത്ത് 78
അവൻ അദൃശ്യജ്ഞാനം അറിയുകയും, അങ്ങനെ ആ അറിവിൻ്റെ അടിസ്ഥാനത്തിൽ ഇപ്രകാരം പറയുകയുമാണോ ഉണ്ടായത്?! അതല്ലെങ്കിൽ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, അവന് ധാരാളം സമ്പത്തും സന്താനങ്ങളും നൽകുകയും ചെയ്തു കൊള്ളാമെന്ന് അവൻ തൻ്റെ രക്ഷിതാവിങ്കൽ നിന്ന് വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടോ?!
Source : QUL
79

അല്ല, അവന്‍ പറയുന്നത് നാം രേഖപ്പെടുത്തുകയും, അവന്നു നാം ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.

كـَلَّاۚ سَنَكۡتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلۡعَذَابِ مَدّٗا ۝٧٩
തഫ്സീർആയത്ത് 79
എന്നാൽ അവൻ ജൽപ്പിച്ചതു പോലെയല്ല കാര്യം! അവൻ പറയുന്നതും പ്രവർത്തിക്കുന്നതും നാം രേഖപ്പെടുത്തുന്നതാണ്. അവൻ അവകാശപ്പെട്ട ഈ അസത്യം കാരണത്താൽ അവൻ്റെ ശിക്ഷക്ക് മേൽ അവന് നാം ശിക്ഷ വർദ്ധിപ്പിച്ചു നൽകുന്നതുമാണ്.
Source : QUL
80

അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും.

وَنَرِثُهُۥ مَا يَقُولُ وَيَأۡتِينَا فَرۡدٗا ۝٨٠
തഫ്സീർആയത്ത് 80
അവൻ വിട്ടേച്ചുപോകുന്ന സമ്പത്തും സന്താനവുമെല്ലാം അവനെ നശിപ്പിച്ച ശേഷം അനന്തരമെടുക്കുന്നത് നാമായിരിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഒറ്റക്ക് അവൻ നമ്മുടെ അടുക്കൽ വരുന്നതാണ്; അന്ന് അവൻ ആസ്വദിച്ചിരുന്ന സമ്പാദ്യവും സ്ഥാനമാനങ്ങളുമെല്ലാം അവനിൽ നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കും.
Source : QUL
81

അല്ലാഹുവിന് പുറമെ അവര്‍ ചില ആരാധ്യരെ സ്വീകരിച്ചിരിക്കുകയാണ്‌. അവര്‍ ഇവര്‍ക്ക് പിന്‍ബലമാകുന്നതിന് വേണ്ടി.

وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لِّيَكُونُواْ لَهُمۡ عِزّٗا ۝٨١
തഫ്സീർആയത്ത് 81
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ അവർക്കായി ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നത് അവർക്ക് തുണ തേടാനുള്ള സഹായികളും പിന്തുണക്കാരുമായി ഇവർ മാറുന്നതിനാണ്.
Source : QUL
82

അല്ല, ഇവര്‍ ആരാധന നടത്തിയ കാര്യം തന്നെ അവര്‍ നിഷേധിക്കുകയും, അവര്‍ ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്‌.

كـَلَّاۚ سَيَكۡفُرُونَ بِعِبَادَتِهِمۡ وَيَكُونُونَ عَلَيۡهِمۡ ضِدًّا ۝٨٢
തഫ്സീർആയത്ത് 82
അവർ ജൽപ്പിച്ചതു പോലെയല്ല കാര്യം! അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്ന ഈ ആരാധ്യന്മാർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ബഹുദൈവാരാധകർ തങ്ങളെ ആരാധിച്ചതിനെ തന്നെ നിഷേധിക്കുകയും, അവരിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കുകയും, അവരുടെ ശത്രുക്കളായി മാറുകയും ചെയ്യുന്നതാണ്.
Source : QUL
83

സത്യനിഷേധികളുടെ നേര്‍ക്ക് അവരെ ശക്തിയായി ഇളക്കിവിടാന്‍ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന് നീ കണ്ടില്ലേ?

أَلَمۡ تَرَ أَنَّآ أَرۡسَلۡنَا ٱلشَّيَٰطِينَ عَلَى ٱلۡكَٰفِرِينَ تَؤُزُّهُمۡ أَزّٗا ۝٨٣
തഫ്സീർആയത്ത് 83
അല്ലാഹുവിൻ്റെ റസൂലേ! തിന്മകൾ പ്രവർത്തിക്കുന്നതിനും അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടയുന്നതിനും വേണ്ടി (അല്ലാഹുവിനെ) നിഷേധിച്ചവരെ ഇളക്കിവിടാനായി നാം പിശാചുക്കളെ അയക്കുകയും, അവർക്ക് മേൽ (പിശാചുക്കൾക്ക്) ആധിപത്യം നൽകുകയും ചെയ്തിരിക്കുന്നത് താങ്കൾ കണ്ടില്ലേ?!
Source : QUL
84

അതിനാല്‍ അവരുടെ കാര്യത്തില്‍ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായി നാം (നാളുകള്‍) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.

فَلَا تَعۡجَلۡ عَلَيۡهِمۡۖ إِنَّمَا نَعُدُّ لَهُمۡ عَدّٗا ۝٨٤
തഫ്സീർആയത്ത് 84
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾ അവരുടെ നാശം നേരത്തെയാക്കാൻ വേണ്ടി അല്ലാഹുവിനോട് ധൃതി കൂട്ടേണ്ടതില്ല. നാം അവരുടെ ആയുസ്സ് ക്ലിപ്തപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അങ്ങനെ അവരെ അഴിച്ചുവിട്ട സമയം അവസാനിച്ചാൽ അവർക്ക് അർഹമായത് നൽകിക്കൊണ്ട് അവരെ നാം ശിക്ഷിക്കുന്നതാണ്.
Source : QUL
85

ധര്‍മ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം.

يَوۡمَ نَحۡشُرُ ٱلۡمُتَّقِينَ إِلَى ٱلرَّحۡمَٰنِ وَفۡدٗا ۝٨٥
തഫ്സീർആയത്ത് 85
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരെ അവൻ്റെ അടുക്കലേക്ക് ആദരണീയരും ബഹുമാന്യരുമായ വിശിഷ്ടാതിഥികളായി നാം ഒരുമിച്ചു കൂട്ടുന്ന ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ താങ്കൾ സ്മരിക്കുക!
Source : QUL
86

(അന്ന്) കുറ്റവാളികളെ ദാഹാര്‍ത്തരായ നിലയില്‍ നരകത്തിലേക്ക് നാം തെളിച്ചു കൊണ്ട് പോവുകയും ചെയ്യും.

وَنَسُوقُ ٱلۡمُجۡرِمِينَ إِلَىٰ جَهَنَّمَ وِرۡدٗا ۝٨٦
തഫ്സീർആയത്ത് 86
ദാഹാർത്തരായി (അല്ലാഹുവിനെ) നിഷേധിച്ചവരെ നരകത്തിലേക്ക് നാം ആട്ടിത്തെളിക്കുകയും ചെയ്യും.
Source : QUL
87

ആര്‍ക്കും ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.(16)

لَّا يَمۡلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا ۝٨٧
തഫ്സീർആയത്ത് 87
(അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്ക് പരസ്പരം ശുപാർശ പറയാൻ സാധിക്കുന്നതല്ല; അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചു കൊണ്ട് അല്ലാഹുവിനോട് ഇഹലോകത്ത് വെച്ച് കരാറിലേർപ്പെട്ടവർക്കൊഴികെ.
Source : QUL
88

പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു.

وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗا ۝٨٨
തഫ്സീർആയത്ത് 88
യഹൂദരും നസ്വാറാക്കളും ചില ബഹുദൈവാരാധകരും പറഞ്ഞു: മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു.
Source : QUL
89

(അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു.

لَّقَدۡ جِئۡتُمۡ شَيۡـًٔا إِدّٗا ۝٨٩
തഫ്സീർആയത്ത് 89
ഈ (ഗുരുതരമായ ആരോപണം) പറഞ്ഞവരേ! നിങ്ങൾ കഠോരമായ ഒരു കാര്യമാകുന്നു ഈ ഉണ്ടാക്കി പറഞ്ഞിരിക്കുന്നത്.
Source : QUL
90

അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യുമാറാകും.

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا ۝٩٠
തഫ്സീർആയത്ത് 90
ഈ നികൃഷ്ടമായ വാക്ക് കാരണത്താൽ ആകാശങ്ങൾ പിളർന്നു മാറുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്നടിയുകയും ചെയ്യാറായിരിക്കുന്നു.
Source : QUL
91

(അതെ,) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം.

أَن دَعَوۡاْ لِلرَّحۡمَٰنِ وَلَدٗا ۝٩١
തഫ്സീർആയത്ത് 91
മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിന്) ഒരു സന്താനമുണ്ട് എന്ന് അവർ വാദിച്ചതിനാലാണ് ഇപ്രകാരമെല്ലാം സംഭവിക്കുന്നത്. അല്ലാഹു അതിൽ നിന്ന് (ഒരു സന്താനത്തെ സ്വീകരിക്കുക എന്നതിൽ നിന്ന്) വളരെ ഔന്നത്യമുള്ളവനായിരിക്കുന്നു.
Source : QUL
92

സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല.

وَمَا يَنۢبَغِي لِلرَّحۡمَٰنِ أَن يَتَّخِذَ وَلَدًا ۝٩٢
തഫ്സീർആയത്ത് 92
ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് ഒരു നിലക്കും ശരിയാവുകയില്ല. കാരണം അവൻ അതിൽ നിന്ന് (സന്താനമുണ്ടാവുക എന്നതിൽ നിന്ന്) പരിശുദ്ധനായിരിക്കുന്നു.
Source : QUL
93

ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും.

إِن كُلُّ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ إِلَّآ ءَاتِي ٱلرَّحۡمَٰنِ عَبۡدٗا ۝٩٣
തഫ്സീർആയത്ത് 93
ആകാശങ്ങളിലുള്ള സർവ്വ മലക്കുകളും (ഭൂമിയിലുള്ള) മനുഷ്യരും ജിന്നുകളുമെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ രക്ഷിതാവിങ്കൽ വിനയാന്വിതനായി വരാതിരിക്കുകയില്ല; തീർച്ച.
Source : QUL
94

തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.

لَّقَدۡ أَحۡصَىٰهُمۡ وَعَدَّهُمۡ عَدّٗا ۝٩٤
തഫ്സീർആയത്ത് 94
അല്ലാഹു അവരെയെല്ലാം അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്യുകയും, അവരെ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരിൽ ഒരാളും അവൻ്റെ അടുക്കൽ നിന്ന് മറഞ്ഞു പോവുകയില്ല.
Source : QUL
95

അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്‌.

وَكُلُّهُمۡ ءَاتِيهِ يَوۡمَ ٱلۡقِيَٰمَةِ فَرۡدًا ۝٩٥
തഫ്സീർആയത്ത് 95
അവരിൽ ഓരോരുത്തരും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ അടുക്കൽ ഏകനായി വന്നെത്തുന്നതാണ്. അവന് ഒരു സഹായിയോ, അവൻ്റെ പക്കൽ എന്തെങ്കിലും സമ്പത്തോ ഉണ്ടായിരിക്കുകയില്ല.
Source : QUL
96

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ച.(17)

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَيَجۡعَلُ لَهُمُ ٱلرَّحۡمَٰنُ وُدّٗا ۝٩٦
തഫ്സീർആയത്ത് 96
തീർച്ചയായും (അല്ലാഹുവിൽ) വിശ്വസിക്കുകയും, അവന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് അല്ലാഹു സ്നേഹം നിശ്ചയിക്കുന്നതാണ്. അവൻ അവരെ സ്നേഹിക്കുകയും, അവൻ്റെ ദാസന്മാർക്ക് അവരോട് ഇഷ്ടമുണ്ടാക്കുകയും ചെയ്യുന്നതാണ്.
Source : QUL
97

ഇത് (ഖുര്‍ആന്‍) നിന്‍റെ ഭാഷയില്‍ നാം ലളിതമാക്കിത്തന്നിരിക്കുന്നത് ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക് ഇത് മുഖേന നീ സന്തോഷവാര്‍ത്ത നല്‍കുവാനും, മര്‍ക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക് ഇത് മുഖേന നീ താക്കീത് നല്‍കുവാനും വേണ്ടി മാത്രമാകുന്നു.

فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلۡمُتَّقِينَ وَتُنذِرَ بِهِۦ قَوۡمٗا لُّدّٗا ۝٩٧
തഫ്സീർആയത്ത് 97
അല്ലാഹുവിൻ്റെ റസൂലേ! ഈ ഖുർആൻ നിൻ്റെ ഭാഷയിൽ ഇറക്കി തന്നുകൊണ്ട് നാം എളുപ്പമാക്കി തന്നത് എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, എൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് നീ സന്തോഷവാർത്ത അറിയിക്കുന്നതിന് വേണ്ടിയും, സത്യത്തിന് കീഴൊതുങ്ങാതെ കഠിനമായി തർക്കിക്കുകയും ധിക്കാരം വെച്ചുപുലർത്തുകയും ചെയ്യുന്നവർക്ക് താക്കീത് നൽകുന്നതിനും വേണ്ടിയാണ്.
Source : QUL
98

ഇവര്‍ക്ക് മുമ്പ് എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍ നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?

وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هَلۡ تُحِسُّ مِنۡهُم مِّنۡ أَحَدٍ أَوۡ تَسۡمَعُ لَهُمۡ رِكۡزَۢا ۝٩٨
തഫ്സീർആയത്ത് 98
നിൻ്റെ ജനതക്ക് മുൻപ് എത്രയധികം സമൂഹങ്ങളെയാണ് നാം നശിപ്പിച്ചത്?! എന്നാൽ ആ ജനതകളിൽ ആരെയെങ്കിലും നീ ഇപ്പോൾ കാണുന്നുണ്ടോ?! അവരുടേതായി ഒരു നേരിയ ശബ്ദമെങ്കിലും നീ കേൾക്കുന്നുണ്ടോ?! അല്ലാഹു തീരുമാനിച്ചാൽ, അവർക്ക് ബാധിച്ചത് ചിലപ്പോൾ അവരല്ലാത്തവർക്കും ബാധിച്ചേക്കാം.
Source : QUL