Thursday, 13 August 2026 Hijri: 02:52:47 pm
MalayalamQuran.in
അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 42-45) കണ്ണിനു കണ്ണ്, കാതിന് കാത് — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 37-41) മോഷ്ടിച്ചവന്‍റെ കൈ മുറിക്കണം — Islamonweb - : Quranonweb അധ്യായം 5. സൂറത്തുല്‍ മാഇദ (Ayath 32-36) വസീല - ഗുഹയില്‍ കുടുങ്ങിയ 3 പേര്‍ — Islamonweb - : Quranonweb തഫ്സീറുൽ ബൈളാവി: അവലംബം, ഉള്ളടക്കം, സമീപനംe — Islamonweb - : Tafseer തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു? — Islamonweb - : Tafseer അൽ ജദീദ് ഫീ ഇഅ്ജാസിൽ ഖുർആൻ: ബൂഥ്വിയൻ ദർശനങ്ങളുടെ വിപ്ലവാത്മക രീതിശാസ്ത്രം — Islamonweb - : Tafseer ഹദീസ്: ഒരു സാമൂഹിക സമീപനം — Islamonweb - : Hadith ഹദീസ് സംരക്ഷണത്തിൽ അഹ്മദ് അലി സഹാറൻപൂരിയുടെ സംഭാവനകള്‍ — Islamonweb - : Hadith ഹദീസ് രംഗത്തെ മലബാറിന്റെ സംഭാവനകള്‍ — Islamonweb - : Hadith ഹംറാ അൽഅസദ്: പതറാത്ത വിശ്വാസത്തിന്റെ ചരിത്രസാക്ഷ്യം — Islamonweb - : Seerahonweb
Complete Surah Tafsir

താഹാ طه Taha

Surah 20 മക്കിയ്യ • مكية • Makkiyah 135 ആയത്തുകൾ • 135 Ayahs

സൂറത്ത് താഹാ (Taha)യിലെ 135 ആയത്തുകളുടെ അറബി പാഠം, മലയാളം വിവർത്തനം, അംഗീകരിച്ച തഫ്സീർ എന്നിവ പഠിക്കുക. Study the complete Malayalam tafsir of Surah Taha.

1

ത്വാഹാ.

طه ۝١
തഫ്സീർആയത്ത് 1
ത്വാഹാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Source : QUL
2

നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചുതന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല.

مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ ۝٢
തഫ്സീർആയത്ത് 2
അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നത് നിൻ്റെ സമൂഹം നിന്നിൽ വിശ്വസിക്കാത്തതിലുള്ള ഖേദം കാരണത്താൽ നിൻ്റെ മനസ്സ് പരവശമാകുന്നതിനല്ല.
Source : QUL
3

ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണത്‌.

إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ ۝٣
തഫ്സീർആയത്ത് 3
അല്ലാഹുവിനോട് ഭയഭക്തിയുള്ളവരാകാൻ അവൻ സൗഭാഗ്യം നൽകുന്നവർക്ക് ഒരു ഉൽബോധനമായിക്കൊണ്ടല്ലാതെ നാം ഈ ഖുർആൻ അവതരിപ്പിച്ചിട്ടില്ല.
Source : QUL
4

ഭൂമിയും ഉന്നതമായ ആകാശങ്ങളും സൃഷ്ടിച്ചവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.

تَنزِيلٗا مِّمَّنۡ خَلَقَ ٱلۡأَرۡضَ وَٱلسَّمَٰوَٰتِ ٱلۡعُلَى ۝٤
തഫ്സീർആയത്ത് 4
ഭൂമിയെയും ഉന്നതങ്ങളായ ആകാശങ്ങളെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു അത് അവതരിപ്പിച്ചത്. അത് മഹത്തരമായ ഒരു ഖുർആൻ തന്നെയാകുന്നു; കാരണം മഹാനായ അല്ലാഹു അവതരിപ്പിച്ചതാണത്.
Source : QUL
5

പരമകാരുണികന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു.

ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ ۝٥
തഫ്സീർആയത്ത് 5
മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) സിംഹാസനത്തിന് മേൽ ഔന്നത്യമുള്ളവനാവുകയും ആരോഹിതനാവുകയും ചെയ്തിരിക്കുന്നു. അവൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിലുള്ള സിംഹാസനാരോഹണമാണത്.
Source : QUL
6

അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം.

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ ۝٦
തഫ്സീർആയത്ത് 6
അവന് മാത്രമുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലും ഭൂമിക്കടിയിലുമുള്ളതായ സർവ്വ സൃഷ്ടികളും. അവയെ എല്ലാം അവനാകുന്നു സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.
Source : QUL
7

നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും, അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക).(1)

وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى ۝٧
തഫ്സീർആയത്ത് 7
അല്ലാഹുവിൻ്റെ റസൂലേ! നീ സംസാരം പരസ്യമാക്കുകയോ പതുക്കെയാക്കുകയോ ചെയ്താലും അല്ലാഹു അവയെല്ലാം അറിയുന്നതാണ്. അവൻ രഹസ്യങ്ങളും രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും -ഉദാഹരണത്തിന് മനസ്സിലൂടെ മിന്നിമറഞ്ഞു പോകുന്ന ചിന്തകൾ വരെ- അറിയുന്നു. അവന് അതിലൊന്നും തന്നെ അവ്യക്തമാവുകയില്ല.
Source : QUL
8

അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍റെതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ ۝٨
തഫ്സീർആയത്ത് 8
അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അവന് മാത്രമാകുന്നു എല്ലാ ഉൽകൃഷ്ടതകളിലും അങ്ങേയറ്റം പരിപൂർണ്ണതയെത്തിയ നാമങ്ങൾ ഉള്ളത്.
Source : QUL
9

മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

وَهَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝٩
തഫ്സീർആയത്ത് 9
അല്ലാഹുവിൻ്റെ റസൂലേ! ഇംറാനിൻ്റെ മകൻ മൂസായുടെ -عَلَيْهِ السَّلَامُ- ചരിത്രം നിനക്ക് വന്നെത്തിയിരിക്കുന്നു.
Source : QUL
10

അതായത് അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം.(2) അപ്പോള്‍ തന്‍റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന് കത്തിച്ചെടുത്തുകൊണ്ട് നിങ്ങളുടെ അടുത്ത് വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത് വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.

إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى ۝١٠
തഫ്സീർആയത്ത് 10
അദ്ദേഹം തൻ്റെ യാത്രാമദ്ധ്യേ ഒരു തീ കണ്ടു. അപ്പോൾ തൻ്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിൽ നിന്ന് നിങ്ങൾക്ക് വേണ്ടി ഒരു തീക്കൊള്ളി എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കാം. അല്ലെങ്കിൽ എനിക്ക് വഴികാട്ടി നൽകാൻ ആരെയെങ്കിലും കണ്ടെത്താൻ സാധിച്ചേക്കാം.
Source : QUL
11

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു(3) ഹേ; മൂസാ.

فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ ۝١١
തഫ്സീർആയത്ത് 11
അങ്ങനെ അദ്ദേഹം തീയിൻ്റെ അടുക്കൽ എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു: ഹേ മൂസാ!
Source : QUL
12

തീര്‍ച്ചയായും ഞാനാണ് നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ചുവെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.

إِنِّيٓ أَنَا۠ رَبُّكَ فَٱخۡلَعۡ نَعۡلَيۡكَ إِنَّكَ بِٱلۡوَادِ ٱلۡمُقَدَّسِ طُوٗى ۝١٢
തഫ്സീർആയത്ത് 12
തീർച്ചയായും ഞാനാകുന്നു നിൻ്റെ രക്ഷിതാവായ അല്ലാഹു. അതിനാൽ എന്നോട് സംസാരിക്കാനുള്ള തയ്യാറെടുപ്പായി നീ നിൻ്റെ ചെരുപ്പ് അഴിച്ചു വെക്കുക. പരിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു നീ ഇപ്പോൾ ഉള്ളത്.
Source : QUL
13

ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത് നീ ശ്രദ്ധിച്ച് കേട്ടുകൊള്ളുക.

وَأَنَا ٱخۡتَرۡتُكَ فَٱسۡتَمِعۡ لِمَا يُوحَىٰٓ ۝١٣
തഫ്സീർആയത്ത് 13
ഹേ മൂസാ! എൻ്റെ സന്ദേശം എത്തിച്ചു നൽകുന്നതിനായി ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നൽകുന്ന സന്ദേശം നീ ശ്രദ്ധിച്ചു കേൾക്കുക.
Source : QUL
14

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.

إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ ۝١٤
തഫ്സീർആയത്ത് 14
തീർച്ചയായും ഞാനാകുന്നു അല്ലാഹു; ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അതിനാൽ നീ എന്നെ മാത്രം ആരാധിക്കുക. എന്നെ സ്മരിക്കുന്നതിനായി നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ നീ നിർവ്വഹിക്കുകയും ചെയ്യുക.
Source : QUL
15

തീര്‍ച്ചയായും അന്ത്യസമയം വരികതന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം.

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخۡفِيهَا لِتُجۡزَىٰ كُلُّ نَفۡسِۭ بِمَا تَسۡعَىٰ ۝١٥
തഫ്സീർആയത്ത് 15
തീർച്ചയായും അന്ത്യനാൾ സംഭവിക്കുന്നതാണ്. അത് നടക്കുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, അത് ഞാൻ ഗോപ്യമാക്കി വെച്ചേക്കാം; അതിനാൽ ഒരു സൃഷ്ടിയും അതിൻ്റെ സമയം അറിയുകയില്ല. എന്നാൽ നബിമാർ അറിയിക്കുന്ന അതിൻ്റെ അടയാളങ്ങൾ അവർക്ക് അറിയാൻ കഴിയും. ഓരോരുത്തർക്കും അവൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടുന്നതിനത്രെ അത്; അത് നന്മയായാലും തിന്മയായാലും.
Source : QUL
16

ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന് നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌.

فَلَا يَصُدَّنَّكَ عَنۡهَا مَن لَّا يُؤۡمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرۡدَىٰ ۝١٦
തഫ്സീർആയത്ത് 16
പരലോകത്തിൽ വിശ്വസിക്കാത്ത, തങ്ങളുടെ ദേഹേഛകളാകുന്ന നിഷിദ്ധങ്ങളെ പിൻപറ്റുന്ന നിഷേധികൾ നിന്നെ, അതിനെ സത്യപ്പെടുത്തുകയും അതിന് വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തയ്യാറെടുക്കുകയും ചെയ്യുന്നതിൽ നിന്ന് തിരിച്ചു കളയാതിരിക്കട്ടെ. (അങ്ങനെ സംഭവിച്ചാൽ) അത് കാരണത്താൽ നീയും നശിച്ചു പോകും.
Source : QUL
17

(അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?

وَمَا تِلۡكَ بِيَمِينِكَ يَٰمُوسَىٰ ۝١٧
തഫ്സീർആയത്ത് 17
നിൻ്റെ വലതു കയ്യിലുള്ളത് എന്താകുന്നു മൂസാ?!
Source : QUL
18

അദ്ദേഹം പറഞ്ഞു: ഇത് എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത് കൊണ്ട് എന്‍റെ ആടുകള്‍ക്ക് (ഇല) അടിച്ചുവീഴ്ത്തിക്കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് എനിക്ക് വേറെയും ഉപയോഗങ്ങളുണ്ട്‌.

قَالَ هِيَ عَصَايَ أَتَوَكَّؤُاْ عَلَيۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَـَٔارِبُ أُخۡرَىٰ ۝١٨
തഫ്സീർആയത്ത് 18
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇത് എൻ്റെ വടിയാകുന്നു. നടക്കുമ്പോൾ ഞാനതിൻ്റെ മേൽ ഊന്നിനടക്കുകയും, എൻ്റെ ആടുകൾക്ക് ഭക്ഷിക്കാനുള്ള ഇലകൾ വീഴ്ത്തുന്നതിന് വേണ്ടി അത് കൊണ്ട് ഞാൻ മരത്തിലടിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞതല്ലാത്ത ചില ഉപകാരങ്ങളും അതു കൊണ്ട് എനിക്കുണ്ട്.
Source : QUL
19

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.

قَالَ أَلۡقِهَا يَٰمُوسَىٰ ۝١٩
തഫ്സീർആയത്ത് 19
അല്ലാഹു പറഞ്ഞു: മൂസാ! അത് നീ താഴെയിടൂ!
Source : QUL
20

അദ്ദേഹം അത് താഴെയിട്ടു. അപ്പോഴതാ അത് ഒരു പാമ്പായി ഓടുന്നു.

فَأَلۡقَىٰهَا فَإِذَا هِيَ حَيَّةٞ تَسۡعَىٰ ۝٢٠
തഫ്സീർആയത്ത് 20
അങ്ങനെ മൂസാ അത് ഇട്ടപ്പോൾ ആ വടിയതാ ഒരു പാമ്പായി മാറുകയും, വഴക്കത്തോടെ വേഗതയിൽ ഇഴയുകയും ചെയ്യുന്നു.
Source : QUL
21

അവന്‍ പറഞ്ഞു: അതിനെ നീ പിടിച്ചുകൊള്ളുക. നീ പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക് തന്നെ മടക്കുന്നതാണ്‌.

قَالَ خُذۡهَا وَلَا تَخَفۡۖ سَنُعِيدُهَا سِيرَتَهَا ٱلۡأُولَىٰ ۝٢١
തഫ്സീർആയത്ത് 21
അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: നീ ആ വടി എടുക്കുക! അത് പാമ്പായി മാറിയതിൽ നീ ഭയക്കേണ്ടതില്ല. നീ അത് എടുത്തു കഴിഞ്ഞാൽ അതിൻ്റെ ആദ്യത്തെ അവസ്ഥയിലേക്ക് തന്നെ നാം അതിനെ മടക്കുന്നതാണ്.
Source : QUL
22

നീ നിന്‍റെ കൈ കക്ഷത്തിലേക്ക് ചേര്‍ത്തുപിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത് പുറത്ത് വരുന്നതാണ്‌. അത് മറ്റൊരു ദൃഷ്ടാന്തമത്രെ.

وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ ۝٢٢
തഫ്സീർആയത്ത് 22
നിൻ്റെ കൈ നിൻ്റെ പാർശ്വത്തിലേക്ക് ചേർത്തു പിടിക്കുക; പാണ്ഡൊന്നും കൂടാതെ അത് വെള്ള നിറമായി പുറത്തു വരും. നിനക്കുള്ള രണ്ടാമത്തെ അടയാളമാണത്.
Source : QUL
23

നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിനക്ക് നം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്‌.(4)

لِنُرِيَكَ مِنۡ ءَايَٰتِنَا ٱلۡكُبۡرَى ۝٢٣
തഫ്സീർആയത്ത് 23
മൂസാ! ഈ രണ്ട് ദൃഷ്ടാന്തങ്ങൾ നാം നിനക്ക് കാണിച്ചു തന്നത് നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ ചിലത് നിനക്ക് കാണിച്ചു തരുന്നതിനും, നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.
Source : QUL
24

നീ ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٢٤
തഫ്സീർആയത്ത് 24
മൂസാ! നീ ഫിർഔനിൻ്റെ അടുക്കലേക്ക് പോവുക. തീർച്ചയായും അവൻ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും അവനോട് ധിക്കാരം കാണിക്കുന്നതിലും സർവ്വസീമകളും ലംഘിച്ചിരിക്കുന്നു.
Source : QUL
25

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ.

قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي ۝٢٥
തഫ്സീർആയത്ത് 25
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ!ഉപദ്രവങ്ങൾ സഹിക്കാൻ കഴിയുംവിധം എൻ്റെ ഹൃദയത്തെ നീ വിശാലമാക്കേണമേ!
Source : QUL
26

എനിക്ക് എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.

وَيَسِّرۡ لِيٓ أَمۡرِي ۝٢٦
തഫ്സീർആയത്ത് 26
എനിക്ക് എൻ്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ!
Source : QUL
27

എന്‍റെ നാവില്‍ നിന്ന് നീ കെട്ടഴിച്ചുതരേണമേ.(5)

وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي ۝٢٧
തഫ്സീർആയത്ത് 27
നല്ല ഭാഷയിൽ സംസാരിക്കാനുള്ള ശേഷി എനിക്ക് നീ നൽകേണമേ!
Source : QUL
28

ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.

يَفۡقَهُواْ قَوۡلِي ۝٢٨
തഫ്സീർആയത്ത് 28
നിൻ്റെ സന്ദേശം ഞാൻ അവർക്ക് എത്തിച്ചു നൽകിയാൽ അവർ എൻ്റെ സംസാരം ഗ്രഹിക്കുന്നതിനായി.
Source : QUL
29

എന്‍റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ.

وَٱجۡعَل لِّي وَزِيرٗا مِّنۡ أَهۡلِي ۝٢٩
തഫ്സീർആയത്ത് 29
എൻ്റെ കാര്യങ്ങളിൽ എന്നെ സഹായിക്കാൻ എൻ്റെ കുടുംബത്തിൽ നിന്ന് ഒരു സഹായിയെ എനിക്ക് നിശ്ചയിച്ചു നൽകേണമേ!
Source : QUL
30

അതായത് എന്‍റെ സഹോദരന്‍ ഹാറൂനെ.

هَٰرُونَ أَخِي ۝٣٠
തഫ്സീർആയത്ത് 30
ഇംറാനിൻ്റെ മകൻ ഹാറൂനിനെ; എൻ്റെ സഹോദരനെ.
Source : QUL
31

അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കേണമേ.

ٱشۡدُدۡ بِهِۦٓ أَزۡرِي ۝٣١
തഫ്സീർആയത്ത് 31
അവൻ മുഖേന എനിക്ക് പിന്തുണ ശക്തമാക്കി തരേണമേ!
Source : QUL
32

എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.

وَأَشۡرِكۡهُ فِيٓ أَمۡرِي ۝٣٢
തഫ്സീർആയത്ത് 32
അവനെ എൻ്റെ ഈ പ്രവാചകത്വത്തിൽ നീ പങ്കാളിയാക്കുകയും ചെയ്യേണമേ!
Source : QUL
33

ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാൻ വേണ്ടി.

كَيۡ نُسَبِّحَكَ كَثِيرٗا ۝٣٣
തഫ്സീർആയത്ത് 33
നിന്നെ ഞങ്ങൾ ധാരാളമായി പരിശുദ്ധപ്പെടുത്തുന്നതിന് വേണ്ടിയും,
Source : QUL
34

ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി.

وَنَذۡكُرَكَ كَثِيرًا ۝٣٤
തഫ്സീർആയത്ത് 34
ധാരാളമായി നിന്നെ ഞങ്ങൾ സ്മരിക്കുവാനും വേണ്ടിയും.
Source : QUL
35

തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

إِنَّكَ كُنتَ بِنَا بَصِيرٗا ۝٣٥
തഫ്സീർആയത്ത് 35
തീർച്ചയായും നീ ഞങ്ങളെ കുറിച്ച് നന്നായി കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ കാര്യങ്ങളിൽ ഒന്നും തന്നെ നിനക്ക് അവ്യക്തമാവുകയില്ല.
Source : QUL
36

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു.

قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ ۝٣٦
തഫ്സീർആയത്ത് 36
അല്ലാഹു പറഞ്ഞു: മൂസാ! നാം നീ ആവശ്യപ്പെട്ടത് നിനക്ക് നൽകിയിരിക്കുന്നു.
Source : QUL
37

മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്തുതന്നിട്ടുണ്ട്‌.

وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ ۝٣٧
തഫ്സീർആയത്ത് 37
നിൻ്റെ മേൽ മറ്റൊരിക്കലും നാം അനുഗ്രഹം ചൊരിഞ്ഞു നൽകിയിട്ടുണ്ട്.
Source : QUL
38

അതായത് നിന്‍റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍.

إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ ۝٣٨
തഫ്സീർആയത്ത് 38
ഫിർഔനിൻ്റെ തന്ത്രത്തിൽ നിന്ന് നിന്നെ സംരക്ഷിക്കുന്നതിന് വേണ്ടി നാം നിൻ്റെ മാതാവിന് തോന്നൽ നൽകിയ സന്ദർഭം.
Source : QUL
39

നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്തുകൊള്ളും.(6) (ഹേ; മൂസാ,) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌.

أَنِ ٱقۡذِفِيهِ فِي ٱلتَّابُوتِ فَٱقۡذِفِيهِ فِي ٱلۡيَمِّ فَلۡيُلۡقِهِ ٱلۡيَمُّ بِٱلسَّاحِلِ يَأۡخُذۡهُ عَدُوّٞ لِّي وَعَدُوّٞ لَّهُۥۚ وَأَلۡقَيۡتُ عَلَيۡكَ مَحَبَّةٗ مِّنِّي وَلِتُصۡنَعَ عَلَىٰ عَيۡنِيٓ ۝٣٩
തഫ്സീർആയത്ത് 39
നാം അവൾക്ക് ബോധനം നൽകിയ സന്ദർഭത്തിൽ അവളുടെ പ്രസവശേഷം കുട്ടിയെ ഒരു പെട്ടിയിലാക്കുവാനും, ആ പെട്ടി കടലിൽ എറിയുവാനും അവളോട് കൽപ്പിച്ചു. അങ്ങനെ നമ്മുടെ കൽപ്പനപ്രകാരം സമുദ്രം അതിനെ തീരത്ത് തള്ളും. അവിടെ നിന്ന് എൻ്റെയും അവൻ്റെയും ശത്രുവായ ഒരാൾ -അതായത് ഫിർഔൻ- അതെടുക്കും. (ഹേ മൂസാ) എൻ്റെ പക്കൽ നിന്നുള്ള സ്നേഹം നാം നിനക്ക് നിശ്ചയിച്ചു നൽകുകയും ചെയ്തു. അതിനാൽ ജനങ്ങൾ നിന്നെ സ്നേഹിച്ചു. എൻ്റെ കൺമുന്നിൽ, എൻ്റെ സംരക്ഷണത്തിലും പരിചരണത്തിലും നീ വളരുന്നതിന് വേണ്ടിയായിരുന്നു അത്.
Source : QUL
40

നിന്‍റെ സഹോദരി നടന്നുചെല്ലുകയും 'ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ' എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട് (അതു സംബന്ധിച്ച്‌) മനഃക്ലേശത്തില്‍ നിന്ന് നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യൻകാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട് ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു.

إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ ۝٤٠
തഫ്സീർആയത്ത് 40
പെട്ടി ഒഴുകുന്നതിന് അനുസരിച്ച് നിൻ്റെ സഹോദരി അതിനെ പിന്തുടരുകയും ചെയ്ത സന്ദർഭം. അങ്ങനെ ആ പെട്ടി എടുത്തവരോട് അവൾ പറഞ്ഞു: ഈ കുട്ടിയെ സംരക്ഷിക്കുകയും അതിന് മുലകൊടുക്കുകയും അതിനെ വളർത്തുകയും ചെയ്യുന്ന ഒരാളെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! അങ്ങനെ നിന്നെ നിൻ്റെ മാതാവിൻ്റെ അടുക്കലേക്ക് തന്നെ തിരിച്ചയച്ചു കൊണ്ട് നാം നിനക്ക് മേൽ ഔദാര്യം ചൊരിഞ്ഞു. അവൾക്ക് കൺകുളിർമയാകുന്നതിനും, നിന്നെ നഷ്ടപ്പെട്ടതിൻ്റെ പേരിൽ അവൾ ദുഃഖിക്കാതിരിക്കുന്നതിനും വേണ്ടിയായിരുന്നു അത്. (പിന്നീട്) നീ മുഷ്ടി ചുരുട്ടി ഇടിച്ച ആ ഖിബ്തിയെ നീ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ (അതിൻ്റെ പേരിൽ ജനങ്ങൾ നിന്നെ) ശിക്ഷിക്കുന്നതിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തി കൊണ്ടും നിൻ്റെ മേൽ നാം ഔദാര്യം ചൊരിഞ്ഞു. അങ്ങനെ നീ നേരിട്ട ഓരോ പരീക്ഷണങ്ങളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി നിന്നെ നാം രക്ഷപ്പെടുത്തി. അങ്ങനെ നീ (ഈജിപ്തിൽ നിന്ന്) പുറത്തു കടക്കുകയും, മദ്യൻകാരോടൊപ്പം നീ വർഷങ്ങളോളം കഴിച്ചു കൂട്ടുകയും ചെയ്തു. ശേഷം -മൂസാ!- നിനക്ക് വന്നെത്താൻ വിധിക്കപ്പെട്ട സമയത്ത് നീ ഇതാ വന്നിരിക്കുന്നു; (അല്ലാഹു നിന്നോട്) സംസാരിക്കുന്നതിന്.
Source : QUL
41

എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു.

وَٱصۡطَنَعۡتُكَ لِنَفۡسِي ۝٤١
തഫ്സീർആയത്ത് 41
ഞാൻ നിനക്ക് സന്ദേശമായി നൽകുന്നത് ജനങ്ങൾക്ക് എത്തിച്ചു നൽകാനുള്ള എൻ്റെ ദൂതനായി നിന്നെ നാം തിരഞ്ഞെടുത്തിരിക്കുന്നു.
Source : QUL
42

എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌.

ٱذۡهَبۡ أَنتَ وَأَخُوكَ بِـَٔايَٰتِي وَلَا تَنِيَا فِي ذِكۡرِي ۝٤٢
തഫ്സീർആയത്ത് 42
ഹേ മൂസാ! നീയും നിൻ്റെ സഹോദരൻ ഹാറൂനും അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ചെല്ലുക. എന്നിലേക്ക് ക്ഷണിക്കുന്നതിലോ, എന്നെ സ്മരിക്കുന്നതിലോ നിങ്ങൾ ദുർബലരാകരുത്.
Source : QUL
43

നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.

ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٤٣
തഫ്സീർആയത്ത് 43
നിങ്ങൾ രണ്ടു പേരും ഫിർഔനിൻ്റെ അടുക്കലേക്ക് പോവുക. തീർച്ചയായും അവൻ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും അവനോട് ധിക്കാരം കാണിക്കുന്നതിലും സർവ്വസീമകളും ലംഘിച്ചിരിക്കുന്നു.
Source : QUL
44

എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക.(7) അവന്‍ ഒരു വേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്നു വരാം.

فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ ۝٤٤
തഫ്സീർആയത്ത് 44
അവനോട് നിങ്ങൾ സൗമ്യമായ -പരുഷതയില്ലാത്ത- വാക്ക് പറയുക. അവൻ ചിന്തിച്ചു മനസ്സിലാക്കുകയും, അല്ലാഹുവിനെ ഭയക്കുകയും അങ്ങനെ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തേക്കാം.
Source : QUL
45

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.

قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفۡرُطَ عَلَيۡنَآ أَوۡ أَن يَطۡغَىٰ ۝٤٥
തഫ്സീർആയത്ത് 45
മൂസായും -عَلَيْهِ السَّلَامُ- ഹാറൂനും -عَلَيْهِ السَّلَامُ- പറഞ്ഞു: അവനെ (ഇസ്ലാമിലേക്ക്) ക്ഷണിച്ചു തീരുന്നതിന് മുൻപ് തന്നെ അവൻ ഉടനടി ഞങ്ങളെ ശിക്ഷിച്ചേക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. അതല്ലെങ്കിൽ ഞങ്ങളെ കൊലപ്പെടുത്തുകയോ മറ്റോ ചെയ്തു കൊണ്ട് ഞങ്ങളോട് അവൻ അതിരുവിട്ട് അതിക്രമം കാണിക്കുമെന്നും ഞങ്ങൾ ഭയപ്പെടുന്നു.
Source : QUL
46

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ ഇരുവരുടെയും കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌.

قَالَ لَا تَخَافَآۖ إِنَّنِي مَعَكُمَآ أَسۡمَعُ وَأَرَىٰ ۝٤٦
തഫ്സീർആയത്ത് 46
അല്ലാഹു അവരോട് രണ്ടു പേരോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഭയക്കേണ്ടതില്ല. തീർച്ചയായും ഞാൻ നിങ്ങൾ രണ്ടു പേരെയും സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും നിങ്ങളോട് ഒപ്പം തന്നെയുണ്ട്. നിങ്ങൾക്കും അവനും ഇടയിൽ നടക്കുന്നതെല്ലാം ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്.
Source : QUL
47

അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം.

فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ ۝٤٧
തഫ്സീർആയത്ത് 47
അതിനാൽ നിങ്ങൾ രണ്ടു പേരും അവൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യുക: ഹേ ഫിർഔൻ! ഞങ്ങൾ നിൻ്റെ രക്ഷിതാവിൻ്റെ അടുക്കൽ നിന്നുള്ള രണ്ട് ദൂതന്മാരാണ്. അതിനാൽ ഇസ്രാഈൽ സന്തതികളെ നീ ഞങ്ങളോടൊപ്പം അയക്കുക. അവരുടെ കുട്ടികളെ കൊന്നൊടുക്കിയും, അവരിലെ സ്ത്രീകളെ ജീവിക്കാൻ വിട്ടും നീ അവരെ ഉപദ്രവിക്കരുത്. ഞങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന, നിൻ്റെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങളുമായാണ് ഞങ്ങൾ നിൻ്റെയടുക്കൽ വന്നിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ സന്മാർഗം പിൻപറ്റുകയും ചെയ്തവർക്കാകുന്നു അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള നിർഭയത്വമുള്ളത്.
Source : QUL
48

നിഷേധിച്ചുതള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.

إِنَّا قَدۡ أُوحِيَ إِلَيۡنَآ أَنَّ ٱلۡعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ۝٤٨
തഫ്സീർആയത്ത് 48
തീർച്ചയായും ഇഹലോകത്തും പരലോകത്തും ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിക്കുകയും ചെയ്തവർക്കായിരിക്കുമെന്ന് ഞങ്ങൾക്ക് അല്ലാഹു സന്ദേശം നൽകിയിരിക്കുന്നു.
Source : QUL
49

അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ടുപേരുടെയും രക്ഷിതാവ്‌?

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ۝٤٩
തഫ്സീർആയത്ത് 49
അവർ രണ്ടു പേരും കൊണ്ടു വന്നതിനെ തള്ളിക്കളഞ്ഞു കൊണ്ട് ഫിർഔൻ ചോദിച്ചു: നിങ്ങളെ രണ്ടു പേരെയും അയച്ചിരിക്കുന്നു എന്ന് നിങ്ങളീ പറയുന്ന നിങ്ങളുടെ രണ്ടു പേരുടെയും രക്ഷിതാവ് ആരാണ്, മൂസാ?!
Source : QUL
50

അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴികാണിക്കുകയും(8) ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.

قَالَ رَبُّنَا ٱلَّذِيٓ أَعۡطَىٰ كُلَّ شَيۡءٍ خَلۡقَهُۥ ثُمَّ هَدَىٰ ۝٥٠
തഫ്സീർആയത്ത് 50
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എല്ലാ വസ്തുക്കൾക്കും അതിന് യോജിച്ചതായ രൂപവും പ്രകൃതവും നൽകുകയും, ശേഷം സൃഷ്ടികൾക്കെല്ലാം അവ സൃഷ്ടിക്കപ്പെട്ടതെന്തിനോ അതിലേക്ക് വഴികാട്ടുകയും ചെയ്തവൻ; അവനാണ് ഞങ്ങളുടെ രക്ഷിതാവ്.
Source : QUL
51

അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്?(9)

قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ ۝٥١
തഫ്സീർആയത്ത് 51
ഫിർഔൻ പറഞ്ഞു: അപ്പോൾ (നീ ഈ പറഞ്ഞതിന് വിരുദ്ധമായത് വിശ്വസിച്ചു കൊണ്ട്) നിഷേധത്തിലായിരുന്ന മുൻപ് കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയെന്താണ്?!
Source : QUL
52

അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ് പിഴച്ചുപോവുകയില്ല. അവന്‍ മറന്നുപോവുകയുമില്ല.

قَالَ عِلۡمُهَا عِندَ رَبِّي فِي كِتَٰبٖۖ لَّا يَضِلُّ رَبِّي وَلَا يَنسَى ۝٥٢
തഫ്സീർആയത്ത് 52
മൂസാ -عَلَيْهِ السَّلَامُ- ഫിർഔനോട് പറഞ്ഞു: ആ സമൂഹങ്ങൾ എപ്രകാരമായിരുന്നു എന്നതിനെ കുറിച്ചുള്ള അറിവ് എൻ്റെ രക്ഷിതാവിങ്കൽ, ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എൻ്റെ രക്ഷിതാവിന് അത് അറിയുന്നതിൽ പിഴവ് സംഭവിക്കുകയോ, അതിൽ നിന്ന് അവൻ അറിഞ്ഞത് മറന്നു പോവുകയോ ഇല്ല.
Source : QUL
53

നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ ۝٥٣
തഫ്സീർആയത്ത് 53
ഭൂമിയെ നിങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമാക്കി തന്നവനായ എൻ്റെ രക്ഷിതാവിങ്കൽ (ഉണ്ട് അതിനെ കുറിച്ചുള്ള അറിവ്). അതിലൂടെ യാത്ര ചെയ്യാൻ അനുയോജ്യമായ വഴികൾ നിങ്ങൾക്ക് വേണ്ടി അവൻ ഉണ്ടാക്കി നൽകുകയും, ആകാശത്ത് നിന്ന് മഴവെള്ളം വർഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആ വെള്ളം മുഖേന വ്യത്യസ്ത ഇനങ്ങളിൽ പെട്ട സസ്യങ്ങൾ നാം പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
Source : QUL
54

നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

كُلُواْ وَٱرۡعَوۡاْ أَنۡعَٰمَكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝٥٤
തഫ്സീർആയത്ത് 54
ജനങ്ങളേ! നാം നിങ്ങൾക്ക് മുളപ്പിച്ചുതന്നിരിക്കുന്നതിൽ നിന്ന് പരിശുദ്ധമായത് നിങ്ങൾ ഭക്ഷിക്കുകയും, നിങ്ങളുടെ കന്നുകാലികൾക്ക് തീറ്റകൊടുക്കുകയും ചെയ്തു കൊള്ളുക. തീർച്ചയായും ഈ പറയപ്പെട്ട അനുഗ്രഹങ്ങളിൽ ബുദ്ധിയുള്ളവർക്ക് അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തി നൽകുന്ന തെളിവുകളുണ്ട്.
Source : QUL
55

അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ടുവരികയും ചെയ്യും.

۞ مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ ۝٥٥
തഫ്സീർആയത്ത് 55
ആ ഭൂമിയിലെ മണ്ണിൽ നിന്നാണ് നിങ്ങളുടെ പിതാവ് ആദമിനെ -عَلَيْهِ السَّلَامُ- നാം സൃഷ്ടിച്ചത്. നിങ്ങൾ മരിച്ചു കഴിഞ്ഞാൽ അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കുന്നതുമാണ്. ഇനിയൊരിക്കൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിൽ നിന്ന് തന്നെ നിങ്ങളെ നാം പുനരുത്ഥാനദിവസത്തിനായി പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്.
Source : QUL
56

നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന് (ഫിര്‍ഔന്ന്‌) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിച്ചു തള്ളുകയും നിരസിക്കുകയുമാണ് ചെയ്തത്‌.

وَلَقَدۡ أَرَيۡنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ۝٥٦
തഫ്സീർആയത്ത് 56
നമ്മുടെ പക്കൽ നിന്നുള്ള ഒമ്പത് ദൃഷ്ടാന്തങ്ങൾ മുഴുവനും നാം ഫിർഔന് കാണിച്ചു കൊടുക്കുകയും ചെയ്തു. അവൻ അത് വീക്ഷിക്കുകയും, എന്നിട്ടും അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു. അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കുള്ള ക്ഷണത്തിന് ഉത്തരം നൽകാതെ അവൻ വിസമ്മതിച്ചു നിൽക്കുകയും ചെയ്തു.
Source : QUL
57

അവന്‍ പറഞ്ഞു: ഓ മൂസാ, നിന്‍റെ ജാലവിദ്യകൊണ്ട് ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറന്തള്ളാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌?

قَالَ أَجِئۡتَنَا لِتُخۡرِجَنَا مِنۡ أَرۡضِنَا بِسِحۡرِكَ يَٰمُوسَىٰ ۝٥٧
തഫ്സീർആയത്ത് 57
ഫിർഔൻ പറഞ്ഞു: നീ കൊണ്ടുവന്നിരിക്കുന്ന ഈ മാരണത്തിലൂടെ ഞങ്ങളെയെല്ലാം ഈജിപ്തിൽ നിന്ന് പുറത്താക്കാനും, അങ്ങനെ നിനക്ക് ഇവിടെയുള്ള അധികാരം ലഭിക്കുന്നതിനുമാണോ -മൂസാ!- നീ വന്നിരിക്കുന്നത്?!
Source : QUL
58

എന്നാല്‍ ഇത് പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത് കൊണ്ട് വന്ന് കാണിക്കാം. അതുകൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കാവുന്നതല്ല. മദ്ധ്യമമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌.(10)

فَلَنَأۡتِيَنَّكَ بِسِحۡرٖ مِّثۡلِهِۦ فَٱجۡعَلۡ بَيۡنَنَا وَبَيۡنَكَ مَوۡعِدٗا لَّا نُخۡلِفُهُۥ نَحۡنُ وَلَآ أَنتَ مَكَانٗا سُوٗى ۝٥٨
തഫ്സീർആയത്ത് 58
ഹേ മൂസാ! എങ്കിൽ നിൻ്റെ മാരണത്തിന് സമാനമായ മാരണവുമായി ഞങ്ങളും വരിക തന്നെ ചെയ്യും. അതിനാൽ നമുക്കും നിനക്കുമിടയിൽ നിശ്ചയിക്കപ്പെട്ട ഒരു ദിവസത്തിൽ, ഒരു സ്ഥലം നിർണ്ണയിച്ചു കൊള്ളുക. ഞങ്ങളോ നീയോ ആ സമയത്തിൽ നിന്ന് വൈകരുത്. രണ്ടു വിഭാഗക്കാർക്കും മദ്ധ്യത്തിൽ, നിരപ്പായ ഒരു സ്ഥാനത്താകട്ടെ നിശ്ചയിക്കുന്ന ആ സ്ഥലം.
Source : QUL
59

അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു.(11) പൂര്‍വ്വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്‌.

قَالَ مَوۡعِدُكُمۡ يَوۡمُ ٱلزِّينَةِ وَأَن يُحۡشَرَ ٱلنَّاسُ ضُحٗى ۝٥٩
തഫ്സീർആയത്ത് 59
മൂസ -عَلَيْهِ السَّلَامُ- ഫിർഔനിനോട് പറഞ്ഞു: നമുക്കും നിങ്ങൾക്കുമിടയിലുള്ള വാഗ്ദാനദിവസം ഉത്സവദിനമാകുന്നു. ജനങ്ങൾ അവരുടെ ഉത്സവാഘോഷങ്ങൾക്കായി ഒത്തുചേരുന്ന ആ ദിവസം പൂർവ്വാഹ്നത്തിലാകട്ടെ (ഈ സമയം).
Source : QUL
60

എന്നിട്ട് ഫിര്‍ഔന്‍ പിരിഞ്ഞുപോയി. തന്‍റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്‌) വന്നു.

فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ ۝٦٠
തഫ്സീർആയത്ത് 60
ശേഷം ഫിർഔൻ പിന്തിരിഞ്ഞു പോവുകയും, അവൻ്റെ തന്ത്രവും കുബുദ്ധിയും സ്വരുക്കൂട്ടുകയും ചെയ്തു. ശേഷം മത്സരത്തിനായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത്, നിർണ്ണയിക്കപ്പെട്ട സമയത്ത് അവൻ വരികയും ചെയ്തു.
Source : QUL
61

മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു.

قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ ۝٦١
തഫ്സീർആയത്ത് 61
ഫിർഔൻ്റെ മാരണക്കാരെ ഗുണദോഷിച്ചു കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നിങ്ങൾ സൂക്ഷിച്ചു കൊള്ളുക! അല്ലാഹുവിൻ്റെ മേൽ നിങ്ങൾ കള്ളം കെട്ടിച്ചമക്കുകയും, നിങ്ങൾ പടച്ചുണ്ടാക്കുന്ന മാരണത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അല്ലാഹു അവനിൽ നിന്നുള്ള ശിക്ഷയിലൂടെ നിങ്ങളെ വേരോടെ പിഴുതെറിഞ്ഞേക്കാം. അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവൻ തീർച്ചയായും നശിച്ചിരിക്കുന്നു.
Source : QUL
62

(ഇത് കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി.(12) അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു.

فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ ۝٦٢
തഫ്സീർആയത്ത് 62
മൂസ -عَلَيْهِ السَّلَامُ- യുടെ സംസാരം കേട്ടപ്പോൾ മാരണക്കാർ പരസ്പരം ചർച്ചയിലേർപ്പെട്ടു. അവർ പരസ്പരം രഹസ്യമായി കൂടിയാലോചിക്കുകയും ചെയ്തു.
Source : QUL
63

(ചര്‍ച്ചയ്ക്ക് ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്‌. അവരുടെ ജാലവിദ്യകൊണ്ട് നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.

قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ ۝٦٣
തഫ്സീർആയത്ത് 63
മാരണക്കാരിൽ ചിലർ ഒപ്പമുള്ളവരോട് രഹസ്യമായി പറഞ്ഞു: തീർച്ചയായും മൂസായും ഹാറൂനും രണ്ട് മാരണക്കാരാണ്. അവർ കൊണ്ടുവന്നിരിക്കുന്ന അവരുടെ മാരണത്തിലൂടെ നിങ്ങളെ ഈജിപ്തിൽ നിന്ന് പുറത്താക്കുവാനാണ് അവർ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ഉന്നതമായ ജീവിതരീതിയെയും, വിശിഷ്ടമായ മാർഗത്തെയും ഇല്ലാതെയാക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്.
Source : QUL
64

അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട് നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്‌) വരുകയും ചെയ്യുക. മികവ് നേടിയവരാരോ അവരാണ് ഇന്ന് വിജയികളായിരിക്കുക.

فَأَجۡمِعُواْ كَيۡدَكُمۡ ثُمَّ ٱئۡتُواْ صَفّٗاۚ وَقَدۡ أَفۡلَحَ ٱلۡيَوۡمَ مَنِ ٱسۡتَعۡلَىٰ ۝٦٤
തഫ്സീർആയത്ത് 64
അതിനാൽ നിങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യമാക്കുകയും, നിങ്ങൾ പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക. ശേഷം അണിയൊപ്പിച്ച് നിങ്ങൾ മുന്നേറുകയും, നിങ്ങളുടെ പക്കലുള്ളതെല്ലാം ഒരുമിച്ച് കാഴ്ച വെക്കുകയും ചെയ്യുക. ഇന്ന് തൻ്റെ എതിരാളിയെ പരാജയപ്പെടുത്താൻ കഴിഞ്ഞവൻ ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതാണ്.
Source : QUL
65

അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ ۝٦٥
തഫ്സീർആയത്ത് 65
മാരണക്കാർ മൂസായോട് -عَلَيْهِ السَّلَامُ- പറഞ്ഞു: ഹേ മൂസാ! രണ്ടാലൊരു കാര്യം നിനക്ക് തിരഞ്ഞെടുക്കാം. ഒന്നുകിൽ നിൻ്റെ പക്കലുള്ള മാരണങ്ങൾ നീ ഇട്ടുകൊണ്ട് തുടങ്ങാം. അല്ലെങ്കിൽ ഞങ്ങളാകാം തുടക്കം കുറിക്കുന്നത്.
Source : QUL
66

അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട് കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു.

قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ ۝٦٦
തഫ്സീർആയത്ത് 66
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ല! നിങ്ങളുടെ പക്കലുള്ളത് നിങ്ങൾ തന്നെ ഇട്ടുകൊള്ളുക. അങ്ങനെ അവർ അവരുടെ പക്കലുള്ളതെല്ലാം താഴെയിട്ടു. അപ്പോഴതാ അവർ താഴെയിട്ട അവരുടെ കയറുകളും വടികളുമെല്ലാം വേഗതയിൽ ഇഴയുന്ന സർപ്പങ്ങളാണെന്ന് അവർ ചെയ്ത മാരണം കാരണത്താൽ മൂസാക്ക് തോന്നിപ്പിക്കപ്പെടുന്നു.
Source : QUL
67

അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി.

فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ ۝٦٧
തഫ്സീർആയത്ത് 67
അവർ നിർമ്മിച്ചുണ്ടാക്കിയതിൽ മൂസാക്ക് മനസ്സിൽ രഹസ്യമായി ഒരു ഭയമുണ്ടായി.
Source : QUL
68

നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.

قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ ۝٦٨
തഫ്സീർആയത്ത് 68
മൂസായെ സമാധാനിപ്പിച്ചു കൊണ്ട് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: നിനക്ക് തോന്നിപ്പിക്കപ്പെട്ടിരിക്കുന്ന ഇവയെല്ലാം കണ്ട് നീ ഭയക്കേണ്ടതില്ല. മൂസാ! തീർച്ചയായും അവർക്ക് മേൽ വിജയിച്ചു കൊണ്ടും സഹായം ലഭിച്ചും ഔന്നത്യമുള്ളവനാകുന്നത് നീ തന്നെയായിരിക്കും.
Source : QUL
69

നിന്‍റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.

وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ ۝٦٩
തഫ്സീർആയത്ത് 69
നിൻ്റെ വലതു കയ്യിലുള്ള വടി താഴെയിടുക. അത് ഒരു പാമ്പായി മാറുകയും, അവർ നിർമ്മിച്ചുണ്ടാക്കിയ മാരണത്തെയെല്ലാം വിഴുങ്ങുകയും ചെയ്യും. അവർ ഉണ്ടാക്കിയിരിക്കുന്നതെല്ലാം മാരണക്കാരൻ്റെ ചില തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. മാരണക്കാരൻ എവിടെയായിരുന്നാലും അവൻ്റെ ഉദ്ദേശം നടപ്പിലാവുകയില്ല.
Source : QUL
70

ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട് താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.

فَأُلۡقِيَ ٱلسَّحَرَةُ سُجَّدٗا قَالُوٓاْ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ۝٧٠
തഫ്സീർആയത്ത് 70
അങ്ങനെ മൂസാ അദ്ദേഹത്തിൻ്റെ വടി താഴെയിടുകയും, അത് സർപ്പമായി മാറുകയും, മാരണക്കാർ നിർമ്മിച്ചതിനെയെല്ലാം വിഴുങ്ങുകയും ചെയ്തു. മൂസായുടെ കയ്യിലുള്ളത് മാരണമല്ലെന്നും, അത് അല്ലാഹുവിൽ നിന്നുള്ള ദൃഷ്ടാന്തം മാത്രമാണെന്നും തിരിച്ചറിഞ്ഞ ആ നിമിഷം മാരണക്കാർ അല്ലാഹുവിന് സാഷ്ടാംഗം നമിച്ചു കൊണ്ട് വീണു. അവർ പറഞ്ഞു: ഞങ്ങൾ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ, മൂസായുടെയും ഹാറൂനിൻ്റെയും രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.
Source : QUL
71

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങള്‍ അവനെ വിശ്വസിച്ച് കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളില്‍ ആരാണ്(13) ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന് തീര്‍ച്ചയായും നിങ്ങള്‍ക്ക് മനസ്സിലാകുകയും ചെയ്യും.

قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ فِي جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَيُّنَآ أَشَدُّ عَذَابٗا وَأَبۡقَىٰ ۝٧١
തഫ്സീർആയത്ത് 71
മാരണക്കാർ (അല്ലാഹുവിൽ) വിശ്വസിച്ചതോടെ അവരെ എതിർത്തു കൊണ്ട് ഭീഷണിയുടെ സ്വരത്തിൽ ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് നിങ്ങൾ ഫിർഔനിൽ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവ് തന്നെയാകുന്നു! നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ ഞാൻ മുറിച്ചു നീക്കുന്നതാണ്. മരിക്കുന്നത് വരെ നിങ്ങളെ ഞാൻ ഈത്തപ്പനത്തടിയുടെ മുകളിൽ കുരിശിൽ തറക്കുന്നതുമാണ്. നിങ്ങളെ ഞാൻ മറ്റുള്ളവർക്കൊരു പാഠമാക്കും. ഞങ്ങളിൽ ആരാണ് -ഞാനോ അതല്ല മൂസയുടെ രക്ഷിതാവോ- ഏറ്റവും കഠിനവും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുന്നവൻ എന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും!
Source : QUL
72

അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ചു കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.

قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ ۝٧٢
തഫ്സീർആയത്ത് 72
ഫിർഔനോട് മാരണക്കാർ പറഞ്ഞു: ഫിർഔൻ! ഞങ്ങൾക്ക് വന്നുകിട്ടിയ വ്യക്തമായ ദൃഷ്ടാന്തങ്ങളെ പിൻപറ്റുന്നതിനെക്കാൾ നിന്നെ പിൻപറ്റുന്നതിന് ഒരിക്കലും ഞങ്ങൾ മുൻഗണന നൽകുകയില്ല?! ഞങ്ങളെ സൃഷ്ടിച്ച അല്ലാഹുവിനെക്കാൾ നിനക്ക് യാതൊരു ശ്രേഷ്ഠതയും ഞങ്ങൾ കൽപ്പിക്കുകയുമില്ല. അതിനാൽ നീ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്തോ; അത് ചെയ്തു കൊള്ളുക. നശിച്ചു പോകുന്ന ഈ ഐഹികജീവിതത്തിലല്ലാതെ നിനക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവുമില്ല. (ഇവിടെ കഴിഞ്ഞാൽ) നിൻ്റെ അധികാരം അവസാനിക്കുന്നതാണ്.
Source : QUL
73

ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും.(14)

إِنَّآ ءَامَنَّا بِرَبِّنَا لِيَغۡفِرَ لَنَا خَطَٰيَٰنَا وَمَآ أَكۡرَهۡتَنَا عَلَيۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَيۡرٞ وَأَبۡقَىٰٓ ۝٧٣
തഫ്സീർആയത്ത് 73
ഞങ്ങളുടെ കഴിഞ്ഞു പോയ തെറ്റുകൾ -അല്ലാഹുവിനെ നിഷേധിച്ചതും മറ്റുമെല്ലാം- അല്ലാഹു ഞങ്ങൾക്ക് പൊറുത്തു നൽകുന്നതിനായി ഞങ്ങളുടെ രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. നിൻ്റെ നിർബന്ധത്താൽ ഞങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മാരണത്തിൻ്റെ പാപവും, മൂസായെ പരാജയപ്പെടുത്താൻ ശ്രമിച്ചതിൻ്റെ തെറ്റും അവൻ ഞങ്ങൾക്ക് മാപ്പാക്കി തരുന്നതിനും വേണ്ടി (ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു). നീ ഞങ്ങൾക്ക് വാഗ്ദാനം നൽകിയതിനെക്കാൾ ഉത്തമമായ പ്രതിഫലം വാഗ്ദാനം നൽകുന്നവൻ അല്ലാഹുവാകുന്നു. നീ ഭീഷണിപ്പെടുത്തുന്ന ശിക്ഷയെക്കാൾ എന്നെന്നും നിലനിൽക്കുന്ന ശിക്ഷ നൽകുന്നവനും അവൻ തന്നെ.
Source : QUL
74

തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട് തന്‍റെ രക്ഷിതാവിന്‍റെ അടുത്ത് ചെല്ലുന്ന പക്ഷം അവന്നുള്ളത് നരകമത്രെ. അതിലവന്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.

إِنَّهُۥ مَن يَأۡتِ رَبَّهُۥ مُجۡرِمٗا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ ۝٧٤
തഫ്സീർആയത്ത് 74
ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ രക്ഷിതാവിങ്കൽ എത്തിച്ചേരുന്നത് അവനിൽ അവിശ്വസിച്ചു കൊണ്ടാണെങ്കിൽ അവന് നരകാഗ്നിയായിരിക്കും ഉണ്ടായിരിക്കുക എന്നതാണ് യാഥാർഥ്യം. അവനതിൽ എന്നെന്നും കഴിഞ്ഞു കൂടുന്ന നിലക്ക് പ്രവേശിക്കുന്നതാണ്. അവിടെ അവൻ മരിക്കുകയില്ല; (മരിച്ചിരുന്നെങ്കിൽ) അവന് അതിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വാസം ലഭിക്കുമായിരുന്നു. അവിടെ അവൻ സുഖകരമായ ജീവിതം ജീവിക്കുകയുമില്ല.
Source : QUL
75

സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.

وَمَن يَأۡتِهِۦ مُؤۡمِنٗا قَدۡ عَمِلَ ٱلصَّٰلِحَٰتِ فَأُوْلَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلۡعُلَىٰ ۝٧٥
തഫ്സീർആയത്ത് 75
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ആരെങ്കിലും തൻ്റെ രക്ഷിതാവിങ്കൽ ചെല്ലുന്നത് അവനിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചവനായിട്ടാണെങ്കിൽ; ആ മഹനീയ ഗുണങ്ങളുള്ളവർക്ക് മഹത്തരമായ സ്ഥാനങ്ങളും, ഉന്നതമായ പദവികളുമുണ്ടായിരിക്കും.
Source : QUL
76

അതായത് താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ് പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം.

جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ ۝٧٦
തഫ്സീർആയത്ത് 76
ആ പദവികൾ സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളാണ്. അതിലെ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അവരതിൽ എന്നെന്നും കഴിയുന്നവരായിരിക്കും. (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധി കാത്തുസൂക്ഷിച്ചവർക്കുള്ള പ്രതിഫലമാകുന്നു ഈ പറഞ്ഞത്.
Source : QUL
77

മൂസായ്ക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പോകുക. എന്നിട്ട് അവര്‍ക്ക് വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി(15) നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല.

وَلَقَدۡ أَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِي فَٱضۡرِبۡ لَهُمۡ طَرِيقٗا فِي ٱلۡبَحۡرِ يَبَسٗا لَّا تَخَٰفُ دَرَكٗا وَلَا تَخۡشَىٰ ۝٧٧
തഫ്സീർആയത്ത് 77
നാം മൂസാക്ക് ബോധനം നൽകി: എൻ്റെ ദാസന്മാരുമായി ആരും അറിയാതെ രാത്രിയിൽ ഈജിപ്തിൽ നിന്ന് യാത്ര പുറപ്പെടുക. സമുദ്രത്തിൽ വടികൊണ്ട് അടിച്ച് അവർക്കായി ഉണങ്ങിയ ഒരു വഴി തുറന്നുകൊടുക്കുകയും ചെയ്യുക. നിർഭയനായി പുറപ്പെടുക; ഫിർഔനും കൂട്ടരും നിങ്ങളെ പിടികൂടുമെന്ന് ഭയക്കേണ്ട. സമുദ്രത്തിൽ മുങ്ങിപ്പോകുമെന്ന പേടിയും വേണ്ട.
Source : QUL
78

അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട് കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.

فَأَتۡبَعَهُمۡ فِرۡعَوۡنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلۡيَمِّ مَا غَشِيَهُمۡ ۝٧٨
തഫ്സീർആയത്ത് 78
അപ്പോൾ ഫിർഔൻ തൻ്റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടർന്നു. അങ്ങനെ ആ സമുദ്രത്തിൽ അവരെ മൂടിയതെല്ലാം അവരെ മൂടി; അതിൻ്റെ യാഥാർഥ്യം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അതോടെ അവരെല്ലാം മുങ്ങിനശിക്കുകയും, മൂസായും അദ്ദേഹത്തോടൊപ്പം ഉള്ളവരും രക്ഷപ്പെടുകയും ചെയ്തു.
Source : QUL
79

ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക് നയിച്ചില്ല.

وَأَضَلَّ فِرۡعَوۡنُ قَوۡمَهُۥ وَمَا هَدَىٰ ۝٧٩
തഫ്സീർആയത്ത് 79
ഫിർഔൻ അവൻ്റെ ജനതയെ (അല്ലാഹുവിനെ) നിഷേധിക്കുന്നത് ഭംഗിയാക്കി തോന്നിപ്പിച്ചു കൊണ്ട് വഴികേടിലാക്കി. അസത്യങ്ങൾ കൊണ്ട് അവനവരെ വഞ്ചിക്കുകയും ചെയ്തു. അവൻ അവരെ സത്യത്തിൻ്റെ പാതയിലേക്ക് നയിച്ചതുമില്ല.
Source : QUL
80

ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക് നാം നിശ്ചയിച്ച് തരികയും,(16) മന്നായും സല്‍വായും നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തു.

يَٰبَنِيٓ إِسۡرَٰٓءِيلَ قَدۡ أَنجَيۡنَٰكُم مِّنۡ عَدُوِّكُمۡ وَوَٰعَدۡنَٰكُمۡ جَانِبَ ٱلطُّورِ ٱلۡأَيۡمَنَ وَنَزَّلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰ ۝٨٠
തഫ്സീർആയത്ത് 80
ഫിർഔനിൽ നിന്നും അവൻ്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങളുടെ ശത്രുവിൽ നിന്ന് നാം നിങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു. ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തുള്ള താഴ്വരയുടെ വലതു ഭാഗത്ത് വെച്ച് മൂസായുമായി സംസാരിക്കാമെന്ന് നാം നിങ്ങൾക്ക് വാഗ്ദാനം നൽകുകയും ചെയ്തു. തണലിന് താഴെയായി നമ്മുടെ അനുഗ്രഹങ്ങളിൽ നിന്ന് മധുരതരമായ തേൻ പോലുള്ള പാനീയവും, രുചികരമായ മാംസമുള്ള കാടയെ പോലുള്ള ചെറുപക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു.
Source : QUL
81

നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു.

كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ ۝٨١
തഫ്സീർആയത്ത് 81
നാം നിങ്ങൾക്ക് നൽകിയ അനുവദനീയമായ ഭക്ഷണങ്ങളിൽ നിന്ന് രുചികരമായത് നിങ്ങൾ കഴിച്ചു കൊള്ളുക. നാം അനുവദിച്ചു തന്നതിൽ നിന്ന് അതിരുകടന്ന് നിഷിദ്ധമായതിലേക്ക് നിങ്ങൾ പോകരുത്. അങ്ങനെ ചെയ്താൽ എൻ്റെ ശിക്ഷ നിങ്ങൾക്ക് മേൽ ഇറങ്ങുന്നതാണ്. എൻ്റെ കോപം ആരുടെയെങ്കിലും മേൽ പതിച്ചാൽ അവൻ നശിക്കുകയും, ഇഹലോകത്തും പരലോകത്തും ദൗർഭാഗ്യവാനായി തീരുകയും ചെയ്തിരിക്കുന്നു.
Source : QUL
82

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.

وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ ۝٨٢
തഫ്സീർആയത്ത് 82
തീർച്ചയായും എന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, എന്നിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, ശേഷം സത്യത്തിൽ നേരെ നിലകൊള്ളുകയും ചെയ്തവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു ഞാൻ.
Source : QUL
83

(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ഇത്ര ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്‌?

۞ وَمَآ أَعۡجَلَكَ عَن قَوۡمِكَ يَٰمُوسَىٰ ۝٨٣
തഫ്സീർആയത്ത് 83
ഹേ മൂസാ! നിൻ്റെ പിറകിൽ നിൻ്റെ ജനതയെ വിട്ടേച്ച്, അവരെക്കാൾ മുൻപ് ധൃതിപിടിച്ചു വരാനുള്ള കാരണമെന്താണ്?!
Source : QUL
84

അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്‌. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിനു വേണ്ടിയാണ് ഞാന്‍ നിന്‍റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്‌.

قَالَ هُمۡ أُوْلَآءِ عَلَىٰٓ أَثَرِي وَعَجِلۡتُ إِلَيۡكَ رَبِّ لِتَرۡضَىٰ ۝٨٤
തഫ്സീർആയത്ത് 84
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അവർ എൻ്റെ പിറകിൽ തന്നെയുണ്ട്. അവർ എന്നോടൊപ്പം ചേരുന്നതാണ്. അവരെ പിറകിലാക്കി നിൻ്റെ അരികിലേക്ക് ഞാൻ ധൃതിപിടിച്ചു വന്നത്, നിൻ്റെ അടുത്തേക്ക് ധൃതികൂട്ടിയതിനാൽ നീ എന്നെ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ്.
Source : QUL
85

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്‍റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ചു കളഞ്ഞിരിക്കുന്നു.

قَالَ فَإِنَّا قَدۡ فَتَنَّا قَوۡمَكَ مِنۢ بَعۡدِكَ وَأَضَلَّهُمُ ٱلسَّامِرِيُّ ۝٨٥
തഫ്സീർആയത്ത് 85
അല്ലാഹു പറഞ്ഞു: എന്നാൽ നീ വിട്ടേച്ചു പോന്ന നിൻ്റെ സമൂഹത്തെ പശുക്കുട്ടിക്കുള്ള ആരാധന കൊണ്ട് നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി (എന്ന ഒരാൾ) പശുക്കുട്ടിയെ ആരാധിക്കാൻ അവരോട് പറഞ്ഞിരിക്കുന്നു. അങ്ങനെ അവൻ അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു.
Source : QUL
86

അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും, ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?

فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي ۝٨٦
തഫ്സീർആയത്ത് 86
അങ്ങനെ മൂസാ തൻ്റെ ജനത പശുക്കുട്ടിയെ ആരാധിച്ചിരിക്കുന്നു എന്നതിൽ കോപാകുലനായും ദുഃഖിതനായും കൊണ്ട് മടങ്ങിച്ചെന്നു. മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ സമൂഹമേ! അല്ലാഹു നിങ്ങൾക്ക് തൗറാത്ത് ഇറക്കി നൽകാമെന്നും, നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്നുമുള്ള ഉൽകൃഷ്ടമായ ഒരു വാഗ്ദാനം നൽകിയതായിരുന്നില്ലേ?! അപ്പോൾ കാലമേറെ നീണ്ടുപോയതിനാൽ അതെല്ലാം നിങ്ങൾ മറന്നു പോയതാണോ?! അതല്ല, നിങ്ങളുടെ ഈ പ്രവൃത്തിയിലൂടെ മതഭ്രഷ്ടരായി തീരുവാനും, അല്ലാഹുവിൻ്റെ കോപം നിങ്ങളുടെ മേൽ ഇറങ്ങുകയും, നിങ്ങളെ അവൻ്റെ ശിക്ഷ ബാധിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണോ (ഇപ്രകാരം ചെയ്തത്)?! അതിനാലാണോ ഞാൻ നിങ്ങളിലേക്ക് മടങ്ങിവരുന്നത് വരെ നന്മകളിൽ ഉറച്ചു നിലകൊള്ളാമെന്ന വാഗ്ദാനം നിങ്ങൾ ലംഘിച്ചത്?!
Source : QUL
87

അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു.(17) അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു.(18)

قَالُواْ مَآ أَخۡلَفۡنَا مَوۡعِدَكَ بِمَلۡكِنَا وَلَٰكِنَّا حُمِّلۡنَآ أَوۡزَارٗا مِّن زِينَةِ ٱلۡقَوۡمِ فَقَذَفۡنَٰهَا فَكَذَٰلِكَ أَلۡقَى ٱلسَّامِرِيُّ ۝٨٧
തഫ്സീർആയത്ത് 87
മൂസായുടെ ജനത പറഞ്ഞു: മൂസാ! ഞങ്ങൾ നിന്നോടുള്ള വാഗ്ദാനം സ്വന്തം ഇഷ്ടപ്രകാരം ലംഘിച്ചതൊന്നുമല്ല. മറിച്ച്, നിർബന്ധിതരായി അങ്ങനെ ചെയ്യേണ്ടി വന്നതാണ്. ഫിർഔനിൻ്റെ ജനതയുടെ ആഭരണങ്ങളിൽ നിന്ന് ധാരാളം ചുമടുകളും ഭാരവും ഞങ്ങൾ വഹിച്ചിരുന്നു. അങ്ങനെ അവ ഉപേക്ഷിക്കുന്നതിനായി ഞങ്ങൾ അതെല്ലാം ഒരു കുഴിയിലേക്ക് എറിഞ്ഞു. ഞങ്ങൾ കുഴിയിലേക്ക് അവയെല്ലാം എറിഞ്ഞതു പോലെ തന്നെ സാമിരിയും അവൻ്റെ പക്കലുണ്ടായിരുന്ന, ജിബ്രീലിൻ്റെ കുതിരയുടെ കുളമ്പിനടിയിലെ മണ്ണ് എറിഞ്ഞു.
Source : QUL
88

എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്‌) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു.(19) അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്‌. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്‌.

فَأَخۡرَجَ لَهُمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٞ فَقَالُواْ هَٰذَآ إِلَٰهُكُمۡ وَإِلَٰهُ مُوسَىٰ فَنَسِيَ ۝٨٨
തഫ്സീർആയത്ത് 88
അപ്പോൾ സാമിരി ഇസ്രായീല്യരുടെ ആഭരണങ്ങളിൽ നിന്ന് ഒരു ആത്മാവില്ലാത്ത പശുക്കുട്ടിയുടെ രൂപം നിർമ്മിച്ചു. അതിന് പശു മുക്രയിടുന്നത് പോലെ ഒരു ശബ്ദമുണ്ട്. അവരുടെ കൂട്ടത്തിൽ സാമിരിയുടെ പ്രവർത്തിയിൽ വഞ്ചിതരായവർ പറഞ്ഞു: ഇത് തന്നെയാകുന്നു നിങ്ങളുടെയും മൂസായുടെയും രക്ഷിതാവ്. അദ്ദേഹം അത് മറന്നു പോവുകയും, ഇവിടെ അതിനെ ഉപേക്ഷിക്കുകയും ചെയ്തതാണ്.
Source : QUL
89

എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക് യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?

أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا ۝٨٩
തഫ്സീർആയത്ത് 89
ആ പശുക്കുട്ടിയിൽ വഞ്ചിതരായി പോവുകയും, അതിനെ ആരാധിക്കുകയും ചെയ്തവർ കാണുന്നില്ലേ അതവരോട് ഒന്നും തന്നെ സംസാരിക്കുകയോ, അവർക്ക് മറുപടി പറയുകയോ ചെയ്യുന്നില്ലെന്ന്? അവരെയോ മറ്റുള്ളവരെയോ ബാധിക്കുന്ന എന്തെങ്കിലുമൊരു ഉപദ്രവം തടുക്കാനോ, അവർക്കോ മറ്റാർക്കെങ്കിലുമോ എന്തെങ്കിലും ഉപകാരം നേടിക്കൊടുക്കാനോ അതിന് സാധിക്കുന്നില്ലെന്നും (അവർ കാണുന്നില്ലേ?!).
Source : QUL
90

മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്‌. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും, എന്‍റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

وَلَقَدۡ قَالَ لَهُمۡ هَٰرُونُ مِن قَبۡلُ يَٰقَوۡمِ إِنَّمَا فُتِنتُم بِهِۦۖ وَإِنَّ رَبَّكُمُ ٱلرَّحۡمَٰنُ فَٱتَّبِعُونِي وَأَطِيعُوٓاْ أَمۡرِي ۝٩٠
തഫ്സീർആയത്ത് 90
മൂസാ അവർക്കരികിലേക്ക് മടങ്ങിവരുന്നതിന് മുൻപ് തന്നെ ഹാറൂൻ അവരോട് പറഞ്ഞിരുന്നു 'ഈ പശുക്കുട്ടിയുടെ നിർമ്മിതിയും, അതിൻ്റെ മുക്രശബ്ദവും നിങ്ങൾക്കുള്ള പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അതിലൂടെ (അല്ലാഹുവിൽ) വിശ്വസിച്ചവനും അവനെ നിഷേധിച്ചവനും വേർതിരിയുന്നതിനത്രെ അത്. എൻ്റെ സമൂഹമേ! തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്; അവനാകുന്നു കാരുണ്യം ഉടമപ്പെടുത്തുന്നവൻ. നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുന്നത് പോയിട്ട്, നിങ്ങൾക്ക് ഒരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരല്ല (നിങ്ങളുടെ രക്ഷിതാവ്). അതിനാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിങ്ങൾ എന്നെ പിന്തുടരുക. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് വെടിഞ്ഞു കൊണ്ട് നിങ്ങൾ എൻ്റെ കൽപ്പന അനുസരിക്കുക.
Source : QUL
91

അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്‌.

قَالُواْ لَن نَّبۡرَحَ عَلَيۡهِ عَٰكِفِينَ حَتَّىٰ يَرۡجِعَ إِلَيۡنَا مُوسَىٰ ۝٩١
തഫ്സീർആയത്ത് 91
പശുക്കുട്ടിയിൽ വഞ്ചിതരായിപ്പോയവർ പറഞ്ഞു: മൂസാ നമ്മുടെ അടുക്കലേക്ക് മടങ്ങിവരുന്നത് വരെ ഞങ്ങൾ ഇതിനെ ആരാധിച്ചു കഴിഞ്ഞു കൂടുന്നതാണ്.
Source : QUL
92

അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത്‌?

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذۡ رَأَيۡتَهُمۡ ضَلُّوٓاْ ۝٩٢
തഫ്സീർആയത്ത് 92
മൂസാ തൻ്റെ സഹോദരനായ ഹാറൂനിനോട് ചോദിച്ചു: അല്ലാഹുവിന് പുറമെ ഒരു പശുക്കുട്ടിയെ ഇവർ ആരാധിച്ചു കൊണ്ട് ഇവർ വഴിപിഴച്ചു പോയത് കണ്ടപ്പോൾ നിന്നെ തടഞ്ഞു നിർത്തിയതെന്താണ്?!
Source : QUL
93

എന്നെ നീ പിന്തുടരാതിരിക്കാന്‍ (നിനക്ക് എന്ത് തടസ്സമാണുണ്ടായത്‌?) (20) നീ എന്‍റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്‌?

أَلَّا تَتَّبِعَنِۖ أَفَعَصَيۡتَ أَمۡرِي ۝٩٣
തഫ്സീർആയത്ത് 93
അവരെ ഉപേക്ഷിച്ചു കൊണ്ട്, എന്നോടൊപ്പം വന്നു ചേരാൻ (നിനക്ക് തടസ്സമായതെന്താണ്)? അവരുടെ മേൽ നിന്നെ ഏൽപ്പിച്ചു പോയപ്പോൾ നീ എൻ്റെ കൽപ്പന ധിക്കരിക്കുകയാണോ ഉണ്ടായത്?!
Source : QUL
94

അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന് നീ കാത്തുനിന്നില്ല. എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌.

قَالَ يَبۡنَؤُمَّ لَا تَأۡخُذۡ بِلِحۡيَتِي وَلَا بِرَأۡسِيٓۖ إِنِّي خَشِيتُ أَن تَقُولَ فَرَّقۡتَ بَيۡنَ بَنِيٓ إِسۡرَٰٓءِيلَ وَلَمۡ تَرۡقُبۡ قَوۡلِي ۝٩٤
തഫ്സീർആയത്ത് 94
മൂസാ ഹാറൂനിൻ്റെ താടിയിലും തലയിലും പിടിച്ച് ഹാറൂൻ ചെയ്ത പ്രവർത്തിയെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹത്തെ തന്നിലേക്ക് പിടിച്ചു വലിച്ചപ്പോൾ, മൂസയെ അനുനയപ്പെടുത്തി കൊണ്ട് ഹാറൂൻ പറഞ്ഞു: നീ എൻ്റെ താടിയിലും തലമുടിയിലും പിടിക്കാതിരിക്കൂ! അവരോടൊപ്പം നിന്നതിന് എനിക്ക് ന്യായമുണ്ടായിരുന്നു. ഞാൻ അവരെ ഒറ്റക്ക് വിട്ടേച്ചു പോന്നാൽ, അവർ ഭിന്നിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാനാണ് അവരെ ഭിന്നിപ്പിച്ചതെന്നും, നിൻ്റെ ഉപദേശം ഞാൻ സൂക്ഷിച്ചില്ലെന്നും നീ പറയുമെന്നും ഞാൻ ഭയന്നു.
Source : QUL
95

(തുടര്‍ന്ന് സാമിരിയോട്‌) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെ കാര്യം എന്താണ്‌?

قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ ۝٩٥
തഫ്സീർആയത്ത് 95
മൂസാ -عَلَيْهِ السَّلَامُ- സാമിരിയോട് പറഞ്ഞു: ഹേ സാമിരീ! നിൻ്റെ കാര്യമെന്താണ്? നീ ഈ പ്രവർത്തിച്ചതിന് നിന്നെ പ്രേരിപ്പിച്ചതെന്താണ്?
Source : QUL
96

അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി.(21) അങ്ങനെ (അല്ലാഹുവിന്റെ) ദൂതന്‍റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു.(22) അപ്രകാരം ചെയ്യാനാണ് എന്‍റെ മനസ്സ് എന്നെ പ്രേരിപ്പിച്ചത്‌.

قَالَ بَصُرۡتُ بِمَا لَمۡ يَبۡصُرُواْ بِهِۦ فَقَبَضۡتُ قَبۡضَةٗ مِّنۡ أَثَرِ ٱلرَّسُولِ فَنَبَذۡتُهَا وَكَذَٰلِكَ سَوَّلَتۡ لِي نَفۡسِي ۝٩٦
തഫ്സീർആയത്ത് 96
സാമിരി മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: അവരൊന്നും കണ്ടുമനസ്സിലാക്കാത്തത് ഞാൻ കണ്ടുമനസ്സിലാക്കി. ജിബ്രീലിനെ അദ്ദേഹത്തിൻ്റെ കുതിരപ്പുറത്ത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻ്റെ കുതിരയുടെ കുളമ്പ് പതിച്ച മണ്ണ് ഞാൻ എടുക്കുകയും, അത് പശുക്കുട്ടിയുടെ രൂപത്തിൽ ഉരുക്കിയ സ്വർണാഭരണങ്ങൾക്ക് മേൽ എറിയുകയും ചെയ്തു. അങ്ങനെ അതിൽ നിന്ന് ഒരു മുക്രയിടുന്ന ശബ്ദമുള്ള പശുക്കുട്ടിയുടെ ശരീരം രൂപപ്പെട്ടു. അപ്രകാരമാണ് ഞാൻ ചെയ്തത് നല്ലതാണെന്ന് എൻ്റെ മനസ്സിന് തോന്നിയത്.
Source : QUL
97

അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് 'തൊട്ടുകൂടാ' എന്ന് പറയലായിരിക്കും.(23) തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.

قَالَ فَٱذۡهَبۡ فَإِنَّ لَكَ فِي ٱلۡحَيَوٰةِ أَن تَقُولَ لَا مِسَاسَۖ وَإِنَّ لَكَ مَوۡعِدٗا لَّن تُخۡلَفَهُۥۖ وَٱنظُرۡ إِلَىٰٓ إِلَٰهِكَ ٱلَّذِي ظَلۡتَ عَلَيۡهِ عَاكِفٗاۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِي ٱلۡيَمِّ نَسۡفًا ۝٩٧
തഫ്സീർആയത്ത് 97
മൂസാ -عَلَيْهِ السَّلَامُ- സാമിരിയോട് പറഞ്ഞു: എങ്കിൽ നീ പോവുക (ഇവിടെ നിന്ന്). നീ ജീവിച്ചിരിക്കുവോളം 'ഞാൻ സ്പർശിക്കുകയോ, എന്നെ സ്പർശിക്കുകയോ വേണ്ട' എന്നു പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനെ അകറ്റപ്പെട്ടവനായി നീ ജീവിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളാണ് നിനക്കുള്ള അവധി. അന്ന് നീ വിചാരണ ചെയ്യപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു ആ സമയത്തിൽ നിന്ന് നിന്നെ പിന്തിക്കുകയില്ല. നീ നിൻ്റെ ആരാധ്യനായി സ്വീകരിക്കുകയും, അല്ലാഹുവിനെ പുറമെ ആരാധിച്ചു കൊണ്ട് കൂടുകയും ചെയ്ത പശുക്കുട്ടിയെ നോക്ക്! അത് ഉരുകിത്തീരുന്നത് വരെ നാം അതിനെ തീയിലിട്ട് ചുട്ടെരിക്കും. ശേഷം ഒരു ശേഷിപ്പും ബാക്കിവെക്കാത്ത നിലയിൽ നാമതിനെ കടലിൽ വിതറുകയും ചെയ്യും.
Source : QUL
98

നിങ്ങളുടെ ആരാധനകൾക്കർഹനായവൻ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍റെ അറിവ് എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു.

إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۚ وَسِعَ كُلَّ شَيۡءٍ عِلۡمٗا ۝٩٨
തഫ്സീർആയത്ത് 98
ജനങ്ങളേ! നിങ്ങളുടെ യഥാർഥ ആരാധ്യൻ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. എല്ലാത്തിനെയും അവൻ തൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. ഒന്നിനെ കുറിച്ചുള്ള അറിവും അവന് നഷ്ടമാവുകയില്ല.
Source : QUL
99

അപ്രകാരം മുമ്പ് കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റിയുള്ള വൃത്താന്തങ്ങളില്‍ നിന്ന് നാം നിനക്ക് വിവരിച്ചുതരുന്നു. തീര്‍ച്ചയായും നാം നിനക്ക് നമ്മുടെ പക്കല്‍ നിന്നുള്ള ബോധനം നല്‍കിയിരിക്കുന്നു.

كَذَٰلِكَ نَقُصُّ عَلَيۡكَ مِنۡ أَنۢبَآءِ مَا قَدۡ سَبَقَۚ وَقَدۡ ءَاتَيۡنَٰكَ مِن لَّدُنَّا ذِكۡرٗا ۝٩٩
തഫ്സീർആയത്ത് 99
മൂസായുടെയും ഫിർഔൻ്റെയും അവരുടെ ജനതകളുടെയും ചരിത്രം നാം നിനക്ക് വിവരിച്ചു തന്നതു പോലെ -അല്ലാഹുവിൻ്റെ റസൂലേ!- നിനക്ക് മുൻപ് കഴിഞ്ഞു പോയ നബിമാരുടെയും സമൂഹങ്ങളുടെയും ചരിത്രം നാം നിനക്ക് വിവരിച്ചു തരുന്നു; (ഈ ചരിത്രങ്ങൾ) നിനക്ക് സാന്ത്വനമായി മാറുന്നതിനത്രെ അത്. ഉൽബോധനം ഉൾക്കൊള്ളുന്നവർക്ക് മതിയാവുന്ന ഉൽബോധനമായി നമ്മുടെ പക്കൽ നിന്ന് നിനക്ക് ഖുർആൻ നാം നൽകുകയും ചെയ്തിരിക്കുന്നു.
Source : QUL
100

ആരെങ്കിലും അതില്‍ നിന്ന് തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (പാപത്തിന്‍റെ) ഭാരം വഹിക്കുന്നതാണ്‌.

مَّنۡ أَعۡرَضَ عَنۡهُ فَإِنَّهُۥ يَحۡمِلُ يَوۡمَ ٱلۡقِيَٰمَةِ وِزۡرًا ۝١٠٠
തഫ്സീർആയത്ത് 100
നിനക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽ നിന്ന് ആരെങ്കിലും തിരിഞ്ഞുകളയുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഗുരുതരമായ പാപഭാരവുമായി വേദനാജനകമായ ശിക്ഷക്ക് അർഹനായി കൊണ്ട് അവൻ വരുന്നതാണ്.
Source : QUL
101

അതില്‍ അവര്‍ നിത്യവാസികളായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ആ ഭാരം അവര്‍ക്കെത്ര ദുസ്സഹം!

خَٰلِدِينَ فِيهِۖ وَسَآءَ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ حِمۡلٗا ۝١٠١
തഫ്സീർആയത്ത് 101
അവർ ആ ശിക്ഷയിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ വഹിക്കുന്ന ആ ഭാരം എത്ര മോശം!
Source : QUL
102

അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്‌.

يَوۡمَ يُنفَخُ فِي ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٖ زُرۡقٗا ۝١٠٢
തഫ്സീർആയത്ത് 102
പുനരുത്ഥാനത്തിനായി മലക്ക് രണ്ടാം തവണ കാഹളത്തിൽ ഊതുന്ന ദിവസം. അന്നേ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെ നീലനിറത്തിലായി കൊണ്ട് നാം ഒരുമിച്ചു കൂട്ടുന്നതാണ്. പരലോകത്ത് നേരിട്ട ഭീകരതയുടെ കാഠിന്യത്താൽ അവരുടെ നിറവും കണ്ണുകളും മാറിമറിഞ്ഞിരിക്കും.
Source : QUL
103

അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ (ഇഹലോകത്ത്) താമസിക്കുകയുണ്ടായിട്ടില്ല എന്ന്‌.

يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرٗا ۝١٠٣
തഫ്സീർആയത്ത് 103
അവർ പരസ്പരം പതുക്കെ മന്ത്രിക്കും: മരണശേഷം ഖബ്റിൽ പത്ത് രാത്രികളല്ലാതെ നിങ്ങൾ കഴിച്ചു കൂട്ടിയിട്ടില്ല.
Source : QUL
104

അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ 'ഒരൊറ്റ ദിവസം മാത്രമേ നിങ്ങള്‍ താമസിച്ചിട്ടുള്ളൂ'(24) എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.

نَّحۡنُ أَعۡلَمُ بِمَا يَقُولُونَ إِذۡ يَقُولُ أَمۡثَلُهُمۡ طَرِيقَةً إِن لَّبِثۡتُمۡ إِلَّا يَوۡمٗا ۝١٠٤
തഫ്സീർആയത്ത് 104
അവർ പരസ്പരം രഹസ്യം പറയുന്നത് നാം നല്ലവണ്ണം അറിയുന്നുണ്ട്. അതിൽ ഒന്നും നാം അറിയാതെ പോവുകയില്ല. അവരുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ളവൻ പറയുന്ന സന്ദർഭം: ഖബ്റിൽ നിങ്ങൾ ഒരു ദിവസം മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ; അതിൽ കൂടുതൽ കഴിഞ്ഞിട്ടില്ല.
Source : QUL
105

പര്‍വ്വതങ്ങളെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: എന്‍റെ രക്ഷിതാവ് അവയെ പൊടിച്ച് പാറ്റിക്കളയുന്നതാണ്‌.

وَيَسۡـَٔلُونَكَ عَنِ ٱلۡجِبَالِ فَقُلۡ يَنسِفُهَا رَبِّي نَسۡفٗا ۝١٠٥
തഫ്സീർആയത്ത് 105
അല്ലാഹുവിൻ്റെ റസൂലേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പർവ്വതങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് അവർ നിന്നോട് ചോദിക്കുന്നു. അവരോട് പറയുക: പർവ്വതങ്ങളെ എൻ്റെ രക്ഷിതാവ് അടിയോടെ പിഴുതെടുക്കുകയും, അവയെ ഛിന്നഭിന്നമാക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അവ ധൂളികളായി മാറും.
Source : QUL
106

എന്നിട്ട് അവന്‍ അതിനെ സമനിരപ്പായ മൈതാനമാക്കി വിടുന്നതാണ്‌.

فَيَذَرُهَا قَاعٗا صَفۡصَفٗا ۝١٠٦
തഫ്സീർആയത്ത് 106
എന്നിട്ട് പർവ്വതങ്ങളെ വഹിച്ചിരുന്ന ഭൂമിയെ അവൻ നിരപ്പാക്കി വിടുന്നതാണ്. അതിൽ ഒരു നിർമ്മിതിയോ ചെടിയോ ഉണ്ടാവുകയില്ല.
Source : QUL
107

ഇറക്കമോ കയറ്റമോ നീ അവിടെ കാണുകയില്ല.

لَّا تَرَىٰ فِيهَا عِوَجٗا وَلَآ أَمۡتٗا ۝١٠٧
തഫ്സീർആയത്ത് 107
ഭൂമിയെ നോക്കുന്നവനേ! ഭൂമി പരിപൂർണ്ണമായി നിരപ്പായതിനാൽ അവിടെ ഒരു ചെരിവോ കയറ്റമോ ഇറക്കമോ നിനക്ക് കാണാൻ കഴിയില്ല.
Source : QUL
108

അന്നേ ദിവസം വിളിക്കുന്നവന്‍റെ പിന്നാലെ അവനോട് യാതൊരു വക്രതയും കാണിക്കാതെ അവര്‍ പോകുന്നതാണ്‌. എല്ലാ ശബ്ദങ്ങളും പരമകാരുണികന് കീഴടങ്ങുന്നതുമാണ്‌. അതിനാല്‍ ഒരു നേര്‍ത്ത ശബ്ദമല്ലാതെ നീ കേള്‍ക്കുകയില്ല.

يَوۡمَئِذٖ يَتَّبِعُونَ ٱلدَّاعِيَ لَا عِوَجَ لَهُۥۖ وَخَشَعَتِ ٱلۡأَصۡوَاتُ لِلرَّحۡمَٰنِ فَلَا تَسۡمَعُ إِلَّا هَمۡسٗا ۝١٠٨
തഫ്സീർആയത്ത് 108
അന്നേ ദിവസം ജനങ്ങളെല്ലാം വിചാരണയുടെ മഹ്ശറിലേക്ക് (വിചാരണവേദിയിലേക്ക്) വിളിക്കുന്നവൻ്റെ ശബ്ദത്തെ പിന്തുടരുന്നതാണ്. അയാളെ പിൻപറ്റാതെ അവർക്ക് വേറെ വഴിയില്ല. ശബ്ദങ്ങളെല്ലാം മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിനെ) ഭയന്നുകൊണ്ട് കെട്ടടങ്ങും. നേരിയ ഒരു ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും അന്ന് നീ കേൾക്കുകയില്ല.
Source : QUL
109

അന്നേ ദിവസം പരമകാരുണികന്‍ ആരുടെ കാര്യത്തില്‍ അനുമതി നല്‍കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജനപ്പെടുകയില്ല.

يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا ۝١٠٩
തഫ്സീർആയത്ത് 109
ഭയങ്കരമായ ആ ദിവസത്തിൽ ഒരു ശുപാർശകൻ്റെയും ശുപാർശ ഉപകാരപ്പെടുകയില്ല; അല്ലാഹു ശുപാർശ പറയാൻ അനുമതി നൽകുകയും, ശുപാർശയുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തവൻ്റെ ശുപാർശയല്ലാതെ.
Source : QUL
110

അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവര്‍ക്കാകട്ടെ അവനെ പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല.

يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يُحِيطُونَ بِهِۦ عِلۡمٗا ۝١١٠
തഫ്സീർആയത്ത് 110
മനുഷ്യരെ ഭാവിയിൽ കാത്തിരിക്കുന്ന പരലോകത്തെ കാര്യങ്ങളും, മനുഷ്യർ ബാക്കിവെച്ച ഇഹലോകത്തെ കാര്യങ്ങളും അല്ലാഹു അറിയുന്നു. എന്നാൽ അടിമകൾക്കാർക്കും അല്ലാഹുവിൻ്റെ അസ്തിത്വത്തെയോ, അവൻ്റെ വിശേഷണങ്ങളെയോ പരിപൂർണ്ണമായി വലയം ചെയ്യുക (പരിപൂർണ്ണമായി അറിയുക) സാധ്യമല്ല.
Source : QUL
111

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിന്‍റെ ഭാരം ചുമന്നവന്‍ പരാജയമടയുകയും ചെയ്തിരിക്കുന്നു.

۞ وَعَنَتِ ٱلۡوُجُوهُ لِلۡحَيِّ ٱلۡقَيُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمٗا ۝١١١
തഫ്സീർആയത്ത് 111
അടിമകളുടെ മുഖങ്ങൾ, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനും (ഹയ്യ്), തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ നിയന്ത്രിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവനും (ഖയ്യൂം) ആയ അല്ലാഹുവിന് കീഴൊതുങ്ങുകയും താഴ്മയുള്ളതാവുകയും ചെയ്തിരിക്കുന്നു. തെറ്റുകൾ പേറിയവൻ തൻ്റെ സ്വന്തത്തെ നാശത്തിൻ്റെ വഴികളിലേക്ക് വലിച്ചിഴച്ചു കൊണ്ട് നഷ്ടക്കാരനായി തീർന്നിരിക്കുന്നു.
Source : QUL
112

ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല.

وَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا يَخَافُ ظُلۡمٗا وَلَا هَضۡمٗا ۝١١٢
തഫ്സീർആയത്ത് 112
ആരെങ്കിലും അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നെങ്കിൽ അവന് അവൻ്റെ പ്രതിഫലം പരിപൂർണ്ണമായി ലഭിക്കുന്നതാണ്. അവൻ ചെയ്യാത്ത പ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടു കൊണ്ട് ഒരു അനീതി ചെയ്യപ്പെടുകയോ, അവൻ്റെ സൽകർമ്മങ്ങൾക്ക് പ്രതിഫലം കുറയുകയോ ചെയ്യുമെന്ന് അവൻ ഭയക്കേണ്ടതില്ല.
Source : QUL
113

അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്കത് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി.

وَكَذَٰلِكَ أَنزَلۡنَٰهُ قُرۡءَانًا عَرَبِيّٗا وَصَرَّفۡنَا فِيهِ مِنَ ٱلۡوَعِيدِ لَعَلَّهُمۡ يَتَّقُونَ أَوۡ يُحۡدِثُ لَهُمۡ ذِكۡرٗا ۝١١٣
തഫ്സീർആയത്ത് 113
മുൻകാലക്കാരുടെ ചരിത്രം നാം അവതരിപ്പിച്ചതു പോലെ, ഈ ഖുർആൻ വ്യക്തമായ അറബി ഭാഷയിൽ നാം അവതരിപ്പിച്ചിരിക്കുന്നു. അതിൽ വ്യത്യസ്തതരത്തിൽ നാം ഭയപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്തുകൊണ്ട് താക്കീതുകൾ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അവർ അല്ലാഹുവിനെ ഭയക്കുകയോ, അതല്ലെങ്കിൽ ഖുർആൻ അവർക്ക് ഉൽബോധനമോ ഗുണപാഠമോ നൽകുകയോ ചെയ്യുന്നതിനാണത്.
Source : QUL
114

സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി - പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌.(25) എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക.

فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ وَلَا تَعۡجَلۡ بِٱلۡقُرۡءَانِ مِن قَبۡلِ أَن يُقۡضَىٰٓ إِلَيۡكَ وَحۡيُهُۥۖ وَقُل رَّبِّ زِدۡنِي عِلۡمٗا ۝١١٤
തഫ്സീർആയത്ത് 114
അല്ലാഹു അത്യുന്നതനും പരിശുദ്ധനും മഹത്വമുള്ളവനും ആയിരിക്കുന്നു. സർവ്വതിൻ്റെയും അധികാരമുള്ളവനായ രാജാധിരാജൻ (മലിക്). അവനാണ് യാഥാർഥ്യമായുള്ളവൻ; അവൻ്റെ വാക്കുകളാണ് സത്യം. ബഹുദൈവാരാധകർ അവനെ വിശേഷിപ്പിക്കുന്നതിൽ നിന്നെല്ലാം അവൻ ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ജിബ്രീൽ താങ്കൾക്ക് ഖുർആൻ എത്തിച്ചു തീരുന്നതിന് മുൻപ് അദ്ദേഹത്തോടൊപ്പം ഖുർആൻ പാരായണം ചെയ്യുന്നതിൽ താങ്കൾ ധൃതികൂട്ടേണ്ടതില്ല. താങ്കൾ പറയുകയും ചെയ്യുക: എൻ്റെ രക്ഷിതാവേ! നീ എനിക്ക് പഠിപ്പിച്ചു തന്നതിനോടൊപ്പം ഇനിയും എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ!
Source : QUL
115

മുമ്പ് നാം ആദമിനോട് കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അതു മറന്നുകളഞ്ഞു. അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല.

وَلَقَدۡ عَهِدۡنَآ إِلَىٰٓ ءَادَمَ مِن قَبۡلُ فَنَسِيَ وَلَمۡ نَجِدۡ لَهُۥ عَزۡمٗا ۝١١٥
തഫ്സീർആയത്ത് 115
ആദമിനോട് നാം മുൻപ് (സ്വർഗത്തിലെ) ഒരു മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് നിർദേശിക്കുകയും, അതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും, അങ്ങനെ ചെയ്താൽ ഉണ്ടാകാവുന്ന അനന്തരഫലം വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം ആ നിർദേശം മറക്കുകയും, വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന് ക്ഷമിച്ചു നിൽക്കാനായില്ല. നാം നിർദേശിച്ച കാര്യം സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിൻ്റെ അടുക്കൽ ദൃഢനിശ്ചയമുള്ളതായി നാം കണ്ടില്ല.
Source : QUL
116

നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമത്രെ.) അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ ۝١١٦
തഫ്സീർആയത്ത് 116
അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: നിങ്ങൾ ആദമിന് അഭിവാദ്യമായി കൊണ്ട് സാഷ്ടാംഗം ചെയ്യുക. അപ്പോൾ അവരെല്ലാം ആദമിന് സാഷ്ടാംഗം ചെയ്തു; മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പമായിരുന്ന ഇബ്'ലീസ് ഒഴികെ. അവൻ അഹങ്കാരത്തോടെ അതിൽ നിന്ന് വിസമ്മതിച്ചു നിന്നു.
Source : QUL
117

അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ടുപേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും.

فَقُلۡنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوّٞ لَّكَ وَلِزَوۡجِكَ فَلَا يُخۡرِجَنَّكُمَا مِنَ ٱلۡجَنَّةِ فَتَشۡقَىٰٓ ۝١١٧
തഫ്സീർആയത്ത് 117
അപ്പോൾ നാം പറഞ്ഞു: ആദമേ! തീർച്ചയായും, ഇബ്'ലീസ് നിൻ്റെയും നിൻ്റെ ഇണയുടെയും ശത്രുവാകുന്നു. അവൻ നിന്നെയും നിൻ്റെ ഭാര്യയെയും ദുർബോധനത്തിലൂടെ അവനെ അനുസരിപ്പിച്ചു കൊണ്ട് സ്വർഗത്തിൽ നിന്ന് പുറത്താക്കാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാൽ നീ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരും.
Source : QUL
118

തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعۡرَىٰ ۝١١٨
തഫ്സീർആയത്ത് 118
സ്വർഗത്തിൽ അല്ലാഹു നിനക്ക് ഭക്ഷണം നൽകുകയും വസ്ത്രം നൽകുകയും ചെയ്യുക അല്ലാഹു ഏറ്റിരിക്കുന്നു. ഇവിടെ നിനക്ക് വിശക്കുകയോ നീ നഗ്നനാവുകയോ ഇല്ല.
Source : QUL
119

നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

وَأَنَّكَ لَا تَظۡمَؤُاْ فِيهَا وَلَا تَضۡحَىٰ ۝١١٩
തഫ്സീർആയത്ത് 119
അവൻ നിന്നെ കുടിപ്പിക്കുകയും, നിനക്ക് തണൽ നൽകുകയും ചെയ്യും. അതിനാൽ നിനക്ക് ദാഹിക്കുകയില്ല. സൂര്യൻ്റെ ചൂട് നിന്നെ ബാധിക്കുകയുമില്ല.
Source : QUL
120

അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ചുപോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ?

فَوَسۡوَسَ إِلَيۡهِ ٱلشَّيۡطَٰنُ قَالَ يَٰٓـَٔادَمُ هَلۡ أَدُلُّكَ عَلَىٰ شَجَرَةِ ٱلۡخُلۡدِ وَمُلۡكٖ لَّا يَبۡلَىٰ ۝١٢٠
തഫ്സീർആയത്ത് 120
അപ്പോൾ പിശാച് ആദമിന് ദുർബോധനം നൽകി. അവൻ പറഞ്ഞു: നിനക്ക് ഞാൻ ഒരു മരത്തെ കുറിച്ച് അറിയിച്ചു നൽകട്ടെയോ? അതിൽ നിന്ന് ആരെങ്കിലും ഭക്ഷിച്ചാൽ അവൻ പിന്നീടൊരിക്കലും മരിക്കുകയില്ല. മറിച്ച്, അവൻ ശാശ്വതനായി എന്നെന്നും ജീവനോടെ കഴിയുകയും, ഒരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ചെയ്യാത്ത അധികാരം ഉടമപ്പെടുത്തുകയും ചെയ്യും.
Source : QUL
121

അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ചുപോകുകയും ചെയ്തു.

فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ۝١٢١
തഫ്സീർആയത്ത് 121
അങ്ങനെ ആദമും ഹവ്വാഉം അവരോട് ഭക്ഷിക്കരുതെന്ന് വിലക്കപ്പെട്ട ആ മരത്തിൽ നിന്ന് ഭക്ഷിച്ചു. അതോടെ മുൻപ് മറക്കപ്പെട്ടിരുന്ന അവരുടെ ഗുഹ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെട്ടു. സ്വർഗത്തിലെ മരങ്ങളിൽ നിന്ന് ഇലകൾ പറിച്ചു കൊണ്ട് അവർ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ മറയ്ക്കാനാരംഭിച്ചു. (സ്വർഗത്തിലെ) മരത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന കൽപ്പന പ്രാവർത്തികമാക്കാതെ ആദം അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചു. അങ്ങനെ അദ്ദേഹത്തിന് അനുവാദമില്ലാത്ത കാര്യം അദ്ദേഹം അതിരുവിട്ട് പ്രവർത്തിച്ചു.
Source : QUL
122

അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.

ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ ۝١٢٢
തഫ്സീർആയത്ത് 122
ശേഷം അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തിൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും, അദ്ദേഹത്തെ സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു.
Source : QUL
123

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ഇവിടെ നിന്ന് ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോകുകയില്ല, ദൗർഭാഗ്യമടയുകയുമില്ല.

قَالَ ٱهۡبِطَا مِنۡهَا جَمِيعَۢاۖ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ ۝١٢٣
തഫ്സീർആയത്ത് 123
അല്ലാഹു ആദമിനോടും ഹവ്വായോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഇബ്'ലീസും സ്വർഗത്തിൽ നിന്ന് ഇറങ്ങുക. അവൻ നിങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളും, നിങ്ങൾ രണ്ടു പേരും അവൻ്റെ ശത്രുക്കളുമാണ്. ഇനി നിങ്ങൾക്ക് എൻ്റെ അടുക്കൽ നിന്ന് എൻ്റെ വഴി വിശദീകരിക്കുന്ന (സന്ദേശം) വന്നുകിട്ടിയാൽ, നിങ്ങളിൽ നിന്ന് ആര് അത് പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും, അതിൽ നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്തുവോ; അവർ സത്യത്തിൽ നിന്ന് വഴിപിഴക്കുന്നതല്ല. പരലോകത്ത് ശിക്ഷ മൂലം അവൻദൗർഭാഗ്യവാനാവുകയില്ല. മറിച്ച്, അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.
Source : QUL
124

എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവരുന്നതുമാണ്‌

وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ ۝١٢٤
തഫ്സീർആയത്ത് 124
ആര് എൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അത് സ്വീകരിക്കാതിരിക്കുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തുവോ; തീർച്ചയായും അവന് ഇഹലോകത്തും ഖബർ ജീവിതത്തിലും ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണയുടെ വേദിയിലേക്ക് കാഴ്ചയും തെളിവുകളും നഷ്ടപ്പെട്ടവനായി നാം അവനെ നയിക്കുന്നതാണ്.
Source : QUL
125

അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ!

قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا ۝١٢٥
തഫ്സീർആയത്ത് 125
അല്ലാഹുവിൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞ ഈ മനുഷ്യൻ പറയും: എൻ്റെ രക്ഷിതാവേ! നീ എന്തിനാണെന്നെ ഇന്ന് അന്ധനായി എഴുന്നേൽപ്പിച്ചു കൊണ്ടുവന്നത്?! ഇഹലോകത്തായിരിക്കെ ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ?!
Source : QUL
126

അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു.

قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ ۝١٢٦
തഫ്സീർആയത്ത് 126
അവന് മറുപടിയായി കൊണ്ട് അല്ലാഹു പറയും: അപ്രകാരമാണ് നീ ഇഹലോകത്തായിരിക്കെ പ്രവർത്തിച്ചത്. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയിൽ നിന്ന് തിരിഞ്ഞു കളയുകയും, അവയെ ഉപേക്ഷിക്കുകയും ചെയ്തു. അപ്രകാരം നീയും ഇന്നേ ദിവസം ശിക്ഷയിൽ വിട്ടേക്കപ്പെടുന്നതാണ്.
Source : QUL
127

അതിരുകവിയുകയും, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്‌. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു.

وَكَذَٰلِكَ نَجۡزِي مَنۡ أَسۡرَفَ وَلَمۡ يُؤۡمِنۢ بِـَٔايَٰتِ رَبِّهِۦۚ وَلَعَذَابُ ٱلۡأٓخِرَةِ أَشَدُّ وَأَبۡقَىٰٓ ۝١٢٧
തഫ്സീർആയത്ത് 127
നിഷിദ്ധമാക്കപ്പെട്ട ദേഹേഛകളിൽ മുഴുകുകയും, തൻ്റെ രക്ഷിതാവിൽ നിന്ന് വന്നെത്തിയ തെളിവുകളിൽ വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർക്ക് ഇപ്രകാരമുള്ള പ്രതിഫലമാണ് നാം നൽകുക. ഇഹലോകത്തും ഖബറിലും അനുഭവിക്കുന്ന ഇടുങ്ങിയ ജീവിതത്തെക്കാളും പരലോകത്തുള്ള അല്ലാഹുവിൻ്റെ ശിക്ഷ തന്നെയാണ് കൂടുതൽ ഭീതിജനകവും കടുത്തതും എന്നെന്നും നിലനിൽക്കുന്നതും.
Source : QUL
128

അവര്‍ക്ക് മുമ്പ് നാം എത്രയോ തലമുറകളെ നശിപ്പിച്ചുകളഞ്ഞിട്ടുണ്ട് എന്ന വസ്തുത അവര്‍ക്ക് മാര്‍ഗദര്‍ശകമായിട്ടില്ലേ?(26) അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ബുദ്ധിമാന്‍മാര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

أَفَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝١٢٨
തഫ്സീർആയത്ത് 128
ഈ ബഹുദൈവാരാധകർക്ക് മുൻപ് എത്രയധികം സമൂഹങ്ങളെയാണ് നാം നശിപ്പിച്ചതെന്ന് അവർക്ക് ബോധ്യപ്പെട്ടില്ലേ?! അവരാകട്ടെ, നശിപ്പിക്കപ്പെട്ട ആ ഭവനങ്ങൾക്ക് മുകളിലൂടെ നടന്നു പോവുകയും, മുൻ സമുദായങ്ങൾക്ക് ബാധിച്ചതിൻ്റെ അടയാളങ്ങൾ നോക്കിക്കാണുകയും ചെയ്യുന്നു. ധാരാളക്കണക്കിന് വരുന്ന ആ സമൂഹങ്ങൾക്ക് ബാധിച്ച നാശത്തിലും തകർച്ചയിലും ബുദ്ധിയുള്ളവർക്ക് അനേകം ഗുണപാഠങ്ങളുണ്ട്.
Source : QUL
129

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വാക്കും(27) നിശ്ചിതമായ ഒരു അവധിയും മുമ്പേ പ്രഖ്യാപിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അത് (ശിക്ഷാനടപടി ഇവര്‍ക്കും) അനിവാര്യമാകുമായിരുന്നു.

وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَكَانَ لِزَامٗا وَأَجَلٞ مُّسَمّٗى ۝١٢٩
തഫ്സീർആയത്ത് 129
അല്ലാഹുവിൻ്റെ റസൂലേ! തെളിവുകൾ സ്ഥാപിക്കുന്നതിന് മുൻപ് ആരെയും അല്ലാഹു നശിപ്പിക്കുകയില്ലെന്നുള്ള വാക്ക് നിൻ്റെ രക്ഷിതാവ് മുൻപ് തന്നെ നിശ്ചയിക്കുകയും, അവർക്കായി നിർണ്ണയിക്കപ്പെട്ട ഒരു അവധി അവൻ്റെ അടുക്കൽ ഉണ്ടാവുകയും ചെയ്തില്ലായിരുന്നെങ്കിൽ അവരെ അവൻ ഉടനടി ശിക്ഷിച്ചേനേ! കാരണം, അവർ അതിന് അർഹരായവർ തന്നെയാണ്.
Source : QUL
130

ആയതിനാല്‍ ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം.

فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ ۝١٣٠
തഫ്സീർആയത്ത് 130
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കൾക്ക് നിഷേധികൾ ചാർത്തി നൽകുന്ന അടിസ്ഥാനമില്ലാത്ത വിശേഷണങ്ങളിൽ താങ്കൾ ക്ഷമിക്കുക. സൂര്യോദയത്തിന് മുൻപ് ഫജ്ർ നിസ്കാരത്തിലും, സൂര്യാസ്തമയത്തിന് മുൻപ് അസ്ർ നിസ്കാരത്തിലും, രാത്രിസമയങ്ങളിലെ മഗ്'രിബ് നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും, പകലിൻ്റെ ആദ്യഭാഗം അവസാനിക്കുകയും സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുകയും ചെയ്ത വേളയിൽ ദ്വുഹ്ർ നിസ്കാരത്തിലും, പകലിൻ്റെ രണ്ടാം ഭാഗം അവസാനിച്ച ശേഷം മഗ്`രിബ് നിസ്കാരവേളയിലും നീ നിൻ്റെ രക്ഷിതാവിൻ്റെ സ്തുതികൾ പ്രകീർത്തിക്കുക. (അങ്ങനെ പ്രവർത്തിച്ചാൽ) നീ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രതിഫലം നിൻ്റെ രക്ഷിതാവിങ്കൽ നിനക്ക് ലഭിക്കുന്നതാണ്.
Source : QUL
131

അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും.

وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ ۝١٣١
തഫ്സീർആയത്ത് 131
(അല്ലാഹുവിനെയും റസൂലിനെയും കളവാക്കിയ) പലതരം നിഷേധികൾക്കും ഒരു പരീക്ഷണമായി കൊണ്ട് നാം നൽകിയിരിക്കുന്ന ഐഹികജീവിതത്തിലെ അലങ്കാരങ്ങളിൽ പെട്ട സുഖാഡംബരങ്ങളിലേക്ക് നീ നോക്കേണ്ടതില്ല. തീർച്ചയായും അവർക്ക് നാം നൽകിയിരിക്കുന്നതെല്ലാം ഇല്ലാതെയാകും. നിൻ്റെ രക്ഷിതാവ് നിനക്ക് വാഗ്ദാനം നൽകിയിരിക്കുന്ന, നീ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രതിഫലം; അതാകുന്നു ഇവർക്ക് ഇഹലോകത്ത് അവൻ നൽകിയിരിക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമായിട്ടുള്ളത്. (കാരണം പരലോകത്തുള്ള പ്രതിഫലം ഇഹലോകത്തെ സുഖാനുഭവങ്ങളെ പോലെ) നിലച്ചുപോവുകയില്ല.
Source : QUL
132

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.

وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ ۝١٣٢
തഫ്സീർആയത്ത് 132
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ കുടുംബത്തോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുക. അത് നിർവ്വഹിക്കുന്നതിൽ നീയും ക്ഷമയോടെ നിലകൊള്ളുക. നിനക്കോ മറ്റാർക്കെങ്കിലുമോ നിൻ്റെ അടുക്കൽ നിന്ന് ഉപജീവനം നൽകണമെന്ന് നാം ആവശ്യപ്പെടുന്നില്ല. നിൻ്റെ ഉപജീവനം നാം ഏറ്റെടുത്തിരിക്കുന്നു. സ്തുത്യർഹമായ പര്യവസാനം ഇഹലോകത്തും പരലോകത്തും ഉണ്ടായിരിക്കുക ധർമ്മനിഷ്ഠ പാലിച്ചവർക്കായിരിക്കും. അല്ലാഹുവിനെ ഭയക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അവർ.
Source : QUL
133

അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ടുവന്നു തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ?

وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ ۝١٣٣
തഫ്സീർആയത്ത് 133
നബി -ﷺ- യെ കളവാക്കുന്ന ഈ നിഷേധികൾ പറഞ്ഞു: മുഹമ്മദിന് അവൻ അല്ലാഹുവിൻ്റെ ദൂതനാണെന്ന് തെളിയിക്കുന്ന ഒരു ദൃഷ്ഠാന്തം അവൻ്റെ രക്ഷിതാവിങ്കൽ നിന്ന് നമുക്കായി കൊണ്ടുവന്നു കൂടായിരുന്നോ?! എന്നാൽ ഈ നിഷേധികൾക്ക് ഖുർആൻ വന്നെത്തിയിട്ടില്ലേ; അതിന് മുൻപുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതാണല്ലോ അത്?!
Source : QUL
134

ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു.

وَلَوۡ أَنَّآ أَهۡلَكۡنَٰهُم بِعَذَابٖ مِّن قَبۡلِهِۦ لَقَالُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ مِن قَبۡلِ أَن نَّذِلَّ وَنَخۡزَىٰ ۝١٣٤
തഫ്സീർആയത്ത് 134
നബി -ﷺ- യെ നിഷേധിച്ച ഇക്കൂട്ടരിലേക്ക് ഒരു ദൂതനെ അയക്കുകയോ, ഒരു ഗ്രന്ഥം അവതരിപ്പിക്കുകയോ ചെയ്യുന്നതിന് മുൻപ് തന്നെ, അവരുടെ നിഷേധവും ധിക്കാരവും കാരണത്താൽ അവരെ നാം നശിപ്പിച്ചിരുന്നുവെങ്കിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ തങ്ങളുടെ നിഷേധത്തിനുള്ള ഒഴിവുകഴിവായി ഇപ്രകാരം പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഇഹലോകത്തായിരിക്കെ ഞങ്ങളിലേക്ക് ഒരു ദൂതനെ അയച്ചു കൂടായിരുന്നോ നിനക്ക്?! അങ്ങനെയെങ്കിൽ നിൻ്റെ ശിക്ഷയാൽ ഈ അപമാനവും നിന്ദ്യതയും ബാധിക്കുന്നതിന് മുൻപ് തന്നെ, ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹം കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ പിൻപറ്റുകയും ചെയ്യുമായിരുന്നല്ലോ?!
Source : QUL
135

(നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും.

قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ ۝١٣٥
തഫ്സീർആയത്ത് 135
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: നമ്മളും നിങ്ങളുമെല്ലാം അല്ലാഹു എന്താണ് നടപ്പാക്കുക എന്നത് കാത്തിരിക്കുകയാണ്. അതിനാൽ നിങ്ങൾ കാത്തിരിക്കുക. ഞങ്ങളോ അതല്ല നിങ്ങളോ; നേരായവഴിയുടെ ആളുകളാരാണെന്നും, സന്മാർഗം ലഭിച്ചതാർക്കാണെന്നും നിങ്ങൾ വഴിയേ അറിയുന്നതാണ്; അതിൽ യാതൊരു സംശയവും വേണ്ട.
Source : QUL