അദ്ദേഹം(നബി-സ്വ)മുഖം ചുളിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തു.
അബസ عبس Abasa
സൂറത്ത് അബസ (Abasa), ഖുർആൻ അധ്യായം 80 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 42 ആയത്തുകൾ വായിക്കുക. Read Surah Abasa with Arabic text and മലയാളം translation.
തന്റെയടുത്ത് ആ കുരുടന്‍ വന്നതിനാല്‍,
(നബിയേ,) താങ്കളെ അറിയിക്കുന്നതെന്താണ്? അദ്ദേഹം (പാപങ്ങളില്‍ നിന്നു)പരിശുദ്ധി പ്രാപിക്കുകയോ,
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും അങ്ങനെ ആ ഉപദേശം തനിക്കു ഫലപ്പെടുകയുമോ ചെയ്‌തേക്കും.
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ,
അവന്റെ നേരെ താങ്കള്‍ ശ്രദ്ധ തിരിക്കുന്നു.
അവന്‍ (സത്യനിഷേധത്തില്‍ നിന്നു) ശുദ്ധിയാവാത്തതില്‍ താങ്കള്‍ക്കു കുറ്റമൊന്നുമില്ല.
താങ്കളുടെ അടുക്കല്‍ ധൃതിപ്പെട്ടു വന്നവനാകട്ടെ,
(അല്ലാഹുവിനെ) ഭയപ്പെടുന്നവനായും കൊണ്ട്,
താങ്കള്‍ അദ്ദേഹത്തില്‍ നിന്നു ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.
അങ്ങനെവേണ്ടാ! നിശ്ചയമായും അത് (ഖുര്‍ആന്‍ വാക്യങ്ങള്‍) ഒരു ഓര്‍മപ്പെടുത്തലാകുന്നു.
അതിനാല്‍ (വേണമെന്നു) ഉദ്ദേശിക്കുന്നവര്‍ അതു ഓര്‍മിച്ചുകൊള്ളട്ടെ.
ആദരണീയമായ ചില ഏടുകളിലുള്ളതാണത്,
ഉന്നതവും പരിശുദ്ധവുമാക്കപ്പെട്ടതും,
ചില ദൗത്യവാഹകന്മാരുടെ കൈവശമുള്ളതുമായ (ചില ഏടുകളിലുള്ളതാണത്).
മാന്യരും അനുസരണ ശീലരുമായ.
മനുഷ്യന്‍ ശപിക്കപ്പെടട്ടെ! എന്താണ് അവനെ ഇത്ര നന്ദികെട്ടവന്‍ (സത്യനിഷേധി) ആക്കിയത്?
എന്ത് വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്?
ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു അല്ലാഹു അവനെ സൃഷ്ടിച്ചു. എന്നിട്ട് അവനെ (വേണ്ടവിധം) വ്യവസ്ഥപ്പെടുത്തി.
പിന്നെ തന്റെ (ജീവിത) മാര്‍ഗങ്ങളെ അവന് സുഗമമാക്കിക്കൊടുത്തു.
പിന്നെ അവനെ മരണപ്പെടുത്തി. എന്നിട്ടവനെ മറവു ചെയ്യിച്ചു.
അനന്തരം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവനെ പുനര്‍ജീവിപ്പിക്കുന്നതാണ്.
അങ്ങനെ വേണ്ടാ. മനുഷ്യനോട് അല്ലാഹു കല്‍പിച്ചതു അവന്‍ നിര്‍വഹിച്ചില്ല.
എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തിലേക്കു ഒന്ന് (ചിന്തിച്ചു) നോക്കട്ടെ.
നിശ്ചയമായും നാം (മഴ)വെള്ളം ശക്തിയായി ചൊരിച്ചു.
പിന്നെ ഭൂമിയെ നാം പിളര്‍ത്തി.
എന്നിട്ട് അതില്‍ ധാന്യങ്ങളും,
മുന്തിരിയും പച്ചയില്‍ മുറിച്ചെടുക്കുന്ന സസ്യങ്ങളും,
ഒലീവും ഈത്തപ്പനയും,
(വൃക്ഷങ്ങള്‍) ഇടതിങ്ങി തൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും,
പഴങ്ങളും കാലിത്തീറ്റയും നാം മുളപ്പിച്ചു.
നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും ഉപയോഗത്തിനു വേണ്ടി.
എന്നാല്‍ ആ ഭീകര ശബ്ദം വന്നാല്‍!
അതായത് മനുഷ്യന്‍ തന്റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം,
സഹധര്‍മിണിയെയും സന്താനങ്ങളെയും,
മാതാവിനെയും പിതാവിനെയും (വിട്ട് ഓടിപ്പോകുന്ന ദിവസം).
അന്നു അവരില്‍ നിന്നു ഓരോ മനുഷ്യനുമുണ്ടായിരിക്കും തന്നെ മതിയാക്കത്തക്ക കാര്യങ്ങള്‍.
അന്നു ചില മുഖങ്ങള്‍ പ്രസന്നവും,
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയുമായിരിക്കും.
(മറ്റു) ചില മുഖങ്ങളാകട്ടെ, അന്നു അവയുടെ മേല്‍ പൊടിപുരണ്ടും,
ഇരുട്ട് അവയെ പൊതിഞ്ഞുമിരിക്കും.
അവരാണ് ദുര്‍മാര്‍ഗികളായ സത്യനിഷേധികള്‍.