Sunday, 11 October 2026 Hijri: — 06:48:07 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അത്തക്വീർ التكوير At-Takwir

Surah 81 മക്കിയ്യ • مكية • Makkiyah 29 ആയത്തുകൾ • 29 Ayahs

സൂറത്ത് അത്തക്വീർ (At-Takwir), ഖുർആൻ അധ്യായം 81 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 29 ആയത്തുകൾ വായിക്കുക. Read Surah At-Takwir with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സൂര്യന്‍ ചുരുട്ടപ്പെടുമ്പോള്‍,

إِذَا ٱلشَّمۡسُ كُوِّرَتۡ ۝١
2

നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلنُّجُومُ ٱنكَدَرَتۡ ۝٢
3

പര്‍വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്) ചലിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡجِبَالُ سُيِّرَتۡ ۝٣
4

പൂര്‍ണഗര്‍ഭമുള്ള ഒട്ടകങ്ങള്‍ ഉപേക്ഷിച്ചുവിടപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡعِشَارُ عُطِّلَتۡ ۝٤
5

വന്യജന്തുക്കള്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡوُحُوشُ حُشِرَتۡ ۝٥
6

സമുദ്രങ്ങള്‍ തിളച്ചുമറിക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡبِحَارُ سُجِّرَتۡ ۝٦
7

ആളുകള്‍ കൂട്ടിയിണക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلنُّفُوسُ زُوِّجَتۡ ۝٧
8

ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ ۝٨
9

'എന്ത് കുറ്റത്തിനാണത് കൊല്ലപ്പെട്ടതെ'ന്ന്.

بِأَيِّ ذَنۢبٖ قُتِلَتۡ ۝٩
10

ഏടുകള്‍ തുറക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلصُّحُفُ نُشِرَتۡ ۝١٠
11

ആകാശം (അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്) നീക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلسَّمَآءُ كُشِطَتۡ ۝١١
12

നരകം ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡجَحِيمُ سُعِّرَتۡ ۝١٢
13

സ്വര്‍ഗം അടുപ്പിച്ചുകൊണ്ടുവരപ്പെടുകയും ചെയ്യുമ്പോള്‍,

وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ ۝١٣
14

ഓരോ ആളും താന്‍ തയ്യാറാക്കിക്കൊണ്ടുവന്നതെന്തെന്ന് അറിയുന്നതാകുന്നു.

عَلِمَتۡ نَفۡسٞ مَّآ أَحۡضَرَتۡ ۝١٤
15

മറഞ്ഞുകൊണ്ടിരിക്കുന്നവ കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.

فَلَآ أُقۡسِمُ بِٱلۡخُنَّسِ ۝١٥
16

പിന്‍വാങ്ങിപ്പോകുന്നവയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും (കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു).

ٱلۡجَوَارِ ٱلۡكُنَّسِ ۝١٦
17

രാവ് കൊണ്ടും (ഞാന്‍ സത്യം ചെയ്യുന്നു); അത് (ഇരുട്ടുമായി) മുന്നോട്ട് ഗമിക്കുമ്പോള്‍.

وَٱلَّيۡلِ إِذَا عَسۡعَسَ ۝١٧
18

പ്രഭാതം കൊണ്ടും (ഞാന്‍ സത്യം ചെയ്യുന്നു); അത് വെളിച്ചം വീശി വികസിച്ചുവരുമ്പോള്‍.

وَٱلصُّبۡحِ إِذَا تَنَفَّسَ ۝١٨
19

നിശ്ചയമായും ഇത് (ഖുര്‍ആന്‍) ആദരണീയനായ ഒരു ദൂതന്‍ എത്തിച്ചു തന്ന വാക്കാകുന്നു.

إِنَّهُۥ لَقَوۡلُ رَسُولٖ كَرِيمٖ ۝١٩
20

ശക്തനും അര്‍ശിന്റെ നാഥന്റെ അടുക്കല്‍ സ്ഥാനമുള്ളവനും,

ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٖ ۝٢٠
21

അവിടെ (ആകാശ ലോകങ്ങളില്‍) അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ.

مُّطَاعٖ ثَمَّ أَمِينٖ ۝٢١
22

നിങ്ങളുടെ കൂട്ടുകാരന്‍ ഒരു ഭ്രാന്തനല്ലതാനും.

وَمَا صَاحِبُكُم بِمَجۡنُونٖ ۝٢٢
23

നിശ്ചയമായും അദ്ദേഹത്തെ (ആ ദൂതനെ) വ്യക്തമായ നഭോമണ്ഡലത്തില്‍ വെച്ച് നബി കണ്ടിട്ടുണ്ട്.

وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ ۝٢٣
24

അദ്ദേഹമാകട്ടെ അദൃശ്യകാര്യങ്ങളെപ്പറ്റി സംശയിക്കപ്പെടുന്ന ആളുമല്ല.

وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٖ ۝٢٤
25

അത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട പിശാചിന്റെ വാക്കുമല്ല.

وَمَا هُوَ بِقَوۡلِ شَيۡطَٰنٖ رَّجِيمٖ ۝٢٥
26

എന്നിരിക്കെ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?

فَأَيۡنَ تَذۡهَبُونَ ۝٢٦
27

അത് (ഖുര്‍ആന്‍) ലോകര്‍ക്കുള്ള ഒരു ഉദ്‌ബോധനം മാത്രമാണ്.

إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٢٧
28

അതായത് നിങ്ങളില്‍ നിന്ന് ചൊവ്വായി നില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്.

لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ ۝٢٨
29

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍ അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ലതാനും.

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ۝٢٩