Sunday, 11 October 2026 Hijri: — 07:05:02 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ഇൻഫിതാർ الانفطار Al-Infitar

Surah 82 മക്കിയ്യ • مكية • Makkiyah 19 ആയത്തുകൾ • 19 Ayahs

സൂറത്ത് അൽ ഇൻഫിതാർ (Al-Infitar), ഖുർആൻ അധ്യായം 82 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 19 ആയത്തുകൾ വായിക്കുക. Read Surah Al-Infitar with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശം പൊട്ടിപ്പിളരുമ്പോള്‍.

إِذَا ٱلسَّمَآءُ ٱنفَطَرَتۡ ۝١
2

നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുകയും ചെയ്യുമ്പോള്‍.

وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ ۝٢
3

സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോള്‍.

وَإِذَا ٱلۡبِحَارُ فُجِّرَتۡ ۝٣
4

ഖബ്‌റുകള്‍ (അടിയോടെ) മറിക്കപ്പെടുകയും ചെയ്യുമ്പോള്‍.

وَإِذَا ٱلۡقُبُورُ بُعۡثِرَتۡ ۝٤
5

അപ്പോള്‍ ഓരോ മനുഷ്യനും മുന്‍കൂട്ടി ചെയ്തുവെച്ചതും (ചെയ്യാതെ) പിന്നോട്ട് തള്ളിവിട്ടതും എന്തൊക്കെയാണെന്നറിയുന്നതാണ്.

عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ ۝٥
6

(ഹേ മനുഷ്യാ,) ഉദാരനായ നിന്റെ റബ്ബിനെ കുറിച്ച് നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്?

يَٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ ۝٦
7

നിന്നെ സൃഷ്ടിച്ച് ശരിയാക്കി പാകപ്പെടുത്തിയ,

ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ۝٧
8

താനുദ്ദേശിച്ച രൂപത്തില്‍തന്നെ നിന്നെ സംഘടിപ്പിച്ചവനെ.

فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ ۝٨
9

അങ്ങനെ വേണ്ടാ! പക്ഷേ, നിങ്ങള്‍ പ്രതിഫലം നല്‍കപ്പെടുന്ന ദിവസത്തെ നിഷേധിക്കുന്നു.

كـَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ ۝٩
10

നിശ്ചയമായും നിങ്ങളുടെ മേല്‍ സൂക്ഷ്മവീക്ഷണം നടത്തുന്ന മാന്യന്മാരും,

وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ ۝١٠
11

എഴുതി രേഖപ്പെടുത്തുന്നവരുമായ ചിലരുണ്ട്.

كِرَامٗا كَٰتِبِينَ ۝١١
12

നിങ്ങള്‍ ചെയ്യുന്നതെല്ലാം അവര്‍ അറിയുന്നുണ്ട്.

يَعۡلَمُونَ مَا تَفۡعَلُونَ ۝١٢
13

നിശ്ചയമായും പുണ്യവാന്മാര്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും.

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ ۝١٣
14

ദുര്‍വൃത്തന്മാര്‍ നരകത്തിലും തന്നെയായിരിക്കും, തീര്‍ച്ച.

وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ ۝١٤
15

പ്രതിഫലം നല്‍കപ്പെടുന്ന ദിവസം അവരതില്‍ പ്രവേശിക്കും.

يَصۡلَوۡنَهَا يَوۡمَ ٱلدِّينِ ۝١٥
16

അവരതില്‍ നിന്ന് ഒരിക്കലും വിട്ടുപോവുകയേയില്ല.

وَمَا هُمۡ عَنۡهَا بِغَآئِبِينَ ۝١٦
17

പ്രതിഫലം നല്‍കപ്പെടുന്ന ദിവസമെന്നാല്‍ എന്താണെന്ന് താങ്കള്‍ക്ക് അറിവ് നല്‍കിയതെന്ത്?

وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ۝١٧
18

വീണ്ടും (ചോദിക്കട്ടെ:) പ്രതിഫലം നല്‍കപ്പെടുന്ന ദിവസമെന്താണെന്ന് താങ്കള്‍ക്ക് അറിവ് നല്‍കിയതെന്ത്?

ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ۝١٨
19

ഒരാള്‍ മറ്റൊരാള്‍ക്ക് യാതൊന്നും സ്വാധീനമാക്കാത്ത ദിവസമാണത്. അന്ന് എല്ലാ കാര്യങ്ങളും (അഥവാ എല്ലാ അധികാരങ്ങളും) അല്ലാഹുവിനാകുന്നു.

يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ ۝١٩