Sunday, 11 October 2026 Hijri: — 05:05:05 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുതഫ്ഫിഫീൻ المطففين Al-Mutaffifin

Surah 83 മക്കിയ്യ • مكية • Makkiyah 36 ആയത്തുകൾ • 36 Ayahs

സൂറത്ത് അൽ മുതഫ്ഫിഫീൻ (Al-Mutaffifin), ഖുർആൻ അധ്യായം 83 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 36 ആയത്തുകൾ വായിക്കുക. Read Surah Al-Mutaffifin with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(അളവിലും തൂക്കത്തിലും) കമ്മി വരുത്തുന്നവര്‍ക്കാണ് വമ്പിച്ച നാശം.

وَيۡلٞ لِّلۡمُطَفِّفِينَ ۝١
2

അതായത് അവര്‍ ജനങ്ങളോട് അളന്നു വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കി വാങ്ങുകയും,

ٱلَّذِينَ إِذَا ٱكۡتَالُواْ عَلَى ٱلنَّاسِ يَسۡتَوۡفُونَ ۝٢
3

അളന്നോ തൂക്കിയോ കൊടുക്കുമ്പോള്‍ കമ്മി വരുത്തുകയും ചെയ്യും.

وَإِذَا كَالُوهُمۡ أَو وَّزَنُوهُمۡ يُخۡسِرُونَ ۝٣
4

തങ്ങള്‍ മരണാനന്തരം എഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമെന്നു അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ?

أَلَا يَظُنُّ أُوْلَٰٓئِكَ أَنَّهُم مَّبۡعُوثُونَ ۝٤
5

ഗൗരവതരമായ ഒരു ദിവസത്തില്‍.

لِيَوۡمٍ عَظِيمٖ ۝٥
6

അതായത് ലോക രക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ (ഖബ്‌റുകളില്‍ നിന്നു) എഴുന്നേറ്റു വരുന്ന ദിവസം!

يَوۡمَ يَقُومُ ٱلنَّاسُ لِرَبِّ ٱلۡعَٰلَمِينَ ۝٦
7

വേണ്ട, നിശ്ചയമായും ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയാകുന്നു.

كـَلَّآ إِنَّ كِتَٰبَ ٱلۡفُجَّارِ لَفِي سِجِّينٖ ۝٧
8

സിജ്ജീന്‍ എന്നാലെന്താണെന്ന് താങ്കള്‍ക്ക് അറിവു നല്‍കിയതെന്ത്?

وَمَآ أَدۡرَىٰكَ مَا سِجِّينٞ ۝٨
9

എഴുതപ്പെട്ട ഒരു ഏടാണ്(അത്).

كِتَٰبٞ مَّرۡقُومٞ ۝٩
10

സത്യ നിഷേധികള്‍ക്കാണ് അന്നു വമ്പിച്ച നാശം.

وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١٠
11

പ്രതിഫലദാന ദിവസത്തെ വ്യാജമാക്കുന്നവരായ.

ٱلَّذِينَ يُكَذِّبُونَ بِيَوۡمِ ٱلدِّينِ ۝١١
12

എല്ലാ അതിക്രമികളും മഹാപാപികളുമല്ലാതെ അതിനെ നിഷേധിക്കുകയില്ല തന്നെ.

وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعۡتَدٍ أَثِيمٍ ۝١٢
13

നമ്മുടെ ആയത്തുകള്‍ അവന് ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍, ഇതു പൂര്‍വ്വികരുടെ പഴങ്കഥകളാണ് എന്നവന്‍ പറയും.

إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ ۝١٣
14

വേണ്ട, പക്ഷേ, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതു അവരുടെ ഹൃദയങ്ങളില്‍ കറപിടിച്ചിരിക്കുന്നു.

كـَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُواْ يَكۡسِبُونَ ۝١٤
15

വേണ്ടാ, നിശ്ചയമായും അന്നത്തെ ദിവസം അവര്‍ തങ്ങളുടെ റബ്ബില്‍ നിന്നു മറയിടപ്പെടുന്നവര്‍ തന്നെയായിരിക്കും.

كـَلَّآ إِنَّهُمۡ عَن رَّبِّهِمۡ يَوۡمَئِذٖ لَّمَحۡجُوبُونَ ۝١٥
16

അനന്തരം അവര്‍ നരകത്തില്‍ പ്രവേശിക്കുന്നവര്‍ തന്നെയാണ്, തീര്‍ച്ച.

ثُمَّ إِنَّهُمۡ لَصَالُواْ ٱلۡجَحِيمِ ۝١٦
17

പിന്നെ അവരോട് പറയപ്പെടും: നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്നത് ഇതാകുന്നു.

ثُمَّ يُقَالُ هَٰذَا ٱلَّذِي كُنتُم بِهِۦ تُكَذِّبُونَ ۝١٧
18

അത് (നിഷേധം) വേണ്ടാ, നിശ്ചയമായും പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യീനില്‍ തന്നെയാകുന്നു.

كـَلَّآ إِنَّ كِتَٰبَ ٱلۡأَبۡرَارِ لَفِي عِلِّيِّينَ ۝١٨
19

ഇല്ലിയ്യൂന്‍ എന്താണെന്നു താങ്കള്‍ക്കു അറിവു നല്‍കിയതെന്ത്?

وَمَآ أَدۡرَىٰكَ مَا عِلِّيُّونَ ۝١٩
20

എഴുതപ്പെട്ട ഒരു ഏടാണ്.

كِتَٰبٞ مَّرۡقُومٞ ۝٢٠
21

അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുത്ത് സന്നിഹിതരാകുന്നതാണ്.

يَشۡهَدُهُ ٱلۡمُقَرَّبُونَ ۝٢١
22

നിശ്ചയമായും പുണ്യവാന്‍മാര്‍ സുഖാനുഗ്രഹങ്ങളില്‍ തന്നെയാകുന്നു.

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٍ ۝٢٢
23

അലംകൃത കട്ടിലുകളിലായി അവര്‍ നോക്കിക്കാണും.

عَلَى ٱلۡأَرَآئِكِ يَنظُرُونَ ۝٢٣
24

അവരുടെ മുഖങ്ങളില്‍ സുഖാനുഭൂതിയുടെ തേജസ്സ് നീ കണ്ടറിയും.

تَعۡرِفُ فِي وُجُوهِهِمۡ نَضۡرَةَ ٱلنَّعِيمِ ۝٢٤
25

സീല്‍ വെക്കപ്പെട്ട ശുദ്ധമായ കള്ളില്‍ നിന്നു അവര്‍ക്കു കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്.

يُسۡقَوۡنَ مِن رَّحِيقٖ مَّخۡتُومٍ ۝٢٥
26

അതിന്റെ സീല്‍ കസ്തൂരിയായിരിക്കും. കിടമല്‍സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തിക്കൊള്ളട്ടെ.

خِتَٰمُهُۥ مِسۡكٞۚ وَفِي ذَٰلِكَ فَلۡيَتَنَافَسِ ٱلۡمُتَنَٰفِسُونَ ۝٢٦
27

അതിന്റെ ചേരുവ 'തസ്‌നീമി'ല്‍ നിന്നാണ്.

وَمِزَاجُهُۥ مِن تَسۡنِيمٍ ۝٢٧
28

എന്നുവെച്ചാല്‍ ഒരു ഉറവു ജലം. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവര്‍ അതില്‍ നിന്നു കുടിക്കുന്നതാണ്.

عَيۡنٗا يَشۡرَبُ بِهَا ٱلۡمُقَرَّبُونَ ۝٢٨
29

നിശ്ചയമായും കുറ്റം ചെയ്തവര്‍ സത്യവിശ്വാസികളെക്കുറിച്ചു(പരിഹസിച്ചു)ചിരിച്ചുകൊണ്ടിരിക്കുന്നവരായിരുന്നു.

إِنَّ ٱلَّذِينَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِينَ ءَامَنُواْ يَضۡحَكُونَ ۝٢٩
30

തങ്ങളുടെ അടുത്തുകൂടി സത്യവിശ്യാസികള്‍ നടന്നുപോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണുകൊണ്ട് ഗോഷ്ടി കാട്ടുകയും ചെയ്തിരുന്നു.

وَإِذَا مَرُّواْ بِهِمۡ يَتَغَامَزُونَ ۝٣٠
31

തങ്ങളുടെ ബന്ധുക്കളിലേക്കു തിരിച്ചുചെല്ലുമ്പോള്‍ രസിച്ചുകൊണ്ടാണ് അവര്‍ മടങ്ങിച്ചെന്നിരിക്കുന്നത്.

وَإِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمُ ٱنقَلَبُواْ فَكِهِينَ ۝٣١
32

ഇവര്‍ പിഴച്ചവര്‍ തന്നെയാണ് എന്നു സത്യവിശ്വാസികളെ കാണുമ്പോള്‍ അവര്‍ പറയുകയും ചെയ്തിരുന്നു.

وَإِذَا رَأَوۡهُمۡ قَالُوٓاْ إِنَّ هَٰٓؤُلَآءِ لَضَآلُّونَ ۝٣٢
33

സത്യവിശ്വാസികളുടെ മേല്‍നോട്ടം വഹിക്കുന്നവരായി അവര്‍ അയക്കപ്പെട്ടിട്ടില്ല.

وَمَآ أُرۡسِلُواْ عَلَيۡهِمۡ حَٰفِظِينَ ۝٣٣
34

എന്നാല്‍ അന്ന് (ഖിയാമ നാളില്‍) സത്യവിശ്വാസികള്‍ സത്യനിഷേധികളെക്കുറിച്ചു ചിരിക്കുന്നതാണ്.

فَٱلۡيَوۡمَ ٱلَّذِينَ ءَامَنُواْ مِنَ ٱلۡكُفَّارِ يَضۡحَكُونَ ۝٣٤
35

അലംകൃത കട്ടിലുകളിലായി അവര്‍ (സത്യനിഷേധികളെ) നോക്കിക്കാണും.

عَلَى ٱلۡأَرَآئِكِ يَنظُرُونَ ۝٣٥
36

സത്യനിഷേധികള്‍ക്ക് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിന് പ്രതിഫലം നല്‍കപ്പെട്ടുവോ?

هَلۡ ثُوِّبَ ٱلۡكُفَّارُ مَا كَانُواْ يَفۡعَلُونَ ۝٣٦