Monday, 12 October 2026 Hijri: — 07:32:01 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അൽ ഇൻശിഖാഖ് الانشقاق Al-Inshiqaq

Surah 84 മക്കിയ്യ • مكية • Makkiyah 25 ആയത്തുകൾ • 25 Ayahs

സൂറത്ത് അൽ ഇൻശിഖാഖ് (Al-Inshiqaq), ഖുർആൻ അധ്യായം 84 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 25 ആയത്തുകൾ വായിക്കുക. Read Surah Al-Inshiqaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശം പിളരുമ്പോള്‍,

إِذَا ٱلسَّمَآءُ ٱنشَقَّتۡ ۝١
2

തന്റെ റബ്ബിന് അതു കീഴ്‌പ്പെടുകയും-കീഴ്‌പ്പെടല്‍ അതിന് ബാധ്യതയാക്കപ്പെട്ടിരിക്കുന്നുതാനും-ചെയ്യുമ്പോള്‍.

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ۝٢
3

ഭൂമി വിശാലമാക്കപ്പെടുകയും,

وَإِذَا ٱلۡأَرۡضُ مُدَّتۡ ۝٣
4

അതിലുള്ളവയെ അതു പുറത്തേക്കിടുകയും അവ ഒഴിവാക്കുകയും,

وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ ۝٤
5

തന്റെ റബ്ബിന് അതു കീഴ്‌പ്പെടുകയും-കീഴ്‌പ്പെടല്‍ അതിന് ബാധ്യതയാക്കപ്പെട്ടിരിക്കുന്നുതാനും-ചെയ്യുമ്പോള്‍

وَأَذِنَتۡ لِرَبِّهَا وَحُقَّتۡ ۝٥
6

ഹേ മനുഷ്യാ, നിശ്ചയമായും നിന്റെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ നീ അധ്വാനിച്ചു പ്രവര്‍ത്തിക്കുന്നവനാകുന്നു. അങ്ങനെ ആ അധ്വാന(ഫല)ത്തെ നീ കണ്ടെത്തിക്കുന്നവനാണ്.

يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ ۝٦
7

എന്നാല്‍ അപ്പോള്‍ ഏതൊരുത്തന് സ്വന്തം ഏട് തന്റെ വലം കൈയില്‍ നല്‍കപ്പെട്ടുവോ,

فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ ۝٧
8

അവന്‍ പിന്നീട് ലഘുവായ നിലക്ക് വിചാരണ ചെയ്യപ്പെടുന്നതും,

فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا ۝٨
9

സന്തുഷ്ടനായിക്കൊണ്ട് തന്റെ സ്വന്തക്കാരിലേക്കു തിരിച്ചുപോകുന്നതുമാകുന്നു.

وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا ۝٩
10

ഏതൊരുത്തന് സ്വന്തം ഏട് തന്റെ മുതുകിന്റെ പിന്നിലൂടെ നല്‍കപ്പെട്ടുവോ,

وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ ۝١٠
11

അവന്‍ പിന്നീട്, എന്റെ നാശമേ എന്നു നിലവിളിക്കുന്നതും,

فَسَوۡفَ يَدۡعُواْ ثُبُورٗا ۝١١
12

ജ്വലിക്കുന്ന നരകാഗ്നിയില്‍ പ്രവേശിക്കുന്നതുമാണ്.

وَيَصۡلَىٰ سَعِيرًا ۝١٢
13

(കാരണം) തന്റെ സ്വന്തക്കാരില്‍ സന്തോഷം കൊള്ളുന്നവന്‍ തന്നെയായിരുന്നു അവന്‍.

إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا ۝١٣
14

താന്‍ അല്ലാഹുവിങ്കലേക്കു മടങ്ങിവരുകയേ ഇല്ലെന്നു അവന്‍ ധരിച്ചു.

إِنَّهُۥ ظَنَّ أَن لَّن يَحُورَ ۝١٤
15

അതെ, (അവന്‍ മടങ്ങിവരുകതന്നെ ചെയ്യും). അവന്റെ റബ്ബ് അവനെപ്പറ്റി നല്ലവണ്ണം കാണുന്നവന്‍ തന്നെയായിരുന്നു.

بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا ۝١٥
16

എന്നാല്‍ അസ്തമയ സമയത്തെ ശോഭകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.

فَلَآ أُقۡسِمُ بِٱلشَّفَقِ ۝١٦
17

രാത്രിയെയും അത് ഒരുമിച്ചുകൂട്ടിയതിനെയും കൊണ്ടും ,

وَٱلَّيۡلِ وَمَا وَسَقَ ۝١٧
18

ചന്ദ്രനെ-അതു പൂര്‍ണത പ്രാപിച്ചുവരുമ്പോള്‍-കൊണ്ടും (ഞാന്‍ സത്യം ചെയ്യുന്നു).

وَٱلۡقَمَرِ إِذَا ٱتَّسَقَ ۝١٨
19

നിശ്ചയമായും നിങ്ങള്‍ പടിപടിയായി കയറിക്കൊണ്ടിരിക്കും.

لَتَرۡكَبُنَّ طَبَقًا عَن طَبَقٖ ۝١٩
20

എന്നിരിക്കെ ഇവര്‍ക്കെന്തായിപ്പോയി? ഇവര്‍ വിശ്വസിക്കുന്നില്ലല്ലോ!

فَمَا لَهُمۡ لَا يُؤۡمِنُونَ ۝٢٠
21

ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ ഇവര്‍ സുജൂദ് ചെയ്യുന്നുമില്ല?

وَإِذَا قُرِئَ عَلَيۡهِمُ ٱلۡقُرۡءَانُ لَا يَسۡجُدُونَۤ۩ ۝٢١
22

(അത്രയുമല്ല) പക്ഷേ, സത്യനിഷേധികള്‍ വ്യജമാക്കുകയാണ്.

بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ ۝٢٢
23

അവര്‍ (ഹൃദയങ്ങളില്‍) സൂക്ഷിച്ചുവെക്കുന്നതു സംബന്ധിച്ചു അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

وَٱللَّهُ أَعۡلَمُ بِمَا يُوعُونَ ۝٢٣
24

ആകയാല്‍ (നബിയേ,) അവര്‍ക്ക് വേദനാജനകമായ ശിക്ഷയെപ്പറ്റി താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക.

فَبَشِّرۡهُم بِعَذَابٍ أَلِيمٍ ۝٢٤
25

പക്ഷേ, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ അവര്‍ക്കു നഷ്ടപ്പെട്ടുപോകാത്ത (ഇടതടവില്ലാത്ത) പ്രതിഫലമുണ്ട്.

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُمۡ أَجۡرٌ غَيۡرُ مَمۡنُونِۭ ۝٢٥