രാശിമണ്ഡലങ്ങള്‍ ഉള്ള ആകാശം തന്നെയാണ് സത്യം,
അൽ ബുറൂജ് البروج Al-Buruj
സൂറത്ത് അൽ ബുറൂജ് (Al-Buruj), ഖുർആൻ അധ്യായം 85 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 22 ആയത്തുകൾ വായിക്കുക. Read Surah Al-Buruj with Arabic text and മലയാളം translation.
താക്കീത് ചെയ്യപ്പെട്ട ദിവസവും,
സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും (തന്നെയാണ് സത്യം),
കിടങ്ങിന്റെ ആള്‍ക്കാര്‍ ശപിക്കപ്പെടട്ടെ!
വിറകിട്ടു കത്തിക്കപ്പെടുന്ന അഗ്‌നിയുടെ (കിടങ്ങ്).
അവര്‍ അതിന്റെ അടുത്ത് ഇരിക്കുമ്പോള്‍.
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് അവര്‍ ദൃക്‌സാക്ഷികളായും കൊണ്ട്.
പ്രതിഭാശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെന്നല്ലാതെ അവരെ വെറുപ്പിക്കുന്ന ഒന്നും തന്നെ ഇവര്‍ ചെയ്തിട്ടില്ല.
അതായതു ആകാശ-ഭൂമികളുടെ ആധിപത്യം വഹിക്കുന്ന അല്ലാഹുവില്‍ (വിശ്വസിക്കുന്നത്). അല്ലാഹുവാകട്ടെ എല്ലാ കാര്യങ്ങളുടെയും ദൃക്‌സാക്ഷിയാകുന്നു.
നിശ്ചയമായും സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും കരിച്ചുകളയുകയും പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നരകശിക്ഷയുണ്ട്. ചുട്ടെരിക്കുന്ന ശിക്ഷയുമുണ്ടവര്‍ക്ക്.
സത്യവിശ്വാസം അവലംബിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്കു അടിഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ട്, തീര്‍ച്ച. അത് മഹത്തായൊരു വിജയം തന്നെയാണ്.
നിശ്ചയമായും തങ്കളുടെ റബ്ബിന്റെ പിടിച്ചു ശിക്ഷിക്കല്‍ ഉഗ്രമായത് തന്നെയാകുന്നു.
അവന്‍ തന്നെയാണ് ആദ്യമായി സൃഷ്ടിക്കുന്നതും വീണ്ടും അതാവര്‍ത്തിക്കുന്നതും.
അവന്‍ വളരെ പൊറുക്കുന്നവനും വളരെ സ്‌നേഹമുള്ളവനുമാകുന്നു.
അവന്‍ അര്‍ശിന്റെ നാഥനും മഹത്ത്വമേറിയവനും,
താനുദ്ദേശിക്കുന്നത് തികച്ചും പ്രവര്‍ത്തിക്കുന്നവനുമാണ്.
(നബിയേ,) ആ സൈന്യങ്ങളുടെ വാര്‍ത്ത താങ്കള്‍ക്കു വന്നുകിട്ടുക തന്നെ ചെയ്തിട്ടുണ്ടല്ലോ.
ഫിര്‍ഔനിന്റെയും സമൂദിന്റെയും
പക്ഷേ, (ഈ) സത്യനിഷേധികള്‍ (നബിയെയും ഖുര്‍ആനിനെയും) വ്യാജമാക്കുന്നതില്‍ ഉറച്ചു നില്‍ക്കുകയാണ്.
അല്ലാഹുവാകട്ടെ അവരുടെ പിന്നില്‍ക്കൂടി അവരെ വലയം ചെയ്തവനാകുന്നു.
പക്ഷേ, ഇത് മഹത്ത്വമേറിയ ഖുര്‍ആന്‍ ആകുന്നു.
സുരക്ഷിതമായ ഒരു ഫലകത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.