Monday, 12 October 2026 Hijri: — 07:31:46 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അത്താരിഖ് الطارق At-Tariq

Surah 86 മക്കിയ്യ • مكية • Makkiyah 17 ആയത്തുകൾ • 17 Ayahs

സൂറത്ത് അത്താരിഖ് (At-Tariq), ഖുർആൻ അധ്യായം 86 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 17 ആയത്തുകൾ വായിക്കുക. Read Surah At-Tariq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശവും ഥാരിഖും തന്നെയാണ് സത്യം,

وَٱلسَّمَآءِ وَٱلطَّارِقِ ۝١
2

ഥാരിഖ് എന്നാലെന്താണെന്നു താങ്കള്‍ക്കു അറിവുനല്‍കിയതെന്ത്?

وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ۝٢
3

(അതു) തുളച്ചുചെല്ലുന്ന ഒരു നക്ഷത്രമാകുന്നു.

ٱلنَّجۡمُ ٱلثَّاقِبُ ۝٣
4

ഓരോ മനുഷ്യനും അവന്റെ മേല്‍ ഒരു സൂക്ഷിപ്പുകാരന്‍ ഇല്ലാത്തതായിട്ടില്ല.

إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ ۝٤
5

എന്നാല്‍ മനുഷ്യന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു അവന്‍ ചിന്തിച്ചുനോക്കട്ടെ.

فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ ۝٥
6

തെറിച്ചുവരുന്ന ഒരു വെള്ളത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

خُلِقَ مِن مَّآءٖ دَافِقٖ ۝٦
7

അത് മുതുകെല്ലിന്റെയും നെഞ്ചെല്ലിന്റെയും ഇടയില്‍ നിന്നു പുറപ്പെടുന്നു.

يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ ۝٧
8

നിശ്ചയമായും അവനെ(മനുഷ്യനെ) പുനര്‍ജീവിപ്പിക്കുവാന്‍ അല്ലാഹു കഴിവുള്ളവന്‍ തന്നെയാണ്.

إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ ۝٨
9

രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം (ആണ് അവന്‍ പുനര്‍ജീവിപ്പിക്കപ്പെടുക).

يَوۡمَ تُبۡلَى ٱلسَّرَآئِرُ ۝٩
10

അപ്പോള്‍ അവനൊരു കഴിവോ സഹായിയോ ഉണ്ടായിരിക്കയില്ല.

فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ ۝١٠
11

മഴ വര്‍ഷിക്കുന്ന ആകാശവും

وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ۝١١
12

സസ്യലതാദികളുള്ള ഭൂമിയും തന്നെയാണ് (സത്യം),

وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ۝١٢
13

നിശ്ചയമായും ഇതു ഖണ്ഡിതമായ ഒരു വാക്കു തന്നെയാണ്.

إِنَّهُۥ لَقَوۡلٞ فَصۡلٞ ۝١٣
14

ഇതൊരു തമാശയേയല്ല.

وَمَا هُوَ بِٱلۡهَزۡلِ ۝١٤
15

അവര്‍ (സത്യനിഷേധികള്‍) വമ്പിച്ച തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്യുന്നു.

إِنَّهُمۡ يَكِيدُونَ كَيۡدٗا ۝١٥
16

(അവരുടെ തന്ത്രങ്ങള്‍ക്ക്) ഞാന്‍ തക്ക പ്രതിഫലം നല്‍കുന്നതാണ്.

وَأَكِيدُ كَيۡدٗا ۝١٦
17

ആകയാല്‍ (നബിയേ,) സത്യനിഷേധികള്‍ക്ക് താങ്കള്‍ ഇടകൊടുക്കുക. അവര്‍ക്ക് അല്‍പകാലം ഇടകൊടുക്കുക തന്നെ ചെയ്യുക.

فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا ۝١٧