(നബിയേ) താങ്കളുടെ സമുന്നതനായ റബ്ബിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിച്ചുകൊള്ളുക.
അൽ അഅ്ലാ الأعلى Al-Ala
സൂറത്ത് അൽ അഅ്ലാ (Al-Ala), ഖുർആൻ അധ്യായം 87 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 19 ആയത്തുകൾ വായിക്കുക. Read Surah Al-Ala with Arabic text and മലയാളം translation.
സൃഷ്ടിച്ച് ശരിപ്പെടുത്തിയവനും,
വ്യവസ്ഥകള്‍ നിശ്ചയിച്ച് മാര്‍ഗദര്‍ശനം നല്‍കിയവനും,
സസ്യങ്ങള്‍ മുളപ്പിച്ചവനും,
എന്നിട്ടതിനെ ഇരുണ്ട ചാരനിറമുള്ള ചവറാക്കിത്തീര്‍ത്തവനുമായ.
താങ്കള്‍ക്കു നാം ഓതിത്തരും. അപ്പോള്‍ താങ്കള്‍ മറക്കുകയില്ല;
അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. നിശ്ചയമായും പരസ്യമായതും രഹസ്യമായതും അവന്‍ അറിയുന്നു.
കൂടുതല്‍ സുഗമമായതിലേക്കു താങ്കള്‍ക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതാകുന്നു.
ആകയാല്‍ താങ്കള്‍ ഉപദേശിച്ചു കൊള്ളുക. ഉപദേശം ഫലപ്രദമാകുന്ന സന്ദര്‍ഭത്തില്‍.
(അല്ലാഹുവിനെ) ഭയമുള്ളവര്‍ ഉപദേശം സ്വീകരിക്കുന്നതാണ്.
മഹാദുഷ്ടന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നുപോകുന്നതാണ്.
ഏറ്റവും കഠിനമായ അഗ്നിയില്‍ പ്രവേശിക്കുന്ന (മഹാദുഷ്ടന്‍).
പിന്നീട് അതില്‍ വെച്ചു അവന്‍ മരിക്കുന്നതല്ല, ജീവിക്കുന്നതുമല്ല.
(ആത്മ)പരിശുദ്ധി നേടിയവന്‍ വിജയിക്കുക തന്നെ ചെയ്തു.
തന്റെ റബ്ബിന്റെ നാമം സ്മരിക്കുകയും എന്നിട്ടു നമസ്‌കരിക്കുകയും ചെയ്തവന്‍.
പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുന്നു.
പരലോകമാകട്ടെ ഏറ്റവും ഉത്തമവും അനശ്വരവുമായതാകുന്നു.
നിശ്ചയമായും ഇതു ആദ്യത്തെ ഏടുകളില്‍ ഉള്ളതാണ്.
ഇബ്രാഹീമിന്റെയും മൂസായുടെയും ഏടുകളില്‍.