(നബിയേ,) ആ ആവരണം ചെയ്യുന്ന സംഭവത്തിന്റെ വാര്‍ത്ത താങ്കള്‍ക്കു കിട്ടിയിരിക്കുന്നുവോ?
അൽ ഗാശിയ الغاشية Al-Ghashiyah
സൂറത്ത് അൽ ഗാശിയ (Al-Ghashiyah), ഖുർആൻ അധ്യായം 88 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 26 ആയത്തുകൾ വായിക്കുക. Read Surah Al-Ghashiyah with Arabic text and മലയാളം translation.
അന്നത്തെ ദിവസം ചില മുഖങ്ങള്‍ ഭയപ്പെട്ട് വിനയം കാണിക്കുന്നതും,
അധ്വാനിക്കുന്നതും ഞെരുങ്ങുന്നതുമായിരിക്കും.
കഠിന ചൂടുളള അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.
ചുട്ടു തിളക്കുന്ന (അങ്ങേയറ്റത്തെ ചൂടുള്ള) ഒരു ഉറവില്‍ നിന്നു അവര്‍ക്ക് കുടിപ്പിക്കപ്പെടും.
ളരീഇല്‍ നിന്നല്ലാതെ മറ്റൊരു ആഹാരവും അവര്‍ക്കു ലഭിക്കുന്നതല്ല.
അതാവട്ടെ പോഷണം നല്‍കുകയോ വിശപ്പിന് ശമനമുണ്ടാക്കുകയോ ഇല്ല.
ചില മുഖങ്ങള്‍ അന്നത്തെ ദിവസം (സന്തോഷത്താല്‍) തെളിഞ്ഞതായിരിക്കും.
തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അവ തൃപ്തിപ്പെടുന്നതുമായിരിക്കും.
അവ ഉന്നതമായ സ്വര്‍ഗത്തിലുമായിരിക്കും.
അതില്‍ ഒരു അനാവശ്യ വാക്കുകളും അവ കേള്‍ക്കുകയില്ല.
ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു തരം ഉറവുവെള്ളം അതിലുണ്ട്.
ഉയര്‍ത്തപ്പെട്ട കട്ടിലുകള്‍ അതിലുണ്ട്.
ഒരുക്കിവെക്കപ്പെട്ട കോപ്പകളും,
അണിയായി വെക്കപ്പെട്ട തലയണകളും,
വിരിക്കപ്പെട്ട പരവതാനികളും (അതിലുണ്ട്).
എന്നാല്‍ അവര്‍ ഒട്ടകങ്ങളിലേക്കു നോക്കുന്നില്ലേ, എങ്ങനെയെല്ലാമാണ് അതു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്?
ആകാശത്തിലേക്കും (അവര്‍ നോക്കുന്നില്ലേ), അതെങ്ങനെയെല്ലാമാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്?
പര്‍വതങ്ങളിലേക്കും (അവര്‍ നോക്കുന്നില്ലേ), അതെങ്ങനെയെല്ലാമാണ് നാട്ടിനിറുത്തപ്പെട്ടിരിക്കുന്നതെന്ന്?
ഭൂമിയിലേക്കും (അവര്‍ നോക്കുന്നില്ലേ), അതെങ്ങനെയെല്ലാമാണ് പരത്തപ്പെട്ടിരിക്കുന്നതെന്ന്?
അതിനാല്‍(നബിയേ) താങ്കള്‍ ഉപദേശിച്ചുകൊള്ളുക; ഉപദേഷ്ടാവ് മാത്രമാണ് താങ്കള്‍.
താങ്കള്‍ അവരുടെ മേല്‍ അധികാരം ചെലുത്തുന്ന ആളല്ല.
പക്ഷേ, വല്ലവനും തിരിഞ്ഞുപോകുകയും സത്യം നിഷേധിക്കുകയും ചെയ്താല്‍,
അല്ലാഹു അവനെ ഏറ്റവും കടുത്ത ശിക്ഷ ശിക്ഷിക്കുന്നതാണ്.
നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടങ്ങിവരല്‍.
പിന്നീട് അവരെ വിചാരണചെയ്യലും നമ്മുടെ ബാധ്യത തന്നെയാകുന്നു.