Monday, 12 October 2026 Hijri: — 09:28:34 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അൽ ഫജ്റ് الفجر Al-Fajr

Surah 89 മക്കിയ്യ • مكية • Makkiyah 30 ആയത്തുകൾ • 30 Ayahs

സൂറത്ത് അൽ ഫജ്റ് (Al-Fajr), ഖുർആൻ അധ്യായം 89 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 30 ആയത്തുകൾ വായിക്കുക. Read Surah Al-Fajr with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പ്രഭാതം തന്നെയാണ് സത്യം!

وَٱلۡفَجۡرِ ۝١
2

പത്തു രാത്രികളും,

وَلَيَالٍ عَشۡرٖ ۝٢
3

ഇരട്ടയും ഒറ്റയും,

وَٱلشَّفۡعِ وَٱلۡوَتۡرِ ۝٣
4

രാത്രിയും-അതു ചരിച്ചുകൊണ്ടിരിക്കുമ്പോള്‍-തന്നെയാണ് സത്യം!

وَٱلَّيۡلِ إِذَا يَسۡرِ ۝٤
5

ബുദ്ധിയുള്ളവന് അവയില്‍ സത്യത്തിന് വകയുണ്ടോ?

هَلۡ فِي ذَٰلِكَ قَسَمٞ لِّذِي حِجۡرٍ ۝٥
6

താങ്കളുടെ രക്ഷിതാവ് ആദിനെ കൊണ്ട് എങ്ങനെയാണ് ചെയ്തതെന്നു താങ്കള്‍ അറിഞ്ഞിട്ടില്ലേ?

أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِعَادٍ ۝٦
7

അതായത് ഉയര്‍ന്ന കെട്ടിടക്കാരായ 'ഇറമ്' ഗോത്രം,

إِرَمَ ذَاتِ ٱلۡعِمَادِ ۝٧
8

ആ നാടുകളില്‍ അതുപോലെയുള്ളവര്‍ (ആ കാലത്തു) സൃഷ്ടിക്കപ്പെട്ടിട്ടില്ല.

ٱلَّتِي لَمۡ يُخۡلَقۡ مِثۡلُهَا فِي ٱلۡبِلَٰدِ ۝٨
9

താഴ്‌വരകളില്‍ പാറവെട്ടി (കെട്ടിടങ്ങള്‍ നിര്‍മിച്ചി)രുന്ന സമൂദിനെക്കൊണ്ടും,

وَثَمُودَ ٱلَّذِينَ جَابُواْ ٱلصَّخۡرَ بِٱلۡوَادِ ۝٩
10

കുറ്റികളുടെ ആളായ ഫിര്‍ഔനിനെക്കൊണ്ടും (എങ്ങനെ ചെയ്‌തെന്നും).

وَفِرۡعَوۡنَ ذِي ٱلۡأَوۡتَادِ ۝١٠
11

അതെ, നാടുകളില്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നവര്‍.

ٱلَّذِينَ طَغَوۡاْ فِي ٱلۡبِلَٰدِ ۝١١
12

അങ്ങനെ അവരവിടെ നാശങ്ങള്‍ വര്‍ധിപ്പിച്ചു.

فَأَكۡثَرُواْ فِيهَا ٱلۡفَسَادَ ۝١٢
13

തന്നിമിത്തം താങ്കളുടെ രക്ഷിതാവ് അവരുടെ മേല്‍ ഒരുതരം ശിക്ഷ ചൊരിഞ്ഞു.

فَصَبَّ عَلَيۡهِمۡ رَبُّكَ سَوۡطَ عَذَابٍ ۝١٣
14

നിശ്ചയമായും താങ്കളുടെ റബ്ബ് വീക്ഷിച്ച് ഇരിക്കുന്നവനാകുന്നു.

إِنَّ رَبَّكَ لَبِٱلۡمِرۡصَادِ ۝١٤
15

എന്നാല്‍ മനുഷ്യന്‍-തന്റെ റബ്ബ് അവനെ പരീക്ഷിക്കുകയും അങ്ങനെ ആദരിക്കുകയും സൗഖ്യം നല്‍കുകയും ചെയ്താല്‍, എന്റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു എന്നു അപ്പോള്‍ അവന്‍ പറയും.

فَأَمَّا ٱلۡإِنسَٰنُ إِذَا مَا ٱبۡتَلَىٰهُ رَبُّهُۥ فَأَكۡرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّيٓ أَكۡرَمَنِ ۝١٥
16

ഇനി റബ്ബ് തന്നെ പരീക്ഷിക്കുകയും അങ്ങനെ ആഹാരം തന്റെ മേല്‍ കുടുസ്സാക്കുകയും ചെയ്താല്‍, എന്റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു എന്നാണവന്‍ പറയുക.

وَأَمَّآ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَيۡهِ رِزۡقَهُۥ فَيَقُولُ رَبِّيٓ أَهَٰنَنِ ۝١٦
17

അങ്ങനെയല്ല. പക്ഷേ, (അതിനും പുറമെ) നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല,

كـَلَّاۖ بَل لَّا تُكۡرِمُونَ ٱلۡيَتِيمَ ۝١٧
18

അഗതികളുടെ ഭക്ഷണക്കാര്യത്തില്‍ പരസ്പരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നില്ല.

وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلۡمِسۡكِينِ ۝١٨
19

നിങ്ങള്‍ അനന്തരാവകാശ സ്വത്തുക്കള്‍ ഒന്നായി ഒരുമിച്ചുകൂട്ടി തിന്നുകയും,

وَتَأۡكُلُونَ ٱلتُّرَاثَ أَكۡلٗا لَّمّٗا ۝١٩
20

ധനത്തെ അമിതമായി സ്‌നേഹിക്കുകയും ചെയ്യുന്നു.

وَتُحِبُّونَ ٱلۡمَالَ حُبّٗا جَمّٗا ۝٢٠
21

അതുവേണ്ടാ. ഭൂമി പൊടിപൊടിയാക്കപ്പെട്ടാല്‍,

كـَلَّآۖ إِذَا دُكَّتِ ٱلۡأَرۡضُ دَكّٗا دَكّٗا ۝٢١
22

താങ്കളുടെ രക്ഷിതാ(അവന്റെ മികച്ച ശക്തിയുടെ ദൃഷ്ടാന്തങ്ങള്‍)വും അണി അണിയായി മലക്കുകളും വരുകയും,

وَجَآءَ رَبُّكَ وَٱلۡمَلَكُ صَفّٗا صَفّٗا ۝٢٢
23

അന്നു നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍, അന്നത്തെ ദിവസം(താന്‍ ചെയ്തുപോയ തെറ്റുകളെക്കുറിച്ച്) മനുഷ്യന്‍ ഓര്‍ക്കുന്നതാണ്. ആ ഓര്‍മ അവന് എങ്ങനെ പ്രയോജനപ്പെടാനാണ്.

وَجِاْيٓءَ يَوۡمَئِذِۭ بِجَهَنَّمَۚ يَوۡمَئِذٖ يَتَذَكَّرُ ٱلۡإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكۡرَىٰ ۝٢٣
24

അയ്യോ, എന്റെ ഈ ജീവിതത്തിനുവേണ്ടി മുന്‍കൂട്ടി ഞാന്‍ (വല്ലതും) ചെയ്തുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവന്‍ പറയും.

يَقُولُ يَٰلَيۡتَنِي قَدَّمۡتُ لِحَيَاتِي ۝٢٤
25

അന്ന് അവന്റെ (അല്ലാഹുവിന്റെ) ശിക്ഷ (പോലെ) ആരും ശിക്ഷിക്കുകയില്ല.

فَيَوۡمَئِذٖ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٞ ۝٢٥
26

അവന്റെ പിടിച്ചുകെട്ടല്‍ (പോലെ) ആരും പിടിച്ചുകെട്ടുകയോ ചെയ്യുന്നതല്ല.

وَلَا يُوثِقُ وَثَاقَهُۥٓ أَحَدٞ ۝٢٦
27

(സജ്ജനങ്ങളോടു പറയപ്പെടും:) ഹേ സമാധാനമടഞ്ഞ ആത്മാവേ,

يَٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ ۝٢٧
28

്വയം തൃപ്തിപ്പെട്ടുകൊണ്ടും (അല്ലാഹുവിന്റെ)തൃപ്തിക്കു പാത്രമായിക്കൊണ്ടും നിന്റെ രക്ഷിതാവിങ്കലേക്കു നീ മടങ്ങിക്കൊള്ളുക;

ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةٗ مَّرۡضِيَّةٗ ۝٢٨
29

എന്നിട്ട് എന്റെ അടിമകളില്‍ നീ പ്രവേശിക്കുക.

فَٱدۡخُلِي فِي عِبَٰدِي ۝٢٩
30

എന്റെ സ്വര്‍ഗത്തിലും നീ പ്രവേശിച്ചുകൊള്ളുക.

وَٱدۡخُلِي جَنَّتِي ۝٣٠