ഈ രാജ്യത്തെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
അൽ ബലദ് البلد Al-Balad
സൂറത്ത് അൽ ബലദ് (Al-Balad), ഖുർആൻ അധ്യായം 90 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 20 ആയത്തുകൾ വായിക്കുക. Read Surah Al-Balad with Arabic text and മലയാളം translation.
താങ്കള്‍ ഈ രാജ്യത്ത് അനുവദനീയനാണ്.
ജനകനെക്കൊണ്ടും അയാള്‍ ജനിപ്പിച്ചതിനെക്കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
നിശ്ചയമായും മനുഷ്യനെ വിഷമങ്ങളിലായും കൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു.
തന്റെ മേല്‍ ആര്‍ക്കും കഴിവുണ്ടാകയില്ലെന്നവന്‍ വിചാരിക്കുന്നുണ്ടോ?
വളരെ ധനം ഞാന്‍ ചെലവാക്കി എന്നു അവന്‍ (വമ്പ്) പറയുന്നു.
അവനെ ആരും കണ്ടിട്ടില്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?
അവന് നാം രണ്ടു കണ്ണുകള്‍ നല്‍കിയില്ലേ,
ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുക്കുകയും,
(വ്യക്തമായി കാണുമാറ്) ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലേ?
എന്നിട്ടവര്‍ ചുരമാര്‍ഗത്തെ വിട്ടു കടക്കാഞ്ഞതെന്താണ്?
ചുരമാര്‍ഗമെന്നാല്‍ എന്താണെന്നു താങ്കള്‍ക്ക് അറിവ് നല്‍കിയതെന്ത്?
അത് അടിമയെ മോചിപ്പിക്കലാണ്,
പട്ടിണിയുള്ള ദിവസം ഭക്ഷണം നല്‍കലാണ്.
കുടുംബബന്ധമുളള അനാഥര്‍ക്ക്,
കടുത്ത ദാരിദ്ര്യമുള്ള അഗതിക്കോ (ഭക്ഷണം നല്‍കലോ ആകുന്നു).
പിന്നെ അവന്‍ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും തമ്മതമ്മില്‍ ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ആവാതിരുന്നതുമെന്താണ്?
അവരത്രെ വലതു പക്ഷക്കാര്‍.
നമ്മുടെ ആയത്തുകളെ നിഷേധിക്കുന്നവരാകട്ടെ അവര്‍ ഇടതുപക്ഷക്കാരാകുന്നു.
അവരുടെ മേല്‍ അടച്ചു മൂടപ്പെട്ട അഗ്നിയുണ്ടായിരിക്കും.