സൂര്യനും അതിന്റെ പ്രകാശവും തന്നെയാണ് (സത്യം),
അശ്ശംസ് الشمس Ash-Shams
സൂറത്ത് അശ്ശംസ് (Ash-Shams), ഖുർആൻ അധ്യായം 91 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 15 ആയത്തുകൾ വായിക്കുക. Read Surah Ash-Shams with Arabic text and മലയാളം translation.
ചന്ദ്രനെത്തന്നെയാണ് (സത്യം), അത് സൂര്യനെ തുടര്‍ന്നു വരുമ്പോള്‍.
പകലിനെത്തന്നെയാണ് (സത്യം), അത് സൂര്യനെ തെളിച്ചുകാണിക്കുമ്പോള്‍.
രാത്രിയെത്തന്നെയാണ് (സത്യം), അത് സൂര്യനെ മൂടിപ്പൊതിയുമ്പോള്‍.
ആകാശവും അത് സ്ഥാപിച്ചവനും തന്നെയാണ് (സത്യം),
ഭൂമിയും അതിനെ പരത്തിയവനും തന്നെയാണ് (സത്യം),
ആത്മാക്കളും അവയെ അന്യൂനമായി ശരിപ്പെടുത്തിയവനും തന്നെയാണ് (സത്യം),
എന്നിട്ട് അവയുടെ തിന്മയും നന്മയും അവക്ക് അവന്‍ തോന്നിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു.
നിശ്ചയമായും അതിനെ (ആത്മാവിനെ) സംശുദ്ധമാക്കിയവന്‍ വിജയിച്ചു.
അതിനെ കളങ്കപ്പെടുത്തിയവന്‍ നിശ്ചയമായും പരാജയപ്പെടുകയും ചെയ്തു.
സമൂദ് ഗോത്രക്കാര്‍ അവരുടെ ധിക്കാരം മൂലം നിഷേധിച്ചു.
അവരില്‍ ഏറ്റവും ദുര്‍ഭഗനായവന്‍ ധൃതിപ്പെട്ട് എഴുന്നേറ്റപ്പോള്‍.
നിങ്ങള്‍ അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളംകുടിയെയും (സൂക്ഷിക്കുക-അതിന് തടസ്സമുണ്ടാക്കരുത്) എന്ന് അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ (സ്വാലിഹ് നബി) അവരോട് പറഞ്ഞു.
എന്നാല്‍, അവര്‍ അദ്ദേഹത്തെ നിഷേധിക്കുകയും അതിനെ കൊല്ലുകയുമാണ് ചെയ്തത്. അപ്പോള്‍ അവരുടെ കുറ്റം നിമിത്തം അവരുടെ റബ്ബ് അവരെ ഉന്മൂലനം ചെയ്തു. അത് അവരെല്ലാവര്‍ക്കും സമപ്പെടുത്തി. (ആരെയും ഒഴിവാക്കിയില്ല).
അതിന്റെ അനന്തരഫലത്തെക്കുറിച്ച് അല്ലാഹു ഭയപ്പെട്ടതുമില്ല.