Sunday, 11 October 2026 Hijri: — 05:05:00 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ലൈൽ الليل Al-Layl

Surah 92 മക്കിയ്യ • مكية • Makkiyah 21 ആയത്തുകൾ • 21 Ayahs

സൂറത്ത് അൽ ലൈൽ (Al-Layl), ഖുർആൻ അധ്യായം 92 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 21 ആയത്തുകൾ വായിക്കുക. Read Surah Al-Layl with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

രാത്രിയെത്തന്നെയാണ് (സത്യം), അത് മൂടുമ്പോള്‍!

وَٱلَّيۡلِ إِذَا يَغۡشَىٰ ۝١
2

പകലിനെത്തന്നെയാണ് (സത്യം), അത് വെളിപ്പെടുമ്പോള്‍!

وَٱلنَّهَارِ إِذَا تَجَلَّىٰ ۝٢
3

പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചവനെത്തന്നെയാണ് (സത്യം);

وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ۝٣
4

നിശ്ചയമായും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിഭിന്നങ്ങളാകുന്നു.

إِنَّ سَعۡيَكُمۡ لَشَتَّىٰ ۝٤
5

അപ്പോള്‍ ആര്‍ (കൊടുക്കേണ്ടത്) കൊടുക്കുകയും (അല്ലാഹുവിനെ) സൂക്ഷിക്കുകയും,

فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ۝٥
6

ഏറ്റവും നല്ലതില്‍ വിശ്വസിക്കുകയും ചെയ്തുവോ,

وَصَدَّقَ بِٱلۡحُسۡنَىٰ ۝٦
7

അത്യന്തം എളുപ്പമായതിലേക്ക് അവന് നാം സൗകര്യം ചെയ്തുകൊടുക്കുന്നതാണ്.

فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ۝٧
8

ആര്‍ പിശുക്കു കാട്ടുകയും ധന്യത നടിക്കുകയും,

وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ۝٨
9

ഏറ്റവും നല്ലതിനെ നിഷേധിക്കുകയും ചെയ്തുവോ,

وَكَذَّبَ بِٱلۡحُسۡنَىٰ ۝٩
10

അത്യന്തം ഞെരുക്കമായതിലേക്ക് അവന് നാം സൗകര്യം ചെയ്തുകൊടുക്കുന്നതാണ്.

فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ۝١٠
11

(നരകത്തില്‍) വീഴുമ്പോള്‍ തന്റെ ധനം അവന് (പ്രയോജനപ്പെടുന്നതല്ല).

وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ ۝١١
12

തീര്‍ച്ചയായും മാര്‍ഗദര്‍ശനം ചെയ്യല്‍ നമ്മുടെ ചുമതലയാണ്.

إِنَّ عَلَيۡنَا لَلۡهُدَىٰ ۝١٢
13

നിശ്ചയമായും നമുക്കുള്ളതു തന്നെയാണ് പരലോകവും ഇഹലോകവും.

وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ ۝١٣
14

അതുകൊണ്ട് ആളിക്കത്തുന്ന അഗ്നിയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.

فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ ۝١٤
15

പരമ ദുര്‍ഭഗന്‍ അല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.

لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ۝١٥
16

നിഷേധിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തവനായ (പരമ ദുര്‍ഭഗന്‍).

ٱلَّذِي كَذَّبَ وَتَوَلَّىٰ ۝١٦
17

വളരെ സൂക്ഷ്മതയുള്ളവന്‍ അതില്‍ നിന്ന് അകറ്റിനിറുത്തപ്പെടും.

وَسَيُجَنَّبُهَا ٱلۡأَتۡقَى ۝١٧
18

പരിശുദ്ധി നേടുവാനായി തന്റെ ധനം കൊടുക്കുന്നവനായ (സൂക്ഷ്മതയുള്ളവന്‍).

ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ۝١٨
19

പ്രത്യുപകാരം ചെയ്യേണ്ട യാതൊരു ഔദാര്യവും അവന്റെ അടുക്കല്‍ ആര്‍ക്കുമില്ല;

وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ۝١٩
20

തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി നേടുക എന്നതല്ലാതെ.

إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ۝٢٠
21

പിന്നീട് അവന്‍ തൃപ്തിയടയുകയും ചെയ്യും.

وَلَسَوۡفَ يَرۡضَىٰ ۝٢١