Monday, 12 October 2026 Hijri: — 02:25:41 pm
MalayalamQuran.in
Quran translation reader

അദ്ദുഹാ الضحى Ad-Duha

Surah 93 മക്കിയ്യ • مكية • Makkiyah 11 ആയത്തുകൾ • 11 Ayahs

സൂറത്ത് അദ്ദുഹാ (Ad-Duha), ഖുർആൻ അധ്യായം 93 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 11 ആയത്തുകൾ വായിക്കുക. Read Surah Ad-Duha with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പൂര്‍വാഹ്നവും രാത്രിയും തന്നെയാണ് (സത്യം),

وَٱلضُّحَىٰ ۝١
2

അത് ശാന്തമായിരിക്കുമ്പോള്‍,

وَٱلَّيۡلِ إِذَا سَجَىٰ ۝٢
3

താങ്കളുടെ റബ്ബ് താങ്കളെ കൈവെടിഞ്ഞിട്ടില്ല; താങ്കളോട് കോപിച്ചിട്ടുമില്ല.

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ۝٣
4

താങ്കള്‍ക്ക് പരലോകം ഇഹലോകത്തേക്കാള്‍ ഉത്തമം തന്നെയാകുന്നു.

وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ ۝٤
5

നിശ്ചയമായും താങ്കളുടെ രക്ഷിതാവ് താങ്കള്‍ക്ക് പിന്നീട് നല്‍കും. അതുമൂലം താങ്കള്‍ തൃപ്തിയടയുകയും ചെയ്യും.

وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ ۝٥
6

അല്ലാഹു താങ്കളെ അനാഥനായി കാണുകയും എന്നിട്ട് താങ്കള്‍ക്ക് അഭയം നല്‍കുകയും ചെയ്തില്ലേ?

أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ ۝٦
7

വഴിയറിയാത്ത ആളായി താങ്കളെ അവന്‍ കാണുകയും എന്നിട്ട് താങ്കള്‍ക്ക് വഴികാണിച്ചുതരികയും ചെയ്തില്ലേ?

وَوَجَدَكَ ضَآلّٗا فَهَدَىٰ ۝٧
8

സാമ്പത്തിക വിഷമം അനുഭവിക്കുന്ന ആളായി താങ്കളെ അവന്‍ കാണുകയും എന്നിട്ട് (താങ്കള്‍ക്ക്) ധന്യത നല്‍കുകയും ചെയ്തില്ലേ?

وَوَجَدَكَ عَآئِلٗا فَأَغۡنَىٰ ۝٨
9

അതിനാല്‍ അനാഥയെ താങ്കള്‍ കീഴടക്കി വെക്കരുത്;

فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ ۝٩
10

യാചകനെ വിരട്ടി വിടുകയുമരുത്.

وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ ۝١٠
11

താങ്കളുടെ റബ്ബ് ചെയ്തു തന്ന അനുഗ്രഹത്തെക്കുറിച്ച് താങ്കള്‍ വര്‍ത്തമാനം പറയുക.

وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ ۝١١