Monday, 12 October 2026 Hijri: — 03:22:14 pm
MalayalamQuran.in
Quran translation reader

അശ്ശർഹ് الشرح Ash-Sharh

Surah 94 മക്കിയ്യ • مكية • Makkiyah 8 ആയത്തുകൾ • 8 Ayahs

സൂറത്ത് അശ്ശർഹ് (Ash-Sharh), ഖുർആൻ അധ്യായം 94 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah Ash-Sharh with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(നബിയേ,) താങ്കളുടെ ഹൃദയം താങ്കള്‍ക്ക് നാം വിശാലമാക്കിത്തന്നില്ലേ?

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ۝١
2

താങ്കളുടെ ഭാരം താങ്കളില്‍ നിന്ന് നാം ഇറക്കിവെക്കുകയും ചെയ്തു.

وَوَضَعۡنَا عَنكَ وِزۡرَكَ ۝٢
3

താങ്കളുടെ മുതുകിനെ ഞെരുക്കിക്കളഞ്ഞിരുന്ന (ഭാരം).

ٱلَّذِيٓ أَنقَضَ ظَهۡرَكَ ۝٣
4

താങ്കളുടെ കീര്‍ത്തിയെ താങ്കള്‍ക്ക് നാം ഉയര്‍ത്തിത്തരികയുമുണ്ടായി.

وَرَفَعۡنَا لَكَ ذِكۡرَكَ ۝٤
5

അപ്പോള്‍ നിശ്ചയമായും ഞെരുക്കത്തോടുകൂടി (ഞെരുക്കത്തെ തുടര്‍ന്ന്) ഒരു എളുപ്പമുണ്ടായിരിക്കും.

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ۝٥
6

ഞെരുക്കത്തോടുകൂടി ഒരു എളുപ്പമുണ്ടായിരിക്കുക തന്നെ ചെയ്യും.

إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ۝٦
7

അതുകൊണ്ട് താങ്കള്‍ ഒഴിവായാല്‍ അധ്വാനിക്കുക;

فَإِذَا فَرَغۡتَ فَٱنصَبۡ ۝٧
8

താങ്കളുടെ റബ്ബിങ്കലേക്കു തന്നെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊള്ളുക.

وَإِلَىٰ رَبِّكَ فَٱرۡغَب ۝٨