Tuesday, 13 October 2026 Hijri: — 03:41:57 am
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

അന്നാസിആത്ത് النازعات An-Naziat

Surah 79 മക്കിയ്യ • مكية • Makkiyah 46 ആയത്തുകൾ • 46 Ayahs

സൂറത്ത് അന്നാസിആത്ത് (An-Naziat), ഖുർആൻ അധ്യായം 79 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 46 ആയത്തുകൾ വായിക്കുക. Read Surah An-Naziat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

മുഴുകി പ്രവേശിച്ച് (നിര്‍ദയം) ഊരിയെടുക്കുന്നവയും,

وَٱلنَّٰزِعَٰتِ غَرۡقٗا ۝١
2

വേഗതയില്‍ (സൗമ്യമായി) അഴിച്ചുവിടുന്നവയും,

وَٱلنَّٰشِطَٰتِ نَشۡطٗا ۝٢
3

ഒരു (ശക്തിയായ) ഒഴുക്ക് ഒഴുകി വരുന്നവയും,

وَٱلسَّٰبِحَٰتِ سَبۡحٗا ۝٣
4

എന്നിട്ട് മുന്നോട്ട് പോവുകയും,

فَٱلسَّٰبِقَٰتِ سَبۡقٗا ۝٤
5

കല്‍പന തിട്ടപ്പെടുത്തുകയും ചെയ്യുന്നവയും തന്നെയാണ് (സത്യം).

فَٱلۡمُدَبِّرَٰتِ أَمۡرٗا ۝٥
6

കിടിലം കൊള്ളിക്കുന്നത് കിടിലം കൊള്ളിക്കുന്ന ദിവസം (അതുണ്ടാകും).

يَوۡمَ تَرۡجُفُ ٱلرَّاجِفَةُ ۝٦
7

അതിനെ പിന്തുടരുന്നത് തുടര്‍ന്നുവരുന്നതാണ്.

تَتۡبَعُهَا ٱلرَّادِفَةُ ۝٧
8

അന്നത്തെ ദിവസം ചില ഹൃദയങ്ങള്‍ പേടിച്ചു വിറക്കുന്നതും,

قُلُوبٞ يَوۡمَئِذٖ وَاجِفَةٌ ۝٨
9

അവയുടെ (ആള്‍ക്കാരുടെ) കണ്ണുകള്‍ താഴ്മ ചെയ്യുന്നതുമായിരിക്കും.

أَبۡصَٰرُهَا خَٰشِعَةٞ ۝٩
10

അവര്‍ ചോദിക്കുന്നു: നാം ഖബ്‌റുകളില്‍ ആയിരിക്കെ മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവര്‍ തന്നെയാകുമോ?

يَقُولُونَ أَءِنَّا لَمَرۡدُودُونَ فِي ٱلۡحَافِرَةِ ۝١٠
11

നാം ജീര്‍ണ്ണിച്ച എല്ലുകളായിത്തീര്‍ന്നാലും?

أَءِذَا كُنَّا عِظَٰمٗا نَّخِرَةٗ ۝١١
12

അവര്‍ പറയുന്നു: 'അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരല്‍ തന്നെയായിരിക്കും അത്.'

قَالُواْ تِلۡكَ إِذٗا كَرَّةٌ خَاسِرَةٞ ۝١٢
13

എന്നാല്‍ അത് ഒരേയൊരു ഭയങ്കര ശബ്ദം മാത്രമായിരിക്കും.

فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ ۝١٣
14

അപ്പോള്‍ അവരതാ ഭൂമിക്ക് മുകളിലായിരിക്കുന്നു.

فَإِذَا هُم بِٱلسَّاهِرَةِ ۝١٤
15

(നബിയേ,) മൂസായുടെ വര്‍ത്തമാനം താങ്കള്‍ക്ക് വന്നിട്ടുണ്ടോ?

هَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝١٥
16

ഥുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് തന്റെ റബ്ബ് അദ്ദേഹത്തെ വിളിച്ചുപറഞ്ഞ സന്ദര്‍ഭം (ഉള്ള വര്‍ത്തമാനം.)

إِذۡ نَادَىٰهُ رَبُّهُۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى ۝١٦
17

താങ്കള്‍ ഫിര്‍ഔന്റെ അടുക്കലേക്ക് പോവുക; നിശ്ചയമായും അവന്‍ (ധിക്കാരത്തില്‍) അതിരു കവിഞ്ഞിരിക്കുന്നു.

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝١٧
18

എന്നിട്ട് (ഇങ്ങനെ ചോദിക്കുക:) പരിശുദ്ധി പ്രാപിക്കുന്നതിന് നീ ഒരുക്കമുണ്ടോ?

فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ۝١٨
19

രക്ഷിതാവിങ്കലേക്ക് ഞാന്‍ നിന്നെ വഴി കാണിക്കുകയും അങ്ങനെ അവനെ ഭയപ്പെടുകയും ചെയ്യുന്നതിനും (നീ ഒരുക്കമുണ്ടോ?)

وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ ۝١٩
20

അങ്ങനെ അദ്ദേഹം അവന് ആ വലിയ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.

فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ ۝٢٠
21

അപ്പോള്‍ അവന്‍ നിഷേധിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്തു.

فَكَذَّبَ وَعَصَىٰ ۝٢١
22

പിന്നീട് അവന്‍ (അദ്ദേഹത്തിനെതിരില്‍) പരിശ്രമിക്കുന്നവനായുംകൊണ്ട് പിന്തിരിഞ്ഞുപോയി.

ثُمَّ أَدۡبَرَ يَسۡعَىٰ ۝٢٢
23

അങ്ങനെ അവന്‍ (തന്റെ ജനങ്ങളെ) ശേഖരിച്ചു. എന്നിട്ടവന്‍ വിളിച്ചു.

فَحَشَرَ فَنَادَىٰ ۝٢٣
24

എന്നിട്ടവന്‍ പറഞ്ഞു: ഞാനാണ് നിങ്ങളുടെ സമുന്നതനായ രക്ഷിതാവ്.

فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ ۝٢٤
25

തന്നിമിത്തം പരലോകത്തിന്റെയും ഇഹലോകത്തിന്റെയും ശിക്ഷാനടപടിയായി അല്ലാഹു അവനെ പിടിച്ചു(ശിക്ഷിച്ചു).

فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ ۝٢٥
26

നിശ്ചയമായും ഭയപ്പെടുന്നവര്‍ക്ക് അതില്‍ ഒരു വലിയ പാഠമുണ്ട്.

إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّمَن يَخۡشَىٰٓ ۝٢٦
27

സൃഷ്ടിക്കപ്പെടുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍ നിങ്ങളാണോ അതല്ല ആകാശമോ? അതിനെ അവന്‍ നിര്‍മിക്കുകയും,

ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا ۝٢٧
28

അതിന്റെ കട്ടിയെ ഉയര്‍ത്തുകയും അങ്ങനെ അതിനെ ശരിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

رَفَعَ سَمۡكَهَا فَسَوَّىٰهَا ۝٢٨
29

അതിന്റെ രാവിനെ അവന്‍ ഇരുട്ടാക്കുകയും പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തു.

وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا ۝٢٩
30

അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി.

وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ ۝٣٠
31

അതിലെ (ഉറവു) വെള്ളവും തീറ്റസാധനങ്ങളും അതില്‍ നിന്നവന്‍ ഉല്‍പാദിപ്പിച്ചു.

أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا ۝٣١
32

പര്‍വതങ്ങളെ അതില്‍ ഉറപ്പിക്കുകയും ചെയ്തു.

وَٱلۡجِبَالَ أَرۡسَىٰهَا ۝٣٢
33

നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും ഉപയോഗത്തിനുവേണ്ടി(യാണ് ഇതെല്ലാം ഉല്‍പാദിപ്പിച്ചത്).

مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ ۝٣٣
34

എന്നാല്‍, ഏറ്റവും വലിയ ആ വിപത്ത് വന്നാല്‍

فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ ۝٣٤
35

അതായത് താന്‍ പ്രവര്‍ത്തി(ച്ചുവെ)ച്ചതിനെക്കുറിച്ച് മനുഷ്യന്‍ ഓര്‍മിക്കുന്ന ദിവസം.

يَوۡمَ يَتَذَكَّرُ ٱلۡإِنسَٰنُ مَا سَعَىٰ ۝٣٥
36

നോക്കിക്കാണുന്നവര്‍ക്ക് (കാണുവാന്‍) വേണ്ടി നരകം വെളിക്കു കൊണ്ടുവരപ്പെടുകയും ചെയ്യുന്ന (ദിവസം).

وَبُرِّزَتِ ٱلۡجَحِيمُ لِمَن يَرَىٰ ۝٣٦
37

അപ്പോള്‍ (ധിക്കാരത്തില്‍) അതിരുവിടുകയും,

فَأَمَّا مَن طَغَىٰ ۝٣٧
38

ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തവന്‍ ആരോ,

وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا ۝٣٨
39

നരകം തന്നെയാണ് (അവന്റെ) സങ്കേതം, തീര്‍ച്ച.

فَإِنَّ ٱلۡجَحِيمَ هِيَ ٱلۡمَأۡوَىٰ ۝٣٩
40

തന്റെ റബ്ബിന്റെ സ്ഥാനം ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയില്‍ നിന്ന് തടയുകയും ചെയ്തവനാരോ,

وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ ۝٤٠
41

നിശ്ചയമായും സ്വര്‍ഗം തന്നെയാണ് (അവന്റെ) സങ്കേതം.

فَإِنَّ ٱلۡجَنَّةَ هِيَ ٱلۡمَأۡوَىٰ ۝٤١
42

(നബിയേ,) അന്ത്യഘട്ടത്തെക്കുറിച്ച്-അതെപ്പോഴാണ് സംഭവിക്കുക എന്ന്- താങ്കളോടവര്‍ ചോദിക്കുന്നു.

يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَا ۝٤٢
43

അത് പറഞ്ഞുകൊടുക്കുന്നതിനെപ്പറ്റി എന്തു നിലയിലാണ് താങ്കളുള്ളത്? (അത് താങ്കള്‍ക്കറിയില്ലല്ലോ.)

فِيمَ أَنتَ مِن ذِكۡرَىٰهَآ ۝٤٣
44

അതിന്റെ കലാശം താങ്കളുടെ രക്ഷിതാവിങ്കലേക്കാകുന്നു. (അത് അവനു മാത്രമേ അറിഞ്ഞുകൂടൂ.)

إِلَىٰ رَبِّكَ مُنتَهَىٰهَآ ۝٤٤
45

നിശ്ചയമായും അതിനെ ഭയപ്പെടുന്നവനെ താക്കീത് ചെയ്യുന്ന ആള്‍ മാത്രമാണ് താങ്കള്‍.

إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا ۝٤٥
46

അതിനെ അവര്‍ കാണുന്ന ദിവസം ഒരു സായാഹ്ന(സമയ)മോ അതിന്റെ പൂര്‍വാഹ്ന(സമയ)മോ അല്ലാതെ അവര്‍ (ഇഹത്തില്‍) താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നും. (അത്രയും ഭയങ്കരമായിരിക്കും അത്.)

كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا ۝٤٦