എന്തിനെക്കുറിച്ചാണ് അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്?
അന്നബഅ് النبأ An-Naba
സൂറത്ത് അന്നബഅ് (An-Naba), ഖുർആൻ അധ്യായം 78 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 40 ആയത്തുകൾ വായിക്കുക. Read Surah An-Naba with Arabic text and മലയാളം translation.
ആ മഹത്തായ വാര്‍ത്തയെക്കുറിച്ച് തന്നെ.
അവര്‍ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന (വാര്‍ത്ത).
അങ്ങനെ വേണ്ടാ, അവര്‍ക്ക് പിന്നീട് മനസ്സിലാകും.
പിന്നെയും അങ്ങനെ വേണ്ടാ. അവര്‍ക്ക് പിന്നീട് മനസ്സിലാകും.
ഭൂമിയെ (നിങ്ങള്‍ക്ക്) നാം ഒരു വിരിപ്പും,
പര്‍വതങ്ങളെ (ഭൂമിക്ക്) ആണികളുമാക്കിത്തന്നില്ലേ?
നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും,
നിങ്ങളുടെ ഉറക്കം (നിങ്ങള്‍ക്ക്) നാമൊരു വിശ്രമമാക്കുകയും,
രാത്രിയെ (നിങ്ങള്‍ക്ക്) നാമൊരു വസ്ത്രമാക്കുകയും,
പകലിനെ നാം ജീവിതസന്ധാരണ സമയമാക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങളുടെ മീതെ ബലിഷ്ടങ്ങളായ (ആകാശങ്ങള്‍) ഏഴെണ്ണം നാം സ്ഥാപിച്ചിട്ടുമുണ്ട്.
കത്തിത്തിളങ്ങുന്ന ഒരു വിളക്ക് (സൂര്യന്‍) നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
മേഘങ്ങളില്‍ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം നാം വര്‍ഷിക്കുകയും ചെയ്തു.
അതുമൂലം ധാന്യങ്ങളെയും സസ്യങ്ങളെയും ഉല്‍പാദിപ്പിക്കുവാന്‍ വേണ്ടി
ഇടതിങ്ങി നില്‍ക്കുന്ന തോട്ടങ്ങളെയും (ഉല്‍പാദിപ്പിക്കുവാന്‍ വേണ്ടി).
നിശ്ചയമായും തീരുമാനത്തിന്റെ ദിവസം സമയനിര്‍ണിതമായിരിക്കുന്നു.
അതായത് കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം. അപ്പോള്‍ നിങ്ങള്‍ (മഹ്ശറിലേക്ക്) കൂട്ടംകൂട്ടമായി വന്നെത്തുന്നതാണ്.
ആകാശം പിളര്‍ക്കപ്പെടുകയും എന്നിട്ടത് പല വാതിലുകള്‍ (ഉള്ളത്) ആയിത്തീരുകയും ചെയ്യുന്നതാകുന്നു.
പര്‍വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്) നടത്തപ്പെടുകയും എന്നിട്ട് അവ കാനല്‍ (പോലെ) ആയിത്തീരുകയും ചെയ്യും.
നിശ്ചയമായും നരകം ഒരു പതിസ്ഥലമാകുന്നു.
അതിക്രമികള്‍ക്ക് മടങ്ങിച്ചെല്ലുവാനുള്ള സ്ഥലവുമാണ്.
അതില്‍ അവര്‍ പല യുഗങ്ങള്‍ താമസിക്കുന്നവരായുംകൊണ്ട്.
അതില്‍ ഒരു തണുപ്പോ വല്ല പാനീയമോ അവര്‍ രുചി നോക്കുകയില്ല.
അത്യന്തം ചൂടുള്ള ജലവും (ദുര്‍ഗന്ധത്തോടെ ഒഴുകുന്ന) അതിശീതജലവുമല്ലാതെ,
(അവരുടെ പ്രവര്‍ത്തനത്തിന്) യോജിച്ച പ്രതിഫലം തന്നെ (നല്‍കപ്പെട്ടു).
(കാരണം,) അവര്‍ വിചാരണയെ ഭയപ്പെടുന്നേയില്ലായിരുന്നു.
നമ്മുടെ ലക്ഷ്യങ്ങളെ അവര്‍ പാടേ നിഷേധിക്കുകയും ചെയ്തു.
നാമാകട്ടെ എല്ലാ കാര്യങ്ങളും എഴുതിത്തിട്ടമാക്കി വെച്ചിട്ടുമുണ്ട്.
ആകയാല്‍ (അതിക്രമികളേ,) നിങ്ങള്‍ രുചി നോക്കിക്കൊള്ളുക. ഇനി നിങ്ങള്‍ക്ക് ശിക്ഷ മാത്രമേ നാം വര്‍ധിപ്പിച്ചുതരൂ!
നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് വിജയമുണ്ട്.
അതായത് തോപ്പുകളും മുന്തിരിവള്ളികളും,
സ്തനം തുടിച്ച സമപ്രായക്കാരായ തരുണികളും,
മദ്യം നിറഞ്ഞ കോപ്പകളും (ഉണ്ട്).
അവിടെ വെച്ച് അനാവശ്യവാക്കുകളോ അസത്യവാക്കുകളോ അവര്‍ കേള്‍ക്കുകയില്ല.
(ഇത്) താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന് (അവര്‍ക്ക്) പ്രതിഫലം നല്‍കിയതാണ്. (തികച്ചും) മതിയായ സമ്മാനം;
അതെ, ആകാശഭൂമികളുടെയും അവക്കിടയില്‍ ഉള്ളതിന്റെയും നാഥന്റെ-കരുണാനിധിയായ അല്ലാഹുവിന്റെ-(വക സമ്മാനം). അവനോട് അഭിമുഖസംസാരത്തിന് അവര്‍ക്ക് (ആര്‍ക്കും) കഴിയുകയില്ല.
റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. (അന്ന്) കരുണാനിധിയായ അല്ലാഹു അനുമതി നല്‍കുകയും താന്‍ ശരിയായത് പറയുകയും ചെയ്തവനല്ലാതെ അവര്‍ ആരും തന്നെ സംസാരിക്കുന്നതല്ല.
അത് (ഉണ്ടാവല്‍) സ്ഥിരപ്പെട്ട ദിവസമാകുന്നു. അതുകൊണ്ട് (വേണമെന്ന്) ആര്‍ ഉദ്ദേശിക്കുന്നുവോ അവന്‍ തന്റെ രക്ഷിതാവിങ്കലേക്ക് (മടങ്ങുവാനുള്ള) ഒരു സങ്കേതം തയ്യാറാക്കിക്കൊള്ളട്ടെ.
(ജനങ്ങളേ,) നിശ്ചയമായും സമീപസ്ഥമായ ഒരു ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് നാമിതാ താക്കീത് നല്‍കിയിരിക്കുന്നു-മനുഷ്യന്റെ രണ്ട് കരങ്ങള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിനെ അവന്‍ നോക്കിക്കാണുകയും 'അയ്യോ, ഞാന്‍ മണ്ണായിപ്പോയിരുന്നെങ്കില്‍ എത്ര നന്നായേനെ' എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം (അനുഭവപ്പെടുന്ന ശിക്ഷ).