തുടര്‍ച്ചയായി അയക്കപ്പെടുന്നവയും,
അൽ മുർസലാത്ത് المرسلات Al-Mursalat
സൂറത്ത് അൽ മുർസലാത്ത് (Al-Mursalat), ഖുർആൻ അധ്യായം 77 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 50 ആയത്തുകൾ വായിക്കുക. Read Surah Al-Mursalat with Arabic text and മലയാളം translation.
അങ്ങനെ ശക്തിയായി അടിച്ചുവീശുന്നവയും,
പരത്തിവിടുന്നവയും,
വേര്‍തിരിച്ചു വിവേചിക്കുന്നവയും,
അങ്ങനെ സ്മരണയെ (സന്ദേശത്തെ) ഇട്ടുകൊടുക്കുന്നവയും തന്നെയാണ് (സത്യം),
-ഒഴികഴിവ് നീക്കുന്നതിനോ താക്കീതിനോ വേണ്ടി-
നിശ്ചയമായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്നത് സംഭവിക്കുന്നതുതന്നെയാകുന്നു.
എന്നാല്‍ നക്ഷത്രങ്ങള്‍ (അവയുടെ വെളിച്ചം) മായിക്കപ്പെട്ടാല്‍.
ആകാശം പിളര്‍ക്കപ്പെട്ടാലും
പര്‍വതങ്ങള്‍ പൊടിയാക്കപ്പെട്ടാലും.
റസൂലുകള്‍ ഒരുമിച്ചുകൂട്ടപ്പെട്ടാലും.
എന്തൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
തീരുമാനത്തിന്റെ ദിവസത്തേക്കു തന്നെ.
തീരുമാനദിവസം എന്താണെന്ന് താങ്കള്‍ക്കറിവ് നല്‍കിയതെന്താണ്?
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
നാം പൂര്‍വികന്മാരെ നശിപ്പിച്ചുകളഞ്ഞില്ലേ?
പിന്നീട് അവരോട് പിന്‍ഗാമികളെയും നാം തുടര്‍ത്തും.
കുറ്റവാളികളെക്കൊണ്ട് അപ്രകാരമാണ് നാം ചെയ്യുക.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
ഒരു നിസാര ജലത്തില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?
എന്നിട്ട് അതിനെ നാം ഭദ്രമായൊരു താവളത്തില്‍ ആക്കിവെച്ചു.
-ഒരു നിശ്ചിത കാലാവധി വരെ-
അങ്ങനെ നാം (എല്ലാം) കണക്കാക്കി (വ്യവസ്ഥപ്പെടുത്തി). അപ്പോള്‍ നാം എത്ര നല്ല കഴിവുള്ളവര്‍!
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?
ജീവനുള്ളവരെയും മരണപ്പെട്ടവരെയും,
അതില്‍ നാം ഉന്നതങ്ങളായ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ സ്ഥാപിക്കുകയും സ്വച്ഛമായ വെള്ളം നിങ്ങള്‍ക്ക് നാം കുടിക്കുവാന്‍ നല്‍കുകയും ചെയ്തിരിക്കുന്നു.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
(സത്യനിഷേധികളോട് ഖിയാമനാളില്‍ പറയപ്പെടും:) നിങ്ങള്‍ ഏതൊന്നിനെ നിഷേധിച്ചുകൊണ്ടിരുന്നുവോ അതിലേക്ക് പോയിക്കൊള്ളുക.
അതായത് മൂന്ന് ശാഖകളുള്ള ഒരു നിഴലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക.
(അത് ചൂടില്‍ നിന്ന്) തണലേകുകയില്ല. (അഗ്നി)ജ്വാലയില്‍ നിന്ന് അത് തടയുന്നതുമല്ല.
നിശ്ചയമായും അത് (നരകം) ഉയര്‍ന്ന കെട്ടിടം പോലെയുള്ള തീപ്പൊരികള്‍ എറിയുന്നതാണ്.
അത് (തീപ്പൊരികള്‍) കറുത്ത നിറമുള്ള ഒട്ടകങ്ങളെ പോലെയിരിക്കും.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
അവര്‍ മിണ്ടാത്ത ദിവസമാണിത്.
(ഒഴികഴിവ് പറയാന്‍) അവര്‍ അനുവദിക്കപ്പെടുകയില്ല. അതിനാല്‍ അവര്‍ ഒഴികഴിവ് പറയുന്നതല്ല.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
ഇത് തീരുമാനത്തിന്റെ ദിവസമാണ്. നിങ്ങളെയും പൂര്‍വികരെയും നാം (ഇവിടെ) ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
ഇനി വല്ല ഉപായതന്ത്രവും നിങ്ങള്‍ക്ക് പ്രയോഗിക്കുവാനുണ്ടെങ്കില്‍ അത് എനിക്കെതിരില്‍ പ്രയോഗിച്ചുകൊള്ളുക (എന്ന് അവരോട് അല്ലാഹു പറയും).
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
നിശ്ചയമായും ഭയഭക്തിയുള്ളവര്‍ ചില നിഴലുകളിലും അരുവികള്‍ക്കിടയിലും,
തങ്ങളാഗ്രഹിക്കുന്ന തരത്തില്‍ പെട്ട പഴങ്ങള്‍ക്കിടയിലുമായിരിക്കും (ജീവിക്കുക).
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ മംഗളമായി തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക (എന്ന് അവരോട് പറയപ്പെടും).
നിശ്ചയമായും അപ്രകാരമാണ് നാം സുകൃതികള്‍ക്ക് പ്രതിഫലം നല്‍കുക.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
നിങ്ങള്‍ അല്‍പകാലം തിന്നുകയും സുഖിക്കുകയും ചെയ്തുകൊള്ളുക. നിശ്ചയമായും നിങ്ങള്‍ കുറ്റവാളികള്‍ തന്നെയാണ്.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
നിങ്ങള്‍ നമസ്‌കരിക്കുക എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ നമസ്‌കരിക്കുകയില്ല.
അന്നത്തെ ദിവസം വമ്പിച്ച നാശം സത്യനിഷേധികള്‍ക്കാകുന്നു.
ഇനി ഇതിന് (ഖുര്‍ആന്) ശേഷം ഏത് വാര്‍ത്തയിലാണ് അവര്‍ വിശ്വസിക്കുന്നത്?!