Sunday, 11 October 2026 Hijri: — 06:47:16 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ഇൻസാൻ الإنسان Al-Insan

Surah 76 മദനിയ്യ • مدنية • Madaniyah 31 ആയത്തുകൾ • 31 Ayahs

സൂറത്ത് അൽ ഇൻസാൻ (Al-Insan), ഖുർആൻ അധ്യായം 76 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 31 ആയത്തുകൾ വായിക്കുക. Read Surah Al-Insan with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പറയത്തക്ക ഒരു വസ്തുവും ആയിരുന്നിട്ടില്ലാത്ത ഒരു കാലഘട്ടം നിശ്ചയമായും മനുഷ്യന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ട്.

هَلۡ أَتَىٰ عَلَى ٱلۡإِنسَٰنِ حِينٞ مِّنَ ٱلدَّهۡرِ لَمۡ يَكُن شَيۡـٔٗا مَّذۡكُورًا ۝١
2

(പലതും) കൂടിച്ചേര്‍ന്ന ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്ന് നിശ്ചയമായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുന്നതാണ്. അങ്ങനെ അവനെ നാം കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.

إِنَّا خَلَقۡنَا ٱلۡإِنسَٰنَ مِن نُّطۡفَةٍ أَمۡشَاجٖ نَّبۡتَلِيهِ فَجَعَلۡنَٰهُ سَمِيعَۢا بَصِيرًا ۝٢
3

ഒന്നുകില്‍ നന്ദിയുള്ളവനായിക്കൊണ്ട് അല്ലെങ്കില്‍ നന്ദികെട്ടവനായിക്കൊണ്ട് നിശ്ചയമായും അവന് നാം വഴി കാണിച്ചുകൊടുത്തു.

إِنَّا هَدَيۡنَٰهُ ٱلسَّبِيلَ إِمَّا شَاكِرٗا وَإِمَّا كَفُورًا ۝٣
4

സത്യനിഷേധികള്‍ക്ക് ചില കാല്‍ച്ചങ്ങലകളും വിലങ്ങുകളും ജ്വലിക്കുന്ന അഗ്നിയും നാം ഒരുക്കിവെക്കുക തന്നെ ചെയ്തിട്ടുണ്ട്.

إِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَلَٰسِلَاْ وَأَغۡلَٰلٗا وَسَعِيرًا ۝٤
5

നിശ്ചയമായും പുണ്യവാന്മാര്‍ (മദ്യം നിറച്ച) ഒരുതരം പാനപാത്രങ്ങളില്‍ നിന്ന് കുടിക്കുന്നതാണ്. അതിലെ ചേരുവ കര്‍പ്പൂരമായിരിക്കും.

إِنَّ ٱلۡأَبۡرَارَ يَشۡرَبُونَ مِن كَأۡسٖ كَانَ مِزَاجُهَا كَافُورًا ۝٥
6

അതായത് ഒരു ജലം. അല്ലാഹുവിന്റെ അടിമകള്‍ അതില്‍ നിന്നു കുടിക്കും. അവരത് (ഇഷ്ടാനുസരണം) ഒഴുക്കിനടത്തുന്നതാണ്.

عَيۡنٗا يَشۡرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفۡجِيرٗا ۝٦
7

അവര്‍ നേര്‍ച്ചയെ നിറവേറ്റുകയും ആപത്തുകള്‍ പാറിപ്പറക്കുന്നതായ ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യും.

يُوفُونَ بِٱلنَّذۡرِ وَيَخَافُونَ يَوۡمٗا كَانَ شَرُّهُۥ مُسۡتَطِيرٗا ۝٧
8

ഭക്ഷണത്തോട് (തങ്ങള്‍ക്കുതന്നെ) ഇഷ്ടമായതോടുകൂടി അഗതികള്‍ക്കും അനാഥക്കുട്ടികള്‍ക്കും ബന്ധനസ്ഥര്‍ക്കും അവര്‍ ഭക്ഷണം കൊടുക്കുന്നതുമാണ്.

وَيُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِينٗا وَيَتِيمٗا وَأَسِيرًا ۝٨
9

(അവരിങ്ങനെ പറയുകയും ചെയ്യും:) നിശ്ചയമായും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രം ഞങ്ങള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയാണ്. നിങ്ങളില്‍ നിന്ന് ഒരു പ്രതിഫലമാകട്ടെ, ഒരു നന്ദിയാകട്ടെ ഞങ്ങളുദ്ദേശിക്കുന്നില്ല.

إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِيدُ مِنكُمۡ جَزَآءٗ وَلَا شُكُورًا ۝٩
10

(വിഷാദത്താല്‍) മുഖം ചുളിച്ചുപോകുന്ന അതിദുസ്സഹമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നും ഞങ്ങള്‍ ഭയപ്പെടുന്നു.

إِنَّا نَخَافُ مِن رَّبِّنَا يَوۡمًا عَبُوسٗا قَمۡطَرِيرٗا ۝١٠
11

അതിനാല്‍ അല്ലാഹു അവരില്‍ നിന്ന് ആ ദിവസത്തിന്റെ വിപത്ത് തടയുകയും അവര്‍ക്ക് (മുഖ)പ്രസന്നതയും (ഹൃദയ)സന്തുഷ്ടിയും നല്‍കുകയുമുണ്ടായി.

فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلۡيَوۡمِ وَلَقَّىٰهُمۡ نَضۡرَةٗ وَسُرُورٗا ۝١١
12

ക്ഷമിച്ച കാരണത്താല്‍ അവര്‍ക്ക് (സ്വര്‍ഗീയ)തോട്ടങ്ങളും പട്ടുവസ്ത്രങ്ങളും അവന്‍ പ്രതിഫലം നല്‍കുകയും ചെയ്തു.

وَجَزَىٰهُم بِمَا صَبَرُواْ جَنَّةٗ وَحَرِيرٗا ۝١٢
13

അതില്‍ അലംകൃത കട്ടിലുകളിന്മേല്‍ അവര്‍ ചാരി ഇരുന്നുകൊണ്ട് (സുഖം കൊള്ളും). അവരതില്‍ ചൂടോ കൊടുംതണുപ്പോ കാണുകയില്ല.

مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۖ لَا يَرَوۡنَ فِيهَا شَمۡسٗا وَلَا زَمۡهَرِيرٗا ۝١٣
14

അതിലെ നിഴലുകള്‍ (മരക്കൊമ്പുകള്‍) അവരുടെ മീതെ അടുത്തതായിരിക്കും. അതിലെ പഴക്കുലകള്‍ (പറിച്ചെടുക്കുവാന്‍) വളരെ സൗകര്യപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നതാണ്.

وَدَانِيَةً عَلَيۡهِمۡ ظِلَٰلُهَا وَذُلِّلَتۡ قُطُوفُهَا تَذۡلِيلٗا ۝١٤
15

വെള്ളികൊണ്ടുള്ള ചില പാത്രങ്ങളും സ്ഫടികങ്ങളുടെ ചില കൂജകളുമായി അവര്‍ക്കിടയില്‍ ചുറ്റിനടത്തപ്പെടുകയും ചെയ്യും.

وَيُطَافُ عَلَيۡهِم بِـَٔانِيَةٖ مِّن فِضَّةٖ وَأَكۡوَابٖ كَانَتۡ قَوَارِيرَا۠ ۝١٥
16

അതായത് വെള്ളികൊണ്ടുള്ള സ്ഫടിക(മയമായ) പാത്രങ്ങള്‍. അവര്‍ അവക്ക് ഒരു തോത് കണക്കാക്കിയിരിക്കുന്നു.

قَوَارِيرَاْ مِن فِضَّةٖ قَدَّرُوهَا تَقۡدِيرٗا ۝١٦
17

അവര്‍ക്കതില്‍ (മദ്യം നിറച്ച) ഒരുതരം പാനപാത്രവും കുടിക്കുവാന്‍ നല്‍കപ്പെടും. അതിന്റെ ചേരുവ ഇഞ്ചിയായിരിക്കുന്നതാണ്.

وَيُسۡقَوۡنَ فِيهَا كَأۡسٗا كَانَ مِزَاجُهَا زَنجَبِيلًا ۝١٧
18

അതായത് സല്‍സബീല്‍ എന്നു പറയുന്ന അതിലെ ഒരു ജലം.

عَيۡنٗا فِيهَا تُسَمَّىٰ سَلۡسَبِيلٗا ۝١٨
19

ശാശ്വതനിവാസികളായ ചില കുട്ടികള്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അവരെ കണ്ടാല്‍ വിതറിയിടപ്പെട്ട മുത്തുകളാണ് അവരെന്ന് നീ വിചാരിക്കുന്നതാണ്.

۞ وَيَطُوفُ عَلَيۡهِمۡ وِلۡدَٰنٞ مُّخَلَّدُونَ إِذَا رَأَيۡتَهُمۡ حَسِبۡتَهُمۡ لُؤۡلُؤٗا مَّنثُورٗا ۝١٩
20

അവിടം കണ്ടാല്‍ വമ്പിച്ച അനുഗ്രഹവും വലിയ ഒരു രാജകീയതയും (സാമ്രാജ്യവും) നിനക്ക് കാണാം.

وَإِذَا رَأَيۡتَ ثَمَّ رَأَيۡتَ نَعِيمٗا وَمُلۡكٗا كَبِيرًا ۝٢٠
21

നേര്‍മയുള്ള പച്ചപ്പട്ടുവസ്ത്രങ്ങളും തടിച്ച പട്ടുമാണ് അവര്‍ ധരിക്കുക. വെള്ളികൊണ്ടുള്ള വളകളും അവര്‍ക്ക് അണിയിക്കപ്പെടും. അവരുടെ റബ്ബ് അവര്‍ക്ക് വളരെ ശുദ്ധമായ ഒരുതരം പാനീയം കുടിക്കുവാന്‍ കൊടുക്കുന്നതുമാണ്.

عَٰلِيَهُمۡ ثِيَابُ سُندُسٍ خُضۡرٞ وَإِسۡتَبۡرَقٞۖ وَحُلُّوٓاْ أَسَاوِرَ مِن فِضَّةٖ وَسَقَىٰهُمۡ رَبُّهُمۡ شَرَابٗا طَهُورًا ۝٢١
22

(ഹേ പുണ്യവാളന്മാരേ,) ഇതെല്ലാം നിങ്ങള്‍ക്കുള്ള പ്രതിഫലമാണ്; നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെട്ടതായിരിക്കുന്നു (എന്ന് അവരോട് പറയപ്പെടും).

إِنَّ هَٰذَا كَانَ لَكُمۡ جَزَآءٗ وَكَانَ سَعۡيُكُم مَّشۡكُورًا ۝٢٢
23

നിശ്ചയമായും താങ്കള്‍ക്ക് നാം ഖുര്‍ആനെ അല്‍പാല്‍പമായി അവതരിപ്പിച്ചുതന്നിരിക്കുന്നു.

إِنَّا نَحۡنُ نَزَّلۡنَا عَلَيۡكَ ٱلۡقُرۡءَانَ تَنزِيلٗا ۝٢٣
24

അതിനാല്‍ രക്ഷിതാവിന്റെ കല്‍പനക്ക് താങ്കള്‍ ക്ഷമിച്ചുകൊള്ളുക. അവരില്‍ നിന്നുള്ള ഒരു കുറ്റവാളിയെയോ സത്യനിഷേധിയെയോ താങ്കള്‍ അനുസരിക്കരുത്.

فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تُطِعۡ مِنۡهُمۡ ءَاثِمًا أَوۡ كَفُورٗا ۝٢٤
25

രാവിലെയും വൈകുന്നേരവും താങ്കളുടെ റബ്ബിന്റെ നാമം സ്മരിക്കുകയും ചെയ്യുക.

وَٱذۡكُرِ ٱسۡمَ رَبِّكَ بُكۡرَةٗ وَأَصِيلٗا ۝٢٥
26

രാത്രിയില്‍ നിന്ന് (കുറച്ചു സമയം) താങ്കള്‍ അവന് സുജൂദ് ചെയ്യുക. രാത്രിയില്‍ ഒരു നീണ്ട സമയം അവന് തസ്ബീഹും (അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കല്‍) നടത്തുക.

وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا ۝٢٦
27

അവര്‍ ഐഹിക ജീവിതത്തെ തന്നെയാണ് ഇഷ്ടപ്പെടുന്നത്. തങ്ങളുടെ മുന്നില്‍ ഭാരമേറിയ ഒരു ദിവസത്തെ അവര്‍ വിട്ടുകളയുകയും ചെയ്യുന്നു.

إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلۡعَاجِلَةَ وَيَذَرُونَ وَرَآءَهُمۡ يَوۡمٗا ثَقِيلٗا ۝٢٧
28

നാമാണ് അവരെ സൃഷ്ടിച്ചതും അവരുടെ ശരീരഘടനയെ ബലപ്പെടുത്തുന്നതും. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തുല്യമായവരെ നാം പകരം കൊണ്ടുവരുമായിരുന്നു.

نَّحۡنُ خَلَقۡنَٰهُمۡ وَشَدَدۡنَآ أَسۡرَهُمۡۖ وَإِذَا شِئۡنَا بَدَّلۡنَآ أَمۡثَٰلَهُمۡ تَبۡدِيلًا ۝٢٨
29

നിശ്ചയമായും ഇതൊരു മഹത്തായ ഉദ്‌ബോധനമാണ്. അതുകൊണ്ട് വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ തന്റെ രക്ഷിതാവിങ്കലേക്ക് (വേണ്ടുന്ന) മാര്‍ഗം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.

إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلٗا ۝٢٩
30

അല്ലാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല. അല്ലാഹു സര്‍വജ്ഞനും അഗാധജ്ഞനും തന്നെയാകുന്നു.

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُۚ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمٗا ۝٣٠
31

താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും. അക്രമികള്‍ക്കാവട്ടെ വേദനാജനകമായ ശിക്ഷ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّٰلِمِينَ أَعَدَّ لَهُمۡ عَذَابًا أَلِيمَۢا ۝٣١