Sunday, 11 October 2026 Hijri: — 08:27:48 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ഖിയാമ القيامة Al-Qiyamah

Surah 75 മക്കിയ്യ • مكية • Makkiyah 40 ആയത്തുകൾ • 40 Ayahs

സൂറത്ത് അൽ ഖിയാമ (Al-Qiyamah), ഖുർആൻ അധ്യായം 75 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 40 ആയത്തുകൾ വായിക്കുക. Read Surah Al-Qiyamah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പുനരുത്ഥാനദിനം കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَٰمَةِ ۝١
2

ആക്ഷേപിക്കുന്ന ആത്മാവിനെ (അഥവാ മനസ്സിനെ) കൊണ്ടും ഞാന്‍ സത്യം ചെയ്തുപറയുന്നു: (നിശ്ചയമായും നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണ്.)

وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ ۝٢
3

മനുഷ്യന്റെ എല്ലുകള്‍ (അവ ദ്രവിച്ചുപോയ ശേഷം) നാം ഒരുമിച്ചുകൂട്ടുകയില്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?

أَيَحۡسَبُ ٱلۡإِنسَٰنُ أَلَّن نَّجۡمَعَ عِظَامَهُۥ ۝٣
4

അതെ, അവന്റെ വിരലിന്റെ തലപ്പുകളെ(പ്പോലും) ശരിപ്പെടുത്തുവാന്‍ കഴിവുള്ളവരായിക്കൊണ്ട് (നാമത് ചെയ്യും).

بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّيَ بَنَانَهُۥ ۝٤
5

പക്ഷേ, മനുഷ്യന്‍ തന്റെ ഭാവിയിലും നിഷേധം തുടരുവാന്‍ ഉദ്ദേശിക്കുന്നു.

بَلۡ يُرِيدُ ٱلۡإِنسَٰنُ لِيَفۡجُرَ أَمَامَهُۥ ۝٥
6

ഖിയാമനാള്‍ എപ്പോഴാണെന്ന് അവന്‍ ചോദിക്കുന്നു.

يَسۡـَٔلُ أَيَّانَ يَوۡمُ ٱلۡقِيَٰمَةِ ۝٦
7

എന്നാല്‍ കണ്ണുകള്‍ (അന്ധാളിച്ചു) അഞ്ചിപ്പോകുകയും,

فَإِذَا بَرِقَ ٱلۡبَصَرُ ۝٧
8

ചന്ദ്രന്റെ പ്രകാശം കെട്ടുപോകുകയും,

وَخَسَفَ ٱلۡقَمَرُ ۝٨
9

സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍,

وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ ۝٩
10

'എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടത്' എന്ന് അന്നത്തെ ദിവസം മനുഷ്യന്‍ ചോദിക്കും.

يَقُولُ ٱلۡإِنسَٰنُ يَوۡمَئِذٍ أَيۡنَ ٱلۡمَفَرُّ ۝١٠
11

അതില്ല. ഒരഭയസ്ഥാനം ഇല്ലേയില്ല.

كـَلَّا لَا وَزَرَ ۝١١
12

താങ്കളുടെ രക്ഷിതാവിങ്കലേക്കാണ് അന്നത്തെ ദിവസം (എല്ലാവരുടെയും ചെന്നടങ്ങല്‍).

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمُسۡتَقَرُّ ۝١٢
13

മനുഷ്യന്‍ മുമ്പ് ചെയ്തുവെക്കുകയും (ചെയ്യാതെ) പിന്നോട്ട് മാറ്റിവെക്കുകയും ചെയ്തതിനെപ്പറ്റി അന്നത്തെ ദിവസം അവന് വിവരം നല്‍കപ്പെടും.

يُنَبَّؤُاْ ٱلۡإِنسَٰنُ يَوۡمَئِذِۭ بِمَا قَدَّمَ وَأَخَّرَ ۝١٣
14

അത്രയുമല്ല, മനുഷ്യന്‍ തന്നെ അവനെതിരില്‍ ഒരു തെളിവാണ്.

بَلِ ٱلۡإِنسَٰنُ عَلَىٰ نَفۡسِهِۦ بَصِيرَةٞ ۝١٤
15

തന്റെ ഒഴികഴിവുകള്‍ അവന്‍ സമര്‍പ്പിച്ചാലും ശരി.

وَلَوۡ أَلۡقَىٰ مَعَاذِيرَهُۥ ۝١٥
16

(നബിയേ,) ഖുര്‍ആന്‍ ധൃതിപ്പെട്ട് കരസ്ഥമാക്കുവാനായി ഖുര്‍ആന്‍ കൊണ്ട് നാവിനെ താങ്കള്‍ ചലിപ്പിക്കേണ്ട.

لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦٓ ۝١٦
17

അതിനെ (താങ്കളുടെ ഹൃദയത്തില്‍) ഒരുമിച്ചുകൂട്ടലും അത് ഓതിത്തരലും നമ്മുടെ ബാധ്യത തന്നെയാണ്.

إِنَّ عَلَيۡنَا جَمۡعَهُۥ وَقُرۡءَانَهُۥ ۝١٧
18

അതുകൊണ്ട് അത് നാം ഓതിത്തന്നാല്‍ അതിന്റെ ഓത്ത് താങ്കള്‍ പിന്‍പറ്റിക്കൊള്ളുക.

فَإِذَا قَرَأۡنَٰهُ فَٱتَّبِعۡ قُرۡءَانَهُۥ ۝١٨
19

പിന്നെ അത് വിശദീകരിക്കേണ്ടതും നമ്മുടെ ബാധ്യത തന്നെയാകുന്നു.

ثُمَّ إِنَّ عَلَيۡنَا بَيَانَهُۥ ۝١٩
20

അതുവേണ്ടാ. പക്ഷേ, നിങ്ങള്‍ ഐഹിക ജീവിതത്തെ ഇഷ്ടപ്പെടുന്നു.

كـَلَّا بَلۡ تُحِبُّونَ ٱلۡعَاجِلَةَ ۝٢٠
21

പരലോകജീവിതത്തെ വിട്ടുകളയുകയും ചെയ്യുന്നു.

وَتَذَرُونَ ٱلۡأٓخِرَةَ ۝٢١
22

അന്ന് ചില മുഖങ്ങള്‍ പ്രസന്നമായവയായിരിക്കും.

وُجُوهٞ يَوۡمَئِذٖ نَّاضِرَةٌ ۝٢٢
23

അവയുടെ രക്ഷിതാവിനെ നോക്കിക്കാണുന്നവയുമായിരിക്കും.

إِلَىٰ رَبِّهَا نَاظِرَةٞ ۝٢٣
24

അന്ന് മറ്റു ചില മുഖങ്ങള്‍ (വിഷാദിച്ചു) ചുളുങ്ങിയവയുമായിരിക്കും.

وَوُجُوهٞ يَوۡمَئِذِۭ بَاسِرَةٞ ۝٢٤
25

അവയെക്കൊണ്ട് വല്ല അത്യാപത്തും ചെയ്യപ്പെടുമെന്ന് അവ ഉറപ്പായി ധരിക്കുന്നതുമാണ്.

تَظُنُّ أَن يُفۡعَلَ بِهَا فَاقِرَةٞ ۝٢٥
26

അറിയുക, ആത്മാവ് തൊണ്ടക്കുഴിയില്‍ എത്തുകയും,

كـَلَّآ إِذَا بَلَغَتِ ٱلتَّرَاقِيَ ۝٢٦
27

മന്ത്രിക്കുന്നവന്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കപ്പെടുകയും,

وَقِيلَ مَنۡۜ رَاقٖ ۝٢٧
28

ഇത് തന്റെ വേര്‍പാടു തന്നെയാണെന്ന് അവന്‍ ഉറപ്പിക്കുകയും,

وَظَنَّ أَنَّهُ ٱلۡفِرَاقُ ۝٢٨
29

ഒരു കണങ്കാല്‍ മറ്റേ കണങ്കാലോടു കൂടി പിണയുകയും ചെയ്താല്‍,

وَٱلۡتَفَّتِ ٱلسَّاقُ بِٱلسَّاقِ ۝٢٩
30

അന്നത്തെ ദിവസം താങ്കളുടെ രക്ഷിതാവിങ്കലേക്കായിരിക്കും (അവനെ) കൊണ്ടുപോകുന്നത്.

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمَسَاقُ ۝٣٠
31

അപ്പോള്‍ അവന്‍ (സത്യത്തില്‍) വിശ്വസിച്ചിട്ടില്ല. നമസ്‌കരിച്ചിട്ടുമില്ല.

فَلَا صَدَّقَ وَلَا صَلَّىٰ ۝٣١
32

പക്ഷേ, അവന്‍ (സത്യം) നിഷേധിക്കയും പിന്തിരിയുകയും ചെയ്തിരിക്കുന്നു.

وَلَٰكِن كَذَّبَ وَتَوَلَّىٰ ۝٣٢
33

അത്രയുമല്ല, അവന്‍ തന്റെ കുടുംബക്കാരിലേക്ക് ദുരഭിമാനം നടിച്ചുകൊണ്ട് പോകുകയും ചെയ്തിരിക്കുന്നു.

ثُمَّ ذَهَبَ إِلَىٰٓ أَهۡلِهِۦ يَتَمَطَّىٰٓ ۝٣٣
34

(ഹേ മനുഷ്യാ, നീ വെറുക്കുന്ന കാര്യം) നിന്നെ സമീപിച്ചിരിക്കുന്നു. അത് നിനക്ക് ഏറ്റവും അവകാശപ്പെട്ടതു തന്നെ.

أَوۡلَىٰ لَكَ فَأَوۡلَىٰ ۝٣٤
35

വീണ്ടും (നീ വെറുക്കുന്ന കാര്യം) നിന്നെ സമീപിച്ചിരിക്കുന്നു. അത് നിനക്ക് ഏറ്റവും അവകാശപ്പെട്ടതു തന്നെ.

ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ ۝٣٥
36

മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ അവന്‍ വെറുതെയങ്ങ് വിടപ്പെടുമെന്ന്?

أَيَحۡسَبُ ٱلۡإِنسَٰنُ أَن يُتۡرَكَ سُدًى ۝٣٦
37

അവന്‍ (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തില്‍ നിന്നുമുള്ള ഒരു ബിന്ദുവായിരുന്നില്ലേ?

أَلَمۡ يَكُ نُطۡفَةٗ مِّن مَّنِيّٖ يُمۡنَىٰ ۝٣٧
38

പിന്നീടത് ഒരു രക്തപിണ്ഡമായി. എന്നിട്ട് അവനെ അല്ലാഹു (ഒരു മനുഷ്യനാക്കി) സൃഷ്ടിച്ച് ശരിപ്പെടുത്തി.

ثُمَّ كَانَ عَلَقَةٗ فَخَلَقَ فَسَوَّىٰ ۝٣٨
39

അങ്ങനെ അവന്‍ അതിനാല്‍ ആണ്, പെണ്ണ് എന്നീ രണ്ട് ഇണകളെ ഉണ്ടാക്കി.

فَجَعَلَ مِنۡهُ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰٓ ۝٣٩
40

(അങ്ങനെയുള്ള) അവന്‍ മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനല്ലേ?!

أَلَيۡسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحۡـِۧيَ ٱلۡمَوۡتَىٰ ۝٤٠