Monday, 12 October 2026 Hijri: — 03:20:11 pm
MalayalamQuran.in
Quran translation reader

അൽ മുദ്ദസ്സിർ المدثر Al-Muddaththir

Surah 74 മക്കിയ്യ • مكية • Makkiyah 56 ആയത്തുകൾ • 56 Ayahs

സൂറത്ത് അൽ മുദ്ദസ്സിർ (Al-Muddaththir), ഖുർആൻ അധ്യായം 74 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 56 ആയത്തുകൾ വായിക്കുക. Read Surah Al-Muddaththir with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹേ, പുതച്ചുമൂടിയവരേ!

يَٰٓأَيُّهَا ٱلۡمُدَّثِّرُ ۝١
2

എഴുന്നേല്‍ക്കുകയും എന്നിട്ട് (ദുഷിച്ച നടപടികളെക്കുറിച്ച് ജനങ്ങളെ) താക്കീത് ചെയ്യുക.

قُمۡ فَأَنذِرۡ ۝٢
3

താങ്കളുടെ റബ്ബിനെ മഹത്ത്വപ്പെടുത്തുകയും,

وَرَبَّكَ فَكَبِّرۡ ۝٣
4

വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

وَثِيَابَكَ فَطَهِّرۡ ۝٤
5

വിഗ്രഹാരാധനയെ വെടിഞ്ഞുകൊണ്ടുതന്നെ നിലകൊള്ളുകയും ചെയ്യുക.

وَٱلرُّجۡزَ فَٱهۡجُرۡ ۝٥
6

അധികം ലഭിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ട് താങ്കള്‍ ഔദാര്യം ചെയ്തുകൊടുക്കരുത്.

وَلَا تَمۡنُن تَسۡتَكۡثِرُ ۝٦
7

താങ്കളുടെ റബ്ബിനുവേണ്ടി ക്ഷമിച്ചുകൊള്ളുക.

وَلِرَبِّكَ فَٱصۡبِرۡ ۝٧
8

എന്നാല്‍ കാഹളത്തില്‍ ഊതപ്പെട്ടാല്‍,

فَإِذَا نُقِرَ فِي ٱلنَّاقُورِ ۝٨
9

അപ്പോഴത്-അന്നത്തെ ദിവസം-പ്രയാസമുള്ള ഒരു ദിവസമായിരിക്കും.

فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ ۝٩
10

-സത്യനിഷേധികളുടെ മേല്‍ ലഘുവല്ലാത്ത-

عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ ۝١٠
11

എന്നെയും യാതൊരുവനെയും അങ്ങു വിട്ടേക്കുക (അവന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം): അവനെ ഞാന്‍ ഏകനായി സൃഷ്ടിക്കുകയും,

ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ۝١١
12

ധാരാളം ധനം കൊടുക്കുകയും,

وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ۝١٢
13

(സദസ്സുകളില്‍) സന്നിഹിതരാകുന്ന കുറെ പുത്രന്മാരെയും,

وَبَنِينَ شُهُودٗا ۝١٣
14

അവനു വേണ്ട സൗകര്യങ്ങള്‍ ഞാനേര്‍പ്പെടുത്തുകയും ചെയ്തു.

وَمَهَّدتُّ لَهُۥ تَمۡهِيدٗا ۝١٤
15

പിന്നെയും ഞാന്‍ വര്‍ധിപ്പിച്ചുകൊടുക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു.

ثُمَّ يَطۡمَعُ أَنۡ أَزِيدَ ۝١٥
16

അതൊരിക്കലുമില്ല. നിശ്ചയമായും അവന്‍ നമ്മുടെ ആയത്തു(ലക്ഷ്യം)കളോട് ധിക്കാരം കാട്ടുന്നവനായിരിക്കുന്നു.

كـَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ۝١٦
17

ഞാന്‍ അവനെ വളരെ ഞെരുക്കമുള്ള ശിക്ഷ അനുഭവിക്കുവാന്‍ പിന്നീട് നിര്‍ബന്ധിക്കും.

سَأُرۡهِقُهُۥ صَعُودًا ۝١٧
18

(കാരണം,) നിശ്ചയമായും അവന്‍ ചിന്തിക്കുകയും (ഒരു രൂപം) കണക്കാക്കുകയും ചെയ്തു.

إِنَّهُۥ فَكَّرَ وَقَدَّرَ ۝١٨
19

അതിനാല്‍ അവന്‍ കൊല്ലപ്പെടട്ടെ (നശിച്ചു പോകട്ടെ). എങ്ങനെയെല്ലാമാണവന്‍ കണക്കാക്കിയത്!

فَقُتِلَ كَيۡفَ قَدَّرَ ۝١٩
20

പിന്നെയും അവന്‍ കൊല്ലപ്പെടട്ടെ. എങ്ങനെയെല്ലാമാണവന്‍ കണക്കാക്കിയത്!

ثُمَّ قُتِلَ كَيۡفَ قَدَّرَ ۝٢٠
21

പിന്നീടവന്‍ (സദസ്യരുടെ മുഖത്ത്) ഒന്ന് നോക്കുകയും,

ثُمَّ نَظَرَ ۝٢١
22

മുഖം ചുളിക്കുകയും ഇറുകിച്ചുളുങ്ങുകയും,

ثُمَّ عَبَسَ وَبَسَرَ ۝٢٢
23

എന്നിട്ട് (സത്യത്തില്‍ നിന്ന്) പിന്തിരിയുകയും അഹംഭാവം നടിക്കുകയും ചെയ്തു.

ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ۝٢٣
24

എന്നിട്ടവന്‍ പറഞ്ഞു: (ഇത് ഖുര്‍ആന്‍ മറ്റു ചിലരില്‍ നിന്ന്) ഉദ്ധരിക്കപ്പെടുന്ന കേവല ജാലവിദ്യയാണ്;

فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ۝٢٤
25

മനുഷ്യന്റെ വാക്കു മാത്രമാണിത്.

إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ۝٢٥
26

അവനെ ഞാന്‍ പിന്നീട് സഖറില്‍ (നരകത്തില്‍) പ്രവേശിപ്പിക്കും.

سَأُصۡلِيهِ سَقَرَ ۝٢٦
27

സഖര്‍ എന്താണെന്ന് താങ്കള്‍ക്ക് അറിവു നല്‍കിയതെന്താണ്?

وَمَآ أَدۡرَىٰكَ مَا سَقَرُ ۝٢٧
28

(അതിലിടുന്ന ഒന്നിനെയും) അത് ബാക്കിയാക്കുകയില്ല; വിട്ടുകളയുന്നതുമല്ല.

لَا تُبۡقِي وَلَا تَذَرُ ۝٢٨
29

അത് തൊലിയെ കരിച്ചു(രൂപം മാറ്റി)കളയുന്നതാണ്.

لَوَّاحَةٞ لِّلۡبَشَرِ ۝٢٩
30

അതിന്റെ പാറാവുകാരായി പത്തൊമ്പതുപേരുണ്ട്.

عَلَيۡهَا تِسۡعَةَ عَشَرَ ۝٣٠
31

നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം നിശ്ചയിച്ചിരിക്കുന്നത് മലക്കുകളെ മാത്രമാണ്. സത്യനിഷേധികള്‍ക്കുള്ള ഒരു കേവല പരീക്ഷണമായാണ് അവരുടെ എണ്ണം നാം നിശ്ചയിച്ചിരിക്കുന്നത്; (അതെ) വേദം നല്‍കപ്പെട്ടവര്‍ ഉറപ്പായി വിശ്വസിക്കാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കുവാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയിക്കാതിരിക്കുവാനും ഈ ഉദാഹരണം കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാന്‍ വേണ്ടിയും ആകുന്നു (അത്). അപ്രകാരം താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴിതെറ്റിക്കുകയും താനുദ്ദേശിക്കുന്നവരെ അവന്‍ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. താങ്കളുടെ റബ്ബിന്റെ സൈന്യങ്ങളെ അവനല്ലാതെ അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉപദേശം മാത്രമാകുന്നു.

وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ۝٣١
32

അറിയുക, ചന്ദ്രന്‍ തന്നെ സത്യം,

كـَلَّا وَٱلۡقَمَرِ ۝٣٢
33

രാത്രിയും-അത് പിന്നിട്ടുപോകുമ്പോള്‍-

وَٱلَّيۡلِ إِذۡ أَدۡبَرَ ۝٣٣
34

പ്രഭാതവും-അത് പ്രകാശിച്ചുവന്നാല്‍-തന്നെയാണ് സത്യം,

وَٱلصُّبۡحِ إِذَآ أَسۡفَرَ ۝٣٤
35

നിശ്ചയമായും നരകം വന്‍കാര്യങ്ങളില്‍ ഒന്നുതന്നെയാണ്.

إِنَّهَا لَإِحۡدَى ٱلۡكُبَرِ ۝٣٥
36

മനുഷ്യന് ഒരു താക്കീത് എന്ന നിലക്ക്.

نَذِيرٗا لِّلۡبَشَرِ ۝٣٦
37

അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ടു വരുവാനോ പിന്നോട്ട് പോകുവാനോ ഉദ്ദേശിച്ചവര്‍ക്ക്!

لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ۝٣٧
38

എല്ലാ ഓരോ ദേഹവും അത് പ്രവര്‍ത്തിച്ചതുകൊണ്ട് പിടിക്കപ്പെടുന്നതാണ്.

كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ۝٣٨
39

വലതുപക്ഷക്കാര്‍ ഒഴികെ.

إِلَّآ أَصۡحَٰبَ ٱلۡيَمِينِ ۝٣٩
40

(അവര്‍) സ്വര്‍ഗങ്ങളിലായിരിക്കും, അവര്‍ ചോദിക്കും.

فِي جَنَّٰتٖ يَتَسَآءَلُونَ ۝٤٠
41

കുറ്റവാളികളെ സംബന്ധിച്ച്

عَنِ ٱلۡمُجۡرِمِينَ ۝٤١
42

'നിങ്ങളെ സഖറില്‍ പ്രവേശിപ്പിച്ചതെന്താണ്' എന്ന്.

مَا سَلَكَكُمۡ فِي سَقَرَ ۝٤٢
43

ഇവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല;

قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ۝٤٣
44

ഞങ്ങള്‍ പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നുമില്ല;

وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ۝٤٤
45

(ദുര്‍മാര്‍ഗങ്ങളില്‍) പ്രവേശിക്കുന്നവരോടൊന്നിച്ച് ഞങ്ങളും അതില്‍ പ്രവേശിക്കുന്നവരായിക്കൊണ്ടിരുന്നു;

وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ۝٤٥
46

പ്രതിഫലം നല്‍കുന്ന ദിവസത്തെ ഞങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു;

وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ۝٤٦
47

ഞങ്ങള്‍ക്ക് മരണം വന്നെത്തുന്നതുവരെ (ഈ നില ഞങ്ങള്‍ തുടര്‍ന്നു).

حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ۝٤٧
48

അതിനാല്‍ ശുപാര്‍ശക്കാരുടെ ശുപാര്‍ശ അവര്‍ക്ക് പ്രയോജനപ്പെടുകയില്ല.

فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ ۝٤٨
49

അവര്‍ക്കെന്തായിപ്പോയി? അവര്‍ ഈ ഉല്‍ബോധനത്തെവിട്ട് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു!

فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ۝٤٩
50

അവര്‍ വിറളിയെടുത്ത കഴുതകളെ പോലെയിരിക്കുന്നു.

كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ ۝٥٠
51

സിംഹത്തില്‍ നിന്ന് ഓടിപ്പോകുന്ന (കഴുതകള്‍).

فَرَّتۡ مِن قَسۡوَرَةِۭ ۝٥١
52

അത്രയുമല്ല, അവരില്‍ ഓരോരുത്തര്‍ക്കും തുറന്നുവെക്കപ്പെട്ട ഓരോ ഗ്രന്ഥം നല്‍കപ്പെടേണമെന്ന് അവരുദ്ദേശിക്കുന്നു.

بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ ۝٥٢
53

അതുവേണ്ടാ, പക്ഷേ അവര്‍ പരലോകശിക്ഷയെ ഭയപ്പെടുന്നില്ല.

كـَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ۝٥٣
54

അറിയുക, നിശ്ചയമായും ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു.

كـَلَّآ إِنَّهُۥ تَذۡكِرَةٞ ۝٥٤
55

അതുകൊണ്ട് ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ ഓര്‍മിച്ചുകൊള്ളട്ടെ.

فَمَن شَآءَ ذَكَرَهُۥ ۝٥٥
56

അല്ലാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ അവര്‍ ഓര്‍മിക്കുകയില്ല. അവന്‍ സൂക്ഷിക്കപ്പെടുവാന്‍ അവകാശപ്പെട്ടവനും പാപമോചനത്തിന് അവകാശപ്പെട്ടവനുമാകുന്നു.

وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ۝٥٦