Sunday, 11 October 2026 Hijri: — 05:05:05 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മുജ്ജമ്മിൽ المزمل Al-Muzzammil

Surah 73 മക്കിയ്യ • مكية • Makkiyah 20 ആയത്തുകൾ • 20 Ayahs

സൂറത്ത് അൽ മുജ്ജമ്മിൽ (Al-Muzzammil), ഖുർആൻ അധ്യായം 73 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 20 ആയത്തുകൾ വായിക്കുക. Read Surah Al-Muzzammil with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹേ, വസ്ത്രം കൊണ്ട് മൂടിയവരേ (നബിയേ,)

يَٰٓأَيُّهَا ٱلۡمُزَّمِّلُ ۝١
2

രാത്രി അല്‍പസമയം ഒഴിച്ച് (ബാക്കി) എഴുന്നേറ്റ് (നമസ്‌കരിച്ചു)കൊള്ളുക.

قُمِ ٱلَّيۡلَ إِلَّا قَلِيلٗا ۝٢
3

അതായത് അതിന്റെ പകുതി സമയം. അല്ലെങ്കില്‍ അതില്‍ നിന്ന് അല്‍പം ചുരുക്കുകയോ

نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا ۝٣
4

അതിനേക്കാള്‍ വര്‍ധിപ്പിക്കുകയോ ചെയ്യുക. ഖുര്‍ആന്‍ നിറുത്തിനിറുത്തി സാവകാശത്തില്‍ ഓതുകയും ചെയ്യുക.

أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا ۝٤
5

നിശ്ചയമായും ഭാരമുള്ള വചനം താങ്കള്‍ക്ക് നാം അവതരിപ്പിച്ചു തരാന്‍ പോകുന്നു.

إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا ۝٥
6

രാത്രി (നമസ്‌കാരത്തിന്) ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നത്, അത് (കാതും ഹൃദയവും തമ്മില്‍) കൂടുതല്‍ യോജിപ്പുണ്ടാക്കുന്നതും (ഖുര്‍ആന്‍) പാരായണം കൂടുതല്‍ സ്പഷ്ടമാകുന്നതും തന്നെയാണ്.

إِنَّ نَاشِئَةَ ٱلَّيۡلِ هِيَ أَشَدُّ وَطۡـٔٗا وَأَقۡوَمُ قِيلًا ۝٦
7

പകലില്‍ താങ്കള്‍ക്ക് ദീര്‍ഘമായ ജോലിത്തിരക്കുണ്ട്.

إِنَّ لَكَ فِي ٱلنَّهَارِ سَبۡحٗا طَوِيلٗا ۝٧
8

താങ്കളുടെ റബ്ബിന്റെ നാമം സ്മരിക്കുക. (ഏകാഗ്രചിത്തനായി ആരാധനയില്‍) അവങ്കലേക്ക് മുറിഞ്ഞടുക്കുകയും ചെയ്യുക.

وَٱذۡكُرِ ٱسۡمَ رَبِّكَ وَتَبَتَّلۡ إِلَيۡهِ تَبۡتِيلٗا ۝٨
9

അവന്‍ ഉദയസ്ഥാനത്തിന്റെയും അസ്തമനസ്ഥാനത്തിന്റെയും റബ്ബാകുന്നു. അവനല്ലാതെ ഒരു ഇലാഹില്ല. അതുകൊണ്ട് താങ്കള്‍ എല്ലാ കാര്യങ്ങളും അവനെ ഭരമേല്‍പിക്കപ്പെട്ടതാക്കിക്കൊള്ളുക.

رَّبُّ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ لَآ إِلَٰهَ إِلَّا هُوَ فَٱتَّخِذۡهُ وَكِيلٗا ۝٩
10

സത്യനിഷേധികള്‍ പറയുന്നതിനെപ്പറ്റി താങ്കള്‍ ക്ഷമിക്കുകയും ഭംഗിയായ നിലയില്‍ അവരെ വെടിഞ്ഞുനില്‍ക്കുകയും ചെയ്യുക.

وَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱهۡجُرۡهُمۡ هَجۡرٗا جَمِيلٗا ۝١٠
11

എന്നെയും അനുഗ്രഹങ്ങള്‍ ലഭിച്ചിരിക്കുന്ന (ധനികരായ) സത്യനിഷേധികളെയും താങ്കള്‍ വിട്ടേക്കുകയും അവര്‍ക്ക് അല്‍പം ഇട നല്‍കുകയും ചെയ്യുക.

وَذَرۡنِي وَٱلۡمُكَذِّبِينَ أُوْلِي ٱلنَّعۡمَةِ وَمَهِّلۡهُمۡ قَلِيلًا ۝١١
12

നിശ്ചയമായും നമ്മുടെ അടുക്കല്‍ കനത്ത ചങ്ങലകളും ജ്വലിക്കുന്ന അഗ്നിയുമുണ്ട്.

إِنَّ لَدَيۡنَآ أَنكَالٗا وَجَحِيمٗا ۝١٢
13

(കീഴ്‌പ്പോട്ടിറങ്ങാതെ) തൊണ്ടയില്‍ അടഞ്ഞുനില്‍ക്കുന്ന ഭക്ഷണവും വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്.

وَطَعَامٗا ذَا غُصَّةٖ وَعَذَابًا أَلِيمٗا ۝١٣
14

ഭൂമിയും പര്‍വതങ്ങളും കിടുകിടാ വിറക്കുകയും പര്‍വതങ്ങള്‍ ഒഴുകുന്ന മണല്‍ക്കുന്നു (പോലെ) ആയിത്തീരുകയും ചെയ്യുന്ന ദിവസം (അന്നായിരിക്കും അത്).

يَوۡمَ تَرۡجُفُ ٱلۡأَرۡضُ وَٱلۡجِبَالُ وَكَانَتِ ٱلۡجِبَالُ كَثِيبٗا مَّهِيلًا ۝١٤
15

നിശ്ചയമായും ഫിര്‍ഔന്റെ അടുക്കലേക്ക് ഒരു റസൂലിനെ നാം അയച്ചതുപോലെത്തന്നെ (ജനങ്ങളേ,) നിങ്ങളുടെ മേല്‍ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്കും നാം അയച്ചിരിക്കുന്നു.

إِنَّآ أَرۡسَلۡنَآ إِلَيۡكُمۡ رَسُولٗا شَٰهِدًا عَلَيۡكُمۡ كَمَآ أَرۡسَلۡنَآ إِلَىٰ فِرۡعَوۡنَ رَسُولٗا ۝١٥
16

എന്നിട്ട് ഫിര്‍ഔന്‍ ആ റസൂലിനെ ധിക്കരിച്ചു. തിന്നിമിത്തം അവനെ നാം ശക്തിമത്തായ ഒരു പിടിത്തം പിടിച്ചു (ശിക്ഷിച്ചു).

فَعَصَىٰ فِرۡعَوۡنُ ٱلرَّسُولَ فَأَخَذۡنَٰهُ أَخۡذٗا وَبِيلٗا ۝١٦
17

എന്നാല്‍, നിങ്ങള്‍ സത്യത്തെ നിഷേധിക്കയാണെങ്കില്‍ കുട്ടികളെ നരച്ചവരാക്കുന്ന ഒരു ഭയങ്കര ദിവസത്തെ നിങ്ങള്‍ എങ്ങനെയാണ് സൂക്ഷിക്കുക?

فَكَيۡفَ تَتَّقُونَ إِن كَفَرۡتُمۡ يَوۡمٗا يَجۡعَلُ ٱلۡوِلۡدَٰنَ شِيبًا ۝١٧
18

അന്ന് ആകാശം പൊട്ടിപ്പിളരുന്നതാകും. അല്ലാഹുവിന്റെ വാഗ്ദാനം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നതാകുന്നു.

ٱلسَّمَآءُ مُنفَطِرُۢ بِهِۦۚ كَانَ وَعۡدُهُۥ مَفۡعُولًا ۝١٨
19

നിശ്ചയമായും ഇത് ഒരു (മഹത്തായ) ഉപദേശമാണ്. ആകയാല്‍ ആരെങ്കിലും (വേണമെന്ന്) ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തന്റെ റബ്ബിങ്കലേക്ക് ഒരു മാര്‍ഗം അവന്‍ ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.

إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا ۝١٩
20

താങ്കളും താങ്കളോടൊപ്പമുള്ളവരില്‍ ഒരു വിഭാഗവും രാവിന്റെ ഏതാണ്ട് മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) രാവിന്റെ പകുതിയും (ചിലപ്പോള്‍) രാവിന്റെ മൂന്നിലൊന്ന് സമയവും നമസ്‌കരിക്കുന്നുവെന്ന് നിശ്ചയമായും താങ്കളുടെ റബ്ബ് അറിയുന്നുണ്ട്. രാവിനെയും പകലിനെയും കണക്കാക്കിക്കൊണ്ടിരിക്കുന്നത് അല്ലാഹുവാകുന്നു. നിങ്ങള്‍ക്കത് ശരിക്ക് ക്ലിപ്തപ്പെടുത്താവതല്ലെന്ന് അവന്നറിയാം. ആകയാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവു നല്‍കിയിരിക്കുന്നു. ഇനി നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതി (നമസ്‌കരിച്ചു)കൊള്ളുക. അവന്നറിയാം, നിങ്ങളില്‍ രോഗികളുണ്ടായേക്കുന്നതാണെന്നും വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും തേടിക്കൊണ്ട് ഭൂമിയില്‍ സഞ്ചരിക്കുമെന്നും മറ്റു ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോകുമെന്നും. അതുകൊണ്ട് നിങ്ങള്‍ ഖുര്‍ആനില്‍ നിന്നും സൗകര്യപ്പെട്ടത് പാരായണം ചെയ്ത് നമസ്‌കരിച്ചുകൊള്ളുക. നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിന് നല്ല നിലക്കുള്ള കടം കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി തന്നെ വല്ല നന്മയും മുന്‍കൂട്ടി ചെയ്തുവെക്കുകയാണെങ്കില്‍ അതുകൂടുതല്‍ ഗുണകരമായും വളരെ മഹത്തായ പ്രതിഫലമുള്ളതായും അതിനെ അല്ലാഹുവിങ്കല്‍ നിങ്ങള്‍ കണ്ടെത്തിക്കുന്നതാണ്. നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുക. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.

۞ إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ ۝٢٠