Sunday, 11 October 2026 Hijri: — 05:05:05 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ജിന്ന് الجن Al-Jinn

Surah 72 മക്കിയ്യ • مكية • Makkiyah 28 ആയത്തുകൾ • 28 Ayahs

സൂറത്ത് അൽ ജിന്ന് (Al-Jinn), ഖുർആൻ അധ്യായം 72 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 28 ആയത്തുകൾ വായിക്കുക. Read Surah Al-Jinn with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം (ഖുര്‍ആന്‍) ശ്രദ്ധിച്ചുകേട്ടുവെന്ന് എനിക്ക് വഹ്‌യ് നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ പറഞ്ഞു: 'നിശ്ചയമായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടു.'

قُلۡ أُوحِيَ إِلَيَّ أَنَّهُ ٱسۡتَمَعَ نَفَرٞ مِّنَ ٱلۡجِنِّ فَقَالُوٓاْ إِنَّا سَمِعۡنَا قُرۡءَانًا عَجَبٗا ۝١
2

അത് സന്മാര്‍ഗത്തിലേക്ക് വഴി കാട്ടുന്നുണ്ട്. തന്മൂലം ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവിനോട് ഞങ്ങള്‍ ആരെയും പങ്കു ചേര്‍ക്കുകയില്ല തന്നെ.

يَهۡدِيٓ إِلَى ٱلرُّشۡدِ فَـَٔامَنَّا بِهِۦۖ وَلَن نُّشۡرِكَ بِرَبِّنَآ أَحَدٗا ۝٢
3

നമ്മുടെ രക്ഷിതാവിന്റെ മഹത്ത്വം ഉന്നതം തന്നെയാകുന്നു. അവന്‍ സഹധര്‍മിണിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةٗ وَلَا وَلَدٗا ۝٣
4

നിശ്ചയമായും നമ്മിലുള്ള ഭോഷന്മാര്‍ അല്ലാഹുവിന്റെ പേരില്‍ അതിരുവിട്ട അസത്യം പറയാറുണ്ടായിരുന്നു.

وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطٗا ۝٤
5

നിശ്ചയമായും മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയേയില്ലെന്ന് ഞങ്ങള്‍ ധരിച്ചിരുന്നു.

وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلۡإِنسُ وَٱلۡجِنُّ عَلَى ٱللَّهِ كَذِبٗا ۝٥
6

മനുഷ്യരില്‍ നിന്നുള്ള ചില പുരുഷന്മാര്‍ ജിന്നുകളില്‍ നിന്നുള്ള ചില പുരുഷന്മാരോട് അഭയം തേടാറുണ്ടായിരുന്നു. അങ്ങനെ അവര്‍ അവര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചു.

وَأَنَّهُۥ كَانَ رِجَالٞ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٖ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقٗا ۝٦
7

അല്ലാഹു ആരെയും എഴുന്നേല്‍പിക്കുകയില്ലെന്ന് നിങ്ങള്‍ ധരിച്ചതുപോലെ അവരും ധരിച്ചിരിക്കുന്നു.

وَأَنَّهُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدٗا ۝٧
8

നാം ആകാശത്തെ സ്പര്‍ശിച്ചു. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി നാം കണ്ടെത്തി.

وَأَنَّا لَمَسۡنَا ٱلسَّمَآءَ فَوَجَدۡنَٰهَا مُلِئَتۡ حَرَسٗا شَدِيدٗا وَشُهُبٗا ۝٨
9

നാം ആകാശത്തില്‍ നിന്ന് ചില ഇരിപ്പിടങ്ങളില്‍ ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ വല്ലവനും ചെവികൊടു(ത്തു കേള്‍ക്കാന്‍ ശ്രമി)ക്കുന്നതായാല്‍ അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവന്‍ കണ്ടെത്തുന്നതാണ്.

وَأَنَّا كُنَّا نَقۡعُدُ مِنۡهَا مَقَٰعِدَ لِلسَّمۡعِۖ فَمَن يَسۡتَمِعِ ٱلۡأٓنَ يَجِدۡ لَهُۥ شِهَابٗا رَّصَدٗا ۝٩
10

ഭൂമിയിലുള്ളവര്‍ക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അതല്ല അവരുടെ രക്ഷിതാവ് നന്മയാണോ അവര്‍ക്കുദ്ദേശിച്ചിരിക്കുന്നത് എന്നൊന്നും നമുക്കറിഞ്ഞുകൂടാ.

وَأَنَّا لَا نَدۡرِيٓ أَشَرٌّ أُرِيدَ بِمَن فِي ٱلۡأَرۡضِ أَمۡ أَرَادَ بِهِمۡ رَبُّهُمۡ رَشَدٗا ۝١٠
11

നിശ്ചയമായും നമ്മില്‍ നല്ലവരുണ്ട്; അല്ലാത്തവരുമുണ്ട്. നാം വിവിധ മാര്‍ഗക്കാരായിരിക്കയാണ്.

وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَۖ كُنَّا طَرَآئِقَ قِدَدٗا ۝١١
12

നിശ്ചയമായും നാം ഭൂമിയില്‍ അല്ലാഹുവിനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും ഓടിപ്പോയി അവനെ തോല്‍പിക്കാന്‍ നമുക്ക് കഴിയുന്നതല്ലെന്നും നാം ഉറപ്പായി ധരിച്ചിട്ടുണ്ട്.

وَأَنَّا ظَنَنَّآ أَن لَّن نُّعۡجِزَ ٱللَّهَ فِي ٱلۡأَرۡضِ وَلَن نُّعۡجِزَهُۥ هَرَبٗا ۝١٢
13

സന്മാര്‍ഗം (ഖുര്‍ആന്‍) കേട്ടപ്പോള്‍ നാമതില്‍ വിശ്വസിക്കുക തന്നെ ചെയ്തു. എന്നാല്‍, വല്ലവനും തന്റെ റബ്ബില്‍ വിശ്വസിക്കുന്ന പക്ഷം അവന് വല്ല നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടി വരില്ല.

وَأَنَّا لَمَّا سَمِعۡنَا ٱلۡهُدَىٰٓ ءَامَنَّا بِهِۦۖ فَمَن يُؤۡمِنۢ بِرَبِّهِۦ فَلَا يَخَافُ بَخۡسٗا وَلَا رَهَقٗا ۝١٣
14

നിശ്ചയമായും നമ്മില്‍ മുസ്‌ലിംകളുണ്ട്. സന്മാര്‍ഗം തെറ്റി നടക്കുന്നവരും നമ്മിലുണ്ട്. എന്നാല്‍ ആരെങ്കിലും (അല്ലാഹുവിന്) കീഴൊതുങ്ങുന്ന പക്ഷം അവര്‍ നേര്‍മാര്‍ഗം ഉദ്ദേശിച്ചിരിക്കുന്നു.

وَأَنَّا مِنَّا ٱلۡمُسۡلِمُونَ وَمِنَّا ٱلۡقَٰسِطُونَۖ فَمَنۡ أَسۡلَمَ فَأُوْلَٰٓئِكَ تَحَرَّوۡاْ رَشَدٗا ۝١٤
15

സന്മാര്‍ഗം തെറ്റി നടക്കുന്നവരാകട്ടെ അവര്‍ നരകത്തിന് വിറകായിത്തീരുന്നതാണ്. (-ഇങ്ങനെയെല്ലാം ആ ജിന്നുകള്‍ പ്രസ്താവിച്ചു.)

وَأَمَّا ٱلۡقَٰسِطُونَ فَكَانُواْ لِجَهَنَّمَ حَطَبٗا ۝١٥
16

ആ മാര്‍ഗത്തില്‍ (ഇസ്‌ലാമില്‍) അവര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് നാം ധാരാളം വെള്ളം കുടിക്കുവാന്‍ കൊടുക്കും (എന്നും എനിക്ക് വഹ്‌യ് നല്‍കപ്പെട്ടിരിക്കുന്നു).

وَأَلَّوِ ٱسۡتَقَٰمُواْ عَلَى ٱلطَّرِيقَةِ لَأَسۡقَيۡنَٰهُم مَّآءً غَدَقٗا ۝١٦
17

അതില്‍ അവരെ പരീക്ഷിക്കുവാന്‍ വേണ്ടി(യാണത്). വല്ലവനും തന്റെ രക്ഷിതാവിന്റെ ഉല്‍ബോധനം (ഖുര്‍ആന്‍) വിട്ട് തിരിഞ്ഞുപോകുന്ന പക്ഷം അവനെ അല്ലാഹു കഠിനശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്.

لِّنَفۡتِنَهُمۡ فِيهِۚ وَمَن يُعۡرِضۡ عَن ذِكۡرِ رَبِّهِۦ يَسۡلُكۡهُ عَذَابٗا صَعَدٗا ۝١٧
18

നിശ്ചയമായും പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു; അതുകൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റാരെയും നിങ്ങള്‍ ആരാധിക്കരുത്.

وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا ۝١٨
19

അല്ലാഹുവിന്റെ അടിമ (നബി) അവന് ഇബാദത്ത് ചെയ്തുകൊണ്ട് നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ മേല്‍ കൂട്ടംകൂട്ടമായി തിങ്ങിക്കൊണ്ടിരിക്കുമാറായി (എന്നും വഹ്‌യ് നല്‍കപ്പെട്ടതായി പറയുക).

وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدٗا ۝١٩
20

(നബിയേ,) പറയുക: നിശ്ചയമായും എന്റെ റബ്ബിനു മാത്രമേ ഞാന്‍ ഇബാദത്തെടുക്കുകയുള്ളൂ. അവനോട് മറ്റാരെയും ഞാന്‍ പങ്കു ചേര്‍ക്കുകയില്ല.

قُلۡ إِنَّمَآ أَدۡعُواْ رَبِّي وَلَآ أُشۡرِكُ بِهِۦٓ أَحَدٗا ۝٢٠
21

പറയുക: ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദ്രവത്തെയാവട്ടെ ഒരു നന്മയെയാവട്ടെ സ്വാധീനപ്പെടുത്തുന്നില്ല.

قُلۡ إِنِّي لَآ أَمۡلِكُ لَكُمۡ ضَرّٗا وَلَا رَشَدٗا ۝٢١
22

പറയുക: നിശ്ചയമായും അല്ലാഹുവിങ്കല്‍ നിന്ന് എന്നെ ആരും രക്ഷിക്കുകയില്ല. അവനെക്കൂടാതെ ഒരു അഭയസ്ഥാനവും ഞാന്‍ കണ്ടെത്തിക്കുന്നതുമല്ല തന്നെ.

قُلۡ إِنِّي لَن يُجِيرَنِي مِنَ ٱللَّهِ أَحَدٞ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا ۝٢٢
23

അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം എത്തിക്കലും അവന്റെ ദൗത്യം നിര്‍വഹിക്കലുമല്ലാതെ (മറ്റൊന്നും എന്റെ അധീനത്തിലില്ല.) വല്ലവനും അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും കല്‍പന ലംഘിക്കുന്ന പക്ഷം അവന് നരകാഗ്നിയുണ്ടായിരിക്കും തീര്‍ച്ച. അതില്‍ എന്നെന്നും അവര്‍ നിത്യവാസികളായിക്കൊണ്ട്.

إِلَّا بَلَٰغٗا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦۚ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا ۝٢٣
24

അങ്ങനെ തങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അവര്‍ കണ്ടാല്‍ ആരുടെ സഹായികളാണ് ഏറ്റവും ബലഹീനരും എണ്ണത്തില്‍ ഏറ്റവും കുറഞ്ഞവരും എന്നെല്ലാം അവര്‍ക്ക് മനസ്സിലായിക്കൊള്ളും.

حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ فَسَيَعۡلَمُونَ مَنۡ أَضۡعَفُ نَاصِرٗا وَأَقَلُّ عَدَدٗا ۝٢٤
25

പറയുക: നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അടുത്തുതന്നെ ഉണ്ടാകുന്നതാണോ അതല്ല എന്റെ റബ്ബ് അതിന് വല്ല (ദീര്‍ഘമായ) കാലാവധിയും ഏര്‍പ്പെടുത്തുന്നതാണോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ.

قُلۡ إِنۡ أَدۡرِيٓ أَقَرِيبٞ مَّا تُوعَدُونَ أَمۡ يَجۡعَلُ لَهُۥ رَبِّيٓ أَمَدًا ۝٢٥
26

അവന്‍ അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. എന്നാല്‍, തന്റെ അദൃശ്യകാര്യങ്ങളുടെ മേല്‍ അവന്‍ ഒരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല.

عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا ۝٢٦
27

അവന്‍ തൃപ്തിപ്പെട്ട റസൂലിനല്ലാതെ. അപ്പോള്‍ നിശ്ചയമായും അല്ലാഹു ആ റസൂലിന്റെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്.

إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٖ فَإِنَّهُۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدٗا ۝٢٧
28

അവര്‍ തങ്ങളുടെ റബ്ബിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിരിക്കുന്നുവെന്ന് വെളിവായി അറിയുവാന്‍ വേണ്ടി(യാണത്). അവരുടെ അടുക്കലുള്ളത് അല്ലാഹു പൂര്‍ണമായി അറിയുന്നു. അവന്‍ എല്ലാ വസ്തുക്കളുടെയും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു.

لِّيَعۡلَمَ أَن قَدۡ أَبۡلَغُواْ رِسَٰلَٰتِ رَبِّهِمۡ وَأَحَاطَ بِمَا لَدَيۡهِمۡ وَأَحۡصَىٰ كُلَّ شَيۡءٍ عَدَدَۢا ۝٢٨