Sunday, 11 October 2026 Hijri: — 05:05:02 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അദ്ദുഖാൻ الدخان Ad-Dukhan

Surah 44 മക്കിയ്യ • مكية • Makkiyah 59 ആയത്തുകൾ • 59 Ayahs

സൂറത്ത് അദ്ദുഖാൻ (Ad-Dukhan), ഖുർആൻ അധ്യായം 44 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 59 ആയത്തുകൾ വായിക്കുക. Read Surah Ad-Dukhan with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹാമീം

حمٓ ۝١
2

സ്പഷ്ടമാക്കുന്ന വേദഗ്രന്ഥം തന്നെയാണ് (സത്യം),

وَٱلۡكِتَٰبِ ٱلۡمُبِينِ ۝٢
3

നിശ്ചയമായും ഒരു അനുഗൃഹീത രാത്രിയില്‍ നാം അത് അവതരിപ്പിച്ചു. (കാരണം) നാം താക്കീത് നല്‍കുന്നവര്‍ തന്നെയാകുന്നു.

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةٖ مُّبَٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ ۝٣
4

ബലവത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ചുവിവരിക്കപ്പെടുന്നുണ്ട്.

فِيهَا يُفۡرَقُ كُلُّ أَمۡرٍ حَكِيمٍ ۝٤
5

നമ്മുടെ പക്കല്‍നിന്നുള്ള ഒരു കല്‍പനയായിക്കൊണ്ട്. (കാരണം) നിശ്ചയമായും നാം റസൂലുകളെ അയക്കുന്നവരാകുന്നു;

أَمۡرٗا مِّنۡ عِندِنَآۚ إِنَّا كُنَّا مُرۡسِلِينَ ۝٥
6

താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമായിക്കൊണ്ട്. അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും, തീര്‍ച്ച.

رَحۡمَةٗ مِّن رَّبِّكَۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦
7

അതായത് ആകാശഭൂമികളുടെയും അവക്കിടയിലുള്ളതിന്റെയും നാഥന്റെ (കാരുണ്യം). നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരായിട്ടുണ്ടെങ്കില്‍.

رَبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَآۖ إِن كُنتُم مُّوقِنِينَ ۝٧
8

അവനല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു. (അവന്‍) നിങ്ങളുടെയും നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവാകുന്നു.

لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ رَبُّكُمۡ وَرَبُّ ءَابَآئِكُمُ ٱلۡأَوَّلِينَ ۝٨
9

പക്ഷേ, വിനോദത്തിലായിക്കൊണ്ട് അവര്‍ സംശയത്തിലാണ്.

بَلۡ هُمۡ فِي شَكّٖ يَلۡعَبُونَ ۝٩
10

അതിനാല്‍, ആകാശം സ്പഷ്ടമായ ഒരു പുക കൊണ്ടുവരുന്ന ദിവസത്തെ താങ്കള്‍ പ്രതീക്ഷിക്കുക.

فَٱرۡتَقِبۡ يَوۡمَ تَأۡتِي ٱلسَّمَآءُ بِدُخَانٖ مُّبِينٖ ۝١٠
11

അത് മനുഷ്യരെ പൊതിയും. ഇത് വേദനാജനകമായ ഒരു ശിക്ഷയായിരിക്കുന്നതാണ്.

يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ ۝١١
12

(അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഈ ശിക്ഷ ഞങ്ങളില്‍ നിന്ന് നീ ഒഴിവാക്കിത്തരേണമേ! നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്.

رَّبَّنَا ٱكۡشِفۡ عَنَّا ٱلۡعَذَابَ إِنَّا مُؤۡمِنُونَ ۝١٢
13

അവര്‍ക്ക് എങ്ങനെ ബോധോദയം ഉണ്ടാകാനാണ്! നിശ്ചയമായും അവരുടെ അടുക്കല്‍ സ്പഷ്ടമായ ഒരു റസൂല്‍ (ദൈവദൂതന്‍) ചെന്നു.

أَنَّىٰ لَهُمُ ٱلذِّكۡرَىٰ وَقَدۡ جَآءَهُمۡ رَسُولٞ مُّبِينٞ ۝١٣
14

എന്നിട്ട് അവര്‍ അദ്ദേഹത്തില്‍ നിന്ന് പിന്മാറിക്കളയുകയാണ് ചെയ്തത്. (അവര്‍ക്ക് യാതൊരു ബോധോദയവുമുണ്ടായില്ല. മാത്രമല്ല,) അദ്ദേഹം അഭ്യസിപ്പിക്കപ്പെട്ടവനാണ്, ഭ്രാന്തനാണ് എന്നവര്‍ പറയുകയും ചെയ്തു.

ثُمَّ تَوَلَّوۡاْ عَنۡهُ وَقَالُواْ مُعَلَّمٞ مَّجۡنُونٌ ۝١٤
15

നിശ്ചയമായും ശിക്ഷ അല്‍പകാലം നാം ഒഴിവാക്കിനിറുത്താം. (എന്നാലും സത്യനിഷേധികളേ,) നിങ്ങള്‍ വീണ്ടും (ആ പഴയ നടപടിയിലേക്ക്) മടങ്ങുന്നവര്‍ തന്നെയാണ്.

إِنَّا كَاشِفُواْ ٱلۡعَذَابِ قَلِيلًاۚ إِنَّكُمۡ عَآئِدُونَ ۝١٥
16

ഏറ്റവും വലിയ പിടിത്തം നാം പിടിക്കുന്ന ദിവസം (ഓര്‍ക്കുക!) (അന്ന്) നാം പ്രതികാരനടപടി എടുക്കുന്നവരാകുന്നു, തീര്‍ച്ച.

يَوۡمَ نَبۡطِشُ ٱلۡبَطۡشَةَ ٱلۡكُبۡرَىٰٓ إِنَّا مُنتَقِمُونَ ۝١٦
17

നിശ്ചയമായും ഇവര്‍ക്കുമുമ്പ് ഫിര്‍ഔന്റെ ജനതയെ നാം പരീക്ഷിച്ചു. ആദരണീയനായ ഒരു റസൂല്‍ അവരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തു.

۞ وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٞ كَرِيمٌ ۝١٧
18

(ദൗത്യം ഇവയാണ്:) അല്ലാഹുവിന്റെ അടിമകളെ എനിക്ക് നിങ്ങള്‍ വിട്ടുതരണം. ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ റസൂല്‍ തന്നെയാണ്.

أَنۡ أَدُّوٓاْ إِلَيَّ عِبَادَ ٱللَّهِۖ إِنِّي لَكُمۡ رَسُولٌ أَمِينٞ ۝١٨
19

നിങ്ങള്‍ അല്ലാഹുവിനെതിരില്‍ പൊങ്ങച്ചം കാണിക്കരുത്. നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് സ്പഷ്ടമായ ലക്ഷ്യങ്ങള്‍ കൊണ്ടുവരുന്നുണ്ട്.

وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّيٓ ءَاتِيكُم بِسُلۡطَٰنٖ مُّبِينٖ ۝١٩
20

എന്നെ നിങ്ങള്‍ എറിഞ്ഞുകൊല്ലുന്നതിനെപ്പറ്റി എന്റെയും നിങ്ങളുടെയും രക്ഷിതാവില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു.

وَإِنِّي عُذۡتُ بِرَبِّي وَرَبِّكُمۡ أَن تَرۡجُمُونِ ۝٢٠
21

എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങളെന്നെ വിട്ടകന്നുപോയിക്കൊള്ളുക.

وَإِن لَّمۡ تُؤۡمِنُواْ لِي فَٱعۡتَزِلُونِ ۝٢١
22

അങ്ങനെ അദ്ദേഹം തന്റെ റബ്ബിനോട് പ്രാര്‍ഥിച്ചു: ഇവര്‍ കുറ്റവാളികളായ ജനത തന്നെയാണേ! (അതിനാല്‍ വേണ്ട നടപടി എടുക്കണേ!)

فَدَعَا رَبَّهُۥٓ أَنَّ هَٰٓؤُلَآءِ قَوۡمٞ مُّجۡرِمُونَ ۝٢٢
23

(അല്ലാഹു മറുപടി നല്‍കി:) എന്നാല്‍, താങ്കള്‍ എന്റെ അടിമകളെ (ഇസ്രാഈല്യരെ)യും കൊണ്ട് രാത്രിയില്‍ പ്രയാണം ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പിന്തുടരപ്പെടുന്നവരാണ്.

فَأَسۡرِ بِعِبَادِي لَيۡلًا إِنَّكُم مُّتَّبَعُونَ ۝٢٣
24

തുറന്നുവിശാലമായ നിലയില്‍ സമുദ്രത്തെ താങ്കള്‍ വിട്ടുപോകുക. നിശ്ചയമായും അവര്‍ (വെള്ളത്തില്‍) മുക്കിനശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു.

وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ ۝٢٤
25

എത്ര തോട്ടങ്ങളെയും അരുവികളെയുമാണവര്‍ വിട്ടുപോയത്?

كَمۡ تَرَكُواْ مِن جَنَّٰتٖ وَعُيُونٖ ۝٢٥
26

കൃഷികളെയും മനോഹരങ്ങളായ വാസസ്ഥലങ്ങളെയും,

وَزُرُوعٖ وَمَقَامٖ كَرِيمٖ ۝٢٦
27

അവര്‍ സുഖിച്ചാനന്ദം കൊള്ളുന്നവരായിരുന്ന എത്ര സുഖസൗകര്യങ്ങളെയുമാണവര്‍ (വിട്ടുപോയത്?)

وَنَعۡمَةٖ كَانُواْ فِيهَا فَٰكِهِينَ ۝٢٧
28

അങ്ങനെയാണ് (അവരുടെ അവസാനം). മറ്റൊരു ജനതക്ക് അവയെല്ലാം നാം അനന്തരാവകാശമായി നല്‍കുകയും ചെയ്തു.

كَذَٰلِكَۖ وَأَوۡرَثۡنَٰهَا قَوۡمًا ءَاخَرِينَ ۝٢٨
29

എന്നിട്ട് അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ കാലതാമസം നല്‍കപ്പെട്ടവരായതുമില്ല.

فَمَا بَكَتۡ عَلَيۡهِمُ ٱلسَّمَآءُ وَٱلۡأَرۡضُ وَمَا كَانُواْ مُنظَرِينَ ۝٢٩
30

നിശ്ചയമായും ഇസ്രാഈല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന് നാം രക്ഷപ്പെടുത്തി.

وَلَقَدۡ نَجَّيۡنَا بَنِيٓ إِسۡرَٰٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ ۝٣٠
31

അതായത് ഫിര്‍ഔനില്‍ നിന്ന്. അവന്‍ അതിക്രമികളില്‍ പെട്ട ഒരു അഹങ്കാരി തന്നെയായിരുന്നു.

مِن فِرۡعَوۡنَۚ إِنَّهُۥ كَانَ عَالِيٗا مِّنَ ٱلۡمُسۡرِفِينَ ۝٣١
32

അറിഞ്ഞുകൊണ്ടുതന്നെ ലോകരെക്കാള്‍ ഇസ്രാഈല്യരെ നാം ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയും,

وَلَقَدِ ٱخۡتَرۡنَٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَٰلَمِينَ ۝٣٢
33

വ്യക്തമായ പരീക്ഷണം ഉള്‍ക്കൊള്ളുന്ന ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നാം നല്‍കുകയും ചെയ്തു.

وَءَاتَيۡنَٰهُم مِّنَ ٱلۡأٓيَٰتِ مَا فِيهِ بَلَٰٓؤٞاْ مُّبِينٌ ۝٣٣
34

നിശ്ചയമായും ഇവര്‍ പറയുന്നു,

إِنَّ هَٰٓؤُلَآءِ لَيَقُولُونَ ۝٣٤
35

സ്ഥിതി (ഇതാണ്): നമ്മുടെ ആദ്യത്തെ മരണമല്ലാതെ മറ്റൊന്നുമില്ല; നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല എന്ന് .

إِنۡ هِيَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ ۝٣٥
36

എന്നാല്‍ (അങ്ങനെയുണ്ടെങ്കില്‍) നമ്മുടെ പിതാക്കളെ നിങ്ങള്‍ കൊണ്ടുവരുവീന്‍-നിങ്ങള്‍ സത്യവാദികളാണെങ്കില്‍!

فَأۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ ۝٣٦
37

ഇവരാണോ (ശക്തിയില്‍) ഉത്തമന്മാര്‍? അതല്ല തുബ്ബഇന്റെ ജനതയും അവരുടെ മുമ്പുണ്ടായിരുന്നവരുമോ? അവരെ നാം നശിപ്പിച്ചു. കാരണം, അവര്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.

أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٖ وَٱلَّذِينَ مِن قَبۡلِهِمۡ أَهۡلَكۡنَٰهُمۡۚ إِنَّهُمۡ كَانُواْ مُجۡرِمِينَ ۝٣٧
38

ആകാശഭൂമികളും അവക്കിടയിലുള്ളവയും നാം വിനോദിച്ചുകൊണ്ട് (വൃഥാ) സൃഷ്ടിച്ചിരിക്കയല്ല.

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ۝٣٨
39

അവ രണ്ടും ന്യായമായ കാര്യത്തോടുകൂടിത്തന്നെയാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ, അവരില്‍ അധികമാളുകളും ഗ്രഹിക്കുന്നില്ല.

مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٣٩
40

അന്ത്യതീരുമാനത്തിന്റെ ദിവസം അവരെല്ലാവരുടെയും നിര്‍ണായകസമയമാണ്, തീര്‍ച്ച.

إِنَّ يَوۡمَ ٱلۡفَصۡلِ مِيقَٰتُهُمۡ أَجۡمَعِينَ ۝٤٠
41

അതായത് ഒരു ബന്ധുവും മറ്റൊരു ബന്ധുവിന് ഒട്ടും ഉപകരിക്കാത്ത ദിവസം. അവര്‍ സഹായിക്കപ്പെടുന്നതുമല്ല.

يَوۡمَ لَا يُغۡنِي مَوۡلًى عَن مَّوۡلٗى شَيۡـٔٗا وَلَا هُمۡ يُنصَرُونَ ۝٤١
42

അല്ലാഹു കരുണ ചെയ്തവര്‍ ഒഴികെ. നിശ്ചയമായും അവന്‍ തന്നെയാണ് പ്രതാപശാലിയും പരമകാരുണികനും.

إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ ۝٤٢
43

നിശ്ചയമായും സഖ്ഖൂം വൃക്ഷം

إِنَّ شَجَرَتَ ٱلزَّقُّومِ ۝٤٣
44

മഹാപാപികളുടെ ഭക്ഷണമാകുന്നു.

طَعَامُ ٱلۡأَثِيمِ ۝٤٤
45

ചുടുവെള്ളം തിളച്ചുമറിയുംവിധം അത് വയറുകളില്‍ തിളച്ചുമറിയുന്നതാണ്.

كَٱلۡمُهۡلِ يَغۡلِي فِي ٱلۡبُطُونِ ۝٤٥
46

അത് ഉരുകിയ ലോഹം പോലെയിരിക്കും.

كَغَلۡيِ ٱلۡحَمِيمِ ۝٤٦
47

(അവിടെവെച്ച് പറയപ്പെടും:) അവനെ പിടിക്കുക. എന്നിട്ട് ജ്വലിക്കുന്ന നരകത്തിന്റെ നടുവിലേക്ക് അവനെ വലിച്ചിഴച്ചുകൊണ്ടുപോകുക.

خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ ۝٤٧
48

പിന്നീട് അവന്റെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളമാകുന്ന ശിക്ഷയില്‍ നിന്ന് ഒഴിച്ചുകൊടുക്കുക.

ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ ۝٤٨
49

(അവനോട് പറയപ്പെടും:) നീ ഇതൊന്ന് രുചിച്ചുനോക്കൂ. നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും മാന്യനും!

ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡكَرِيمُ ۝٤٩
50

ഇത് നിങ്ങള്‍ സംശയിച്ചുകൊണ്ടിരുന്ന ശിക്ഷ തന്നെയാണ്.

إِنَّ هَٰذَا مَا كُنتُم بِهِۦ تَمۡتَرُونَ ۝٥٠
51

നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവര്‍ നിര്‍ഭയമായ ഒരു വാസസ്ഥലത്തായിരിക്കും.

إِنَّ ٱلۡمُتَّقِينَ فِي مَقَامٍ أَمِينٖ ۝٥١
52

അതായത് ചില സ്വര്‍ഗത്തോപ്പുകളിലും അരുവികളിലും.

فِي جَنَّٰتٖ وَعُيُونٖ ۝٥٢
53

നേര്‍മപ്പട്ടും കനത്ത പട്ടും അവര്‍ ധരിക്കുന്നതാണ്.പരസ്പരം അഭിമുഖരായിക്കൊണ്ടാണവര്‍ (ഇരിക്കുക).

يَلۡبَسُونَ مِن سُندُسٖ وَإِسۡتَبۡرَقٖ مُّتَقَٰبِلِينَ ۝٥٣
54

അപ്രകാരമാണ് (കാര്യം). വിശാലനേത്രകളായ വെള്ളനിറമുള്ള തരുണികളെ അവര്‍ക്ക് നാം ഇണ ചേര്‍ത്തുകൊടുക്കുന്നതുമാണ്.

كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٖ ۝٥٤
55

അവിടെ നിര്‍ഭയരായിക്കൊണ്ട് അവര്‍ എല്ലാതരം പഴങ്ങളും ആവശ്യപ്പെടുന്നതാണ്.

يَدۡعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ ۝٥٥
56

ആദ്യമരണമല്ലാതെ അവിടെ വെച്ച് മറ്റൊരു മരണം അവര്‍ അനുഭവിക്കയില്ല. ജ്വലിക്കുന്ന നരകശിക്ഷയെ അല്ലാഹു അവര്‍ക്ക് കാക്കുകയും ചെയ്തിരിക്കുന്നു.

لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ ۝٥٦
57

താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് (ഇതെല്ലാം ലഭിക്കുക). അതുതന്നെയാണ് മഹത്തായ ഭാഗ്യം!

فَضۡلٗا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٥٧
58

എന്നാല്‍ (നബിയേ,) നാം ഇതിനെ (ഖുര്‍ആനെ) താങ്കളുടെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് അവര്‍ ചിന്തിച്ചുഗ്രഹിക്കുവാന്‍ വേണ്ടിമാത്രമാണ്.

فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ ۝٥٨
59

അതിനാല്‍ താങ്കള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുക. നിശ്ചയമായും അവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.

فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ ۝٥٩