Sunday, 11 October 2026 Hijri: — 05:07:11 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ജാഥിയ الجاثية Al-Jathiyah

Surah 45 മക്കിയ്യ • مكية • Makkiyah 37 ആയത്തുകൾ • 37 Ayahs

സൂറത്ത് അൽ ജാഥിയ (Al-Jathiyah), ഖുർആൻ അധ്യായം 45 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 37 ആയത്തുകൾ വായിക്കുക. Read Surah Al-Jathiyah with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഹാമീം

حمٓ ۝١
2

ഈ വേദഗ്രന്ഥം അവതരിപ്പിച്ചത് പ്രതാപശാലിയും അഗാധജ്ഞനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ ۝٢
3

നിശ്ചയമായും ആകാശഭൂമികളില്‍ (അവയുടെ സൃഷ്ടിപ്പില്‍) വിശ്വസിക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.

إِنَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّلۡمُؤۡمِنِينَ ۝٣
4

നിങ്ങളെ സൃഷ്ടിച്ചതിലും ജീവികളായി (ഭൂമിയില്‍) അവന്‍ പരത്തിവിടുന്ന വസ്തുക്കളിലും ഉണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളും.

وَفِي خَلۡقِكُمۡ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٞ لِّقَوۡمٖ يُوقِنُونَ ۝٤
5

രാപ്പകലുകള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നതിലും, ആകാശത്തുനിന്നും അല്ലാഹു ആഹാരം (മഴ) ഇറക്കി അതുമൂലം ഭൂമിയെ-അതുണങ്ങി വരണ്ട ശേഷം-ജീവിപ്പിക്കുന്നതിലും, കാറ്റുകളെ വ്യത്യാസപ്പെടുത്തി നിയന്ത്രിക്കുന്നതിലും ബുദ്ധി ഉപയോഗിച്ചുമനസ്സിലാക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.

وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزۡقٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَتَصۡرِيفِ ٱلرِّيَٰحِ ءَايَٰتٞ لِّقَوۡمٖ يَعۡقِلُونَ ۝٥
6

അതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. (നബിയേ,) യഥാര്‍ഥ നിലക്ക് അതെല്ലാം താങ്കള്‍ക്ക് നാം പറഞ്ഞുതരുന്നു. അല്ലാഹുവിനും അവന്റെ ആയത്തുകള്‍ക്കും പുറമെ ഇനി ഏതൊരു വാര്‍ത്തയിലാണ് അവര്‍ വിശ്വസിക്കുന്നത്!

تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۖ فَبِأَيِّ حَدِيثِۭ بَعۡدَ ٱللَّهِ وَءَايَٰتِهِۦ يُؤۡمِنُونَ ۝٦
7

വളരെ കള്ളം പറയുന്നവരും മഹാപാപികളുമായ എല്ലാവര്‍ക്കും വമ്പിച്ച നാശം!

وَيۡلٞ لِّكُلِّ أَفَّاكٍ أَثِيمٖ ۝٧
8

അല്ലാഹുവിന്റെ ആയത്തുകള്‍ തനിക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുന്നു. എന്നിട്ട് അത് കേട്ടിട്ടില്ലാത്ത ഭാവത്തില്‍ അഹംഭാവം നടിച്ചവനായി (സത്യനിഷേധത്തില്‍തന്നെ) അവന്‍ ഉറച്ചുനില്‍ക്കുന്നു. അതിനാല്‍ അവന് വേദനാജനകമായ ശിക്ഷയുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.

يَسۡمَعُ ءَايَٰتِ ٱللَّهِ تُتۡلَىٰ عَلَيۡهِ ثُمَّ يُصِرُّ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٖ ۝٨
9

നമ്മുടെ ആയത്തുകളില്‍ നിന്ന് വല്ലതും അറിഞ്ഞാല്‍ അതവന്‍ പരിഹാസപാത്രമാക്കുന്നു. അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്.

وَإِذَا عَلِمَ مِنۡ ءَايَٰتِنَا شَيۡـًٔا ٱتَّخَذَهَا هُزُوًاۚ أُوْلَٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ ۝٩
10

അവരുടെ മുന്നില്‍ നരകമുണ്ട്. അവര്‍ പ്രവര്‍ത്തിച്ചതാകട്ടെ അല്ലാഹുവിനുപുറമെ അവര്‍ ഇലാഹുകളാക്കി വെച്ചവയാകട്ടെ (നരകശിക്ഷ തടയുന്നതില്‍) അവര്‍ക്കൊട്ടും പ്രയോജനപ്പെടുകയുമില്ല. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.

مِّن وَرَآئِهِمۡ جَهَنَّمُۖ وَلَا يُغۡنِي عَنۡهُم مَّا كَسَبُواْ شَيۡـٔٗا وَلَا مَا ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَۖ وَلَهُمۡ عَذَابٌ عَظِيمٌ ۝١٠
11

ഇത് (ഖുര്‍ആന്‍) ശരിയായ മാര്‍ഗദര്‍ശനമാണ്. തങ്ങളുടെ രക്ഷിതാവിന്റെ ആയത്തുകളെ നിഷേധിക്കുന്നവരാകട്ടെ അവര്‍ക്ക് കടുത്ത യാതനയാകുന്ന വേദനാജനകമായ ശിക്ഷയുണ്ട്.

هَٰذَا هُدٗىۖ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٌ ۝١١
12

തന്റെ കല്‍പനയനുസരിച്ച് സമുദ്രത്തില്‍ കപ്പലുകള്‍ സഞ്ചരിക്കുവാനും അവന്റെ അനുഗ്രഹത്തില്‍ നിന്ന് (ഉപജീവനമാര്‍ഗം) നിങ്ങള്‍ അന്വേഷിക്കുവാനും നിങ്ങള്‍ നന്ദിചെയ്യുവാനും വേണ്ടി നിങ്ങള്‍ക്ക് സമുദ്രത്തെ കീഴ്‌പ്പെടുത്തിത്തന്നവനാണ് അല്ലാഹു.

۞ ٱللَّهُ ٱلَّذِي سَخَّرَ لَكُمُ ٱلۡبَحۡرَ لِتَجۡرِيَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ۝١٢
13

ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ പക്കല്‍ നിന്ന് നിങ്ങള്‍ക്കവന്‍ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

وَسَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ جَمِيعٗا مِّنۡهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ ۝١٣
14

(നബിയേ,) സത്യവിശ്വാസികളോട് താങ്കള്‍ പറയുക: (അവര്‍ പൊറുത്തുകൊടുക്കേണമെന്ന്).എന്നാല്‍ അല്ലാഹുവിന്റെ ദിവസങ്ങളെ ഭയപ്പെടാത്തവര്‍ക്ക് അവര്‍ പൊറുത്തുകൊടുക്കും. ഒരു ജനതക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് അവന്‍ പ്രതിഫലം നല്‍കുവാന്‍ വേണ്ടിയാണത്.

قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِيَ قَوۡمَۢا بِمَا كَانُواْ يَكۡسِبُونَ ۝١٤
15

വല്ലവനും നന്മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവന്റെ മേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടും.

مَنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۖ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ ۝١٥
16

നിശ്ചയമായും ഇസ്രാഈല്യര്‍ക്ക് നാം വേദഗ്രന്ഥവും വിധിയും പ്രവാചകത്വവും നല്‍കുകയുണ്ടായി. നല്ല വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് നാം ആഹാരം നല്‍കുകയും ലോകരേക്കാള്‍ അവരെ നാം ഉല്‍കൃഷ്ടരാക്കുകയും ചെയ്തു.

وَلَقَدۡ ءَاتَيۡنَا بَنِيٓ إِسۡرَٰٓءِيلَ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَى ٱلۡعَٰلَمِينَ ۝١٦
17

(മത) കാര്യത്തില്‍ വ്യക്തമായ തെളിവുകളും അവര്‍ക്ക് നാം കൊടുത്തു. എന്നാല്‍, അവര്‍ക്ക് അറിവു കിട്ടിയ ശേഷം മാത്രമാണ് അവര്‍ ഭിന്നിച്ചത്. അതാകട്ടെ, അവര്‍ക്കിടയിലെ സ്പര്‍ധമൂലം. നിശ്ചയമായും അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ ഖിയാമത്തുനാളില്‍ താങ്കളുടെ രക്ഷിതാവ് അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്.

وَءَاتَيۡنَٰهُم بَيِّنَٰتٖ مِّنَ ٱلۡأَمۡرِۖ فَمَا ٱخۡتَلَفُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝١٧
18

(നബിയേ,) പിന്നീട് താങ്കളെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തില്‍ ആക്കിയിരിക്കയാണ്. അതുകൊണ്ട് താങ്കള്‍ അതിനെ പിന്‍പറ്റിക്കൊള്ളുക. അറിവില്ലാത്തവരുടെ ദേഹേച്ഛകളെ താങ്കള്‍ പിന്‍പറ്റി പോകരുത്.

ثُمَّ جَعَلۡنَٰكَ عَلَىٰ شَرِيعَةٖ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ لَا يَعۡلَمُونَ ۝١٨
19

(കാരണം,) അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു കാര്യത്തിനും അവര്‍ താങ്കള്‍ക്ക് ഉപകരിക്കുന്നതേയല്ല. അക്രമികള്‍ പരസ്പരം സഹായികള്‍ തന്നെയാകുന്നു. അല്ലാഹു ദോഷബാധയെ സൂക്ഷിക്കുന്നവരുടെ സഹായിയുമാണ്.

إِنَّهُمۡ لَن يُغۡنُواْ عَنكَ مِنَ ٱللَّهِ شَيۡـٔٗاۚ وَإِنَّ ٱلظَّٰلِمِينَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۖ وَٱللَّهُ وَلِيُّ ٱلۡمُتَّقِينَ ۝١٩
20

ഇത് (ഖുര്‍ആന്‍) ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന തെളിവുകളാണ്. ദൃഢവിശ്വാസം കൊള്ളുന്ന ജനതക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.

هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُوقِنُونَ ۝٢٠
21

അതല്ല, തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ ധരിച്ചിട്ടുണ്ടോ, സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്ന്? അതായത് അവരുടെ ജീവിതവും മരണവും സമമായതാക്കുമെന്ന്? അവര്‍ വിധിക്കുന്നത് വളരെ മോശം തന്നെ.

أَمۡ حَسِبَ ٱلَّذِينَ ٱجۡتَرَحُواْ ٱلسَّيِّـَٔاتِ أَن نَّجۡعَلَهُمۡ كَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ سَوَآءٗ مَّحۡيَاهُمۡ وَمَمَاتُهُمۡۚ سَآءَ مَا يَحۡكُمُونَ ۝٢١
22

ആകാശഭൂമികളെ ന്യായമായ ആവശ്യത്തോടെ അല്ലാഹു സൃഷ്ടിച്ചിരിക്കയാണ്. എല്ലാ ഓരോരുത്തര്‍ക്കും അവര്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും (കൂടിയാണത്). അവരോട് അനീതി കാണിക്കപ്പെടുകയില്ല.

وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَلِتُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ ۝٢٢
23

താന്‍ ഇച്ഛിക്കുന്നവയെ തന്റെ ഇലാഹാക്കിവെക്കുകയും അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു വഴി തെറ്റിക്കുകയും തന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും കണ്ണിന്മേല്‍ ഒരുതരം മൂടിയിടുകയും ചെയ്തവനെ താങ്കള്‍ കണ്ടുവോ? (ഇങ്ങനെയുള്ളവന്‍ എങ്ങനെ സന്മാര്‍ഗം പ്രാപിക്കും?) അല്ലാഹു വഴി തെറ്റിച്ച ശേഷം അവനെ നേര്‍വഴിക്കാക്കുന്നതാരാണ്? അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?

أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٖ وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةٗ فَمَن يَهۡدِيهِ مِنۢ بَعۡدِ ٱللَّهِۚ أَفَلَا تَذَكَّرُونَ ۝٢٣
24

അവര്‍ പറയുന്നു: അത് (ജീവിതമെന്നത്) നമ്മുടെ ഐഹിക ജീവിതം മാത്രമാണ്, നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. കാലം മാത്രമാണ് നമ്മെ മരിപ്പിക്കുന്നത്. അവര്‍ക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഊഹിക്കുക മാത്രമാണവര്‍ ചെയ്യുന്നത്.

وَقَالُواْ مَا هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا يُهۡلِكُنَآ إِلَّا ٱلدَّهۡرُۚ وَمَا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَظُنُّونَ ۝٢٤
25

നമ്മുടെ ആയത്തുകള്‍ വ്യക്തമായ നിലയില്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍, നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ (ഇങ്ങു ജീവിപ്പിച്ച്) കൊണ്ടുവരിക എന്നു മാത്രമാണവരുടെ ന്യായം.

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ مَّا كَانَ حُجَّتَهُمۡ إِلَّآ أَن قَالُواْ ٱئۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ ۝٢٥
26

താങ്കള്‍ പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരിപ്പിക്കുകയും പിന്നീട് ഖിയാമനാളില്‍ നിങ്ങളെ (ജീവിപ്പിച്ച്) ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നു. അതില്‍ ഒട്ടും സംശയമില്ല. പക്ഷേ, മിക്ക ആളുകളും അറിയുന്നില്ല.

قُلِ ٱللَّهُ يُحۡيِيكُمۡ ثُمَّ يُمِيتُكُمۡ ثُمَّ يَجۡمَعُكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝٢٦
27

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാകുന്നു. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, അതെ അന്ന് അസത്യവാദികള്‍ നഷ്ടത്തിലാകുന്നതാണ്.

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَخۡسَرُ ٱلۡمُبۡطِلُونَ ۝٢٧
28

എല്ലാ ഓരോ സമുദായത്തെയും (ഭയചകിതരായി) മുട്ടുകുത്തിയ നിലയില്‍ നിനക്ക് കാണാം. എല്ലാ സമുദായത്തെയും അവരുടെ ഗ്രന്ഥത്തിലേക്ക് വിളിക്കപ്പെടും. 'നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്' (എന്നവരോട് പറയപ്പെടുകയും ചെയ്യും).

وَتَرَىٰ كُلَّ أُمَّةٖ جَاثِيَةٗۚ كُلُّ أُمَّةٖ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ ۝٢٨
29

ഇത് നമ്മുടെ ഗ്രന്ഥമാകുന്നു. അത് നിങ്ങളോട് സത്യസമേതം എല്ലാം തുറന്നുപറയുന്നതാണ്. നിശ്ചയമായും നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു.

هَٰذَا كِتَٰبُنَا يَنطِقُ عَلَيۡكُم بِٱلۡحَقِّۚ إِنَّا كُنَّا نَسۡتَنسِخُ مَا كُنتُمۡ تَعۡمَلُونَ ۝٢٩
30

എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ, തങ്ങളുടെ രക്ഷിതാവ് അവരെ അവന്റെ കാരുണ്യത്തില്‍ (സ്വര്‍ഗത്തില്‍) പ്രവേശിപ്പിക്കും. അതുതന്നെയാണ് വ്യക്തമായ ഭാഗ്യം.

فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَيُدۡخِلُهُمۡ رَبُّهُمۡ فِي رَحۡمَتِهِۦۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡمُبِينُ ۝٣٠
31

എന്നാല്‍ സത്യനിഷേധികളോ (അവരോട് പറയപ്പെടും:) എന്റെ ആയത്തുകള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അഹങ്കരിച്ചു. നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു.

وَأَمَّا ٱلَّذِينَ كَفَرُوٓاْ أَفَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَٱسۡتَكۡبَرۡتُمۡ وَكُنتُمۡ قَوۡمٗا مُّجۡرِمِينَ ۝٣١
32

അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണെന്നും അന്ത്യഘട്ടമാകട്ടെ അതില്‍ യാതൊരു സംശയവുമില്ലെന്നും പറയപ്പെട്ടപ്പോള്‍ നിങ്ങള്‍ പറഞ്ഞിരുന്നത് (ഇതാണ്:) അന്ത്യഘട്ടം എന്താണെന്ന് ഞങ്ങള്‍ക്കറിയില്ല; ഞങ്ങള്‍ക്ക് ഒരുതരം ഊഹം മാത്രമാണുള്ളത്; ഞങ്ങള്‍ ഇതൊന്നും ഉറപ്പായി കരുതുന്നവരല്ലതന്നെ.

وَإِذَا قِيلَ إِنَّ وَعۡدَ ٱللَّهِ حَقّٞ وَٱلسَّاعَةُ لَا رَيۡبَ فِيهَا قُلۡتُم مَّا نَدۡرِي مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنّٗا وَمَا نَحۡنُ بِمُسۡتَيۡقِنِينَ ۝٣٢
33

തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്ക് വെളിവാകുകയും തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത് (ശിക്ഷ) അവരില്‍ വന്നെത്തുകയും ചെയ്തു.

وَبَدَا لَهُمۡ سَيِّـَٔاتُ مَا عَمِلُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٣٣
34

ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ വിസ്മരിച്ചതുപോലെ ഇന്ന് നിങ്ങളെ നാം നരകത്തില്‍ ഒഴിച്ചുവിടുന്നു; നിങ്ങളുടെ വാസസ്ഥാനം നരകമാണ്; നിങ്ങള്‍ക്ക് സഹായികളായി ആരുമില്ല എന്ന് (അവിടെ വെച്ച്) അവരോട് പറയപ്പെടും.

وَقِيلَ ٱلۡيَوۡمَ نَنسَىٰكُمۡ كَمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ۝٣٤
35

അതൊക്കെ സംഭവിച്ചത് നിങ്ങള്‍ അല്ലാഹുവിന്റെ ആയത്തുകളെ പരിഹാസപാത്രമാക്കിയതുകൊണ്ടാണ്. ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. ഇനി ഇന്നു അവരെ അതില്‍ (നരകത്തില്‍) നിന്ന് പുറത്തേക്ക് വിടുന്നതല്ല. അവരോട് പശ്ചാത്തപിച്ച് മടങ്ങി തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുന്നതുമല്ല.

ذَٰلِكُم بِأَنَّكُمُ ٱتَّخَذۡتُمۡ ءَايَٰتِ ٱللَّهِ هُزُوٗا وَغَرَّتۡكُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ لَا يُخۡرَجُونَ مِنۡهَا وَلَا هُمۡ يُسۡتَعۡتَبُونَ ۝٣٥
36

അപ്പോള്‍ (കാര്യം ഇപ്രകാരമായിരിക്കെ) ആകാശഭൂമികളുടെ രക്ഷിതാവായ (അതെ) ലോകരക്ഷിതാവായ അല്ലാഹുവിനത്രെ എല്ലാ സ്തുതിയും.

فَلِلَّهِ ٱلۡحَمۡدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلۡأَرۡضِ رَبِّ ٱلۡعَٰلَمِينَ ۝٣٦
37

ആകാശഭൂമികളില്‍ ഗാംഭീര്യം അവനുതന്നെയാണ്. പ്രതാപശാലിയും അഗാധജ്ഞനും അവന്‍ തന്നെ.

وَلَهُ ٱلۡكِبۡرِيَآءُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝٣٧