Monday, 12 October 2026 Hijri: — 01:25:49 pm
MalayalamQuran.in
Quran translation reader

അദ്ദാരിയാത്ത് الذاريات Adh-Dhariyat

Surah 51 മക്കിയ്യ • مكية • Makkiyah 60 ആയത്തുകൾ • 60 Ayahs

സൂറത്ത് അദ്ദാരിയാത്ത് (Adh-Dhariyat), ഖുർആൻ അധ്യായം 51 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 60 ആയത്തുകൾ വായിക്കുക. Read Surah Adh-Dhariyat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(ശക്തിയായി മണ്ണിനെ) പാറ്റുന്ന കാറ്റുകളെയും,

وَٱلذَّٰرِيَٰتِ ذَرۡوٗا ۝١
2

ഭാരം വഹി(ച്ചുനട)ക്കുന്ന മേഘങ്ങളെയും,

فَٱلۡحَٰمِلَٰتِ وِقۡرٗا ۝٢
3

നിഷ്പ്രയാസം നടക്കുന്ന കപ്പലുകളെയും,

فَٱلۡجَٰرِيَٰتِ يُسۡرٗا ۝٣
4

കാര്യങ്ങള്‍ ഭാഗിച്ചുകൊടുക്കുന്ന മലക്കുകളെയും തന്നെയാണ് (സത്യം).

فَٱلۡمُقَسِّمَٰتِ أَمۡرًا ۝٤
5

നിശ്ചയമായും നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് സത്യമായതു തന്നെയാണ്.

إِنَّمَا تُوعَدُونَ لَصَادِقٞ ۝٥
6

നിശ്ചയമായും പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം ലഭിക്കുന്നതുമാകുന്നു.

وَإِنَّ ٱلدِّينَ لَوَٰقِعٞ ۝٦
7

ഭംഗിയുള്ള ആകാശത്തെത്തന്നെയാണ് (സത്യം).

وَٱلسَّمَآءِ ذَاتِ ٱلۡحُبُكِ ۝٧
8

നിശ്ചയം നിങ്ങള്‍ ഭിന്നാഭിപ്രായത്തിലാണുള്ളത്.

إِنَّكُمۡ لَفِي قَوۡلٖ مُّخۡتَلِفٖ ۝٨
9

തെറ്റിക്കപ്പെടുന്നവര്‍ അതില്‍ നിന്ന് തെറ്റിക്കപ്പെടുന്നു.

يُؤۡفَكُ عَنۡهُ مَنۡ أُفِكَ ۝٩
10

കള്ളം പറയുന്നവര്‍ ശപിക്കപ്പെടട്ടെ!

قُتِلَ ٱلۡخَرَّٰصُونَ ۝١٠
11

അതായത് വിഡ്ഢിത്വത്തില്‍ മുഴുകി അശ്രദ്ധരായവര്‍.

ٱلَّذِينَ هُمۡ فِي غَمۡرَةٖ سَاهُونَ ۝١١
12

എപ്പോഴാണ് പ്രതിഫല നടപടിയുടെ ദിവസമെന്നവര്‍ ചോദിക്കുന്നു.

يَسۡـَٔلُونَ أَيَّانَ يَوۡمُ ٱلدِّينِ ۝١٢
13

നരകത്തില്‍ അവര്‍ ശിക്ഷിക്കപ്പെടുന്ന ദിവസമാണ് (അതുണ്ടാവുക).

يَوۡمَ هُمۡ عَلَى ٱلنَّارِ يُفۡتَنُونَ ۝١٣
14

(അന്ന് അവരോട് പറയപ്പെടും:) നിങ്ങളുടെ ശിക്ഷ ആസ്വദിക്കുക; നിങ്ങള്‍ ധൃതി കൂട്ടി (ആവശ്യപ്പെട്ടു)കൊണ്ടിരുന്നത് ഇതാണ്.

ذُوقُواْ فِتۡنَتَكُمۡ هَٰذَا ٱلَّذِي كُنتُم بِهِۦ تَسۡتَعۡجِلُونَ ۝١٤
15

നിശ്ചയമായും ഭക്തന്മാര്‍ (സ്വര്‍ഗ) തോട്ടങ്ങളിലും അരുവികളിലുമായിരിക്കുന്നതാണ്.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَعُيُونٍ ۝١٥
16

തങ്ങളുടെ രക്ഷിതാവ് തങ്ങള്‍ക്ക് നല്‍കിയതിനെ സ്വീകരിച്ചവരായുംകൊണ്ട്. നിശ്ചയമായും അതിനുമുമ്പ് അവര്‍ സുകൃതം ചെയ്യുന്നവരായിരുന്നു.

ءَاخِذِينَ مَآ ءَاتَىٰهُمۡ رَبُّهُمۡۚ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُحۡسِنِينَ ۝١٦
17

രാത്രിയില്‍ നിന്ന് അല്‍പസമയമായിരുന്നു അവര്‍ ഉറങ്ങിയിരുന്നത്.

كَانُواْ قَلِيلٗا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ ۝١٧
18

രാത്രിയുടെ അന്ത്യദശകളില്‍ അവര്‍ പാപമോചനം തേടുന്നവരുമായിരുന്നു.

وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ ۝١٨
19

അവരുടെ സ്വത്തുക്കളില്‍ ചോദിക്കുന്നവര്‍ക്കും (ചോദ്യത്തിന്) തടസ്സം ബാധിച്ചവര്‍ക്കും അവകാശമുണ്ടായിരിക്കും.

وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ ۝١٩
20

ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ അനേകം ദൃഷ്ടാന്തങ്ങളുണ്ട്.

وَفِي ٱلۡأَرۡضِ ءَايَٰتٞ لِّلۡمُوقِنِينَ ۝٢٠
21

നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയുമുണ്ട് (അനേകം ദൃഷ്ടാന്തങ്ങള്‍). എന്നിട്ട് (അതൊന്നും) നിങ്ങള്‍ കണ്ടറിയുന്നില്ലേ?

وَفِيٓ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ ۝٢١
22

ആകാശത്ത് നിങ്ങളുടെ ആഹാരമുണ്ട്; നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതും.

وَفِي ٱلسَّمَآءِ رِزۡقُكُمۡ وَمَا تُوعَدُونَ ۝٢٢
23

ആകാശഭൂമികളുടെ രക്ഷിതാവിനെ തന്നെയാണ, നിശ്ചയമായും ഇത് സത്യമാണ്; നിങ്ങള്‍ സംസാരിക്കുന്നുവെന്നത് (സത്യമായതു) പോലെ.

فَوَرَبِّ ٱلسَّمَآءِ وَٱلۡأَرۡضِ إِنَّهُۥ لَحَقّٞ مِّثۡلَ مَآ أَنَّكُمۡ تَنطِقُونَ ۝٢٣
24

ഇബ്‌റാഹീമിന്റെ മാന്യാതിഥികളുടെ വാര്‍ത്ത താങ്കള്‍ക്ക് കിട്ടിയിട്ടുണ്ടോ?

هَلۡ أَتَىٰكَ حَدِيثُ ضَيۡفِ إِبۡرَٰهِيمَ ٱلۡمُكۡرَمِينَ ۝٢٤
25

അതായത് അദ്ദേഹത്തിന്റെ അടുത്ത് അവര്‍ കടന്നുചെന്ന അവസരം. എന്നിട്ട് അവര്‍ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: സലാം. അപരിചിതരായ ആളുകള്‍.

إِذۡ دَخَلُواْ عَلَيۡهِ فَقَالُواْ سَلَٰمٗاۖ قَالَ سَلَٰمٞ قَوۡمٞ مُّنكَرُونَ ۝٢٥
26

ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു.

فَرَاغَ إِلَىٰٓ أَهۡلِهِۦ فَجَآءَ بِعِجۡلٖ سَمِينٖ ۝٢٦
27

അങ്ങനെ അത് അവരുടെ അടുക്കല്‍ അടുപ്പിച്ചുവെച്ചിട്ടദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുകയല്ലേ?

فَقَرَّبَهُۥٓ إِلَيۡهِمۡ قَالَ أَلَا تَأۡكُلُونَ ۝٢٧
28

(എന്നാല്‍ അവര്‍ തിന്നില്ല.) അപ്പോള്‍ അദ്ദേഹത്തിന് അവരെക്കുറിച്ച് ഒരു പേടി തോന്നി. താങ്കള്‍ പേടിക്കേണ്ടാ എന്നവര്‍ പറഞ്ഞു. നല്ല ജ്ഞാനിയായ ഒരാണ്‍കുട്ടിയെക്കുറിച്ച് അവര്‍ അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിക്കയും ചെയ്തു.

فَأَوۡجَسَ مِنۡهُمۡ خِيفَةٗۖ قَالُواْ لَا تَخَفۡۖ وَبَشَّرُوهُ بِغُلَٰمٍ عَلِيمٖ ۝٢٨
29

അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദം മുഴക്കി മുമ്പോട്ടുവരികയും മുഖത്തടിച്ച്, വന്ധ്യയായ ഒരു കിഴവി (ഞാന്‍ ഇനി പ്രസവിക്കുമോ?) എന്ന് പറയുകയും ചെയ്തു.

فَأَقۡبَلَتِ ٱمۡرَأَتُهُۥ فِي صَرَّةٖ فَصَكَّتۡ وَجۡهَهَا وَقَالَتۡ عَجُوزٌ عَقِيمٞ ۝٢٩
30

അവര്‍ പറഞ്ഞു: അപ്രകാരമാണ് നിന്റെ റബ്ബ് തീരുമാനിച്ചിട്ടുള്ളത്. അവന്‍ യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും സര്‍വജ്ഞനും തന്നെയാകുന്നു.

قَالُواْ كَذَٰلِكِ قَالَ رَبُّكِۖ إِنَّهُۥ هُوَ ٱلۡحَكِيمُ ٱلۡعَلِيمُ ۝٣٠
31

അദ്ദേഹം ചോദിച്ചു: ഹേ ദൂതന്മാരേ, എന്നാല്‍ നിങ്ങളുടെ കാര്യമെന്താണ്?

۞ قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ ۝٣١
32

അവര്‍ പറഞ്ഞു: നിശ്ചയമായും കുറ്റവാളികളായ ഒരു ജനതയുടെ അടുക്കലേക്ക് ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുകയാണ്.

قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ ۝٣٢
33

കളിമണ്ണിന്റെ കല്ലുകള്‍ അവരുടെ മേല്‍ ഞങ്ങള്‍ വീഴ്ത്തുവാന്‍ വേണ്ടി;

لِنُرۡسِلَ عَلَيۡهِمۡ حِجَارَةٗ مِّن طِينٖ ۝٣٣
34

അതിര് കവിഞ്ഞവര്‍ക്കുവേണ്ടി താങ്കളുടെ രക്ഷിതാവിങ്കല്‍ അടയാളപ്പെടുത്തപ്പെട്ട (കല്ലുകള്‍).

مُّسَوَّمَةً عِندَ رَبِّكَ لِلۡمُسۡرِفِينَ ۝٣٤
35

അങ്ങനെ അവിടെ ഉണ്ടായിരുന്ന സത്യവിശ്വാസികളെ (എല്ലാവരെയും) നാം പുറത്തേക്ക് കൊണ്ടുപോയി.

فَأَخۡرَجۡنَا مَن كَانَ فِيهَا مِنَ ٱلۡمُؤۡمِنِينَ ۝٣٥
36

എന്നാല്‍, മുസ്‌ലിംകളില്‍ നിന്നുള്ള ഒരൊറ്റ വീടല്ലാതെ നാം അവിടെ കണ്ടെത്തിച്ചില്ല.

فَمَا وَجَدۡنَا فِيهَا غَيۡرَ بَيۡتٖ مِّنَ ٱلۡمُسۡلِمِينَ ۝٣٦
37

വേദനാജനകമായ ശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം നാം അതില്‍ അവശേഷിപ്പിക്കുകയും ചെയ്തു.

وَتَرَكۡنَا فِيهَآ ءَايَةٗ لِّلَّذِينَ يَخَافُونَ ٱلۡعَذَابَ ٱلۡأَلِيمَ ۝٣٧
38

മൂസായിലുമുണ്ട് (ദൃഷ്ടാന്തം). സ്പഷ്ടമായ ദൃഷ്ടാന്തത്തോടുകൂടി അദ്ദേഹത്തെ ഫിര്‍ഔന്റെ അടുക്കലേക്ക് നാം അയച്ച സന്ദര്‍ഭം.

وَفِي مُوسَىٰٓ إِذۡ أَرۡسَلۡنَٰهُ إِلَىٰ فِرۡعَوۡنَ بِسُلۡطَٰنٖ مُّبِينٖ ۝٣٨
39

എന്നിട്ട് അവന്‍ തന്റെ സൈന്യസമേതം തിരിഞ്ഞുകളഞ്ഞു. മൂസാ ഒരു ജാലവിദ്യക്കാരനോ ഒരു ഭ്രാന്തനോ ആണ് എന്നവന്‍ പറയുകയും ചെയ്തു.

فَتَوَلَّىٰ بِرُكۡنِهِۦ وَقَالَ سَٰحِرٌ أَوۡ مَجۡنُونٞ ۝٣٩
40

അതുകൊണ്ട് അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടിച്ചു. എന്നിട്ട് അവരെ നാം കടലില്‍ എറിഞ്ഞുകളഞ്ഞു. അവന്‍ ആക്ഷേപകരമായത് പ്രവര്‍ത്തിക്കുന്നവനായിരുന്നു.

فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّ وَهُوَ مُلِيمٞ ۝٤٠
41

ആദ് സമുദായത്തിലുമുണ്ട് (ദൃഷ്ടാന്തം). അവരുടെ മേല്‍ ഒട്ടും ഗുണകരമല്ലാത്ത കാറ്റ് നാം അയച്ച സന്ദര്‍ഭം.

وَفِي عَادٍ إِذۡ أَرۡسَلۡنَا عَلَيۡهِمُ ٱلرِّيحَ ٱلۡعَقِيمَ ۝٤١
42

അത് ഏതൊരു സാധനത്തിന്മേല്‍ ചെന്നെത്തിയാലും അതിനെ തുരുമ്പ്‌പോലെ ആക്കാതെ വിട്ടുകളഞ്ഞിരുന്നില്ല.

مَا تَذَرُ مِن شَيۡءٍ أَتَتۡ عَلَيۡهِ إِلَّا جَعَلَتۡهُ كَٱلرَّمِيمِ ۝٤٢
43

സമൂദ് സമുദായത്തിലുമുണ്ട് (ദൃഷ്ടാന്തം). ഒരു (നിശ്ചിത) സമയം വരെ നിങ്ങള്‍ ജീവിതസുഖം അനുഭവിച്ചുകൊള്ളുക എന്ന് അവരോട് പറയപ്പെട്ട സന്ദര്‍ഭം.

وَفِي ثَمُودَ إِذۡ قِيلَ لَهُمۡ تَمَتَّعُواْ حَتَّىٰ حِينٖ ۝٤٣
44

എന്നിട്ട് അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ കല്‍പന വിട്ട് ധിക്കരിച്ചു. തന്നിമിത്തം അവര്‍ നോക്കിക്കൊണ്ടിരിക്കെ ഒരു ഭയങ്കര ശബ്ദം അവരെ പിടികൂടി.

فَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ فَأَخَذَتۡهُمُ ٱلصَّٰعِقَةُ وَهُمۡ يَنظُرُونَ ۝٤٤
45

അപ്പോള്‍ അവര്‍ക്ക് എഴുന്നേല്‍ക്കുവാന്‍ (രക്ഷപ്പെടുവാന്‍) കഴിവുണ്ടായില്ല. അവര്‍ സ്വയം രക്ഷാനടപടി കൈക്കൊള്ളുന്നവരുമായിരുന്നില്ല.

فَمَا ٱسۡتَطَٰعُواْ مِن قِيَامٖ وَمَا كَانُواْ مُنتَصِرِينَ ۝٤٥
46

ഇവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയെയും (നാം നശിപ്പിക്കയുണ്ടായി). നിശ്ചയമായും അവര്‍ ദുര്‍നടപ്പുകാരായ ഒരു ജനതയായിരുന്നു.

وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ قَوۡمٗا فَٰسِقِينَ ۝٤٦
47

ആകാശത്തെ (നമ്മുടെ) ശക്തി കൊണ്ട് നാം സ്ഥാപിച്ചു. നിശ്ചയമായും നാം വിശാലമായ കഴിവുള്ളവര്‍ തന്നെയാണ്.

وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ ۝٤٧
48

ഭൂമിയെ നാം പരത്തുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ആ വിരിപ്പ് വിരിച്ചവര്‍ എത്ര നല്ല വിദഗ്ദര്‍!

وَٱلۡأَرۡضَ فَرَشۡنَٰهَا فَنِعۡمَ ٱلۡمَٰهِدُونَ ۝٤٨
49

നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി എല്ലാ വസ്തുക്കളില്‍ നിന്നും നാം ഇണകളെ സൃഷ്ടിക്കുകയും ചെയ്തു.

وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ ۝٤٩
50

(പ്രഖ്യാപിക്കുക:) ആകയാല്‍ (ജനങ്ങളേ,) നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഓടിപ്പോവുക. നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് അവങ്കല്‍ നിന്നുള്ള വ്യക്തമായ ഒരു താക്കീതുകാരനാകുന്നു.

فَفِرُّوٓاْ إِلَى ٱللَّهِۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ۝٥٠
51

നിങ്ങള്‍ അല്ലാഹുവിനോടുകൂടി മറ്റൊരു ഇലാഹിനെ സ്വീകരിക്കരുത്. ഞാന്‍ നിങ്ങള്‍ക്ക് അവങ്കല്‍ നിന്നുള്ള വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാകുന്നു.

وَلَا تَجۡعَلُواْ مَعَ ٱللَّهِ إِلَٰهًا ءَاخَرَۖ إِنِّي لَكُم مِّنۡهُ نَذِيرٞ مُّبِينٞ ۝٥١
52

അപ്രകാരം, ഇവരുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് ഒരു റസൂലും വന്നിരുന്നില്ല, ഇവന്‍ ഒരുജാലവിദ്യക്കാരനോ ഭ്രാന്തനോ ആണെന്ന് അവര്‍ പറഞ്ഞിട്ടല്ലാതെ.

كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ ۝٥٢
53

ഇതിനെപ്പറ്റി അവര്‍ പരസ്പരം വസ്വിയ്യത്ത് ചെയ്തിരിക്കയാണോ? (അതൊന്നുമല്ല,) പക്ഷേ, അവര്‍ അതിക്രമികളായ ജനതയാണ്.

أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ ۝٥٣
54

അതുകൊണ്ട് താങ്കള്‍ അവരെ വിട്ട് തിരിഞ്ഞുകളയുക. താങ്കള്‍ (അതില്‍) ആക്ഷേപാര്‍ഹനല്ല.

فَتَوَلَّ عَنۡهُمۡ فَمَآ أَنتَ بِمَلُومٖ ۝٥٤
55

താങ്കള്‍ അവരെ (ഉപദേശിച്ച്) ഓര്‍മപ്പെടുത്തുക. ഓര്‍മപ്പെടുത്തല്‍ സത്യവിശ്വാസികള്‍ക്ക് ഫലപ്രദമാവുകതന്നെ ചെയ്യും.

وَذَكِّرۡ فَإِنَّ ٱلذِّكۡرَىٰ تَنفَعُ ٱلۡمُؤۡمِنِينَ ۝٥٥
56

എനിക്ക് ഇബാദത്ത് ചെയ്യുവാന്‍ വേണ്ടി മാത്രമാണ് ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടുള്ളത്.

وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ ۝٥٦
57

അവരില്‍ നിന്ന് യാതൊരു ഉപജീവനവും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവരെനിക്ക് ആഹാരം നല്‍കുവാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല.

مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ ۝٥٧
58

നിശ്ചയമായും പ്രബലമായ ശക്തിയുള്ള അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവന്‍.

إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ ۝٥٨
59

എന്നാല്‍, നിശ്ചയമായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങളുടെ (പൂര്‍വികരായ) കൂട്ടാളികളുടെ ഓഹരിപോലെ (ശിക്ഷയില്‍ നിന്നുള്ള) ഓഹരിയുണ്ട്. അതിനാല്‍ (അതിനുവേണ്ടി) എന്നോടവര്‍ ധൃതി കൂട്ടാതിരിക്കട്ടെ!

فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوبٗا مِّثۡلَ ذَنُوبِ أَصۡحَٰبِهِمۡ فَلَا يَسۡتَعۡجِلُونِ ۝٥٩
60

സത്യനിഷേധികള്‍ക്ക് തങ്ങളോട് താക്കീത് നല്‍കപ്പെടുന്ന ആ ദിവസം മൂലം വമ്പിച്ച നാശം!

فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن يَوۡمِهِمُ ٱلَّذِي يُوعَدُونَ ۝٦٠