Sunday, 11 October 2026 Hijri: — 05:05:07 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അത്തൂർ الطور At-Tur

Surah 52 മക്കിയ്യ • مكية • Makkiyah 49 ആയത്തുകൾ • 49 Ayahs

സൂറത്ത് അത്തൂർ (At-Tur), ഖുർആൻ അധ്യായം 52 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 49 ആയത്തുകൾ വായിക്കുക. Read Surah At-Tur with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

പര്‍വതവും,

وَٱلطُّورِ ۝١
2

വിരുത്തി(തുറന്നു)വെക്കപ്പെട്ട ഗ്രന്ഥവും,

وَكِتَٰبٖ مَّسۡطُورٖ ۝٢
3

തോലില്‍ ക്രമീകരിച്ച് എഴുതപ്പെട്ടതായ,

فِي رَقّٖ مَّنشُورٖ ۝٣
4

(ധാരാളം) പെരുമാറ്റമുള്ള മന്ദിരവും,

وَٱلۡبَيۡتِ ٱلۡمَعۡمُورِ ۝٤
5

ഉയര്‍ത്തപ്പെട്ട മേല്‍തട്ടും

وَٱلسَّقۡفِ ٱلۡمَرۡفُوعِ ۝٥
6

നിറഞ്ഞുനില്‍ക്കുന്ന സമുദ്രവും തന്നെയാണ് (സത്യം).

وَٱلۡبَحۡرِ ٱلۡمَسۡجُورِ ۝٦
7

നിശ്ചയമായും താങ്കളുടെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാണ്.

إِنَّ عَذَابَ رَبِّكَ لَوَٰقِعٞ ۝٧
8

അതിനെ തടയുന്ന ആരുമില്ല.

مَّا لَهُۥ مِن دَافِعٖ ۝٨
9

ആകാശം കിടുകിടാ വിറക്കുന്ന ദിവസം,

يَوۡمَ تَمُورُ ٱلسَّمَآءُ مَوۡرٗا ۝٩
10

പര്‍വതങ്ങള്‍ (ശക്തിയായി) ചലിക്കുകയും ചെയ്യുന്ന ദിവസം (അതുണ്ടാകും).

وَتَسِيرُ ٱلۡجِبَالُ سَيۡرٗا ۝١٠
11

എന്നാല്‍, സത്യനിഷേധികള്‍ക്കാണ് അന്നത്തെ ദിവസം വമ്പിച്ച നാശം!

فَوَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ ۝١١
12

അതായത് അനാവശ്യത്തില്‍ മുഴുകി വിനോദിക്കുന്നവര്‍ക്ക്.

ٱلَّذِينَ هُمۡ فِي خَوۡضٖ يَلۡعَبُونَ ۝١٢
13

(അതെ,) നരകത്തിലേക്ക് അവരെ (ഊക്കോടെ) ഒരു പിടിച്ചുതള്ളല്‍ തള്ളപ്പെടുന്ന ദിവസം!

يَوۡمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا ۝١٣
14

(അന്ന് അവരോട് പറയപ്പെടും:) ഇത് നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്ന ആ നരകമാണ്.

هَٰذِهِ ٱلنَّارُ ٱلَّتِي كُنتُم بِهَا تُكَذِّبُونَ ۝١٤
15

അപ്പോള്‍, ഇതൊരു ജാലമാണോ അതല്ല ഇത് നിങ്ങള്‍ കാണുന്നില്ല എന്നുണ്ടോ?

أَفَسِحۡرٌ هَٰذَآ أَمۡ أَنتُمۡ لَا تُبۡصِرُونَ ۝١٥
16

നിങ്ങള്‍ ഇതില്‍ കടന്നുകൊള്ളുക; എന്നിട്ട് ക്ഷമിക്കുകയോ ക്ഷമിക്കാതിരിക്കുകയോ ചെയ്യുക. രണ്ടും നിങ്ങള്‍ക്ക് സമമാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് മാത്രമാണ് പ്രതിഫലം നല്‍കപ്പെടുന്നത്.

ٱصۡلَوۡهَا فَٱصۡبِرُوٓاْ أَوۡ لَا تَصۡبِرُواْ سَوَآءٌ عَلَيۡكُمۡۖ إِنَّمَا تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ ۝١٦
17

നിശ്ചയമായും ഭയഭക്തിയുള്ളവര്‍ സ്വര്‍ഗങ്ങളിലും സുഖാനുഭൂതിയിലുമാകുന്നു.

إِنَّ ٱلۡمُتَّقِينَ فِي جَنَّٰتٖ وَنَعِيمٖ ۝١٧
18

തങ്ങളുടെ രക്ഷിതാവ് അവര്‍ക്ക് നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായുംകൊണ്ട്. അവരുടെ രക്ഷിതാവ് കത്തിജ്വലിക്കുന്ന (നരക)ശിക്ഷയില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തിരിക്കുന്നു.

فَٰكِهِينَ بِمَآ ءَاتَىٰهُمۡ رَبُّهُمۡ وَوَقَىٰهُمۡ رَبُّهُمۡ عَذَابَ ٱلۡجَحِيمِ ۝١٨
19

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി സന്തുഷ്ടരായുംകൊണ്ട് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക (എന്ന് അവരോട് പറയപ്പെടും).

كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ ۝١٩
20

അണിയണിയായി (നിരത്തി) വെക്കപ്പെട്ട കട്ടിലുകളില്‍ ചാരി ഇരിക്കുന്നവരായി (അവര്‍ ആനന്ദം കൊള്ളും). വെളുത്തവരും വിശാലാക്ഷികളുമായ ഇണകളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു.

مُتَّكِـِٔينَ عَلَىٰ سُرُرٖ مَّصۡفُوفَةٖۖ وَزَوَّجۡنَٰهُم بِحُورٍ عِينٖ ۝٢٠
21

സത്യത്തില്‍ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങളെ സത്യത്തില്‍ വിശ്വസിച്ചവരായതുംകൊണ്ട് നാം അവരോട് പിന്തുടര്‍ത്തുകയും ചെയ്തവരാകട്ടെ, അവരുടെ സന്താനങ്ങളെ (സ്വര്‍ഗത്തില്‍) അവരോട് നാം ചേര്‍ത്തുകൊടുക്കുന്നതാണ്. അവരുടെ കര്‍മ(ഫല)ത്തില്‍ നിന്നും ഒന്നും തന്നെ നാം ചുരുക്കുന്നതുമല്ല. എല്ലാ മനുഷ്യനും അവന്‍ സമ്പാദിച്ചതിന് പണയം വെക്കപ്പെട്ടവനാകുന്നു.

وَٱلَّذِينَ ءَامَنُواْ وَٱتَّبَعَتۡهُمۡ ذُرِّيَّتُهُم بِإِيمَٰنٍ أَلۡحَقۡنَا بِهِمۡ ذُرِّيَّتَهُمۡ وَمَآ أَلَتۡنَٰهُم مِّنۡ عَمَلِهِم مِّن شَيۡءٖۚ كُلُّ ٱمۡرِيِٕۭ بِمَا كَسَبَ رَهِينٞ ۝٢١
22

അവരാഗ്രഹിക്കുന്നതില്‍ നിന്നുള്ള പഴങ്ങളും മാംസവും നാം അവര്‍ക്ക് വിശാലമാക്കിക്കൊടുക്കുന്നതാണ്.

وَأَمۡدَدۡنَٰهُم بِفَٰكِهَةٖ وَلَحۡمٖ مِّمَّا يَشۡتَهُونَ ۝٢٢
23

അവര്‍ അതില്‍ മദ്യക്കോപ്പകള്‍ കൈമാറും. യാതൊരു അനാവശ്യവും അതില്‍ ഇല്ല. കുറ്റകരമായതുമില്ല.

يَتَنَٰزَعُونَ فِيهَا كَأۡسٗا لَّا لَغۡوٞ فِيهَا وَلَا تَأۡثِيمٞ ۝٢٣
24

അവരുടെ ബാലന്മാര്‍ അവര്‍ക്കിടയില്‍ (സേവനത്തിനായി) ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നതാണ്. അവര്‍ മറച്ചുവെക്കപ്പെട്ട മുത്തു പോലെയിരിക്കും.

۞ وَيَطُوفُ عَلَيۡهِمۡ غِلۡمَانٞ لَّهُمۡ كَأَنَّهُمۡ لُؤۡلُؤٞ مَّكۡنُونٞ ۝٢٤
25

അവര്‍ പരസ്പരം (പലതും) ചോദിക്കുന്നതിനായി തമ്മതമ്മില്‍ അഭിമുഖമായിരിക്കും.

وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ ۝٢٥
26

അവര്‍ പറയും: നാം ഇതിനു മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ (അല്ലാഹുവിനെ) ഭയപ്പെടുന്നവരായിരുന്നു.

قَالُوٓاْ إِنَّا كُنَّا قَبۡلُ فِيٓ أَهۡلِنَا مُشۡفِقِينَ ۝٢٦
27

അതിനാല്‍ അല്ലാഹു നമ്മളോട് ദാക്ഷിണ്യം കാണിച്ചു. നരകശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാക്കുകയും ചെയ്തു.

فَمَنَّ ٱللَّهُ عَلَيۡنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ۝٢٧
28

നിശ്ചയമായും ഇതിനു മുമ്പ് നാം അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. അവന്‍ നന്മ ചെയ്യുന്നവനും പരമകാരുണികനും തന്നെയാകുന്നു.

إِنَّا كُنَّا مِن قَبۡلُ نَدۡعُوهُۖ إِنَّهُۥ هُوَ ٱلۡبَرُّ ٱلرَّحِيمُ ۝٢٨
29

ആകയാല്‍ (നബിയേ,) താങ്കള്‍ ഉല്‍ബോധിപ്പിക്കുക. താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്താല്‍ താങ്കള്‍ ഒരു പ്രശ്‌നം വെക്കുന്ന ആളല്ല; ഒരു ഭ്രാന്തനുമല്ല.

فَذَكِّرۡ فَمَآ أَنتَ بِنِعۡمَتِ رَبِّكَ بِكَاهِنٖ وَلَا مَجۡنُونٍ ۝٢٩
30

അതല്ല, (അദ്ദേഹം) ഒരു കവിയാണ്; വല്ല കാലവിപത്തും അദ്ദേഹത്തിന് ബാധിക്കുന്നത് നമുക്ക് കാത്തിരിക്കാം എന്ന് അവര്‍ പറയുന്നുവോ?

أَمۡ يَقُولُونَ شَاعِرٞ نَّتَرَبَّصُ بِهِۦ رَيۡبَ ٱلۡمَنُونِ ۝٣٠
31

താങ്കള്‍ പറയുക: നിങ്ങള്‍ കാത്തിരുന്നുകൊള്ളുക; എന്നാല്‍, നിശ്ചയമായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാകുന്നു.

قُلۡ تَرَبَّصُواْ فَإِنِّي مَعَكُم مِّنَ ٱلۡمُتَرَبِّصِينَ ۝٣١
32

അതല്ലെങ്കില്‍ അവരുടെ ബുദ്ധികള്‍ ഇതുകൊണ്ട് (ഇങ്ങനെ പറയുവാന്‍) അവരോട് കല്‍പിക്കുകയാണോ? അതല്ല പക്ഷേ അവര്‍ ധിക്കാരികളായ ഒരു ജനതയാണ്.

أَمۡ تَأۡمُرُهُمۡ أَحۡلَٰمُهُم بِهَٰذَآۚ أَمۡ هُمۡ قَوۡمٞ طَاغُونَ ۝٣٢
33

അതല്ലെങ്കില്‍ അദ്ദേഹം (മുഹമ്മദ് നബി) ഇത് (ഖുര്‍ആന്‍) സ്വയം കെട്ടിയുണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ? പക്ഷേ, അവര്‍ (അഹങ്കാരം മൂലം) വിശ്വസിക്കുന്നില്ല; (അതാണിതിനെല്ലാം കാരണം).

أَمۡ يَقُولُونَ تَقَوَّلَهُۥۚ بَل لَّا يُؤۡمِنُونَ ۝٣٣
34

എങ്കില്‍ ഇതുപോലെയുള്ള ഒരു സന്ദേശം അവര്‍ കൊണ്ടുവരട്ടെ-അവര്‍ സത്യവാദികളാണെങ്കില്‍!

فَلۡيَأۡتُواْ بِحَدِيثٖ مِّثۡلِهِۦٓ إِن كَانُواْ صَٰدِقِينَ ۝٣٤
35

അതുമല്ല, ഒരു വസ്തുവുമില്ലാതെ അവരങ്ങ് സൃഷ്ടിക്കപ്പെട്ടിരിക്കയാണോ? അതോ അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?

أَمۡ خُلِقُواْ مِنۡ غَيۡرِ شَيۡءٍ أَمۡ هُمُ ٱلۡخَٰلِقُونَ ۝٣٥
36

അതല്ല, അവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചിരിക്കുന്നത്? പക്ഷേ, അവര്‍ ഒന്നും ദൃഢമാക്കുന്നില്ല.

أَمۡ خَلَقُواْ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۚ بَل لَّا يُوقِنُونَ ۝٣٦
37

അതല്ല, അവരുടെ പക്കലാണോ താങ്കളുടെ രക്ഷിതാവിന്റെ ഖജനാവുകള്‍? അതോ അവരാണോ അധികാരം നടത്തുന്നവര്‍?

أَمۡ عِندَهُمۡ خَزَآئِنُ رَبِّكَ أَمۡ هُمُ ٱلۡمُصَۜيۡطِرُونَ ۝٣٧
38

അതല്ല, കയറിച്ചെന്ന് ശ്രദ്ധിച്ചുകേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ? എങ്കില്‍ അവരില്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നവന്‍ ഒരു വ്യക്തമായ ലക്ഷ്യം കൊണ്ടുവരട്ടെ!

أَمۡ لَهُمۡ سُلَّمٞ يَسۡتَمِعُونَ فِيهِۖ فَلۡيَأۡتِ مُسۡتَمِعُهُم بِسُلۡطَٰنٖ مُّبِينٍ ۝٣٨
39

അതല്ല, പെണ്‍മക്കള്‍ അല്ലാഹുവിനും ആണ്‍മക്കള്‍ നിങ്ങള്‍ക്കുമാണോ?

أَمۡ لَهُ ٱلۡبَنَٰتُ وَلَكُمُ ٱلۡبَنُونَ ۝٣٩
40

അല്ലെങ്കില്‍ (നബിയേ,) താങ്കള്‍ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുകയും അതുമൂലം അവര്‍ എന്തെങ്കിലും കടബാധ്യതയാല്‍ വിഷമം അനുഭവിക്കുന്നവരാവുകയും ചെയ്യുന്നുണ്ടോ?

أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ ۝٤٠
41

അതുമല്ലെങ്കില്‍ അവരുടെ അടുക്കല്‍ വല്ല അദൃശ്യജ്ഞാനവും ഉണ്ടായിരിക്കുകയും എന്നിട്ട് അതവര്‍ എഴുതുകയും ചെയ്യുന്നുണ്ടോ? (അതിന്റെ അടിസ്ഥാനത്തിലാണോ അവര്‍ നബിയെ എതിര്‍ക്കുന്നത്?)

أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ ۝٤١
42

അതല്ല, അവര്‍ വല്ല കുതന്ത്രവും ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ ആ സത്യനിഷേധികള്‍ തന്നെയാണ് പരാജയപ്പെടുത്തപ്പെടുന്നവര്‍.

أَمۡ يُرِيدُونَ كَيۡدٗاۖ فَٱلَّذِينَ كَفَرُواْ هُمُ ٱلۡمَكِيدُونَ ۝٤٢
43

അതല്ല, അല്ലാഹു ഒഴികെ അവര്‍ക്ക് വല്ല ഇലാഹുമുണ്ടോ? അവര്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു എത്ര പരിശുദ്ധന്‍!

أَمۡ لَهُمۡ إِلَٰهٌ غَيۡرُ ٱللَّهِۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ ۝٤٣
44

ആകാശത്തു നിന്ന് ഒരു കഷ്ണം വീഴുന്നതായി കണ്ടാലും അവര്‍ പറയും, ഇത് അട്ടിയാക്കപ്പെട്ട മേഘമാണ് എന്ന്.

وَإِن يَرَوۡاْ كِسۡفٗا مِّنَ ٱلسَّمَآءِ سَاقِطٗا يَقُولُواْ سَحَابٞ مَّرۡكُومٞ ۝٤٤
45

ആകയാല്‍ അവര്‍ മരണമടയുന്ന ആ ദിവസത്തെ കണ്ടുമുട്ടുന്നതുവരെ (നബിയേ,) താങ്കള്‍ അവരെ വിട്ടേക്കുക.

فَذَرۡهُمۡ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي فِيهِ يُصۡعَقُونَ ۝٤٥
46

അതായത് അവരുടെ കുതന്ത്രമൊന്നും അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടാത്ത, അവര്‍ സഹായിക്കപ്പെടാത്ത ആ ദിവസം!

يَوۡمَ لَا يُغۡنِي عَنۡهُمۡ كَيۡدُهُمۡ شَيۡـٔٗا وَلَا هُمۡ يُنصَرُونَ ۝٤٦
47

നിശ്ചയമായും അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അതല്ലാത്ത ശിക്ഷയുമുണ്ട്. പക്ഷേ, അവരില്‍ അധികമാളുകളും അറിയുന്നില്ല.

وَإِنَّ لِلَّذِينَ ظَلَمُواْ عَذَابٗا دُونَ ذَٰلِكَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٤٧
48

(നബിയേ,) താങ്കളുടെ രക്ഷിതാവിന്റെ വിധി (അവരെ സംബന്ധിച്ച്) ഉണ്ടാകുന്നതുവരെ താങ്കള്‍ ക്ഷമിക്കുക. താങ്കളെ നാം കാത്തുരക്ഷിക്കുക തന്നെ ചെയ്യും. എഴുന്നേല്‍ക്കുന്ന സമയത്ത് താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.

وَٱصۡبِرۡ لِحُكۡمِ رَبِّكَ فَإِنَّكَ بِأَعۡيُنِنَاۖ وَسَبِّحۡ بِحَمۡدِ رَبِّكَ حِينَ تَقُومُ ۝٤٨
49

രാത്രിയില്‍ നിന്നും (അല്‍പസമയവും) നക്ഷത്രങ്ങള്‍ അസ്തമിക്കുമ്പോഴും അവന് തസ്ബീഹ് നടത്തുക.

وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَإِدۡبَٰرَ ٱلنُّجُومِ ۝٤٩