Sunday, 11 October 2026 Hijri: — 05:57:29 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അന്നജ്മ് النجم An-Najm

Surah 53 മക്കിയ്യ • مكية • Makkiyah 62 ആയത്തുകൾ • 62 Ayahs

സൂറത്ത് അന്നജ്മ് (An-Najm), ഖുർആൻ അധ്യായം 53 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 62 ആയത്തുകൾ വായിക്കുക. Read Surah An-Najm with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

നക്ഷത്രം തന്നെയാണ് (സത്യം), അത് അസ്തമിക്കുമ്പോള്‍.

وَٱلنَّجۡمِ إِذَا هَوَىٰ ۝١
2

നിങ്ങളുടെ കൂട്ടുകാരന്‍ (നബി) അറിയാതെ വഴി തെറ്റിയിട്ടില്ല. മനഃപൂര്‍വം സത്യമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുമില്ല.

مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ ۝٢
3

അദ്ദേഹം ദേഹേച്ഛക്കൊത്ത് സംസാരിക്കുകയില്ല.

وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ۝٣
4

അത് അദ്ദേഹത്തിന് നല്‍കപ്പെടുന്ന വഹ്‌യ് (ദിവ്യബോധനം) മാത്രമാണ്.

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ۝٤
5

വമ്പിച്ച കഴിവുകള്‍ ഉള്ള ഒരുവന്‍ അദ്ദേഹത്തിന് അത് പഠിപ്പിച്ചിരിക്കുന്നു.

عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ ۝٥
6

(അതെ,) തികഞ്ഞ ബുദ്ധിശക്തിയും പ്രാബല്യവുമുള്ള ഒരുവന്‍. അങ്ങനെ അദ്ദേഹം ശരിക്ക് നിലകൊണ്ടു. (സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.)

ذُو مِرَّةٖ فَٱسۡتَوَىٰ ۝٦
7

അദ്ദേഹം സമുന്നത നഭോമണ്ഡലത്തിലായ സ്ഥിതിയില്‍.

وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ ۝٧
8

പിന്നീട് അടുത്തു. കൂടുതല്‍ അടുത്തുവന്നു.

ثُمَّ دَنَا فَتَدَلَّىٰ ۝٨
9

എന്നിട്ട് രണ്ടു വില്ലിന്റെ അളവിലായി. അല്ലെങ്കില്‍ അതിലും കൂടുതല്‍ അടുപ്പത്തിലായിത്തീര്‍ന്നു.

فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ ۝٩
10

എന്നിട്ട് അദ്ദേഹം അല്ലാഹുവിന്റെ ദാസന് ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.

فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ ۝١٠
11

അദ്ദേഹം (നബി) കണ്ടതിനെ (അദ്ദേഹത്തിന്റെ) ഹൃദയം നിഷേധിച്ചിട്ടില്ല.

مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ ۝١١
12

എന്നിരിക്കെ താന്‍ കാണുന്നതിന്റെ പേരില്‍ അദ്ദേഹത്തോട് നിങ്ങള്‍ (സംശയിച്ച്) തര്‍ക്കിക്കുകയാണോ?

أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ۝١٢
13

നിശ്ചയമായും മറ്റൊരു പ്രാവശ്യവും താന്‍ (നബി) അദ്ദേഹത്തെ (ജിബ്‌രീലിനെ) കണ്ടിട്ടുണ്ട്.

وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ ۝١٣
14

സിദ്‌റത്തുല്‍ മുന്‍തഹായുടെ അടുത്തുവെച്ച്.

عِندَ سِدۡرَةِ ٱلۡمُنتَهَىٰ ۝١٤
15

അതിന്റെ അടുത്താണ് ആവാസത്തിന്റെ സ്വര്‍ഗം.

عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ ۝١٥
16

അതായത് ആ ഇലന്തമരത്തെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരുന്നപ്പോള്‍.

إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ ۝١٦
17

(നബിയുടെ) കാഴ്ച തെറ്റിപ്പോയിട്ടില്ല. അത് ക്രമം വിട്ടിട്ടുമില്ല.

مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ ۝١٧
18

നിശ്ചയമായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പലതും അദ്ദേഹം കാണുകയുണ്ടായി.

لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ ۝١٨
19

എന്നാല്‍, ലാത്തിനെയും ഉസ്സായെയും കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? (അവ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളതാണോ?)

أَفَرَءَيۡتُمُ ٱللَّٰتَ وَٱلۡعُزَّىٰ ۝١٩
20

മറ്റെ മൂന്നാമത്തെ മനാത്തിനെ കുറിച്ചും?

وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ ۝٢٠
21

നിങ്ങള്‍ക്ക് ആണും അവന് (അല്ലാഹുവിന്) പെണ്ണുമോ?

أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ ۝٢١
22

അങ്ങനെയാണെങ്കില്‍ അത് അനീതിപരമായ ഒരു പങ്കുവെക്കലാണ്.

تِلۡكَ إِذٗا قِسۡمَةٞ ضِيزَىٰٓ ۝٢٢
23

അത് നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകള്‍ മാത്രമാണ്. അതിനെപ്പറ്റി യാതൊരു ലക്ഷ്യവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല. വെറും ഊഹത്തെയും തങ്ങളുടെ മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയുമല്ലാതെ അവര്‍ (ആ മുശ്‌രിക്കുകള്‍) പിന്‍പറ്റുന്നില്ല. (വാസ്തവത്തില്‍) അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നേര്‍മാര്‍ഗം വന്നുകിട്ടിയിട്ടുണ്ടുതാനും. (എന്നിട്ടും അവര്‍ അവയെ കൈവിടുന്നില്ല.)

إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ ۝٢٣
24

അതല്ല, മനുഷ്യന് അവന്‍ കൊതിക്കുന്നതെല്ലാം ലഭിക്കുമെന്നുണ്ടോ?

أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ ۝٢٤
25

എന്നാല്‍, പരലോകവും ഇഹലോകവും അല്ലാഹുവിന്റേതാണ്.

فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ ۝٢٥
26

ആകാശങ്ങളില്‍ എത്രയോ മലക്കുകളുണ്ട്. അല്ലാഹു ഉദ്ദേശിക്കുകയും അവര്‍ തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശ ചെയ്യുവാന്‍) അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ ആ മലക്കുകളുടെ ശുപാര്‍ശ ഒട്ടും പ്രയോജനപ്പെടുകയില്ല.

۞ وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ ۝٢٦
27

നിശ്ചയമായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ പെണ്ണുങ്ങളുടെ നാമകരണം (പോലെ) മലക്കുകള്‍ക്ക് നാമകരണം ചെയ്യുന്നു.

إِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ لَيُسَمُّونَ ٱلۡمَلَٰٓئِكَةَ تَسۡمِيَةَ ٱلۡأُنثَىٰ ۝٢٧
28

അവര്‍ക്ക് അതിനെക്കുറിച്ച് ഒരു അറിവും ഇല്ലതാനും. അവര്‍ ഊഹത്തെ മാത്രമാണ് പിന്‍പറ്റുന്നത്. ഊഹമാകട്ടെ, സത്യത്തെക്കുറിച്ച് ഒട്ടും ഉപകരിക്കുന്നതേയല്ല.

وَمَا لَهُم بِهِۦ مِنۡ عِلۡمٍۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّۖ وَإِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـٔٗا ۝٢٨
29

(നബിയേ,) അതുകൊണ്ട് നമ്മുടെ സ്മരണവിട്ട് തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ഉദ്ദേശിക്കുകയും ചെയ്യുന്നവരില്‍ നിന്ന് താങ്കള്‍ ഒഴിഞ്ഞുമാറിക്കൊള്ളുക.

فَأَعۡرِضۡ عَن مَّن تَوَلَّىٰ عَن ذِكۡرِنَا وَلَمۡ يُرِدۡ إِلَّا ٱلۡحَيَوٰةَ ٱلدُّنۡيَا ۝٢٩
30

അവരുടെ അറിവില്‍ നിന്നുള്ള ആകെത്തുകയാണത്. താങ്കളുടെ രക്ഷിതാവ് തന്നെയാണ് അവന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെക്കുറിച്ച് ഏറ്റവും അറിയുന്നവന്‍. നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിയുന്നവനും അവന്‍ തന്നെ.

ذَٰلِكَ مَبۡلَغُهُم مِّنَ ٱلۡعِلۡمِۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِمَنِ ٱهۡتَدَىٰ ۝٣٠
31

ആകാശഭൂമിയിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. തിന്മ ചെയ്തവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പ്രതിഫലം നല്‍കുവാനും നന്മ ചെയ്തവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം (സ്വര്‍ഗീയാനുഗ്രഹങ്ങള്‍) നല്‍കുവാനും വേണ്ടിയത്രെ (സന്മാര്‍ഗികളില്‍ നിന്ന് ദുര്‍മാര്‍ഗികളെ അവന്‍ വേര്‍തിരിച്ചത്).

وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ لِيَجۡزِيَ ٱلَّذِينَ أَسَٰٓـُٔواْ بِمَا عَمِلُواْ وَيَجۡزِيَ ٱلَّذِينَ أَحۡسَنُواْ بِٱلۡحُسۡنَى ۝٣١
32

(നന്മ ചെയ്യുന്നവര്‍) വലിയ പാപങ്ങളും നീചവൃത്തികളും വിട്ടകന്നുനില്‍ക്കുന്നവരാണ്. പക്ഷേ, നിസ്സാരതെറ്റുകള്‍ ഒഴികെ. (അത് സംഭവിച്ചേക്കാം.) താങ്കളുടെ രക്ഷിതാവ് പാപം പൊറുക്കുന്നതില്‍ വിശാലത കാണിക്കുന്നവന്‍ തന്നെയാണ്. ഭൂമിയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ച അവസരത്തിലും, നിങ്ങള്‍ മാതാക്കളുടെ ഉദരങ്ങളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരുന്നപ്പോഴും (എല്ലാംതന്നെ) നിങ്ങളെക്കുറിച്ച് അവന്‍ ഏറ്റവും അറിയുന്നവനാകുന്നു. അതുകൊണ്ട് സ്വന്തത്തെ നിങ്ങള്‍ പരിശുദ്ധരാക്കി പൊക്കിക്കാട്ടരുത്. ഭയഭക്തിയുള്ളവനെക്കുറിച്ച് അവന്‍ ഏറ്റവും അറിയുന്നവനാകുന്നു.

ٱلَّذِينَ يَجۡتَنِبُونَ كَبَٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ إِلَّا ٱللَّمَمَۚ إِنَّ رَبَّكَ وَٰسِعُ ٱلۡمَغۡفِرَةِۚ هُوَ أَعۡلَمُ بِكُمۡ إِذۡ أَنشَأَكُم مِّنَ ٱلۡأَرۡضِ وَإِذۡ أَنتُمۡ أَجِنَّةٞ فِي بُطُونِ أُمَّهَٰتِكُمۡۖ فَلَا تُزَكُّوٓاْ أَنفُسَكُمۡۖ هُوَ أَعۡلَمُ بِمَنِ ٱتَّقَىٰٓ ۝٣٢
33

എന്നാല്‍ (നബിയേ,) പിന്തിരിഞ്ഞുകളഞ്ഞ ഒരുവനെ താങ്കള്‍ കണ്ടുവോ?

أَفَرَءَيۡتَ ٱلَّذِي تَوَلَّىٰ ۝٣٣
34

അവന്‍ അല്‍പം കൊടുക്കുകയും പിന്നെ നിറുത്തിക്കളയുകയും ചെയ്തു.

وَأَعۡطَىٰ قَلِيلٗا وَأَكۡدَىٰٓ ۝٣٤
35

അവന്റെ അടുത്ത് വല്ല അദൃശ്യജ്ഞാനവുമുണ്ടായിട്ട് (അതുവഴി) അവന്‍ കണ്ടറിയുന്നുണ്ടോ?

أَعِندَهُۥ عِلۡمُ ٱلۡغَيۡبِ فَهُوَ يَرَىٰٓ ۝٣٥
36

അഥവാ, മൂസായുടെ ഏടുകളില്‍ ഉള്ളതിനെപ്പറ്റി അവന് അറിവ് ലഭിച്ചിട്ടില്ലേ?

أَمۡ لَمۡ يُنَبَّأۡ بِمَا فِي صُحُفِ مُوسَىٰ ۝٣٦
37

(ബാധ്യതകള്‍) നിറവേറ്റിയ ഇബ്രാഹീമിന്റെ (ഏടുകളില്‍ ഉള്ളതിനെപ്പറ്റി)യും?

وَإِبۡرَٰهِيمَ ٱلَّذِي وَفَّىٰٓ ۝٣٧
38

അതായത് കുറ്റം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ കുറ്റം വഹിക്കുകയില്ല എന്ന്.

أَلَّا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰ ۝٣٨
39

മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.

وَأَن لَّيۡسَ لِلۡإِنسَٰنِ إِلَّا مَا سَعَىٰ ۝٣٩
40

തന്റെ പ്രവര്‍ത്തനം പിന്നീട് അവന് കാണിക്കപ്പെടുക തന്നെ ചെയ്യുമെന്നും.

وَأَنَّ سَعۡيَهُۥ سَوۡفَ يُرَىٰ ۝٤٠
41

പിന്നീട് അവന് അതിന്റെ പ്രതിഫലം പരിപൂര്‍ണമായി നല്‍കപ്പെടുമെന്നും.

ثُمَّ يُجۡزَىٰهُ ٱلۡجَزَآءَ ٱلۡأَوۡفَىٰ ۝٤١
42

താങ്കളുടെ രക്ഷിതാവിങ്കലേക്ക് തന്നെയാണ് എല്ലാം ചെന്നെത്തുന്നത് എന്നും.

وَأَنَّ إِلَىٰ رَبِّكَ ٱلۡمُنتَهَىٰ ۝٤٢
43

അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നത് എന്നും.

وَأَنَّهُۥ هُوَ أَضۡحَكَ وَأَبۡكَىٰ ۝٤٣
44

അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നതെന്നും.

وَأَنَّهُۥ هُوَ أَمَاتَ وَأَحۡيَا ۝٤٤
45

അവന്‍ തന്നെയാണ് ആണ്, പെണ്ണ് എന്നീ രണ്ടിണകളെ സൃഷ്ടിച്ചതെന്നും.

وَأَنَّهُۥ خَلَقَ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰ ۝٤٥
46

ഒരു ഇന്ദ്രിയബിന്ദുവില്‍ നിന്ന്-അത് (ഗര്‍ഭാശയത്തില്‍) സ്രവിക്കപ്പെടുമ്പോള്‍.

مِن نُّطۡفَةٍ إِذَا تُمۡنَىٰ ۝٤٦
47

അവന്റെ മേല്‍ തന്നെയാണ് മറ്റെ സൃഷ്ടിക്കലും (പുനര്‍ജീവിപ്പിക്കലും) എന്നും.

وَأَنَّ عَلَيۡهِ ٱلنَّشۡأَةَ ٱلۡأُخۡرَىٰ ۝٤٧
48

അവന്‍ തന്നെയാണ് (മനുഷ്യനെ) ധനികനാക്കിയതും (ധനത്തിന്റെ) സൂക്ഷിപ്പുകാരനാക്കിയതും എന്നും.

وَأَنَّهُۥ هُوَ أَغۡنَىٰ وَأَقۡنَىٰ ۝٤٨
49

അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്റെ രക്ഷിതാവ് എന്നും.

وَأَنَّهُۥ هُوَ رَبُّ ٱلشِّعۡرَىٰ ۝٤٩
50

അവന്‍ തന്നയാണ് ആദ്യസമുദായമായ ആദിനെ നശിപ്പിച്ചതെന്നും.

وَأَنَّهُۥٓ أَهۡلَكَ عَادًا ٱلۡأُولَىٰ ۝٥٠
51

സമൂദ് സമുദായത്തെയും; എന്നിട്ട് (അവരില്‍ നിന്ന് ആരെയും) അവന്‍ ബാക്കിയാക്കിയില്ല.

وَثَمُودَاْ فَمَآ أَبۡقَىٰ ۝٥١
52

അതിന്റെ മുമ്പ് നൂഹിന്റെ ജനതയെയും (അവന്‍ നശിപ്പിച്ചിട്ടുണ്ട്). അവര്‍ ഏറ്റവും അക്രമം ചെയ്തവരും ഏറ്റവും ധിക്കാരം പ്രവര്‍ത്തിച്ചവരും തന്നെയായിരുന്നു.

وَقَوۡمَ نُوحٖ مِّن قَبۡلُۖ إِنَّهُمۡ كَانُواْ هُمۡ أَظۡلَمَ وَأَطۡغَىٰ ۝٥٢
53

കീഴ്‌മേലായി മറിഞ്ഞുകിടക്കുന്ന ആ രാജ്യത്തെ അവന്‍ വീഴ്ത്തുകയുമുണ്ടായി.

وَٱلۡمُؤۡتَفِكَةَ أَهۡوَىٰ ۝٥٣
54

എന്നിട്ട് അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തു.

فَغَشَّىٰهَا مَا غَشَّىٰ ۝٥٤
55

എന്നിരിക്കെ (മനുഷ്യാ,) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെക്കുറിച്ചാണ് നീ സംശയിക്കുന്നത്?

فَبِأَيِّ ءَالَآءِ رَبِّكَ تَتَمَارَىٰ ۝٥٥
56

ഇദ്ദേഹം (നബി) പൂര്‍വികന്മാരായ താക്കീതുകാരില്‍ പെട്ട ഒരു താക്കീതുകാരനാകുന്നു.

هَٰذَا نَذِيرٞ مِّنَ ٱلنُّذُرِ ٱلۡأُولَىٰٓ ۝٥٦
57

ആസന്നമായ ആ സംഭവം (ഇതാ) അടുത്തുകഴിഞ്ഞു.

أَزِفَتِ ٱلۡأٓزِفَةُ ۝٥٧
58

അല്ലാഹുവിനു പുറമെ അതിനെ തട്ടിയകറ്റുന്ന ഒരു ശക്തിയുമില്ല.

لَيۡسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ ۝٥٨
59

എന്നിരിക്കെ ഈ വാര്‍ത്തയെ (ഖുര്‍ആനെ) ക്കുറിച്ചാണോ നിങ്ങള്‍ അത്ഭുതപ്പെടുന്നത്?

أَفَمِنۡ هَٰذَا ٱلۡحَدِيثِ تَعۡجَبُونَ ۝٥٩
60

നിങ്ങള്‍ ചിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും?

وَتَضۡحَكُونَ وَلَا تَبۡكُونَ ۝٦٠
61

നിങ്ങളാവട്ടെ അശ്രദ്ധ കാട്ടുന്നവരും വിനോദം കൊള്ളുന്നവരുമാകുന്നു.

وَأَنتُمۡ سَٰمِدُونَ ۝٦١
62

അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്തുകൊള്ളുക.

فَٱسۡجُدُواْۤ لِلَّهِۤ وَٱعۡبُدُواْ۩ ۝٦٢