Sunday, 11 October 2026 Hijri: — 05:57:32 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ അലഖ് العلق Al-Alaq

Surah 96 മക്കിയ്യ • مكية • Makkiyah 19 ആയത്തുകൾ • 19 Ayahs

സൂറത്ത് അൽ അലഖ് (Al-Alaq), ഖുർആൻ അധ്യായം 96 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 19 ആയത്തുകൾ വായിക്കുക. Read Surah Al-Alaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സൃഷ്ടിച്ചവനായ താങ്കളുടെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക.

ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ ۝١
2

അവന്‍ മനുഷ്യനെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.

خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ ۝٢
3

ഓതുക, താങ്കളുടെ റബ്ബ് അത്യുദാരനാകുന്നു.

ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ ۝٣
4

അവന്‍ പേന കൊണ്ട് (എഴുത്ത്) പഠിപ്പിച്ചവനാണ്.

ٱلَّذِي عَلَّمَ بِٱلۡقَلَمِ ۝٤
5

തനിക്കറിയാത്തത് മനുഷ്യനവന്‍ പഠിപ്പിച്ചിരിക്കുന്നു.

عَلَّمَ ٱلۡإِنسَٰنَ مَا لَمۡ يَعۡلَمۡ ۝٥
6

അറിയുക, നിശ്ചയമായും മനുഷ്യന്‍ അതിരുവിട്ടുപോകുന്നു.

كـَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ ۝٦
7

താന്‍ സ്വയംപര്യാപ്തനാണെന്ന് വിചാരിച്ചതുകൊണ്ട്,

أَن رَّءَاهُ ٱسۡتَغۡنَىٰٓ ۝٧
8

(മനുഷ്യാ,) നിന്റെ റബ്ബിങ്കലേക്കു തന്നെയാണ് നിന്റെ മടക്കം.

إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ ۝٨
9

അദ്ദേഹത്തെ തടയുന്നവനെ നീ കണ്ടുവോ?

أَرَءَيۡتَ ٱلَّذِي يَنۡهَىٰ ۝٩
10

ഒരു അടിമ നമസ്‌കരിക്കുമ്പോള്‍

عَبۡدًا إِذَا صَلَّىٰٓ ۝١٠
11

നീ കണ്ടുവോ, ആ അടിമ സന്മാര്‍ഗത്തിലാവുകയും

أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ ۝١١
12

തഖ്‌വാ കൊണ്ട് കല്‍പിക്കുകയുമാണെങ്കില്‍,

أَوۡ أَمَرَ بِٱلتَّقۡوَىٰٓ ۝١٢
13

നീ കണ്ടുവോ, ആ തടയുന്നവന്‍ സത്യനിഷേധിയും (അതില്‍ നിന്ന്) തിരിഞ്ഞുപോന്നവനും ആണെങ്കില്‍ (എന്തായിരിക്കും അവസ്ഥ?)

أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ ۝١٣
14

നിശ്ചയമായും അല്ലാഹു കാണുന്നുണ്ടെന്ന് അവന്‍ അറിഞ്ഞിട്ടില്ലേ?

أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ ۝١٤
15

വേണ്ടാ, അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചുവലിക്കുകതന്നെ ചെയ്യും.

كـَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ ۝١٥
16

കള്ളവാദിയും കുറ്റക്കാരിയുമായ കുടുമ.

نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ ۝١٦
17

എന്നിട്ട് അവന്‍ തന്റെ സഭക്കാരെ വിളിച്ചുകൊള്ളട്ടെ;

فَلۡيَدۡعُ نَادِيَهُۥ ۝١٧
18

സബാനിയാക്കളെ നാമും വിളിച്ചുകൊള്ളാം.

سَنَدۡعُ ٱلزَّبَانِيَةَ ۝١٨
19

വേണ്ടാ, (നബിയേ,) താങ്കള്‍ അവനെ അനുസരിക്കരുത്. താങ്കള്‍ സുജൂദ് ചെയ്യുകയും (അല്ലാഹുവിങ്കലേക്ക്) അടുക്കുകയും ചെയ്തുകൊള്ളുക.

كـَلَّا لَا تُطِعۡهُ وَٱسۡجُدۡۤ وَٱقۡتَرِب۩ ۝١٩