Sunday, 11 October 2026 Hijri: — 05:57:45 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ അൻആം الأنعام Al-Anam

Surah 6 മക്കിയ്യ • مكية • Makkiyah 165 ആയത്തുകൾ • 165 Ayahs

സൂറത്ത് അൽ അൻആം (Al-Anam), ഖുർആൻ അധ്യായം 6 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 165 ആയത്തുകൾ വായിക്കുക. Read Surah Al-Anam with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ആകാശഭൂമികളെ സൃഷ്ടിക്കുകയും ഇരുട്ടുകളെയും പ്രകാശത്തെയും ഉണ്ടാക്കുകയും ചെയ്‌ത അല്ലാഹുവിനാണ്‌ സര്‍വസ്‌തുതിയും. എന്നിട്ടും സത്യനിഷേധികള്‍ അവരുടെ രക്ഷിതാവിന്‌ സമന്മാരെ ഉണ്ടാക്കുന്നു!

ٱلۡحَمۡدُ لِلَّهِ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَۖ ثُمَّ ٱلَّذِينَ كَفَرُواْ بِرَبِّهِمۡ يَعۡدِلُونَ ۝١
2

അവന്‍ നിങ്ങളെ കളിമണ്ണുകൊണ്ട്‌ സൃഷ്ടിച്ചവനാണ്‌; പിന്നെ ഒരു അവധി വിധിച്ചു. അവന്റെയടുക്കല്‍ നിശ്ചിതമായ (മറ്റൊരു) അവധിയുണ്ട്‌. എന്നിട്ടും നിങ്ങള്‍ സംശയിക്കുന്നു.

هُوَ ٱلَّذِي خَلَقَكُم مِّن طِينٖ ثُمَّ قَضَىٰٓ أَجَلٗاۖ وَأَجَلٞ مُّسَمًّى عِندَهُۥۖ ثُمَّ أَنتُمۡ تَمۡتَرُونَ ۝٢
3

ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവാണവന്‍. നിങ്ങളുടെ രഹസ്യവും പരസ്യവും മുഴുവന്‍ പ്രവൃത്തികളും അവന്‍ അറിയുന്നു

وَهُوَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَفِي ٱلۡأَرۡضِ يَعۡلَمُ سِرَّكُمۡ وَجَهۡرَكُمۡ وَيَعۡلَمُ مَا تَكۡسِبُونَ ۝٣
4

തങ്ങളുടെ രക്ഷിതാവിന്റെ ഏതൊരു ലക്ഷ്യം വന്നുകിട്ടിയാലും അതിനെ അവര്‍അവഗണിച്ച്‌ പിന്തിരിഞ്ഞുകളയുകയേ ചെയ്‌തിട്ടുള്ളൂ!

وَمَا تَأۡتِيهِم مِّنۡ ءَايَةٖ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ ۝٤
5

അങ്ങനെ തങ്ങള്‍ക്ക്‌ സത്യം (ഖുര്‍ആന്‍) വന്നുകിട്ടിയപ്പോള്‍ അതിനെയും അവര്‍ നിഷേധിച്ചു. എന്നാല്‍, തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നതിന്റെ പുലര്‍ച്ച അവര്‍ക്ക്‌ വഴിയെ അനുഭവപ്പെടും

فَقَدۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَسَوۡفَ يَأۡتِيهِمۡ أَنۢبَٰٓؤُاْ مَا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٥
6

അവര്‍ക്ക്‌ മുമ്പ്‌ എത്ര തലമുറകളെയാണ്‌ നാം നശിപ്പിച്ചിട്ടുള്ളതെന്ന്‌ അവര്‍ അറിഞ്ഞിട്ടില്ലേ? നിങ്ങള്‍ക്ക്‌ നാം സ്വാധീനമാക്കിത്തന്നിട്ടില്ലാത്ത കാര്യങ്ങള്‍ ഭൂമിയില്‍ അവര്‍ക്ക്‌ നാം സ്വാധീനമാക്കിക്കൊടുത്തിരുന്നു. അവര്‍ക്ക്‌ നാം ധാരാളം മഴ ഇറക്കിക്കൊടുക്കുകയും അവരുടെ താഴ്‌ഭാഗങ്ങളില്‍ കൂടി നാം നദികളെ ഒഴുകുന്നതാക്കുകയും ചെയ്‌തു. എന്നിട്ട്‌, പാപങ്ങള്‍ നിമിത്തം അവരെ നാം നശിപ്പിച്ചു. അവര്‍ക്കു ശേഷം മറ്റു ചില തലമുറകളെ നാം സൃഷ്ടിക്കുകയുമുണ്ടായി

أَلَمۡ يَرَوۡاْ كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ مَّكَّنَّٰهُمۡ فِي ٱلۡأَرۡضِ مَا لَمۡ نُمَكِّن لَّكُمۡ وَأَرۡسَلۡنَا ٱلسَّمَآءَ عَلَيۡهِم مِّدۡرَارٗا وَجَعَلۡنَا ٱلۡأَنۡهَٰرَ تَجۡرِي مِن تَحۡتِهِمۡ فَأَهۡلَكۡنَٰهُم بِذُنُوبِهِمۡ وَأَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ ۝٦
7

കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം താങ്കള്‍ക്ക്‌ നാം ഇറക്കിത്തരികയും സ്വന്തം കൈകള്‍കൊണ്ട്‌ അത്‌ തൊടുകയും ചെയ്‌തിരുന്നാലും ഇത്‌ വ്യക്തമായ മാരണം തന്നെയാണ്‌ എന്നാണ്‌ സത്യനിഷേധികള്‍ പറയുക.

وَلَوۡ نَزَّلۡنَا عَلَيۡكَ كِتَٰبٗا فِي قِرۡطَاسٖ فَلَمَسُوهُ بِأَيۡدِيهِمۡ لَقَالَ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٧
8

നബിയുടെ അടുക്കലേക്ക്‌ (അദ്ദേഹത്തെ സത്യമാക്കുന്ന) ഒരു `മലക്കിനെ' (ഞങ്ങള്‍ കാണും വിധം) അയക്കപ്പെടാത്തതെന്തുകൊണ്ട്‌ എന്നവര്‍ ചോദിക്കുന്നു. നാം മലക്കിനെ അയച്ചിരുന്നുവെങ്കില്‍ കാര്യം ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട്‌ അവര്‍ക്ക്‌ ഇട നല്‍കപ്പെടുകയില്ല.

وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ مَلَكٞۖ وَلَوۡ أَنزَلۡنَا مَلَكٗا لَّقُضِيَ ٱلۡأَمۡرُ ثُمَّ لَا يُنظَرُونَ ۝٨
9

റസൂലിനെ`മലക്കാ'ക്കിയിരുന്നുവെങ്കില്‍ ആ `മലക്കിനെ'യും നാം ഒരു പുരുഷനാക്കുകയും (ഇപ്പോള്‍) വെച്ചുകൊണ്ടിരിക്കുന്ന സംശയങ്ങള്‍ അവര്‍ക്ക്‌ (അപ്പോഴും) നാം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു

وَلَوۡ جَعَلۡنَٰهُ مَلَكٗا لَّجَعَلۡنَٰهُ رَجُلٗا وَلَلَبَسۡنَا عَلَيۡهِم مَّا يَلۡبِسُونَ ۝٩
10

നിശ്ചയമായും താങ്കള്‍ക്ക്‌ മുമ്പുണ്ടായിരുന്ന ദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. അങ്ങനെ അവരില്‍ നിന്ന്‌ പരിഹസിച്ചവര്‍ക്ക്‌ തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത്‌ സംഭവിക്കുക തന്നെ ചെയ്‌തു.

وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝١٠
11

നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും എന്നിട്ട്‌ സത്യനിഷേധികളുടെ പരിണാമം എങ്ങനെയാണുണ്ടായതെന്ന്‌ നോക്കിക്കാണുകയും ചെയ്യുക എന്ന്‌ അവരോട്‌ താങ്കള്‍ പറയുക.

قُلۡ سِيرُواْ فِي ٱلۡأَرۡضِ ثُمَّ ٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُكَذِّبِينَ ۝١١
12

ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണെന്ന്‌ താങ്കള്‍ അവരോട്‌ ചോദിക്കുക. അവ അല്ലാഹുവിനുള്ളതാണെന്ന്‌ താങ്കള്‍ പറയുക. കരുണ തന്റെ ബാധ്യതയാക്കിയിരിക്കയാണവന്‍. പുനരുത്ഥാന ദിവസം അവന്‍ നിങ്ങളെ നിശ്ചയമായും ഒരുമിച്ചുകൂട്ടും; അതില്‍ ഒട്ടും സംശയമില്ല. തങ്ങള്‍ക്ക്‌ തന്നെ നഷ്ടമുണ്ടാക്കിയവര്‍ ഒരിക്കലും വിശ്വസിക്കുന്നതല്ല.

قُل لِّمَن مَّا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قُل لِّلَّهِۚ كَتَبَ عَلَىٰ نَفۡسِهِ ٱلرَّحۡمَةَۚ لَيَجۡمَعَنَّكُمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ لَا رَيۡبَ فِيهِۚ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ۝١٢
13

രാപ്പകലുകളില്‍ സ്ഥിതിചെയ്യുന്ന വസ്‌തുക്കളെല്ലാം അല്ലാഹുവിനുള്ളതാണ്‌. അവന്‍ എല്ലാം കേള്‍ക്കുന്നവനും സര്‍വവും അറിയുന്നവനുമാകുന്നു

۞ وَلَهُۥ مَا سَكَنَ فِي ٱلَّيۡلِ وَٱلنَّهَارِۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝١٣
14

ചോദിക്കുക: ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹു അല്ലാത്തവരെയാ ണോ ഞാന്‍ ആരാധ്യനാക്കേണ്ടത്‌? അവന്‍ എല്ലാവര്‍ക്കും ഉപജീവനം നല്‍കുന്നു. അവന്‌ ഉപജീവനം നല്‍കപ്പെടുന്നില്ല. താങ്കള്‍ പറയുക: മുസ്‌ലിംകളില്‍ ഒന്നാമത്തവന്‍ ഞാനായിരിക്കണമെന്നും ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുതെന്നും ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്‌.

قُلۡ أَغَيۡرَ ٱللَّهِ أَتَّخِذُ وَلِيّٗا فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَهُوَ يُطۡعِمُ وَلَا يُطۡعَمُۗ قُلۡ إِنِّيٓ أُمِرۡتُ أَنۡ أَكُونَ أَوَّلَ مَنۡ أَسۡلَمَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ۝١٤
15

എന്റെ രക്ഷിതാവിന്റെ കല്‍പന ഞാന്‍ ലംഘിച്ചാല്‍ ഭയങ്കരമായൊരു ദിവസത്തെ ശിക്ഷയെ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു എന്ന്‌ താങ്കള്‍ പറയുക

قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ۝١٥
16

അന്ന്‌ ശിക്ഷയില്‍ നിന്ന്‌ ആര്‍ ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു അനുഗ്രഹിക്കുക തന്നെ ചെയ്‌തു. അതൊരു വ്യക്തമായ വിജയം തന്നെയാണ്‌.

مَّن يُصۡرَفۡ عَنۡهُ يَوۡمَئِذٖ فَقَدۡ رَحِمَهُۥۚ وَذَٰلِكَ ٱلۡفَوۡزُ ٱلۡمُبِينُ ۝١٦
17

അല്ലാഹു താങ്കള്‍ക്ക്‌ വല്ല ദോഷവും ഏല്‍പിക്കുകയാണെങ്കില്‍ അവനല്ലാതെ അതിനെ അകറ്റുവാന്‍ ആരുമില്ല. ഇനി അവന്‍ വല്ല ഗുണവും നല്‍കുന്ന പക്ഷം, അവന്‍ സര്‍വകാര്യങ്ങള്‍ക്കും കഴിവുള്ളവനാകുന്നു.

وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يَمۡسَسۡكَ بِخَيۡرٖ فَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ۝١٧
18

അവന്‍ തന്റെ അടിമകളുടെ മേല്‍ പരമാധികാരമുള്ളവനാകുന്നു. യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും സൂക്ഷ്‌മമായി അറിയുന്നവനുമത്രെ അവന്‍.

وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝١٨
19

ഏതു വസ്‌തുവിന്റെ സാക്ഷ്യമാണ്‌ ഏറ്റവും പ്രബലമായത്‌ എന്ന്‌ താങ്കള്‍ അവരോട്‌ ചോദിക്കുക. എനിക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സാക്ഷിയാണെന്ന്‌ അവരോട്‌ പറയുക. ഈ ഖുര്‍ആന്‍ എനിക്ക്‌ വഹ്‌യായി അറിയിക്കപ്പെട്ടിരിക്കുന്നത്‌, ഇതു മുഖേന നിങ്ങളെയും ഇത്‌ എത്തിക്കിട്ടുന്നവരെയും താക്കീത്‌ ചെയ്യാന്‍ വേണ്ടിയാണ്‌. അല്ലാഹുവിനോടുകൂടെ വേറെ ഇലാഹുകളുണ്ടെന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ടോ? ഞാന്‍ സാക്ഷ്യം വഹിക്കുകയില്ലെന്ന്‌ താങ്കള്‍ പറയുക. (അപ്രകാരം തന്നെ) നിശ്ചയമായും അവന്‍ ഒരേയൊരു ഇലാഹാണെന്നും നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ ഞാന്‍ അകന്നവനാണെന്നും പറയുക.

قُلۡ أَيُّ شَيۡءٍ أَكۡبَرُ شَهَٰدَةٗۖ قُلِ ٱللَّهُۖ شَهِيدُۢ بَيۡنِي وَبَيۡنَكُمۡۚ وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ أَئِنَّكُمۡ لَتَشۡهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخۡرَىٰۚ قُل لَّآ أَشۡهَدُۚ قُلۡ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ وَإِنَّنِي بَرِيٓءٞ مِّمَّا تُشۡرِكُونَ ۝١٩
20

നാം ആര്‍ക്ക്‌ വേദം കൊടുത്തിട്ടുണ്ടോ അവര്‍ തങ്ങളുടെ സന്താനങ്ങളെ അറിയുന്നതുപോലെ നബിയെ അറിയുന്നുണ്ട്‌. തങ്ങള്‍ക്കു തന്നെ നഷ്ടമുണ്ടാക്കിയവര്‍ ഒരിക്കലും വിശ്വസിക്കുന്നതല്ല.

ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡرِفُونَهُۥ كَمَا يَعۡرِفُونَ أَبۡنَآءَهُمُۘ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فَهُمۡ لَا يُؤۡمِنُونَ ۝٢٠
21

അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിപ്പറയുകയോ അവന്റെ ലക്ഷ്യങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്നവനേക്കാള്‍ അക്രമിയാരാണ്‌? അക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല.

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝٢١
22

നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുകയും എന്നിട്ട്‌ നിങ്ങള്‍ അല്ലാഹുവിന്റെ പങ്കുകാരാണെന്ന്‌ പ്രലപിച്ചിരുന്ന പങ്കാളികളെവിടെ എന്ന്‌ ബഹുദൈവവിശ്വാസികളോട്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക)

وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُوٓاْ أَيۡنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمۡ تَزۡعُمُونَ ۝٢٢
23

പിന്നെ അവരുടെ ഫിത്‌ന(യുടെ ഫലം) ഇങ്ങനെ പറയല്‍ മാത്രമാണ്‌: രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണ്‌ സത്യം, ഞങ്ങള്‍ മുശ്‌രിക്കുകളായിരുന്നിട്ടില്ല.

ثُمَّ لَمۡ تَكُن فِتۡنَتُهُمۡ إِلَّآ أَن قَالُواْ وَٱللَّهِ رَبِّنَا مَا كُنَّا مُشۡرِكِينَ ۝٢٣
24

സ്വന്തത്തെപ്പറ്റി അവര്‍ തന്നെ കള്ളം പറഞ്ഞതും തങ്ങള്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്ന ഇലാഹുകള്‍ അവരെ വിട്ടു മറഞ്ഞുപോയതും എങ്ങനെ എന്ന്‌ താങ്കള്‍ നോക്കുക.

ٱنظُرۡ كَيۡفَ كَذَبُواْ عَلَىٰٓ أَنفُسِهِمۡۚ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٢٤
25

താങ്കളുടെ വാക്കുകള്‍ ചെവികൊടുത്ത്‌ കേള്‍ക്കുന്ന ചിലരും അവരില്‍ തന്നെയുണ്ട്‌. അത്‌ ഗ്രഹിക്കത്തക്ക വണ്ണം അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില അടപ്പുകളിടുകയും ചെവികള്‍ക്ക്‌ ബധിരത ഉണ്ടാക്കുകയും ചെയ്‌തു. (അതുകൊണ്ട്‌) എല്ലാ ദൃഷ്ടാന്തങ്ങളും കണ്ടുകഴിഞ്ഞാലും അവര്‍ അതിലൊന്നും വിശ്വസിക്കുന്നതല്ല. അങ്ങനെ, തര്‍ക്കിക്കുന്നവരായി താങ്കളുടെ അടുക്കല്‍ വന്നാല്‍ ആ സത്യനിഷേധികള്‍ പറയും: ഇതെല്ലാം പൂര്‍വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു

وَمِنۡهُم مَّن يَسۡتَمِعُ إِلَيۡكَۖ وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَاۖ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّآ أَسَٰطِيرُ ٱلۡأَوَّلِينَ ۝٢٥
26

അവര്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന്‌ ജനങ്ങളെ തടയുകയും സ്വയം ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. സ്വന്തത്തെ തന്നെയാണ്‌ തങ്ങള്‍ നശിപ്പിക്കുന്നനെന്ന്‌ (പക്ഷേ) അവര്‍ ഗ്രഹിക്കുന്നില്ല

وَهُمۡ يَنۡهَوۡنَ عَنۡهُ وَيَنۡـَٔوۡنَ عَنۡهُۖ وَإِن يُهۡلِكُونَ إِلَّآ أَنفُسَهُمۡ وَمَا يَشۡعُرُونَ ۝٢٦
27

നരകത്തിന്റെ അടുക്കല്‍ അവര്‍ നിര്‍ത്തപ്പെടുകയും അപ്പോള്‍ നാം ഒരിക്കല്‍ കൂടി മുന്‍ലോകത്തേക്ക്‌ മടക്കപ്പെടുകയും അങ്ങനെ നമ്മുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കാതിരിക്കുകയും സത്യവിശ്വാസികളില്‍ ഉള്‍പ്പെടുകയും ചെയ്‌തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നവര്‍ പറയുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ (അവരുടെ സ്ഥിതി) നീ കണ്ടിരുന്നുവെങ്കില്‍ (അതൊരു ഭയങ്കര കാഴ്‌ച തന്നെയായിരിക്കുന്നതാണ്‌).

وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَى ٱلنَّارِ فَقَالُواْ يَٰلَيۡتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلۡمُؤۡمِنِينَ ۝٢٧
28

അങ്ങനെയല്ല, തങ്ങള്‍ മുമ്പ്‌ മറച്ചുവെച്ചുകൊണ്ടിരുന്നത്‌ ഇപ്പോള്‍ അവര്‍ക്ക്‌ വെളിപ്പെട്ടു. ഇനി മുന്‍ജീവിതത്തിലേക്ക്‌ മടക്കപ്പെട്ടാല്‍ തങ്ങളോട്‌ വിരോധിക്കപ്പെട്ടതു തന്നെ അവര്‍ ആവര്‍ത്തിക്കും. അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്‌

بَلۡ بَدَا لَهُم مَّا كَانُواْ يُخۡفُونَ مِن قَبۡلُۖ وَلَوۡ رُدُّواْ لَعَادُواْ لِمَا نُهُواْ عَنۡهُ وَإِنَّهُمۡ لَكَٰذِبُونَ ۝٢٨
29

`നമ്മുടെ ഇഹലോകജീവതമല്ലാതെ മറ്റൊന്നില്ല; നാം പുനര്‍ജീവിപ്പിക്കപ്പെടുന്നവരുമല്ല' എന്നവര്‍ പറയുകയും ചെയ്യും.

وَقَالُوٓاْ إِنۡ هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا وَمَا نَحۡنُ بِمَبۡعُوثِينَ ۝٢٩
30

തങ്ങളുടെ രക്ഷിതാവിന്റെ മുന്നില്‍ അവര്‍ നിര്‍ത്തപ്പെടുന്ന സന്ദര്‍ഭം നീ കണ്ടിരുന്നെങ്കില്‍ (അതൊരു ഭയങ്കര കാഴ്‌ചയായിരിക്കും)! ഇത്‌ ചോദിക്കും. അവര്‍ പറയും:`അതെ, ഞങ്ങളുടെ രക്ഷിതാവ്‌ തന്നെ ശപഥം, ഇത്‌ സത്യമാകുന്നു.' `എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരുന്ന കാരണത്താല്‍ അതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക' എന്ന്‌ അവര്‍ പറയും.

وَلَوۡ تَرَىٰٓ إِذۡ وُقِفُواْ عَلَىٰ رَبِّهِمۡۚ قَالَ أَلَيۡسَ هَٰذَا بِٱلۡحَقِّۚ قَالُواْ بَلَىٰ وَرَبِّنَاۚ قَالَ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡفُرُونَ ۝٣٠
31

(പരലോകത്ത്‌) അല്ലാഹുവുമായി കണ്ടു മുട്ടുന്നതിനെ നിഷേധിച്ചവര്‍ നിശ്ചയമായും നഷ്ടപ്പെട്ടവരായിരിക്കുന്നു. അങ്ങനെ പെട്ടെന്ന്‌ ആ സമയം (മരണഘട്ടം) വന്നാല്‍ `അഹോ കഷ്ടം, ഇഹലോകജീവിതത്തില്‍ ഞങ്ങള്‍ വീഴ്‌ച വരുത്തിയല്ലോ' എന്നവര്‍ വിളിച്ചുപറയു ന്നതാണ്‌. പാപഭാരങ്ങള്‍ തങ്ങളുടെ മുതുകുകകളില്‍ അവര്‍ ചുമക്കുന്നതാണ്‌. നോക്കുക, അവര്‍ ചുമക്കുന്ന ഭാരം എത്ര ചീത്ത!

قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِۖ حَتَّىٰٓ إِذَا جَآءَتۡهُمُ ٱلسَّاعَةُ بَغۡتَةٗ قَالُواْ يَٰحَسۡرَتَنَا عَلَىٰ مَا فَرَّطۡنَا فِيهَا وَهُمۡ يَحۡمِلُونَ أَوۡزَارَهُمۡ عَلَىٰ ظُهُورِهِمۡۚ أَلَا سَآءَ مَا يَزِرُونَ ۝٣١
32

ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്‌. സൂക്ഷ്‌മതയുള്ളവര്‍ക്ക്‌ പരലോകം തന്നെയാണ്‌ ഉത്തമം. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَعِبٞ وَلَهۡوٞۖ وَلَلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ۝٣٢
33

അവര്‍ പറയുന്നത്‌ താങ്കളെ ദുഃഖിതനാക്കുന്നുണ്ടെന്ന്‌ നമുക്ക്‌ നല്ലവണ്ണം അറിയാം. നിശ്ചയമായും യഥാര്‍ത്ഥത്തില്‍ താങ്കളെയല്ല അവര്‍ നിഷേധിക്കുന്നത്‌. പക്ഷെ, അല്ലാഹുവന്റെ ദൃഷ്ടാന്തങ്ങളെയാണ്‌ ആ അക്രമികള്‍ നിഷേധിക്കുന്നത്‌.

قَدۡ نَعۡلَمُ إِنَّهُۥ لَيَحۡزُنُكَ ٱلَّذِي يَقُولُونَۖ فَإِنَّهُمۡ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ ۝٣٣
34

നിശ്ചയമായും താങ്കള്‍ക്ക്‌ മുമ്പ്‌ പല മുര്‍സലുകളും നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. അപ്പോള്‍ തങ്ങള്‍ നിഷേധിക്കപ്പെട്ടതിലും നമ്മുടെ സഹായം ലഭിക്കുന്നതുവരെ ഉപദ്രവിക്കപ്പെട്ടതിലും അവര്‍ ക്ഷമിച്ചു. അല്ലാഹുവിന്റെ വിധികളെ മാറ്റുന്ന ഒരുത്തനുമില്ല. നിശ്ചയമായും മുര്‍സലുകളുടെ ചരിത്രങ്ങളില്‍ ചിലതിനെക്കുറിച്ച അറിവ്‌ താങ്കള്‍ക്ക്‌ കിട്ടിക്കഴിഞ്ഞിട്ടുണ്ടല്ലോ.

وَلَقَدۡ كُذِّبَتۡ رُسُلٞ مِّن قَبۡلِكَ فَصَبَرُواْ عَلَىٰ مَا كُذِّبُواْ وَأُوذُواْ حَتَّىٰٓ أَتَىٰهُمۡ نَصۡرُنَاۚ وَلَا مُبَدِّلَ لِكَلِمَٰتِ ٱللَّهِۚ وَلَقَدۡ جَآءَكَ مِن نَّبَإِيْ ٱلۡمُرۡسَلِينَ ۝٣٤
35

അവര്‍ പിന്തിരിഞ്ഞുകളയല്‍ അസഹ്യമായി തോന്നുന്നുവെങ്കില്‍ താങ്കള്‍ ഭൂമിയില്‍ ഒരു ഗുഹ കണ്ടെത്തുകയോ ആകാശത്തേക്ക്‌ ഒരു കോണി തേടിപ്പിടിക്കുകയോ ചെയ്‌ത്‌ അവര്‍ക്ക്‌ ഒരു ദൃഷ്ടാന്തം കൊണ്ടുവന്നുകൊടുക്കാന്‍ താങ്കള്‍ക്ക്‌ കഴിയുമെങ്കില്‍ (അത്‌ ചെയ്‌തുകൊള്ളുക). അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ അവരെ നേര്‍വഴിയില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു. അതുകൊണ്ട്‌ താങ്കള്‍ ഒരിക്കലും അജ്ഞന്മാരില്‍ പെട്ടുപോകരുത്‌.

وَإِن كَانَ كَبُرَ عَلَيۡكَ إِعۡرَاضُهُمۡ فَإِنِ ٱسۡتَطَعۡتَ أَن تَبۡتَغِيَ نَفَقٗا فِي ٱلۡأَرۡضِ أَوۡ سُلَّمٗا فِي ٱلسَّمَآءِ فَتَأۡتِيَهُم بِـَٔايَةٖۚ وَلَوۡ شَآءَ ٱللَّهُ لَجَمَعَهُمۡ عَلَى ٱلۡهُدَىٰۚ فَلَا تَكُونَنَّ مِنَ ٱلۡجَٰهِلِينَ ۝٣٥
36

കേള്‍ക്കുന്നവര്‍ മാത്രമാണ്‌ ഉത്തരം ചെയ്യുക. മരണമടഞ്ഞവരെ അല്ലാഹു എഴുന്നേല്‍പിക്കുകയും അനന്തരം അവങ്കലേക്ക്‌ മടക്കപ്പെടുകയും ചെയ്യുന്നതാണ്‌.

۞ إِنَّمَا يَسۡتَجِيبُ ٱلَّذِينَ يَسۡمَعُونَۘ وَٱلۡمَوۡتَىٰ يَبۡعَثُهُمُ ٱللَّهُ ثُمَّ إِلَيۡهِ يُرۡجَعُونَ ۝٣٦
37

തന്റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം അദ്ദേഹത്തിനിറക്കപ്പെടാത്തതെന്തുകൊണ്ട്‌ എന്നവര്‍ ചോദിക്കുന്നു. താങ്കള്‍ പറയുക: ദൃഷ്ടാന്തം ഇറക്കുവാന്‍ അല്ലാഹുവിന്‌ നിശ്ചയമായും കഴിവുണ്ട്‌; പക്ഷെ, അവരില്‍ അധികമാളുകളും (കാര്യത്തിന്റെ യാഥാര്‍ ത്ഥ്യം) അറിയുന്നില്ല.

وَقَالُواْ لَوۡلَا نُزِّلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۚ قُلۡ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةٗ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٣٧
38

ഭൂമിയില്‍ ഉള്ള ജീവികളും രണ്ടു ചിറകുകള്‍ കൊണ്ട്‌ പറക്കുന്ന പക്ഷികളുമെല്ലാം നിങ്ങളെപ്പോലെയുള്ള സമുദായങ്ങള്‍ തന്നെയാണ്‌. കിതാബില്‍ ഒരു വക വീഴ്‌ചയും നാം വരുത്തിയിട്ടില്ല. അനന്തരം അവരുടെ രക്ഷിതാവിങ്കലേക്കു തന്നെയാണ്‌ അവരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.

وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ وَلَا طَٰٓئِرٖ يَطِيرُ بِجَنَاحَيۡهِ إِلَّآ أُمَمٌ أَمۡثَالُكُمۚ مَّا فَرَّطۡنَا فِي ٱلۡكِتَٰبِ مِن شَيۡءٖۚ ثُمَّ إِلَىٰ رَبِّهِمۡ يُحۡشَرُونَ ۝٣٨
39

നമ്മുടെ ലക്ഷ്യങ്ങള്‍ നിഷേധിച്ചവര്‍ ബധിരന്മാരും ഊമകളുമാകുന്നു. അവര്‍ പലതരം ഇരുട്ടുകളിലുമാണ്‌. അല്ലാഹു വല്ലവരേയും വഴി പിഴപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ വഴി പിഴപ്പിക്കുന്നു. അവന്‍ വല്ലവരെയും നേര്‍വഴിയിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു.

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا صُمّٞ وَبُكۡمٞ فِي ٱلظُّلُمَٰتِۗ مَن يَشَإِ ٱللَّهُ يُضۡلِلۡهُ وَمَن يَشَأۡ يَجۡعَلۡهُ عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٣٩
40

താങ്കള്‍ ചോദിക്കുക: (ഈ ലോകത്തു വെച്ച്‌) അല്ലാഹുവിന്റെ ശിക്ഷ നിങ്ങള്‍ക്ക്‌ വന്നാല്‍, അല്ലെങ്കില്‍ ഖിയാമത്ത്‌ നാള്‍ വന്നാല്‍ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക? എന്നോട്‌ പറയൂ, നിങ്ങള്‍ സത്യവാദികളാണെങ്കില്‍

قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ أَوۡ أَتَتۡكُمُ ٱلسَّاعَةُ أَغَيۡرَ ٱللَّهِ تَدۡعُونَ إِن كُنتُمۡ صَٰدِقِينَ ۝٤٠
41

അല്ല, അവനോട്‌ തന്നെയാണ്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നീങ്ങിക്കിട്ടുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ച ആ വിപത്ത്‌ താനുദ്ദേശിച്ചെങ്കില്‍ അവന്‍ നീക്കിത്തരും; അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തവരെ നിങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യും.

بَلۡ إِيَّاهُ تَدۡعُونَ فَيَكۡشِفُ مَا تَدۡعُونَ إِلَيۡهِ إِن شَآءَ وَتَنسَوۡنَ مَا تُشۡرِكُونَ ۝٤١
42

നിശ്ചയമായും താങ്കള്‍ക്കു മുമ്പുള്ള ചില സമുദായങ്ങളിലേക്ക്‌ നാം ദൂതന്മാരെ അയച്ചു. (സ്വന്തം ജനത അവരെ ധിക്കരിച്ചപ്പോള്‍) ഞെരുക്കം കൊണ്ടും ദുരിതം കൊണ്ടും നാം അവരെ പിടിച്ചു. അവര്‍ വിനയം കൈകൊള്ളുവാനായി.

وَلَقَدۡ أَرۡسَلۡنَآ إِلَىٰٓ أُمَمٖ مِّن قَبۡلِكَ فَأَخَذۡنَٰهُم بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَتَضَرَّعُونَ ۝٤٢
43

അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക്‌ വന്നെത്തിയിട്ടുപോലും അവര്‍ എന്തുകൊണ്ട്‌ വിനയം കാണിച്ചില്ല? എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ കടുത്തുപോവുകയും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പിശാച്‌ അവര്‍ക്ക്‌ ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും ചെയ്‌തു.

فَلَوۡلَآ إِذۡ جَآءَهُم بَأۡسُنَا تَضَرَّعُواْ وَلَٰكِن قَسَتۡ قُلُوبُهُمۡ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ مَا كَانُواْ يَعۡمَلُونَ ۝٤٣
44

അങ്ങനെ അനുസ്‌മരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നപ്പോള്‍ എല്ലാ (ഗുണകരമായ) കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക്‌ തുറന്നുകൊടുത്തു. അങ്ങനെ തങ്ങള്‍ക്ക്‌ നല്‍കപ്പെട്ടതില്‍ തികച്ചും സന്തുഷ്ടരായിക്കൊണ്ടിരിക്കുമ്പോള്‍ പൊടന്നനെ നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശരായിത്തീരുന്നു.

فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦ فَتَحۡنَا عَلَيۡهِمۡ أَبۡوَٰبَ كُلِّ شَيۡءٍ حَتَّىٰٓ إِذَا فَرِحُواْ بِمَآ أُوتُوٓاْ أَخَذۡنَٰهُم بَغۡتَةٗ فَإِذَا هُم مُّبۡلِسُونَ ۝٤٤
45

അങ്ങനെ അക്രമികളായ ആ ജനത സമൂലം നശിപ്പിക്കപ്പെട്ടു. സര്‍വലോക രക്ഷിതാവായ അല്ലാഹുവിനാണ്‌ എല്ലാ സ്‌തുതിയും.

فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِينَ ظَلَمُواْۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٤٥
46

താങ്കള്‍ ചോദിക്കുക: അല്ലാഹു നിങ്ങളെ ബധിരന്മരും അന്ധന്മാരുമാക്കുകയും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ അവന്‍ സീല്‍ വക്കുകയും ചെയ്‌താല്‍ അവനല്ലാതെ ഏതു ഇലാഹാണ്‌ നിങ്ങള്‍ക്കത്‌ കൊണ്ടുവന്നു തരുവാനുള്ളത്‌? നിങ്ങള്‍ എന്നോട്‌ പറയൂ. നോക്കുക, (തൗഹീദിനുള്ള) ദൃഷ്ടാന്തങ്ങള്‍ ഏതെല്ലാം നിലക്കാണ്‌ നാം അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുന്നത്‌! എന്നിട്ടും അവര്‍ പിന്തിരിഞ്ഞു കളയുന്നു.

قُلۡ أَرَءَيۡتُمۡ إِنۡ أَخَذَ ٱللَّهُ سَمۡعَكُمۡ وَأَبۡصَٰرَكُمۡ وَخَتَمَ عَلَىٰ قُلُوبِكُم مَّنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِهِۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ ثُمَّ هُمۡ يَصۡدِفُونَ ۝٤٦
47

താങ്കള്‍ ചോദിക്കുക: നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷ അവിചാരിതമായോ പ്രത്യക്ഷമാ(യി ലക്ഷണങ്ങള്‍ കാണിച്ചിട്ടു തന്നെ)യോ വന്നെത്തിയാല്‍ അക്രമികളായ ജനതയല്ലാതെ (അതു മൂലം ശിക്ഷയായി) നശിപ്പിക്കപ്പെടുമോ? എന്നോട്‌ പറയുക.

قُلۡ أَرَءَيۡتَكُمۡ إِنۡ أَتَىٰكُمۡ عَذَابُ ٱللَّهِ بَغۡتَةً أَوۡ جَهۡرَةً هَلۡ يُهۡلَكُ إِلَّا ٱلۡقَوۡمُ ٱلظَّٰلِمُونَ ۝٤٧
48

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത്‌ നല്‍കുന്നവരുമായിട്ട്‌ മാത്രമാണ്‌ മുര്‍സലുകളെ നാം അയച്ചിട്ടുള്ളത്‌ അതുകൊണ്ട്‌ വല്ലവരും സത്യവിശ്വാസം കൈകൊള്ളുകയും പ്രവൃത്തികള്‍ നന്നാക്കുകയും ചെയ്‌തിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല. അവര്‍ വ്യസനിക്കുകയുമില്ല.

وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۖ فَمَنۡ ءَامَنَ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٤٨
49

നമ്മുടെ ലക്ഷ്യങ്ങള്‍ നഷേധിച്ചവരാകട്ടെ, അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ നിമിത്തം അവരെ ശിക്ഷ ബാധിക്കുന്നതാണ്‌.

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا يَمَسُّهُمُ ٱلۡعَذَابُ بِمَا كَانُواْ يَفۡسُقُونَ ۝٤٩
50

പറയുക:`അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ അടുക്കലാണെന്നും അദൃശ്യകാര്യങ്ങള്‍ ഞാനറിയുമെന്നും ഞാന്‍ ഒരു മലക്കാണെന്നും നിങ്ങളോട്‌ ഞാന്‍ പറയുന്നില്ല. എനിക്ക്‌ വഹ്‌യ്‌ അറിയിക്കപ്പട്ടതിനെ മാത്രമാണ്‌ ഞാന്‍ പിന്തുടരുന്നത്‌.' താങ്കള്‍ ചോദിക്കുക: `കുരുടനും കാഴ്‌ചയുള്ളവനും സമമാകുമോ?' അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّي مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۚ قُلۡ هَلۡ يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُۚ أَفَلَا تَتَفَكَّرُونَ ۝٥٠
51

അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനോ ശുപാര്‍ശക്കാരനോ ഇല്ലാത്ത നിലയില്‍ റബ്ബിന്റെ അടുക്കല്‍ തങ്ങള്‍ ഒരു മിച്ചുകൂട്ടപ്പെടുന്നതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഈ ഖുര്‍ആന്‍ കൊണ്ട്‌ താങ്കള്‍ താക്കീത്‌ നല്‍കുക. അവര്‍ സൂക്ഷിച്ച്‌ ജീവിക്കുന്നവരാകുവാന്‍ ഇടയുണ്ട്‌.

وَأَنذِرۡ بِهِ ٱلَّذِينَ يَخَافُونَ أَن يُحۡشَرُوٓاْ إِلَىٰ رَبِّهِمۡ لَيۡسَ لَهُم مِّن دُونِهِۦ وَلِيّٞ وَلَا شَفِيعٞ لَّعَلَّهُمۡ يَتَّقُونَ ۝٥١
52

തങ്ങളുടെ രക്ഷിതാവിന്റെ തൃപ്‌തിയെ ഉദ്ദേശിച്ചുകൊണ്ട്‌ രാവിലെയും വൈകുന്നേരവും (എല്ലാ സമയവും) അവന്‌ ഇബാദത്ത്‌ ചെയ്യുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്‌. ആട്ടിക്കളയത്തക്കവണ്ണം അവരെ സംബന്ധിച്ച്‌ യാതൊരു കണക്കും നോക്കുവാനുള്ള ബാധ്യത താങ്കള്‍ക്കില്ല. താങ്കളുടെ യാതൊരു കണക്കും നോക്കുവാനുള്ള ബാധ്യത അവര്‍ക്കുമില്ല. (അവരെ ആട്ടിക്കളയുന്ന പക്ഷം) താങ്കള്‍ അക്രമികളില്‍ പെട്ടുപോകുന്നതാണ്‌.

وَلَا تَطۡرُدِ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ مَا عَلَيۡكَ مِنۡ حِسَابِهِم مِّن شَيۡءٖ وَمَا مِنۡ حِسَابِكَ عَلَيۡهِم مِّن شَيۡءٖ فَتَطۡرُدَهُمۡ فَتَكُونَ مِنَ ٱلظَّٰلِمِينَ ۝٥٢
53

നമ്മുടെ കൂട്ടത്തില്‍ നിന്ന്‌ അല്ലാഹു അനുഗ്രഹിച്ചത്‌ ഇവരെയാണോ എന്ന്‌ പറയുവാന്‍തക്കവണ്ണം അവരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ നാം ഇപ്രകാരം പരീക്ഷിച്ചിട്ടുണ്ട്‌. നന്ദിയുള്ളവരെക്കുറിച്ച്‌ ഏറ്റവും അറിയുന്നവന്‍ അല്ലാഹുവല്ലേ?

وَكَذَٰلِكَ فَتَنَّا بَعۡضَهُم بِبَعۡضٖ لِّيَقُولُوٓاْ أَهَٰٓؤُلَآءِ مَنَّ ٱللَّهُ عَلَيۡهِم مِّنۢ بَيۡنِنَآۗ أَلَيۡسَ ٱللَّهُ بِأَعۡلَمَ بِٱلشَّٰكِرِينَ ۝٥٣
54

നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ താങ്കളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക്‌ സമാധാനം ഉണ്ടാവട്ടെയെന്ന്‌ പറയുക. കരുണചെയ്യല്‍ തന്റെ ബാധ്യതയാക്കി നിങ്ങളുടെ രക്ഷിതാവ്‌ നിശ്ചയിച്ചിട്ടുണ്ട്‌. അതായത്‌ നിങ്ങളില്‍ ആരെങ്കിലും അജ്ഞതമൂലം തിന്മ ചെയ്യുകയും എന്നിട്ട്‌ അതിന്‌ ശേഷം ഖേദിച്ചുമടങ്ങുകയും പ്രവൃത്തി നന്നാക്കുകയും ചെയ്‌താല്‍ അവന്‍ അതെല്ലാം പൊറുക്കുന്നവനും ഏറ്റവും കരുണ ചെയ്യുന്നവനും തന്നെയാകുന്നു.

وَإِذَا جَآءَكَ ٱلَّذِينَ يُؤۡمِنُونَ بِـَٔايَٰتِنَا فَقُلۡ سَلَٰمٌ عَلَيۡكُمۡۖ كَتَبَ رَبُّكُمۡ عَلَىٰ نَفۡسِهِ ٱلرَّحۡمَةَ أَنَّهُۥ مَنۡ عَمِلَ مِنكُمۡ سُوٓءَۢا بِجَهَٰلَةٖ ثُمَّ تَابَ مِنۢ بَعۡدِهِۦ وَأَصۡلَحَ فَأَنَّهُۥ غَفُورٞ رَّحِيمٞ ۝٥٤
55

ഇപ്രകാരം ലക്ഷ്യങ്ങളെ നാം വിവരിച്ചുതരുന്നത്‌ (സന്മാര്‍ഗികളുടെ വഴി വെളിപ്പെടുവാനും) ദുര്‍മാര്‍ഗികളുടെ വഴി തെളിഞ്ഞുകാണുവാനും വേണ്ടിയാകുന്നു.

وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلِتَسۡتَبِينَ سَبِيلُ ٱلۡمُجۡرِمِينَ ۝٥٥
56

പറയുക: അല്ലാഹുവിനെ വിട്ടുകൊണ്ട്‌ നിങ്ങള്‍ ഇബാദത്ത്‌ ചെയ്യുന്ന വസ്‌തുക്കള്‍ക്ക്‌ ഞാന്‍ ഇബാദത്ത്‌ ചെയ്യല്‍ എന്നോട്‌ വിരോധിക്കപ്പെടുക തന്നെ ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്‍പറ്റുന്നതല്ല. അങ്ങനെ ചെയ്‌താല്‍ നിശ്ചയമായും ഞാന്‍ വഴിതെറ്റി, ഞാന്‍ സന്മാര്‍ഗികളില്‍ പെട്ടവനായതുമില്ല.

قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِۚ قُل لَّآ أَتَّبِعُ أَهۡوَآءَكُمۡ قَدۡ ضَلَلۡتُ إِذٗا وَمَآ أَنَا۠ مِنَ ٱلۡمُهۡتَدِينَ ۝٥٦
57

പറയുക: നിശ്ചയമായും എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവിന്‍മേലാണ്‌ ഞാന്‍ നിലകൊള്ളുന്നത്‌; നിങ്ങളാവട്ടെ അത്‌ നിഷേധിച്ചിരിക്കുന്നു. നിങ്ങള്‍ ധൃതി കൂട്ടുന്ന കാര്യം എന്റെ പക്കലുള്ളതല്ല. (ഇക്കാര്യത്തില്‍) വിധി അല്ലാഹുവിന്‌ മാത്രമാണ്‌. അവന്‍ സത്യവാര്‍ത്ത നിങ്ങളെ അറിയിക്കുന്നു. തീരുമാനം ചെയ്യുന്നവരില്‍ ഉത്തമന്‍ അവനാണ്‌.

قُلۡ إِنِّي عَلَىٰ بَيِّنَةٖ مِّن رَّبِّي وَكَذَّبۡتُم بِهِۦۚ مَا عِندِي مَا تَسۡتَعۡجِلُونَ بِهِۦٓۚ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ يَقُصُّ ٱلۡحَقَّۖ وَهُوَ خَيۡرُ ٱلۡفَٰصِلِينَ ۝٥٧
58

പറയുക: നിങ്ങള്‍ ധൃതി കൂട്ടുന്ന കാര്യം എന്റെ പക്കലായിരുന്നെങ്കില്‍ എനിക്കും നിങ്ങള്‍ക്കും ഇടയില്‍ കാര്യം തീരുമാനിക്കപ്പെട്ടുകഴിയുമായിരുന്നു. അക്രമികളെക്കുറിച്ച്‌ അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

قُل لَّوۡ أَنَّ عِندِي مَا تَسۡتَعۡجِلُونَ بِهِۦ لَقُضِيَ ٱلۡأَمۡرُ بَيۡنِي وَبَيۡنَكُمۡۗ وَٱللَّهُ أَعۡلَمُ بِٱلظَّٰلِمِينَ ۝٥٨
59

അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ അവന്റെ അടുക്കല്‍ തന്നെയാണ്‌. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു. ഒരു ഇല വീഴുന്നത്‌ അവന്‍ അറിയാതിരിക്കില്ല. ഭൂമിയുടെ ഇരുട്ടില്‍ (ഉള്ളില്‍) ഉള്ള ഒരു ധാന്യമണിയോ പച്ചയോ ഉണങ്ങിയതോ ആയ ഏതെങ്കിലും ഒരു സാധനമോ അവന്‍ അറിയാതിരിക്കില്ല. അഥവാ വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതിരുന്നിട്ടില്ല.

۞ وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ ۝٥٩
60

അവന്‍ നിങ്ങളെ രാത്രിയില്‍ പിടിക്കുന്നു. നിങ്ങള്‍ പകല്‍ പ്രവര്‍ത്തിച്ചത്‌ അവന്‍ അറിയുന്നുമുണ്ട്‌. പിന്നെ നിശ്ചിത അവധി പൂര്‍ത്തിയാക്കപ്പെടുവാനായി പകല്‍ അവന്‍ നിങ്ങളെ എഴുന്നേല്‍പിക്കുന്നു. അനന്തരം അവങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങളുടെ മടക്കം. പിന്നീട്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതി നെപ്പറ്റി (അവിടെവെച്ച്‌) അവന്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നതാണ്‌.

وَهُوَ ٱلَّذِي يَتَوَفَّىٰكُم بِٱلَّيۡلِ وَيَعۡلَمُ مَا جَرَحۡتُم بِٱلنَّهَارِ ثُمَّ يَبۡعَثُكُمۡ فِيهِ لِيُقۡضَىٰٓ أَجَلٞ مُّسَمّٗىۖ ثُمَّ إِلَيۡهِ مَرۡجِعُكُمۡ ثُمَّ يُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝٦٠
61

അവന്‍ തന്റെ അടിമകളുടെ മേല്‍ പരമാധികാരമുള്ളവനാകുന്നു. അവന്‍ നിങ്ങള്‍ക്ക്‌ പാറാവുകാരെ അയച്ചുതരുന്നു. അങ്ങനെ നിങ്ങളില്‍ ആര്‍ക്കെങ്കിലും മരണം ആഗതമായാല്‍ നമ്മുടെ ദൂതന്‍ അവനെ പിടിക്കും. അവര്‍ യാതൊരു വീഴ്‌ചയും വരുത്തുന്നതല്ല.

وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۖ وَيُرۡسِلُ عَلَيۡكُمۡ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلۡمَوۡتُ تَوَفَّتۡهُ رُسُلُنَا وَهُمۡ لَا يُفَرِّطُونَ ۝٦١
62

പിന്നീട്‌ അവരെയെല്ലാം അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടും. ശ്രദ്ധിക്കുക: കാര്യം തീരമാനിക്കുവാനുള്ള അധികാരം (അന്ന്‌) അവന്‌ മാത്രമാണ്‌. അവന്‍ കണക്കുനോക്കുന്നവരില്‍ ഏറ്റവും വേഗതയുള്ളവനാണ്‌.

ثُمَّ رُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۚ أَلَا لَهُ ٱلۡحُكۡمُ وَهُوَ أَسۡرَعُ ٱلۡحَٰسِبِينَ ۝٦٢
63

താങ്കള്‍ ചോദിക്കുക: ഈ വിപത്തില്‍ നിന്ന്‌ നമ്മെ രക്ഷിച്ചാല്‍ അവനോട്‌ നന്ദിയുള്ളവരില്‍ നിശ്ചയമായും ഞങ്ങള്‍ ഉള്‍പ്പെട്ടുകൊള്ളാമെന്ന്‌ പരസ്യമായും രഹസ്യമായും നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന അവസ്ഥയില്‍, കരയിലും കടലിലും വെച്ച്‌ നേരിടുന്ന വിപത്തുകളില്‍ നിന്ന്‌ നിങ്ങളെ രക്ഷപ്പെടുത്തുന്നവന്‍ ആരാണ്‌?

قُلۡ مَن يُنَجِّيكُم مِّن ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِ تَدۡعُونَهُۥ تَضَرُّعٗا وَخُفۡيَةٗ لَّئِنۡ أَنجَىٰنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ۝٦٣
64

പറയുക: ആ വിപത്തില്‍ നിന്നും മറ്റെല്ലാ വിപത്തുകളില്‍ നിന്നും അല്ലാഹു നിങ്ങളെ രക്ഷപ്പെടുത്തുന്നു. എന്നിട്ടും നിങ്ങള്‍ അവനോട്‌ മറ്റുള്ളവരെ പങ്കുചേര്‍ക്കുകയാണ്‌!

قُلِ ٱللَّهُ يُنَجِّيكُم مِّنۡهَا وَمِن كُلِّ كَرۡبٖ ثُمَّ أَنتُمۡ تُشۡرِكُونَ ۝٦٤
65

പറയുക: `നിങ്ങളുടെ മേല്‍ഭാഗത്തുനിന്നോ നിങ്ങളുടെ കാലുകള്‍ക്കടിയില്‍ നിന്നോ നിങ്ങള്‍ക്കുനേരെ ശിക്ഷ അയക്കുവാന്‍ അവന്‍ കഴിവുള്ളവന്‍ തന്നെയാണ്‌. നിങ്ങളെ പല കക്ഷികളാക്കി ഭിന്നിപ്പിച്ചു ഇടകലര്‍ത്തുകയും എന്നിട്ട്‌ നിങ്ങളില്‍ മറ്റുചിലരുടെ ആക്രമണത്തിന്റെ രുചി അനുഭവിപ്പിക്കുകയും ചെയ്യുവാനും അവന്‍ കഴിവുള്ളവന്‍ തന്നെയാണ്‌.' അവന്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം എങ്ങനെയെല്ലാമാണ്‌ ലക്ഷ്യങ്ങള്‍ വിവരിച്ചുകൊടുക്കുന്നതെന്ന്‌ നോക്കുക.

قُلۡ هُوَ ٱلۡقَادِرُ عَلَىٰٓ أَن يَبۡعَثَ عَلَيۡكُمۡ عَذَابٗا مِّن فَوۡقِكُمۡ أَوۡ مِن تَحۡتِ أَرۡجُلِكُمۡ أَوۡ يَلۡبِسَكُمۡ شِيَعٗا وَيُذِيقَ بَعۡضَكُم بَأۡسَ بَعۡضٍۗ ٱنظُرۡ كَيۡفَ نُصَرِّفُ ٱلۡأٓيَٰتِ لَعَلَّهُمۡ يَفۡقَهُونَ ۝٦٥
66

താങ്കളുടെ ജനത അതിനെ (ഖുര്‍ആനെ) നിഷേധിച്ചു. വാസ്‌തവത്തില്‍ അത്‌ സത്യം തന്നെയാണ്‌. താങ്കള്‍ പറയുക: ഞാന്‍ നിങ്ങളുടെ ഉത്തരവാദം ഏറ്റെടുത്തവനല്ല.

وَكَذَّبَ بِهِۦ قَوۡمُكَ وَهُوَ ٱلۡحَقُّۚ قُل لَّسۡتُ عَلَيۡكُم بِوَكِيلٖ ۝٦٦
67

ഓരോ വാര്‍ത്തക്കുമുണ്ട്‌ അത്‌ സംഭവിക്കുന്ന ഒരു സമയം, നിങ്ങള്‍ പിന്നീട്‌ അറിയുന്നതാകുന്നു.

لِّكُلِّ نَبَإٖ مُّسۡتَقَرّٞۚ وَسَوۡفَ تَعۡلَمُونَ ۝٦٧
68

നമ്മുടെ വാക്യങ്ങളെ (വിമര്‍ശിച്ചു കൊണ്ട്‌) അതില്‍ പ്രവേശിക്കുന്നവരെ കണ്ടാല്‍ മറ്റൊരു വിഷയത്തില്‍ അവര്‍ പ്രവേശിക്കുന്നതുവരെ നീ അവരെവിട്ട്‌ മാറുക. (ഈ നിര്‍ദ്ദേശം) വല്ലപ്പോഴും പിശാച്‌ നിന്നെ മറപ്പിച്ചുകളഞ്ഞാല്‍ അത്‌ ഓര്‍മ വന്ന ശേഷം നീ അക്രമികളായ ആ ജനങ്ങളോടുകൂടെ ഇരിക്കരുത്‌.

وَإِذَا رَأَيۡتَ ٱلَّذِينَ يَخُوضُونَ فِيٓ ءَايَٰتِنَا فَأَعۡرِضۡ عَنۡهُمۡ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيۡرِهِۦۚ وَإِمَّا يُنسِيَنَّكَ ٱلشَّيۡطَٰنُ فَلَا تَقۡعُدۡ بَعۡدَ ٱلذِّكۡرَىٰ مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٦٨
69

ദോഷബാധയെ സൂക്ഷിക്കൂന്നവര്‍ക്ക്‌ അവരുടെ (ആ അക്രമികളുടെ) കുറ്റങ്ങളില്‍ നിന്ന്‌ ഒന്നുമില്ല. എന്നാല്‍, അവരെ ഓര്‍മ്മപ്പെടുത്തു ക എന്നൊരു ബാധ്യത ബാധ്യത അവര്‍ക്കുണ്ട്‌. അവര്‍ സൂക്ഷിക്കുവാന്‍ ഇടവന്നേക്കുമല്ല

وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنۡ حِسَابِهِم مِّن شَيۡءٖ وَلَٰكِن ذِكۡرَىٰ لَعَلَّهُمۡ يَتَّقُونَ ۝٦٩
70

തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കി വെക്കുകയും ഐഹിക ജീവിതം കൊണ്ട്‌ വഞ്ചിതരാവുകയും ചെയ്‌തിട്ടുള്ളവരെ അവരുടെ പാട്ടിലങ്ങ്‌ വിട്ടേക്കുക. ഒരു മനുഷ്യന്‍ ചെയ്‌ത തെറ്റിന്‌ അവന്‍ നാശത്തിലേക്ക്‌ തള്ളപ്പെടാതിരിക്കേണ്ടതിനായി അത്‌ (ഖുര്‍ആന്‍) കൊണ്ട്‌ ഉപദേശം നല്‍കുകയും ചെയ്യുക. അല്ലാഹുവിനെ കൂടാതെ അവന്‌ യാതൊരു സഹായകനും ശുപാര്‍ശ കനുമില്ല. എല്ലാ വിധ ദണ്ഡങ്ങളും സമര്‍പ്പിച്ചാലും അവനില്‍ നിന്ന്‌ അതൊന്നും സ്വീകരിക്കപ്പെടുന്നതുമല്ല. തങ്ങളുടെ ദുഷ്‌പ്രവൃത്തി നിമിത്തം അവര്‍ നിഷേധിച്ചവരായതുകൊണ്ട്‌ അത്യധികം ചൂടുള്ള പാനീയവും വേദനാജനകമായ ശിക്ഷയും അവര്‍ക്കുണ്ട്‌.

وَذَرِ ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَعِبٗا وَلَهۡوٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ وَذَكِّرۡ بِهِۦٓ أَن تُبۡسَلَ نَفۡسُۢ بِمَا كَسَبَتۡ لَيۡسَ لَهَا مِن دُونِ ٱللَّهِ وَلِيّٞ وَلَا شَفِيعٞ وَإِن تَعۡدِلۡ كُلَّ عَدۡلٖ لَّا يُؤۡخَذۡ مِنۡهَآۗ أُوْلَٰٓئِكَ ٱلَّذِينَ أُبۡسِلُواْ بِمَا كَسَبُواْۖ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ ۝٧٠
71

ചോദിക്കുക: അല്ലാഹുവിനെ വിട്ടുകൊണ്ട്‌, ഞങ്ങള്‍ക്ക്‌ വല്ല ഉപകാരവും ചെയ്‌തുതരികയോ ഉപദ്രവമേല്‍പിക്കുകയോ ചെയ്യാത്ത വസ്‌തുക്കള്‍ക്ക്‌ ഇബാദത്തു ചെയ്യുകയും അല്ലാഹു സന്മാര്‍ഗത്തിലാക്കിയ ശേഷം പിന്നോട്ട്‌ മടങ്ങുകയുമാണോ ഞങ്ങള്‍ വേണ്ടത്‌? ഭൂമിയില്‍ പിശാചുക്കള്‍ വഴിതെറ്റിച്ച്‌ പരിഭ്രാന്തനായ ഒരു മനുഷ്യനെപ്പോലെ: അവന്‌ ചില കൂട്ടുകാരുണ്ട്‌; അവര്‍ `ഇതാ ഇങ്ങോട്ട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വാ' എന്ന്‌ പറഞ്ഞ്‌ ശരിയായ വഴിയിലേക്ക്‌ അവനെ വിളിക്കുന്നുണ്ട്‌. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ്‌ ശരിയായ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന്‌ കീഴടങ്ങുവാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.

قُلۡ أَنَدۡعُواْ مِن دُونِ ٱللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰٓ أَعۡقَابِنَا بَعۡدَ إِذۡ هَدَىٰنَا ٱللَّهُ كَٱلَّذِي ٱسۡتَهۡوَتۡهُ ٱلشَّيَٰطِينُ فِي ٱلۡأَرۡضِ حَيۡرَانَ لَهُۥٓ أَصۡحَٰبٞ يَدۡعُونَهُۥٓ إِلَى ٱلۡهُدَى ٱئۡتِنَاۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۖ وَأُمِرۡنَا لِنُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ ۝٧١
72

നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കണമെന്നും അല്ലാഹുവെ സൂക്ഷിക്കണമെന്നും ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കാണ്‌ നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്‌

وَأَنۡ أَقِيمُواْ ٱلصَّلَوٰةَ وَٱتَّقُوهُۚ وَهُوَ ٱلَّذِيٓ إِلَيۡهِ تُحۡشَرُونَ ۝٧٢
73

അവന്‍ സത്യസമേതം ആകാശഭൂമികളെ സൃഷ്ടിച്ചവനാണ്‌. `ഉണ്ടാകുക' എന്ന്‌ അവന്‍ പറയുന്ന സമയം അത്‌ (ഉദ്ദേശിച്ച വസ്‌തു) ഉണ്ടാകുന്നു. അവന്റെ വാക്ക്‌ സത്യമത്രെ. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം ആധിപത്യം അവന്‌ മാത്രമാണ്‌. അവന്‍ അദൃശ്യമായതും ദൃശ്യമായതും അറിയുന്നവനാകുന്നു. യുക്തിക്തം പ്രവര്‍ത്തിക്കുന്നവനും സൂക്ഷ്‌മജ്ഞാനമുള്ളവനുമാണവന്‍.

وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ كُن فَيَكُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِي ٱلصُّورِۚ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ ۝٧٣
74

ബിംബങ്ങളെ നിങ്ങള്‍ ഇലാഹുകളാക്കിവെക്കുകയാണോ? നിങ്ങളെയും നിങ്ങളുടെ ജനങ്ങളെയും വ്യക്തമായ വഴികേടിലാണ്‌ ഞാന്‍ കാണുന്നത്‌ എന്ന്‌ ഇബ്രാഹീം (അ) തന്റെ പിതാവ്‌ ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക)

۞ وَإِذۡ قَالَ إِبۡرَٰهِيمُ لِأَبِيهِ ءَازَرَ أَتَتَّخِذُ أَصۡنَامًا ءَالِهَةً إِنِّيٓ أَرَىٰكَ وَقَوۡمَكَ فِي ضَلَٰلٖ مُّبِينٖ ۝٧٤
75

അപ്രകാരം ആകാശഭൂമികളുടെ മഹത്തായ ആധിപത്യം നാം ഇബ്രാഹീമിനു കാണിച്ചുകൊടുക്കുന്നു. (അദ്ദേഹം അതില്‍ നിന്ന്‌ തൗഹീദ്‌ ഗ്രഹിക്കുവാനും) ദൃഢവിശ്വാസികളില്‍ പെട്ട ആളായിരിക്കേണ്ടതിനുമായി.

وَكَذَٰلِكَ نُرِيٓ إِبۡرَٰهِيمَ مَلَكُوتَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلِيَكُونَ مِنَ ٱلۡمُوقِنِينَ ۝٧٥
76

അങ്ങനെ രാത്രിയായപ്പോള്‍, ഇതാണ്‌ എന്റെ നാഥന്‍ എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അത്‌ മാഞ്ഞുപോയപ്പോള്‍, മറഞ്ഞുപോകുന്നവരെ (ഇലാഹാക്കിവെക്കാന്‍) ഞാനിഷ്ടപ്പെടുന്നില്ല എന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു.

فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبٗاۖ قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأٓفِلِينَ ۝٧٦
77

അങ്ങനെ ചന്ദ്രന്‍ ഉദിച്ചുകണ്ടപ്പോള്‍, ഇതാണ്‌ എന്റെ നാഥന്‍ എന്ന്‌ അദ്ദേഹം പറ ഞ്ഞു. അതും അപ്രത്യക്ഷമായപ്പോള്‍ `എന്റെ നാഥന്‍ എനിക്ക്‌ മാര്‍ഗദര്‍ശനം ചെയ്‌തുതന്നിട്ടില്ലെങ്കില്‍ ഞാന്‍ നേര്‍മാര്‍ഗം കാണാതെ ഉഴലുന്നവരില്‍ പെട്ടുപോകുക തന്നെചെയ്യുന്നതാണ്‌' എന്ന്‌ അദ്ദേഹം പറഞ്ഞു.

فَلَمَّا رَءَا ٱلۡقَمَرَ بَازِغٗا قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَئِن لَّمۡ يَهۡدِنِي رَبِّي لَأَكُونَنَّ مِنَ ٱلۡقَوۡمِ ٱلضَّآلِّينَ ۝٧٧
78

അനന്തരം സൂര്യനുദിച്ചുകണ്ടപ്പോള്‍ `ഇതാണ്‌ എന്റെ നാഥന്‍, ഇത്‌ ഏറ്റവും വലിയതാണല്ലോ' എന്ന്‌ അദ്ദേഹം പ്രസ്‌താവിച്ചു. അതും അസ്‌തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപനം ചെയ്‌തു: എന്റെ ജനങ്ങളേ, അല്ലാഹുവിനോട്‌ (മറ്റുവസ്‌തുക്കളെ) നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ നിശ്ചയം ഞാന്‍ ഒഴിവാകുന്നു!

فَلَمَّا رَءَا ٱلشَّمۡسَ بَازِغَةٗ قَالَ هَٰذَا رَبِّي هَٰذَآ أَكۡبَرُۖ فَلَمَّآ أَفَلَتۡ قَالَ يَٰقَوۡمِ إِنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ۝٧٨
79

ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവി ന്റെ നേരെ എന്റെ മുഖം നിശ്ചയമായും ഞാനിതാ തിരിച്ചിരിക്കുന്നു. ഞാന്‍ സത്യമാര്‍ഗത്തിലേക്ക്‌ തിരിഞ്ഞവനാണ്‌; ബഹു ദൈവ വിശ്വാസികളില്‍ പെട്ടവനല്ല.

إِنِّي وَجَّهۡتُ وَجۡهِيَ لِلَّذِي فَطَرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ حَنِيفٗاۖ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ ۝٧٩
80

തന്റെ ജനത ഇബ്രാഹീമിനോട്‌ തര്‍ക്കിച്ചു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: അല്ലാഹുവി(ന്റെ ഏകത്വത്തി)ലാണോ നിങ്ങള്‍ എന്നോട്‌ തര്‍ക്കിക്കുന്നത്‌? നിശ്ചയമായും അവന്‍ എന്നെ (അതിലേക്ക്‌) വഴി കാണിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങള്‍ അവനോട്‌ പങ്കചേര്‍ത്ത വസ്‌തുക്കളെ ഞാന്‍ ഭയപ്പെടുകയില്ല. എന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചതല്ലാതെ എനിക്കൊന്നും സംഭവിക്കയില്ല. എന്റെ രക്ഷിതാവ്‌ എല്ലാ വസ്‌തുക്കളെക്കുറിച്ചും പരിപൂര്‍ണ ജ്ഞാനമുള്ളവനാണ്‌. നിങ്ങള്‍ ഇതൊന്നും ചിന്തിക്കുന്നില്ലേ?

وَحَآجَّهُۥ قَوۡمُهُۥۚ قَالَ أَتُحَٰٓجُّوٓنِّي فِي ٱللَّهِ وَقَدۡ هَدَىٰنِۚ وَلَآ أَخَافُ مَا تُشۡرِكُونَ بِهِۦٓ إِلَّآ أَن يَشَآءَ رَبِّي شَيۡـٔٗاۚ وَسِعَ رَبِّي كُلَّ شَيۡءٍ عِلۡمًاۚ أَفَلَا تَتَذَكَّرُونَ ۝٨٠
81

നിങ്ങള്‍ അല്ലാഹുവിന്‌ പങ്കുകാരാക്കിവെച്ച വസ്‌തുക്കളെ ഞാന്‍ എങ്ങനെയാണ്‌ ഭയപ്പെടുക! അല്ലാഹു യാതൊരു ലക്ഷ്യവും നല്‍കിയിട്ടില്ലാത്ത ചില വസ്‌തുക്കളെ നിങ്ങള്‍ അല്ലാഹുവിന്റെ പങ്കുകാരാക്കിവെക്കുവാന്‍ ഭയപ്പെടുന്നില്ല. ആ സ്ഥിതിക്ക്‌ നമ്മില്‍ ഏതു കക്ഷിക്കാണ്‌ നിര്‍ഭയമായിരിക്കുവാന്‍ കൂടുതല്‍ അവകാശമുള്ളത്‌? നിങ്ങള്‍ ബോധമുള്ളവരാണെങ്കില്‍ (ഇതൊന്ന്‌ ആലോചിച്ചുനോക്കുക).

وَكَيۡفَ أَخَافُ مَآ أَشۡرَكۡتُمۡ وَلَا تَخَافُونَ أَنَّكُمۡ أَشۡرَكۡتُم بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ عَلَيۡكُمۡ سُلۡطَٰنٗاۚ فَأَيُّ ٱلۡفَرِيقَيۡنِ أَحَقُّ بِٱلۡأَمۡنِۖ إِن كُنتُمۡ تَعۡلَمُونَ ۝٨١
82

സത്യത്തില്‍ വിശ്വസിക്കുകയും വിശ്വാസ ത്തില്‍ ശരിക്ക്‌ ശിര്‍ക്ക്‌ കൂട്ടിക്കലര്‍ത്താതിരക്കുകയും ചെയ്‌തിട്ടുള്ളവര്‍ക്കാണ്‌ നിര്‍ഭയമുള്ളത്‌. അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചവരുമാണ്‌.

ٱلَّذِينَ ءَامَنُواْ وَلَمۡ يَلۡبِسُوٓاْ إِيمَٰنَهُم بِظُلۡمٍ أُوْلَٰٓئِكَ لَهُمُ ٱلۡأَمۡنُ وَهُم مُّهۡتَدُونَ ۝٨٢
83

ഇബ്രാഹീം (നബിയുടെ) ജനതക്കെതിരായി അദ്ദേഹത്തിന്‌ നാം കൊടുത്ത തെളിവുകളാണത്‌. ഉദ്ദേശിക്കുന്നവരെ നാം പലപടി ഉയര്‍ത്തുന്നതാണ്‌. നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ മഹാതന്ത്രജ്ഞനും അഗാധ ജ്ഞനുമാകുന്നു.

وَتِلۡكَ حُجَّتُنَآ ءَاتَيۡنَٰهَآ إِبۡرَٰهِيمَ عَلَىٰ قَوۡمِهِۦۚ نَرۡفَعُ دَرَجَٰتٖ مَّن نَّشَآءُۗ إِنَّ رَبَّكَ حَكِيمٌ عَلِيمٞ ۝٨٣
84

അദ്ദേഹത്തിന്‌ (ഇബ്രാഹീം) നാം ഇസ്‌ഹാഖിനെയും (ഇസ്‌ഹാഖിന്റെ മകന്‍) യഅ്‌ഖൂബിനെയും ദാനമായി കൊടുത്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അതിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കി; അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദ്‌, സുലൈമാന്‍, അയ്യൂബ്‌, യൂസുഫ്‌, മൂസാ, ഹാറൂന്‍ എന്നിവരെയും. അങ്ങനെയാണ്‌ നാം സല്‍ക്കര്‍മകാരികള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്

وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۚ كُلًّا هَدَيۡنَاۚ وَنُوحًا هَدَيۡنَا مِن قَبۡلُۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيۡمَٰنَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَٰرُونَۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ۝٨٤
85

സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്- ഇവരൊക്കെ സദ്‌വൃത്തരില്‍ പെട്ടവരായിരുന്നു.

وَزَكَرِيَّا وَيَحۡيَىٰ وَعِيسَىٰ وَإِلۡيَاسَۖ كُلّٞ مِّنَ ٱلصَّٰلِحِينَ ۝٨٥
86

ഇസ്‌മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂഥ്‌ എന്നിവരെയും (നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌). ഇവരെയെല്ലാം ലോകരില്‍ വെച്ച്‌ നാം ഉല്‍കൃഷ്ടരാക്കിയിട്ടുണ്

وَإِسۡمَٰعِيلَ وَٱلۡيَسَعَ وَيُونُسَ وَلُوطٗاۚ وَكُلّٗا فَضَّلۡنَا عَلَى ٱلۡعَٰلَمِينَ ۝٨٦
87

ഇവരുടെ പിതാക്കള്‍, സന്താനങ്ങള്‍, സഹോദരങ്ങള്‍ എന്നിവരില്‍ നിന്ന്‌ പലരെയും (നാം സന്മാര്‍ഗത്തില്‍ ചേര്‍ത്തിയിട്ടുണ്ട്‌). അവരെ നാം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ ചേര്‍ത്തിക്കൊടുക്കുകയും ചെയ്‌തു.

وَمِنۡ ءَابَآئِهِمۡ وَذُرِّيَّٰتِهِمۡ وَإِخۡوَٰنِهِمۡۖ وَٱجۡتَبَيۡنَٰهُمۡ وَهَدَيۡنَٰهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٨٧
88

അതാണ്‌ അല്ലാഹുവിന്റെ നേര്‍വഴി. തന്റെ അടിമകളില്‍ നിന്ന്‌ ഉദ്ദേശിക്കുന്നവരെ അവന്‍ അതില്‍ ചേര്‍ത്തിക്കൊടുക്കും. അവരെങ്ങാനും അല്ലാഹുവിന്‌ പങ്കുകാരെ ഉണ്ടാക്കിയിരുന്നെങ്കില്‍ തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവര്‍ക്ക്‌ നഷ്ടപ്പെട്ടുപോകുമായിരുന്നു.

ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ ۝٨٨
89

അവര്‍ക്ക്‌ നാം കിതാബും വിജ്ഞാനവും പ്രവാചകത്വവും നല്‍കി. അതിനാല്‍ ഈ കൂട്ടര്‍ (അറബി മുശ്‌രിക്കുകള്‍) അതെല്ലാം നിഷേധിക്കുന്നതായാല്‍ നിശ്ചയമായും അത്‌ നിഷേധിക്കാത്ത ഒരു ജനതയെ അത്‌ നടപ്പില്‍ വരുത്തുവാനായി നാം ഭരമേല്‍പിക്കുന്നതാണ്

أُوْلَٰٓئِكَ ٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَۚ فَإِن يَكۡفُرۡ بِهَا هَٰٓؤُلَآءِ فَقَدۡ وَكَّلۡنَا بِهَا قَوۡمٗا لَّيۡسُواْ بِهَا بِكَٰفِرِينَ ۝٨٩
90

അവര്‍ (മേല്‍ പറഞ്ഞ പ്രവാചകന്മാര്‍) തന്നെയാണ്‌ അല്ലാഹു നേര്‍വഴിയിലാക്കിയവര്‍. അതുകൊണ്ട്‌ താങ്കള്‍ അവരുടെ നേര്‍വ ഴിയെ പിന്‍പറ്റുക. താങ്കള്‍ പറയുക: അതിന്‌ (ഖുര്‍ആന്‍ നിങ്ങള്‍ക്ക്‌ എത്തിച്ചുതരുന്നതിന്‌) യാതൊരു പ്രതിഫലവും നിങ്ങളോട്‌ ഞാന്‍ ചോദിക്കുന്നില്ല. അത്‌ ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.

أُوْلَٰٓئِكَ ٱلَّذِينَ هَدَى ٱللَّهُۖ فَبِهُدَىٰهُمُ ٱقۡتَدِهۡۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ هُوَ إِلَّا ذِكۡرَىٰ لِلۡعَٰلَمِينَ ۝٩٠
91

`അല്ലാഹു ഒരാള്‍ക്കും യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല' എന്ന്‌ പറഞ്ഞപ്പോള്‍ അല്ലാഹുവിനെ അറിയേണ്ട യഥാര്‍ത്ഥ രൂപത്തില്‍ അവര്‍ അറിഞ്ഞിട്ടില്ല. മനുഷ്യര്‍ക്ക്‌ പ്രകാശവും മാര്‍ഗദര്‍ശനവുമായിക്കൊണ്ട്‌ മൂസാനബി കൊണ്ടുവന്ന ഗ്രന്ഥം ആരാണ്‌ അവതരിപ്പിച്ചത്‌ എന്ന്‌ താങ്കള്‍ അവരോട്‌ ചോദിക്കുക. നിങ്ങള്‍ അതിനെ ചില കടലാസുതുണ്ടുകളില്‍ എഴുതി അവ വെളിപ്പെടുത്തുന്നു: മിക്കതും മറച്ചുവെക്കുകയും ചെയ്യുന്നു. നിങ്ങളും നിങ്ങളുടെ പിതാക്കളും അറിഞ്ഞിട്ടില്ലാത്ത വിഷയങ്ങള്‍ നിങ്ങള്‍ക്ക്‌ പഠിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. അല്ലാഹു ആകുന്നു (തൗറാത്ത്‌ ഇറക്കിയത്‌) എന്ന്‌ താങ്കള്‍ പറയുക. പിന്നെ അവരുടെ ദുസ്‌തര്‍ക്കത്തില്‍ കളിച്ചുപുളകുന്ന നിലയില്‍ അവരെ വിട്ടേക്കുക.

وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٖ مِّن شَيۡءٖۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِي جَآءَ بِهِۦ مُوسَىٰ نُورٗا وَهُدٗى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرٗاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِي خَوۡضِهِمۡ يَلۡعَبُونَ ۝٩١
92

ഇത്‌ (ഖുര്‍ആന്‍) നാം ഇറക്കിയിട്ടുള്ളതും അനുഗൃഹീതവും മുമ്പിലുള്ളതിനെ ശരിവെക്കുന്നതുമായ ഒരു ഗ്രന്ഥമാകുന്നു. മക്കക്കാരെയും അതിന്റെ ചുറ്റും നാനാഭാഗങ്ങളില്‍ സ്ഥിതിചെയ്യന്ന ലോകത്തുള്ള മുഴുവന്‍ ജനങ്ങളെയും താങ്കള്‍ താക്കീതു ചെയ്യാന്‍ വേണ്ടിയുമാണ്‌ (ഇത്‌ അവതരിപ്പിച്ചിട്ടുള്ളത്‌). പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഇതിലും വിശ്വസിക്കും. അവര്‍ നമസ്‌കാരത്തില്‍ കൃത്യനിഷ്‌ഠയുള്ളവരായിരിക്കുന്നതുമാണ്‌.

وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ مُّصَدِّقُ ٱلَّذِي بَيۡنَ يَدَيۡهِ وَلِتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَاۚ وَٱلَّذِينَ يُؤۡمِنُونَ بِٱلۡأٓخِرَةِ يُؤۡمِنُونَ بِهِۦۖ وَهُمۡ عَلَىٰ صَلَاتِهِمۡ يُحَافِظُونَ ۝٩٢
93

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിപ്പറയുകയോ യാതൊരു സന്ദേശവും ലഭിക്കാതെ തന്നെ `എനിക്ക്‌ ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്‌' എന്ന്‌ പറയുകയോ ചെയ്‌തവനേക്കാള്‍ വലിയ അക്രമി ആരാണുള്ളത്‌! `അല്ലാഹു അവതരിപ്പിച്ചതുപോലെയുള്ളത്‌ ഞാനും അവതരിപ്പിക്കും' എന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരാണ്‌! (അത്തരം) അക്രമികള്‍ മരണത്തിന്റെ ഭയങ്കര വിഷമങ്ങളിലാവുകയും മലക്കുകള്‍ കൈകള്‍ നീട്ടുന്നവരായി `നിങ്ങളുടെ ജീവനെ പുറത്തേക്ക്‌ തള്ളുക; അല്ലാഹുവിന്റെ പേരില്‍ അസത്യം പറഞ്ഞുകൊണ്ടിരുന്നതിനാലും അവന്റെ ലക്ഷ്യങ്ങള്‍ വിട്ട്‌ അങ്കരിച്ചുകൊണ്ടിരുന്നതിനാലും ഇന്ന്‌ നിങ്ങള്‍ക്ക്‌ നിന്ദ്യമായ ശിക്ഷ പ്രതിഫലം തരുന്നതാണ്‌' (എന്ന്‌ പറയുകയും) ചെയ്യുന്ന സന്ദര്‍ഭം താങ്കള്‍ കണ്ടിരുന്നുവെങ്കില്‍ (അതൊരു ഭയങ്കര കാഴ്‌ചതന്നെയാകുമായിരിക്കും)!

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ قَالَ أُوحِيَ إِلَيَّ وَلَمۡ يُوحَ إِلَيۡهِ شَيۡءٞ وَمَن قَالَ سَأُنزِلُ مِثۡلَ مَآ أَنزَلَ ٱللَّهُۗ وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِي غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ ٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَٰتِهِۦ تَسۡتَكۡبِرُونَ ۝٩٣
94

നിശ്ചയമായും നാം ഒന്നാമത്തെ പ്രാവശ്യം സൃഷ്ടിച്ചതുപോലെത്തന്നെ നിങ്ങളിപ്പോള്‍ ഏകന്മാരായി നമ്മുടെ അടുത്ത്‌ വന്നിരിക്കുന്നു. നാം (ഭൂലോകത്ത്‌) നല്‍കിയിരുന്നതെല്ലാം നിങ്ങള്‍ പിന്നില്‍ ഒഴിച്ചുവിടുകയും ചെയ്‌തിരിക്കുന്നു. നിങ്ങളുടെ സംരക്ഷകരും ആരാധനകള്‍ക്ക്‌ അര്‍ഹരുമായിരിക്കുന്നതില്‍ (അല്ലാഹുവിന്റെ) പങ്കുകാരാണെന്ന്‌ നിങ്ങള്‍ പ്രലപിച്ചിരുന്ന ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിശ്ചയമായും നിങ്ങള്‍ തമ്മിലുള്ള ബന്ധം മുറിഞ്ഞുപോയിരിക്കുന്നു. (നിങ്ങളെ സംരക്ഷിക്കുന്നതില്‍ അല്ലാഹുവിന്റെ പങ്കുകാരെന്ന്‌) പ്രലപിച്ചിരുന്ന വസ്‌തുക്കളെല്ലാം നിങ്ങളെ വിട്ട്‌ മറഞ്ഞുപോവുകയും ചെയ്‌തിരിക്കുന്നു (എന്ന്‌ പരലോകത്ത്‌ വെച്ച്‌ അല്ലാഹു ബഹുദൈവവിശ്വാസികളോട്‌ പറയുന്നതാണ്‌).

وَلَقَدۡ جِئۡتُمُونَا فُرَٰدَىٰ كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةٖ وَتَرَكۡتُم مَّا خَوَّلۡنَٰكُمۡ وَرَآءَ ظُهُورِكُمۡۖ وَمَا نَرَىٰ مَعَكُمۡ شُفَعَآءَكُمُ ٱلَّذِينَ زَعَمۡتُمۡ أَنَّهُمۡ فِيكُمۡ شُرَكَٰٓؤُاْۚ لَقَد تَّقَطَّعَ بَيۡنَكُمۡ وَضَلَّ عَنكُم مَّا كُنتُمۡ تَزۡعُمُونَ ۝٩٤
95

വിത്തിനെയും കുരുക്കളെയും പിളര്‍ക്കുന്നത്‌ അല്ലാഹുവാണ്‌ തീര്‍ച്ച. അവന്‍ ജീവനില്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ ജീവനുള്ളവ പുറത്തേക്ക്‌ കൊണ്ടുവരുന്നു. ജീവനുള്ള വസ്‌തുക്കളില്‍ നിന്ന്‌ ജീവനില്ലാത്തവയെ പുറത്തേക്കുകൊണ്ടുവരുന്നവനുമാണവന്‍. അവനാണ്‌ അല്ലാഹു എന്നിരിക്കെ (സത്യത്തെവിട്ട്‌) നിങ്ങള്‍ എങ്ങനെ തിരിക്കപ്പെടുന്നു!

۞ إِنَّ ٱللَّهَ فَالِقُ ٱلۡحَبِّ وَٱلنَّوَىٰۖ يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَمُخۡرِجُ ٱلۡمَيِّتِ مِنَ ٱلۡحَيِّۚ ذَٰلِكُمُ ٱللَّهُۖ فَأَنَّىٰ تُؤۡفَكُونَ ۝٩٥
96

അവന്‍ പ്രഭാതത്തെ (അപ്പോഴത്തെ ഇരുട്ടിനെ) പിളര്‍ക്കുന്നവനാണ്‌; രാത്രിയെ വിശ്രമസമയവും സൂര്യ-ചന്ദ്രന്മാരെ (പല കാര്യങ്ങള്‍ക്കുമുള്ള) കണക്കുകളുടെ അടയാളങ്ങളും ആക്കിവെച്ചവനുമാകുന്നു. സര്‍വജ്ഞനും പ്രതാപവാനുമായ അല്ലാഹുവിന്റെ നിര്‍ണയമാണത്‌

فَالِقُ ٱلۡإِصۡبَاحِ وَجَعَلَ ٱلَّيۡلَ سَكَنٗا وَٱلشَّمۡسَ وَٱلۡقَمَرَ حُسۡبَانٗاۚ ذَٰلِكَ تَقۡدِيرُ ٱلۡعَزِيزِ ٱلۡعَلِيمِ ۝٩٦
97

കരയിലെയും കടലിലെയും ഇരുട്ടുകളില്‍ വഴി അറിയേണ്ടതിന്‌ നിങ്ങള്‍ക്ക്‌ നക്ഷത്ര ങ്ങളെ ജനതക്ക്‌ നിശ്ചയമായും നാം ലക്ഷ്യങ്ങള്‍ വിവരിച്ചു തന്നിരിക്കുന്നു.

وَهُوَ ٱلَّذِي جَعَلَ لَكُمُ ٱلنُّجُومَ لِتَهۡتَدُواْ بِهَا فِي ظُلُمَٰتِ ٱلۡبَرِّ وَٱلۡبَحۡرِۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝٩٧
98

ഒരേ ഒരു വ്യക്തിയില്‍ നിന്ന്‌ നിങ്ങളെ സൃഷ്ടിച്ചത്‌ അവനാകുന്നു. അങ്ങനെ അവന്‍ നിങ്ങള്‍ക്ക്‌ പാര്‍പ്പിടവും സൂക്ഷിപ്പുസ്ഥലവും ആക്കിത്തന്നു. നിശ്ചയമായും ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്ക്‌ നാം ലക്ഷ്യങ്ങള്‍ വിവരിച്ചുതന്നിരിക്കുന്നു.

وَهُوَ ٱلَّذِيٓ أَنشَأَكُم مِّن نَّفۡسٖ وَٰحِدَةٖ فَمُسۡتَقَرّٞ وَمُسۡتَوۡدَعٞۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَفۡقَهُونَ ۝٩٨
99

ആകാശത്തുനിന്ന്‌ വെള്ളം വര്‍ഷിച്ചതും അവന്‍ തന്നയാണ്‌. എന്നിട്ട്‌ ആ വെള്ളം മൂലം (മുളക്കുന്ന) എല്ലാ വസ്‌തുക്കളുടെയും മുളകളെ നാം പുറത്തേക്ക്‌ കൊണ്ടുവന്നു. അങ്ങനെ നാം അതില്‍ നിന്ന്‌ പച്ച (ഇലകളും ശാഖകളും) ഉല്‍പാദിപ്പിച്ചു; പിന്നീട്‌ അവയില്‍ നിന്ന്‌ തിങ്ങിക്കൂടി നില്‍ക്കുന്ന ധാന്യമണികളെ പുറത്തേക്ക്‌ കൊണ്ടുവരുന്നു. ഈത്തപ്പന മരത്തില്‍ നിന്ന്‌- അതായത്‌ അതിന്റെ കൊതുമ്പില്‍ നിന്ന്‌- തൂങ്ങിനില്‍ക്കുന്ന കതിരുകള്‍ ഉണ്ടാകുന്നു. മുന്തിരിത്തോട്ടങ്ങളെയും ഒലീവ്‌ വൃക്ഷത്തെയും റുമ്മാന്‍ വൃക്ഷത്തെയും നാം ഉല്‍പാദിപ്പിച്ചു- അവ പരസ്‌പരം സാദൃശ്യമുള്ളതും ഇല്ലാത്തതുമായ നിലയില്‍. കായ്‌ക്കുന്ന ഘട്ടത്തില്‍ അതിന്റെ പഴത്തിലേക്കൊന്ന്‌ നോക്കുക. അത്‌ പഴുത്തു പാകമാകുമ്പോഴും ഒന്ന്‌ നോക്കുക! സത്യത്തില്‍ വിശ്വസിക്കുന്ന ജനതക്ക്‌ ഇതില്‍ നിശ്ചയമായും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്‌.

وَهُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَيۡءٖ فَأَخۡرَجۡنَا مِنۡهُ خَضِرٗا نُّخۡرِجُ مِنۡهُ حَبّٗا مُّتَرَاكِبٗا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٞ دَانِيَةٞ وَجَنَّٰتٖ مِّنۡ أَعۡنَابٖ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهٗا وَغَيۡرَ مُتَشَٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦٓ إِذَآ أَثۡمَرَ وَيَنۡعِهِۦٓۚ إِنَّ فِي ذَٰلِكُمۡ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ۝٩٩
100

അവര്‍ അല്ലാഹുവിന്‌ ജിന്നുകളെ പങ്കുകാരാക്കി, ആ ജിന്നുകളെയും സൃഷ്ടിച്ചത്‌ അവനായിരിക്കെ; യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‌ ആണ്‍മക്കളെയും പെണ്‍മക്കളെയും ആരോപിക്കുകയും ചെയ്‌തു. അവര്‍ നല്‍കുന്ന വര്‍ണനയില്‍ നിന്നെല്ലാം അവന്‍ പരിശുദ്ധനും ഉന്നതനുമാകുന്നു.

وَجَعَلُواْ لِلَّهِ شُرَكَآءَ ٱلۡجِنَّ وَخَلَقَهُمۡۖ وَخَرَقُواْ لَهُۥ بَنِينَ وَبَنَٰتِۭ بِغَيۡرِ عِلۡمٖۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يَصِفُونَ ۝١٠٠
101

ആകാശഭൂമികളെ മുന്‍മാതൃക കൂടാതെ നിര്‍മിച്ചവനാണവന്‍. കൂട്ടുകാരി ഇല്ലാതിരിക്കെ അവന്‌ സന്താനമുണ്ടാകുന്നതെങ്ങനെ? എല്ലാ വസ്‌തുക്കളെയും സൃഷ്ടിക്കുന്നത്‌ അവനാണ്‌. മുഴുവന്‍ വസ്‌തുക്കളെക്കുറിച്ചും സര്‍വജ്ഞനുമത്രെ അവന്‍

بَدِيعُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَنَّىٰ يَكُونُ لَهُۥ وَلَدٞ وَلَمۡ تَكُن لَّهُۥ صَٰحِبَةٞۖ وَخَلَقَ كُلَّ شَيۡءٖۖ وَهُوَ بِكُلِّ شَيۡءٍ عَلِيمٞ ۝١٠١
102

അവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ഇലാഹുമില്ല. എല്ലാ വസ്‌തുക്കളുടെയും സ്രഷ്ടാവും അവനാകുന്നു. അതുകൊണ്ട്‌ അവന്‌ ഇബാദത്ത്‌ ചെയ്യുക. എല്ലാ വസ്‌തുക്കളുടെയും കാര്യങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുന്നവനത്രെ അവന്‍

ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَيۡءٖ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ۝١٠٢
103

കണ്ണുകള്‍ അവനെ പ്രാപിക്കുകയില്ല; കണ്ണുകളെ അവന്‍ പ്രാപിക്കും. അതിസൗമ്യനും സൂക്ഷ്‌മജ്ഞാനമുള്ളവനുമാണവന്‍

لَّا تُدۡرِكُهُ ٱلۡأَبۡصَٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ ۝١٠٣
104

(നബിയേ, പറയുക:) നിശ്ചയമായും രക്ഷിതാവിങ്കല്‍ നിന്ന്‌ പല ദൃഷ്ടാന്തങ്ങളും നിങ്ങള്‍ക്ക്‌ വന്നുകഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ആരെങ്കിലും തന്റെ മനോദൃഷ്ടിയിലൂടെ സത്യം കണ്ടാല്‍ അതിന്റെ ഫലം അവനുതന്നെയാണ്‌. വല്ലവനും അന്ധതയാണ്‌ കൈക്കൊണ്ടതെങ്കില്‍ അതിന്റെ ദോഷവും അവനുതന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ സൂക്ഷിപ്പുകാരനല്ല

قَدۡ جَآءَكُم بَصَآئِرُ مِن رَّبِّكُمۡۖ فَمَنۡ أَبۡصَرَ فَلِنَفۡسِهِۦۖ وَمَنۡ عَمِيَ فَعَلَيۡهَاۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ ۝١٠٤
105

അപ്രകാരം വിവിധ ദൃഷ്ടാന്തങ്ങള്‍ പല രൂപങ്ങളില്‍ നാം എടുത്തുകാട്ടുന്നു- (അവര്‍ ചിന്തിക്കുവാനും മറ്റുചിലരില്‍ നിന്ന്‌) നീ പഠിച്ചുവെന്ന്‌ അവര്‍ (സത്യനിഷേധികള്‍) പറയുവാനും കാര്യബോധമുള്ള ജനതക്ക്‌ ഖുര്‍ആനെ നാം വെളിപ്പെടുത്തിക്കൊടുക്കുവാനും വേണ്ടി.

وَكَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ وَلِيَقُولُواْ دَرَسۡتَ وَلِنُبَيِّنَهُۥ لِقَوۡمٖ يَعۡلَمُونَ ۝١٠٥
106

രക്ഷിതാവില്‍ നിന്ന്‌ താങ്കള്‍ക്ക്‌ ലഭിച്ച സന്ദേശങ്ങളെ പിന്‍പറ്റുക. അവനല്ലാതെ ഒരു ഇലാഹുമില്ല. ബഹുദൈവവിശ്വാസികളെ താങ്കള്‍ അവഗണിച്ചേക്കുക

ٱتَّبِعۡ مَآ أُوحِيَ إِلَيۡكَ مِن رَّبِّكَۖ لَآ إِلَٰهَ إِلَّا هُوَۖ وَأَعۡرِضۡ عَنِ ٱلۡمُشۡرِكِينَ ۝١٠٦
107

അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ ശിര്‍ക്ക്‌ വെക്കുമായിരുന്നില്ല. താങ്കളെ അവരുടെ മേല്‍ നാം സൂക്ഷിപ്പുകാരനാക്കിയിട്ടില്ല. അവരെ സംബന്ധിച്ച്‌ താങ്കള്‍ ഉത്തരവാദിയുമല്ല.

وَلَوۡ شَآءَ ٱللَّهُ مَآ أَشۡرَكُواْۗ وَمَا جَعَلۡنَٰكَ عَلَيۡهِمۡ حَفِيظٗاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ ۝١٠٧
108

അല്ലാഹുവിനെ വിട്ട്‌ അവര്‍ ആരാധിക്കുന്ന വസ്‌തുക്കളെ നിങ്ങള്‍ ശകാരിക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം യാതൊരറിവുമില്ലാതെ അതിക്രമമായി അല്ലാഹുവിനെ അവര്‍ ശകാരിക്കും. അപ്രകാരം ഓരോ സമുദായത്തിനും അവരുടെ പ്രവൃത്തികളെ നാം ഭംഗിയാക്കിക്കൊടുത്തിരിക്കുന്നു. പിന്നീട്‌ അവരുടെ മടക്കം തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തന്നെയാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി (അവിടെ വെച്ച്‌) അവന്‍ അവരോട്‌ വിവരിച്ചു പറയുന്നതാകുന്നു.

وَلَا تَسُبُّواْ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدۡوَۢا بِغَيۡرِ عِلۡمٖۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمۡ ثُمَّ إِلَىٰ رَبِّهِم مَّرۡجِعُهُمۡ فَيُنَبِّئُهُم بِمَا كَانُواْ يَعۡمَلُونَ ۝١٠٨
109

വല്ല ദൃഷ്ടാന്തവും തങ്ങള്‍ക്ക്‌ വന്നുകിട്ടിയാല്‍ നിശ്ചയമായും അതില്‍ വിശ്വസിച്ചുകൊള്ളാമെന്ന്‌ അവര്‍ (സത്യനിഷേധികള്‍) അല്ലാഹുവിനെക്കൊണ്ട്‌ സത്യം ചെയ്‌ത്‌ അങ്ങേ അറ്റം ഉറപ്പിച്ചുപറഞ്ഞു. താങ്കള്‍ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാണ്‌. അവ വന്നാല്‍ അവര്‍ വിശ്വസിക്കുന്നതല്ല എന്ന്‌ നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാന്‍ കഴിയും?

وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَتۡهُمۡ ءَايَةٞ لَّيُؤۡمِنُنَّ بِهَاۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِۖ وَمَا يُشۡعِرُكُمۡ أَنَّهَآ إِذَا جَآءَتۡ لَا يُؤۡمِنُونَ ۝١٠٩
110

ഒന്നാം വട്ടം തന്നെ ഈ ഖുര്‍ആനില്‍ അവര്‍ വിശ്വസിക്കാതിരുന്നതുപോലെ നാം അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും മറിക്കുകയും തങ്ങളുടെ അതിക്രമത്തില്‍ അന്ധതയോടെ വിഹരിക്കുന്നവരായി അവരെ വിട്ടുകളയുകയും ചെയ്യുമെന്നും (നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാന്‍ കഴിയും?

وَنُقَلِّبُ أَفۡـِٔدَتَهُمۡ وَأَبۡصَٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦٓ أَوَّلَ مَرَّةٖ وَنَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١١٠
111

അവരുടെ അടുക്കലേക്ക്‌ നാം മലക്കുകളെ ഇറക്കുകയും മരണപ്പെട്ടുപോയവര്‍ അവരോട്‌ സംസാരിക്കുകയും സകലവസ്‌തുക്കളെയും കൂട്ടംകൂട്ടമായി അവരുടെ മുന്നില്‍ നാം ഹാജറാക്കുകയും ചെയ്‌തിരുന്നാല്‍ പോലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ സത്യത്തില്‍ വിശ്വസിക്കുകയില്ല. പക്ഷെ, അവരില്‍ അധികപേരും (അത്‌) അറിയുന്നില്ല.

۞ وَلَوۡ أَنَّنَا نَزَّلۡنَآ إِلَيۡهِمُ ٱلۡمَلَٰٓئِكَةَ وَكَلَّمَهُمُ ٱلۡمَوۡتَىٰ وَحَشَرۡنَا عَلَيۡهِمۡ كُلَّ شَيۡءٖ قُبُلٗا مَّا كَانُواْ لِيُؤۡمِنُوٓاْ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكۡثَرَهُمۡ يَجۡهَلُونَ ۝١١١
112

അപ്രകാരം മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ എല്ലാ നബിമാര്‍ക്കും ശത്രുക്കളായി നാം നിയമിച്ചിട്ടുണ്ട്‌. ജനങ്ങളെ വഞ്ചിക്കുവാനായി ഭംഗിവാക്കുകള്‍ രഹസ്യമായി അവര്‍ പരസ്‌പരം അറിയിക്കുന്നതാണ്‌. താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അത്‌ ചെയ്യുമായിരുന്നില്ല. അതിനാല്‍ അവരെയും അവര്‍ കെട്ടിയുണ്ടാക്കുന്ന കള്ളവാദങ്ങളെയും അങ്ങ്‌ വിട്ടേക്കുക.

وَكَذَٰلِكَ جَعَلۡنَا لِكُلِّ نَبِيٍّ عَدُوّٗا شَيَٰطِينَ ٱلۡإِنسِ وَٱلۡجِنِّ يُوحِي بَعۡضُهُمۡ إِلَىٰ بَعۡضٖ زُخۡرُفَ ٱلۡقَوۡلِ غُرُورٗاۚ وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ ۝١١٢
113

പരലോകജീവിതത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക്‌ ചായുവാനും അവര്‍ അത്‌ തൃപ്‌തിപ്പെടുവാനും ആ പിശാചുക്കള്‍ പ്രവര്‍ത്തിക്കുന്നത്‌ ഇവരും പ്രവര്‍ത്തിക്കാനുമാണ്‌ (അവര്‍ അങ്ങനെ ചെയ്യുന്നത്‌).

وَلِتَصۡغَىٰٓ إِلَيۡهِ أَفۡـِٔدَةُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَلِيَرۡضَوۡهُ وَلِيَقۡتَرِفُواْ مَا هُم مُّقۡتَرِفُونَ ۝١١٣
114

അല്ലാഹു അല്ലാത്ത മറ്റൊരുത്തനെയാണോ ഞാന്‍ വിധികര്‍ത്താവായി സ്വീകരിക്കേണ്ടത്‌? നിങ്ങള്‍ക്ക്‌ വിശദമായ വിവരങ്ങളോടു കൂടി ഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്‌ അവനാണല്ലോ. നാം ആര്‍ക്ക്‌ ഗ്രന്ഥം നല്‍കിയിട്ടുണ്ടോ, അവര്‍ക്കറിയാം നിശ്ചയമായും അത്‌ (ഖുര്‍ആന്‍) താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ സത്യസമേതം അവതരിച്ചതാണെന്ന്‌. അതുകൊണ്ട്‌ താങ്കള്‍ തീരെ സംശയിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടുപോകരുത്‌.

أَفَغَيۡرَ ٱللَّهِ أَبۡتَغِي حَكَمٗا وَهُوَ ٱلَّذِيٓ أَنزَلَ إِلَيۡكُمُ ٱلۡكِتَٰبَ مُفَصَّلٗاۚ وَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يَعۡلَمُونَ أَنَّهُۥ مُنَزَّلٞ مِّن رَّبِّكَ بِٱلۡحَقِّۖ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ۝١١٤
115

താങ്കളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ സത്യവും നീതിയുമായി പൂര്‍ത്തിയായിരിക്കുന്നു. അവന്റെ വചനങ്ങളെ ഭേദപ്പെടുത്തുന്ന ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

وَتَمَّتۡ كَلِمَتُ رَبِّكَ صِدۡقٗا وَعَدۡلٗاۚ لَّا مُبَدِّلَ لِكَلِمَٰتِهِۦۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝١١٥
116

ഭൂമിയിലുള്ള അധികമാളുകള്‍ക്കും വഴിപ്പെട്ടാല്‍ താങ്കളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ തെറ്റിച്ചുകളയും. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുന്നവരാണ്‌. അനുമാനിച്ചു പറയുക മാത്രമാണവര്‍ ചെയ്യുന്നത്‌

وَإِن تُطِعۡ أَكۡثَرَ مَن فِي ٱلۡأَرۡضِ يُضِلُّوكَ عَن سَبِيلِ ٱللَّهِۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ ۝١١٦
117

തന്റെ മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോയവരെ നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ അറിയുന്നവനാണ്‌. നേര്‍മാര്‍ഗം പ്രാപിച്ചവരെക്കുറിച്ചും അവന്‍ നല്ല വണ്ണം അറിയുന്നവനാകുന്നു.

إِنَّ رَبَّكَ هُوَ أَعۡلَمُ مَن يَضِلُّ عَن سَبِيلِهِۦۖ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ۝١١٧
118

അതുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവരായിട്ടുണ്ടെങ്കില്‍ അവന്റെ നാമം ഉച്ചരി(ച്ച്‌ അറു)ക്കപ്പെട്ട തില്‍ നിന്ന്‌ ഭക്ഷിക്കുക.

فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِـَٔايَٰتِهِۦ مُؤۡمِنِينَ ۝١١٨
119

അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച്‌ അറു)ക്കപ്പെട്ടതില്‍ നിന്ന്‌ ഭക്ഷിക്കാതിരിക്കുവാന്‍ എന്തു ന്യായമാണ്‌ നിങ്ങള്‍ക്കുള്ളത്‌? അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളത്‌ നിങ്ങള്‍ക്കവന്‍ വിശദീകരിച്ചു തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ ഏതൊന്നിലേക്ക്‌ നിര്‍ബന്ധിതരായിത്തീരുന്നുവോ അതൊഴിച്ച്‌. നിശ്ചയമായും അധികമാളുകളും ഒരുവക അറിവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കൊത്ത്‌ ജനങ്ങളെ വഴി തെറ്റിക്കുകയാണ്‌. നിശ്ചയമായും അത്തരം അതിക്രമികളെക്കുറിച്ച്‌ താങ്കളുടെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു.

وَمَا لَكُمۡ أَلَّا تَأۡكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ وَقَدۡ فَصَّلَ لَكُم مَّا حَرَّمَ عَلَيۡكُمۡ إِلَّا مَا ٱضۡطُرِرۡتُمۡ إِلَيۡهِۗ وَإِنَّ كَثِيرٗا لَّيُضِلُّونَ بِأَهۡوَآئِهِم بِغَيۡرِ عِلۡمٍۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِٱلۡمُعۡتَدِينَ ۝١١٩
120

പരസ്യവും രഹസ്യവുമായ എല്ലാ കുറ്റങ്ങളും നിങ്ങള്‍ ഉപേക്ഷിക്കുക. നിശ്ചയമായും പാപം ചെയ്യുന്നവര്‍ക്ക്‌ തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനിള്ള പ്രതിഫലം പിന്നീട്‌ നല്‍കപ്പെടുന്നതാണ്‌.

وَذَرُواْ ظَٰهِرَ ٱلۡإِثۡمِ وَبَاطِنَهُۥٓۚ إِنَّ ٱلَّذِينَ يَكۡسِبُونَ ٱلۡإِثۡمَ سَيُجۡزَوۡنَ بِمَا كَانُواْ يَقۡتَرِفُونَ ۝١٢٠
121

അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച്‌ അറു)ക്കപ്പെടാത്തതില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കരുത്‌. അത്‌ അതിക്രമം തന്നയാണ്‌. നിങ്ങളുമായി തര്‍ക്കിക്കേണ്ടതിന്‌ പിശാചുക്കള്‍ തങ്ങളുടെ ഇഷ്ടക്കാര്‍ക്ക്‌ രഹസ്യമായി വിവരം കൊടുക്കുന്നതാണ്‌. അവര്‍ക്ക്‌ നിങ്ങള്‍ വഴിപ്പെട്ടാല്‍ നിശ്ചയമായും നിങ്ങള്‍ അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തവന്‍ തന്നെയാണ്‌.

وَلَا تَأۡكُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُۥ لَفِسۡقٞۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآئِهِمۡ لِيُجَٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ ۝١٢١
122

ശവമായിപ്പോയ ശേഷം നാം ജീവിപ്പിക്കുകയും ജനങ്ങള്‍ക്കിടയില്‍ ശരിക്ക്‌ നടക്കത്തക്ക വെളിച്ചം നാം നല്‍കുകയും ചെയ്‌തവന്‍, ഒരിക്കലും കര കയറാതെ പലതരം ഇരുട്ടുകളില്‍ കിടന്ന്‌ വട്ടം തിരിയുന്നവനെപ്പോലെയാണോ? ഇപ്രകാരം അവിശ്വാസികള്‍ക്ക്‌ അവര്‍ പ്രവര്‍ത്തിച്ചുകെണ്ടിരുന്നത്‌ ഭംഗിയാക്കപ്പെട്ടിരിക്കുന്നു.

أَوَمَن كَانَ مَيۡتٗا فَأَحۡيَيۡنَٰهُ وَجَعَلۡنَا لَهُۥ نُورٗا يَمۡشِي بِهِۦ فِي ٱلنَّاسِ كَمَن مَّثَلُهُۥ فِي ٱلظُّلُمَٰتِ لَيۡسَ بِخَارِجٖ مِّنۡهَاۚ كَذَٰلِكَ زُيِّنَ لِلۡكَٰفِرِينَ مَا كَانُواْ يَعۡمَلُونَ ۝١٢٢
123

അപ്രകാരം ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കുവാനായി അവിടത്തെ ദുഷ്ടന്മാരില്‍ പ്രധാനികളെ നാം നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍, സ്വന്തത്തോടു തന്നെയല്ലാതെ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നില്ല. അതവര്‍ അറിയുന്നില്ല എന്നുമാത്രം.

وَكَذَٰلِكَ جَعَلۡنَا فِي كُلِّ قَرۡيَةٍ أَكَٰبِرَ مُجۡرِمِيهَا لِيَمۡكُرُواْ فِيهَاۖ وَمَا يَمۡكُرُونَ إِلَّا بِأَنفُسِهِمۡ وَمَا يَشۡعُرُونَ ۝١٢٣
124

അവര്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടിയാല്‍ `അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്‌ നല്‍കപ്പെടുന്നതുവരെ ഞങ്ങള്‍ വിശ്വസിക്കയില്ല' എന്നവര്‍ പറയും. അല്ലാഹുവിന്റെ ദൗത്യം സ്ഥാപിക്കേണ്ടതെവിടെയാണെന്ന്‌ അവന്‌ തികച്ചും അറിയാം. പാപം ചെയ്‌തവരെ, അവനര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അല്ലാഹുവിങ്കല്‍ വെച്ച്‌ നിന്ദയും കഠിന ശിക്ഷയും ബാധിക്കുന്നതാണ്‌.

وَإِذَا جَآءَتۡهُمۡ ءَايَةٞ قَالُواْ لَن نُّؤۡمِنَ حَتَّىٰ نُؤۡتَىٰ مِثۡلَ مَآ أُوتِيَ رُسُلُ ٱللَّهِۘ ٱللَّهُ أَعۡلَمُ حَيۡثُ يَجۡعَلُ رِسَالَتَهُۥۗ سَيُصِيبُ ٱلَّذِينَ أَجۡرَمُواْ صَغَارٌ عِندَ ٱللَّهِ وَعَذَابٞ شَدِيدُۢ بِمَا كَانُواْ يَمۡكُرُونَ ۝١٢٤
125

അപ്പോള്‍ വല്ലവനെയും നേര്‍വഴിയിലാക്കുവാന്‍ താന്‍ ഉദ്ദേശിക്കുന്ന പക്ഷം അല്ലാഹു അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക്‌ വികസിപ്പിക്കുന്നതാണ്‌; വല്ലവനെയും വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ ഹൃദയത്തെ സങ്കുചിതവും കുടുസ്സായതുമാക്കുകയും ചെയ്യും- അവന്‍ ആകാശത്തേക്ക്‌ വിഷമിച്ച്‌ കയറിപ്പോകുന്നതുപോലെ. സത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്‌ അല്ലാഹു അപ്രകാരം ശിക്ഷ നല്‍കുന്നതാണ്‌.

فَمَن يُرِدِ ٱللَّهُ أَن يَهۡدِيَهُۥ يَشۡرَحۡ صَدۡرَهُۥ لِلۡإِسۡلَٰمِۖ وَمَن يُرِدۡ أَن يُضِلَّهُۥ يَجۡعَلۡ صَدۡرَهُۥ ضَيِّقًا حَرَجٗا كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِۚ كَذَٰلِكَ يَجۡعَلُ ٱللَّهُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يُؤۡمِنُونَ ۝١٢٥
126

ഇത്‌ താങ്കളുടെ രക്ഷിതാവിന്റെ മാര്‍ഗമാണ്‌. ചിന്തിക്കുന്ന ജനതക്ക്‌ നിശ്ചയമായും ല ക്ഷ്യങ്ങള്‍ നാം വിവരിച്ചുകൊടുത്തിരിക്കുന്നു

وَهَٰذَا صِرَٰطُ رَبِّكَ مُسۡتَقِيمٗاۗ قَدۡ فَصَّلۡنَا ٱلۡأٓيَٰتِ لِقَوۡمٖ يَذَّكَّرُونَ ۝١٢٦
127

അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്ക്‌ രക്ഷയുടെ ഭവനമുണ്ട്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായി അവന്‍ അവരുടെ രക്ഷാധികാരിയാണ്‌.

۞ لَهُمۡ دَارُ ٱلسَّلَٰمِ عِندَ رَبِّهِمۡۖ وَهُوَ وَلِيُّهُم بِمَا كَانُواْ يَعۡمَلُونَ ۝١٢٧
128

അല്ലാഹു അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിവസം (പറയപ്പെടും): `ജിന്നുസമൂഹമേ, നിശ്ചയമായും നിങ്ങള്‍ ധാരാളം മനുഷ്യരെ സ്വാധീനിച്ചിട്ടുണ്ടല്ലോ.' (അപ്പോള്‍) മനുഷ്യരില്‍ പെട്ട അവരുടെ മിത്രങ്ങള്‍ പറയും: `രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ ചിലരെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധി ഞങ്ങള്‍ക്ക്‌ വന്നെത്തി.' അപ്പോള്‍ അവന്‍ വിധിക്കും: `നിങ്ങളുടെ പാര്‍പ്പിടം നരകമാകുന്നു. നിങ്ങള്‍ അതില്‍ സ്ഥിരവാസികളാണ്‌; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ.' താങ്കളുടെ രക്ഷിതാവ്‌ യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും സര്‍വജ്ഞനും തന്നെയാകുന്നു.

وَيَوۡمَ يَحۡشُرُهُمۡ جَمِيعٗا يَٰمَعۡشَرَ ٱلۡجِنِّ قَدِ ٱسۡتَكۡثَرۡتُم مِّنَ ٱلۡإِنسِۖ وَقَالَ أَوۡلِيَآؤُهُم مِّنَ ٱلۡإِنسِ رَبَّنَا ٱسۡتَمۡتَعَ بَعۡضُنَا بِبَعۡضٖ وَبَلَغۡنَآ أَجَلَنَا ٱلَّذِيٓ أَجَّلۡتَ لَنَاۚ قَالَ ٱلنَّارُ مَثۡوَىٰكُمۡ خَٰلِدِينَ فِيهَآ إِلَّا مَا شَآءَ ٱللَّهُۚ إِنَّ رَبَّكَ حَكِيمٌ عَلِيمٞ ۝١٢٨
129

അപ്രകാരം അക്രമികളുടെ പ്രവൃത്തി കള്‍ക്ക്‌ പ്രതിഫലമായി നാം അവരില്‍ ചിലരെ ചിലരുടെ സഹകാരികളാക്കുന്നതാണ്‌.

وَكَذَٰلِكَ نُوَلِّي بَعۡضَ ٱلظَّٰلِمِينَ بَعۡضَۢا بِمَا كَانُواْ يَكۡسِبُونَ ۝١٢٩
130

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, നിങ്ങളുടെ അടുക്കല്‍ എന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചുതരികയും ഈ ദിവസത്തെ കണ്ടുമുട്ടുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തുകൊണ്ട്‌ നിങ്ങള്‍ നിന്നുള്ള മുര്‍സലുകള്‍ വന്നില്ലേ? (എന്ന്‌ പരലോകത്തുവെച്ച്‌ അല്ലാഹു ചോദിക്കുന്നതാണ്‌). അവര്‍ പറയും: `ഞങ്ങള്‍ക്കെതിരായി ഞങ്ങള്‍ തന്നെയിതാ സാക്ഷിനില്‍ക്കുന്നു!' ഇഹലോക ജീവിതം അവരെ വഞ്ചിതരാക്കിക്കളഞ്ഞു. തങ്ങള്‍ അവിശ്വാസികളായിരുന്നുവെന്ന്‌ സ്വന്തത്തിനെതിരായി അവര്‍ തന്നെ സാക്ഷി പറയുകയാണ്‌.

يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ شَهِدۡنَا عَلَىٰٓ أَنفُسِنَاۖ وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ ۝١٣٠
131

ഒരു പ്രദേശക്കാരെ, വിവരം നല്‍കപ്പെടാത്തവരായിരിക്കെ അവരുടെ അക്രമം കാരണമായി നശിപ്പിച്ചുകളയുന്നവനല്ല താങ്കളുടെ രക്ഷിതാവ്‌ എന്നതുകൊണ്ടാണത്‌ (മുന്നറിയിപ്പ്‌ നല്‍കുന്ന മുര്‍സലുകളെ അയച്ചത്‌

ذَٰلِكَ أَن لَّمۡ يَكُن رَّبُّكَ مُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا غَٰفِلُونَ ۝١٣١
132

എല്ലാവര്‍ക്കും അവരവര്‍ പ്രവര്‍ത്തി ച്ചതിന്റെ ഫലമായി പദവികളുണ്ട്‌. താങ്കളുടെ രക്ഷിതാവ്‌ അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ ഒട്ടും അശ്രദ്ധനല്ല.

وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعۡمَلُونَ ۝١٣٢
133

താങ്കളുടെ രക്ഷിതാവ്‌ സ്വയം പര്യാപ്‌തനും കരുണയുള്ളവനുമാകുന്നു. ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നശിപ്പിക്കുകയും മറ്റൊരു ജനതയുടെ സന്തതികളില്‍ നിന്ന്‌ നിങ്ങളെ സൃഷ്ടിച്ചതുപോലെ നിങ്ങള്‍ക്കു ശേഷം താനുദ്ദേശിക്കുന്നവരെ നിങ്ങളുടെ പിന്‍ഗാമികളാക്കി അവന്‍ നിശ്ചയിക്കുകയും ചെയ്യും.

وَرَبُّكَ ٱلۡغَنِيُّ ذُو ٱلرَّحۡمَةِۚ إِن يَشَأۡ يُذۡهِبۡكُمۡ وَيَسۡتَخۡلِفۡ مِنۢ بَعۡدِكُم مَّا يَشَآءُ كَمَآ أَنشَأَكُم مِّن ذُرِّيَّةِ قَوۡمٍ ءَاخَرِينَ ۝١٣٣
134

നിശ്ചയമായും നിങ്ങളോട്‌ വാഗ്‌ദാനം ചെയ്യപ്പെടുന്നത്‌ വന്നെത്തുക തന്നെ ചെയ്യും. നിങ്ങള്‍ ഒരിക്കലും (അല്ലാഹുവിനെ) പരാജയപ്പെടുത്തുന്നവരല്ല.

إِنَّ مَا تُوعَدُونَ لَأٓتٖۖ وَمَآ أَنتُم بِمُعۡجِزِينَ ۝١٣٤
135

പ്രഖ്യാപിക്കുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലയില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. നിശ്ചയമായും ഞാന്‍ (എന്റെ നിലയില്‍) പ്രവര്‍ത്തിക്കുന്നവനാണ്‌. ഈ ലോകജീവിതത്തിന്റെ അന്ത്യഫലം ആര്‍ക്കാണ്‌ അനുകൂലമായിത്തീരുന്നതെന്ന്‌ പിന്നീട്‌ നിങ്ങള്‍ അറിഞ്ഞുകൊള്ളും. അക്രമികള്‍ ഒരിക്കലും വിജയിക്കുകയില്ല.

قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَامِلٞۖ فَسَوۡفَ تَعۡلَمُونَ مَن تَكُونُ لَهُۥ عَٰقِبَةُ ٱلدَّارِۚ إِنَّهُۥ لَا يُفۡلِحُ ٱلظَّٰلِمُونَ ۝١٣٥
136

അല്ലാഹുവിനുവേണ്ടി അവന്‍ സൃഷ്ടിച്ച ധാന്യങ്ങളില്‍ നിന്നും നാല്‍ക്കാലികളില്‍ നിന്നും ഒരംശം അവര്‍ നീക്കിവെച്ചു. എന്നിട്ട്‌, തങ്ങളുടെ വാമനുസരിച്ച്‌, `ഇത്‌ അല്ലാഹുവിനുള്ളതും ഇത്‌ ഞങ്ങളുടെ പങ്കുകാര്‍ക്കുള്ളതുമാണ്‌' എന്നവര്‍ പറഞ്ഞു. അങ്ങനെ അവരുടെ പങ്കുകാര്‍ക്കുള്ളത്‌ അല്ലാഹുവിങ്കലേക്ക്‌ എത്തുകയില്ല; അല്ലാഹുവിനുള്ളത്‌ അവരുടെ പങ്കുകാര്‍ക്ക്‌ എത്തുകയും ചെയ്യും-അവരുടെ വിധി വളരെ ചീത്ത തന്നെ!

وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلۡحَرۡثِ وَٱلۡأَنۡعَٰمِ نَصِيبٗا فَقَالُواْ هَٰذَا لِلَّهِ بِزَعۡمِهِمۡ وَهَٰذَا لِشُرَكَآئِنَاۖ فَمَا كَانَ لِشُرَكَآئِهِمۡ فَلَا يَصِلُ إِلَى ٱللَّهِۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمۡۗ سَآءَ مَا يَحۡكُمُونَ ۝١٣٦
137

അപ്രകാരം തന്നെ മുശ്‌രിക്കുകളില്‍ അധികമാളുകള്‍ക്കും സ്വസന്താനങ്ങളെ കൊല്ലുന്ന ത്‌ അവരുടെ പങ്കാളികല്‍ ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുവാനും തങ്ങളുടെ മതം അവര്‍ക്ക്‌ തിരിച്ചറിയാതാക്കുവാനും വേണ്ടിയാണ്‌ (അവര്‍ അങ്ങനെ ചെയ്‌തത്‌). അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അതുകൊണ്ട്‌ അവരെയും അവര്‍ കെട്ടിയുണ്ടാക്കുന്ന കള്ളവാദങ്ങളെയും താങ്കള്‍ വിട്ടേക്കുക.

وَكَذَٰلِكَ زَيَّنَ لِكَثِيرٖ مِّنَ ٱلۡمُشۡرِكِينَ قَتۡلَ أَوۡلَٰدِهِمۡ شُرَكَآؤُهُمۡ لِيُرۡدُوهُمۡ وَلِيَلۡبِسُواْ عَلَيۡهِمۡ دِينَهُمۡۖ وَلَوۡ شَآءَ ٱللَّهُ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُونَ ۝١٣٧
138

ഇത്‌ വിരോധിക്കപ്പെട്ട കാലികളും ധാന്യവുമാണ്‌, നാം ഉദ്ദേശിക്കുന്നവരല്ലാതെ ഇത്‌ ഭക്ഷിക്കുന്നതല്ല എന്ന്‌ തങ്ങളുടെ അടിസ്ഥാനരഹിതമായ വാദമനുസരിച്ച്‌ അവര്‍ പറയുന്നു. ഇത്‌ വാഹനമായി ഉപയോഗിക്കുന്നത്‌ നിരോധിതമായകാലികളാണ്‌, ഇത്‌ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ അറുക്കപ്പെടുന്ന കാലികളാണ്‌ (എന്നും അവര്‍ പറയുന്നു). ഇതെല്ലാം അല്ലാഹുവിന്റെ പേരില്‍ അവര്‍ കെട്ടിയുണ്ടാക്കിയതത്രെ. വ്യാജം നിര്‍മിച്ചുണ്ടാക്കിയിരുന്നതിന്‌ അവര്‍ക്ക്‌ തക്ക പ്രതിഫലം അവന്‍ കൊടുക്കുന്നതാണ്‌.

وَقَالُواْ هَٰذِهِۦٓ أَنۡعَٰمٞ وَحَرۡثٌ حِجۡرٞ لَّا يَطۡعَمُهَآ إِلَّا مَن نَّشَآءُ بِزَعۡمِهِمۡ وَأَنۡعَٰمٌ حُرِّمَتۡ ظُهُورُهَا وَأَنۡعَٰمٞ لَّا يَذۡكُرُونَ ٱسۡمَ ٱللَّهِ عَلَيۡهَا ٱفۡتِرَآءً عَلَيۡهِۚ سَيَجۡزِيهِم بِمَا كَانُواْ يَفۡتَرُونَ ۝١٣٨
139

ഈ കാലികളുടെ വയറ്റിലുള്ളത്‌ ഞങ്ങളിലെ പുരുഷന്മാര്‍ക്ക്‌ അനുവദനീയവും സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധവുമാണെന്നവര്‍ ജല്‍പിക്കുന്നു. അതു ശവമാണെങ്കില്‍ രണ്ടുകൂട്ടരും അതില്‍ പങ്കുകാരുമാണ്‌. അവര്‍ക്ക്‌ ആ വ്യാജ വിവരണത്തിന്‌ അവന്‍ പ്രതിഫലം കൊടുക്കും, യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും സര്‍വജ്ഞനും തന്നെയത്രെ അവന്‍

وَقَالُواْ مَا فِي بُطُونِ هَٰذِهِ ٱلۡأَنۡعَٰمِ خَالِصَةٞ لِّذُكُورِنَا وَمُحَرَّمٌ عَلَىٰٓ أَزۡوَٰجِنَاۖ وَإِن يَكُن مَّيۡتَةٗ فَهُمۡ فِيهِ شُرَكَآءُۚ سَيَجۡزِيهِمۡ وَصۡفَهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ ۝١٣٩
140

യാതൊരു വിവരവുമില്ലാതെ മൗഢ്യമായി തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയും അല്ലാഹുവിന്റെ പേരില്‍ വ്യാജം കെട്ടിച്ചുമത്തി ക്കൊണ്ട്‌ അവന്‍ തങ്ങള്‍ക്ക്‌ നല്‍കിയ വസ്‌തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്‌തവന്‍ നഷ്ടപ്പെട്ടവരായിരിക്കുന്നു, തീര്‍ച്ച. അവര്‍ വഴി പിഴച്ചുപോവുക തന്നെ ചെയ്‌തു; അവര്‍ നേര്‍വഴി പ്രാപിച്ചവരായതുമില്ല.

قَدۡ خَسِرَ ٱلَّذِينَ قَتَلُوٓاْ أَوۡلَٰدَهُمۡ سَفَهَۢا بِغَيۡرِ عِلۡمٖ وَحَرَّمُواْ مَا رَزَقَهُمُ ٱللَّهُ ٱفۡتِرَآءً عَلَى ٱللَّهِۚ قَدۡ ضَلُّواْ وَمَا كَانُواْ مُهۡتَدِينَ ۝١٤٠
141

പന്തലില്‍ പടര്‍ത്തപ്പെടുന്നവയും പടര്‍ത്തപ്പെടാത്തവയുമായ തോട്ടങ്ങളെയും ഫലങ്ങള്‍ വ്യത്യസ്‌തമായ ഈത്തപ്പനകളെയും ധാന്യവര്‍ഗത്തെയും (ചില വിഷയങ്ങളില്‍) സാദൃശ്യമുള്ളതും (മറ്റു ചിലതില്‍) സാദൃശ്യമില്ലാത്തതുമായ ഒലീവ്‌ മരം, ഉറുമാന്‍ പഴമരം എന്നിവയെയും അവനാണ്‌ ഉല്‍പാദിപ്പിച്ചിരിക്കുന്നത്‌. അവ കായ്‌ച്ചാല്‍ അതിന്‍ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും അത്‌ പറിച്ചെടുക്കുന്ന ദിവസം അതിലുള്ള അവകാശം കൊടുക്കുകയും ചെയ്യുക. (തിന്നുന്നതിലും കൊടുക്കുന്നതിലും) നിങ്ങള്‍ അമിതമാക്കരുത്‌. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.

۞ وَهُوَ ٱلَّذِيٓ أَنشَأَ جَنَّٰتٖ مَّعۡرُوشَٰتٖ وَغَيۡرَ مَعۡرُوشَٰتٖ وَٱلنَّخۡلَ وَٱلزَّرۡعَ مُخۡتَلِفًا أُكُلُهُۥ وَٱلزَّيۡتُونَ وَٱلرُّمَّانَ مُتَشَٰبِهٗا وَغَيۡرَ مُتَشَٰبِهٖۚ كُلُواْ مِن ثَمَرِهِۦٓ إِذَآ أَثۡمَرَ وَءَاتُواْ حَقَّهُۥ يَوۡمَ حَصَادِهِۦۖ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ۝١٤١
142

കാലികളില്‍ നിന്ന്‌ (വലിയ ഒട്ടകങ്ങളെ പ്പോലെ) ഭാരം ചുമക്കാന്‍ പറ്റുന്നവയെയും (ആടിനെപ്പോലെ) ഭാരം ചുമക്കാന്‍ പറ്റാത്തവയെയും (അവനാണ്‌ സൃഷ്ടിച്ചത്‌). അല്ലാഹു നിങ്ങള്‍ക്ക്‌ ആഹാരമായി നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുക. പിശാചിന്റെ ചവിട്ടടികളെ നിങ്ങള്‍ പിന്‍പറ്റരുത്‌. നിശ്ചയമായും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാകുന്നു.

وَمِنَ ٱلۡأَنۡعَٰمِ حَمُولَةٗ وَفَرۡشٗاۚ كُلُواْ مِمَّا رَزَقَكُمُ ٱللَّهُ وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ۝١٤٢
143

അതായത്‌ എട്ടുവര്‍ഗം നാല്‍ക്കാലികളെ (അവന്‍ നിങ്ങള്‍ക്ക്‌ സൃഷ്ടിച്ചിട്ടുണ്ട്‌). നെയ്യാടില്‍ രണ്ടുവര്‍ഗം (ആണും പെണ്ണും), കോലാടിലും രണ്ടുവര്‍ഗം, താങ്കള്‍ ചോദിക്കു: രണ്ടുവര്‍ഗത്തില്‍ നിന്നും ആണിനെയോ അതല്ല രണ്ടില്‍ നിന്നുമുള്ള പെണ്ണിനെയോ അതുമല്ലെങ്കില്‍ രണ്ടുവര്‍ഗത്തില്‍ നിന്നും പെണ്ണിന്റെ ഗര്‍ഭാശയത്തില്‍ ജനിച്ചതോ ഏതാണ്‌ അല്ലാഹു നിഷിദ്ധമാക്കിയത്‌? സത്യവാദികളാണെങ്കില്‍ നിങ്ങള്‍ ശരിയായ വിവരത്തോടെ എന്നോട്‌ പറയുക.

ثَمَٰنِيَةَ أَزۡوَٰجٖۖ مِّنَ ٱلضَّأۡنِ ٱثۡنَيۡنِ وَمِنَ ٱلۡمَعۡزِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ نَبِّـُٔونِي بِعِلۡمٍ إِن كُنتُمۡ صَٰدِقِينَ ۝١٤٣
144

(അപ്രകാരം തന്നെ) ഒട്ടകത്തില്‍ നിന്ന്‌ രണ്ടു വര്‍ഗത്തെയും മാടില്‍ നിന്ന്‌ രണ്ടു വര്‍ഗത്തെയും (അവന്‍ സൃഷ്ടിച്ചു). താങ്കള്‍ ചോദിക്കുക: രണ്ടു പുരുഷവര്‍ഗത്തെയോ അതല്ല രണ്ട്‌ സ്‌ത്രീ വര്‍ഗത്തെയോ, അതുമല്ല രണ്ട്‌ സ്‌ത്രീ വര്‍ഗത്തിന്റെ ഗര്‍ഭാശയത്തില്‍ ജനിച്ചതോ ഏതാണ്‌ അവന്‍ നിഷിദ്ധമാക്കിയിട്ടുള്ളത്‌? (ഇവയില്‍ വല്ലതും അവന്‍ നിഷിദ്ധമാക്കിയതായി വല്ല രേഖയും അവനയച്ചുതന്നിട്ടുണ്ടോ?). അതുമല്ലെങ്കില്‍ നിങ്ങളോട്‌ ഇതു നേരിട്ട്‌ കല്‍പിക്കത്തക്ക വിധം അവന്റെ അടുക്കല്‍ നിങ്ങള്‍ ഹാജറുള്ളവരായിരുന്നോ? അപ്പോള്‍ യാതൊരു അറിവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കുവാന്‍ വേണ്ടി അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചുമത്തുന്നവനെക്കാള്‍ അക്രമി ആരാണ്‌? അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല, തീര്‍ച്ച.

وَمِنَ ٱلۡإِبِلِ ٱثۡنَيۡنِ وَمِنَ ٱلۡبَقَرِ ٱثۡنَيۡنِۗ قُلۡ ءَآلذَّكَرَيۡنِ حَرَّمَ أَمِ ٱلۡأُنثَيَيۡنِ أَمَّا ٱشۡتَمَلَتۡ عَلَيۡهِ أَرۡحَامُ ٱلۡأُنثَيَيۡنِۖ أَمۡ كُنتُمۡ شُهَدَآءَ إِذۡ وَصَّىٰكُمُ ٱللَّهُ بِهَٰذَاۚ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا لِّيُضِلَّ ٱلنَّاسَ بِغَيۡرِ عِلۡمٍۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝١٤٤
145

പറയുക: ശവം, ഒലിക്കുന്ന രക്തം, പന്നിമാംസം-അത്‌ അശുദ്ധം തന്നെയാണ്‌-അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ച്‌ അറുക്കപ്പെട്ട നിയമവിരുദ്ധമായിത്തീര്‍ന്നത്‌ ഇവയല്ലാതെ മറ്റൊന്നും ഭക്ഷിക്കുവാന്‍ ഉദ്ദേശിക്കുന്നവന്‌ (പുരുഷനാവട്ടെ സ്‌ത്രീ ആവട്ടെ) ഭക്ഷിക്കുവാന്‍ പാടില്ലെന്ന്‌ എനിക്ക്‌ നല്‍കപ്പെട്ട സന്ദേശങ്ങളില്‍ ഞാന്‍ കാണുന്നില്ല. എന്നാല്‍, ആഗ്രഹിച്ചവനോ അതിരുകവിഞ്ഞവനോ അല്ലാത്ത നിലക്ക്‌ വല്ലവനും (ആ നിഷിദ്ധ സാധനം ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ (അത്‌ കഴിക്കുന്നതിന്‌ വിരോധമില്ല). നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

قُل لَّآ أَجِدُ فِي مَآ أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٖ يَطۡعَمُهُۥٓ إِلَّآ أَن يَكُونَ مَيۡتَةً أَوۡ دَمٗا مَّسۡفُوحًا أَوۡ لَحۡمَ خِنزِيرٖ فَإِنَّهُۥ رِجۡسٌ أَوۡ فِسۡقًا أُهِلَّ لِغَيۡرِ ٱللَّهِ بِهِۦۚ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَإِنَّ رَبَّكَ غَفُورٞ رَّحِيمٞ ۝١٤٥
146

ജൂതന്മാര്‍ക്ക്‌ നഖമുള്ള നഖമുള്ള എല്ലാ ജീവികളെയും നാം നിഷിദ്ധമാക്കി: പശു, ആട്‌ എന്നിവയില്‍ നിന്ന്‌ അവയുടെ കൊഴുപ്പുകളും നിരോധിച്ചു. പക്ഷെ, അവയുടെ മുതുകിലുള്ളതോ കുടലില്‍ ഉള്ളതോ എല്ലുമായി ഒട്ടിപ്പിടിച്ചതോ ഇതില്‍ പെടുകയില്ല. അതിക്രമം കാരണം അവര്‍ക്ക്‌ പ്രതിഫലമായി നല്‍കിയ ശിക്ഷയാണത്‌. നിശ്ചയമായും നാം സത്യം പറയുന്നവനാകുന്നു

وَعَلَى ٱلَّذِينَ هَادُواْ حَرَّمۡنَا كُلَّ ذِي ظُفُرٖۖ وَمِنَ ٱلۡبَقَرِ وَٱلۡغَنَمِ حَرَّمۡنَا عَلَيۡهِمۡ شُحُومَهُمَآ إِلَّا مَا حَمَلَتۡ ظُهُورُهُمَآ أَوِ ٱلۡحَوَايَآ أَوۡ مَا ٱخۡتَلَطَ بِعَظۡمٖۚ ذَٰلِكَ جَزَيۡنَٰهُم بِبَغۡيِهِمۡۖ وَإِنَّا لَصَٰدِقُونَ ۝١٤٦
147

എന്നാല്‍, അവര്‍ താങ്കളെ നിഷേധിച്ചാല്‍ ഇങ്ങനെ പറയുക: നിങ്ങളുടെ രക്ഷിതാവ്‌ വിശാലമായ കരുണയുള്ളവനാണ്‌. കുറ്റവാളികളില്‍ നിന്ന്‌ അവന്റെ ശിക്ഷ തിരിക്കപ്പെടുന്നതല്ല.

فَإِن كَذَّبُوكَ فَقُل رَّبُّكُمۡ ذُو رَحۡمَةٖ وَٰسِعَةٖ وَلَا يُرَدُّ بَأۡسُهُۥ عَنِ ٱلۡقَوۡمِ ٱلۡمُجۡرِمِينَ ۝١٤٧
148

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പിതാക്കളും ബഹുദൈവ വിശ്വാസികളാകുമായിരുന്നില്ല, ഞങ്ങള്‍ യാതൊന്നും ഹറാമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്‌ മുശ്‌രിക്കുകള്‍ പറയും. അപ്രകാരം അവരുടെ മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുന്നതുവരെ (പ്രവാചകന്മാരെ) നിഷേധിച്ചിട്ടുണ്ട്‌. താങ്കള്‍ ചോദിക്കുക: ഞങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തരാന്‍ തക്ക വല്ല അറിവും നിങ്ങളുടെ പക്കലുണ്ടോ? നിങ്ങള്‍ വെറും അന്ധവിശ്വാസത്തെ അനുകരിക്കുക തന്നെയാണ്‌. നിങ്ങള്‍ കള്ളം പറയുക മാത്രമാണ്‌ ചെയ്യുന്നത്‌.

سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَكۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَيۡءٖۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَكُم مِّنۡ عِلۡمٖ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ ۝١٤٨
149

പറയുക: അല്ലാഹുവിനാണ്‌ പരിപൂര്‍ണമായ തെളിവുള്ളത്‌. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങളെല്ലാവരെയും നേര്‍വഴിയിലാക്കുമായിരു

قُلۡ فَلِلَّهِ ٱلۡحُجَّةُ ٱلۡبَٰلِغَةُۖ فَلَوۡ شَآءَ لَهَدَىٰكُمۡ أَجۡمَعِينَ ۝١٤٩
150

പറയുക: ഇത്‌ അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്ന്‌ സാക്ഷ്യം വഹിക്കുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. എന്നിട്ട്‌ അവര്‍ സാക്ഷി പറഞ്ഞാല്‍ തന്നെ താങ്കള്‍ അവരോടൊപ്പം സാക്ഷി ആവരുത്‌. നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും പരലോകത്തില്‍ വിശ്വസിക്കാതിരിക്കുകയും തങ്ങളുടെ രക്ഷിതാവിനോട്‌ മറ്റു വസ്‌തുക്കളെ സമപ്പെടുത്തുകയും ചെയ്യുന്നവരുടെ തന്നിഷ്ടങ്ങളെ താങ്കള്‍ പിന്‍പറ്റരുത്‌.

قُلۡ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشۡهَدُونَ أَنَّ ٱللَّهَ حَرَّمَ هَٰذَاۖ فَإِن شَهِدُواْ فَلَا تَشۡهَدۡ مَعَهُمۡۚ وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ وَهُم بِرَبِّهِمۡ يَعۡدِلُونَ ۝١٥٠
151

പറയുക: നിങ്ങള്‍ വരിക, നിങ്ങളുടെ രക്ഷിതാവ്‌ നിഷിദ്ധമാക്കിയത്‌ ഞാന്‍ ഓതിക്കേള്‍പ്പിക്കാം; ഒരു വസ്‌തുവിനെയും അവനോട്‌ നിങ്ങള്‍ പങ്കുചേര്‍ക്കരുത്‌. മാതാപിതാക്കള്‍ക്ക്‌ നിങ്ങള്‍ നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വസന്താനങ്ങളെ നിങ്ങള്‍ കൊന്നുകളയരുത്‌. നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത്‌ നാമാണ്‌. നീചവൃത്തികളില്‍ പരസമയമായതിനെയും രഹസ്യമായതിനെയും നിങ്ങള്‍ സമീപിക്കരുത്‌. അല്ലാഹു വിരോധമാക്കിയിട്ടുള്ള ജീവനെ ന്യായമായ കാരണം കൂടാതെ നിങ്ങള്‍ കൊന്നുകളയരുത്‌. ശരിയായി ചിന്തിച്ചുഗ്രഹിക്കുവാനായിട്ടാണ്‌ ഇതെല്ലാം അവര്‍ നിങ്ങളോട്‌ ഉപദേശിച്ചിട്ടുള്ളത്‌.

۞ قُلۡ تَعَالَوۡاْ أَتۡلُ مَا حَرَّمَ رَبُّكُمۡ عَلَيۡكُمۡۖ أَلَّا تُشۡرِكُواْ بِهِۦ شَيۡـٔٗاۖ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنٗاۖ وَلَا تَقۡتُلُوٓاْ أَوۡلَٰدَكُم مِّنۡ إِمۡلَٰقٖ نَّحۡنُ نَرۡزُقُكُمۡ وَإِيَّاهُمۡۖ وَلَا تَقۡرَبُواْ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَۖ وَلَا تَقۡتُلُواْ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَعۡقِلُونَ ۝١٥١
152

അനാഥനക്കൂട്ടിക്ക്‌ പ്രായം തികയുന്നതുവരെ ഏറ്റവും നല്ല നിലക്കല്ലാതെ അതിന്റെ ധനത്തെ നിങ്ങള്‍ സമീപിക്കരുത്‌. അളവും തൂക്കവും നീതിപൂര്‍വം നിങ്ങള്‍ പൂര്‍ത്തിയാക്കണം. ഒരാളോടും അയാളുടെ കഴിവിനപ്പുറം ചെയ്യുവാന്‍ നാം കല്‍പിക്കുന്നതല്ല. നിങ്ങള്‍ സംസാരിക്കുമ്പോള്‍-അവന്‍ അടുത്ത ബന്ധുവായാലും ശരി-നിങ്ങള്‍ നീതി പാലിക്കണം. അല്ലാഹുവുമായുള്ള പ്രതിജ്ഞ നിങ്ങള്‍ പൂര്‍ത്തിയാക്കുക. ചിന്തിക്കുവാനായിട്ടാണ്‌ നിങ്ങളോട്‌ ഇതെല്ലാം അവന്‍ ഉപദേശിച്ചിരിക്കുന്നത്‌.

وَلَا تَقۡرَبُواْ مَالَ ٱلۡيَتِيمِ إِلَّا بِٱلَّتِي هِيَ أَحۡسَنُ حَتَّىٰ يَبۡلُغَ أَشُدَّهُۥۚ وَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۖ وَإِذَا قُلۡتُمۡ فَٱعۡدِلُواْ وَلَوۡ كَانَ ذَا قُرۡبَىٰۖ وَبِعَهۡدِ ٱللَّهِ أَوۡفُواْۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَذَكَّرُونَ ۝١٥٢
153

നിശ്ചയമായും ഇതാണ്‌ എന്റെ നേരായ മാര്‍ഗം. അതിനാല്‍ നിങ്ങള്‍ ഇതിനെ പിന്‍പറ്റുക; വിഭിന്ന മാര്‍ഗങ്ങളെ പിന്‍പറ്റരുത്‌ (എന്നും അവനുപദേശിക്കുന്നു). അവന്റെ മാര്‍ഗത്തില്‍ നിന്ന്‌ന അവ (വിഭിന്ന മാര്‍ഗങ്ങള്‍) നിങ്ങളെ തെറ്റിച്ചുകളയും. സൂക്ഷിക്കുവാന്‍ വേണ്ടിയാണ്‌ നിങ്ങളോട്‌ ഇതെല്ലാം ഉപദേശിക്കുന്നത്‌.

وَأَنَّ هَٰذَا صِرَٰطِي مُسۡتَقِيمٗا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ ۝١٥٣
154

പിന്നീട്‌ (നാം നിങ്ങളോട്‌ പറയുന്നു:) നല്ലത്‌ പ്രവര്‍ത്തിച്ചവര്‍ക്ക്‌ (നമ്മുടെ) അനുഗ്രഹം പൂര്‍ത്തിയാക്കിക്കൊടുക്കുവാനും (ആവശ്യമായ) എല്ലാ കാര്യങ്ങളും വിശദീകരിച്ചു കൊടുക്കുവാനും മാര്‍ഗദര്‍ശനവും കരുണയുമായിക്കൊണ്ടും മൂസാ നബിക്ക്‌ നാം ഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായി കണ്ടു മുട്ടുമെന്ന്‌ അവര്‍ വിശ്വസിക്കേണ്ടതിനായിട്ടാണ്‌ അങ്ങനെ നാം ചെയ്‌തത്‌

ثُمَّ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ تَمَامًا عَلَى ٱلَّذِيٓ أَحۡسَنَ وَتَفۡصِيلٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ لَّعَلَّهُم بِلِقَآءِ رَبِّهِمۡ يُؤۡمِنُونَ ۝١٥٤
155

ഇത്‌ നാം ഇറക്കിയിട്ടുള്ള അനുഗൃഹീത ഗ്രന്ഥമാകുന്നു. അതിനാല്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന്‌ പാത്രമായിത്തീരേണ്ടതിന്‌ ഇതിനെ നിങ്ങള്‍ പിന്‍പറ്റുക; (ദുര്‍മാര്‍ഗത്തെ) സൂക്ഷിക്കുകയും ചെയ്യുക.

وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ ۝١٥٥
156

`ഞങ്ങള്‍ക്ക്‌ മുമ്പുള്ള രണ്ട്‌ കൂട്ടര്‍ക്ക്‌ മാത്രമാണ്‌ ഗ്രന്ഥം ഇറക്കപ്പെട്ടത്‌; ഞങ്ങളാവട്ടെ അത്‌ വായിച്ച്‌ ഗ്രഹിക്കുന്നതിനെക്കുറിച്ച്‌ അറിവില്ലാത്തവരുമായിരുന്നു' എന്ന്‌ നിങ്ങള്‍ പറയുവാന്‍ ഇടവരാതിരിക്കാനാണ്‌ (ഈ ഗ്രന്ഥം നാം ഇറക്കിത്തന്നത്‌

أَن تَقُولُوٓاْ إِنَّمَآ أُنزِلَ ٱلۡكِتَٰبُ عَلَىٰ طَآئِفَتَيۡنِ مِن قَبۡلِنَا وَإِن كُنَّا عَن دِرَاسَتِهِمۡ لَغَٰفِلِينَ ۝١٥٦
157

അല്ലെങ്കില്‍ `ഞങ്ങള്‍ക്ക്‌ ഗ്രന്ഥം ഇറക്കിത്തന്നിരുന്നെങ്കില്‍ അവരേക്കാള്‍ നേര്‍വഴി പ്രാപിക്കുന്നവരാകുമായിരുന്നു' എന്ന്‌ നിങ്ങള്‍ പറയുവാന്‍ ഇടവരാതിരിക്കേണ്ടതിനാണ്‌ (നിങ്ങള്‍ക്ക്‌ ഈ ഗ്രന്ഥം ഇറക്കിയത്‌). അതു കൊണ്ട്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിങ്ങള്‍ക്കിതാ വ്യക്തമായ ദൃഷ്ടാന്തവും മാര്‍ഗദര്‍ശനവും കാരുണ്യയവും വന്നിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും അവയെ വിട്ട്‌ പിന്തിരിഞ്ഞുകളയുകയും ചെയ്യുന്നവനേക്കാള്‍ അക്രമി ആരാണ്‌? നമ്മുടെ ലക്ഷ്യങ്ങളെ വിട്ട്‌ പിന്തിരിയുന്നവര്‍ക്ക്‌ അവര്‍ പിന്തിരിഞ്ഞ കാരണത്താല്‍ കഠിനമായ ശിക്ഷ നാം പ്രതിഫലം നല്‍കുന്നതാകുന്നു.

أَوۡ تَقُولُواْ لَوۡ أَنَّآ أُنزِلَ عَلَيۡنَا ٱلۡكِتَٰبُ لَكُنَّآ أَهۡدَىٰ مِنۡهُمۡۚ فَقَدۡ جَآءَكُم بَيِّنَةٞ مِّن رَّبِّكُمۡ وَهُدٗى وَرَحۡمَةٞۚ فَمَنۡ أَظۡلَمُ مِمَّن كَذَّبَ بِـَٔايَٰتِ ٱللَّهِ وَصَدَفَ عَنۡهَاۗ سَنَجۡزِي ٱلَّذِينَ يَصۡدِفُونَ عَنۡ ءَايَٰتِنَا سُوٓءَ ٱلۡعَذَابِ بِمَا كَانُواْ يَصۡدِفُونَ ۝١٥٧
158

മലക്കുകളോ താങ്കളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള ശിക്ഷയോ തങ്ങള്‍ക്ക്‌ വന്നെത്തുന്നതോ താങ്കളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ വരികയോ ചെയ്യുന്നതല്ലാതെ ഇനി എന്താണവര്‍ കാത്തിരിക്കുന്നത്‌? താങ്കളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വരുന്ന ദിവസം, മുമ്പ്‌ വിശ്വസിക്കുകയോ വിശ്വാസത്തോടുകൂടി നല്ലത്‌ പ്രവര്‍ത്തിക്കുകയോ ചെയ്‌തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്റെ വിശ്വാസം ഫലം ചെയ്‌കയില്ല. താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ കാത്തിരുന്നുകൊള്ളുക; നിശ്ചയമായും ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.

هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَٰٓئِكَةُ أَوۡ يَأۡتِيَ رَبُّكَ أَوۡ يَأۡتِيَ بَعۡضُ ءَايَٰتِ رَبِّكَۗ يَوۡمَ يَأۡتِي بَعۡضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفۡسًا إِيمَٰنُهَا لَمۡ تَكُنۡ ءَامَنَتۡ مِن قَبۡلُ أَوۡ كَسَبَتۡ فِيٓ إِيمَٰنِهَا خَيۡرٗاۗ قُلِ ٱنتَظِرُوٓاْ إِنَّا مُنتَظِرُونَ ۝١٥٨
159

നിശ്ചയമായും തങ്ങളുടെ മതത്തെ ഭിന്നിപ്പിക്കുകയും വിവിധ കക്ഷികളായിത്തീരുകയും ചെയ്‌തിട്ടുള്ളവരുമായി താങ്കള്‍ക്ക്‌ യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കല്‍ സമര്‍പ്പിക്കപ്പെട്ടത്‌ തന്നെയാണ്‌. തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച്‌ അവരെ പിന്നീടവന്‍ അറിയിക്കുന്നതാകുന്നു.

إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمۡ وَكَانُواْ شِيَعٗا لَّسۡتَ مِنۡهُمۡ فِي شَيۡءٍۚ إِنَّمَآ أَمۡرُهُمۡ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفۡعَلُونَ ۝١٥٩
160

വല്ലവനും നന്മ പ്രവര്‍ത്തിച്ചാല്‍ അവന്‌ അതിന്റെ പത്തിരട്ടി പ്രതിഫലമുണ്ട്‌. വല്ലവനും തിന്മ പ്രവര്‍ത്തിച്ചാല്‍ അവന്‌ അതുപോലെയുള്ളതേ പ്രതിഫലമായി നല്‍കപ്പെടൂ. അവരോട്‌ ഒട്ടും അനീതി ചെയ്യപ്പെടുകയില്ല.

مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَا وَهُمۡ لَا يُظۡلَمُونَ ۝١٦٠
161

പറയുക: എന്റെ രക്ഷിതാവ്‌ എന്നെ നേര്‍വഴിയില്‍ ചേര്‍ത്തിരിക്കുന്നു. അതായത്‌ വക്രതയില്ലാത്ത മതത്തില്‍, ഋജുമാനസനായ ഇബ്രാഹീം നബിയുടെ മാര്‍ഗത്തില്‍. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ട ആളായിട്ടില്ല

قُلۡ إِنَّنِي هَدَىٰنِي رَبِّيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ دِينٗا قِيَمٗا مِّلَّةَ إِبۡرَٰهِيمَ حَنِيفٗاۚ وَمَا كَانَ مِنَ ٱلۡمُشۡرِكِينَ ۝١٦١
162

പറയുക: എന്റെ നമസ്‌കാരവും എന്റെ മറ്റെല്ലാ ആരാധനകളും എന്റെ ജീവിതവും എന്റെ മരണവുമെല്ലാം സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്‌ വേണ്ടിയാണ്‌

قُلۡ إِنَّ صَلَاتِي وَنُسُكِي وَمَحۡيَايَ وَمَمَاتِي لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝١٦٢
163

`അവന്‌ യാതൊരു പങ്കുകാരനുമില്ല. അതുകൊണ്ടാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. ഞാന്‍ അല്ലാഹുവിനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ്‌.'

لَا شَرِيكَ لَهُۥۖ وَبِذَٰلِكَ أُمِرۡتُ وَأَنَا۠ أَوَّلُ ٱلۡمُسۡلِمِينَ ۝١٦٣
164

പറയുക: അല്ലാഹു അല്ലാത്തവരെയാ ണോ ഞാന്‍ രക്ഷിതാവായി അന്വേഷിക്കേണ്ടത്‌? അവനാകട്ടെ സര്‍വസാധനങ്ങളുടെയും രക്ഷിതാവാണു താനും. ഓരോ മനുഷ്യനും പ്രവര്‍ത്തിക്കുന്നത്‌ അയാള്‍ക്കല്ലാതെ ബാധകമാകുന്നതല്ല. കുറ്റം ചുമന്ന യാതൊരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടുക്കുന്നതുമല്ല. പിന്നെ നിങ്ങളുടെ മടക്കം നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തന്നെയാണ്‌. അപ്പോള്‍ (അവിടെ വെച്ച്‌) നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യങ്ങളെ സംബന്ധിച്ച്‌ അവന്‍ നിങ്ങളെ അറിയിക്കുന്നതാകുന്നു.

قُلۡ أَغَيۡرَ ٱللَّهِ أَبۡغِي رَبّٗا وَهُوَ رَبُّ كُلِّ شَيۡءٖۚ وَلَا تَكۡسِبُ كُلُّ نَفۡسٍ إِلَّا عَلَيۡهَاۚ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ فِيهِ تَخۡتَلِفُونَ ۝١٦٤
165

നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും നിങ്ങളില്‍ ചിലരെ മറ്റുചിലരേക്കാള്‍ പല പടികള്‍ ഉയര്‍ത്തിവെക്കുകയും ചെയ്‌തത്‌ അവനാണ്‌. (അവന്‍ അങ്ങനെ ചെയ്‌തത്‌) നിങ്ങള്‍ക്ക്‌ അവന്‍ നല്‍കിയ കഴിവില്‍ പരീക്ഷിക്കുവാനാണ്‌. നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ വളരെ വേഗം ശിക്ഷിക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.

وَهُوَ ٱلَّذِي جَعَلَكُمۡ خَلَٰٓئِفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضٖ دَرَجَٰتٖ لِّيَبۡلُوَكُمۡ فِي مَآ ءَاتَىٰكُمۡۗ إِنَّ رَبَّكَ سَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمُۢ ۝١٦٥