Sunday, 11 October 2026 Hijri: — 04:06:47 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ അഅ്റാഫ് الأعراف Al-Araf

Surah 7 മക്കിയ്യ • مكية • Makkiyah 206 ആയത്തുകൾ • 206 Ayahs

സൂറത്ത് അൽ അഅ്റാഫ് (Al-Araf), ഖുർആൻ അധ്യായം 7 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 206 ആയത്തുകൾ വായിക്കുക. Read Surah Al-Araf with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ് ലാം മീം സ്വാദ്‌

الٓمٓصٓ ۝١
2

(നബിയേ,) ഇതു താങ്കള്‍ക്ക്‌ അവതരിപ്പിച്ചു തന്ന ദിവ്യഗ്രന്ഥമാകുന്നു. അതുകൊണ്ട്‌ ഇതിനെ സംബന്ധിച്ച്‌ താങ്കളുടെ ഹൃദയത്തി ല്‍ ഇടുക്കമൊന്നും ഉണ്ടാകരുത്‌. ഇതുമുഖേന (സത്യനിഷേധികളെ) താങ്കള്‍ താക്കീത്‌ ചെയ്യുവാനും സത്യവിശ്വാസികളെ ഓര്‍മ പ്പെടുത്തുവാനുമായിട്ടാണ്‌ (അവതരിപ്പിച്ചു തന്നിട്ടുള്ളത്‌.)

كِتَٰبٌ أُنزِلَ إِلَيۡكَ فَلَا يَكُن فِي صَدۡرِكَ حَرَجٞ مِّنۡهُ لِتُنذِرَ بِهِۦ وَذِكۡرَىٰ لِلۡمُؤۡمِنِينَ ۝٢
3

(ജനങ്ങളേ,) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അവതരിച്ചുകിട്ടിയതിനെ പിന്‍പറ്റുക; അവനെ വിട്ട്‌ മറ്റു രക്ഷാധികാരി കളെ പിന്‍പറ്റരുത്‌. നിങ്ങള്‍ അല്‍പം മാത്രമേ ചിന്തിക്കുന്നുള്ളൂ.

ٱتَّبِعُواْ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُمۡ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوۡلِيَآءَۗ قَلِيلٗا مَّا تَذَكَّرُونَ ۝٣
4

എത്ര നാടുകളെയാണ്‌ നാം നശിപ്പിക്കുന്നത്‌! അപ്പോള്‍ അവര്‍ക്ക്‌ നമ്മുടെ ശിക്ഷ എത്തിയ ത്‌ രാത്രിയോ മധ്യാഹ്നവേളയില്‍ അവര്‍ വിശ്രമിക്കുമ്പോഴോ ആകുന്നു.

وَكَم مِّن قَرۡيَةٍ أَهۡلَكۡنَٰهَا فَجَآءَهَا بَأۡسُنَا بَيَٰتًا أَوۡ هُمۡ قَآئِلُونَ ۝٤
5

അങ്ങനെ നമ്മുടെ ശിക്ഷ അവര്‍ക്ക്‌ വന്ന പ്പോള്‍ `നിശ്ചയമായും ഞങ്ങള്‍ അക്രമിക ളായല്ലോ എന്നത്‌ മാത്രമായിരുന്നു അവരുടെ വാക്ക്‌.

فَمَا كَانَ دَعۡوَىٰهُمۡ إِذۡ جَآءَهُم بَأۡسُنَآ إِلَّآ أَن قَالُوٓاْ إِنَّا كُنَّا ظَٰلِمِينَ ۝٥
6

ആരുടെ അടുക്കലേക്ക്‌ നാം ദൂതന്മാരെ അയച്ചിരുന്നുവോ അവരോടും ദൂതന്മാരോടും നാം ചോദിക്കുക തന്നെ ചെയ്യും

فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ ۝٦
7

എന്നിട്ട്‌ ശരിയായ അറിവനുസരിച്ച്‌ അവര്‍ക്ക്‌ നാം വിവരിച്ചു കൊടുക്കും. നാം ഒട്ടും മറഞ്ഞു പോയിരുന്നില്ല.

فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ ۝٧
8

അന്നു (മനുഷ്യരുടെ പ്രവൃത്തികളെ) തൂക്കുന്നത്‌ സത്യമാണ്‌. അപ്പോള്‍ ആരുടെ തുലാസ്‌ (നന്മകൊണ്ട്‌) കനം തൂങ്ങുന്നുവോ അവരാണ്‌ വിജയികള്‍

وَٱلۡوَزۡنُ يَوۡمَئِذٍ ٱلۡحَقُّۚ فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝٨
9

ആരുടെ തുലാസ്‌ കനം കുറഞ്ഞുവോ അവര്‍ തങ്ങളെത്തന്നെ നഷ്ടപ്പെടുത്തിയവരാണ്‌. നമ്മുടെ ലക്ഷ്യങ്ങളോട്‌ അവര്‍ അനീതി കാണിച്ചിരുന്നതുകൊണ്ടാണ്‌ (അങ്ങനെ സംഭവിച്ചത്‌).

وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُم بِمَا كَانُواْ بِـَٔايَٰتِنَا يَظۡلِمُونَ ۝٩
10

നിങ്ങള്‍ക്ക്‌ നാം ഭൂമിയില്‍ എല്ലാ സൗകര്യങ്ങളും ചെയ്‌തുതരികയും ജീവി തോപകരണങ്ങള്‍ സജ്ജീകരിച്ചുതരികയും ചെയ്‌തു. എന്നിട്ടും നിങ്ങള്‍ അല്‍പം മാത്രമേ നന്ദി കാട്ടുന്നുള്ളൂ.

وَلَقَدۡ مَكَّنَّٰكُمۡ فِي ٱلۡأَرۡضِ وَجَعَلۡنَا لَكُمۡ فِيهَا مَعَٰيِشَۗ قَلِيلٗا مَّا تَشۡكُرُونَ ۝١٠
11

നിശ്ചയമായും നിങ്ങളെ നാം സൃഷ്ടിച്ചു. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ രൂപം നല്‍കി. പിന്നീട്‌ ആദമിന്‌ സുജൂദ്‌ ചെയ്യുക എന്ന്‌ മലക്കുകളോട്‌ നാം പറഞ്ഞു. അപ്പോള്‍ അവര്‍ സുജൂദ്‌ ചെയ്‌തു. ഇബ്‌ലീസ്‌ ഒഴികെ; അവന്‍ സുജൂദ്‌ ചെയ്‌തവരില്‍ പെട്ടില്ല.

وَلَقَدۡ خَلَقۡنَٰكُمۡ ثُمَّ صَوَّرۡنَٰكُمۡ ثُمَّ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ لَمۡ يَكُن مِّنَ ٱلسَّٰجِدِينَ ۝١١
12

ഞാന്‍ കല്‍പിച്ചപ്പോള്‍ സുജൂദ്‌ ചെയ്യാതിരി ക്കാന്‍ പ്രേരിതനാകത്തക്കവണ്ണം നിന്നെ തടഞ്ഞതെന്താണ്‌ എന്ന്‌ അല്ലാഹു ചോദിച്ചു. അവന്‍ (ഇബ്‌ലീസ്‌) മറുപടി നല്‍കി: ഞാന്‍ അവനേക്കാള്‍ ഉത്തമനാണ്‌. നീ എന്നെ തീ കൊണ്ടും അവനെ കളിമണ്ണുകൊണ്ടുമാണ ല്ലോ സൃഷ്ടിച്ചത്‌.

قَالَ مَا مَنَعَكَ أَلَّا تَسۡجُدَ إِذۡ أَمَرۡتُكَۖ قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ ۝١٢
13

അല്ലാഹു കല്‍പിച്ചു: എങ്കില്‍ അതില്‍ നിന്ന്‌ നീ ഇറങ്ങിപ്പോവുക. അവിടെ നിനക്ക ഹങ്കരിക്കുവാന്‍ അതുകൊണ്ട്‌ പോകൂ പുറത്ത്‌. നീ നിന്ദ്യരില്‍ പെട്ടവനാണ്‌, തീര്‍ച്ച

قَالَ فَٱهۡبِطۡ مِنۡهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخۡرُجۡ إِنَّكَ مِنَ ٱلصَّٰغِرِينَ ۝١٣
14

അവന്‍ അപേക്ഷിച്ചു: അവരെ (മനുഷ്യരെ) എഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ അവധി നീട്ടിത്തരേണമേ

قَالَ أَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝١٤
15

അല്ലാഹു അരുളി: നീ അവധി നീട്ടിക്കൊടു ക്കപ്പെട്ടവരില്‍ പെട്ടവന്‍ തന്നയാകുന്നു.

قَالَ إِنَّكَ مِنَ ٱلۡمُنظَرِينَ ۝١٥
16

അവന്‍ പറഞ്ഞു: നീ എന്നെ വഴി തെറ്റിച്ചിരി ക്കയാല്‍ നിന്റെ നേര്‍മാര്‍ഗത്തില്‍ അവര്‍ക്കു വേണ്ടി (അവരെ വഴിതെറ്റിക്കുവാന്‍ വേണ്ടി) ഞാന്‍ ഇരിക്കുക തന്നെ ചെയ്യും

قَالَ فَبِمَآ أَغۡوَيۡتَنِي لَأَقۡعُدَنَّ لَهُمۡ صِرَٰطَكَ ٱلۡمُسۡتَقِيمَ ۝١٦
17

`എന്നിട്ട്‌ അവരുടെ മുന്നില്‍ കൂടിയും പിന്നില്‍ കൂടിയും വലഭാഗത്തുകൂടിയും ഇടഭാഗത്തുകൂടിയും ഞാനവരെ തീര്‍ച്ചയാ യും സമീപിക്കും. അവരില്‍ അധികപേരെയും നിന്നോട്‌ നന്ദികാട്ടുന്നവരായി കാണുകയില്ല.

ثُمَّ لَأٓتِيَنَّهُم مِّنۢ بَيۡنِ أَيۡدِيهِمۡ وَمِنۡ خَلۡفِهِمۡ وَعَنۡ أَيۡمَٰنِهِمۡ وَعَن شَمَآئِلِهِمۡۖ وَلَا تَجِدُ أَكۡثَرَهُمۡ شَٰكِرِينَ ۝١٧
18

അല്ലാഹു അരുളി: നീ നിന്ദ്യനും തള്ളപ്പെട്ട വനുമായി അവിടെ നിന്ന്‌ പുറത്തുപോകൂ. അവരില്‍ (മനുഷ്യരില്‍) നിന്ന്‌ ആര്‌ നിന്നെ പിന്തുടരുന്നുവോ, നിശ്ചയമായും നിങ്ങള്‍ എല്ലാവരെക്കൊണ്ടും നരകത്തെ ഞാന്‍ നിറക്കുന്നതാണ്‌.

قَالَ ٱخۡرُجۡ مِنۡهَا مَذۡءُومٗا مَّدۡحُورٗاۖ لَّمَن تَبِعَكَ مِنۡهُمۡ لَأَمۡلَأَنَّ جَهَنَّمَ مِنكُمۡ أَجۡمَعِينَ ۝١٨
19

(അല്ലാഹു പറഞ്ഞു:) ഓ ആദം, താങ്കളും ഭാര്യയും സ്വര്‍ഗത്തില്‍ താമസിക്കുകയും എന്നിട്ട്‌ നിങ്ങള്‍ക്കിഷ്ടമുള്ളിടത്തു നിന്ന്‌ ഭക്ഷിക്കുകയും ചെയ്‌തുകൊള്ളുക. എന്നാല്‍, ഈ വൃക്ഷത്തെ സമീപിക്കരുത്‌; അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങള്‍ രണ്ടാളും അതിക്ര മികളില്‍ പെട്ടുപോകുന്നതാണ്‌

وَيَٰٓـَٔادَمُ ٱسۡكُنۡ أَنتَ وَزَوۡجُكَ ٱلۡجَنَّةَ فَكُلَا مِنۡ حَيۡثُ شِئۡتُمَا وَلَا تَقۡرَبَا هَٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّٰلِمِينَ ۝١٩
20

അങ്ങനെ പിശാച്‌ അവര്‍ക്ക്‌ ദുര്‍ബോധനം നല്‍കി, മറക്കപ്പെട്ടിരുന്ന അവരുടെ ഹുഗ്യ സ്ഥാനങ്ങള്‍ അവര്‍ക്ക്‌ വെളിപ്പെടുത്തുവാനാ യി. `നിങ്ങളിരുവരും മലക്കുകളോ നിരന്തര വാസികളോ ആയിത്തീരരുതെന്നുദ്ദേശിച്ചു മാത്രമാണ്‌ രക്ഷിതാവ്‌ ഈ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞത്‌' എന്നവന്‍ അവരോട്‌ പറയുകയും ചെയ്‌തു.

فَوَسۡوَسَ لَهُمَا ٱلشَّيۡطَٰنُ لِيُبۡدِيَ لَهُمَا مَا وُۥرِيَ عَنۡهُمَا مِن سَوۡءَٰتِهِمَا وَقَالَ مَا نَهَىٰكُمَا رَبُّكُمَا عَنۡ هَٰذِهِ ٱلشَّجَرَةِ إِلَّآ أَن تَكُونَا مَلَكَيۡنِ أَوۡ تَكُونَا مِنَ ٱلۡخَٰلِدِينَ ۝٢٠
21

നിശ്ചയമായും ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷികളില്‍ പെട്ടവന്‍ തന്നെയാണ്‌ എന്നവന്‍ അവരോട്‌ സത്യം ചെയ്‌തു പറഞ്ഞു

وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّٰصِحِينَ ۝٢١
22

അങ്ങനെ വഞ്ചന മൂലം അവന്‍ അവരിരുവ രെയും താഴോട്ടിറക്കി. അവര്‍ രണ്ടുപേരും ആ വൃക്ഷഫലം ആസ്വദിച്ചപ്പോള്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെട്ടു. സ്വര്‍ഗത്തിലെ ഇലകള്‍ പറിച്ചു തങ്ങളുടെ മേല്‍ വെച്ച്‌ മറക്കുവാന്‍ തുടങ്ങി. അപ്പോള്‍ രക്ഷിതാവ്‌ അവരെ വിളിച്ച്‌ ചോദിച്ചു: ഞാന്‍ ആ വൃക്ഷത്തെപ്പറ്റി നിങ്ങളെ തടയുകയും പിശാച്‌ നിങ്ങളുടെ വ്യക്തമായ ശത്രു തന്നെയാണെന്ന്‌ നിങ്ങളോട്‌ പറയുകയും ചെയ്‌തിരുന്നില്ലേ?

فَدَلَّىٰهُمَا بِغُرُورٖۚ فَلَمَّا ذَاقَا ٱلشَّجَرَةَ بَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۖ وَنَادَىٰهُمَا رَبُّهُمَآ أَلَمۡ أَنۡهَكُمَا عَن تِلۡكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيۡطَٰنَ لَكُمَا عَدُوّٞ مُّبِينٞ ۝٢٢
23

അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ സ്വന്തത്തോടു തന്നെ അക്രമം ചെയ്‌തുപോയി. ഞങ്ങള്‍ക്ക്‌ നീ പൊറുത്തുത രികയും കരുണ വര്‍ഷിക്കുകയും ചെയ്‌തിട്ടി ല്ലെങ്കില്‍ ഞങ്ങള്‍ നഷ്ടം വന്നവരില്‍ പെട്ടു പോവുക തന്നെ ചെയ്യുന്നതാണ്‌

قَالَا رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ۝٢٣
24

അല്ലാഹു അരുളി: നിങ്ങള്‍ ഇറങ്ങിപ്പോ വുക. നിങ്ങള്‍ പരസ്‌പരം ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ വാസസ്ഥലവും ഒരു നിശ്ചിതസമയം വരെ ജീവിത സൗകര്യവു മുണ്ട്‌

قَالَ ٱهۡبِطُواْ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ وَلَكُمۡ فِي ٱلۡأَرۡضِ مُسۡتَقَرّٞ وَمَتَٰعٌ إِلَىٰ حِينٖ ۝٢٤
25

അല്ലാഹു പറഞ്ഞു: നിങ്ങള്‍ അവിടെ (ഭൂമിയില്‍) ജീവിക്കും; അവിടെ മരിക്കുകയും അതില്‍ നിന്നു തന്നെ മരണാനന്തരം എഴുന്നേ ല്‍പിക്കപ്പെടുകയും ചെയ്യും.

قَالَ فِيهَا تَحۡيَوۡنَ وَفِيهَا تَمُوتُونَ وَمِنۡهَا تُخۡرَجُونَ ۝٢٥
26

ആദമിന്റെ സന്താനങ്ങളേ, നിങ്ങള്‍ക്ക്‌ ഔറത്തുകള്‍ മറക്കുന്നതിനും അലങ്കാരത്തിനു മുള്ള വസ്‌ത്രങ്ങള്‍ നാം നിശ്ചയമായും സൃഷ്ടിച്ചുതന്നിരിക്കുന്നു. തഖ്‌വാ (സൂക്ഷ്‌മത) എന്ന വസ്‌ത്രമാണ്‌ ഏറ്റവും ഉത്തമമായത്‌. ഇത്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാ കുന്നു. അവര്‍ ചിന്തിക്കുവാനായിട്ടാണ്‌ (ഇത വരെ ഉണര്‍ത്തുന്നത്‌).

يَٰبَنِيٓ ءَادَمَ قَدۡ أَنزَلۡنَا عَلَيۡكُمۡ لِبَاسٗا يُوَٰرِي سَوۡءَٰتِكُمۡ وَرِيشٗاۖ وَلِبَاسُ ٱلتَّقۡوَىٰ ذَٰلِكَ خَيۡرٞۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِ لَعَلَّهُمۡ يَذَّكَّرُونَ ۝٢٦
27

ആദമിന്റെ സന്താനങ്ങളേ, നിങ്ങളുടെ മാതാപിതാക്കളെ തങ്ങളുടെ ഗുഹ്യസ്ഥാനം കാണിക്കേണ്ടതിന്‌ വസ്‌ത്രം നീക്കി സ്വര്‍ഗ ത്തില്‍ നിന്ന്‌ ബഹിഷ്‌കരിച്ചതുപോലെ പിശാച്‌ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. നിങ്ങള്‍ അവരെ കാണാത്ത വശത്തിലൂടെ അവനും സംഘക്കാരും നിങ്ങളെ കാണും. വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം ബന്ധുക്കളാക്കി വെക്കുക തന്നെ ചെയ്‌തിരി ക്കുന്നു

يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ ۝٢٧
28

വല്ല നീചവൃത്തിയും ചെയ്‌താല്‍, ഞങ്ങ ളുടെ പൂര്‍വപിതാക്കള്‍ ഇത്‌ ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്‌; അത്‌ അല്ലാഹു ഞങ്ങ ളോട്‌ കല്‍പിച്ചിട്ടുള്ളതുമാണെന്ന്‌ അവര്‍ പറ യും. `നീചവൃത്തികള്‍ ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല; അറിവില്ലാത്തത്‌ അല്ലാഹു വിന്റെ പേരില്‍ നിങ്ങള്‍ പറയുകയാണോ?' എന്ന്‌ താങ്കള്‍ ചോദിക്കുക.

وَإِذَا فَعَلُواْ فَٰحِشَةٗ قَالُواْ وَجَدۡنَا عَلَيۡهَآ ءَابَآءَنَا وَٱللَّهُ أَمَرَنَا بِهَاۗ قُلۡ إِنَّ ٱللَّهَ لَا يَأۡمُرُ بِٱلۡفَحۡشَآءِۖ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٢٨
29

പറയുക, എന്റെ രക്ഷിതാവ്‌ നീതി പാലി ക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. എല്ലാ നിസ്‌ കാര വേളയിലും നിങ്ങളുടെ മുഖങ്ങള്‍ ശരിക്ക്‌ നിറുത്തുക, കീഴ്‌വണക്കം അവന്‌ മാത്രം അര്‍പ്പിച്ചവരായി അവനോട്‌ പ്രാര്‍ത്ഥിക്കുക (എന്നും അവരോട്‌ പറയുക). നിങ്ങളെ അവന്‍ ആദ്യം സൃഷ്ടിച്ച സ്ഥിതി പോലെ നിങ്ങള്‍ മടങ്ങുന്നതാണ്‌.

قُلۡ أَمَرَ رَبِّي بِٱلۡقِسۡطِۖ وَأَقِيمُواْ وُجُوهَكُمۡ عِندَ كُلِّ مَسۡجِدٖ وَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۚ كَمَا بَدَأَكُمۡ تَعُودُونَ ۝٢٩
30

ഒരു വിഭാഗത്തെ അഴര്‍ സന്മാര്‍ഗികളാക്കി. വഴികേടിന്‌ അവകാശപ്പെട്ട ഒരു വിഭാഗത്തെ അവന്‍ വഴി തെറ്റിക്കുകയും ചെയ്‌തു. (കരണം,) അവര്‍ അല്ലാഹുവിനെ വിട്ട്‌ പിശാചുക്കളെ ബന്ധുക്കളാക്കി. എന്നിട്ട്‌ തങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവര്‍ തന്നെയാണെ ന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്യുന്നു.

فَرِيقًا هَدَىٰ وَفَرِيقًا حَقَّ عَلَيۡهِمُ ٱلضَّلَٰلَةُۚ إِنَّهُمُ ٱتَّخَذُواْ ٱلشَّيَٰطِينَ أَوۡلِيَآءَ مِن دُونِ ٱللَّهِ وَيَحۡسَبُونَ أَنَّهُم مُّهۡتَدُونَ ۝٣٠
31

ആദമിന്റെ സന്താനങ്ങളേ, എല്ലാ ആരാധനാവേളയിലും നിങ്ങളുടെ അലങ്കാരം അണിയുക. നിങ്ങള്‍ തിന്നുകയും കുടിക്കുക യും ചെയ്യുക; അമിതമാക്കരുത്‌. അമിതമാക്കു ന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല

۞ يَٰبَنِيٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٖ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ ۝٣١
32

ചോദിക്കുക: അല്ലാഹു തന്റെ അടിമകള്‍ ക്കായി സൃഷ്ടിച്ചുവെച്ച അലങ്കാരവസ്‌തുക്ക ളെയും നല്ല ആഹാരങ്ങളെയും നിഷിദ്ധമാക്കു ന്നവന്‍ ആരാണ്‌? പറയുക: അത്‌ മുഴുവന്‍ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസിക ള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. പരലോകത്താവ ട്ടെ അതവര്‍ക്കു മാത്രം ലഭിക്കുന്നതുമത്രേ. അറിവുള്ള ജനങ്ങള്‍ക്ക്‌ അപ്രകാരം നാം ലക്ഷ്യങ്ങളെ വിവരിച്ചുകൊടുക്കുന്നതാണ്‌.

قُلۡ مَنۡ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيٓ أَخۡرَجَ لِعِبَادِهِۦ وَٱلطَّيِّبَٰتِ مِنَ ٱلرِّزۡقِۚ قُلۡ هِيَ لِلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا خَالِصَةٗ يَوۡمَ ٱلۡقِيَٰمَةِۗ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝٣٢
33

പറയു: പരസ്യവും രഹസ്യവുമായ നീച കാര്യങ്ങള്‍, പാപകര്‍മങ്ങള്‍, ന്യായമില്ലാതെ അതിക്രമിക്കല്‍, അല്ലാഹു യാതൊരു തെളിവും ഇറക്കിയിട്ടില്ലാത്ത വസ്‌തുക്കളെ അവനോട്‌ പങ്കുചേര്‍ക്കല്‍, നിങ്ങള്‍ക്കറിവി ല്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കല്‍ എന്നിവയാണ്‌ എന്റെ രക്ഷി താവ്‌ നിഷിദ്ധമാക്കിയിട്ടുള്ളത്‌

قُلۡ إِنَّمَا حَرَّمَ رَبِّيَ ٱلۡفَوَٰحِشَ مَا ظَهَرَ مِنۡهَا وَمَا بَطَنَ وَٱلۡإِثۡمَ وَٱلۡبَغۡيَ بِغَيۡرِ ٱلۡحَقِّ وَأَن تُشۡرِكُواْ بِٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَأَن تَقُولُواْ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٣٣
34

എല്ലാ സമുദായത്തിനും ഓരോ അവധി യുണ്ട്‌. അവരുടെ അവധി എത്തിക്കഴിഞ്ഞാല്‍ ഒരു നിമിഷം അവര്‍ പിന്തി നില്‍കുകയില്ല; മുന്‍ കടക്കുകയുമില്ല.

وَلِكُلِّ أُمَّةٍ أَجَلٞۖ فَإِذَا جَآءَ أَجَلُهُمۡ لَا يَسۡتَأۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ ۝٣٤
35

മനുഷ്യരേ, എന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചു തരുവാനായി നിങ്ങളില്‍ നിന്നുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ (അവരുടെ സദുപദേശം കട്ട്‌) വല്ലവരും (അപകടമാര്‍ഗം) സൂക്ഷിക്കുകയും (സ്വജീവിതം) നന്നാക്കിത്തീ ര്‍ക്കുകയും ചെയ്‌താല്‍ അവര്‍ക്കൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കുന്നതുമല്ല

يَٰبَنِيٓ ءَادَمَ إِمَّا يَأۡتِيَنَّكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي فَمَنِ ٱتَّقَىٰ وَأَصۡلَحَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٣٥
36

നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും അതിനെവിട്ട്‌ അഹങ്കരിക്കുകയും ചെയ്യുന്നവര്‍ നരകക്കാര്‍ തന്നെയാണ്‌. അതില്‍ അവര്‍ നിരന്തരവാസികളാകുന്നു.

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٣٦
37

അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം ആരോപിക്കുകയും അവന്റെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും ചെയ്യുന്നവനെക്കാള്‍ അക്രമി ആരാണ്‌? ഗ്രന്ഥത്തില്‍ നിന്നുള്ള തങ്ങളുടെ ഓഹരി അവര്‍ക്ക്‌ ലഭിക്കുന്നതാണ്‌. അങ്ങനെ നമ്മുടെ ദൂതന്മാര്‍ മരണപ്പെടുത്തു വാനായി അവരുടെ അടുക്കല്‍ ചെല്ലുമ്പോള്‍ ചോദിക്കും: `അല്ലാഹുവിനെ വിട്ട്‌ നിങ്ങള്‍ ആരാധിച്ചിരുന്ന ആ വസ്‌തുക്കള്‍ എവിടെപ്പോ യി?' അവ ഞങ്ങളെ വിട്ട്‌ മറഞ്ഞു പോയി എന്നവര്‍ മറുപടി നല്‍കും. സ്വന്തത്തിനെതിരാ യി, തങ്ങള്‍ സത്യനിഷേധികളായിരു ന്നുവെന്ന്‌ അവര്‍ തന്നെ സാക്ഷ്യം വഹിക്കും.

فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ أُوْلَٰٓئِكَ يَنَالُهُمۡ نَصِيبُهُم مِّنَ ٱلۡكِتَٰبِۖ حَتَّىٰٓ إِذَا جَآءَتۡهُمۡ رُسُلُنَا يَتَوَفَّوۡنَهُمۡ قَالُوٓاْ أَيۡنَ مَا كُنتُمۡ تَدۡعُونَ مِن دُونِ ٱللَّهِۖ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ ۝٣٧
38

അല്ലാഹു അരുളും: `ജിന്നുകളായും മനു ഷ്യരായും നിങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയ സമുദായങ്ങളോടൊപ്പം നിങ്ങളും നരകത്തില്‍ കടക്കുക.' അങ്ങനെ ഓരോ സമുദായവും നരകത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ സഹോദരസമുദായത്തെ അത്‌ ശപിക്കും. അങ്ങനെ എല്ലാവരും നരകത്തില്‍ ഒരുമിച്ച്‌ കൂടിയാല്‍ അവരില്‍ പിന്‍തലമുറയെ സംബന്ധിച്ച്‌ പറയും: `ഞങ്ങളുടെ നാഥാ, ഞങ്ങളെ വഴിതെറ്റിച്ചത്‌ ഇവരാണ്‌; അതിനാല്‍ നരകശിക്ഷയില്‍ (ഞങ്ങള്‍ക്ക്‌ നല്‍കുന്ന തിന്റെ) ഇരട്ടി ശിക്ഷ ഇവര്‍ക്ക്‌ നല്‍കേണമേ.' അപ്പോള്‍ അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്‌; പക്ഷെ, അത്‌ നിങ്ങള്‍ക്കറിവി ല്ലെന്ന്‌ മാത്രം

قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ ۝٣٨
39

മുന്‍തലമുറ പിന്‍തലമുറയോട്‌ പറയും: അപ്പോള്‍ നിങ്ങള്‍ക്ക്‌ ഞങ്ങളേക്കാള്‍ ഒരു മെച്ചവുമില്ല. അതുകൊണ്ട്‌ നിങ്ങള്‍ പ്രവര്‍ത്തി ച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങളും ശിക്ഷയെ രുചി നോക്കുക.

وَقَالَتۡ أُولَىٰهُمۡ لِأُخۡرَىٰهُمۡ فَمَا كَانَ لَكُمۡ عَلَيۡنَا مِن فَضۡلٖ فَذُوقُواْ ٱلۡعَذَابَ بِمَا كُنتُمۡ تَكۡسِبُونَ ۝٣٩
40

നിശ്ചയമായും നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും അവയെ വിട്ട്‌ അഹങ്കരി ക്കുകയും ചെയ്യുന്നവര്‍ക്ക്‌ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തില്‍ കൂടി കടക്കുന്നതു വരെ അവര്‍ സ്വര്‍ഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ്‌ കുറ്റവാളികള്‍ക്ക്‌ നാം പ്രതിഫലം നല്‍കു ന്നത്‌

إِنَّ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَٱسۡتَكۡبَرُواْ عَنۡهَا لَا تُفَتَّحُ لَهُمۡ أَبۡوَٰبُ ٱلسَّمَآءِ وَلَا يَدۡخُلُونَ ٱلۡجَنَّةَ حَتَّىٰ يَلِجَ ٱلۡجَمَلُ فِي سَمِّ ٱلۡخِيَاطِۚ وَكَذَٰلِكَ نَجۡزِي ٱلۡمُجۡرِمِينَ ۝٤٠
41

അവര്‍ക്ക്‌ (താഴെ) നരകാഗ്നിയുടെ വിരിപ്പു ണ്ട്‌, മുകളില്‍ പുതപ്പുകളുമുണ്ട്‌. അപ്രകാര മാണ്‌ നാം അക്രമികള്‍ക്ക്‌ പ്രതിഫലം നല്‍ കുക.

لَهُم مِّن جَهَنَّمَ مِهَادٞ وَمِن فَوۡقِهِمۡ غَوَاشٖۚ وَكَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ۝٤١
42

സത്യവിശ്വാസം അവലംബിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌ത വരാകട്ടെ -ഒരാളോടും തന്റെ കഴിവില്‍ പെട്ടതല്ലാതെ നാം കല്‍പിക്കുകയില്ല- അവര്‍ സ്വര്‍ഗവാസികളാണ്‌. അവരതില്‍ നിരന്തരം വസിക്കുന്നവരാകുന്നു.

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٤٢
43

അവരുടെ ഹൃദയങ്ങളിലുള്ള പക നാം നീക്കം ചെയ്‌തിട്ടുണ്ട്‌. അവരുടെ താഴ്‌ഭാഗ ങ്ങളില്‍ കൂടി നദികള്‍ ഒഴുകുന്നതാണ്‌. `ഇതിലേക്ക്‌ (ഈ ജീവിതത്തിലേക്ക്‌) ഞങ്ങളെ വഴികാട്ടിയ അല്ലാഹുവിനാണ്‌ എല്ലാ സ്‌തു തിയും; ഇതിലേക്കവന്‍ വഴി കാണിച്ചിരുന്നി ല്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും നേര്‍മാര്‍ഗം പ്രാപിക്കുമായിരുന്നില്ല: ഞങ്ങളുടെ രക്ഷി താവിന്റെ ദൂതന്മാര്‍ സത്യവും കൊണ്ടുതന്നെ യാണ്‌ വന്നിരുന്നത്‌' എന്ന്‌ അവര്‍ പറയുന്ന താണ്‌. `നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടി രുന്നതിന്റെ ഫലമായി ഈ സ്വര്‍ഗം നിങ്ങള്‍ക്ക്‌ അവകാശമായി നല്‍കപ്പെട്ടിരിക്കുന്നു' എന്ന്‌ അവരോട്‌ വിളിച്ചുപറയപ്പെടുന്നതാണ്‌.

وَنَزَعۡنَا مَا فِي صُدُورِهِم مِّنۡ غِلّٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُۖ وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِيَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ لَقَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّۖ وَنُودُوٓاْ أَن تِلۡكُمُ ٱلۡجَنَّةُ أُورِثۡتُمُوهَا بِمَا كُنتُمۡ تَعۡمَلُونَ ۝٤٣
44

സ്വര്‍ഗവാസികള്‍ നരകവാസികളെ വിളിച്ചുചോദിക്കും: `ഞങ്ങളുടെ രക്ഷിതാവ്‌ വാഗ്‌ദാനം ചെയ്‌തത്‌ ഞങ്ങള്‍ക്ക്‌ സത്യമായി കിട്ടിക്കഴിഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ വാഗ്‌ദാനം ചെയ്‌തത്‌ നിങ്ങള്‍ക്ക്‌ സത്യമായി ലഭിച്ചുവോ?' അതെ എന്ന്‌ അവര്‍ മറുപടി നല്‍കും, അപ്പോള്‍, അക്രമികള്‍ക്ക്‌ അല്ലാഹു വിന്റെ ശാപമുണ്ടാകട്ടെ എന്ന്‌ അവര്‍ക്കിടയില്‍ ഒരാള്‍ വിളിച്ചുപറയുന്നതാണ്‌

وَنَادَىٰٓ أَصۡحَٰبُ ٱلۡجَنَّةِ أَصۡحَٰبَ ٱلنَّارِ أَن قَدۡ وَجَدۡنَا مَا وَعَدَنَا رَبُّنَا حَقّٗا فَهَلۡ وَجَدتُّم مَّا وَعَدَ رَبُّكُمۡ حَقّٗاۖ قَالُواْ نَعَمۡۚ فَأَذَّنَ مُؤَذِّنُۢ بَيۡنَهُمۡ أَن لَّعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ۝٤٤
45

അവരാകട്ടെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തടയുന്നവരും? അത്‌ വളഞ്ഞതായിരിക്കാന്‍ ആഗ്രഹിക്കുന്നവരും പരലോകജീവിതത്തെ നിഷേധിക്കുന്നവരു മാകുന്നു.

ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ كَٰفِرُونَ ۝٤٥
46

സ്വര്‍ഗക്കാര്‍ക്കും നരകക്കാര്‍ക്കുമിടയില്‍ ശക്തിയായ ഒരു മറയുണ്ട്‌. `അഅ്‌റാഫി'ല്‍ ചില ആളുകളുണ്ടാകും. അടയാങ്ങള്‍ കൊണ്ട്‌ എല്ലാവരെയും അവരറിയും. അവര്‍ സ്വര്‍ഗവാ സിളെ വിളിച്ച്‌ `നിങ്ങള്‍ സലാം ഉണ്ടാകട്ടെ' എന്നാശംസിക്കും. അവര്‍ അതില്‍ (സ്വര്‍ഗ ത്തില്‍) കടന്നിട്ടില്ല; അതിനാശിക്കുന്നുണ്ട്‌.

وَبَيۡنَهُمَا حِجَابٞۚ وَعَلَى ٱلۡأَعۡرَافِ رِجَالٞ يَعۡرِفُونَ كُلَّۢا بِسِيمَىٰهُمۡۚ وَنَادَوۡاْ أَصۡحَٰبَ ٱلۡجَنَّةِ أَن سَلَٰمٌ عَلَيۡكُمۡۚ لَمۡ يَدۡخُلُوهَا وَهُمۡ يَطۡمَعُونَ ۝٤٦
47

തങ്ങളുടെ ദൃഷ്ടികള്‍ നരകക്കാരുടെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആ ജനതയൊ ന്നിച്ച്‌ ഞങ്ങളെ നീ നിവസിപ്പിക്കരുതേ

۞ وَإِذَا صُرِفَتۡ أَبۡصَٰرُهُمۡ تِلۡقَآءَ أَصۡحَٰبِ ٱلنَّارِ قَالُواْ رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝٤٧
48

`അഅ്‌റാഫില്‍ ഉള്ളവര്‍ ചില ആളുകളെ വിളിച്ച്‌ -അടയാളങ്ങളെ കൊണ്ട്‌ അവര്‍ ഇവരെ തിരിച്ചറിയും- ചോദിക്കും: നിങ്ങള്‍ സംഘം ചേര്‍ന്നതുകൊണ്ടും അഹങ്കരിച്ചിരുന്നതുകൊ ണ്ടും ഇപ്പോള്‍ എന്ത്‌ പ്രയോജനമുണ്ടായി

وَنَادَىٰٓ أَصۡحَٰبُ ٱلۡأَعۡرَافِ رِجَالٗا يَعۡرِفُونَهُم بِسِيمَىٰهُمۡ قَالُواْ مَآ أَغۡنَىٰ عَنكُمۡ جَمۡعُكُمۡ وَمَا كُنتُمۡ تَسۡتَكۡبِرُونَ ۝٤٨
49

അല്ലാഹു അനുഗ്രഹിക്കുകയില്ലെന്ന്‌ നിങ്ങള്‍ സത്യം ചെയ്‌ത്‌ പറഞ്ഞവര്‍ ഇവര്‍ (സ്വ ര്‍ഗക്കാര്‍) ആണോ? നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. നിങ്ങള്‍ക്ക്‌ ഒന്നും ഭയപ്പെടാനില്ല. നിങ്ങള്‍ ദുഃഖിക്കുകയും വേണ്ട (എന്ന്‌ ഇവരോടിതാ പറയപ്പെട്ടിരിക്കുന്നു).

أَهَٰٓؤُلَآءِ ٱلَّذِينَ أَقۡسَمۡتُمۡ لَا يَنَالُهُمُ ٱللَّهُ بِرَحۡمَةٍۚ ٱدۡخُلُواْ ٱلۡجَنَّةَ لَا خَوۡفٌ عَلَيۡكُمۡ وَلَآ أَنتُمۡ تَحۡزَنُونَ ۝٤٩
50

നരകക്കാര്‍ സ്വര്‍ഗക്കാരെ വിളിച്ചപേക്ഷി ക്കും: `നിങ്ങള്‍ ഞങ്ങള്‍ക്ക്‌ അല്‍പം വെള്ളം വീഴ്‌ത്തിത്തരേണമേ; അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ആഹാരത്തില്‍ നിന്ന്‌ അല്‍പം ഇട്ടുതരേണമേ!' നിശ്ചയമായും അത്‌ രണ്ടും സത്യനിഷേധികള്‍ക്ക്‌ അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന്‌ അവര്‍ പ്രതിക രിക്കും.

وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ ۝٥٠
51

തങ്ങളുടെ മതത്തെ കളിയും വിനോദ വുമാക്കുകയും ഐഹിക ജീവിതത്തില്‍ വഞ്ചിതരായിപ്പോവുകയും ചെയ്‌തവരാണ വര്‍, അതിനാല്‍, അവര്‍ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ അവഗണിക്കുകയും നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും ചെയ്‌തതു മൂലം ഇന്ന്‌ നാമവരെ അവഗ ണിക്കുന്നു (നരകത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു എന്ന്‌ അല്ലാഹു അവരോട്‌ പറയുന്നതാണ്‌).

ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ ۝٥١
52

നിശ്ചയമായും അവര്‍ക്ക്‌ നാം ഒരു ഗ്രന്ഥം നല്‍കി: ശരിയായ അറിവോടുകൂടി അത്‌ വിവരിച്ചുകൊടുത്തു; വിശ്വസിക്കുന്ന ജന തക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമായിരിക്ക ത്തക്ക വിധം.

وَلَقَدۡ جِئۡنَٰهُم بِكِتَٰبٖ فَصَّلۡنَٰهُ عَلَىٰ عِلۡمٍ هُدٗى وَرَحۡمَةٗ لِّقَوۡمٖ يُؤۡمِنُونَ ۝٥٢
53

അതിന്റെ പുലര്‍ച്ചയല്ലാതെ മറ്റെന്താണവര്‍ പ്രതീക്ഷിക്കുന്നത്‌? അതിന്റെ പുലര്‍ച്ചയുണ്ടാ കുന്ന ദിവസം, മുമ്പ്‌ അതിനെ അവഗണിച്ചിരു ന്നവര്‍ പറയും: `ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതന്മാര്‍ സത്യവുംകൊണ്ടു തന്നെയാണ്‌ വന്നിരുന്നത്‌. ഇനി ഞങ്ങള്‍ക്ക്‌ ശുപാര്‍ശ പറയുവാന്‍ വല്ല ശുപാര്‍ശക്കാരുമുണ്ടോ? അല്ലെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരു ന്നതല്ലാത്തത്‌ പ്രവര്‍ത്തികുന്നതിന്‌ ഞങ്ങളെ (പൂര്‍വ ലോകത്തേക്കു തന്നെ) മടക്കി അയക്കുമോ?' അവര്‍ തങ്ങളെത്തന്നെ നഷ്ടപ്പെ ടുത്തിക്കളഞ്ഞിരിക്കുന്നു. തങ്ങള്‍ കെട്ടിച്ചമച്ചു ണ്ടാക്കിയിരുന്നവ അവരില്‍ നിന്ന്‌ മറഞ്ഞു പോവുകയും ചെയ്‌തിരിക്കുന്നു.

هَلۡ يَنظُرُونَ إِلَّا تَأۡوِيلَهُۥۚ يَوۡمَ يَأۡتِي تَأۡوِيلُهُۥ يَقُولُ ٱلَّذِينَ نَسُوهُ مِن قَبۡلُ قَدۡ جَآءَتۡ رُسُلُ رَبِّنَا بِٱلۡحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشۡفَعُواْ لَنَآ أَوۡ نُرَدُّ فَنَعۡمَلَ غَيۡرَ ٱلَّذِي كُنَّا نَعۡمَلُۚ قَدۡ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٥٣
54

ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. എന്നിട്ടവന്‍ അര്‍ശിന്റെ മേല്‍ ആധിപത്യം നടത്തി. അഴന്‍ രാവിനക്കൊണ്ട്‌ പകലിനെ മൂടുന്നു. അത്‌ ധൃതിപ്പെട്ടുകൊണ്ട്‌ അതിനെ അന്വേഷിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെയും തന്റെ കല്‍പ നക്ക്‌ വിധേയമാക്കിയാണവന്‍ സൃഷ്ടിച്ചിരിക്കു ന്നത്‌. അറിയുക, സൃഷ്ടിക്കലും നിയന്ത്രിക്ക ലും അവനുമാത്രമുള്ളതാകുന്നു. ലോകരക്ഷി താവായ അല്ലാഹു വളരെ അനുഗ്രഹങ്ങള്‍ അധികരിച്ചവനാണ്‌.

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ۝٥٤
55

വിനയത്തോടുകൂടിയും രഹസ്യമായും രക്ഷിതാവിനോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അതിരുകവിഞ്ഞുപോകുന്നവരെ അവന്‍ സ്‌നേഹിക്കുകയേയില്ല.

ٱدۡعُواْ رَبَّكُمۡ تَضَرُّعٗا وَخُفۡيَةًۚ إِنَّهُۥ لَا يُحِبُّ ٱلۡمُعۡتَدِينَ ۝٥٥
56

(അവന്‍) ഭൂമിയെ നന്നാക്കിത്തീര്‍ത്ത്‌ ശേഷം അതില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌. (ശിക്ഷയെക്കുറിച്ച്‌) ഭയപ്പെട്ടവരായും (കരു ണയില്‍) ആശിച്ചവരായും നിങ്ങള്‍ അവനോ ട്‌ പ്രാര്‍ത്ഥിക്കുക. നിശ്ചയമായും അല്ലാഹുവി ന്റെ കരുണ പുണ്യവാന്മാരോട്‌ വളരെ സമീപിച്ചാണിരിക്കുന്നത്‌.

وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَا وَٱدۡعُوهُ خَوۡفٗا وَطَمَعًاۚ إِنَّ رَحۡمَتَ ٱللَّهِ قَرِيبٞ مِّنَ ٱلۡمُحۡسِنِينَ ۝٥٦
57

തന്റെ അനുഗ്രഹമാകുന്ന മഴക്കു മുമ്പില്‍ സന്തോഷവാര്‍ത്ത്‌ അറിയിച്ചുകൊണ്ട്‌ കാറ്റി നെ അയച്ചവനാണ്‌ അല്ലാഹു. അങ്ങനെ അത്‌ ഭാരിച്ച്‌ മേഘത്തെ വഹിച്ചു കഴിഞ്ഞാല്‍ നിര്‍ജീവമായി കിടക്കുന്ന ഭൂമിയിലേക്ക്‌ നാമതിനെ നീക്കിക്കൊണ്ടുപോകുന്നു. എന്‌നിട്ട്‌ നാം അവിടെ മഴ വ ര്‍ഷിപ്പിക്കുകയം അതു മുഖേന നാനാവിവിധ പഴങ്ങളെ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരമാ ണ്‌ മരിച്ചവരെ നാം ജീവിപ്പിക്കുന്നത്‌. നിങ്ങള്‍ ചിന്തിക്കുവാനായിട്ടാണ്‌ (ഇതെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌)

وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ ۝٥٧
58

നല്ല ഭൂമിയിലെ സസ്യങ്ങള്‍ അതിന്റെ രക്ഷിതാവിന്റെ അനുമതിയോടെ നന്നായി മുളക്കുന്നു. ചീത്ത ഭൂമിയാവട്ടെ, അതില്‍ നിന്ന്‌ മോശമായ സാധനമല്ലാതെ മുളക്കുകയില്ല. ഇപ്രകാരം നന്ദി കാട്ടുന്ന ജനതക്ക്‌ നാം ലക്ഷ്യങ്ങളെ വിവരിച്ചുകൊടുക്കുന്നു.

وَٱلۡبَلَدُ ٱلطَّيِّبُ يَخۡرُجُ نَبَاتُهُۥ بِإِذۡنِ رَبِّهِۦۖ وَٱلَّذِي خَبُثَ لَا يَخۡرُجُ إِلَّا نَكِدٗاۚ كَذَٰلِكَ نُصَرِّفُ ٱلۡأٓيَٰتِ لِقَوۡمٖ يَشۡكُرُونَ ۝٥٨
59

നിശ്ചയമായും നൂഹ്‌നബിയെ തന്റെ ജനതയിലേക്ക്‌ നാം നിയോഗിച്ചയച്ചു. എന്നിട്ട ദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുക. അവനല്ലാ തെ മറ്റൊരു ഇലാഹും നിങ്ങള്‍ക്കില്ല. (എന്റെ സത്യമായ ഉപദേശം ധിക്കരിക്കുന്ന പക്ഷം) ഗുരുതരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങ ളെ സംബന്ധിച്ച്‌ നിശ്ചയമായും ഞാന്‍ ഭയപ്പെ ടുന്നു.

لَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ عَظِيمٖ ۝٥٩
60

അദ്ദേഹത്തിന്റെ ജനതയിലുള്ള നേതാക്ക ള്‍ പറഞ്ഞു: താങ്കള്‍ വ്യക്തമായ ദുര്‍മാര്‍ഗ ത്തില്‍ അകപ്പെട്ടതായിത്തന്നെയാണ്‌ ഞങ്ങള്‍ കാണുന്നത്‌.

قَالَ ٱلۡمَلَأُ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي ضَلَٰلٖ مُّبِينٖ ۝٦٠
61

അദ്ദേഹം പ്രതികരിച്ചു: `എന്റെ ജനങ്ങളേ, എന്നില്‍ ഒട്ടും ദുര്‍മാര്‍ഗമില്ല. പക്ഷെ, ഞാന്‍ സര്‍വലോക പരിപാലകനില്‍ നിന്നുള്ള ദൂതനാണ്‌

قَالَ يَٰقَوۡمِ لَيۡسَ بِي ضَلَٰلَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٦١
62

എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങളാണ്‌ ഞാന്‍ നങ്ങള്‍ക്ക്‌ എത്തിച്ചു തരുന്നത്‌. ഞാന്‍ നിങ്ങള്‍ക്ക്‌ നന്മ ഉദ്ദേശിക്കുന്നു. അല്ലാഹുവിങ്ക ല്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അറിവ്‌ കിട്ടാത്ത കാര്യങ്ങള്‍ എനിക്ക്‌ അറിവ്‌ കിട്ടിയിട്ടുണ്ട്‌.

أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنصَحُ لَكُمۡ وَأَعۡلَمُ مِنَ ٱللَّهِ مَا لَا تَعۡلَمُونَ ۝٦٢
63

`നിങ്ങളില്‍ പെട്ട ഒരു പുരുഷന്‍ മുഖേന രക്ഷിതാവിങ്കല്‍ നിന്നുള്ള ഉല്‍ബോധനം നിങ്ങള്‍ക്ക്‌ വന്നുകിട്ടിയതിലാണോ നിങ്ങള്‍ (കളവാക്കുകയും) ആശ്ചര്യപ്പെടു(കയും ചെയ്യുന്ന)ന്നത്‌? നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുവാനും അതുവഴി നിങ്ങള്‍ സൂക്ഷിക്കു വാനും അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹ ത്തിനു പാത്രമാകുവാനും വേണ്ടിയാണ്‌ (ആസന്ദേശം കൊണ്ടുവന്നിട്ടുള്ളത്

أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡ وَلِتَتَّقُواْ وَلَعَلَّكُمۡ تُرۡحَمُونَ ۝٦٣
64

അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു. അതിനാല്‍ നാം അദ്ദേഹത്തെയും കൂടെയുള്ള വരെയും കപ്പല്‍ മുഖേന രക്ഷപ്പെടുത്തുകയും നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ചവരെ (വെള്ളത്തില്‍) മുക്കിക്കൊല്ലുകയും ചെയ്‌തു. അവര്‍ അന്ധരായ ജനത തന്നെയായിരുന്നു, നിശ്ചയം.

فَكَذَّبُوهُ فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ فِي ٱلۡفُلۡكِ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمًا عَمِينَ ۝٦٤
65

ആദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ ഹൂദ്‌ നബിയെ (നാം അയ ച്ചു). എന്റെ ജനങ്ങളേ, അല്ലാഹുവിന്‌ നിങ്ങള്‍ ഇബാദത്ത്‌ ചെയ്യുക; അവനല്ലാതെ നിങ്ങള്‍ക്ക്‌ ദൈവമില്ല; നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ എന്ന്‌ അദ്ദേഹം ചോദിച്ചു.

۞ وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ ۝٦٥
66

തന്റെ ജനതയില്‍ നിന്നുള്ള സത്യനിഷേധി കളായ നേതാക്കള്‍ പറഞ്ഞു: നീ വിഡ്‌ഢിത്ത ത്തില്‍ അകപ്പെട്ടതായിട്ടാണ്‌ ഞങ്ങള്‍ കാണു ന്നത്‌. നിശ്ചയമായും നീ കള്ളവാദികളില്‍ പെട്ടവനാണെന്ന്‌ ഞങ്ങല്‍ വിചാരിക്കുന്നു

قَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦٓ إِنَّا لَنَرَىٰكَ فِي سَفَاهَةٖ وَإِنَّا لَنَظُنُّكَ مِنَ ٱلۡكَٰذِبِينَ ۝٦٦
67

അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ഒരു വിഡ്‌ഢിത്തവുമില്ല. ഞാന്‍ സര്‍വലോക പരിപാലകനില്‍ നിന്നുള്ള ദൂതനാണ്

قَالَ يَٰقَوۡمِ لَيۡسَ بِي سَفَاهَةٞ وَلَٰكِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝٦٧
68

എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങളാണ്‌ നിങ്ങള്‍ക്ക്‌ ഞാന്‍ എത്തിച്ചുതരുന്നത്‌. ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ ഗുണകാംക്ഷിയാ കുന്നു

أُبَلِّغُكُمۡ رِسَٰلَٰتِ رَبِّي وَأَنَا۠ لَكُمۡ نَاصِحٌ أَمِينٌ ۝٦٨
69

നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുവാനായി സ്വന്തത്തില്‍ പെട്ട ഒരു പുരുഷന്‍ മുഖേന രക്ഷിതാവിങ്കല്‍ നിന്നുള്ള ഉദ്‌ബോധനം വന്നുകിട്ടിയതിലാണോ നിങ്ങള്‍ (കളവാക്കു കയും) ആശ്ചര്യപ്പെടു(കയും ചെയ്യു)ന്നത്‌? നൂഹ്‌ നബിയുടെ ജനതക്കു ശേഷം നിങ്ങളെ അവന്‍ പിന്‍തലമുറയാക്കുകയും നിങ്ങളുടെ ശരീരങ്ങള്‍ക്ക്‌ പൊക്കവും ശക്രിയും അവന്‍ ഏറ്റിത്തരികയും ചെയ്‌ത സന്ദര്‍ഭം ഓര്‍ക്കുക. നിങ്ങള്‍ വിജയം പ്രാപിക്കുവാനായി അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങള്‍ ഓര്‍മിച്ചുകൊള്ളുക.

أَوَعَجِبۡتُمۡ أَن جَآءَكُمۡ ذِكۡرٞ مِّن رَّبِّكُمۡ عَلَىٰ رَجُلٖ مِّنكُمۡ لِيُنذِرَكُمۡۚ وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ قَوۡمِ نُوحٖ وَزَادَكُمۡ فِي ٱلۡخَلۡقِ بَصۜۡطَةٗۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ لَعَلَّكُمۡ تُفۡلِحُونَ ۝٦٩
70

അവര്‍ ചോദിച്ചു: ഞങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും പൂര്‍വപിതാക്കള്‍ ആരാധിച്ചുവന്നിരുന്ന വസ്‌തുക്കളെ വിട്ടുകള യുവാനുമാണോ നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത്‌? എന്നാല്‍, നീ സത്യവാദി കളില്‍ പെട്ടവനാണെങ്കില്‍ ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷ ഇങ്ങോട്ട്‌ കൊണ്ടുവാ. (അതൊന്നു കാണട്ടെ.)

قَالُوٓاْ أَجِئۡتَنَا لِنَعۡبُدَ ٱللَّهَ وَحۡدَهُۥ وَنَذَرَ مَا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٧٠
71

അദ്ദേഹം പറഞ്ഞു: നിങ്ങളുടെ രക്ഷിതാവി ങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും നിങ്ങള്‍ക്ക്‌ സ്ഥിരപ്പെട്ടു കഴിഞ്ഞു. നിങ്ങളു പൂര്‍വപിതാക്കളും നല്‍കിയ ചില പേരുകളുടെ കാര്യത്തില്‍ നിങ്ങള്‍ എന്നോട്‌ തര്‍ക്കിക്കു ന്നോ? അത്‌ സത്യമാണെന്നതിന്‌ യാതൊരു തെളി#ിവും അല്ലാഹു ഇറക്കിയിട്ടില്ലല്ലോ. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളൊന്നിച്ച്‌ കാത്തിരിക്കുന്നവരി ല്‍ പെട്ടവനാണ്‌

قَالَ قَدۡ وَقَعَ عَلَيۡكُم مِّن رَّبِّكُمۡ رِجۡسٞ وَغَضَبٌۖ أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ۝٧١
72

അങ്ങനെ നാം അദ്ദേഹത്തെയും കൂടെയു ള്ളവരെയും നമ്മുടെ അനുഗ്രഹം മൂലം രക്ഷിച്ചു; നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ചവ രുടെ മുരടു തന്നെ മുറിച്ചുകളയുകയും ചെയ്‌തു. അവര്‍ വിശ്വസിക്കുന്നവരാകുമായി രുന്നില്ല.

فَأَنجَيۡنَٰهُ وَٱلَّذِينَ مَعَهُۥ بِرَحۡمَةٖ مِّنَّا وَقَطَعۡنَا دَابِرَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ وَمَا كَانُواْ مُؤۡمِنِينَ ۝٧٢
73

സമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹ്‌ നബിയെയും നാം അയച്ചു. അദ്ദഹേം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുക. അവനല്ലാതെ നിങ്ങള്‍ക്ക്‌ ഇലാഹില്ല. നിശ്ചയ മായും നിങ്ങള്‍ക്ക്‌ രക്ഷിതാവിങ്കല്‍ നിന്ന്‌ വ്യക്തമായ തെളിവ്‌ കിട്ടിക്കഴിഞ്ഞിട്ടു ണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായി ഇതാ അല്ലാ ഹുവിന്റെ ഒട്ടകം. അതിനാല്‍ അതിനെ നിങ്ങള്‍ വിട്ടേക്കുക. അല്ലാഹുവിന്റെ ഭൂമിയില്‍ അത്‌ മേഞ്ഞുതിന്നുകൊള്ളട്ടെ. അതിന്‌ യാതരു ഉപദ്രവവും നിങ്ങള്‍ ചെയ്യരുത്‌; ചെയ്‌താല്‍ വേദനാജനകമായ ശിക്ഷ നിങ്ങ ളെ പിടികൂടും.

وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٌ أَلِيمٞ ۝٧٣
74

ആദ്‌ സമുദായത്തനു ശേഷം അവന്‍ നിങ്ങളെ പിന്‍തലമുറകളാക്കുകയും ഭൂമിയില്‍ നിങ്ങള്‍ക്കവന്‍ താമസസൗകര്യം ചെയ്‌തുതരി കയും ചെയ്‌ത സന്ദര്‍ഭം ഓര്‍ക്കുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. മലകള്‍ തുരന്നു വീടുകളുണ്ടാ ക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ അനു ഗ്രഹങ്ങള്‍ ഓര്‍ക്കുക. ഭൂമിയില്‍ കുഴപ്പമുണ്ടാ ക്കിക്കൊണ്ട്‌ നാശകാരികളാവരുത്‌

وَٱذۡكُرُوٓاْ إِذۡ جَعَلَكُمۡ خُلَفَآءَ مِنۢ بَعۡدِ عَادٖ وَبَوَّأَكُمۡ فِي ٱلۡأَرۡضِ تَتَّخِذُونَ مِن سُهُولِهَا قُصُورٗا وَتَنۡحِتُونَ ٱلۡجِبَالَ بُيُوتٗاۖ فَٱذۡكُرُوٓاْ ءَالَآءَ ٱللَّهِ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝٧٤
75

അദ്ദേഹത്തിന്റെ ജനതയിലുള്ള അഹംഭാവികളായ നേതാക്കന്മാര്‍ അവരില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന സത്യവി ശ്വാസികളോട്‌ ചോദിച്ചു: `സ്വലിഹ്‌ തന്റെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതനാണെന്ന്‌ നിങ്ങള്‍ക്ക്‌ നല്ല ബോധ മുണ്ടോ?' അദ്ദേഹം ഏതൊരു സന്ദേശം കൊണ്ട്‌ നിയുക്തനായിട്ടുണ്ടോ അതില്‍ വിശ്വസിച്ചവര്‍ തന്നെയാണ്‌ ഞങ്ങള്‍ എന്നവര്‍ പറഞ്ഞു.

قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لِلَّذِينَ ٱسۡتُضۡعِفُواْ لِمَنۡ ءَامَنَ مِنۡهُمۡ أَتَعۡلَمُونَ أَنَّ صَٰلِحٗا مُّرۡسَلٞ مِّن رَّبِّهِۦۚ قَالُوٓاْ إِنَّا بِمَآ أُرۡسِلَ بِهِۦ مُؤۡمِنُونَ ۝٧٥
76

അഹങ്കാരികള്‍ പറഞ്ഞു: നിങ്ങള്‍ വിശ്വസി ച്ചതിനെ നിഷേധിക്കുന്നവര്‍ തന്നെയാണ്‌ ഞങ്ങള്‍

قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا بِٱلَّذِيٓ ءَامَنتُم بِهِۦ كَٰفِرُونَ ۝٧٦
77

അങ്ങനെ അവര്‍ ഒട്ടകത്തെ അറുക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ കല്‍പന ധിക്കാരി ക്കുകയുമുണ്ടായി. ഓ സ്വാലിഹ്‌, നീ മുര്‍സലു കളില്‍ പെട്ടവനാണെങ്കില്‍ ഞങ്ങളെ ഭീഷണി പ്പെടുത്തുന്ന ശിക്ഷ ഇങ്ങു കൊണ്ടുവാ എന്ന വര്‍ പറയുകയും ചെയ്‌തു

فَعَقَرُواْ ٱلنَّاقَةَ وَعَتَوۡاْ عَنۡ أَمۡرِ رَبِّهِمۡ وَقَالُواْ يَٰصَٰلِحُ ٱئۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلۡمُرۡسَلِينَ ۝٧٧
78

അങ്ങനെ അവരെ പ്രകമ്പനം ബാധിച്ചു. തല്‍ഫലമായി അവര്‍ തങ്ങളുടെ വീടുകളില്‍ മരിച്ചവീണവരായി.

فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ۝٧٨
79

അപ്പോള്‍ അദ്ദേഹം അവരില്‍ നിന്ന്‌ പിന്തിരിഞ്ഞുകൊണ്ടിങ്ങനെ പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ക്ക്‌ ഞാന്‍ എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുതരികയും ഗുണത്തെ ഉദ്ദേശിക്കുകയും തന്നെ ചെയ്‌തു. പക്ഷെ, സദുപദേശം ചെയ്യുന്നവരെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല!

فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَالَةَ رَبِّي وَنَصَحۡتُ لَكُمۡ وَلَٰكِن لَّا تُحِبُّونَ ٱلنَّٰصِحِينَ ۝٧٩
80

ലോകത്താരും മുമ്പ്‌ ചെയ്‌തിട്ടില്ലാത്ത ഒരു നീചവൃത്തി നിങ്ങള്‍ ചെയ്യുകയാണോ എന്ന്‌ ലൂഥ്‌ നബി തന്റെ ജനതയോട്‌ ചോദിച്ച സന്ദര്‍ഭം (ഓര്‍ക്കുക)

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ أَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ ۝٨٠
81

നിശ്ചയമായും കാമവികാരത്തോടെ സ്‌ത്രീകളെ വിട്ട്‌ പുരുഷന്മാരുടെ അടുക്കലാ ണ്‌ നിങ്ങള്‍ ചെല്ലുന്നത്‌. മാത്രമല്ല, നിങ്ങള്‍ പരിധി ലംഘിച്ച ഒരു ജനതയാണ്‌

إِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ شَهۡوَةٗ مِّن دُونِ ٱلنِّسَآءِۚ بَلۡ أَنتُمۡ قَوۡمٞ مُّسۡرِفُونَ ۝٨١
82

തന്റെ ജനതയുടെ പ്രതികരണം ഇത്‌ മാത്രമായിരുന്നു: ഇവരെ നിങ്ങളുടെ ദേശത്തു നിന്ന്‌ പുറത്താക്കുക; നിശ്ചയമായും അവര്‍ ശുദ്ധി പാലിക്കുന്ന ആളുകളാണ്

وَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُوٓاْ أَخۡرِجُوهُم مِّن قَرۡيَتِكُمۡۖ إِنَّهُمۡ أُنَاسٞ يَتَطَهَّرُونَ ۝٨٢
83

അപ്പോള്‍ അദ്ദേഹത്തെയും കുടുംബത്തെ യും നാം രക്ഷപ്പെടുത്തി; തന്റെ ഭാര്യയെ ഒഴികെ, അവള്‍ നാശമടഞ്ഞവരില്‍ പെട്ടവ ളായി.

فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ ۝٨٣
84

എന്നിട്ട്‌ അവരുടെ മേല്‍ നാം മഴ വര്‍ഷി പ്പിച്ചു. അപ്പോള്‍ ആകുറ്റവാളികുടെ പര്യവസാ നം എങ്ങനെ ആയെന്നു നോക്കുക!

وَأَمۡطَرۡنَا عَلَيۡهِم مَّطَرٗاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُجۡرِمِينَ ۝٨٤
85

മദ്‌യന്‍ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ ശുഐബ്‌ നിബയെയും നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുക. അവനല്ലാതെ നിങ്ങള്‍ക്ക്‌ ഇലാഹില്ല. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവില്‍ നിന്ന്‌ വ്യക്തമായ ലക്ഷ്യം നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. അതിനാല്‍ അളവും തൂക്കവും പൂര്‍ത്തിയാക്കുക. ജനങ്ങള്‍ക്ക്‌ അവരുടെ സാധനങ്ങള്‍ കുറച്ചുകൊടുക്കരുത്‌. അല്ലാഹു ഭൂമിയില്‍ നന്മ വരുത്തിയ ശേഷം അതില്‍ നിങ്ങള്‍ നാശമുണ്ടാക്കുകയും അരുത്‌. നിങ്ങള്‍ സത്യവിശ്വാസികളാണെ ങ്കില്‍ അതാണ്‌ നിങ്ങള്‍ക്കുത്തമം.

وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ قَدۡ جَآءَتۡكُم بَيِّنَةٞ مِّن رَّبِّكُمۡۖ فَأَوۡفُواْ ٱلۡكَيۡلَ وَٱلۡمِيزَانَ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تُفۡسِدُواْ فِي ٱلۡأَرۡضِ بَعۡدَ إِصۡلَٰحِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَ ۝٨٥
86

നിങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുകയും അല്ലാഹുവില്‍ വിശ്വസിച്വരെ അവന്റെ വഴിയില്‍ നിന്ന്‌ തടഞ്ഞു നിര്‍ത്തുകയും ആ വഴിയെ വളക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്‌തുകൊണ്ട്‌ ഓരോ വഴിയിലും നിങ്ങള്‍ ചെന്നരിക്കരുത്‌. നിങ്ങള്‍ കുറച്ചപേര്‍ മാത്ര മായിരുന്നു; എന്നിട്ട്‌ അവന്‍ നിങ്ങളെ വര്‍ദ്ധി പ്പിച്ചു. ആ സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കു. നാശകാരികളുടെ പര്യവസാനം എങ്ങനെയാ യിരുന്നുവെന്ന്‌ നിങ്ങള്‍ നോക്കുകയും ചെയ്യുക

وَلَا تَقۡعُدُواْ بِكُلِّ صِرَٰطٖ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنۡ ءَامَنَ بِهِۦ وَتَبۡغُونَهَا عِوَجٗاۚ وَٱذۡكُرُوٓاْ إِذۡ كُنتُمۡ قَلِيلٗا فَكَثَّرَكُمۡۖ وَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ۝٨٦
87

ഞാന്‍ കൊണ്ടുവന്ന സന്ദേശങ്ങളില്‍ നിങ്ങളില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുകയും ഒരു കൂട്ടര്‍ അവിശ്വസിക്കുകയും ചെയ്‌തിട്ടുണ്ടെ ങ്കില്‍ (എന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്ക യാണെങ്കില്‍) നമുക്കിടയില്‍ അല്ലാഹു ഒരു വിധി കല്‍പിക്കുന്നതുവരെ നിങ്ങള്‍ കാത്തി രിക്കുക. അഴന്‍ വിധികര്‍ത്താക്കളില്‍ ഉത്തമ നാണ്‌.

وَإِن كَانَ طَآئِفَةٞ مِّنكُمۡ ءَامَنُواْ بِٱلَّذِيٓ أُرۡسِلۡتُ بِهِۦ وَطَآئِفَةٞ لَّمۡ يُؤۡمِنُواْ فَٱصۡبِرُواْ حَتَّىٰ يَحۡكُمَ ٱللَّهُ بَيۡنَنَاۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ۝٨٧
88

അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട അഹങ്കാരികളായ നേതാക്കള്‍ പറഞ്ഞു: `ഓ ശുഐബ്‌, നിന്നെയും നിന്നോടൊപ്പം വിശ്വ സിച്ചവരെയും ഞങ്ങള്‍ സ്വന്തം ദേശത്തുനിന്ന്‌ ബഹിഷ്‌കരിക്കും; അല്ലെങ്കില്‍ ഞങ്ങളുടെ മതത്തിലേക്ക്‌ നിങ്ങള്‍ മടങ്ങുക തന്നെ വേണം' (രണ്ടിലൊന്നു നടന്നേ തീരൂ.) അദ്ദേ ഹം ചോദിച്ചു: `ഞങ്ങള്‍ വെറുക്കുന്നുണ്ടെ ങ്കിലും (അത്‌ നടക്കേണമോ?

۞ قَالَ ٱلۡمَلَأُ ٱلَّذِينَ ٱسۡتَكۡبَرُواْ مِن قَوۡمِهِۦ لَنُخۡرِجَنَّكَ يَٰشُعَيۡبُ وَٱلَّذِينَ ءَامَنُواْ مَعَكَ مِن قَرۡيَتِنَآ أَوۡ لَتَعُودُنَّ فِي مِلَّتِنَاۚ قَالَ أَوَلَوۡ كُنَّا كَٰرِهِينَ ۝٨٨
89

`നിങ്ങളുടെ മതത്തില്‍ നിന്ന്‌ അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയ ശേഷം അതിലേ ക്കു തന്നെ മടങ്ങുന്നുവെങ്കില്‍ അല്ലാഹുവിന്റെ പേരില്‍ നിശ്ചയമായും ഞങ്ങള്‍ കള്ളം ആരോപിച്ചു. രക്ഷിതാവായ അല്ലാഹു ഉദ്ദേശി ച്ചാല്‍ അല്ലാതെ ഞങ്ങള്‍ക്ക്‌ അതിലേക്ക്‌ മടങ്ങുവാന്‍ ഒരിക്കലും നിവൃത്തിയില്ല.' ഞങ്ങളുടെ രക്ഷിതാവിന്റെ ജ്ഞാനം എല്ലാ വസ്‌തുക്കളെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അല്ലാഹുവില്‍ മാത്രം ഞങ്ങള്‍ അര്‍പ്പിച്ചി രിക്കുന്നു. രക്ഷിതാവേ, ഞങ്ങളുടെയും ഞങ്ങളുടെ ജനതയുടെയുമിടയില്‍ സത്യസമേ തം വിധി കല്‍പിക്കേണമേ! നീ വിധി കല്‍പിക്കുന്നവരില്‍ ഉത്തമനാണല്ലോ.

قَدِ ٱفۡتَرَيۡنَا عَلَى ٱللَّهِ كَذِبًا إِنۡ عُدۡنَا فِي مِلَّتِكُم بَعۡدَ إِذۡ نَجَّىٰنَا ٱللَّهُ مِنۡهَاۚ وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلَّآ أَن يَشَآءَ ٱللَّهُ رَبُّنَاۚ وَسِعَ رَبُّنَا كُلَّ شَيۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ ۝٨٩
90

അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട സത്യനിഷേധികളായ നേതാക്കള്‍ പറഞ്ഞു: ശുഐബിനെ പിന്തുടര്‍ന്ന്‌ നടക്കുന്ന പക്ഷം തല്‍സമയം നിശ്ചയമായും നിങ്ങള്‍ നഷ്ടപ്പെട്ട വരായിത്തീരുക തന്നെ ചെയ്യുന്നതാ

وَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ لَئِنِ ٱتَّبَعۡتُمۡ شُعَيۡبًا إِنَّكُمۡ إِذٗا لَّخَٰسِرُونَ ۝٩٠
91

അപ്പോള്‍ അവരെ ഒരു പ്രകമ്പനം ബാധി ച്ചു. തല്‍ഫലമായി അവര്‍ തങ്ങളുടെ വീടുകളി ല്‍ മരിച്ചുവീണവരായി.

فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ ۝٩١
92

ശുഐബ്‌ നബിയെ നിഷേധിച്ചവര്‍ അവിടെ തീരെ നിവസിച്ചിട്ടില്ലാത്തതുപോലെയായി. ശുഐബ്‌ നബിയെ നിഷേധിച്ചവര്‍ തന്നെയാ ണ്‌ നഷ്ടക്കാരായത്‌.

ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَأَن لَّمۡ يَغۡنَوۡاْ فِيهَاۚ ٱلَّذِينَ كَذَّبُواْ شُعَيۡبٗا كَانُواْ هُمُ ٱلۡخَٰسِرِينَ ۝٩٢
93

അപ്പോള്‍ അദ്ദേഹം അവരില്‍ നിന്ന്‌ പിന്‍ വാങ്ങി അവരോട്‌ ഇങ്ങനെ പറഞ്ഞു: എന്റെ സമുദായമേ, സത്യമായും ഞാന്‍ നിങ്ങള്‍ക്ക്‌ എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ എത്തിച്ചു തരികയും ഗുണത്തെ ഉദ്ദേശിക്കുകയും ചെയ്‌തു. എന്നിരിക്കെ സത്യനിഷേധികളായ ഒരു ജനതയെക്കുറിച്ച്‌ ഞാനെങ്ങനെ വ്യസനിക്കും?

فَتَوَلَّىٰ عَنۡهُمۡ وَقَالَ يَٰقَوۡمِ لَقَدۡ أَبۡلَغۡتُكُمۡ رِسَٰلَٰتِ رَبِّي وَنَصَحۡتُ لَكُمۡۖ فَكَيۡفَ ءَاسَىٰ عَلَىٰ قَوۡمٖ كَٰفِرِينَ ۝٩٣
94

ഏതൊരു ദേശത്തും ഏതു നബിയെ അയ ച്ചാലും ആ ദേശക്കാരെ (അവര്‍ നബിയെ ധിക്കരിക്കുമ്പോള്‍) ദാരിദ്ര്യവും മറ്റു വിപത്തു കളും മുഖേന നാം പിടിച്ചു ശിക്ഷിക്കാതിരു ന്നിട്ടില്ല. അവര്‍ വിനയം കാട്ടുവാനായി

وَمَآ أَرۡسَلۡنَا فِي قَرۡيَةٖ مِّن نَّبِيٍّ إِلَّآ أَخَذۡنَآ أَهۡلَهَا بِٱلۡبَأۡسَآءِ وَٱلضَّرَّآءِ لَعَلَّهُمۡ يَضَّرَّعُونَ ۝٩٤
95

പിന്നീട്‌ തിന്മയുടെ സ്ഥാനത്ത്‌ നന്മയെ നാം പകരമാക്കി. അങ്ങനെ അവര്‍ അഭിവൃദ്ധി പ്പെട്ടു. `ഞങ്ങളുടെ പിതാക്കള്‍ക്ക്‌ സുഖവും ദുഃഖവും ഉണ്ടായിട്ടുണ്ട്‌' എന്ന്‌ അവര്‍ പറയുക യും ചെയ്‌തു. അപ്പോള്‍ അവരറിയാതെ കണ്ട്‌ പൊടുന്നവെ നാം അവരെ ശിക്ഷിച്ചു.

ثُمَّ بَدَّلۡنَا مَكَانَ ٱلسَّيِّئَةِ ٱلۡحَسَنَةَ حَتَّىٰ عَفَواْ وَّقَالُواْ قَدۡ مَسَّ ءَابَآءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذۡنَٰهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ ۝٩٥
96

ആ നാട്ടുകാര്‍ വിശ്വസിക്കുകയും ദോഷ ബാധയെ സൂക്ഷിക്കുകയും ചെയ്‌തിരുന്നെങ്കി ല്‍ ആകാശത്തു നിന്നും ഭൂമിയില്‍ നിന്നുമുള്ള അനുഗ്രഹാശിസ്സുകള്‍ നാം അവര്‍ക്ക്‌ തുറന്നു കൊടുക്കുമായിരുന്നു. എന്നാല്‍, അവര്‍ നിഷേധിക്കുകയാണ്‌ ചെയ്‌തത്‌. അതിനാല്‍ അവരുടെ പ്രവര്‍ത്തനഫലമായി നാം അവരെ ശിക്ഷിച്ചു.

وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ ۝٩٦
97

ആ നാട്ടുകാര്‍ രാത്രി ഉറങ്ങിക്കൊണ്ടിരി ക്കുമ്പോള്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ ക്കുറിച്ച്‌ നിര്‍ഭയരാണോ?

أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ ۝٩٧
98

അല്ലെങ്കില്‍ പകലില്‍ കളിച്ചുകൊണ്ടിരി ക്കുമ്പോള്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ ക്കുറിച്ച്‌ അവര്‍ നിര്‍ഭയരായിരിക്കുന്നുവോ?

أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ ۝٩٨
99

അല്ലാഹുവിന്റെ തന്ത്രത്തെക്കുറിച്ച്‌ അവര്‍ നിര്‍ഭയരായിരിക്കുന്നുവോ? എന്നാല്‍, നഷ്ട പ്പെട്ട ജനതയല്ലാതെ അല്ലാഹുവിന്റെ തന്ത്ര ത്തെക്കുറിച്ച്‌ നിര്‍ഭയരായിരിക്കുന്നതല്ല!

أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ ۝٩٩
100

മുമ്പ്‌ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍ നശിച്ച ശേഷം അതിനെ അനന്തരാവകാശമാ യി കരസ്ഥമാക്കിയവര്‍ക്ക്‌ ഇത്‌ വ്യക്തമായിട്ടി ല്ലേ? -നാം ഉദ്ദേശിക്കുന്ന പക്ഷം പാപങ്ങള്‍ നിമിത്തം അവരെ ആപത്തില്‍ അകപ്പെടുത്തു കയും അവരുടെ ഹൃദയങ്ങളുടെ മേല്‍ മുദ്ര വെക്കുകയും യ്യെും; അപ്പോള്‍ അവര്‍ യാതൊ ന്നും കേള്‍ക്കുകയില്ല.

أَوَلَمۡ يَهۡدِ لِلَّذِينَ يَرِثُونَ ٱلۡأَرۡضَ مِنۢ بَعۡدِ أَهۡلِهَآ أَن لَّوۡ نَشَآءُ أَصَبۡنَٰهُم بِذُنُوبِهِمۡۚ وَنَطۡبَعُ عَلَىٰ قُلُوبِهِمۡ فَهُمۡ لَا يَسۡمَعُونَ ۝١٠٠
101

ആ പ്രദേശങ്ങളുടെ ചരിത്രങ്ങളില്‍ ചിലത്‌ താങ്കള്‍ക്ക്‌ നാം വിവരിച്ചുതരുന്നു. തങ്ങളുടെ ദൂതന്മാര്‍ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കല്‍ ചെല്ലുക തന്നെ ചെയ്‌തു. അപ്പോള്‍ മുമ്പ്‌ നിഷേധിച്ചിരുന്ന കാര്യങ്ങളില്‍ അവര്‍ വിശ്വസിക്കുന്നവരായില്ല. അങ്ങനെത്തന്നെ യാണ്‌ അല്ലാഹു സത്യനിഷേധികളുടെ ഹൃദയങ്ങള്‍ക്ക്‌ മുദ്രവെക്കുന്നത്‌.

تِلۡكَ ٱلۡقُرَىٰ نَقُصُّ عَلَيۡكَ مِنۡ أَنۢبَآئِهَاۚ وَلَقَدۡ جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ مِن قَبۡلُۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلۡكَٰفِرِينَ ۝١٠١
102

അവരില്‍ മിക്കവര്‍ക്കും യാതൊരു കരാറും നാം കണ്ടില്ല; അധികം പേരെയും ധിക്കാരിക ളായിട്ടാണ്‌ കണ്ടത്‌.

وَمَا وَجَدۡنَا لِأَكۡثَرِهِم مِّنۡ عَهۡدٖۖ وَإِن وَجَدۡنَآ أَكۡثَرَهُمۡ لَفَٰسِقِينَ ۝١٠٢
103

പിന്നീട്‌ ആ പ്രവാചകന്മാര്‍ക്കു ശേഷം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ സമേതം ഫിര്‍ഔന്റെ യും അവന്റെ ജനതയുടെയും അടുക്കലേക്ക്‌ മൂസാ നബിയെ നാം അയച്ചു. അപ്പോള്‍ അവയെ അവര്‍ നിഷേധിച്ചു. ആ നാശകാരിക ളുടെ പരിണാമം എങ്ങനെ ആയെന്നു നോക്കുക!

ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ بِـَٔايَٰتِنَآ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَظَلَمُواْ بِهَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُفۡسِدِينَ ۝١٠٣
104

മൂസാ നബി പറഞ്ഞു: `ഓ ഫിര്‍ഔന്‍, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതന്‍ തന്നെയാകുന്നു.

وَقَالَ مُوسَىٰ يَٰفِرۡعَوۡنُ إِنِّي رَسُولٞ مِّن رَّبِّ ٱلۡعَٰلَمِينَ ۝١٠٤
105

`അല്ലാഹുവിനെ സംബന്ധിച്ച്‌ സത്യമല്ലാ തെ യാതൊന്നും പറയാതിരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്‌, നിശ്ചയം നിങ്ങളുടെ അടു ക്കല്‍ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ വന്നിരിക്കു ന്നത്‌. അതിനാല്‍ ഇസ്രാഈല്‍ സന്തതികളെ എന്റെ കൂടെ നീ വിട്ടു തരണം.

حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ قَدۡ جِئۡتُكُم بِبَيِّنَةٖ مِّن رَّبِّكُمۡ فَأَرۡسِلۡ مَعِيَ بَنِيٓ إِسۡرَٰٓءِيلَ ۝١٠٥
106

അവന്‍ പറഞ്ഞു: നീ വല്ല ദൃഷ്ടാന്തവും കൊണ്ടാണ്‌ വന്നിട്ടുള്ളതെങ്കില്‍ അതിങ്ങോട്ട്‌ കൊണ്ടുവാ; നീ സത്യവാദികളില്‍ പെട്ടവനാ ണെങ്കില്‍

قَالَ إِن كُنتَ جِئۡتَ بِـَٔايَةٖ فَأۡتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝١٠٦
107

തല്‍സമയം അദ്ദേഹം തന്റെ വടി നിലത്തി ട്ടു. അപ്പോഴതാ അതൊരു വ്യക്തമായ സര്‍പ്പ മായിരിക്കുന്നു

فَأَلۡقَىٰ عَصَاهُ فَإِذَا هِيَ ثُعۡبَانٞ مُّبِينٞ ۝١٠٧
108

അദ്ദേഹം തന്റെ കൈ (കുപ്പായമാറില്‍ നിന്ന്‌) പുറത്തെടുത്തു. അപ്പോഴതാ കാണിക ള്‍ക്ക്‌ അത്‌ തനി വെള്ളയായിരിക്കുന്നു!

وَنَزَعَ يَدَهُۥ فَإِذَا هِيَ بَيۡضَآءُ لِلنَّٰظِرِينَ ۝١٠٨
109

ഫിര്‍ഔന്റെ ജനതയിലെ നേതാക്കള്‍ പറഞ്ഞു: ഇവര്‍ വലിയ വിദഗ്‌ധരായ മാരണ വിദ്യക്കാരന്‍ തന്നെയാണ്‌.

قَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٞ ۝١٠٩
110

`സ്വന്തം നാട്ടില്‍ നിന്ന്‌ നിങ്ങളെ പുറന്തള്ളണമെന്നാണ്‌ അവന്‍ ഉദ്ദേശിക്കുന്ന ത്‌. അതിനാല്‍ (അവന്റെ കാര്യത്തില്‍) എന്താണ്‌ നിങ്ങള്‍ നിര്‍ദേശിക്കുന്നത്‌?

يُرِيدُ أَن يُخۡرِجَكُم مِّنۡ أَرۡضِكُمۡۖ فَمَاذَا تَأۡمُرُونَ ۝١١٠
111

അവര്‍ (പരസ്‌പരം ആലോചിച്ച ശേഷം ഫിര്‍ഔനോട്‌) പറഞ്ഞു: താങ്കള്‍ അവനെയും അവന്റെ സഹോദരനെയും തടഞ്ഞു നിര്‍ത്തു കയും (മാരണവിദ്യക്കാരെ) ശേഖരിക്കുന്ന ആളുകളെ പട്ടണങ്ങളില്‍ അയക്കുകയും ചെയ്യുക

قَالُوٓاْ أَرۡجِهۡ وَأَخَاهُ وَأَرۡسِلۡ فِي ٱلۡمَدَآئِنِ حَٰشِرِينَ ۝١١١
112

`എന്നാല്‍ എല്ലാ മാരണവിദഗ്‌ധരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരുന്ന താണ്‌.'

يَأۡتُوكَ بِكُلِّ سَٰحِرٍ عَلِيمٖ ۝١١٢
113

അങ്ങനെ ഫിര്‍ഔന്റെ അടുക്കല്‍ മാരണവി ദ്യക്കാര്‍ എത്തിച്ചേര്‍ന്നു. അവര്‍ പറഞ്ഞു: `ജയിച്ചവര്‍ ഞങ്ങളായിത്തീര്‍ന്നാല്‍ തക്ക പ്രതിഫലം കിട്ടണം'

وَجَآءَ ٱلسَّحَرَةُ فِرۡعَوۡنَ قَالُوٓاْ إِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ۝١١٣
114

അവന്‍ പ്രതികരിച്ചു: `അതെ, (മാത്രമല്ല) നിങ്ങള്‍ നമ്മുടെ സാമീപ്യം സിദ്ധിച്ചവരില്‍ ഉള്‍പ്പെടുകയും ചെയ്യും.'

قَالَ نَعَمۡ وَإِنَّكُمۡ لَمِنَ ٱلۡمُقَرَّبِينَ ۝١١٤
115

അവര്‍ (മാരണക്കാര്‍) നിര്‍ദേശിച്ചു: ഓ മൂസാ, ഒന്നുകില്‍ (നന്റെ വടി) നീ ആദ്യം ഇടുക. അല്ലെങ്കില്‍ ആദ്യം ഇടുന്നത്‌ ഞങ്ങള്‍ തന്നെ ആയിക്കൊള്ളാം

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ نَحۡنُ ٱلۡمُلۡقِينَ ۝١١٥
116

അദ്ദഹം മറുപടി നല്‍കി: `നിങ്ങള്‍ തന്നെ ഇട്ടുകൊള്ളുക.' അങ്ങനെ (തയ്യാറാക്കിക്കൊ ണ്ടുവന്നിരുന്ന വടികളും കയറുകളും) അവര്‍ ഇട്ടപ്പോള്‍ ജനങ്ങളുടെ കണ്ണുകളെ മയക്കിക്കള യുകയും അവരെ ഭയപ്പെടുത്തുകയും ചെയ്‌തു. ഒരു വലിയ ആഭിചാരമാണവര്‍ പ്രകടിപ്പിച്ചത്‌.

قَالَ أَلۡقُواْۖ فَلَمَّآ أَلۡقَوۡاْ سَحَرُوٓاْ أَعۡيُنَ ٱلنَّاسِ وَٱسۡتَرۡهَبُوهُمۡ وَجَآءُو بِسِحۡرٍ عَظِيمٖ ۝١١٦
117

താങ്കളുടെ വടി ഇടുക എന്ന്‌ മൂസാ നബി ക്ക്‌ നാം രഹസ്യ നിര്‍ദേശം നല്‍കി. (അദ്ദേഹമ ത്‌ ഇട്ടു.) തല്‍ക്ഷണമതാ അവര്‍ കൃത്രിമമായു ണ്ടാക്കിയതെല്ലാം അത്‌ വിഴുങ്ങുന്നു

۞ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ ۝١١٧
118

അപ്പോള്‍ സത്യം സ്ഥിരപ്പെട്ടു; അവര്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നത്‌ നിഷ്‌ഫലമാ യിപ്പോവുകയും ചെയ്‌തു

فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ ۝١١٨
119

അങ്ങനെ അവര്‍ (ഫിര്‍ഔനും കൂട്ടരും) അവരിടെ പരാജിതരാവുകയും നിന്ദ്യരായി മടങ്ങുകയുമുണ്ടായി

فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ ۝١١٩
120

മാരണവിദ്യക്കാര്‍ സുജൂദില്‍ വീണു.

وَأُلۡقِيَ ٱلسَّحَرَةُ سَٰجِدِينَ ۝١٢٠
121

അവര്‍ പ്രഖ്യാപിച്ചു: 'ലോക രക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു'

قَالُوٓاْ ءَامَنَّا بِرَبِّ ٱلۡعَٰلَمِينَ ۝١٢١
122

മൂസാ, ഹാറൂന്‍ എന്നിവരുടെ രക്ഷിതാവില്‍ (ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു)

رَبِّ مُوسَىٰ وَهَٰرُونَ ۝١٢٢
123

ഫിര്‍ഔന്‍ അവരോട്‌ പുലമ്പി: ഞാന്‍ അനു വാദം തരുന്നതിനു മുമ്പ്‌ നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവോ? ഈ നാട്ടില്‍ നിന്ന്‌ ഇവിട ത്തെ നിവാസികളെ പുറം തള്ളുവാന്‍ നിങ്ങല്‍ രണ്ടു കൂട്ടരും ഒത്തുനടത്തിയ ഒരു ഗൂഢാലോ ചന തന്നെയാണിത്‌. എന്നാല്‍, നിങ്ങള്‍ പിന്നീട്‌ അറിഞ്ഞുകൊള്ളും.

قَالَ فِرۡعَوۡنُ ءَامَنتُم بِهِۦ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّ هَٰذَا لَمَكۡرٞ مَّكَرۡتُمُوهُ فِي ٱلۡمَدِينَةِ لِتُخۡرِجُواْ مِنۡهَآ أَهۡلَهَاۖ فَسَوۡفَ تَعۡلَمُونَ ۝١٢٣
124

`നിങ്ങളുടെ കൈകാലുകളെ ഒന്നിനൊന്നു എതിരായി ഞാന്‍ മുറിച്ചു കളയുകയും പിന്നീ ട്‌ നിങ്ങള്‍ എല്ലാവരെയും ഞാന്‍ ക്രൂശിക്കുക യും ചെയ്യും, തീര്‍ച്ച

لَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ ثُمَّ لَأُصَلِّبَنَّكُمۡ أَجۡمَعِينَ ۝١٢٤
125

അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ രക്ഷിതാവി ങ്കലേക്ക്‌ മടങ്ങിപ്പോകുന്നവരാണ്

قَالُوٓاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ ۝١٢٥
126

രക്ഷിതാവിങ്കല്‍ നിന്നുള്ള ലക്ഷ്യം ഞങ്ങള്‍ക്ക്‌ വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിച്ചു എന്നല്ലാതെ വേറെ ഒരു കുറ്റവും നീ ഞങ്ങളില്‍ കാണുന്നില്ല തന്നെ (എന്നും അവര്‍ ഫിര്‍ഔനോട്‌ പറഞ്ഞു). ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങള്‍ക്ക്‌ ക്ഷമ ചൊരിച്ചു തരികയും ഞങ്ങളെ മുസ്‌ലിംകളായി മരിപ്പിക്കുകയും ചെയ്യേണമേ (എന്നവര്‍ പ്രാര്‍ ത്ഥിച്ചു).

وَمَا تَنقِمُ مِنَّآ إِلَّآ أَنۡ ءَامَنَّا بِـَٔايَٰتِ رَبِّنَا لَمَّا جَآءَتۡنَاۚ رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرٗا وَتَوَفَّنَا مُسۡلِمِينَ ۝١٢٦
127

ഫിര്‍ഔന്റെ ജനതയിലുള്ള നേതാക്കള്‍ (അവനോട്‌) പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാ ക്കുകയും താങ്കളെയും ഇലാഹുകളെയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്‌ മൂസയെ യും അവന്റെ ജനതയെയും താങ്കള്‍ വിടുകയാ ണോ? അവന്‍ പറഞ്ഞു: നാം അവരുടെ ആണ്‍ മക്കളെ കൊന്നുകളയുകയും സ്‌ത്രീക ളെ അവശേഷിപ്പിക്കുകയും ചെയ്യും, തീര്‍ച്ച. നിശ്ചയമായും നാം അവരുടെ മേല്‍ ആധിപ ത്യം വഹിക്കുന്നുമുണ്ടല്ലോ.

وَقَالَ ٱلۡمَلَأُ مِن قَوۡمِ فِرۡعَوۡنَ أَتَذَرُ مُوسَىٰ وَقَوۡمَهُۥ لِيُفۡسِدُواْ فِي ٱلۡأَرۡضِ وَيَذَرَكَ وَءَالِهَتَكَۚ قَالَ سَنُقَتِّلُ أَبۡنَآءَهُمۡ وَنَسۡتَحۡيِۦ نِسَآءَهُمۡ وَإِنَّا فَوۡقَهُمۡ قَٰهِرُونَ ۝١٢٧
128

മൂസാനബി തന്റെ ജനതയോടു പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനോട്‌ സഹായമര്‍ത്ഥിക്കു കയും ക്ഷമിക്കുകയും ചെയ്‌തുകൊള്ളുക. ഭൂമി അല്ലാഹുവിനുള്ളത്‌ തന്നെയാണ്‌. തന്റെ അടിമകളില്‍ നിന്ന്‌ അഴന്‍ ഉദ്ദേശിച്ചവര്‍ക്ക്‌ അതിനെ അവകാശമായി കൊടുക്കും. അന്ത്യവിജയം ദോഷബാധയെ സൂക്ഷിക്കുന്ന വര്‍ക്കാണ്

قَالَ مُوسَىٰ لِقَوۡمِهِ ٱسۡتَعِينُواْ بِٱللَّهِ وَٱصۡبِرُوٓاْۖ إِنَّ ٱلۡأَرۡضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنۡ عِبَادِهِۦۖ وَٱلۡعَٰقِبَةُ لِلۡمُتَّقِينَ ۝١٢٨
129

അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടു ക്കല്‍ വരുന്നതിന്റെ മുമ്പ്‌ ഞങ്ങള്‍ മര്‍ദിക്ക പ്പെട്ടിരുന്നു; വന്ന ശേഷവും (മര്‍ദിക്കപ്പെടു ന്നു). അദ്ദേഹം പറഞ്ഞു: രക്ഷിതാവ്‌ നിങ്ങളു ടെ ശത്രുവിനെ നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ അഴര്‍ക്ക്‌ പകരമാക്കുകയും എന്നിട്ട്‌ നിങ്ങളെ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നു വെന്ന്‌ നോക്കുകയും ചെയ്യാന്‍ അവകാശ മുണ്ട്‌.

قَالُوٓاْ أُوذِينَا مِن قَبۡلِ أَن تَأۡتِيَنَا وَمِنۢ بَعۡدِ مَا جِئۡتَنَاۚ قَالَ عَسَىٰ رَبُّكُمۡ أَن يُهۡلِكَ عَدُوَّكُمۡ وَيَسۡتَخۡلِفَكُمۡ فِي ٱلۡأَرۡضِ فَيَنظُرَ كَيۡفَ تَعۡمَلُونَ ۝١٢٩
130

നിശ്ചയമായും ഫിര്‍ഔന്റെ ജനതയെ- അവര്‍ ചിന്തിക്കുവാനായി- ക്ഷാമം കൊണ്ടും പഴങ്ങളില്‍ കമ്മി വരുത്തല്‍ കൊണ്ടും നാം ശിക്ഷിച്ചു

وَلَقَدۡ أَخَذۡنَآ ءَالَ فِرۡعَوۡنَ بِٱلسِّنِينَ وَنَقۡصٖ مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَذَّكَّرُونَ ۝١٣٠
131

എന്നാല്‍, തങ്ങള്‍ക്ക്‌ വല്ല നന്മയും ലഭി ച്ചാല്‍ `ഇത്‌ നമുക്ക്‌ അവകാശപ്പെട്ടതാണ്‌' എന്നവര്‍ പറയും; വല്ല തിന്മയും ബാധിച്ചാ ലോ, അതു മൂസായുടെയും കൂട്ടുകാരുടെയും ദുശ്ശകുനമാണെന്നും പറയും. അറിയുക, അവരുടെ ദുശ്ശകുനം അല്ലാഹുവിങ്കല്‍ തന്നെ യാണ്‌. പക്ഷെ, അവരില്‍ അധികപേരും അത റിയുന്നില്ല.

فَإِذَا جَآءَتۡهُمُ ٱلۡحَسَنَةُ قَالُواْ لَنَا هَٰذِهِۦۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُۥٓۗ أَلَآ إِنَّمَا طَٰٓئِرُهُمۡ عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝١٣١
132

ഞങ്ങളെ വശീകരിക്കുവാനായി ഏതൊരു അടയാളം നീ കൊണ്ടുവന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല എന്ന്‌ അവര്‍ പറഞ്ഞു.

وَقَالُواْ مَهۡمَا تَأۡتِنَا بِهِۦ مِنۡ ءَايَةٖ لِّتَسۡحَرَنَا بِهَا فَمَا نَحۡنُ لَكَ بِمُؤۡمِنِينَ ۝١٣٢
133

അപ്പോള്‍ വെള്ളപ്പൊക്കം, വെട്ടുകിളി, ചെള്ള്‌, തവള, രക്തം എന്നിവ വ്യക്തമായ ദൃഷ്ടാന്തങ്ങളായി അവരുടെ നേരെ നാം അയ ച്ചു. എന്നാല്‍ (അനുസരണത്തിനു പകരം) അഹങ്കരിക്കുകയാണവര്‍ ചെയ്‌തത്‌. തെറ്റായ നടപടികളില്‍ അടിയുറച്ചുപോയ ഒരു ജനതയായിരുന്നു അവര്‍

فَأَرۡسَلۡنَا عَلَيۡهِمُ ٱلطُّوفَانَ وَٱلۡجَرَادَ وَٱلۡقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٖ مُّفَصَّلَٰتٖ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ۝١٣٣
134

തങ്ങള്‍ക്ക്‌ ശിക്ഷ അനുഭവപ്പെട്ടു കഴിഞ്ഞ പ്പോള്‍ അവര്‍ പറഞ്ഞു: ഓ മൂസാ, നിന്റെ രക്ഷിതാവ്‌ നിനക്ക്‌ അറിയിച്ചു തന്നതനുസ രിച്ച്‌ ഞങ്ങള്‍ക്കു വേണ്ടി അവനോട്‌ പ്രാര്‍ത്ഥിക്കുക. സത്യമായും ഈ ശിക്ഷ ഞങ്ങളില്‍ നിന്ന്‌ അകറ്റിയാല്‍ ഞങ്ങള്‍ നിശ്ചയമായും നിന്നില്‍ വിശ്വസിക്കുകയും ഇസ്രാഈല്‍ സന്തതികളെ നിന്നോടൊപ്പം അയക്കുകയും ചെയ്യാം

وَلَمَّا وَقَعَ عَلَيۡهِمُ ٱلرِّجۡزُ قَالُواْ يَٰمُوسَى ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَۖ لَئِن كَشَفۡتَ عَنَّا ٱلرِّجۡزَ لَنُؤۡمِنَنَّ لَكَ وَلَنُرۡسِلَنَّ مَعَكَ بَنِيٓ إِسۡرَٰٓءِيلَ ۝١٣٤
135

അങ്ങനെ അവര്‍ പ്രാപിക്കുന്ന ഒരു അവധി വരെ ശിക്ഷ നാം അകറ്റിയപ്പോള്‍ അവരതാ പ്രതിജ്ഞ ലംഘിക്കുന്നു

فَلَمَّا كَشَفۡنَا عَنۡهُمُ ٱلرِّجۡزَ إِلَىٰٓ أَجَلٍ هُم بَٰلِغُوهُ إِذَا هُمۡ يَنكُثُونَ ۝١٣٥
136

അപ്പോള്‍ അവരെ നാം ശിക്ഷിച്ചു. അതാ യത്‌ അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേ ധിക്കുകയും അവയെ അവഗണിക്കുകയും ചെയ്‌തവര്‍ തന്നെയായിരുന്നതുകൊണ്ട്‌ അവ രെ നാം സമുദ്രത്തില്‍ മുക്കിക്കൊന്നുകളഞ്ഞു.

فَٱنتَقَمۡنَا مِنۡهُمۡ فَأَغۡرَقۡنَٰهُمۡ فِي ٱلۡيَمِّ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ ۝١٣٦
137

നാം നുഗ്രഹിച്ചിരുന്ന ഭൂമിയുടെ പൂര്‍വ -പശ്ചിമ ഭാഗങ്ങള്‍ ദുര്‍ബലരായി ഗണിക്കപ്പെ ടുന്ന ആ ജനതക്ക്‌ നാം അവകാശപ്പെടുത്തി ക്കൊടുക്കുകയുണ്ടായി. ഇസ്രാഈല്‍ സന്തതി കളെ സംബന്ധിച്ച്‌ താങ്കളുടെ രക്ഷിതാവിന്റെ വിശിഷ്ട വചനം അവര്‍ ക്ഷമിച്ചതുമൂലം നിറവേറുകയും ഫിര്‍ഔനും അവന്റെ ജനത യും നിര്‍മിച്ചുകൊണ്ടിരുന്ന എല്ലാ വസ്‌തുക്ക ളെയും അവര്‍ കെട്ടി ഉയര്‍ത്തിയിരുന്ന എല്ലാ എടുപ്പുകളെയും നാം തകര്‍ത്തുകളയുകയും ചെയ്‌തു.

وَأَوۡرَثۡنَا ٱلۡقَوۡمَ ٱلَّذِينَ كَانُواْ يُسۡتَضۡعَفُونَ مَشَٰرِقَ ٱلۡأَرۡضِ وَمَغَٰرِبَهَا ٱلَّتِي بَٰرَكۡنَا فِيهَاۖ وَتَمَّتۡ كَلِمَتُ رَبِّكَ ٱلۡحُسۡنَىٰ عَلَىٰ بَنِيٓ إِسۡرَٰٓءِيلَ بِمَا صَبَرُواْۖ وَدَمَّرۡنَا مَا كَانَ يَصۡنَعُ فِرۡعَوۡنُ وَقَوۡمُهُۥ وَمَا كَانُواْ يَعۡرِشُونَ ۝١٣٧
138

ഇസ്രാഈല്‍ സന്തതികളെ നാം സമുദ്രം കടത്തി. അങ്ങനെ അവര്‍ ബിംബങ്ങളുടെ മുമ്പില്‍ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുത്തുകൂയടി പോയി. (അത്‌ കണ്ടപ്പോള്‍) അവര്‍ ആവശ്യപ്പെട്ടു: `ഓ മൂസാ, ഇവര്‍ക്ക്‌ ചില ഇലാഹുകള്‍ ഉള്ളതുപോലെ ഞങ്ങള്‍ ക്കും ഒരു ഇലാഹിനെ സ്ഥാപിച്ചുതരി ക.'അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഒരു മൂഢജന ത തന്നെയാകുന്നു!

وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتَوۡاْ عَلَىٰ قَوۡمٖ يَعۡكُفُونَ عَلَىٰٓ أَصۡنَامٖ لَّهُمۡۚ قَالُواْ يَٰمُوسَى ٱجۡعَل لَّنَآ إِلَٰهٗا كَمَا لَهُمۡ ءَالِهَةٞۚ قَالَ إِنَّكُمۡ قَوۡمٞ تَجۡهَلُونَ ۝١٣٨
139

നിശ്ചയം അക്കൂട്ടര്‍ ഏതൊന്നിലാണോ അത്‌ നശിപ്പിക്കപ്പെടുന്നതും അവര്‍ പ്രവര്‍ത്തി ച്ചുകൊണ്ടിരിക്കുന്നത്‌ ഫലശൂന്യവുമാണ്‌

إِنَّ هَٰٓؤُلَآءِ مُتَبَّرٞ مَّا هُمۡ فِيهِ وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ۝١٣٩
140

അദ്ദേഹം ചോദിച്ചു: അല്ലാഹു അല്ലാത്ത വരെയാണോ ഞാന്‍ നിങ്ങള്‍ക്ക്‌ ഇലാഹായി അന്വേഷിക്കേണ്ടത്‌? (നിങ്ങളുടെ കാലത്ത്‌) ലോകത്തുള്ള ജനങ്ങളില്‍ വെച്ച്‌ അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരാക്കിയിട്ടുണ്ടല്ലോ.

قَالَ أَغَيۡرَ ٱللَّهِ أَبۡغِيكُمۡ إِلَٰهٗا وَهُوَ فَضَّلَكُمۡ عَلَى ٱلۡعَٰلَمِينَ ۝١٤٠
141

(അല്ലാഹു പറഞ്ഞു:) നിങ്ങളെ കഠിനമായി മര്‍ദിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്റെ കൂട്ടരില്‍ നിന്ന്‌ നാം നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ നിങ്ങളുടെ പുരുഷസന്താ നങ്ങളെ കൊല്ലുകയും സ്‌ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്‌തു. നിങ്ങളുടെ രക്ഷിതാവി ങ്കല്‍ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ്‌ അതില്‍ ഉണ്ടായിരുന്നത്‌

وَإِذۡ أَنجَيۡنَٰكُم مِّنۡ ءَالِ فِرۡعَوۡنَ يَسُومُونَكُمۡ سُوٓءَ ٱلۡعَذَابِ يُقَتِّلُونَ أَبۡنَآءَكُمۡ وَيَسۡتَحۡيُونَ نِسَآءَكُمۡۚ وَفِي ذَٰلِكُم بَلَآءٞ مِّن رَّبِّكُمۡ عَظِيمٞ ۝١٤١
142

മുപ്പതു രാവുകള്‍ മൂസാനബിയോട്‌ നാം വാഗ്‌ദാനം ചെയ്‌തു. പത്തു രാത്രികൊണ്ട്‌ അതിനെ നാം പൂര്‍ത്തിയാക്കി. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ നിശ്ചയിച്ച സമയം നാല്‍പത്‌ ദിവസം തികഞ്ഞു. മൂസാ നബി തന്റെ സഹോദരന്‍ ഹാറൂന്‍ നബിയോട്‌ പറഞ്ഞു: നീ എന്റെ ജനങ്ങളില്‍ എനിക്ക്‌ പകരമായിരിക്കണം; അവരെ നന്നാക്കിത്തീര്‍ ക്കണം; നാശകാരികളുടെ മാര്‍ഗം പിന്‍പറ്റ രുത്‌.

۞ وَوَٰعَدۡنَا مُوسَىٰ ثَلَٰثِينَ لَيۡلَةٗ وَأَتۡمَمۡنَٰهَا بِعَشۡرٖ فَتَمَّ مِيقَٰتُ رَبِّهِۦٓ أَرۡبَعِينَ لَيۡلَةٗۚ وَقَالَ مُوسَىٰ لِأَخِيهِ هَٰرُونَ ٱخۡلُفۡنِي فِي قَوۡمِي وَأَصۡلِحۡ وَلَا تَتَّبِعۡ سَبِيلَ ٱلۡمُفۡسِدِينَ ۝١٤٢
143

നാം നിശ്ചയിച്ച സമയത്തേക്ക്‌ മൂസാ നബി വരികയും തന്റെ രക്ഷിതാവ്‌ അദ്ദേഹ ത്തോട്‌ സംസാരിക്കുകയും ചെയ്‌തപ്പോള്‍ അദ്ദേഹം പറഞ്ഞു: `എന്റെ രക്ഷിതാവേ, എനിക്ക്‌ നിന്നെയൊന്ന്‌ കാണിച്ചു തരണേ; ഞാന്‍ നിന്റെ നേരെ ഒന്നു നോക്കട്ടേ.' അവന്‍ മറുപടി നല്‍കി: `നീ എന്നെ കാണുകയില്ല. പക്ഷെ, നീ ആ പര്‍വതത്തിലേക്കു നോക്കുക; അതിന്റെ സ്ഥാനത്ത്‌ അത്‌ ഉറച്ചു നിന്നാല്‍ പിന്നീട്‌ നീ എന്നെ കാണുന്നതാകുന്നു.' അങ്ങനെ രക്ഷിതാവ്‌ മലയിലേക്ക്‌ പ്രത്യക്ഷ നായപ്പോള്‍ അതിനെ അത്‌ തകര്‍ത്തു കളയുകയും മൂസാ നബി ബോധരഹിതനാ യി വീഴുകയും ചെയ്‌തു. ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്‌ത്തുന്നു. ഞാന്‍ നിന്റെ അടുക്കലേക്ക്‌ ഖേദിച്ചു മടങ്ങിയിരിക്കുന്നു. ഞാന്‍ (ഈ ലോകത്തെ) ഒന്നാമത്തെ സത്യവിശ്വാസി യാണ്‌.

وَلَمَّا جَآءَ مُوسَىٰ لِمِيقَٰتِنَا وَكَلَّمَهُۥ رَبُّهُۥ قَالَ رَبِّ أَرِنِيٓ أَنظُرۡ إِلَيۡكَۚ قَالَ لَن تَرَىٰنِي وَلَٰكِنِ ٱنظُرۡ إِلَى ٱلۡجَبَلِ فَإِنِ ٱسۡتَقَرَّ مَكَانَهُۥ فَسَوۡفَ تَرَىٰنِيۚ فَلَمَّا تَجَلَّىٰ رَبُّهُۥ لِلۡجَبَلِ جَعَلَهُۥ دَكّٗا وَخَرَّ مُوسَىٰ صَعِقٗاۚ فَلَمَّآ أَفَاقَ قَالَ سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِينَ ۝١٤٣
144

അല്ലാഹു പറഞ്ഞു: ഓ മൂസാ, നിശ്ചയമാ യും എന്റെ ദൗത്യവും സംസാരവും മൂലം താങ്കളെ ജനങ്ങളേക്കാള്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊ ണ്ട്‌ താങ്കള്‍ക്ക്‌ ഞാന്‍ നല്‍കിയതിനെ മുറുകെ പിടിക്കുകയും നന്ദി കാണിക്കു ന്നവരില്‍ ഉള്‍പ്പെട്ടവനായിരിക്കുകയും ചെയ്യുക.

قَالَ يَٰمُوسَىٰٓ إِنِّي ٱصۡطَفَيۡتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِي وَبِكَلَٰمِي فَخُذۡ مَآ ءَاتَيۡتُكَ وَكُن مِّنَ ٱلشَّٰكِرِينَ ۝١٤٤
145

എല്ലാ കാര്യങ്ങളെ സംബന്ധിച്ചുമുള്ള തത്ത്വോപദേശങ്ങളും മുഴുവന്‍ വിഷയങ്ങ ളെക്കുറിച്ചുമുള്ള വിശദീകരണങ്ങളും അദ്ദേഹ ത്തിന്‌ പലകകളില്‍ നാം എഴുതിക്കൊടുത്തു. എന്നിട്ട്‌, `അവ ബലമായി പിടിക്കുകയും താങ്കളുടെ ജനതയോട്‌ കല്‍പിക്കുകയം ചെയ്യുക; എന്നാല്‍ അതിലെ ഉല്‍കൃഷ്ട വിധികള്‍ അവര്‍ സ്വീകരിച്ചുകൊള്ളും' (എന്ന്‌ മൂസാ നബിയോട്‌ നാം പറയുകയും ചെയ്‌തു). ധിക്കാരികളുടെ ഭവനം പിന്നീട്‌ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചുതരുന്നതാണ്‌.

وَكَتَبۡنَا لَهُۥ فِي ٱلۡأَلۡوَاحِ مِن كُلِّ شَيۡءٖ مَّوۡعِظَةٗ وَتَفۡصِيلٗا لِّكُلِّ شَيۡءٖ فَخُذۡهَا بِقُوَّةٖ وَأۡمُرۡ قَوۡمَكَ يَأۡخُذُواْ بِأَحۡسَنِهَاۚ سَأُوْرِيكُمۡ دَارَ ٱلۡفَٰسِقِينَ ۝١٤٥
146

ഭൂമിയില്‍ അര്‍ഹതയില്ലാതെ അഹങ്കരിച്ചു നടക്കുന്നവരെ എന്റെ ലക്ഷ്യങ്ങളില്‍ നിന്ന്‌ ഞാന്‍ തിരിച്ചു കളയും. ഏതൊരു ലക്ഷ്യം കണ്ടാലും അവര്‍ അതില്‍ വിശ്വസിക്കുകയില്ല. അവര്‍ നേരായ മാര്‍ഗം കണ്ടാല്‍ അതിനെ ഒരു മാര്‍ഗമായി സ്വീകരിക്കുന്നതല്ല; മറിച്ച്‌ ദുര്‍മാര്‍ഗം കണ്ടാലാവട്ടെ അതിനെ (തങ്ങളു ടെ)മാര്‍ഗമായക്കിവെക്കുകയും ചെയ്യും. അങ്ങനെ വന്നത്‌ അവര്‍ നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും അവയെ വിട്ട്‌ അശ്രദ്ധരാ യിപ്പോവുകയും ചെയ്‌തതുകൊണ്ടാകുന

سَأَصۡرِفُ عَنۡ ءَايَٰتِيَ ٱلَّذِينَ يَتَكَبَّرُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَإِن يَرَوۡاْ كُلَّ ءَايَةٖ لَّا يُؤۡمِنُواْ بِهَا وَإِن يَرَوۡاْ سَبِيلَ ٱلرُّشۡدِ لَا يَتَّخِذُوهُ سَبِيلٗا وَإِن يَرَوۡاْ سَبِيلَ ٱلۡغَيِّ يَتَّخِذُوهُ سَبِيلٗاۚ ذَٰلِكَ بِأَنَّهُمۡ كَذَّبُواْ بِـَٔايَٰتِنَا وَكَانُواْ عَنۡهَا غَٰفِلِينَ ۝١٤٦
147

നമ്മുടെ ലക്ഷ്യങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചവരാരോ, അവരുടെ പ്രവൃത്തികള്‍ നിഷ്‌ഫലമായിപ്പോ കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചകൊണ്ടിരുന്ന തിന്റെ പ്രതിഫലമല്ലാതെ അവര്‍ക്ക്‌ നല്‍കപ്പെ ടുമോ?

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَلِقَآءِ ٱلۡأٓخِرَةِ حَبِطَتۡ أَعۡمَٰلُهُمۡۚ هَلۡ يُجۡزَوۡنَ إِلَّا مَا كَانُواْ يَعۡمَلُونَ ۝١٤٧
148

മൂസാ നബി പോയ ശേഷം അദ്ദേഹത്തി ന്റെ ജനത അവരുടെ ആഭരണങ്ങള്‍ കൊണ്ട്‌ ഒരു പശുക്കുട്ടിയെ -ശബ്ദിക്കുന്ന ഒരു പശു ക്കുട്ടിയുടെ രൂപം- ഉണ്ടാക്കി (ദൈവമാക്കി വെച്ചു). അത്‌ തങ്ങലോട്‌ സംസാരിക്കുന്നി ല്ലെന്നും തങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നില്ലെന്നും അവര്‍ കണ്ടില്ലേ? എന്നിട്ടും അതിനെ അവര്‍ ദൈവമാക്കി വച്ചു. അവര്‍ അക്രമികളായിരുന്നു

وَٱتَّخَذَ قَوۡمُ مُوسَىٰ مِنۢ بَعۡدِهِۦ مِنۡ حُلِيِّهِمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٌۚ أَلَمۡ يَرَوۡاْ أَنَّهُۥ لَا يُكَلِّمُهُمۡ وَلَا يَهۡدِيهِمۡ سَبِيلًاۘ ٱتَّخَذُوهُ وَكَانُواْ ظَٰلِمِينَ ۝١٤٨
149

അവര്‍ പിന്നീട്‌ ഖേദിക്കുകുയം തങ്ങള്‍ക്ക്‌ തീര്‍ച്ചയായും വഴിപിഴച്ചുവെന്നു ഗ്രഹിക്കുക യും ചെയ്‌തപ്പോള്‍ പറഞ്ഞു: നമുക്ക്‌ രക്ഷിതാവ്‌ കരുണ ചെയ്യുകയം പൊറുത്തുത രികയും ചെയ്‌തില്ലെങ്കില്‍ നാം നഷ്ടക്കാരില്‍ പെട്ടുപോകും, തീര്‍ച്ച.

وَلَمَّا سُقِطَ فِيٓ أَيۡدِيهِمۡ وَرَأَوۡاْ أَنَّهُمۡ قَدۡ ضَلُّواْ قَالُواْ لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ ۝١٤٩
150

കുപിതനും ദുഃഖിതനുമായി തന്റെ ജനതയുടെ അടുക്കലേക്ക്‌ തിരിച്ചു ചെന്നപ്പോ ള്‍ മൂസാ പറഞ്ഞു: `ഞാന്‍ പോയതിനു ശേഷം നിങ്ങള്‍ ചെയ്‌തത്‌ വളരെ ദുഷിച്ചതു തന്നെ. രക്ഷിതാവിന്റെ കല്‍പനയെ നിങ്ങള്‍ കവച്ചു വെച്ചുവോ?' അദ്ദേഹം പലകകള്‍ താഴെ വെക്കുകയും സ്വസഹോദരന്റെ തലമുടി പിടിച്ചു തന്നിലേക്ക്‌ വലിക്കുകയും ചെയ്‌തു. ഹാറൂന്‍ നബി പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നിശ്ചയമായും ഈ ജനത എന്നെ ബലഹീനനായി കണ്ടു. അവരെന്നെ കൊന്നുകളയാന്‍ തയ്യാറായി. അതിനാല്‍ ശത്രുക്കളെ സന്തോഷിപ്പിക്കുന്ന വിധം നീ എന്നോട്‌ പെരുമാറരുതേ! അക്രമികളായ ആ ജനതയുടെ കൂട്ടത്തില്‍ നീ എന്നെ ഉള്‍പ്പെടു ത്തുകയും ചെയ്യരുതേ!

وَلَمَّا رَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗا قَالَ بِئۡسَمَا خَلَفۡتُمُونِي مِنۢ بَعۡدِيٓۖ أَعَجِلۡتُمۡ أَمۡرَ رَبِّكُمۡۖ وَأَلۡقَى ٱلۡأَلۡوَاحَ وَأَخَذَ بِرَأۡسِ أَخِيهِ يَجُرُّهُۥٓ إِلَيۡهِۚ قَالَ ٱبۡنَ أُمَّ إِنَّ ٱلۡقَوۡمَ ٱسۡتَضۡعَفُونِي وَكَادُواْ يَقۡتُلُونَنِي فَلَا تُشۡمِتۡ بِيَ ٱلۡأَعۡدَآءَ وَلَا تَجۡعَلۡنِي مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ ۝١٥٠
151

അദ്ദേഹം (മൂസാ നബി) പറഞ്ഞു: `രക്ഷി താവേ, എനിക്കും എന്‌റെ സഹോദനരനും നീ പൊറുത്തുതരികയും നിന്റെ കരുണയില്‍ ഞങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യേണമേ. കാരുണികരില്‍ വെച്ച്‌ നീ ഏറ്റവും കരുണയുള്ളവനാണല്ലോ

قَالَ رَبِّ ٱغۡفِرۡ لِي وَلِأَخِي وَأَدۡخِلۡنَا فِي رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ ۝١٥١
152

പശുക്കുട്ടിയെ ഇലാഹാക്കിയവര്‍ക്ക്‌ ഐഹിക ജീവിതത്തില്‍ അവരുടെ രക്ഷിതാ വിങ്കല്‍ നിന്നുള്ള കോപവും നിന്ദയും ഭാധിക്കു തന്നെ ചെയ്യും. അങ്ങനെത്തന്നെ യാണ്‌ വ്യാജം നിര്‍മിക്കുന്നവര്‍ക്ക്‌ നാം പ്രിതഫലം നല്‍കുക.

إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلۡعِجۡلَ سَيَنَالُهُمۡ غَضَبٞ مِّن رَّبِّهِمۡ وَذِلَّةٞ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَكَذَٰلِكَ نَجۡزِي ٱلۡمُفۡتَرِينَ ۝١٥٢
153

ദുഷ്‌കര്‍മം പ്രവര്‍ത്തിക്കുകയും തദനന്ത രം ഖേദിച്ചു മടങ്ങുകയും സത്യത്തില്‍ വിശ്വ സിക്കുകയും ചെയതവര്‍ക്ക്‌ (ആ അനുഭവം ഉണ്ടാവുകയില്ല). താങ്കളുടെ രക്ഷിതാവ്‌ അതിനു (ഖേദിച്ചുമടങ്ങിയതിനു) ശേഷം വളരെ പൊറുക്കുന്നവനും പരമകാരുണിക നും തന്നെയാകുന്നു

وَٱلَّذِينَ عَمِلُواْ ٱلسَّيِّـَٔاتِ ثُمَّ تَابُواْ مِنۢ بَعۡدِهَا وَءَامَنُوٓاْ إِنَّ رَبَّكَ مِنۢ بَعۡدِهَا لَغَفُورٞ رَّحِيمٞ ۝١٥٣
154

തനിക്ക്‌ കോപം അടങ്ങിയപ്പോള്‍ മൂസാ നബി പലകകള്‍ എടുത്തു. അവയില്‍ എഴുതി യിട്ടുള്ളതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യ വുമുണ്ട്‌.

وَلَمَّا سَكَتَ عَن مُّوسَى ٱلۡغَضَبُ أَخَذَ ٱلۡأَلۡوَاحَۖ وَفِي نُسۡخَتِهَا هُدٗى وَرَحۡمَةٞ لِّلَّذِينَ هُمۡ لِرَبِّهِمۡ يَرۡهَبُونَ ۝١٥٤
155

നമ്മുടെ നിശ്ചിത സമയത്തേക്ക്‌ മൂസാ നബി തന്റെ ജനതയില്‍ നിന്ന്‌ എഴുപതുപേരെ തെരഞ്ഞെടുത്തു. അങ്ങനെ അവരെ പ്രകമ്പ നം ബാധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: `എന്റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഇതിനുമുമ്പുതന്നെ ഇവരെയും എന്നെത്തന്നെ യും നിനക്ക്‌ നശിപ്പിക്കാമായിരുന്നുവല്ലോ. ഞങ്ങളിലുള്ള ചില വിഡ്‌ഢികള്‍ ചെയ്‌ത കുറ്റത്തിന്‌ നീ ഞങ്ങളെ നശിപ്പിക്കുകയാ ണോ? അത്‌ (ആ സംഭവം) നിന്റെ ഒരു പരീക്ഷ ണം തന്നെയാണ്‌. ഉദ്ദേശിച്ചവരെ അതുവഴി നീ വഴി തെറ്റിക്കുന്നു; ഉദ്ദേശിച്ചവര്‍ക്ക്‌ വഴികാട്ടുക യും ചെയ്യുന്നു. നീ ഞങ്ങളുടെ രക്ഷിതാവാണ്‌. അതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ പൊറുത്തു തരിക യും ഞങ്ങളോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ! നീ പൊറുക്കുന്നവരില്‍ ഉത്തമ നാണല്ലോ.'

وَٱخۡتَارَ مُوسَىٰ قَوۡمَهُۥ سَبۡعِينَ رَجُلٗا لِّمِيقَٰتِنَاۖ فَلَمَّآ أَخَذَتۡهُمُ ٱلرَّجۡفَةُ قَالَ رَبِّ لَوۡ شِئۡتَ أَهۡلَكۡتَهُم مِّن قَبۡلُ وَإِيَّٰيَۖ أَتُهۡلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآۖ إِنۡ هِيَ إِلَّا فِتۡنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهۡدِي مَن تَشَآءُۖ أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ ۝١٥٥
156

`ഈ ലോകത്തും പരലോകത്തും നീ ഞ ങ്ങള്‍ക്ക്‌ നല്ലത്‌ രേഖപ്പെടുത്തേണമേ! നിശ്ചയ മായും ഞങ്ങളിതാ നിന്റെ അടുക്കലേക്ക്‌ മടങ്ങിയിരിക്കുന്നു.' അവന്‍ പറഞ്ഞു: `എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവരെ ബാധിക്കു ന്നു. എന്റെ കാരുണ്യം സര്‍വ വസ്‌തുക്കളെയും ഉള്‍ക്കൊണ്ടിരിക്കുന്നു. എന്നാല്‍, സൂക്ഷിച്ചു ജീവിക്കുകയും സകാത്തു കൊടുക്കുകയും നമ്മുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ പിന്നീട്‌ അത്‌ ഞാന്‌ വിധിക്കു ന്നതാണ്‌.'

۞ وَٱكۡتُبۡ لَنَا فِي هَٰذِهِ ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ قَالَ عَذَابِيٓ أُصِيبُ بِهِۦ مَنۡ أَشَآءُۖ وَرَحۡمَتِي وَسِعَتۡ كُلَّ شَيۡءٖۚ فَسَأَكۡتُبُهَا لِلَّذِينَ يَتَّقُونَ وَيُؤۡتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِـَٔايَٰتِنَا يُؤۡمِنُونَ ۝١٥٦
157

തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും എഴുതപ്പെട്ടുകാണുന്ന, അക്ഷരാ ഭ്യാസം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്‍പറ്റുന്നവരാണ്‌ അവര്‍. അദ്ദേഹം അവരോ ട്‌ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുക യും ചെയ്യും. എല്ലാ നല്ല സാധനങ്ങളും അവര്‍ക്ക്‌ അദ്ദേഹം അനുവദിച്ചുകൊടുക്കുന്ന തും ചീത്തയായവ നിഷിദ്ധമാക്കുന്നതുമാണ്‌. തങ്ങളുടെ ഭാരങ്ങളെയും തങ്ങളുടെ മേലുണ്ടാ യിരുന്ന ചങ്ങളകളെയും അവരില്‍ നിന്നദ്ദേ ഹം ഇറക്കിവെക്കുകയും ചെയ്യും. അതുകൊണ്ട ദ്ദേഹം വിശ്വസിക്കുകയും ബഹുമാനിക്കു കയും സഹായിക്കുകയും അദ്ദേഹത്തോടൊ പ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്തുടരുകയും ചെയ്‌തവരാരോ അവര്‍ തന്നെയാണ്‌ വിജയി കള്‍

ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِيَّ ٱلۡأُمِّيَّ ٱلَّذِي يَجِدُونَهُۥ مَكۡتُوبًا عِندَهُمۡ فِي ٱلتَّوۡرَىٰةِ وَٱلۡإِنجِيلِ يَأۡمُرُهُم بِٱلۡمَعۡرُوفِ وَيَنۡهَىٰهُمۡ عَنِ ٱلۡمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيۡهِمُ ٱلۡخَبَٰٓئِثَ وَيَضَعُ عَنۡهُمۡ إِصۡرَهُمۡ وَٱلۡأَغۡلَٰلَ ٱلَّتِي كَانَتۡ عَلَيۡهِمۡۚ فَٱلَّذِينَ ءَامَنُواْ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيٓ أُنزِلَ مَعَهُۥٓ أُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ ۝١٥٧
158

പ്രഖ്യാപിക്കുക: ജനങ്ങളേ, നിശ്ചയമാ യും ആകാശഭൂമികളുടെ ആധിപത്യം വഹിക്കുന്ന അല്ലാഹുവിങ്കല്‍ നിന്ന നിങ്ങളുടെ അടുക്കലേക്കാകമാനം വന്നിട്ടുള്ള ദൂതനാണ്‌ ഞാന്‍. അവനല്ലാതെ ഒരു ഇലാഹുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസി ക്കുക. അല്ലാഹുവിലും അവന്റെ വാക്യങ്ങളി ലും വിശ്വസിക്കുന്ന, അക്ഷരാഭ്യാസമില്ലാത്ത അവന്റെ പ്രവാചകനായ ദൂതനിലും നിങ്ങള്‍ വിശ്വസിക്കുകയും അദ്ദഹത്തെ പിന്‍പറ്റുകയും ചെയ്യുക; നിങ്ങള്‍ സന്മാര്‍ഗം പ്രാപിക്കുവാന്

قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ ۝١٥٨
159

സത്യപ്രകാരം മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച്‌ നീതി പാലിക്കുകയും ചെയ്യു ന്ന ഒരു വിഭാഗം മൂസാ നബിയുടെ ജനതയി ല്‍ ഉണ്ട്‌.

وَمِن قَوۡمِ مُوسَىٰٓ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ۝١٥٩
160

അവരെ നാം പന്ത്രണ്ട്‌ കുടുംബങ്ങളായി -വിഭാഗങ്ങളായി- വിഭജിച്ചു. തന്‍രെ ജനത വെള്ളമാവശ്യപ്പെട്ടപ്പോള്‍ `താങ്കളുടെ വടി കൊണ്ട്‌ കല്ലിനെ അടിക്കുക' എന്ന്‌ മൂസാ നബികക നാം സന്ദേശം നല്‍കി. അപ്പോള്‍ (അദ്ദേഹം അടിച്ചു. അങ്ങനെ) അതില്‍ നിന്ന പന്ത്രണ്ട്‌ ഉറവുകള്‍ പൊട്ടിയൊലിച്ചു. എല്ലാ ആളുകലും തങ്ങള്‍ക്ക്‌ കുടിക്കുവാനുള്ള സ്ഥാനങ്ങള്‍ മനസ്സിലാക്കി. നാം അവര്‍ക്ക്‌ മേഘക്കുട ചൂടിക്കൊടുക്കുകയും (ഭക്ഷണത്തി നായി) മന്നിനെയും കാടപ്പക്ഷിയെയും അയച്ചുകൊടുക്കുകയും ചെയ്‌തു. `നിങ്ങള്‍ക്ക്‌ നാം നല്‍കിയിട്ടുള്ള നല്ല സാധനങ്ങളില്‍ നിന്ന്‌ ഭക്ഷിച്ചു കൊള്ളുക' (എന്ന്‌ നാം പറയു കയും ചെയ്‌തു). എന്നാല്‍, അവര്‍ നമുക്ക്‌ യാതൊരു ദ്രോഹവും ചെയ്‌തിട്ടില്ല; പക്ഷെ, തങ്ങളെത്തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കു കയാണ്‌ ചെയ്‌തത്‌.

وَقَطَّعۡنَٰهُمُ ٱثۡنَتَيۡ عَشۡرَةَ أَسۡبَاطًا أُمَمٗاۚ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ إِذِ ٱسۡتَسۡقَىٰهُ قَوۡمُهُۥٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡحَجَرَۖ فَٱنۢبَجَسَتۡ مِنۡهُ ٱثۡنَتَا عَشۡرَةَ عَيۡنٗاۖ قَدۡ عَلِمَ كُلُّ أُنَاسٖ مَّشۡرَبَهُمۡۚ وَظَلَّلۡنَا عَلَيۡهِمُ ٱلۡغَمَٰمَ وَأَنزَلۡنَا عَلَيۡهِمُ ٱلۡمَنَّ وَٱلسَّلۡوَىٰۖ كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡۚ وَمَا ظَلَمُونَا وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ۝١٦٠
161

അവരോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കു): ഈ പട്ടണത്തില്‍ നിങ്ങള്‍ താമസിക്കുകയും അതില്‍ ഇഷ്ടപ്പെടുന്നിടത്തു നിന്ന്‌ ഭക്ഷിക്കുക യും ചെയ്‌തുകൊള്ളുക. ഞങ്ങളുടെ പാപങ്ങ ള്‍ പൊറുത്തുതരേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുക യും തല കുനിച്ചുകൊണ്ട്‌ പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എന്നാല്‍, നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരാം. സുകൃതിക ള്‍ക്ക്‌ നാം കൂടുതല്‍ പ്രതിഫലം നല്‍കുകയും ചെയ്യും

وَإِذۡ قِيلَ لَهُمُ ٱسۡكُنُواْ هَٰذِهِ ٱلۡقَرۡيَةَ وَكُلُواْ مِنۡهَا حَيۡثُ شِئۡتُمۡ وَقُولُواْ حِطَّةٞ وَٱدۡخُلُواْ ٱلۡبَابَ سُجَّدٗا نَّغۡفِرۡ لَكُمۡ خَطِيٓـَٰٔتِكُمۡۚ سَنَزِيدُ ٱلۡمُحۡسِنِينَ ۝١٦١
162

എന്നാല്‍, അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ ത്തിച്ചവര്‍ തങ്ങളോട്‌ ഉപദേശിക്കപ്പെട്ടതല്ലാ ത്ത ചില വാക്കുകള്‍ ഉപയോഗിച്ചു. അപ്പോള്‍ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അവര്‍ക്ക്‌ നാം ആകാശത്തുനിന്ന്‌ തീവ്രമായ ശിക്ഷ അയച്ചു.

فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنۡهُمۡ قَوۡلًا غَيۡرَ ٱلَّذِي قِيلَ لَهُمۡ فَأَرۡسَلۡنَا عَلَيۡهِمۡ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظۡلِمُونَ ۝١٦٢
163

സമുദ്രതീരത്ത്‌ സ്ഥിതി ചെയ്‌തിരുന്ന പട്ടണവാസികളെക്കുറിച്ച്‌ അവരോട്‌ ചോദി ക്കുക -അവര്‍ ശനിയാഴ്‌ച ദിവസം അതിക്രമം പ്രവര്‍ത്തിച്ചപ്പോഴത്തെ സ്ഥിതിയെക്കുറിച്ച്‌, അതായത്‌ അവര്‍ സാബ്ബത്ത്‌ (ശനി) നാള്‍ ആചരിക്കുന്ന ദിവസം മത്സ്യങ്ങള്‍ വെള്ളത്തി നു മീതെ പൊന്തി വരികയും സാബ്ബത്ത്‌ ആചരിക്കാത്ത ദിവസങ്ങള്‍ മീനുകള്‍ വരാതിരിക്കുകയും ചെയ്‌തപ്പോഴുണ്ടായ സ്ഥിതിയെക്കുറിച്ച്‌. ധിക്കാരം പ്രവര്‍ത്തിക്കു ന്നവരായതുകൊണ്ട്‌ അവരെ നാം അപ്രകാരം പരീക്ഷിച്ചു.

وَسۡـَٔلۡهُمۡ عَنِ ٱلۡقَرۡيَةِ ٱلَّتِي كَانَتۡ حَاضِرَةَ ٱلۡبَحۡرِ إِذۡ يَعۡدُونَ فِي ٱلسَّبۡتِ إِذۡ تَأۡتِيهِمۡ حِيتَانُهُمۡ يَوۡمَ سَبۡتِهِمۡ شُرَّعٗا وَيَوۡمَ لَا يَسۡبِتُونَ لَا تَأۡتِيهِمۡۚ كَذَٰلِكَ نَبۡلُوهُم بِمَا كَانُواْ يَفۡسُقُونَ ۝١٦٣
164

അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു ജനതക്ക്‌ നിങ്ങള്‍ എന്തിനാണ്‌ ഉപദേശം നല്‍കുന്നത്‌ എന്ന്‌ അവരില്‍ ഒരു വിഭാഗം ചോദിച്ച സന്ദര്‍ ഭം (ഓര്‍ക്കുക). അവര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനും അവര്‍ സൂക്ഷിച്ചെങ്കിലോ എന്നോര്‍ത്തുമാണ്‌

وَإِذۡ قَالَتۡ أُمَّةٞ مِّنۡهُمۡ لِمَ تَعِظُونَ قَوۡمًا ٱللَّهُ مُهۡلِكُهُمۡ أَوۡ مُعَذِّبُهُمۡ عَذَابٗا شَدِيدٗاۖ قَالُواْ مَعۡذِرَةً إِلَىٰ رَبِّكُمۡ وَلَعَلَّهُمۡ يَتَّقُونَ ۝١٦٤
165

അങ്ങനെ തങ്ങളെ ഓര്‍മപ്പെടുത്തിയ കാര്യം അവര്‍ മറന്നപ്പോള്‍ തിന്മയെപ്പറ്റി വിരോധിക്കുന്നവരെ നാം രക്ഷപ്പെടുത്തി: ധിക്കാരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ അക്രമികളെ കഠിനശിക്ഷ കൊണ്ട്‌ പിടിക്കുക യും ചെയ്‌തു

فَلَمَّا نَسُواْ مَا ذُكِّرُواْ بِهِۦٓ أَنجَيۡنَا ٱلَّذِينَ يَنۡهَوۡنَ عَنِ ٱلسُّوٓءِ وَأَخَذۡنَا ٱلَّذِينَ ظَلَمُواْ بِعَذَابِۭ بَـِٔيسِۭ بِمَا كَانُواْ يَفۡسُقُونَ ۝١٦٥
166

അങ്ങനെ തങ്ങളോട്‌ വിരോധിക്കപ്പെട്ട കാര്യം അവര്‍ ധിക്കരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങുക ളാകുക!

فَلَمَّا عَتَوۡاْ عَن مَّا نُهُواْ عَنۡهُ قُلۡنَا لَهُمۡ كُونُواْ قِرَدَةً خَٰسِـِٔينَ ۝١٦٦
167

അവര്‍ക്കു നേരെ കഠിനശിക്ഷ അനുഭവി പ്പിക്കുന്നവരെ ലോകാവസാനം വരെ അയ ക്കുക തന്നെ ചെയ്യുമെന്ന്‌ താങ്കളുടെ രക്ഷിതാ വ്‌ അറിയിച്ച സന്ദര്‍ഭം (ഓര്‍ക്കു). താങ്കളുടെ രക്ഷിതാവ്‌ വളരെ വേഗം ശിക്ഷ നല്‍കുന്നവ നും ഏറെ പൊറുക്കുന്നവനും പരമകാരുണിക നുമാണ്‌, തീര്‍ച്ച

وَإِذۡ تَأَذَّنَ رَبُّكَ لَيَبۡعَثَنَّ عَلَيۡهِمۡ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَن يَسُومُهُمۡ سُوٓءَ ٱلۡعَذَابِۗ إِنَّ رَبَّكَ لَسَرِيعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورٞ رَّحِيمٞ ۝١٦٧
168

അവരെ നാം ഭൂമയില്‍ പലവിഭാഗങ്ങളാ യി വിഭചജിച്ചു. അവരില്‍ നല്ലവരും അല്ലാത്ത വരും ഉണ്ട്‌. അവര്‍ (ധിക്കാരത്തില്‍ നിന്ന്‌) മടങ്ങേണ്ടതിനായി നന്മകളെക്കൊണ്ടും തിന്മകളെക്കൊണ്ടും നാം അവരെ പരീക്ഷിച്ചു.

وَقَطَّعۡنَٰهُمۡ فِي ٱلۡأَرۡضِ أُمَمٗاۖ مِّنۡهُمُ ٱلصَّٰلِحُونَ وَمِنۡهُمۡ دُونَ ذَٰلِكَۖ وَبَلَوۡنَٰهُم بِٱلۡحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمۡ يَرۡجِعُونَ ۝١٦٨
169

അങ്ങനെ അവര്‍ക്കു ശേഷം വേദഗ്രന്ഥ ത്തിനവകാശികളായി മറ്റൊരു കൂട്ടര്‍ വന്നു. അവര്‍ (മതത്തെ വിറ്റ്‌) ഈ അധോലോക ത്തിലെ ജീവിത വിഭവങ്ങള്‍ വാങ്ങുകയും നമുക്ക്‌ പൊറുക്കപ്പെടുമെന്ന്‌ പറയുകയും ചെയ്യും. അതുപോലയുള്ള വിഭവങ്ങള്‍ വേറെ കിട്ടുമ്പോള്‍ അതും അവര്‍ വാങ്ങും. അല്ലാഹു വന്റെ പേരില്‍ സത്യമല്ലാതെ പറയരുതെന്ന്‌ അവരില്‍ നിന്ന്‌ വേദഗഗ്രന്ഥത്തില്‍ കരാര്‍ വാങ്ങുകയും അതില്‍ ഉള്ളത്‌ അവര്‍ വായിക്കു കയും ചെയ്‌തിട്ടില്ലേ? സൂക്ഷിച്ചു ജീവിക്കുന്ന വര്‍ക്ക്‌ ഉത്തമം അത്യവീടാണ്‌. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٞ وَرِثُواْ ٱلۡكِتَٰبَ يَأۡخُذُونَ عَرَضَ هَٰذَا ٱلۡأَدۡنَىٰ وَيَقُولُونَ سَيُغۡفَرُ لَنَا وَإِن يَأۡتِهِمۡ عَرَضٞ مِّثۡلُهُۥ يَأۡخُذُوهُۚ أَلَمۡ يُؤۡخَذۡ عَلَيۡهِم مِّيثَٰقُ ٱلۡكِتَٰبِ أَن لَّا يَقُولُواْ عَلَى ٱللَّهِ إِلَّا ٱلۡحَقَّ وَدَرَسُواْ مَا فِيهِۗ وَٱلدَّارُ ٱلۡأٓخِرَةُ خَيۡرٞ لِّلَّذِينَ يَتَّقُونَۚ أَفَلَا تَعۡقِلُونَ ۝١٦٩
170

വേദഗ്രന്ഥം മുറുകെപ്പിടിക്കുകയും നമസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും ചെയ്യുന്നവര്‍ (നന്മ ചെയ്യുന്നവരാണ്‌). നിശ്ചയ മായും നന്മചെയ്യുന്നവരുടെ പ്രതിഫലം നാം പാഴാക്കുകയില്ല.

وَٱلَّذِينَ يُمَسِّكُونَ بِٱلۡكِتَٰبِ وَأَقَامُواْ ٱلصَّلَوٰةَ إِنَّا لَا نُضِيعُ أَجۡرَ ٱلۡمُصۡلِحِينَ ۝١٧٠
171

അവര്‍ക്കു മുകളില്‍ കുട പോലെ നാം പര്‍വതത്തെ ഉയര്‍ത്തുകയും അത്‌ തങ്ങളുടെ മേല്‍ വീഴുകതന്നെ ചെയ്യുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്‌ത സന്ദര്‍ഭം (ഓര്‍ക്കു ക). നിങ്ങള്‍ക്ക്‌ നാം നല്‍കിയത്‌ ബലമായി പിടിക്കുകയും അതിലുള്ളത്‌ ഓര്‍ക്കുകയും ചെയ്യുക, നിങ്ങള്‍ മുത്തഖികള്‍ ആവേണ്ടതി ന്‌ (ന്ന്‌ നാം അവരോട പറയുകയും ചെയ്‌തു).

۞ وَإِذۡ نَتَقۡنَا ٱلۡجَبَلَ فَوۡقَهُمۡ كَأَنَّهُۥ ظُلَّةٞ وَظَنُّوٓاْ أَنَّهُۥ وَاقِعُۢ بِهِمۡ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱذۡكُرُواْ مَا فِيهِ لَعَلَّكُمۡ تَتَّقُونَ ۝١٧١
172

താങ്കളുടെ രക്ഷിതാവ്‌ ആദമിന്റെ മക്കളില്‍ നിന്ന്‌ -അവരുടെ മുതുകുകളില്‍ നിന്ന്‌- തങ്ങളുടെ സന്താനപരമ്പരകളെ പുറത്തെത്ത ന്നെ സാക്ഷികളാക്കുകയും ചെയ്‌ത സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്‌, ഞാനല്ലേ നിങ്ങളുടെ രക്ഷിതാവ്‌ എന്ന്‌ അവര്‍ അവരോട്‌ ചോദിച്ചു. അതെ, നീ തന്നെയാണ്‌ ഞങ്ങളുടെ രക്ഷിതാ വ്‌, ഞങ്ങളിതാ സാക്ഷി നിന്നിരിക്കുന്നു എന്ന്‌ അവര്‍ ഉത്തരം നല്‍കി. (അങ്ങനെ അവര്‍ ചെയ്‌തത്‌) `ഇത്‌ ഞങ്ങള്‍ അറിഞ്ഞിരുന്നേ യില്ല' എന്ന്‌ അന്ത്യനാളില്‍ നിങ്ങള്‍ പറയാതി രിക്കാനാണ്‌.

وَإِذۡ أَخَذَ رَبُّكَ مِنۢ بَنِيٓ ءَادَمَ مِن ظُهُورِهِمۡ ذُرِّيَّتَهُمۡ وَأَشۡهَدَهُمۡ عَلَىٰٓ أَنفُسِهِمۡ أَلَسۡتُ بِرَبِّكُمۡۖ قَالُواْ بَلَىٰ شَهِدۡنَآۚ أَن تَقُولُواْ يَوۡمَ ٱلۡقِيَٰمَةِ إِنَّا كُنَّا عَنۡ هَٰذَا غَٰفِلِينَ ۝١٧٢
173

അല്ലെങ്കില്‍, നിശ്ചയമായും ഞങ്ങളുടെ പൂര്‍വപിതാക്കള്‍ ബഹുദൈവവിശ്വാസിക ളായി, ഞങ്ങള്‍ അവര്‍ക്കുശേഷം വന്ന സന്താനങ്ങളായിരുന്നു; അതിനാല്‍ ആ അസത്യവാന്മാര്‍ ചെയ്‌ത തെറ്റിനു നീ ഞങ്ങളെ ശിക്ഷിക്കുകയാണോ എന്ന്‌ നിങ്ങള്‍ ചോദിക്കാതിരിക്കേണ്ടതിനാണ്‌ (അങ്ങനെ അവന്‍ ചെയ്‌തത്‌)

أَوۡ تَقُولُوٓاْ إِنَّمَآ أَشۡرَكَ ءَابَآؤُنَا مِن قَبۡلُ وَكُنَّا ذُرِّيَّةٗ مِّنۢ بَعۡدِهِمۡۖ أَفَتُهۡلِكُنَا بِمَا فَعَلَ ٱلۡمُبۡطِلُونَ ۝١٧٣
174

അപ്രകാരം ലക്ഷ്യങ്ങളെ നാം വിശദീകരി ക്കുന്നത്‌ അവര്‍ (ചിന്തിക്കുവാനും) മടങ്ങുവാ നും വേണ്ടിയാകുന്നു.

وَكَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ وَلَعَلَّهُمۡ يَرۡجِعُونَ ۝١٧٤
175

നമ്മുടെ ലക്ഷ്യങ്ങള്‍ നാം നല്‍കുകയും എന്നിട്ട്‌ അവയില്‍ നിന്ന്‌ ഊരിച്ചാടുകയും തന്നിമിത്തം പിശാച്‌ കൂട്ടുകാരനാവുകയും തദ്വാരാ വഴി പിഴച്ചവരില്‍ പെട്ടവനാകുകയും ചെയ്‌തവന്റെ ചരിത്രം അവര്‍ക്ക്‌ ഓതിക്കേ ള്‍പ്പിക്കുക.

وَٱتۡلُ عَلَيۡهِمۡ نَبَأَ ٱلَّذِيٓ ءَاتَيۡنَٰهُ ءَايَٰتِنَا فَٱنسَلَخَ مِنۡهَا فَأَتۡبَعَهُ ٱلشَّيۡطَٰنُ فَكَانَ مِنَ ٱلۡغَاوِينَ ۝١٧٥
176

നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ മൂലം അവനെ ഉന്നതസ്ഥാനത്തെത്തിക്കുമായി രുന്നു. പക്ഷെ അവന്‍ ഇഹലോകത്തേക്ക്‌ ചായുകയും ദേഹിച്ഛയെ പിന്‍പറ്റുകയും ചെയ്‌ തു. അപ്പോള്‍ അവന്റെ സ്ഥിതി നായയുടേതു പോലെയാണ്‌. അതിനെ നീ അക്രമിച്ചാല്‍ അത്‌ നാക്ക്‌ പുറത്തേക്ക്‌ നീട്ടിയിടും; അതിനെ നീ ഒന്നും ചെയ്യാതിരുന്നാലും നാക്കു പുറത്തേ ക്കു നീട്ടിയിടും. നമ്മുടെ ലക്ഷ്യങ്ങളെ നിഷേ ധിച്ച ജനതയുടെ ഉപമയാണത്‌. അതുകൊണ്ട്‌ അവര്‍ ചിന്തിക്കുവാനായി ഈ ചരിത്രങ്ങള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുക.

وَلَوۡ شِئۡنَا لَرَفَعۡنَٰهُ بِهَا وَلَٰكِنَّهُۥٓ أَخۡلَدَ إِلَى ٱلۡأَرۡضِ وَٱتَّبَعَ هَوَىٰهُۚ فَمَثَلُهُۥ كَمَثَلِ ٱلۡكَلۡبِ إِن تَحۡمِلۡ عَلَيۡهِ يَلۡهَثۡ أَوۡ تَتۡرُكۡهُ يَلۡهَثۚ ذَّٰلِكَ مَثَلُ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۚ فَٱقۡصُصِ ٱلۡقَصَصَ لَعَلَّهُمۡ يَتَفَكَّرُونَ ۝١٧٦
177

നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയും തങ്ങളോടുതന്നെ അനീതി കാട്ടിക്കൊണ്ടി രിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ ഉപമ അതിനീചം തന്നെ.

سَآءَ مَثَلًا ٱلۡقَوۡمُ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا وَأَنفُسَهُمۡ كَانُواْ يَظۡلِمُونَ ۝١٧٧
178

അല്ലാഹു വല്ലവനെയും നേര്‍വഴിയിലാക്കി യാല്‍ അവന്‍ തന്നെയാണ്‌ സന്മാര്‍ഗപ്രാപ്‌ തന്‍. അവന്‍ വല്ലവരെയും വഴി പിഴപ്പിച്ചാല്‍ അവര്‍ നഷ്ടപ്പെട്ടവന്‍ തന്നെയാകുന്നു.

مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِيۖ وَمَن يُضۡلِلۡ فَأُوْلَٰٓئِكَ هُمُ ٱلۡخَٰسِرُونَ ۝١٧٨
179

ജിന്നുകളിലും മനുഷ്യരിലും നിന്ന്‌ ധാരാളം പേരെ നരകത്തിനുവേണ്ടിത്തന്നെ യാണ്‌ നാം സൃഷ്ടിച്ചിരിക്കുന്നത്‌. അവര്‍ക്ക്‌ ഹൃദയങ്ങളുണ്ട്‌. അവ കൊണ്ടവര്‍ മനസ്സിലാ ക്കുന്നില്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌, അവകൊ ണ്ടവര്‍ കാണുന്നില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അവ കൊണ്ടവര്‍ കേള്‍ക്കുന്നില്ല. മൃഗതുല്യരാ ണവര്‍; അഥവാ അവയെക്കാള്‍ വഴി പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ അശ്രദ്ധര്‍.

وَلَقَدۡ ذَرَأۡنَا لِجَهَنَّمَ كَثِيرٗا مِّنَ ٱلۡجِنِّ وَٱلۡإِنسِۖ لَهُمۡ قُلُوبٞ لَّا يَفۡقَهُونَ بِهَا وَلَهُمۡ أَعۡيُنٞ لَّا يُبۡصِرُونَ بِهَا وَلَهُمۡ ءَاذَانٞ لَّا يَسۡمَعُونَ بِهَآۚ أُوْلَٰٓئِكَ كَٱلۡأَنۡعَٰمِ بَلۡ هُمۡ أَضَلُّۚ أُوْلَٰٓئِكَ هُمُ ٱلۡغَٰفِلُونَ ۝١٧٩
180

അല്ലാഹുവിന്‌ അതിവിശിഷ്ട നാമങ്ങളുണ്ട്‌. അതിനാല്‍ അവ കൊണ്ട്‌ നിങ്ങള്‍ അവനെ വിളിക്കുക. അവന്റെ നാമങ്ങളില്‍ വ്യതിചലി ക്കുന്നവരെ നിങ്ങളങ്ങു വിട്ടുകളയുകയും ചെയ്യുക. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുന്നതിന്റെ പ്രതിഫലം അവര്‍ക്ക്‌ നല്‍ക പ്പെടും. (92)

وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ ۝١٨٠
181

സത്യം അനുസരിച്ച്‌ വഴി കാണിക്കുകയും അതനുസരിച്ചുതന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗം നാം സൃഷ്ടിച്ചവ രിലുണ്ട്‌.

وَمِمَّنۡ خَلَقۡنَآ أُمَّةٞ يَهۡدُونَ بِٱلۡحَقِّ وَبِهِۦ يَعۡدِلُونَ ۝١٨١
182

എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയവരെ തങ്ങള്‍ നിനച്ചിരിക്കാത്ത വിധം നാം ക്രമപ്രവൃദ്ധമായി പിടികൂടും.

وَٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ ۝١٨٢
183

അവര്ക്കു നാം ഇടകൊടുക്കുകയും ചെയ്യും. നിശ്ചയം, എന്റെ തന്ത്രം സുശക്തം തന്നെ!

وَأُمۡلِي لَهُمۡۚ إِنَّ كَيۡدِي مَتِينٌ ۝١٨٣
184

തങ്ങളുടെ കൂട്ടുകാരന്‌ യാതൊരു ഭ്രാന്തു മില്ലെന്ന്‌ അവര്‍ ചിന്തിച്ചിട്ടില്ലേ? അദ്ദേഹ പരസ്യമായ മുന്നറിയിപ്പുകാരന്‍ മാത്രമാ കുന്നു.

أَوَلَمۡ يَتَفَكَّرُواْۗ مَا بِصَاحِبِهِم مِّن جِنَّةٍۚ إِنۡ هُوَ إِلَّا نَذِيرٞ مُّبِينٌ ۝١٨٤
185

ആകാശഭൂമികളിലെ ആധിപത്യത്തിലും അല്ലാഹു എന്തെല്ലാം വസ്‌തുക്കളെ സൃഷ്ടിച്ചി ട്ടുണ്ടോ അഴയിലും തങ്ങളുടെ നിശ്ചിത അവധി അടുത്തിരിക്കുവാന്‍ അവകാശമുണ്ട്‌ എന്നതിലും അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ? ഇതിനു (ഈ ഖുര്‍ആനിനു) ശേഷം ഏതൊരു വാര്‍ത്തയിലാണ്‌ അവര്‍ വിശ്വസിക്കുവാന്‍ പോകുന്നത്‌?

أَوَلَمۡ يَنظُرُواْ فِي مَلَكُوتِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا خَلَقَ ٱللَّهُ مِن شَيۡءٖ وَأَنۡ عَسَىٰٓ أَن يَكُونَ قَدِ ٱقۡتَرَبَ أَجَلُهُمۡۖ فَبِأَيِّ حَدِيثِۭ بَعۡدَهُۥ يُؤۡمِنُونَ ۝١٨٥
186

അല്ലാഹു വല്ലവനെയും വഴി തെറ്റിച്ചാല്‍ അവനെ നേര്‍വഴിയിലാക്കുന്നവരാരുമില്ല. അവരെ അവന്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധതയോടെ വിഹരിക്കുവാന്‍ അങ്ങ്‌ വിടുകയും ചെയ്യു.

مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١٨٦
187

ലോകാവസാന സമയം എപ്പോഴാണ്‌ എന്ന്‌ അവര്‍ താങ്കളോട്‌ ചോദിക്കുന്നു. പറയുക: അതിനെക്കുറിച്ചുള്ള അറിവ്‌ എന്റെ രക്ഷിതാ വിന്റെ അടുക്കല്‍ മാത്രമാണ്‌. അതിന്റെ സമയത്ത്‌ അവന്‍ മാത്രമാണ്‌ അത്‌ വെളിപ്പെടു ത്തുക. ആകാശഭൂമികളുടെ മേല്‍ അത്‌ ഭാരിച്ച താണ്‌. പൊടുന്നനെ അല്ലാതെ അത്‌ നിങ്ങള്‍ ക്കനുഭവപ്പെടുന്നതല്ല. അതിനെ കുറിച്ച്‌ അങ്ങേയറ്റം ചോദിച്ചറിഞ്ഞവനാണ്‌ താങ്കള്‍ എന്ന ഭാവത്തിലാണ്‌ അവര്‍ അതിനെപ്പറ്റി ചോദിക്കുന്നത്‌. അതിനെക്കുറിച്ചുള്ള അറിവ്‌ അല്ലാഹുവിങ്കല്‍ മാത്രമാണെന്ന്‌ താങ്കള്‍ പ്രഖ്യാപിക്കുക. പക്ഷെ, മിക്ക ആളുകളും അത്‌ അറിയുന്നില്ല.

يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ ۝١٨٧
188

പറയുക: അല്ലാഹു ഉദ്ദേശിച്ചതല്ലാതെ എനിക്കു തന്നെ ഒരു ഉപകാരമോ ഉപദ്രവമോ ഞാന്‍ സ്വാധീനമാക്കുന്നില്ല. ഞാന്‍ അദൃശ്യ കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഒട്ടനവധി നന്മകള്‍ സമ്പാദിച്ചു വെക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുമായിരുന്നില്ലതാനും. ഞാന്‍ (ദുര്‍മാര്‍ഗികള്‍ക്ക്‌) താക്കീത്‌ നല്‍കുന്നവനും സത്യവിശ്വാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മാത്രമാകുന്നു.

قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ ۝١٨٨
189

ഒരു ദേഹത്തില്‍ നിന്ന്‌ നിങ്ങളെ സൃഷ്ടിച്ചവനാണ്‌ അവന്‍. അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും അതുമായി ഇണചേരേണ്ടതിനായി അവന്‍ സൃഷ്ടിച്ചു. അങ്ങനെ അവന്‍ അവളുമായി ഇണ ചേര്‍ന്നപ്പോള്‍ അവള്‍ ലഘുവായ ഗര്‍ഭം ധരിക്കുകയും അതും കൊണ്ട്‌ നടക്കുകയും ചെയ്‌തു. എന്നിട്ട്‌ ഗര്‍ഭം ധരിച്ചതായപ്പോള്‍ അവര്‍ രണ്ടുപേരും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു: സത്യമായും നീ ഞങ്ങള്‍ക്ക്‌ ഒരു നല്ല കുട്ടിയെ തന്നാല്‍ ഞങ്ങള്‍ നിന്നോട്‌ നന്ദികാണിക്കുന്നവരില്‍ പെട്ടവരാകുക തന്നെ ചെയ്യുന്നതാണ്‌.

۞ هُوَ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَجَعَلَ مِنۡهَا زَوۡجَهَا لِيَسۡكُنَ إِلَيۡهَاۖ فَلَمَّا تَغَشَّىٰهَا حَمَلَتۡ حَمۡلًا خَفِيفٗا فَمَرَّتۡ بِهِۦۖ فَلَمَّآ أَثۡقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنۡ ءَاتَيۡتَنَا صَٰلِحٗا لَّنَكُونَنَّ مِنَ ٱلشَّٰكِرِينَ ۝١٨٩
190

അങ്ങനെ അവന്‍ ഒരു നല്ല കുട്ടിയെ കൊടുത്തപ്പോള്‍ അവരതില്‍ അല്ലാഹുവിന്‌ പങ്കുകാരെ ആക്കി. എന്നാല്‍, അവര്‍ പങ്കുചേര്‍ക്കുന്നതിനെ വിട്ട്‌ അല്ലാഹു ഏറ്റവും ഉന്നതനാകുന്നു.

فَلَمَّآ ءَاتَىٰهُمَا صَٰلِحٗا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَاۚ فَتَعَٰلَى ٱللَّهُ عَمَّا يُشۡرِكُونَ ۝١٩٠
191

ഒരു വസ്‌തുവിനെയും സൃഷ്ടിക്കാത്തവരെ യാണോ അല്ലാഹുവിനോട്‌ അവര്‍ പങ്കുചേര്‍ ക്കുന്നത്‌? അവര്‍ തന്നെ (അല്ലാഹുവിനാല്‍) സൃഷ്ടിക്കപ്പെടുന്നവരാണ്‌

أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ ۝١٩١
192

അവര്‍ക്ക്‌ (പങ്കുചേര്‍ക്കുന്നവര്‍ക്ക്‌) സഹായം ചെയ്യുവാന്‍ പങ്കാളികള്‍ക്ക്‌ കഴിയി ല്ല. തങ്ങളെത്തന്നെയും അവര്‍ സഹായിക്കു കയില്ല.

وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ ۝١٩٢
193

നിങ്ങള്‍ സന്മാര്‍ഗത്തിലേക്ക്‌ വിളിച്ചാല്‍ അവര്‍ നിങ്ങളെ അനുകരിക്കില്ല. അവരെ വിളിക്കലും മൗനം അവലംബിക്കലും നിങ്ങള്‍ ക്ക്‌ സമമാണ്‌.

وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَتَّبِعُوكُمۡۚ سَوَآءٌ عَلَيۡكُمۡ أَدَعَوۡتُمُوهُمۡ أَمۡ أَنتُمۡ صَٰمِتُونَ ۝١٩٣
194

അല്ലാഹുവിനെ വിട്ട്‌ നിങ്ങള്‍ ആരാധിക്കുന്ന വസ്‌തുക്കള്‍ നിങ്ങളെപ്പോലെ യുള്ള അടിമകള്‍ തന്‌ന്നെയാണ്‌. (അവര്‍ ഇലാഹുകളാണെന്ന വാദത്തില്‍) നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അവരോട്‌ പ്രാര്‍ത്ഥി ക്കുക. അവര്‍ നിങ്ങള്‍ക്കുത്തരം ചെയ്യട്ടെ.

إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ ۝١٩٤
195

അവര്‍ക്ക്‌ നടക്കാന്‍ പറ്റിയ കാലുകളോ പിടിക്കാന്‍ കൊള്ളുന്ന കൈകളോ കാണാനു തകുന്ന കണ്ണുകളോ കേള്‍ക്കാനുതകുന്ന കാതുകളോ ഉണ്ടോ? പറയുക: നിങ്ങളുടെ പങ്കുകാരെ വിളിക്കുക. എന്നിട്ട്‌ എനിക്കെതിരി ല്‍ നിങ്ങളുടെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു കൊള്ളുക. എനിക്കൊട്ടും നിങ്ങള്‍ ഇടത രേണ്ട.

أَلَهُمۡ أَرۡجُلٞ يَمۡشُونَ بِهَآۖ أَمۡ لَهُمۡ أَيۡدٖ يَبۡطِشُونَ بِهَآۖ أَمۡ لَهُمۡ أَعۡيُنٞ يُبۡصِرُونَ بِهَآۖ أَمۡ لَهُمۡ ءَاذَانٞ يَسۡمَعُونَ بِهَاۗ قُلِ ٱدۡعُواْ شُرَكَآءَكُمۡ ثُمَّ كِيدُونِ فَلَا تُنظِرُونِ ۝١٩٥
196

നിശ്ചയമായും വേദം ഇറക്കിയ അല്ലാ ഹുവാണ്‌ എന്റെ രക്ഷാധികാരി. അവന്‍ സജ്ജ നങ്ങളുടെ രക്ഷാകര്‍തൃത്വം വഹിക്കുന്നു.

إِنَّ وَلِـِّۧيَ ٱللَّهُ ٱلَّذِي نَزَّلَ ٱلۡكِتَٰبَۖ وَهُوَ يَتَوَلَّى ٱلصَّٰلِحِينَ ۝١٩٦
197

അല്ലാഹുവിനെ വിട്ട്‌ നിങ്ങള്‍ ആരാധിക്കു ന്നവരാരോ അവര്‍ക്ക്‌ നിങ്ങളെ സഹായിക്കാ ന്‍ കഴിയുന്നതല്ല. തങ്ങളെത്തന്നെയും സഹായിക്കുകയില്ല അവര്‍

وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ لَا يَسۡتَطِيعُونَ نَصۡرَكُمۡ وَلَآ أَنفُسَهُمۡ يَنصُرُونَ ۝١٩٧
198

സന്മാര്‍ഗത്തിലേക്ക്‌ നിങ്ങള്‍ വിളിച്ചാല്‍ അവരത്‌ കേള്‍ക്കുകയില്ല. അവര്‍ താങ്കളുടെ നേരെ നോക്കുന്നത്‌ താങ്കള്‍ കാണും. (വാസ്‌ തവത്തില്‍) അവര്‍ക്ക്‌ കാഴ്‌ചയില്ലതാനും.

وَإِن تَدۡعُوهُمۡ إِلَى ٱلۡهُدَىٰ لَا يَسۡمَعُواْۖ وَتَرَىٰهُمۡ يَنظُرُونَ إِلَيۡكَ وَهُمۡ لَا يُبۡصِرُونَ ۝١٩٨
199

താങ്കള്‍ വിട്ടുവീഴ്‌ച കൈക്കൊള്ളുകയും നല്ലത്‌ ഉപദേശിക്കുകയും അജ്ഞന്മാരെ അവഗണിക്കുകയും ചെയ്യുക.

خُذِ ٱلۡعَفۡوَ وَأۡمُرۡ بِٱلۡعُرۡفِ وَأَعۡرِضۡ عَنِ ٱلۡجَٰهِلِينَ ۝١٩٩
200

പിശാചില്‍ നിന്ന്‌ വല്ല ദുഷ്‌പ്രേരണയും താങ്കളെ പിടികൂടിയാല്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുക. നിശ്ചയമായും അവന്‍ എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാ കു

وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيۡطَٰنِ نَزۡغٞ فَٱسۡتَعِذۡ بِٱللَّهِۚ إِنَّهُۥ سَمِيعٌ عَلِيمٌ ۝٢٠٠
201

സൂക്ഷ്‌മതയുള്ളവരെ പിശാചില്‍ നിന്ന്‌ വല്ല ദുര്‍ബോധനവും സ്‌പര്‍ശിച്ചാല്‍ അവര്‍ അപ്പോള്‍ അല്ലാഹുവിനെ (സന്മാര്‍ഗം) കാണു ന്നവര

إِنَّ ٱلَّذِينَ ٱتَّقَوۡاْ إِذَا مَسَّهُمۡ طَٰٓئِفٞ مِّنَ ٱلشَّيۡطَٰنِ تَذَكَّرُواْ فَإِذَا هُم مُّبۡصِرُونَ ۝٢٠١
202

തങ്ങളുടെ സഹോദരന്മാരെ അവര്‍ (പിശാചുക്കള്‍) ദുര്‍മാര്‍ഗത്തില്‍ സഹായി ക്കും. പിന്നെ അവര്‍ ഒട്ടും പിന്മാറുന്ന

وَإِخۡوَٰنُهُمۡ يَمُدُّونَهُمۡ فِي ٱلۡغَيِّ ثُمَّ لَا يُقۡصِرُونَ ۝٢٠٢
203

താങ്കള്‍ അവര്‍ക്ക്‌ ഒരു ദൃഷ്ടാന്തവും കൊ ണ്ടുചെന്നില്ലെങ്കില്‍ `എന്തുകൊണ്ട്‌ നീ അത്‌ നിര്‍മിച്ചില്ല' എന്നവര്‍ ചോദിക്കും. പറയുക: എന്റെ രക്ഷിതാവില്‍ നിന്ന്‌ എനിക്ക്‌ കിട്ടുന്ന സന്ദേശം മാത്രമാണ്‌ ഞാന്‍ പിന്തുടരുന്നത്‌. ഇത്‌ (ഖുര്‍ആന്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തങ്ങളും സത്യവിശ്വാസിക ളായ ജനതക്ക്‌ മാര്‍ഗദര്‍ശനവും അനുഗ്രഹവു മാകുന്നു.

وَإِذَا لَمۡ تَأۡتِهِم بِـَٔايَةٖ قَالُواْ لَوۡلَا ٱجۡتَبَيۡتَهَاۚ قُلۡ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَيَّ مِن رَّبِّيۚ هَٰذَا بَصَآئِرُ مِن رَّبِّكُمۡ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُؤۡمِنُونَ ۝٢٠٣
204

ഖുര്‍ആന്‍ ഓതപ്പെട്ടാല്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കാം.

وَإِذَا قُرِئَ ٱلۡقُرۡءَانُ فَٱسۡتَمِعُواْ لَهُۥ وَأَنصِتُواْ لَعَلَّكُمۡ تُرۡحَمُونَ ۝٢٠٤
205

വിനയത്തോടും ഭയത്തോടു കൂടിയും ഉച്ചത്തിലുള്ള വാക്കുകള്‍ കൂടാതെയും പ്രഭാതത്തിലും സായാഹ്ന സമയങ്ങളിലും താങ്കളുടെ രക്ഷിതാവിനെ മനസ്സില്‍ ഓര്‍ക്കു ക; അശ്രദ്ധരില്‍ പെട്ടു പോകര

وَٱذۡكُر رَّبَّكَ فِي نَفۡسِكَ تَضَرُّعٗا وَخِيفَةٗ وَدُونَ ٱلۡجَهۡرِ مِنَ ٱلۡقَوۡلِ بِٱلۡغُدُوِّ وَٱلۡأٓصَالِ وَلَا تَكُن مِّنَ ٱلۡغَٰفِلِينَ ۝٢٠٥
206

നിശ്ചയമായും താങ്കളുടെ രക്ഷിതാവിങ്ക ലുള്ളവര്‍ അവനെ ആരാധിക്കുന്നത്‌ വിട്ട്‌ അഹങ്കരിക്കുകയില്ല. അവര്‍ അവന്റെ പരിശു ദ്ധിയെ പ്രകീര്‍ത്തിക്കുകയും അവനു മാത്രം സുജൂദ്‌ യ്യെുകയും ചെയ്യുന്നു.

إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسۡجُدُونَۤ۩ ۝٢٠٦