യുദ്ധത്തില്‍ കൈവരുന്ന സ്വത്തുക്കളെക്കു റിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയു ക: യുദ്ധത്തില്‍ കൈവരുന്ന സ്വത്തുക്കള്‍ അല്ലാഹുവിനും അവന്റെ റസൂലിനും അവകാ ശപ്പെട്ടതാകുന്നു. അതുകൊണ്ട് അല്ലാഹുവി നെ നിങ്ങള്‍ സൂക്ഷിക്കുകയും പരസ്‌പരബ ന്ധം നന്നാക്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കു കയും ചെയ്യുക. നിങ്ങള്‍ സത്യവിശ്വാസികളാ ണെങ്കില്‍.
അൽ അൻഫാൽ الأنفال Al-Anfal
സൂറത്ത് അൽ അൻഫാൽ (Al-Anfal), ഖുർആൻ അധ്യായം 8 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 75 ആയത്തുകൾ വായിക്കുക. Read Surah Al-Anfal with Arabic text and മലയാളം translation.
അല്ലാഹുവിനെ (അവന്റെ ശിക്ഷയെ) പറയപ്പെട്ടാല്‍ ഹൃദയം ഭയപ്പെടുന്നവരും അവന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിച്ചാല്‍ അതുമുഖേന വിശ്വാസം വര്‍ധിക്കുന്നവനും തങ്ങളുടെ രക്ഷിതാവിങ്കല്‍ എല്ലാം അര്‍പ്പിക്കു ന്നവരും മാത്രമാണ് പൂര്‍ണസത്യവിശ്വാ സികള്‍.
(അപ്രകാരം തന്നെ) നമസ്‌കാരം മുറപ്രകാ രം അനുഷ്‌ഠിക്കുന്നവരും അവര്‍ക്ക് നാം കൊടുത്തതില്‍ നിന്ന് ചെലവ് ചെയ്യുന്നവരും-
അവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍, തങ്ങളുടെ രക്ഷിതാവിങ്കല്‍ പല ഉന്നത പദവികളും പാപമോചനവും മാന്യമായ ആഹാരവും അവര്‍ക്കുണ്ട്.
സത്യവിശ്വാസികളില്‍ നിന്ന് ഒരു വിഭാഗം വെറുക്കുന്നവരായിരിക്കെ താങ്കളുടെ രക്ഷിതാവ് സ്വഭവനത്തില്‍ നിന്ന് ന്യായമായ ആവശ്യാര്‍ത്ഥം താങ്കളെ പുറത്തിറക്കിയതു പോലെത്തന്നെ.
സത്യം വെളിപ്പെട്ടുകഴിഞ്ഞിട്ടും താങ്കളോട വര്‍ അതില്‍ തര്‍ക്കിക്കുന്നു. തങ്ങള്‍ നോക്കി നില്‍ക്കെ മരണത്തിലേക്ക് അവരെ വലിച്ചു കൊണ്ടുപോകുന്നതുപോലെ.
രണ്ടിലൊരു സംഘത്തെ അധീനപ്പെടുത്തി ത്ത രാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്‌ദാനം ചെയ്‌ത സന്ദര്‍ഭം (ഓര്‍ക്കുക). ശക്തിയില്ലാ ത്ത സംഘം കൈവന്നാല്‍ കൊള്ളാമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലാഹു ആകട്ടെ തന്റെ വചനങ്ങള്‍കൊണ്ട് സത്യത്തെ പുലര്‍ ത്തുകയും സത്യനിഷേധികളുടെ മുരടുതന്നെ മുറിച്ചു കളയുകയും ചെയ്യുകയും ചെയ്യുവാനു ദ്ദേശിക്കുന്നു.
കുറ്റവാളികള്‍ വെറുക്കുന്നുണ്ടെങ്കിലും സത്യത്തെ സത്യമായിത്തന്നെ പുലര്‍ത്തുവാ നും അസത്യത്തെ നശിപ്പിക്കുവാനുമായിട്ടാണ് (മേല്‍പ്രകാരം അല്ലാഹു ചെയ്യുന്നത്).
രക്ഷിതാവിനോട് നിങ്ങള്‍ സഹായത്തിന പേക്ഷിച്ച സന്ദര്‍ഭം (ഓര്‍ക്കുക). തല്‍ഫലമാ യി, തുടര്‍ന്നുവരുന്ന ആയിരം മലക്കുകളെ ക്കൊണ്ട് ഞാന്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കുന്നവനാണെന്ന് അവന്‍ നിങ്ങള്‍ ക്കുത്തരം നല്‍കി.
ആ സഹായം അല്ലാഹു നിശ്ചയിച്ചത് നിങ്ങളെ സന്തോഷിപ്പിക്കാനും അതുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ ശാന്തമായിരിക്കാനും വേണ്ടി മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് സഹായം. അല്ലാഹു പ്രതാപശാ ലിയും യുക്തിമാനും തന്നെയാകുന്നു.
തന്റെ പക്കല്‍ നിന്നുള്ള നിര്‍ഭയാവസ്ഥ മൂലം അവര്‍ നിങഅങളെ നിദ്രാമയക്കത്തിനു വിധേയരാക്കിയ സന്ദര്‍ഭം (സ്‌മരിക്കുക). നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനും പിശാചി ന്റെ (ദുര്‍ബോധന) മാലിന്യത്തെ നിങ്ങളില്‍ നിന്നകറ്റേണ്ടതിനും നിങ്ങളുടെ ഹൃദയങ്ങള്‍ ക്ക് ദൃഢതയുണ്ടാക്കുകയും പാദങ്ങളെ യുദ്ധക്കളത്തില്‍ ഉറപ്പിച്ചു നില്‍ത്തുകയും ചെയ്യേണ്ടതിനും ആകാശത്തുനിന്ന് അവന്‍ മഴ വര്‍ഷിപ്പിച്ചു തന്ന സന്ദര്‍ഭവും (ഓര്‍ക്കുക).
നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, അതുകൊണ്ട് സത്യവിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക; സത്യനിഷേധികളുടെ ഹൃദയങ്ങ ളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ അവരുടെ ശിരസ്സുകളും കൈകാലുകളും വെട്ടിമുറിക്കുക എന്ന് മലക്കുകള്‍ക്ക് താങ്കളുടെ രക്ഷിതാവ് സന്ദേശം നല്‍കിയ സന്ദര്‍ഭം (ഓര്‍ക്കുക).
നിശ്ചയമായും അവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും എതിര്‍ത്തതുകൊണ്ടാ ണത്. ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും എതിര്‍ത്താല്‍ അല്ലാഹു അവനെ കഠിനമായി ശിക്ഷിക്കുന്നവനാണ്, തീര്‍ച്ച.
(സത്യനിഷേധികളേ,) അതാണ് (ഇഹലോ ക ശിക്ഷ). അതുകൊണ്ട് നിങ്ങളത് രുചി നോക്കുക! നിശ്ചയമായും സത്യനിഷേധിക ള്‍ക്ക് (പരലോകത്ത്) നരകശിക്ഷയുണ്ട്.
സത്യവിശ്വാസികളേ, സത്യനിഷേധികളു ടെ വമ്പിച്ച സേനയുമായി കണ്ടുമുട്ടിയാല്‍ അവരില്‍ നിന്ന് നിങ്ങള്‍ പിന്തിരിഞ്ഞോടരുത്.
യുദ്ധം നടക്കുമ്പോള്‍, യുദ്ധാവശ്യാര്‍ത്ഥം മറ്റൊരു സ്ഥലത്തേക്ക് മാറിനില്‍ക്കുന്നവനോ മറ്റൊരു സംഘത്തിലേക്ക് ചെന്നുചേരുന്നവ നോ അല്ലാത്ത വിധം വല്ലവനും അവരില്‍ നിന്ന് പിന്തിരിഞ്ഞോടിയാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപത്തോടു കൂടി അവന്‍ മടങ്ങി. അവന്റെ സങ്കേതം നരകമാണ്. അത് വളരെ ചീത്ത സങ്കേതം തന്നെ!
എന്നാല്‍, അവരെ കൊലപ്പെടുത്തിയത് നങ്ങളല്ല; അല്ലാഹുവാണ് കൊലപ്പെടുത്തിയ ത്, താങ്കള്‍ അവരെ എറിഞ്ഞപ്പോള്‍ ഏറുകൊ ള്ളിച്ചത് താങ്കളല്ല, അല്ലാഹുവാണ്. (ഇങ്ങനെ യെല്ലാം അവന്‍ ചെയ്‌തത് നിഷേധികളെ പരാജയപ്പെടുത്താനും) സത്യവിശ്വാസിക ള്‍ക്ക് അവനില്‍ നിന്നുള്ള നല്ല അനുഗ്രഹമാ യിട്ടുമാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാകുന്നു.
അത് (സംഗതികളുടെ യഥാര്‍ത്ഥ്യമാണ്). നിശ്ചയമായും അല്ലാഹു സത്യനിഷേധി കളുടെ കുതന്ത്രങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വനാകുന്നു (എന്നതും യാഥാര്‍ത്ഥ്യമാകുന്നു).
നിങ്ങള്‍ തീരുമാനം തേടിയിരുന്നെങ്കില്‍ ഇതാ തീരുമാനം വന്നിരിക്കുന്നു. നിങ്ങള്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുന്നുവെങ്കില്‍ അത് നല്ലതാണ്. (ആക്രമണത്തിലേക്ക്) നിങ്ങ ള്‍ മടങ്ങുന്നുവെങ്കില്‍ (നബിയെ സഹായിക്കു ന്നതിലേക്ക്) നാമും മടങ്ങും. സംഘബലം എത്ര വലുതാണെങ്കിലും നിങ്ങള്‍ക്ക് അതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്ത ന്നെയാണ്.
സത്യവിശ്വാസികളേ, അല്ലാഹുവിനും അവന്റെ റസൂലിനും നിങ്ങള്‍ വഴിപ്പെടുക. (അല്ലാഹുവിന്റെ വചനം) കേട്ടു കൊണ്ടിരി ക്കെ റസൂലില്‍ നിന്ന് നിങ്ങള്‍ പിന്തിരിഞ്ഞുക ളയരുത്.
ഞങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്ന് (നാവുകൊ ണ്ട്) പറയുകയും യഥാര്‍ത്ഥത്തില്‍ കേള്‍ക്കാ തിരിക്കുകയും ചെയ്യുന്നവരെ പോല നിങ്ങള്‍ ആകരുത്.
ചിന്തിക്കാത്ത ചെകിടരും ഊമകളുമാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടജീവികള്‍.
വല്ല നന്മയും അവരില്‍ ഉള്ളതായി അറി ഞ്ഞിരുന്നെങ്കില്‍ അല്ലാഹു അവരെ കേള്‍പ്പി ക്കുമായിരുന്നു. കേള്‍പിച്ചിരുന്നെങ്കില്‍ അവര്‍ വിമൂഖരായി പിന്തിരിഞ്ഞുകളയുമായിരുന്നു (എന്ന് അവന്‍ അറിയുന്നതുകൊണ്ട് അവരെ കേള്‍പിച്ചില്ല).
സത്യവിശ്വാസികളേ, അല്ലാഹുവിനും അവന്റെ റസൂലിനും- നിങ്ങളെ ജീവിപ്പിക്കുന്ന വിഷയത്തിലേക്ക് അദ്ദേഹം വിളിക്കുമ്പോള്‍- ഉത്തരം ചെയ്യുക. നിശ്ചയം അല്ലാഹു മനുഷ്യ നും അവന്റെ ഹൃദയത്തിനും ഇടക്ക് തടസ്സമു ണ്ടാക്കുമെന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമി ച്ചു കൂട്ടപ്പെടുമെന്നും അറിയുക.
വമ്പിച്ച ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങളില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമല്ല അത് ബാധിക്കുക. അല്ലാഹു കഠിന മായി ശിക്ഷിക്കുന്നവന്‍ തന്നെയാണെന്ന് നിങ്ങള്‍ അറിയുക.
നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവും ഭൂമി യില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്നതു മായ സന്ദര്‍ഭം ഓര്‍ക്കു. ആളുകള്‍ റാഞ്ചിക്കൊ ണ്ടുപോകുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. അങ്ങനെ അവന്‍ നിങ്ങള്‍ക്ക് (മദീനയില്‍) അഭയം നല്‍കി; തന്റെ സഹായം കൊണ്ട് നിങ്ങളെ ബലപ്പെടുത്തി; നല്ല സാധനങ്ങള്‍ നിങ്ങള്‍ക്ക് ആഹാരമായി തന്നു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനാണ് (അതെല്ലാം ചെയ്‌തുതന്നത്).
സത്യവിശ്വാസികളേ, നിങ്ങള്‍ അറഇവുള്ള വരായിരിക്കെ അല്ലാഹുവിനോടും റസൂലിനോ ടും വഞ്ചന കാണിക്കരുത്; പരസ്‌പരം വശ്വ സിച്ചേല്‍പിക്കുന്ന കാര്യങ്ങളിലും വഞ്ചന ചെയ്യരുത്.
നിങ്ങളുടെ ധനവും സന്താനങ്ങളും ഒരു വലിയ പരീക്ഷണം തന്നെയാണെന്നും അല്ലാ ഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെ ന്നും നിങ്ങള്‍ അറിയുക.
സത്യവിശ്വാസികളേ, അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം നിങ്ങള്‍ക്ക് അവന്‍ വിവേചനശക്തി നല്‍കുകയും തിന്മകള്‍ മായിച്ചുകളയുകയും പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ ഔദാര്യ മുള്ളവനാകുന്നു.
തടങ്കലില്‍ വെക്കുകയോ വധിക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി താങ്കള്‍ക്കെതിരായി സത്യനിഷേധികള്‍ ഗൂഢാലോചന നടത്തിയ സന്ദര്‍ഭം (ഓര്‍ക്കു ക)! അവര്‍ ഗൂഢതന്ത്രം പ്രോയഗിക്കുന്നു; അല്ലാഹു അതിന് പ്രതിക്രിയയും ചെയ്യുന്നു. എന്നാല്‍, അല്ലാഹു ഗൂഢതന്ത്രങ്ങള്‍ക്ക് പ്രതി ക്രിയ ചെയ്യുന്നവരില്‍ ഏറ്റവും വിദഗ്‌ദനാ കുന്നു.
നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കൊടുത്താല്‍ `ഞങ്ങള്‍ കേട്ടു, വേണമെന്നു വെച്ചാല്‍ ഞങ്ങ ളും ഇതുപോലെ പറയും, ഇത് പൂര്‍വികന്മാ രുടെ കെട്ടുകഥകള്‍ മാത്രമാണ്' എന്നെല്ലാം അവര്‍ പറയുന്നതാണ്.
`അല്ലാഹുവേ, ഇത് (ഈ ഖുര്‍ആന്‍) നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശ ത്തുനിന്ന് ഞങ്ങളുടെ മേല്‍ നീ കന്മഴ വര്‍ഷി പ്പിക്കുകയോ ഞങ്ങളുടെ നേരെ വേദനാജന കമായ മറ്റു വല്ല ശിക്ഷയും അയക്കുകയോ ചെയ്യുക' എന്നവര്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കു മ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല; പൊറുക്കലിനെ തേടുന്നവരായിരിക്കെയും അവരെ ശിക്ഷിക്കുന്നവനാകയില്ല.
അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കു ന്നതിന് അവര്‍ക്കെന്തുണ്ട്? പരിശുദ്ധ പള്ളിയി ല്‍ നിന്ന് അവര്‍ (മുസ്‌ലിംകളെ) തടയുന്നു. അവരാകട്ടെ, അതിന്റെ രക്ഷാധികാരികള്‍ അല്ലതാനും. അതിന്റെ രക്ഷാധികാരികള്‍ ഭയഭക്തിയുള്ളവര്‍ മാത്രമാണ്. പക്ഷെ, അവരില്‍ അധികമാളുകളും അറിയുന്നില്ല.
പരിശുദ്ധ മന്ദിര (കഅ്‌ബ)ത്തിന്റെ അടുക്ക ല്‍ വെച്ച് അവരുടെ പ്രാര്‍ത്ഥന ചൂളം വിളിയും കൈമുട്ടും മാത്രമാണ്. അതുകൊണ്ട് (മുശ്‌രിക്കുകളേ), സത്യനിഷേധികളായി ക്കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിക്കുക.
നിശ്ചയമായും അല്ലാഹുവിന്റെ മാര്‍ഗത്തി ല്‍ നിന്ന് ജനങ്ങളെ തടയാനായി സത്യനിഷേ ധികള്‍ തങ്ങളുടെ ധനം ചെലവു ചെയ്യുന്നു. അവര്‍ ഭാവിയിലും ആ ധനം ചെലവു ചെയ്യും. പിന്നീട് അതവര്‍ക്ക് വലിയ ഖേദമായിത്തീരും. സത്യനിഷേധികള്‍ നരകത്തിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുന്നതാകുന്നു.
അല്ലാഹു നല്ലതില്‍ നിന്ന് ചീത്തയെ വേര്‍ തിരിക്കുവാനും ചീത്തയെ ഒന്നിനുമീതെ മറ്റൊ ന്നായി വെച്ച് എല്ലാം ഒരു കൂമ്പാരമാക്കുവാ നും എന്നിട്ട് അതിനെയെല്ലാം കൂടി നരകത്തി ല്‍ ആക്കുവാനും വേണ്ടിയാണ് സത്യനിഷേ ധികളെ പരാജയപ്പെടുത്തുന്നത്. അവര്‍ തന്നെ യാണ് നഷ്ടക്കാര്‍.
താങ്കള്‍ സത്യനിഷേധികളോട് പറയുക: അവര്‍ (എതിര്‍പ്പില്‍ നിന്നും സത്യനിഷേധ ത്തില്‍ നിന്നും) വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതെല്ലാം അവര്‍ക്ക് മാപ്പുചെയ്യപ്പെടുന്ന താണ്, അവര്‍ അക്രമം തുടരുകയാണെങ്കി ലോ, പൂര്‍വികന്മാരില്‍ നടന്ന ചട്ടം കഴിഞ്ഞു പോയിട്ടുണ്ടല്ലോ.
മര്‍ദനം അവസാനിക്കുകയും അനുസരണം മുഴുവന്‍ അല്ലാഹുവിനായിത്തീരുകയും ചെയ്യു ന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി അവര്‍ വിരമിക്കുന്ന പക്ഷം അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നത് കാണുന്നവന്‍ തന്നെയാകുന്നു.
അവര്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിശ്ചയം അല്ലാഹു നിങ്ങളുടെ രക്ഷാധികാരി യാണെന്ന് അറിഞ്ഞിരിക്കുക. അവന്‍ ഏറ്റവും നല്ല രക്ഷാധികാരിയും ഏറ്റവും നല്ല സഹായി യുമാണ്.
അറിയുക: നിങ്ങള്‍ക്ക് യുദ്ധത്തില്‍ വല്ല സാധനവും കൈവന്നിട്ടുണ്ടെങ്കില്‍ അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (നബിയുടെ) കുടുംബത്തിനും അനാഥകള്‍ ക്കും അഗതികള്‍ക്കും (വിഷമിച്ച) യാത്രക്കാര്‍ ക്കും അവകാശപ്പെട്ടതാണ്. അല്ലാഹുവിലും സത്യാസത്യങ്ങള്‍ വേര്‍തിരിഞ്ഞ ദിവസം -ഇരു കക്ഷികളും (ബദ്‌റില്‍) കൂട്ടിമുട്ടിയ ദിവസം- നമ്മുടെ ദാസനു നാം അവതരിപ്പിച്ച തിലും നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ (അത് അറിഞ്ഞുകൊള്ളുക). അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
നിങ്ങള്‍ (മദീനയോട്) അടുത്ത താഴ്‌വര യിലും അവര്‍ (മദീനയില്‍ നിന്ന്) അകന്ന താഴ്‌വരയിലും കച്ചവടസംഘം നിങ്ങളില്‍ നിന്ന് താഴ്‌ന്ന സ്ഥലത്തും ആയിരുന്നപ്പോള്‍, പരസ്‌പരം നിശ്ചയിച്ചുറച്ചിരുന്നുവെങ്കില്‍ കരാര്‍ പാലിക്കുന്നതില്‍ നിങ്ങള്‍ ഭിന്നിക്കു മായിരുന്നു. പക്ഷെ, വിധിക്കപ്പെട്ട കാര്യം അല്ലാഹു നടപ്പില്‍ വരുത്തുവാനായി (മുന്‍തീ രുമാനമില്ലാതെ അവന്‍ നിങ്ങളെ കൂട്ടിമുട്ടിച്ചു). നശിച്ചുപോകുന്നവര്‍ വ്യക്തമായ തെളിവിനു ശേഷം നശിച്ചുപോകുനവാനും ജീവിക്കുന്നവ ര്‍ വ്യക്തമായ തെളിവിനു ശേഷം ജീവിക്കുന വാനും (അവന്റെ വിധി അവന്‍ നടത്തി). നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അവരെ ഒരു ന്യൂനപക്ഷമായി താങ്കള്‍ക്ക് സ്വപ്‌നത്തില്‍ അല്ലാഹു കാണിച്ചു തന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവരെ ഭൂരിപക്ഷമാ ക്കി കാണിച്ചു തന്നിരുന്നുവെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും യുദ്ധകാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, അല്ലാഹു നിങ്ങളെ രക്ഷിച്ചു. അല്ലാഹു ഹൃദയങ്ങളില്‍ ഉള്ളതിനെക്കുറിച്ച് ശരിക്കും അറിവുള്ളവന്‍ തന്നെയാകുന്നു.
പരസ്‌പരം കൂട്ടിമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ അവരെ ചെറിയ സംഘമായും അവരുടെ കണ്ണുകളില്‍ നിങ്ങളെ ചെറിയ സംഘമായും അല്ലാഹു കാണിച്ചു തന്ന സന്ദര്‍ ഭം ഓര്‍ക്കുക. വിധിക്കപ്പെട്ട ഒരു കാര്യം അല്ലാ ഹു നടപ്പില്‍ വരുത്തുവാനായിട്ടാണ് (അങ്ങ നെ ചെയ്‌തത്). എല്ലാ കാര്യങ്ങളും മടക്കപ്പെടു ന്നത് അല്ലാഹുവിങ്കലേക്കാകുന്നു.
സത്യവിശ്വാസികളേ, നിങ്ങള്‍ ശത്രുസേ നാ സംഘത്തെ കണ്ടുമുട്ടുമ്പോള്‍ (അവിടെ) ഉറച്ചു നില്‍ക്കുകയും അല്ലാഹുവിനെ അധികമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി.
അല്ലാഹുവിനെയും അവന്റെ റസൂലിനെ യും നിങ്ങള്‍ അനുസരിക്കുക; പരസ്‌പരം ഭിന്നിക്കരുത്. അപ്പോള്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിക്കുകയും ചെ യ്യും. നിങ്ങള്‍ ക്ഷമിക്കുക. നിശ്ചയം അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാകുന്നു.
പൊങ്ങച്ചം കാട്ടിയും ജനങ്ങളെ കാണി ക്കാന്‍ വേണ്ടിയും സ്വന്തം വീടുകളില്‍ നിന്നു പുറപ്പെട്ടുപോയവരെപ്പോലെ നിങ്ങളാവരുത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ തടയുന്നു. അല്ലാഹു അവരുടെ പ്രവ ര്‍ത്തനങ്ങളെ വലയെ ചെയ്‌തവനാണ്.
നിങ്ങളെ ജയിക്കുവാന്‍ ഇന്നു മനുഷ്യരില്‍ ആരുമില്ല, നിങ്ങളെ രക്ഷിക്കുവാന്‍ ഞാനുണ്ട് എന്ന് പറഞ്ഞ് പിശാച് തങ്ങളുടെ പ്രവര്‍ത്തന ങ്ങളെ അവര്‍ക്ക് ഭംഗിയാക്കി കാണിച്ചുകൊ ടുത്ത സന്ദര്‍ഭം (ഓര്‍ക്കുക). അങ്ങനെ രണ്ടു സംഘങ്ങളും കണ്ടുമുട്ടിയപ്പോള്‍ അവന്‍ പിന്തിരിയുകയും ഇങ്ങനെ പറയുകയും ചെയ്‌തു: ഞാന്‍ നിങ്ങളുമായി ബന്ധം മുറി ഞ്ഞവനാണ്; നിങ്ങള്‍ കാണാത്തതു ഞാന്‍ കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവിനെ ഭയപ്പെ ടുകതന്നെ ചെയ്യുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.
ഇക്കൂട്ടരെ അവരുടെ മതം വഞ്ചിച്ചിരിക്കു ന്നു എന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കു ക). വല്ലവനും തന്റെ കാര്യം അല്ലാഹുവിനെ ഭരമേല്‍പിച്ചാല്‍ (അവന്‍ പരാജയപ്പെടുകയി ല്ല. കാരണം,) അല്ലാഹു പ്രതാപവാനും യു ക്തിയുക്തം പ്രവര്‍ത്തിക്കുന്നവനുമാകുന്നു.
സത്യനിഷേധികളെ തങ്ങളുടെ മുഖങ്ങ ളിലും പിന്‍ഭാഗങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ മരണപ്പെടുത്തുന്ന സന്ദര്‍ഭം താങ്കള്‍ കണ്ടിരുന്നെങ്കില്‍ (അതൊരു ഭയങ്കര കാഴ്‌ചയായിരിക്കും)! കരിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങളൊന്നു ആസ്വദിക്കുക (എന്നു മലക്കുകള്‍ അവരോടു പറയുന്നതുമാണ്).
(സത്യനിഷേധികളേ,) നിങ്ങളുടെ കൈക ള്‍ മുമ്പ് പ്രവര്‍ത്തിച്ചതുകൊണ്ടും അല്ലാഹു തന്റെ അടിമകളെ ഒട്ടും അക്രമിക്കുന്നവനേയല്ല എന്നതുകൊണ്ടുമാണത്.
ഫിര്‍ഔന്റെ കൂട്ടരിലും അവരുടെ മുമ്പുള്ള വരിലും നടന്ന സമ്പ്രദായം പോലെ തന്നെ (യാണ് മക്കക്കാരുടേതും). അവര്‍ അല്ലാഹുവി ന്റെ ലക്ഷ്യങ്ങളെ നിഷേധിച്ചു. അപ്പോള്‍ തങ്ങളുടെ കുറ്റങ്ങള്‍ നിമിത്തം അവരെ അല്ലാഹു ശിക്ഷിച്ചു. നിശ്ചയമായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാ കുന്നു.
അതെന്തുകൊണ്ടെന്നാല്‍, ഒരു ജനതയുടെ സ്ഥിതിയില്‍ അവര്‍ തന്നെ മാറ്റം വരുത്തുന്നതു വരെ അവര്‍ക്ക് അല്ലാഹു ചെയ്‌തുകൊടുത്ത അനുഗ്രഹത്തില്‍ അവന്‍ മാറ്റം വരുത്തുന്നതല്ല എന്നതുകൊണ്ടും അല്ലാഹു എല്ലാം കേള്‍ക്കു ന്നവനും അറിയുന്നവനുമാകുന്നു എന്നതു കൊണ്ടുമാണ്.
ഫിര്‍ഔന്റെ കൂട്ടരിലും അവര്‍ക്കു മുമ്പുള്ള വരിലും നടന്ന സമ്പ്രദായം പോലെത്തന്നെ. അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ ലക്ഷ്യങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവരുടെ കുറ്റങ്ങള്‍ നിമിത്തം നാമവരെ ശിക്ഷിച്ചു. ഫിര്‍ഔന്റെ കൂട്ടരെ നാം സമുദ്രത്തില്‍ മുക്കിക്കൊല്ലുകയും ചെയ്‌തു. അവരെല്ലാം അക്രമികളായിരുന്നു.
നിശ്ചയമായും അല്ലാഹുവിങ്കല്‍ ഏറ്റവും നികൃഷ്ടം ജീവികള്‍ സത്യത്തെ നിഷേധിച്ചവ രാണ്. അതിനാല്‍ അവര്‍ ഒരിക്കലും സത്യ ത്തില്‍ വിശ്വസിക്കുകയില്ല.
താങ്കള്‍ അവരുമായി സന്ധി ചെയ്‌തു. പിന്നീട് (സന്ധിയുണ്ടാക്കുന്ന) ഓരോ തവണ യും അവര്‍ തങ്ങളുടെ കരാര്‍ ലംഘിക്കുകയും (അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് അല്ലാഹുവി നെ) സൂക്ഷിക്കാതിരിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവരെക്കൊണ്ട്‌ട അവരുടെ പിന്നിലുള്ളവരെ താങ്കള്‍ ആട്ടിയോടിച്ചു കളയുക. അവര്‍ ഓര്‍മി ക്കുവാനും മതി.
ഒരു ജനതയില്‍ നിന്ന് താങ്കള്‍ വഞ്ചന ഭയ പ്പെടുന്ന പക്ഷം സമനിലയില്‍ കരാര്‍ ദുര്‍ബല പ്പെടുത്തിയതായി അവരെ അറിയിക്കുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല.
തങ്ങള്‍ (അല്ലാഹുവിനെ) തോല്‍പിച്ചു എന്ന് സത്യനിഷേധികള്‍ ഒരിക്കലും വിചാരി ക്കരുത്. അവര്‍ (അവനെ) അശക്തനാക്കുന്ന തല്ല, തീര്‍ച്ച.
അവര്‍ (ശത്രുക്കള്‍)ക്കു വേണ്ടി ശക്തി സംഭരിക്കുക, കുതിരകളെ കെട്ടി നിര്‍ത്തുക എന്നിങ്ങനെ നിങ്ങളുടെ കഴിവുകളില്‍ പെട്ട എല്ലാ കാര്യങ്ങളും സജ്ജീകരിക്കുക. അതു മൂലം നിങ്ങള്‍ അല്ലാഹുവിന്റെ ശത്രുക്കളെയും സ്വന്തം ശത്രുക്കളെയും അവര്‍ക്കു പുറമെയു ള്ള മറ്റു ചിലരെയും -അവരെ നിങ്ങള്‍ക്കറി യില്ല, അല്ലാഹു വിന്നറിയാം- ഭയപ്പെടുത്തേ ണ്ടതിനു വേണ്ടി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലതും ചെലവു ചെയ്‌താല്‍ നിങ്ങള്‍ക്ക് അത് പൂര്‍ണമായി (പിന്നീട്) മടക്കപ്പെടു. നിങ്ങള്‍ അക്രമിക്കപ്പെടുകയില്ല.
ഇനി അവര്‍ സന്ധിയിലേക്കു വരികയാണെ ങ്കില്‍ താങ്കളും അതിലേക്ക് ചെല്ലുക; അല്ലാഹു വില്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവ നും തന്നെയാണ്.
അവര്‍ താങ്കളെ വഞ്ചിക്കുവാനാണ് ഉദ്ദേശി ക്കുന്നതെങ്കില്‍ താങ്കള്‍ക്ക് അല്ലാഹു തന്നെ മതി. തന്റെ സഹായം കൊണ്ടും സത്യവിശ്വാ സികളെക്കൊണ്ടും താങ്കളെ ബലപ്പെടുത്തിയ വനാണ് അവന്‍.
അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ അവന്‍ യോജിപ്പുണ്ടാക്കുകയും ചെയ്‌തു. ഭൂമിയിലു ള്ളതു മുഴുവന്‍ ചെലവു ചെയ്‌താല്‍ പോലും അവരുടെ ഹൃദയങ്ങള്‍ക്കിടയില്‍ യോജിപ്പു ണ്ടാക്കാന്‍ താങ്കള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷെ, അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പു ണ്ടാക്കി. അവന്‍ പ്രതാപശാലിയും യുക്തിയു ക്തം പ്രവര്‍ത്തിക്കുന്നവനും തന്നെയാകുന്നു.
പ്രവാചകരെ, താങ്കള്‍ക്ക് അല്ലാഹുവും താങ്കളെ അനുകരിച്ച സത്യവിശ്വാസികളും തന്നെ മതി.
പ്രവാചകരേ, യുദ്ധത്തിനു സത്യവിശ്വാസി കളെ പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരാ യ ഇരുപതുപേരുണ്ടായാല്‍ അവര്‍ (ശത്രുക്ക ളായ) ഇരുനൂററുപേരെ ജയിക്കു. നിങ്ങളില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായാല്‍ അവര്‍ സത്യനിഷേധികളായ ആയിരം പേരെ ജയി ക്കന്നതാണ്. അവര്‍ കാര്യബോധമില്ലാത്ത ജനതയായതുകൊണ്ടാകുന്നു അത്.
ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ലഘുവാക്കി ത്തന്നിരിക്കുന്നു. നിങ്ങള്‍ക്ക് ബലക്ഷയമുണ്ടെ ന്ന് അവന്‍ അറിഞ്ഞിട്ടുണ്ട്. അതിനാല്‍ നിങ്ങളി ല്‍ ക്ഷമമാശീലരായ നൂറാറുണ്ടെങ്കില്‍ അവര്‍ ഇരുനൂറുപേരെ ജയിക്കും. നിങ്ങളില്‍ ആയിരം പേരുണ്ടായാല്‍ അല്ലാഹുവിന്റെ ആനുകൂല്യ ത്താല്‍ അവര്‍ രണ്ടായിരം പേരെ ജയിക്കും. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.
ഒരു നബിക്കും (ശത്രുക്കളില്‍ നിന്ന്) ബന്ധ നസ്ഥരുണ്ടായിരിക്കല്‍ അനുയോജ്യമല്ല: അദ്ദേ ഹം ഭൂമിയില്‍ ശക്തി പ്രാപിക്കുന്നതു വരെ. നിങ്ങള്‍ ഐഹിക വിഭവങ്ങള്‍ ഉദ്ദേശിക്കുന്നു. അല്ലാഹു ആകട്ടെ, പരലോകത്തെയാണ് ഉദ്ദേശിക്കുന്നത്, അല്ലാഹു പ്രതാപവാനും തികഞ്ഞ തന്ത്രജ്ഞനുമാകുന്നു.
അല്ലാഹുവിങ്കല്‍ നിന്നുള്ള മുന്‍കടന്ന വിധി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ (മോച നദ്രവ്യം) വാങ്ങിയതില്‍ കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
അതിനാല്‍ യുദ്ധത്തില്‍ പിടിച്ചെടുത്തത് നല്ലതും നിയമാനുസൃതവുമെന്ന നിലക്ക് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകനും തന്നെയാകുന്നു.
ഓ നബീ, നിങ്ങളുടെ അധീനതയിലുള്ള തടവുകാരോട് പറയുക: നിങ്ങളുടെ ഹൃദയങ്ങ ളില്‍വല്ല നന്മയുമുണ്ടെന്ന് അല്ലാഹു അറിയു ന്നുവെങ്കില്‍ നിങ്ങളില്‍ നിന്ന് വാങ്ങിയതി നേക്കാള്‍ നല്ലത് അവന്‍ തരുന്നതും നിങ്ങള്‍ ക്ക് പൊറുത്തുതരുന്നതുമാണ്. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണിക നുമാകുന്നു.
താങ്കളെ വഞ്ചിക്കുവാനാണ് അവരുദ്ദേശി ക്കുന്നതെങ്കില്‍ അവന്‍ ഇതിനു മുമ്പു തന്നെ അല്ലാഹുവിനോട് വഞ്ചന കാണിച്ചിട്ടുണ്ട്, തല്‍ഫലമായി അവരെ നിങ്ങള്‍ക്കവന്‍ അധീ നപ്പെടുത്തിത്തരികയും ചെയ്‌തു. അല്ലാഹു സര്‍വജ്ഞനും മഹായുക്തിമാനുമാകുന്നു.
നിശ്ചയമായും സത്യത്തില്‍ വിശ്വസി ക്കുകയും സ്വദേശം വെടിയുകയും ദേഹ-ധ നം കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുകയും ചെയ്‌തവരും (മുജാഹിദുകള്‍ ക്ക് മദീനയില്‍) അഭയം നല്‍കുകയും സഹാ യിക്കുകയും ചെയ്‌തവരും പരസ്‌പരം ബന്ധു ക്കളാകുന്നു. എന്നാല്‍, സത്യത്തില്‍ വിശ്വസി ക്കുകയും സ്വദേശം വെടിയാതിരിക്കുകയും ചെയ്‌തവരാകട്ടെ സ്വദേശം വെടിയുന്നതുവരെ അവരെ രക്ഷിക്കേണ്ട യാതൊരു ബാധ്യതയും നിങ്ങള്‍ക്കില്ല. പക്ഷെ, മതകാര്യത്തില്‍ നിങ്ങ ളോട് സഹായമാവശ്യപ്പെട്ടാല്‍ അവരെ സഹാ യിക്കല്‍ നിങ്ങളുടെ ബാധ്യതയാണ്. എന്നാല്‍, നിങ്ങളുമായി കരാറില്‍ ഇരിക്കുന്നവര്‍ക്കെ തിരില്‍ അവരെ സഹായിക്കാന്‍ പാടില്ല. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിക്ക് നോക്കിക്കാണുന്നവനാകുന്നു.
സത്യനിഷേധികളും പരസ്‌പരം ബന്ധുക്ക ളത്രെ. ഇത് (ഈ പറഞ്ഞ നിര്‍ദേശം) നിങ്ങള്‍ പ്രവര്‍ത്തനത്തില്‍ വരുത്താത്ത പക്ഷം ഭൂമി യില്‍ വമ്പിച്ച കുഴപ്പവും നാശവും ഉണ്ടായി ത്തീരുന്നതാണ്.
സത്യവിശ്വാസം അവലംബിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ വഴി യില്‍ പോരാടുകയും ചെയ്‌തവരും (മുജാഹി ദുകള്‍) അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്‌തവരും (അന്‍സ്വാറു കള്‍) യഥാര്‍ത്ഥ വിശ്വാസികള്‍ തന്നെയാണ്. അവര്‍ക്ക് പാപമോചനവും മാന്യമായ ആഹാ രവുമുണ്ട്.
പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയുകയും ചെയ്‌തവര്‍ നിങ്ങ ളില്‍ പെട്ടവര്‍ തന്നെയാണ്. അല്ലാഹുവിന്റെ വിധിയില്‍, രക്തബന്ധമുള്ളവര്‍ (അനന്തരാവ കാശ സ്വത്തിന്) പരസ്‌പരം കൂടുതല്‍ ബന്ധ പ്പെട്ടവരാകുന്നു. അല്ലാഹു എല്ലാ കാര്യത്തെ സംബന്ധിച്ചും അഗാധജ്ഞാനമുള്ളവനാണ്, തീര്‍ച്ച.