(സത്യവിശ്വാസികളേ,) നിങ്ങള്‍ കരാര്‍ ചെയ്തിട്ടുള്ള ബഹുദൈവിവിശ്വാസികളോട് അല്ലാഹുവില്‍ നിന്നും അവന്റെ റസൂലില്‍ നിന്നുമുള്ള ഒരു വിമോചന പ്രഖ്യാപനമാണിത്.
അത്തൗബ التوبة At-Tawbah
സൂറത്ത് അത്തൗബ (At-Tawbah), ഖുർആൻ അധ്യായം 9 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 129 ആയത്തുകൾ വായിക്കുക. Read Surah At-Tawbah with Arabic text and മലയാളം translation.
അതുകൊണ്ട് (ബഹുദൈവവിശ്വാസികളേ,) നിങ്ങള്‍ നാലു മാസം ഈ നാട്ടില്‍ സഞ്ചരിച്ചു കൊള്ളുക. നിങ്ങള്‍ അല്ലാഹുവിനെ പരാജയ പ്പെടുത്താന്‍ കഴിയാത്തവരാണെന്നും അവന്‍ സത്യനിഷേധികളെ നിന്ദ്യരാക്കിക്കളയുമെ ന്നും നിശ്ചയം നിങ്ങള്‍ അറിഞ്ഞുകൊള്ളുക.
അല്ലാഹുവില്‍ നിന്നും അവന്റെ റസൂലില്‍ നിന്നും എല്ലാ ജനങ്ങള്‍ക്കുമായി ഈ വലിയ ഹജ്ജ് ദിവസം ഇതാ വിളംബരം ചെയ്തുകൊ ള്ളുന്നു -നിശ്ചയമായും ബഹുദൈവവിശ്വാ സികളില്‍ നിന്ന് അല്ലാഹുവും അവന്റെ റസൂ ലും ഒഴിഞ്ഞവരാണ്. എന്നാല്‍, (ബഹുദൈവ വിശ്വാസികളേ,) നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് നല്ലത്; പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ കഴിയു ന്നവരേയല്ലെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. വേദനാജനകമായ ശിക്ഷയുണ്ടെന്ന 'സന്തോ ഷവാര്‍ത്ത' സത്യനിഷേധികളെ അറിയിക്കുക.
നിങ്ങളോട് കരാര്‍ ചെയ്തിട്ട് പിന്നീട് യാ തൊരു വീഴ്ചയും ചെയ്യാതെയും നിങ്ങള്‍ക്കെതിരില്‍ ആരെയും സഹായിക്കാതെയും ഇരുന്ന ബഹുദൈവവിശ്വാസികള്‍ ഒഴികെ. അപ്പോള്‍ അവരുമായി ചെയ്ത കരാര്‍ അതിന്റെ അവധി വരെ പൂര്‍ത്തിയാക്കിക്കൊടുക്കുക. നിശ്ചയമായും സൂക്ഷ്മതയുള്ളവരെ അല്ലാഹു സ്‌നേഹിക്കുന്നു.
അങ്ങനെ ആ (നാലു) ആദരണീയ മാസങ്ങള്‍ കഴിഞ്ഞാല്‍ (സന്ധി ലംഘിച്ച) ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടിടത്തുവെച്ച് കൊന്നുകളയുകയും തടവുകാരായി പിടിക്കുകയും വളയുകയും അവര്‍ക്കു വേണ്ടി എല്ലാ കാവല്‍സ്ഥലത്തും പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ ഖേദിച്ചു മടങ്ങുക യും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിച്ചു പോരുകയും സകാത്ത് കൊടുക്കുകയും ചെയ്താല്‍ അവരെ പാട്ടിന് വിട്ടേക്കുക. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.
ആ ബഹുദൈവവിശ്വാസികളില്‍ ആരെങ്കിലും താങ്കളോട് അഭയം തേടിയാല്‍ അല്ലാഹു വിന്റെ വചനങ്ങള്‍ കേള്‍ക്കുവാന്‍ വേണ്ടി അവന് അഭയം നല്‍കുക. പിന്നെ തന്റെ അഭ യസ്ഥാനത്ത് അവനെ എത്തിച്ചുകൊടുക്കുക. അതെന്തുകൊണ്ടെന്നാല്‍, അവര്‍ അറിവില്ലാ ത്ത ജനങ്ങളാണ്.
പരിശുദ്ധ പള്ളിക്കടുത്തുവെച്ച് നിങ്ങളുമാ യി സന്ധിചെയ്തവരൊഴിച്ച് മറ്റു ബഹുദൈവ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ ഒരു സന്ധി നിലനില്‍ ക്കുന്നതെങ്ങനെയാണ്? അതുകൊണ്ട് അവര്‍ നിങ്ങളുമായി നീതിയില്‍ വര്‍ത്തിക്കുന്നിട ത്തോളം നിങ്ങള്‍ അവരുമായും നീതിയില്‍ വര്‍ത്തിക്കുക. നിശ്ചയമായും സൂക്ഷ്മത യുള്ളവരെ അല്ലാഹു സ്‌നേഹിക്കുന്നു.
എങ്ങനെയാണ് (അവര്‍ക്ക് സന്ധി നിലനില്‍ക്കുക?) അവര്‍ക്ക് നിങ്ങളുടെ മേല്‍ വിജയമു ണ്ടായാല്‍ നിങ്ങളുമായുള്ള രക്തബന്ധമോ കരാറുകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായകൊണ്ട് നിങ്ങളെ തൃപ്തിപ്പെടുത്തുകയും ഹൃദയങ്ങള്‍ അത് വിസമ്മതിക്കുകയും ചെയ്യുന്നു. അവരില്‍ മിക്കപേരും അതിക്രമികളാണ്.
അവര്‍ അല്ലാഹുവിന്റെ ആയത്തുകള്‍ വിറ്റു തുച്ഛമായ വില വാങ്ങി. അങ്ങനെ അവന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ തടഞ്ഞു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് വളരെ ദുഷിച്ചതുതന്നെ.
ഒരു സത്യവിശ്വാസിയെക്കുറിച്ചും രക്തബ ന്ധമോ കരാറോ അവര്‍ പരിഗണിക്കുകയില്ല, അവര്‍ തന്നെയാകുന്നു അതിക്രമകാരികള്‍.
ഇനി ഖേദിച്ചു മടങ്ങുകയും നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്താല്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാണ്. ഗ്രഹിക്കുന്ന ജനതക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നാം വിവരിച്ചു കൊടുക്കുന്നു.
കരാര്‍ ചെയ്ത ശേഷം അവര്‍ അത് ലംഘി ക്കുകുയം നിങ്ങളുടെ മതത്തെ ആക്ഷേപിക്കു കയും ചെയ്താല്‍ ആ സത്യനഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ക്ക് യാതൊരു ഉടമ്പടിയും നിലവില്‍ ഇല്ല തന്നെ. അവര്‍ വിരമിക്കാനും മതി.
തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും റസൂലിനെ നാടുകടത്തുവാന്‍ ഉദ്ദേശിക്കുകയും ചെയ്ത ജനതയോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? വാസ്തവത്തില്‍ അവരാണല്ലോ നിങ്ങളോട് ആദ്യമായി യുദ്ധം ആരംഭിച്ചത്. നിങ്ങള്‍ അവരെ ഭയപ്പെടുന്നുവോ? നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍, ഭയപ്പെടുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ അല്ലാഹുവാകുന്നു.
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. എന്നാല്‍, നിങ്ങളുടെ കൈയായി അല്ലാഹു അവരെ ശിക്ഷിക്കുന്നതും നിന്ദ്യരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങളെ സഹായിക്കുന്നതും സത്യവിശ്വാസികളായ ജനതയുടെ ഹൃദയങ്ങളിലുള്ള ദുഃഖം ദൂരീകരിച്ചു തരുന്നതുമാകുന്നു.
അവരുടെ ഹൃദയങ്ങളിലുള്ള അമര്‍ഷം അവ ന്‍ നീക്കം ചെയ്യുന്നതുമാണ്. താന്‍ ഉദ്ദേശിക്കു ന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരി ക്കും. അല്ലാഹു സര്‍വജ്ഞനും മഹാതന്ത്രജ്ഞ നുമാകുന്നു.
അതല്ല, നിഷ്‌കളങ്കമായി യുദ്ധം ചെയ്യുക യും അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയും വിട്ട് മറ്റാരെയും രഹസ്യബന്ധുക്കളാക്കി വെക്കാതിരിക്കുക യും ചെയ്തവരെ (ചില പരീക്ഷണങ്ങള്‍ മൂലം) അല്ലാഹു വ്യക്തമായി അറിയാതെ തങ്ങളെ വെറുതെയങ്ങ് വിട്ടേക്കുമെന്ന് നിങ്ങള്‍ ധരിച്ചുപോയിട്ടുണ്ടോ? നിങ്ങളുടെ പ്രവര്‍ത്ത നങ്ങളെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്ന ബഹുദൈവവിശ്വാസിക ള്‍ക്ക് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലി ക്കുവാന്‍ അവകാശമില്ല തന്നെ. അവുടെ പ്രവര്‍ത്തികളെല്ലാം നിഷ്ഫലമായിപ്പോയിരി ക്കുന്നു. നരകത്തില്‍ നിരന്തരവാസികളുമാണവര്‍.
അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ മാത്രമേ അല്ലാഹുവിന്റെ പള്ളികളെ പരിപാലിക്കുകയുള്ളൂ. അത്തരക്കാര്‍ സന്മാര്‍ഗം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാം.
ഹാജിമാര്‍ക്ക് വെളളം കൊടുക്കുകയും പരിശുദ്ധ പളളിയെ പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്യുന്നവനെ (അവന്റെ പ്രവര്‍ത്തനം) പോലെ നിങ്ങള്‍ ആക്കുകയാണോ? ആ രണ്ട് കക്ഷികളും അല്ലാഹുവിങ്കല്‍ സമന്മാരാവുകയില്ല. അധര്‍മകാരികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുക യില്ല.
സത്യവിശ്വാസം അവലംബിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ ധനവും ദേഹവും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ അതിമഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയികള്‍.
തന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹത്തെ യും സംതൃപ്തിയെയും സ്വര്‍ഗങ്ങളെയും കുറിച്ച് അവരുടെ രക്ഷിതാവ് അവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക് ആ സ്വര്‍ഗങ്ങളില്‍ ശാശ്വതമായ സൗഭാഗ്യമുണ്ട്.
അവയില്‍ അവര്‍ എപ്പോഴും സ്ഥിരവാസി കളാണ്. നിശ്ചയമായും അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലമുണ്ട്.
സത്യവിശ്വാസികളേ, സ്വന്തം മാതാപിതാ ക്കളും സഹോദരന്മാരും സത്യവിശ്വാസത്തിനെതിരില്‍ നിഷേധമാണ് തെരഞ്ഞെടുക്കുന്ന തെങ്കില്‍ അവരെ നിങ്ങള്‍ ബന്ധുക്കളാക്കി വെക്കരുത്; ആരെങ്കിലും ബന്ധുക്കളാക്കി വെച്ചാല്‍ അവര്‍ അക്രമികള്‍ തന്നെയാണ്.
പ്രഖ്യാപിക്കുക: നിങ്ങളുടെ മാതാപിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും നിങ്ങള്‍ സമ്പാദിച്ച സ്വത്തുക്കളും ചെലവായിപ്പോവുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും നിങ്ങള്‍ തൃപ്തിപ്പെടുന്ന ഭവനങ്ങളുമെല്ലാം അല്ലാഹുവിനെക്കാളും അവന്റെ റസൂലിനെ ക്കാളും അവന്റെ മാര്‍ഗത്തില്‍ പോരാടുന്നതിനേക്കാളും നിങ്ങള്‍ക്ക് അധികം പ്രിയങ്കരമാണെങ്കില്‍ അല്ലാഹു അവന്റെ കല്‍പന നടപ്പില്‍ വരുത്തുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക, അല്ലാഹു അതിക്രമികളായ ജനതയെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
ധാരാളം സമരരംഗങ്ങളില്‍ അല്ലാഹു നിങ്ങലെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ യുദ്ധ ദിവസം സ്വന്തം എണ്ണപ്പെരുപ്പം നിങ്ങളെ സംതൃപ്തരാക്കിയ സന്ദര്‍ഭം(ഓര്‍ക്കുക). എന്നിട്ട് സംഖ്യാധിക്യം ഒരു നിലക്കും നിങ്ങള്‍ ക്ക് ഉപകരിച്ചില്ല. ഭൂമി വിശാലമായിരുന്നിട്ടും അതിടുങ്ങിയതായി നിങ്ങള്‍ക്ക് തോന്നി പ്പോയി. പിന്നീട് നിങ്ങള്‍ പിന്തിരിഞ്ഞോടി.
പിന്നെ തന്റെ റസൂലിനും സത്യവിശ്വാസികള്‍ക്കും അല്ലാഹു സമാധാനം ഇറക്കിത്തന്നു. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ അവന്‍ ഇറക്കുകയും ചെയ്തു. സത്യനിഷേധികളുടെ പ്രതിഫലമത്രെ അത്.
പിന്നീട് അതിനുശേഷം അല്ലാഹു ഉദ്ദേശി ക്കുന്നവരുടെ പശ്ചാത്താപം അവന്‍ സ്വീകരി ക്കുന്നതാണ്. അല്ലാഹു വളരെ പൊറുക്കുന്ന വനും പരമകാരുണികനുമാണ്.
സത്യവിശ്വാസികളേ, ബഹുദൈവ വിശ്വാ സികള്‍ അശുദ്ധര്‍ തന്നെയാണ്. അതിനാല്‍, ഈ കൊല്ലത്തിനു ശേഷം അവര്‍ പരിശുദ്ധ പള്ളിയെ സമീപിക്കരുത്. നിങ്ങള്‍ ദാരിദ്ര്യം ഭയപ്പെടുന്നുവെങ്കില്‍ താനുദ്ദേശിക്കുന്ന പക്ഷം തന്റെ അനുഗ്രഹം മൂലം അല്ലാഹു സര്‍വജ്ഞനും മഹായുക്തിമാനും തന്നെയാകുന്നു.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ റസൂലും നിരോധിച്ചത് നിഷിദ്ധമാക്കാത്തവരും സത്യമതത്തിന് കീഴ്‌പ്പെട്ടു ജീവിക്കാത്തവരുമായ വേദക്കാരോട്, അവര്‍ ഇസ്‌ലാമിക ഭരണത്തിന് കീഴടങ്ങിക്കൊണ്ട് സംതൃപ്തിയോടെ കപ്പം (നികുതി) തരുന്നതുവരെ നിങ്ങള്‍ യുദ്ധം ചെയ്യുക.
ഉസൈര്‍ അല്ലാഹുവിന്റെ പുത്രനാണെന്ന് ജൂതന്മാരും മസീഹ് (ഈസാ നബി) അല്ലാഹുവിന്റെ പുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. തങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യനിഷേധികള്‍ ജല്‍പിച്ചിരുന്നതിനെ അനുകരി ച്ച് തങ്ങളുടെ നാവുകള്‍ കൊണ്ട് അവര്‍ പറയുന്ന വാക്കുകളാണത്. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങോട്ടാണവര്‍ (നേര്‍വഴി വിട്ട്) തിരിക്കപ്പെടുന്നത്?
അല്ലാഹുവിനെ വിട്ട് അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ പുത്രന്‍ മസീഹിനെയും നാഥന്മാരാക്കി വെച്ചിരിക്കുന്നു. ഒരേയൊരു ഇലാഹിന്ന് ആരാധന ചെയ്യുവാന്‍ മാത്രമാണവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതും വിട്ട് അവന്‍ എത്രയോ പരിശുദ്ധനാണ്.
അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായകൊണ്ട് ഊതിക്കെടുത്താമെന്നവര്‍ ഉദ്ദേശിക്കുന്നു. സത്യനിഷേധികള്‍ വെറുത്താ ലും തന്റെ പ്രകാശം പൂര്‍ണമാക്കാന്‍ തന്നെ അല്ലാഹു തീരുമാനിച്ചിരിക്കുന്നു.
സന്മാര്‍ഗവും സത്യമതവും കൊണ്ട് തന്റെ ദൂതനെ അയച്ചത് അവന്‍ തന്നെയാണ്. ബഹു ദൈവവിശ്വാസികള്‍ വെറുത്താലും ആ മതം മറ്റു മതങ്ങളെയെല്ലാം വിജയിക്കുവാന്‍ വേണ്ടിയാണ് (അവന്‍ അങ്ങനെ അയച്ചത്).
സത്യവിശ്വാസികളേ, നിശ്ചയമായും ജൂതപണ്ഡിതന്മാരിലും ക്രിസ്തീയ പുരോഹി തന്മാ രിലും നിന്ന് മിക്കപേരും ജനങ്ങളുടെ ധനം അന്യായമായി കൈവശപ്പെടുത്തുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവാക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനാജനകമായ ശിക്ഷയുണ്ടെന്ന 'സന്തോഷ'വാര്‍ത്ത അറിയിക്കുക.
അത് നരകത്തീയിലിട്ട് ചുട്ടുപഴുപ്പിക്കുകയും എന്നിട്ട് അവകൊണ്ട് അവരുടെ നെറ്റികള്‍ക്കും പാര്‍ശ്വങ്ങള്‍ക്കും മുതുകുകള്‍ക്കും ചൂടുവെക്കുകയും 'സ്വന്തം നന്മക്കുവേണ്ടി നിങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്നതാണിത്, അതുകൊണ്ട് നിങ്ങല്‍ സൂക്ഷിച്ചു വെച്ചിരുന്നതിന്റെ രുചി ഇപ്പോള്‍ ആസ്വദിച്ചുകൊള്ളുക' (എന്ന് അവരോട് പറയപ്പെടുകയും) ചെയ്യുന്ന ദിവസം (ആകുന്നു ആ ശിക്ഷ).
നിശ്ചയമായും അല്ലാഹുവിന്റെ പക്കല്‍ ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തില്‍ തന്റെ വിധിക്കനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അതില്‍ നലു മാസം ആദരണീയങ്ങളാണ്. അതാണ് അവക്രമായ മതം. അതുകൊണ്ട് ആ മാസങ്ങളില്‍ നിങ്ങള്‍ സ്വന്തത്തെത്തന്നെ ദ്രോഹിക്കരുത്. ബഹുദൈവവിശ്വാസികള്‍ ഒന്നാകെ നിങ്ങളോട് യുദ്ധം ചെയ്യുന്നതു പോലെ നിങ്ങളങ്ങോട്ടും ഒറ്റക്കെട്ടായി യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പം തന്നെയാണെന്നറിയുക.
ഒരു മാസത്തിന്റെ ആദരണീയത മറ്റൊരു മാസത്തിലേക്ക് മാറ്റിവെക്കല്‍ സത്യനിഷേധത്തില്‍ വര്‍ദധനവുണ്ടാക്കല്‍ തന്നെയത്രേ. ആ സത്യനിഷേധികള്‍ അതുമൂലം വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മസത്തെതന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു! തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയാക്കപ്പെട്ടിരിക്കുകയാണ്. സത്യനിഷേധികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുന്നതല്ല.
സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തായി പ്പോയി! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പുറപ്പെടുക എന്ന് നിങ്ങളോട് കല്‍പിക്കപ്പെട്ടാല്‍ നിങ്ങളിതാ ഭൂമിയിലേക്ക് അമര്‍ന്നു കളയുന്നു. നിങ്ങള്‍ പരലോക ജീവിതത്തിനു പകരം ഇഹലോകജീവതം കൊണ്ട് തൃപ്തിപ്പെട്ടുവോ? എന്നാല്‍, പരലോക ജീവിതത്തെ അപേക്ഷിച്ച് ഐഹിക ജീവിത സുഖം വളരെ തുച്ഛം തന്നെയാകുന്നു.
യുദ്ധത്തിനു പുറപ്പെടാത്ത പക്ഷം നിങ്ങള്‍ ക്കവന്‍ വേദനാജനകമായ ശിക്ഷ നല്‍കുന്നതും നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ കൊണ്ടുവരുന്നതുമാണ്. അവന് യാതൊരു ദോഷവും നിങ്ങള്‍ വരുത്തിവെക്കുകയില്ല. അല്ലാഹു സര്‍വശക്തനാകുന്നു.
നിങ്ങള്‍ നബിയെ സഹായിക്കുന്നില്ലെങ്കില്‍ (അല്ലാഹു സഹായിക്കും). സത്യനിഷേധികള്‍ അദ്ദേഹത്തെ മറ്റൊരാളുകൂടി പുറത്താക്കിയ സന്ദര്‍ഭം-അവരിരുവരും ആ ഗുഹയിലായിരുന്നപ്പോള്‍ - തന്റെ കൂട്ടുകാരനോട് 'താങ്കള്‍ ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടുകൂടെയുണ്ട്' എന്ന് പറഞ്ഞ സമയം നിശ്ചയമായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. നെ തന്റെ പക്കല്‍ നിന്നുള്ള സമാധാനം അല്ലാഹു അദ്ദേഹത്തിന് ഇറക്കിക്കൊടുത്തു; നിങ്ങള്‍ കണ്ടിട്ടില്ലാത്ത ചില സൈന്യങ്ങളെ ക്കൊണ്ട് ശക്തിപ്പെടുത്തി; സത്യനിഷേധികളുടെ വചനത്തെ ഏറ്റവും താഴ്ന്നതാക്കുകയും ചെയ്തു. അല്ലാഹുവിന്റെ വചനം തന്നെയാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. അല്ലാഹു പ്രതാപശാലിയും മഹാതന്ത്രജ്ഞനുമാകുന്നു.
നിങ്ങള്‍ ഭാരമില്ലാത്തവരായാലും ഭാരമുള്ളവരായാലും യുദ്ധത്തിനു പുറപ്പെടുകയും ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം നടത്തുകയും ചെയ്യുക. അറിവുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് നല്ലത്.
അത് ക്ഷിപ്രസാധ്യമായ കാര്യലാഭമോ സുഗമമായ യാത്രയോ ആയിരുന്നുവെങ്കില്‍ അവര്‍ താങ്കളെ അനുഗമിക്കുകമായിരുന്നു. പക്ഷെ, ഇതിന്റെ മാര്‍ഗം അവര്‍ക്ക് വിദൂരമായിത്തീര്‍ന്നു. കഴിവുണ്ടായിരുന്നുവെങ്കില്‍ ഞങ്ങളും നിങ്ങളോടുകൂടെ പുറപ്പെടുമായിരുന്നുവെന്ന് അവര്‍ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തു പറയും. സ്വന്തത്തിനു തന്നെ അവര്‍ നാശമുണ്ടാക്കുകയാണ്. അവര്‍ കളവ് പറയുന്നവര്‍ തന്നെയാണെന്ന് അല്ലാഹു അറിയുന്നുണ്ട്.
അല്ലാഹു താങ്കള്‍ക്ക് മാപ്പുചെയ്തു തന്നിരിക്കുന്നു - താങ്കള്‍ എന്തിനാണവര്‍ക്ക് സമ്മതം കൊടുത്തത്? സത്യം പറഞ്ഞവര്‍ ആരെല്ലാമെന്ന് വ്യക്തമാവുകയും കളവ് പറഞ്ഞവരെ ശരിക്ക് മനസ്സിലാക്കുകയും ചെയ്യുന്നതുവരെ (താങ്കള്‍ എന്തുകൊണ്ട് കാത്തില്ല?)
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ തങ്ങളുടെ ദേഹ-ധനം കൊണ്ട് യുദ്ധം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ താങ്കളോട് അനുവാദം ചോദിക്കുന്നതല്ല. സൂക്ഷ്മതയുള്ളവരെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ - ഹൃദയങ്ങളില്‍ സംശയം കുടുങ്ങുകയും അങ്ങനെ തങ്ങളുടെ സംശയത്തില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ - മാത്രമാണ് യുദ്ധത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ താങ്കളോടനുമതി ചോദിക്കുക.
യുദ്ധത്തിനു പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നു എങ്കില്‍ അതിനുവേണ്ടി ചില ഉപകരണങ്ങള്‍ അവര്‍ തയ്യാറാക്കുമായിരുന്നു. പക്ഷെ, യുദ്ധത്തിനായുള്ള അവരുടെ പുറപ്പാട് അല്ലാഹു ഉദ്ദേശിച്ചില്ല. തന്നിമിത്തം അവരെ അവന്‍ തടഞ്ഞു. (യുദ്ധത്തിനു പോകാന്‍ കഴിയാതെ) ഇരിക്കുന്നവരൊന്നിച്ച് നിങ്ങളും ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തു.
അവര്‍ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ നാശമല്ലാതെ മറ്റൊന്നും നേടിത്തരുമായിരുന്നില്ല; കുഴപ്പമാഗ്രഹിച്ചു കൊണ്ട് അവര്‍ നിങ്ങള്‍ക്കിടയില്‍ ഓടിനടക്കുകയും ചെയ്യുമായിരുന്നു. അഴരെ ചെവിക്കൊള്ളുന്ന ചിലയാളുകള്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടാകുമല്ലോ. അത്തരം അക്രമികളെക്കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്.
നിശ്ചയമായും അവര്‍ ഇതിനുമുമ്പും കുഴപ്പമുണ്ടാക്കുവാന്‍ ആഗ്രഹിക്കുകയും താങ്കള്‍ക്കെതിരായി പല കുതന്ത്രങ്ങളും തിരിച്ചും മറിച്ചും നോക്കുകയും ചെയ്തിട്ടുണ്ട്. കപടവിശ്വാസികള്‍ വെറുക്കുന്നവരായിരിക്കെ തന്നെ സത്യം വന്നെത്തുകയും അല്ലാഹുവിന്റെ കാര്യം വിജയിക്കുകയും ചെയ്യുന്നതുവരെ (തങ്ങളുടെ ദുഷ്പ്രവര്‍ത്തനം അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു).
എനിക്ക് അനുവാദം തരണേ, എന്നെ കുഴപ്പത്തില്‍ പെടുത്തരുതേ എന്നു താങ്കളോട്പറയുന്ന ചിലരും അവരില്‍ (കപടവിശ്വാസികളില്‍) ഉണ്ട്. അറിയുക, അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. നരകം സത്യനിഷേധികലെ വലയം ചെയ്തതു തന്നെയാണ്, തീര്‍ച്ച.
താങ്കള്‍ക്ക് വല്ല നന്മയും ലഭിച്ചാല്‍ അതവരെ ദുഃഖിതരാക്കും; വല്ല വിപത്തും പറ്റിയാലോ, ഞങ്ങള്‍ സ്വന്തം കാര്യം മുമ്പു തന്നെ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞു സന്തുഷ്ടരായിക്കൊണ്ട് അവര്‍ പിന്തിരിഞ്ഞു പോകുകയും ചെയ്യും.
പ്രഖ്യാപിക്കുക: അല്ലാഹു നിശ്ചയിച്ചതല്ലാതെ മറ്റൊരാപത്തും ഞങ്ങളെ ബാധിക്കുകയില്ല. അവര്‍ ഞങ്ങളുടെ രക്ഷാധികാരിയാണ്. സത്യവിശ്വാസികള്‍ അല്ലാഹുവിങ്കല്‍ തന്നെ ഭരമേല്‍പിച്ചുകൊള്ളട്ടെ.
ചോദിക്കുക: ഏറ്റവും നല്ല രണ്ടു കാര്യങ്ങളില്‍ ഒന്നല്ലാതെ മറ്റെന്താണ് നിങ്ങള്‍ ഞങ്ങളില്‍ പ്രതീക്ഷിക്കാനുള്ളത്? ഞങ്ങളാകട്ടെ, അല്ലാഹുവിങ്കല്‍ നിന്ന് നേരിട്ടോ ഞങ്ങളുടെ കൈയായോ അവന്‍ ശിക്ഷ നല്‍കുന്നതിനെയാണ് ഞങ്ങളുടെ കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട്‌നിങ്ങള്‍ കാത്തിരിക്കുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.
പറയുക: നിങ്ങള്‍ സ്വമേധയായോ നിര്‍ബന്ധിതരായോ ധനം ചെലവു ചെയ്യുക. എങ്ങനെയായാലും നിങ്ങളില്‍ നിന്നതു സ്വീകരിക്കപ്പെടുകയില്ല. നിങ്ങള്‍ അതിക്രമികളായ ഒരു ജനത തന്നെയാകുന്നു.
അവര്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിച്ചു. അഴര്‍ മടിയന്മാരായിക്കൊണ്ടല്ലാതെ നിസ്‌കാരത്തിന് ചെല്ലുകയോ വെറുക്കുന്നവരായിട്ടല്ലാതെ ചെലവഴിക്കുകയോ ഇല്ല എന്നതു മാത്രമാണ് അവരുടെ ദാനം സ്വീകരിക്കുന്നതിന് പ്രതിബന്ധമുണ്ടാക്കിയത്.
അതിനാല്‍ അവരുടെ ധനവും സ്ന്താനങ്ങളും താങ്കളെ കൗതുകപ്പെടുത്താതിരിക്കട്ടെ. അവ കൊണ്ട് ഐഹിക ജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നും സത്യനിഷേധികളായിരിക്കെ അവരുടെ ജീവന്‍ വിട്ടുപോകണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
തങ്ങള്‍ നിങ്ങളില്‍ പെട്ടവര്‍ തന്നെയാണെന്ന് അവര്‍ നിങ്ങളോട് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തു പറയും. വാസ്തവത്തില്‍ അവര്‍ നിങ്ങളില്‍ പെട്ടവരല്ല; പക്ഷെ, ഭയപ്പെട്ടു വിറക്കുന്ന ഒരു ജനതയാണ്.
ഒരഭയസ്ഥാനമോ വല്ല ഗുഹകളോ മാളമോ കണ്ടിരുന്നുവെങ്കില്‍ അവര്‍ വളരെ വേഗത്തില്‍ അങ്ങോട്ട് ഓടിപ്പോകുമായിരുന്നു.
സകാത്തിന്റെ ധനം വിതരണം ചെയ്യുന്നതി ല്‍ താങ്കളെ ആക്ഷേപിക്കുന്നവര്‍ അവരുടെ (മുനാഫിഖുകളുടെ) കൂട്ടത്തിലുണ്ട്, തങ്ങള്‍ക്ക് അതില്‍ നിന്ന് നല്‍കിയാല്‍ അവര്‍ തൃപ്തിപ്പെടും. അതില്‍ നിന്ന് വല്ലതും നല്‍കിയിട്ടില്ലെങ്കിലോ, അവരതാ കോപിക്കുന്നു!
അല്ലാഹുവും അവന്റെ റസൂലും നല്‍കിയ തില്‍ അവര്‍ തൃപ്തിപ്പെടുകയും 'അല്ലാഹു ഞങ്ങള്‍ക്ക് മതി, തന്റെ അനുഗ്രഹത്തില്‍ നിന്ന് അവനും പിന്നീട് റസൂലും ഞങ്ങള്‍ക്ക് തരും, അല്ലാഹുവിങ്കലേക്ക് മാത്രേ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍' എന്നവര്‍ പറയുകയും ചെയ്തിരുന്നുവെങ്കില്‍ (അതായിരുന്നു നല്ലത്).
സകാത്തിന്റെ ധനം പരമദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും സകാത്ത് സംബന്ധിച്ച പ്രവൃത്തിക്കാര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും അടിമത്തവിമോചനത്തിലും കടത്തില്‍ അകപ്പെട്ടവര്‍ക്കും ധര്‍മയുദ്ധത്തിനു സന്നദ്ധരായി നില്‍ക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും മാത്രേ അവകാശപ്പെട്ടതാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ട വ്യവസ്ഥയാണിത്. അല്ലാഹു സര്‍വജ്ഞനും മഹാതന്ത്രജ്ഞനുമാകുന്നു.
അവരില്‍ (കപടവിശ്വാസികളില്‍) മറ്റൊരു വിഭാഗമുണ്ട്: അവര്‍ നബിക്ക് മനോവേദനയുണ്ടാക്കുകയും 'പറയുന്നതൊക്കെ കേള്‍ക്കുന്ന ആളാണദ്ദേഹം'എന്ന് ജല്‍പിക്കുകയും ചെയ്യുന്നു. താങ്കള്‍ പ്രസ്താവിക്കുക: അദ്ദേഹം നിങ്ങള്‍ക്കുവേണ്ടി നല്ലത് കേള്‍ക്കുന്ന ആളാണ്. (നിങ്ങള്‍ ഊഹിച്ചതു പോലെ എല്ലാം കേള്‍ക്കുന്ന ആളല്ല.) അദ്ദേഹം അല്ലാഹുവിലും സത്യവിശ്വാസികളെയും വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവര്‍ക്ക് അദ്ദേഹം വലിയൊരു അനുഗ്രഹമാണ്. അല്ലാഹുവിന്റെ റസൂലിന് മനഃപ്രയാസമുണ്ടാക്കുന്നവര്‍ക്ക് വേദനാ ജനകമായ ശിക്ഷയുണ്ട്.
നിങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി അല്ലാഹുവിനെക്കൊണ്ട് അവര്‍ സത്യം ചെയ്യുന്നു. സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും തൃപ്തിപ്പെടുത്തുവാനാണ് അവര്‍ക്കേറ്റവും ബാധ്യതയുള്ളത്.
അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ലവനും എതിര്‍ത്തു നില്‍ക്കുന്നുവെങ്കില്‍ നിശ്ചയമായും തനിക്കുള്ളതാണ് നരകമെന്നും താനതില്‍ സ്ഥിരവാസി ആയിരിക്കുമെന്നും അവര്‍ അറിഞ്ഞിട്ടില്ലേ? അതൊരു ഭീമമായ അപമാണമാണ്.
തങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ സംബന്ധിച്ച് സത്യവിശ്വാസികള്‍ക്ക് വിവരം കൊടുക്കുന്ന ഒരധ്യായം അവര്‍ക്കിറക്കപ്പെടുന്നതിനെ കപടവിശ്വാസികള്‍ ഭയപ്പെടുന്നു. പറയുക: നിങ്ങള്‍ പരിഹസിച്ചുകൊള്ളുക. നിങ്ങള്‍ ഭയപ്പെടുന്നതിനെ അല്ലാഹു പുറത്തു കൊണ്ടുവരുന്നവനാണ്.
താങ്കള്‍ ചോദിച്ചാല്‍ 'ഞങ്ങള്‍ തമാശ പറയുകയും വിനോദിക്കുകയും മാത്രമായിരുന്നു' എന്നവര്‍ പറയും. അല്ലാഹുവിനെയും അവന്റെ സന്ദേശങ്ങളെയും റസൂലിനെയും കൊണ്ടാ ണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത് എന്ന് താങ്കള്‍ ചോദിക്കുക.
നിങ്ങള്‍ ഒഴിവുകഴിവുകളൊന്നും പറയണ്ട. വിശ്വസിച്ചതായി പ്രഖ്യാപിച്ച ശേഷം നിങ്ങള്‍ സത്യം നിഷേധിച്ചിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പു ചെയ്തുകൊടുത്താല്‍ മറ്റൊരു വിഭാഗത്തെ നാം ശിക്ഷിക്കും. കാരണം, അവര്‍ കുറ്റക്കാരാകുന്നു.
കപടവിശ്വാസികളും കപടവിശ്വാസിനികളും പരസ്പരം തുല്യതയുള്ളവരാകുന്നു. അഴര്‍ നിഷിദ്ധകാര്യങ്ങള്‍ ഉപദേശിക്കുകയും നല്ലതിനെ തടയുകയും പിശുക്ക് കാട്ടുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിനെ വിസ്മരിച്ചു കളഞ്ഞപ്പോള്‍ അവരെ അവന്‍ അവഗണിച്ചു. നിശ്ചയമായും പകടവിശ്വാസികള്‍ താന്തോന്നികളാണ്.
കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികല്‍ക്കും സത്യനിഷേധികള്‍ക്കും നരകാഗ്നി അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ ശാശ്വതന്മാരാണ്. അവര്‍ക്ക് അതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായി നില്‍ക്കുന്ന ശിക്ഷയുണ്ട്.
(കപടവിശ്വാസികളേ,) നിങ്ങള്‍ക്ക് മുമ്പുള്ളവരെപ്പോലെ (തന്നെയാണ് നിങ്ങളും). അവര്‍ നിങ്ങളേക്കാള്‍ ശക്തിയുള്ളവരും നിങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമ്പത്തും സന്താനങ്ങളുമുള്ളവരുമായിരുന്നു. എന്നിട്ട്, തങ്ങളുടെ ഓഹരി കൊണ്ട് അവര്‍ സുഖമനുഭവിച്ചു. നിങ്ങളുടെ മുമ്പുള്ളവര്‍ തങ്ങളുടെ ഓഹരി കൊണ്ട് സുഖമനുഭവിച്ചതുപോലെ സ്വന്തം ഓഹരി കൊണ്ട് നിങ്ങളും സുഖമനുഭവിച്ചു. അവര്‍ വിനോദങ്ങളില്‍ പ്രവേശിച്ചതുപോലെ നിങ്ങളും പ്രവേശിച്ചു. അഴരുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിപ്പോയി. അവര്‍ നഷ്ടപ്പെട്ടവര്‍ തന്നെയാകുന്നു.
അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയ നൂഹ് നബിയുടെ ജനത, ആദ്, സമൂദ്, ഇബ്രാഹീം നബിയുടെ ജനത, മദ്‌യന്‍കാര്‍, കീഴ്‌മേലായി മറിക്കപ്പെട്ട (ലൂഥ് നബിയുടെ) നാട്ടുകാര്‍ എന്നിവരുടെ ചരിത്രം അവര്‍ക്കുന്ന വന്നുകിട്ടിയിട്ടില്ലേ? തങ്ങളുടെ ദൂതന്മാര്‍ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കല്‍ ചെന്നു. അല്ലാഹു അവരെ ദ്രോഹിച്ചിരുന്നില്ല. പക്ഷെ, അവര്‍ സ്വന്തത്തെ തന്നെ ദ്രോഹിക്കുകയാണ് ചെയ്തിരുന്നത്.
സത്യവിശ്വാസികളും സത്യവിശ്വാസിനികളുമാകട്ടെ പരസ്പരം ബന്ധുക്കളാണ്. അവര്‍ നല്ലത് ഉപദേശിക്കുകയും ചീത്ത വിരോധിക്കുകയും നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അല്ലാഹു കരുണ ചെയ്യുന്നതാണ്. അല്ലാഹു പ്രതാപവാനും മഹാ തന്ത്രജ്ഞനുമാണ്, തീര്‍ച്ച.
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും അല്ലാഹു സ്വര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവയുടെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുക്കിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളാണ്. എന്നെന്നും നിലനില്‍ക്കുന്ന സ്വര്‍ഗങ്ങളില്‍ ഉല്‍കൃഷ്ടമായ ഭവനങ്ങളെയും (അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു). അല്ലാഹുവില്‍ നിന്നുള്ള തൃപ്തി ഏറ്റവും മഹത്തായതാണ്. അതുതന്നെയാണ് വമ്പിച്ച വിജയം!
പ്രവാചകരേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുകയും പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ വാസസ്ഥലം നരകമാണ്. ആ പരിണാമസ്ഥാനം എത്ര ദുഷിച്ചത്!
തങ്ങള്‍ അതൊന്നും പറഞ്ഞിട്ടില്ലെന്ന് അല്ലാഹുവിനെക്കൊണ്ട് അവര്‍ സത്യം ചെയ്യുന്നു. നിശ്ചയമായും അവര്‍ സത്യനിഷേധത്തിന്റെ വാക്കു പറയുകയും അനുസരണം കാണിച്ച ശേഷം സത്യനിഷേധം കൈക്കൊള്ളുകയും നിറവേറ്റാന്‍ കഴിയാത്തത്‌നടത്തുവാന്‍ ആലോചിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവും അവന്റെ റസൂലും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കി എന്നതല്ലാതെ വരുടെ വിരോധത്തിനു മറ്റൊരു കാരണവുമില്ല തന്നെ. ഇനി, ഖേദിച്ചു മടങ്ങുകയാണെങ്കില്‍ അതവര്‍ക്ക് നല്ലതാണ്; പിന്തിരിഞ്ഞു പോകയാണെങ്കിലോ, അല്ലാഹു അവര്‍ക്ക് ഇഹത്തിലും വേദനാജനകമായ ശിക്ഷ നല്‍കും. ഭൂമിയില്‍ അവര്‍ക്ക് യാതൊരു രക്ഷകനും സഹായിയും ഇല്ല.
അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് വല്ലതും നല്‍കിയാല്‍ ഞങ്ങല്‍ തീര്‍ച്ചയായും ധര്‍മം ചെയ്യുമെന്നും സദ്‌വൃത്തരുടെ കൂട്ടത്തിലായി ജീവിച്ചു കൊള്ളാമെന്നും അല്ലാഹുവിനോട് കരാര്‍ ചെയ്തവരും അവരില്‍ (കപട വിശ്വാസികളില്‍) തന്നെയുണ്ട്.
അങ്ങനെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് നല്‍കിയപ്പോള്‍ അവരതുകൊണ്ട് പിശുക്ക് കാട്ടുകയും അഗണ്യമാക്കിയവരായി പിന്തിരിയുകയും ചെയ്തു.
അപ്പോള്‍ തന്നെ കണ്ടുമുട്ടുന്ന ദിവസം വരെയും അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു കാപട്യം കുടിയിരുത്തി; അവര്‍ അല്ലാഹുവുമായി ചെയ്ത കരാര്‍ ലംഘിക്കുകയും കളവ് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തതുകൊണ്ടുതന്നെ.
അവരുടെ രഹസ്യവും ഗൂഢാലോചനനയും അല്ലാഹു അറിയുക തന്നെ ചെയ്യുമെന്നും എല്ലാ മറ്ഞ കാര്യങ്ങളും അവര്‍ നല്ലവണ്ണം അറിയുന്നവനാണെന്നും അവര്‍ ഗ്രഹിച്ചിട്ടില്ലേ?
സ്വമനസ്സാലെ ദാനം ചെയ്യുന്ന സത്യവിശ്വാസികളെയും അധ്വാനിച്ചു കിട്ടിയ കുറഞ്ഞ വസ്തു ദാനം ചെയ്യുന്നവരെയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരാരോ, അവര്‍ക്ക് തങ്ങളുടെ പരിഹാസത്തിനുള്ള പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ട്.
താങ്കള്‍ അവര്‍ക്ക് പൊറുക്കലിനെ തേടുക; അല്ലെങ്കില്‍ പൊറുക്കലിനെ തേടാതിരിക്കുക. (രണ്ടും സമമാണ്.) താങ്കള്‍ അവര്‍ക്ക് എഴുപത് പ്രാവശ്യം പൊറുക്കലിനെ തേടിയാലും അല്ലാഹു പൊറുക്കുകയില്ല. അതെന്തുകൊണ്ടെന്നാല്‍ അവര്‍ അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു. താന്തോന്നികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നതല്ല.
പിന്‍മാറ്റപ്പെട്ടവര്‍ അല്ലാഹുവിന്റെ റസൂല്‍ പോയതിനുശേഷം (സ്വവസതികളില്‍) ഇരുന്നുകൊണ്ട് സന്തോഷിക്കുകയും തങ്ങളുടെ ധന-ദേഹങ്ങള്‍ക്കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ വെറുപ്പ് കാട്ടുകയും 'ഈ ചൂടുകാലത്ത് നിങ്ങള്‍ യുദ്ധത്തിനു പുറപ്പെടരുതെ'ന്ന് (മറ്റുള്ളവരോട്) ഉപദേശിക്കുകയും ചെയ്തു. പറയുക: നരകാഗ്നി അതികഠിനമായ ചൂടുള്ളതാണ്. അതവര്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ (യുദ്ധത്തിനു പുറപ്പെടുമായിരുന്നു).
അവര്‍ അല്‍പം ചിരിക്കുകയും തങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി അധികം കരയുകയും ചെയ്യുന്നതാണ്.
ഇനി അവരില്‍ ഒരു വിഭാഗത്തിന്റെ അടുത്തേക്ക് അല്ലാഹു താങ്കളെ മടക്കി എത്തിക്കുകയും എന്നിട്ട് (മറ്റൊരിക്കല്‍ ഒരു യുദ്ധത്തിന്) പുറപ്പെടുവാന്‍ അവര്‍ അനുവാദം ചോദിക്കുകയും ചെയ്താല്‍ താങ്കള്‍ പറയണം: 'നിങ്ങള്‍ എന്റെ കൂടെ ഒരിക്കലും പുറപ്പെടരുത്. എന്നോടൊപ്പം ഒരു ശത്രുവിനോടും നിങ്ങള്‍ യുദ്ധം ചെയ്യരുത്. ആദ്യ പ്രാവശ്യം ഒഴിവായി ഇരിക്കാനാണല്ലോ നിങ്ങള്‍ ഇഷ്ടപ്പെട്ടത്. അതുകൊണ്ട് പിന്തിനില്‍ക്കുന്നവരോടൊപ്പം ഇരുന്നുകൊള്ളുക!
അവരില്‍ ആര് മരണപ്പെട്ടാലും അവനു വേണ്ടി താങ്കല്‍ നിസ്‌കരിക്കുകയോ അവന്റെ ഖബ്‌റിങ്കല്‍ നില്‍ക്കുകയോ അരുത്. അവര്‍ അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുകയും താന്തോന്നികളായി മരണമടയുകയും ചെയ്തിരിക്കുന്നു, തീര്‍ച്ച.
അവരുടെ സ്വത്തുക്കളും സന്താനങ്ങളും താങ്കളില്‍ മതിപ്പുളവാക്കരുത്. അവ കൊണ്ട് ഇഹത്തില്‍ വെച്ചു തന്നെ അവരെ ശിക്ഷിക്കണമെന്നും സത്യനിഷേധികളായിരിക്കെ അവരുടെ ജീവന്‍ വിട്ടുപോകണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയം അവന്റെ റസൂലിനോടൊന്നിച്ച് പടവെട്ടുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് ഒരധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ നിന്നുള്ള ധനികന്മാര്‍ (യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍) താങ്കളോട് സമ്മതം ചോദിക്കുകയും 'ഞങ്ങളെ വിട്ടു തരണേ, ഞങ്ങള്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നുകൊള്ളാം'എന്ന് പറയുകയും ചെയ്യും.
സ്ത്രീകളോടൊന്നിച്ച് ഇരിക്കുന്നതുകൊണ്ട് അവര്‍ തൃപ്തിപ്പെടുകയും അവരുടെ ഹൃദയങ്ങളില്‍ സീലടിക്കപ്പെടുകയും ചെയ്തു. അതിനാല്‍ അവര്‍ മനസ്സിലാക്കുന്നില്ല.
എന്നാല്‍, അല്ലാഹുവിന്റെ റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ ധനവും ദേഹവും കൊണ്ട് യുദ്ധം ചെയ്തു. പലതരം നന്മകളും അവര്‍ക്കുണ്ട്. അവര്‍ തന്നെയാണ് വിജയികളും.
താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് ഒരുക്കി വെച്ചിട്ടുണ്ട്. അവരതില്‍ ശാശ്വതനിവാസികളാണ്. അതാണ് മഹത്തായ വിജയം.
ഗ്രാമീണരില്‍ നിന്ന് ചില ഒഴിവുകഴിവുകള്‍ പറയുന്നവര്‍ സമ്മതം ലഭിക്കേണ്ടതിനായി നബിയുടെ അടുക്കല്‍ വന്നു. അല്ലാഹുവിനോടും അവന്റെ റസൂലിനോടും കളവു പറഞ്ഞവര്‍ ഇരിക്കുകയും ചെയ്തു. അവരില്‍ നിന്നുള്ള സത്യനിഷേധികളെ വേദനാജനകമായ ശിക്ഷ ബാധിക്കുന്നതാണ്.
ബലഹീനര്‍, രോഗികള്‍, ചെലവ് ചെയ്യാന്‍ വകയില്ലാത്തവര്‍ എന്നിവര്‍ക്ക്, അവര്‍ അല്ലാഹുവിനോടും റസൂലിനോടും കൂറുള്ളവരായാല്‍ യാതൊകരു കുറ്റവുമില്ല. സുകൃതികളുടെ പേരില്‍ (കുറ്റമാരോപിക്കന്‍) ഒരു മാര്‍ഗവുമില്ല. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണ്.
തങ്ങളെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുവാനായി താങ്കളുടെ അടുക്കല്‍ വന്ന സമയം 'നിങ്ങളെ കയറ്റിക്കൊണ്ടുപോകുവാന്‍ തക്ക വാഹനം എന്റെ പക്കലില്ല' എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ആവശ്യമായ ചെലവുകള്‍ക്ക് വകയില്ലാത്തതിലുള്ള വ്യസനം നിമിത്തം കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട് മടങ്ങിപ്പോയവര്‍ക്കും കുറ്റമില്ല.
ധനികരായിരിക്കെ താങ്കളോട് (യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍) സമ്മതം ചോദിക്കുന്നവരെ സംബന്ധിച്ചു മാത്രമേ (കുറ്റപ്പെടുത്താന്‍) മാര്‍ഗമുള്ളൂ. സ്ത്രീകളോടൊപ്പം ആയിരിക്കുവാനാണ് അവര്‍ തൃപ്തിപ്പെട്ടത്. അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക് സീലടിച്ചിരിക്കുന്നു. അതുകൊണ്ട് അവര്‍ ഗ്രഹിക്കുന്നില്ല.
നിങ്ങള്‍ (യുദ്ധത്തില്‍ നിന്ന്) മടങ്ങിച്ചെന്നാല്‍ അവര്‍ പല ഒഴിവുകഴിവുകളും പറയും. താങ്കള്‍ (അപ്പോള്‍ അവരെ) ഉണര്‍ത്തുക: 'നിങ്ങള്‍ ഒഴഴിവുകഴിവുകളൊന്നും ബോധിപ്പിക്കേണ്ട, നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയില്ല. നിങ്ങളുടെ ഏതാനും വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അല്ലാഹുവും അവന്റെ റസൂലും നിങ്ങളുടെ ഭാവിപ്രവൃത്തികള്‍ കാണും. അനന്തരം ദൃശ്യാദൃശ്യങ്ങളറിയുന്ന അല്ലാഹുവിന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. അപ്പോള്‍ (ഇവിടെ വെച്ച്) നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളോട് വിവരം പറയും.
അവരുടെ അടുക്കല്‍ തിരിച്ചു ചെന്നാല്‍ നിങ്ങള്‍ പിന്മാറേണ്ടതിനു അല്ലാഹുവിനെക്കൊണ്ട് അവര്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ട് പിന്മാറിക്കൊള്ളുക. നിശ്ചയം അവര്‍ അശുദ്ധമാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ പ്രതിഫലമായി അവരുടെ സങ്കേതം നരകമാകുന്നു.
അവരെപ്പറ്റി തൃപ്തിപ്പെടേണ്ടതിന് നിങ്ങളോടവര്‍ സത്യം ചെയ്യും. എന്നാല്‍, നിങ്ങള്‍ അവരെക്കുറിച്ച് സംതൃപ്തരായാലും അല്ലാഹു ഒരിക്കലും ആ താന്തോന്നികളായ ജനതയെ തൃപ്തിപ്പെടുകയില്ല.
ഗ്രാമീണര്‍ സത്യനിഷേധത്തിലും കാപട്യത്തിലും കടുപ്പമേറിയവരും അല്ലാഹു തന്റെ റസൂലിന് അവതരിപ്പിച്ചുകൊടുത്തതിന്റെ നിയമ പരിധികള്‍ അറിയാതിരിക്കാന്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു. അല്ലാഹു സര്‍വജ്ഞനും മഹാതന്ത്രജ്ഞനുമാണ്.
ല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവുചെയ്യുന്നത് ഒരു നഷ്ടമായി കണക്കാക്കുകയും നിങ്ങള്‍ക്ക് വല്ല ആപത്തുകളും വന്നുഭവിക്കുന്നത് പ്രതീക്ഷിക്കുകയും ചെയ്യുന്ന ചിലര്‍ ഗ്രാമീണരിലുണ്ട്. വാസ്തവത്തില്‍ ആപത്ത് വന്നുവീഴുന്നത് അവരുടെ മേല്‍ തന്നെയാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
്രാമീണരില്‍ തന്നെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും (ദീനിനു വേണ്ടി) ചെലവു ചെയ്യുന്നത് അല്ലാഹുവിങ്കല്‍ പുണ്യകര്മമാകുവാനും റസൂലിന്റെ പ്രാര്‍ത്ഥന സിദ്ധിക്കുവാനുമുള്ള ഒരു മാര്‍ഗമായി കണക്കാക്കുകയും ചെയ്യുന്നവരുമുണ്ട്. അറിയുക: അത് അവര്‍ക്കൊരു പുണ്യകര്‍മം തന്നെയാണ്. അല്ലാഹു തന്റെ അനുഗ്രഹ(ത്തിന്റെ സ്വര്‍ഗ)ത്തില്‍ അവരെ പ്രവേശിപ്പിക്കും, തീര്‍ച്ച. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനും തന്നെയാകുന്നു.
മുഹാജിറുകളിലും അന്‍സ്വാറുകളിലും നിന്ന് ഏറ്റവുമാദ്യമായി മുന്നോട്ടുവരുന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്‍പറ്റിയവരുമായവരെ സംബന്ധിച്ച് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിനെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗങ്ങളില്‍ കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് ഒരുക്കിവെച്ചിട്ടുമുണ്ട്. അവരതില്‍ എന്നെന്നും നിവസിക്കുന്നവരാണ്. അതാണ് മഹത്തായ വിജയം!
നിങ്ങളുടെ പരിസരങ്ങളിലുള്ള ഗ്രാമീണരിലും മദീനാ നിവാസികളിലും ചില കപടവിശ്വാസികളുണ്ട്. അവര്‍ കാപട്യത്തില്‍ പരിശീലനം നേടിയവരാണ്.അവരെ താങ്കള്‍ക്ക് മനസ്സിലാവുകയില്ല; നമുക്കറിയാം. നാമവരെ രണ്ടു പ്രാവശ്യം നിക്ഷിക്കും. പിന്നെ കഠിന ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതാണ്.
തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ മറ്റു പലരുമുണ്ട്. അവര്‍ സല്‍ക്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. (അത് രണ്ടും അവര്‍ ചെയ്തിട്ടുണ്ട്.) അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
ദാനധര്‍മങ്ങള്‍ വഴി ശുദ്ധീകരിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണ്ടതിനു അവരുടെ ധനത്തില്‍ നിന്ന് ദാനധര്‍മങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നിശ്ചയമായും താങ്കളുടെ പ്രാര്‍ത്ഥന അവര്‍ക്ക് മനസ്സമാധാനമാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
നിശ്ചയമായും അല്ലാഹു തന്നെയാണ് തന്റെ അടിമകളില്‍ നിന്ന് തൗബ സ്വീകരിക്കുന്നതെന്നും ദാനധര്‍മങ്ങള്‍ വാങ്ങുന്നതെന്നും അവന്‍ തന്നെയാണ് ഏറ്റവും പൊറുത്തുകൊടുക്കുന്നവനും പരമകാരുണികനുമെന്നും അവര്‍ ഗ്രഹിച്ചില്ലേ?
താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. അല്ലാഹുവും അവന്റെ റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവൃത്തി കാണും. പിന്നീട് ദൃശ്യാദൃഷ്യങ്ങളറിയുന്ന അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ തിരിച്ചയക്കപ്പെടും. അപ്പോള്‍ (ഇവിടെ വെച്ച്) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിങ്ങളെ അവന്‍ വിവരമറിയിക്കുന്നതാണ്.
അല്ലാഹുവിന്റെ കല്‍പനക്ക് വേണ്ടി കാത്തു നിറുത്തപ്പെട്ട മറ്റൊരു വിഭാഗമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കുകയോ അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യും. അല്ലാഹു സര്‍വജ്ഞാനിയും മഹായുക്തിമാനുമാകുന്നു.
(കപടവിശ്വാസികളില്‍ തന്നെ) മറ്റൊരു വിഭാഗമുണ്ട്; അവര്‍ (മുസ്‌ലിംകളെ) ഉപദ്രവിക്കാനും സത്യത്തെ നിഷേധിക്കുവാനും സത്യവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനും, മുമ്പുതന്നെ അല്ലാഹുവിനോടും റസൂലിനോടും സമരം ചെയ്തു കഴിഞ്ഞിട്ടുള്ളവന് ഗൂഢസങ്കേതമുണ്ടാക്കിക്കൊടുക്കുവാനും വേണ്ടി ഒരു പള്ളി നിര്‍മിച്ചിരിക്കുന്നു. ഞങ്ങള്‍ നന്മയല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്നവര്‍ സത്യം ചെയ്തുപറയും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നത് തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
താങ്കള്‍ അതില്‍ ഒരിക്കലും നിസ്‌കരിക്കരുത്. ആദ്യദിവസം തന്നെ ഭക്തിയുടെ മേല്‍ അടിത്തറ പടുത്തിട്ടുള്ള പള്ളിയിലാണ് താങ്കള്‍ നിസ്‌കരിക്കുവാന്‍ അവകാശപ്പെട്ടത് ശുദ്ധിവരുത്തുവാന്‍ ആഗ്രഹമുള്ള പുരുഷന്മാര്‍ ആ പള്ളിയിലുണ്ട്. ശുദ്ധിവരുത്തുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നു.
അല്ലാഹുവിനെക്കുറിച്ചുള്ള ഭയത്തിലും അവന്റെ തൃപ്തിയിലും തന്റെ കെട്ടിടം അടിയുറപ്പിച്ചവനോ, അതല്ല മണ്ണടിഞ്ഞു പോയതിനാല്‍ ഉള്‍ഭാഗം പൊള്ളയായി നില്‍ക്കുന്ന നദിയുടെ ഓരത്ത് തന്റെ കെട്ടിടം അടിയുറപ്പിക്കുകയും എന്നിട്ട് തന്നെയും കൊണ്ട് ആ കെട്ടിടം നരഗാഗ്നിയില്‍ ആപതിച്ചുപോവുകയും ചെയ്തവനോ, ആരാണ് ഉത്തമന്‍? അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുകയില്ല.
അവരുണ്ടാക്കിയ കെട്ടിടം സ്വന്തം ഹൃദയങ്ങളില്‍ -അവ കഷ്ണം കഷ്ണമായി പോകുന്നതുവരെ - ഒരു ശങ്കയയായിക്കൊണ്ടുതന്നെ നില്‍ക്കുന്നതാണ്. അല്ലാഹു സര്‍വജ്ഞനും മഹായുക്തിമാനുമാകുന്നു.
സ്വര്‍ഗം പ്രതിഫലം നല്‍കാതെ നിശ്ചയത്തില്‍ സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ജീവനും സ്വത്തുക്കളും അല്ലാഹു വിലക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും അങ്ങനെ കൊല്ലപ്പെടുകയും ചെയ്യുന്നു. തൗറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും അവനിത് വാഗ്ദാനം ചെയ്തു ചുമതല ഏറ്റിരിക്കുന്നു. അല്ലാഹുവിനേക്കാള്‍ കരാര്‍ പൂര്‍ത്തീകരിക്കുന്നവന്‍ ആരുണ്ട്? അതുകൊണ്ട് അല്ലാഹുവു മായി ഇടപാട് നടത്തിയ ആ വില്‍പന കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക. അതു തന്നെയാണ് മഹത്തായ വിജയം.
അവര്‍ ഖേദിച്ചു മടങ്ങുന്നവരും അല്ലാഹുവിനെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നവരും നോമ്പനുഷ്ഠിക്കുന്നവനും നിസ്‌കരിക്കുന്നവരും നല്ല കാര്യങ്ങള്‍ ഉപദേശിക്കുന്നവരും ചീത്ത കാര്യങ്ങള്‍ വിരോധിക്കുന്നവനും അല്ലാഹുവിന്റെ നിയമപരിധികളെ ശരിക്ക് കാത്തു സൂക്ഷിക്കുന്നവരുമാണ്. താങ്കള്‍ സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
ബഹുദൈവ വിശ്വാസികള്‍ക്കു വേണ്ടി - കുടുംബക്കാരായിരുന്നാലും ശരി- അവര്‍ നരകക്കാരാണെന്ന് വ്യക്തമായ ശേഷം പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നബിക്കോ സത്യവിശ്വാസികള്‍ക്കോ അവകാശമില്ല തന്നെ.
തന്റെ പിതാവിന്റെ പാപമോചനത്തിനുവേണ്ടി ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ചത് പിതാവിനോട് അദ്ദേഹം ചെയ്ത ഒരു വാഗ്ദാനമനുസരിച്ച് മാത്രമായിരുന്നു. എന്നാല്‍, അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ പൊറുക്കലിനെ തെടുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഇബ്രാഹീം നബി വളരെ വിനയമുള്ള ആളും സഹനശീലനും തന്നെയായിരുന്നു.
ഒരു ജനത സൂക്ഷിക്കേണ്ട കാര്യങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നതുവരെ, അവരെ നേര്‍വഴിയിലാക്കിയതിനു ശേഷം വഴി തെറ്റിക്കുന്നപതിവ് അല്ലാഹുവിനല്ല. നിശ്ചയമായും അല്ലാഹു എല്ലാ കാര്യവും ഏറ്റവും അറിയുന്നവനാകുന്നു.
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു തന്നെയാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവി നെ കൂടാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായകനോ ഇല്ലതന്നെ.
നബിയുടെയും മുഹാജിറുകളുടെയും, അന്‍സ്വാറുകള്‍ എന്നിവരുടെയും മേല്‍ അല്ലാഹു മാപ്പരുളുക തന്നെ ചെയ്തിരിക്കുന്നു. വമ്പിച്ച വിഷമഘട്ടത്തില്‍ ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ തെറ്റിപ്പോകാനടുത്ത ശേഷം നബിയെ പിന്തുടര്‍ന്നവരാണവര്‍. വീണ്ടും അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അല്ലാഹു അവരെ സംബന്ധിച്ച് ഏറ്റവു കൃപയുള്ളവനും പരമ കാരുണികനും തന്നെയാണ്, തീര്‍ച്ച.
പിന്തിച്ചുനിര്‍ത്തപ്പെട്ടിരുന്ന മൂന്നാളുകളുടെ മേലും (അല്ലാഹു മാപ്പരുളി). അവര്‍ക്ക് ഭൂമി വിശാലമായതോടുകൂടിത്തന്നെ ഇടുങ്ങിയതാവുകയും തങ്ങളുടെ മനസ്സുകള്‍ തന്നെ വളരെ കുടുസ്സായിത്തീരുകയും അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗം അവങ്കലേക്ക് മടങ്ങല്‍ മാത്രമാണെന്നവര്‍ ഉറപ്പിക്കുകയും ചെയ്യുന്നതുവരെ (അവരെ പിന്തിച്ചു നിര്‍ത്തപ്പെട്ടു). പിന്നെ അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിച്ചു. നിശ്ചയമായും അല്ലാഹു ഏറ്റവും തൗബ സ്വീകരിക്കുന്നവനും പരമകാരുണികനുമാണ്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹു വിനെ സൂക്ഷിക്കുകയും സത്യസന്ധന്മാരോടൊന്നിച്ച് ജീവിക്കുകയും ചെയ്യുക.
അല്ലാഹുവിന്റെ റസൂലിനെ വിട്ട് പിന്മാറി നില്‍ക്കുവാനോ അവിടത്തെ ജീവനെ വിട്ട് തങ്ങളുടെ ജീവനോട് പ്രീതി കാട്ടുവാനോ മദീനക്കാര്‍ക്കും അവരുടെ പരിസരങ്ങളില്‍ നിവസിക്കുന്ന ഗ്രാമീണര്‍ക്കും ഒരിക്കലും ന്യായമില്ല. അതെന്തുകൊണ്ടെന്നാല്‍, ദാഹം, ബുദ്ധിമുട്ട്, വിശപ്പ് എന്നിങ്ങനെ വല്ലുതും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവരെ ബാധിക്കുകയോ സത്യനിഷേധികള്‍ക്ക് രോഷമുണ്ടാക്കുന്ന വിധത്തില്‍ ഒരു സ്ഥലത്ത് അവര്‍ ചവിട്ടുകയോ ഒരു ശത്രുവില്‍ നിന്ന് അവര്‍ ഉദ്ദേശ്യം സാധിക്കുകയോ ചെയ്യില്ല. അവ ഓരോന്നിനും അവര്‍ക്ക് സല്‍ക്കര്‍മം എഴുതപ്പെട്ടതായല്ലാതെ. സുകൃതികളുടെ പ്രതിഫലം അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല.
അവര്‍ ചെറുതോ വലുതോ ആയ ഒരു ചെലവ് ചെ#്‌യയുകയോ ഒരു താഴ്‌വര മുറിച്ചു കടക്കുകയോ ചെയ്താല്‍ അതൊന്നും തന്നെ അവര്‍ക്ക് (സല്‍ക്കര്‍മമായി) എഴുതപ്പെടാതിരിക്കയില്ല. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ഏറ്റവും നല്ല ആ പ്രവൃത്തിക്ക് അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കേണ്ടതിനു വേണ്ടിയാണത്.
സത്യവിശ്വാസികള്‍ കൂട്ടത്തോടെ യുദ്ധത്തിനു പോകേണ്ടതില്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം എന്തുകൊണ്ട് യുദ്ധത്തിനു പോകുന്നില്ല? മടങ്ങിയെത്തുമ്പോള്‍ സൂക്ഷ്മത പാലിക്കുവാനായി അവര്‍ക്ക് താക്കീത് നല്‍കുവാനും മതകാര്യങ്ങള്‍ പഠിപ്പിക്കുവാനുമായി (ഓരോ സംഘം എന്തുകൊണ്ട് നബിയുടെ കൂടെ ഇരിക്കുന്നുമില്ല?)
സത്യവിശ്വാസികളേ, നിങ്ങള്‍ സ്വന്തക്കാരായ നിഷേധികളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തട്ടെ. നിശ്ചയമായും അല്ലാഹു ഭക്തന്മാരോടുകൂടെയാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക.
ഒരധ്യായം അവതരിപ്പിക്കപ്പെട്ടാല്‍, നിങ്ങളില്‍ ആര്‍ക്കാണിത് വിശ്വാസം വര്‍ധിപ്പിച്ചത് എന്ന് ചോദിക്കുന്ന ചിലര്‍ അവരില്‍ (മുനാഫിഖുകളില്‍)ഉണ്ട്. എന്നാല്‍, സത്യവിശ്വാസികള്‍ക്ക് അത് വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ സന്തോഷിക്കുകയും ചെയ്യും.
എന്നാല്‍, ഹൃദയങ്ങളില്‍ രോഗമുള്ളവരാകട്ടെ, അവര്‍ക്കത് മേല്‍ക്കുമേല്‍ അശുദ്ധിയാണ് വര്‍ധിപ്പിക്കുന്നത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയുന്നതുമാണ്.
നിശ്ചയമായും ഓരോ കൊല്ലവും ഒന്നോ രണ്ടോ പ്രാവശ്യം തങ്ങള്‍ പരീക്ഷിക്കപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചു മടങ്ങുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലല്ലോ!
ഒരു അധ്യായം അവതരിപ്പിക്കപ്പെട്ടാല്‍, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എ#്‌ന് (ആംഗ്യം മൂലം ചോദിച്ചുകൊണ്ട്) അവര്‍ പരസ്പരം നോക്കും: പിന്നെ തിരിഞ്ഞു പോകും. അല്ലാഹു അവരുടെ ഹൃദയങ്ങളെ (സത്യത്തില്‍ നിന്ന്) തിരിച്ചുകളഞ്ഞിരിക്കുന്നു. കാരണം, നിശ്ചയമായും ബോധമില്ലാത്ത ഒരു ജനതയാണവര്‍.
സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങളുടെ അടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങള്‍ സന്മാര്‍ഗികളാകുന്നതില്‍ അത്യാഗ്രഹിയുമാണദ്ദേഹം; സത്യവിശ്വാസികളോട് വളരെ അലിവും കനിവുമുള്ള ആളും.
ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍ താങ്കള്‍ പറഞ്ഞേക്കുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ഇലാഹില്ല. അവനെ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. അവന്‍ മഹത്തായ അര്‍ശിന്റെ നാഥനാണ്.