Monday, 12 October 2026 Hijri: — 03:21:12 pm
MalayalamQuran.in
Quran translation reader

യൂനുസ് يونس Yunus

Surah 10 മക്കിയ്യ • مكية • Makkiyah 109 ആയത്തുകൾ • 109 Ayahs

സൂറത്ത് യൂനുസ് (Yunus), ഖുർആൻ അധ്യായം 10 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 109 ആയത്തുകൾ വായിക്കുക. Read Surah Yunus with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ്‌ ലാം റാ. ഇത്‌ ഉല്‍കൃഷ്ട തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തിലെ വചനങ്ങളാകുന്നു.

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡحَكِيمِ ۝١
2

മനുഷ്യരെ താക്കീത്‌ ചെയ്യുകയും സത്യവിശ്വാസികള്‍ക്ക്‌ മുന്‍കൂട്ടി ചെയ്‌ത സല്‍ക്കര്‍മങ്ങളുടെ ഫലമായി തങ്ങളുടെ രക്ഷിതാവിങ്കല്‍ നല്ല പ്രതിഫലമുണ്ടെന്ന്‌ അനുമോദനം അറിയിക്കുകയും ചെയ്യുക എന്ന്‌ മനുഷ്യരില്‍ പെട്ട ഒരു പുരുഷന്‌ നാം സന്ദേശമയച്ചതു അവര്‍ക്കൊരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇവനൊരു വ്യക്തമായ മാരണക്കാരന്‍ തന്നെയാണ്‌.

أَكَانَ لِلنَّاسِ عَجَبًا أَنۡ أَوۡحَيۡنَآ إِلَىٰ رَجُلٖ مِّنۡهُمۡ أَنۡ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓاْ أَنَّ لَهُمۡ قَدَمَ صِدۡقٍ عِندَ رَبِّهِمۡۗ قَالَ ٱلۡكَٰفِرُونَ إِنَّ هَٰذَا لَسَٰحِرٞ مُّبِينٌ ۝٢
3

ആറു നാളുകളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുവാണ്‌ നിങ്ങളുടെ രക്ഷിതാവ്‌, എന്നിട്ട്‌ അവന്‍ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട്‌ സിംഹാസനത്തിന്മേല്‍ ആധിപത്യം ചെലുത്തി. തന്റെ അനുമതിക്ക്‌ ശേഷമല്ലാതെ അവനോട്‌ ശുപാര്‍ശ ചെയ്യാന്‍ ആരുമില്ല തന്നെ. ആ അല്ലാഹുവാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അതുകൊണ്ട്‌ അവനെ നിങ്ങള്‍ ആരാധിക്കുക, നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُدَبِّرُ ٱلۡأَمۡرَۖ مَا مِن شَفِيعٍ إِلَّا مِنۢ بَعۡدِ إِذۡنِهِۦۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ فَٱعۡبُدُوهُۚ أَفَلَا تَذَكَّرُونَ ۝٣
4

അവങ്കലേക്കാണ്‌ നിങ്ങളെയെല്ലാവരുടെയും മടക്കം. അത്‌ അല്ലാഹുവിന്റെ യഥാര്‍ത്ഥ വാഗ്‌ദാനമാണ്‌. നിശ്ചയം അവന്‍ സൃഷ്ടിക്കല്‍ ആരംഭിക്കുന്നു. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക്‌ നീതി പൂര്‍വം പ്രതിഫലം നല്‍കുവാനായി പിന്നീടവന്‍ വീണ്ടും സൃഷ്ടിക്കും. സത്യനിഷേധികള്‍ക്കാകട്ടെ, അവന്‍ മനഃപൂര്‍വം സത്യം നിഷേധിച്ചുകൊണ്ടിരുന്ന കാരണത്താല്‍ കഠിന ചൂടുള്ള പാനീയവും വേദനാജനകമായ ശിക്ഷയുമുണ്ട്‌.

إِلَيۡهِ مَرۡجِعُكُمۡ جَمِيعٗاۖ وَعۡدَ ٱللَّهِ حَقًّاۚ إِنَّهُۥ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ بِٱلۡقِسۡطِۚ وَٱلَّذِينَ كَفَرُواْ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ ۝٤
5

സൂര്യനെ ജ്വലിക്കുന്ന തേജസ്സുള്ളതും ചന്ദ്രനെ പ്രകാശമുള്ളതും ആക്കിയതും അതിന്‌ വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും (മാസം, ദിവസം, സമയം എന്നിവയുടെ) കണക്കും നിങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടിയാണ്‌ (അങ്ങനെ അവന്‍ നിര്‍ണയിച്ചത്‌). ന്യായമായ ആവശ്യാര്‍ത്ഥം തന്നെയാണ്‌ അല്ലാഹു അവയെ സൃഷ്ടിച്ചിരിക്കുന്നത്‌. ഗ്രഹിക്കുന്ന ജനതക്കായി ലക്ഷ്യങ്ങളെ അവന്‍ വിവരിച്ചുകൊടുക്കുന്നു.

هُوَ ٱلَّذِي جَعَلَ ٱلشَّمۡسَ ضِيَآءٗ وَٱلۡقَمَرَ نُورٗا وَقَدَّرَهُۥ مَنَازِلَ لِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلۡحَقِّۚ يُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَعۡلَمُونَ ۝٥
6

രാപ്പകലുകള്‍ മാറിക്കൊണ്ടിരിക്കുന്നതിലും ആകാശഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ചതിലും സൂക്ഷിക്കുന്ന ജനതക്ക്‌ നിശ്ചയമായും ദൃഷ്ടാന്തങ്ങളുണ്ട്‌.

إِنَّ فِي ٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَتَّقُونَ ۝٦
7

നാമുമായുള്ള കൂടിക്കാഴ്ചയെ ആഗ്രഹിക്കാത്തവരും ഐഹിക ജീവിതത്തില്‍ സംതൃപ്തി പൂണ്ട് അതില്‍ സമാധാനം കണ്ടെത്തിയവരും നമ്മുടെ ദൃഷ്ടാന്തങ്ങളെ കുറിച്ച് അശ്രദ്ധരായവരും ആരോ,

إِنَّ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا وَرَضُواْ بِٱلۡحَيَوٰةِ ٱلدُّنۡيَا وَٱطۡمَأَنُّواْ بِهَا وَٱلَّذِينَ هُمۡ عَنۡ ءَايَٰتِنَا غَٰفِلُونَ ۝٧
8

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പകരമായി അവര്‍ക്കുള്ള സങ്കേതം നരകം തന്നെയാകുന്നു.

أُوْلَٰٓئِكَ مَأۡوَىٰهُمُ ٱلنَّارُ بِمَا كَانُواْ يَكۡسِبُونَ ۝٨
9

സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാകട്ടെ, തങ്ങളുടെ സത്യവിശ്വാസം നിമിത്തം രക്ഷിതാവ്‌ അവരെ സന്മാര്‍ഗത്തിലാക്കുന്നതാണ്‌. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തില്‍ അവരുടെ താഴ്‌ഭാങ്ങളില്‍ കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ يَهۡدِيهِمۡ رَبُّهُم بِإِيمَٰنِهِمۡۖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ فِي جَنَّٰتِ ٱلنَّعِيمِ ۝٩
10

അവിടെ വെച്ചുള്ള അവരുടെ പ്രാര്‍ത്ഥന ഇതായിരിക്കും: `അല്ലാഹുവേ, നിന്റെ പരിശുദ്ധതയെ ഞങ്ങള്‍ പ്രകീര്‍ത്തനം ചെയ്യുന്നു.' അവിടെ അവരുടെ അഭിവാദ്യം സലാം എന്നും പ്രാര്‍ത്ഥനയുടെ സമാപനം, സര്‍വലോക പരിപാലകനായ അല്ലാഹുവിനാണ്‌ എല്ലാ സ്‌തുതിയും എന്നുമാണ്‌.

دَعۡوَىٰهُمۡ فِيهَا سُبۡحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمۡ فِيهَا سَلَٰمٞۚ وَءَاخِرُ دَعۡوَىٰهُمۡ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝١٠
11

ജനങ്ങള്‍ നന്മ ലഭിക്കുവാന്‍ ധൃതിപ്പെട്ടു ആവശ്യപ്പെടുന്നതുപോലെ അല്ലാഹു അവര്‍ക്ക്‌ ദോഷം വരുത്തുവാന്‍ ധൃതിപ്പെട്ടിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിക്കുമായിരുന്നു. അതിനാല്‍, മരണാനന്തരം നമ്മെ കണ്ടുമുട്ടുമന്ന്‌ പ്രതീക്ഷയില്ലാത്തവരെ അവരുടെ അതിക്രമത്തില്‍ അന്ധരായി വിഹരിക്കുവാന്‍ നാം വിട്ടയക്കുന്നതായികുന്നു.

۞ وَلَوۡ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسۡتِعۡجَالَهُم بِٱلۡخَيۡرِ لَقُضِيَ إِلَيۡهِمۡ أَجَلُهُمۡۖ فَنَذَرُ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا فِي طُغۡيَٰنِهِمۡ يَعۡمَهُونَ ۝١١
12

തന്നെ വല്ല ആപത്തും ബാധിച്ചാല്‍ കിടന്നോ ഇരുന്നോ നിന്നോ മനുഷ്യന്‍ നമ്മോട്‌ പ്രാര്‍ത്ഥിക്കുന്നതാണ്‌. അങ്ങനെ ആപത്ത്‌ അവനില്‍ നിന്ന്‌ നാം അകറ്റിയാല്‍, തന്നെ ബാധിച്ച ആപത്ത്‌ സംബന്ധിച്ച്‌ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലാത്ത ഭാവത്തില്‍ അവനതാ നടന്നുപോകുന്നു! ഇപ്രകാരം അതിക്രമികള്‍ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയാക്കപ്പെട്ടിരിക്കുകയാണ്‌.

وَإِذَا مَسَّ ٱلۡإِنسَٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوۡ قَاعِدًا أَوۡ قَآئِمٗا فَلَمَّا كَشَفۡنَا عَنۡهُ ضُرَّهُۥ مَرَّ كَأَن لَّمۡ يَدۡعُنَآ إِلَىٰ ضُرّٖ مَّسَّهُۥۚ كَذَٰلِكَ زُيِّنَ لِلۡمُسۡرِفِينَ مَا كَانُواْ يَعۡمَلُونَ ۝١٢
13

നിങ്ങള്‍ക്ക്‌ മുമ്പുണ്ടായിരുന്ന തലമുറകള്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അവരെ നാം നശിപ്പിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌. തങ്ങളുടെ ദൂതന്മാര്‍ സുവ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കല്‍ വന്നു. എന്നാല്‍, അവര്‍ വിശ്വസിക്കുന്നവരായില്ല. കുറ്റവാളികളായ ജനതക്ക്‌ അപ്രകാരം നാം പ്രതിഫലം നല്‍കുന്നതാണ്‌.

وَلَقَدۡ أَهۡلَكۡنَا ٱلۡقُرُونَ مِن قَبۡلِكُمۡ لَمَّا ظَلَمُواْ وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ وَمَا كَانُواْ لِيُؤۡمِنُواْۚ كَذَٰلِكَ نَجۡزِي ٱلۡقَوۡمَ ٱلۡمُجۡرِمِينَ ۝١٣
14

അനന്തരം നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന്‌ നോക്കേണ്ടതിന്‌ നിങ്ങളെ നാം ഭൂമിയില്‍ അവര്‍ക്കു ശേഷം പിന്‍ഗാമികളാക്കിയിരിക്കുന്നു. (അതുകൊണ്ട്‌ ശരിക്ക്‌ സൂക്ഷിച്ചുകൊള്ളുക).

ثُمَّ جَعَلۡنَٰكُمۡ خَلَٰٓئِفَ فِي ٱلۡأَرۡضِ مِنۢ بَعۡدِهِمۡ لِنَنظُرَ كَيۡفَ تَعۡمَلُونَ ۝١٤
15

നമ്മുടെ സുവ്യക്തമായ വാക്യങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ മരണാനന്തരം നാമുമായി കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവര്‍ പറയുന്നു: `താങ്കള്‍ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടുവരികയോ ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക.' താങ്കള്‍ പ്രതികരിക്കുക: സ്‌ന്തം ഇഷ്ടമനുസരിച്ച്‌ അതില്‍ ഭേദഗതി വരുത്തുവാന്‍ എനിക്ക്‌ അധികാരമില്ല. എനിക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളെ മാത്രമാണ്‌ ഞാന്‍ പിന്‍പറ്റുന്നത്‌. എന്റെ രക്ഷിതാവിന്റെ കല്‍പന ലംഘിക്കുന്ന പക്ഷം ഒരു വമ്പിച്ച ദിവസത്തിന്റെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു!

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَاتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ لَا يَرۡجُونَ لِقَآءَنَا ٱئۡتِ بِقُرۡءَانٍ غَيۡرِ هَٰذَآ أَوۡ بَدِّلۡهُۚ قُلۡ مَا يَكُونُ لِيٓ أَنۡ أُبَدِّلَهُۥ مِن تِلۡقَآيِٕ نَفۡسِيٓۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّۖ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ ۝١٥
16

പറയുക: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇത്‌ നിങ്ങളെ ഓതിക്കേള്‍പ്പിക്കുകയോ അല്ലാഹു ഇത്‌ നിങ്ങളെ അറിയിക്കുകയോ ചെയ്യുകയില്ലായിരുന്നു. ഇതിനു മുമ്പ്‌ നിങ്ങള്‍ക്കിടയില്‍ കുറെ കാലം ഞാന്‍ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ?

قُل لَّوۡ شَآءَ ٱللَّهُ مَا تَلَوۡتُهُۥ عَلَيۡكُمۡ وَلَآ أَدۡرَىٰكُم بِهِۦۖ فَقَدۡ لَبِثۡتُ فِيكُمۡ عُمُرٗا مِّن قَبۡلِهِۦٓۚ أَفَلَا تَعۡقِلُونَ ۝١٦
17

അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ മനഃപൂര്‍വം കള്ളം ആരോപിക്കുകയോ അവന്റെ വാക്യങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി ആരാണ്‌? കുറ്റവാളികള്‍ വിജയിക്കുകയില്ല, തീര്‍ച്ച.

فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِـَٔايَٰتِهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡمُجۡرِمُونَ ۝١٧
18

അവര്‍ അല്ലാഹുവിനെ വിട്ട്‌. തങ്ങള്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത ചില വസ്‌തുക്കളെ ആരാധിക്കുന്നു. ഇവ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണ്‌ എന്നവര്‍ ജല്‍പിക്കുകയും ചെയ്യുന്നു. താങ്കള്‍ ചോദിക്കുക: `ആകാശ ഭൂമികളില്‍ അല്ലാഹുവിന്നറിവില്ലാത്തത്‌ അവന്‌ നിങ്ങള്‍ക്ക്‌ അറിയിച്ചുകൊടുക്കുകയാണോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവന്‍ എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.'

وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِۚ قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ۝١٨
19

ജനങ്ങള്‍ ഒരൊറ്റ സമുദായമായിരുന്നു. അങ്ങനെ അവര്‍ ഭിന്നിച്ചു. താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വചനം മുമ്പ്‌ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഭിന്നിച്ചിരിക്കന്ന വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ (തല്‍ക്ഷണം) വിധിക്കപ്പെടുമായിരുന്നു.

وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةٗ وَٰحِدَةٗ فَٱخۡتَلَفُواْۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡ فِيمَا فِيهِ يَخۡتَلِفُونَ ۝١٩
20

തന്റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം എന്തുകൊണ്ടദ്ദേഹത്തിന്‌ കിട്ടുന്നില്ല എന്ന്‌ അവര്‍ ചോദിക്കുന്നു. താങ്കള്‍ പറയുക: അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌ അല്ലാഹുവിനുള്ളതു തന്നെയാണ്‌. അതുകൊണ്ട്‌ നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക. ഞാനും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരില്‍ പെട്ടവനാകുന്നു.

وَيَقُولُونَ لَوۡلَآ أُنزِلَ عَلَيۡهِ ءَايَةٞ مِّن رَّبِّهِۦۖ فَقُلۡ إِنَّمَا ٱلۡغَيۡبُ لِلَّهِ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ۝٢٠
21

കഷ്ടത ബാധിച്ച ശേഷം മനുഷ്യര്‍ക്ക്‌ നാം കാരുണ്യത്തിന്റെ രുചി അനുഭവിപ്പിച്ചാല്‍ അപ്പോഴതാ അവര്‍ (സത്യം ഗ്രഹിക്കുവാനുള്ള) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ക്കെതിരില്‍ ഗൂഢ തന്ത്രം പ്രയോഗിക്കുന്നവരാകുന്നു! താങ്കള്‍ പറയുക: അല്ലാഹു അതിന്‌ വളരെ വേഗം ശിക്ഷ നല്‍കുന്നവനാണ്‌. നിങ്ങളുടെ ഗൂഢതന്ത്രങ്ങളെ നമ്മുടെ ദൂതന്മാര്‍ രേഖപ്പെടുത്തുക തന്നെ ചെയ്യുന്നുണ്ട്‌.

وَإِذَآ أَذَقۡنَا ٱلنَّاسَ رَحۡمَةٗ مِّنۢ بَعۡدِ ضَرَّآءَ مَسَّتۡهُمۡ إِذَا لَهُم مَّكۡرٞ فِيٓ ءَايَاتِنَاۚ قُلِ ٱللَّهُ أَسۡرَعُ مَكۡرًاۚ إِنَّ رُسُلَنَا يَكۡتُبُونَ مَا تَمۡكُرُونَ ۝٢١
22

കരയിലും കടലിലും നിങ്ങളെ യാത്രചെയ്യിക്കുന്നത്‌ അവനാണ്‌. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കുകയും അനുകൂലമായ കാറ്റിനാല്‍ ആ കപ്പല്‍ അവരെ വഹിച്ച്‌ ഓടിക്കൊണഅടിരിക്കുകയും അവരതു മൂലം സന്തുഷ്ടരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നപോള്‍, പെട്ടെന്നൊരു കൊടുങ്കാറ്റതാ ആ കപ്പലിനെ ബാധിക്കുന്നു! നാനാഭാഗങ്ങളില്‍ നിന്നും തിരമാലകള്‍ അഴര്‍ക്കു നേരെ ആഞ്ഞടിക്കുന്നു. തങ്ങള്‍ നശിക്കാറായിപ്പോയെന്ന്‌ അവര്‍ക്കു തോന്നിക്കഴിയുന്നു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം അര്‍പ്പിച്ചുകൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിക്കുന്നു: അല്ലാഹുവേ, ഈ ആപത്തില്‍ നിന്ന്‌ നീ രക്ഷിച്ചാല്‍ ഭാവിയില്‍ ഞങ്ങള്‍ നിന്നോട്‌ നന്ദികാട്ടുന്നവരില്‍ ചേര്‍ന്നുകൊള്ളുക തന്നെ ചെയ്യാം.

هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ ۝٢٢
23

അങ്ങനെ അല്ലാഹു രക്ഷപ്പെടുത്തിയാല്‍ അവരതാ യാതൊരു ന്യായവും കൂടാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു! മനുഷ്യരേ, നിങ്ങളുടെ അതിക്രമത്തിന്റെ പ്രതിഫലം നിങ്ങള്‍ തന്നെ അനുഭവിക്കേണ്ടിവരും. ഐഹിക ജീവിതത്തിലെ താല്‍ക്കാലിക സുഖം മാത്രമാണ്‌ (ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നത്‌). പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ നിങ്ങളുടെ മടക്കം. അങ്ങനെ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്‌ അവിടെ വെച്ച്‌ നിങ്ങളെ നാം ഗ്രഹിപ്പിക്കുന്നതാണ്‌.

فَلَمَّآ أَنجَىٰهُمۡ إِذَا هُمۡ يَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۗ يَٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغۡيُكُمۡ عَلَىٰٓ أَنفُسِكُمۖ مَّتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ إِلَيۡنَا مَرۡجِعُكُمۡ فَنُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ ۝٢٣
24

ഐഹിക ജീവിതത്തിന്റെ ഉപമ ഇങ്ങനെയാണ്‌: ആകാശത്തുനിന്ന്‌ നാം മഴ വര്‍ഷിച്ചിട്ട്‌ മനുഷ്യരും കന്നുകാലികളും ഭക്ഷിക്കുന്ന നാനാവിധ സസ്യങ്ങള്‍ അതുമൂലം ഭൂമിയ്‌ല ഇടകലര്‍ന്നുണഅടായി. അങ്ങനെ ഭൂമി അതിന്റെ അലങ്കാരം അണിഞ്ഞു. അത്‌ ഭംഗിയായി നില്‍ക്കുകയും അത്‌ കരസ്ഥമാക്കുവാന്‍ സാധിച്ചുകഴിഞ്ഞുവെന്ന്‌ അതിന്‌റെ ഉടമസ്ഥര്‍ക്ക്‌ നതോന്നിക്കഴിയുകയും ചെയ്‌തപ്പോള്‍ പൊടുന്നനെ രാത്രിയോ പകലോ ആ കൃഷി ഭൂമിക്ക്‌ നമ്മുടെ കല്‍പന എത്തുകയും തലേ ദിവസം ആ ഭൂമി(യില്‍ അങ്ങനെ ഒരു കൃഷി) ഉണ്ടായിരുന്നിട്ടില്ലാത്ത വിധം അതിനെ നാം മൂലച്ഛേദം ചെയ്‌തുകളയുകയും ചെയ്‌തു. ചിന്തിക്കുന്ന ജനതക്ക്‌ ഇപ്രകാരം നാം ലക്ഷ്യങ്ങള്‍ വിവരിച്ചു കൊടുക്കുന്നു.

إِنَّمَا مَثَلُ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ مِمَّا يَأۡكُلُ ٱلنَّاسُ وَٱلۡأَنۡعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلۡأَرۡضُ زُخۡرُفَهَا وَٱزَّيَّنَتۡ وَظَنَّ أَهۡلُهَآ أَنَّهُمۡ قَٰدِرُونَ عَلَيۡهَآ أَتَىٰهَآ أَمۡرُنَا لَيۡلًا أَوۡ نَهَارٗا فَجَعَلۡنَٰهَا حَصِيدٗا كَأَن لَّمۡ تَغۡنَ بِٱلۡأَمۡسِۚ كَذَٰلِكَ نُفَصِّلُ ٱلۡأٓيَٰتِ لِقَوۡمٖ يَتَفَكَّرُونَ ۝٢٤
25

അല്ലാഹു സമാധാനത്തിന്റെ വീട്ടിലേക്ക്‌ വിളിക്കുകയും താനുദ്ദേശിക്കുന്നവരെ നേര്‍മാര്‍ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

وَٱللَّهُ يَدۡعُوٓاْ إِلَىٰ دَارِ ٱلسَّلَٰمِ وَيَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٢٥
26

നന്മ ചെയ്‌തവര്‍ക്ക്‌ വളരെ നല്ല പ്രതിഫലവും വര്‍ധനവും നഭിക്കും. അവരുടെ മുഖങ്ങളെ കറുപ്പോ നിന്ദയോ ആവരണം ചെയ്യുകയില്ല. അവരാണ്‌ സ്വര്‍ഗവാസികള്‍. അവരതില്‍ സ്ഥിരതാമസക്കാരാകുന്നു.

۞ لِّلَّذِينَ أَحۡسَنُواْ ٱلۡحُسۡنَىٰ وَزِيَادَةٞۖ وَلَا يَرۡهَقُ وُجُوهَهُمۡ قَتَرٞ وَلَا ذِلَّةٌۚ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٢٦
27

തിന്മകള്‍ പ്രവര്‍ത്തിച്ചവരാകട്ടെ, അതിന്റെ പ്രതിഫലം നല്‍കുന്നത്‌ തത്തുല്യമായ തിന്മകൊണ്ടാണ്‌. നിന്ദ അരെ പൊതിയും. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ അവരെ രക്ഷിക്കുവാന്‍ ആരുമുണ്ടായിരിക്കുകയില്ല. ഇരുളടഞ്ഞ രാവിന്റെ കഷ്‌ണങ്ങളാല്‍ അവരുടെ മുഖങ്ങള്‍ മൂടപ്പെട്ടതു പോലെയിരിക്കും. അവര്‍ നരകക്കാരും അതില്‍ സ്ഥിരതാമസക്കാരുമാകുന്നു.

وَٱلَّذِينَ كَسَبُواْ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةِۭ بِمِثۡلِهَا وَتَرۡهَقُهُمۡ ذِلَّةٞۖ مَّا لَهُم مِّنَ ٱللَّهِ مِنۡ عَاصِمٖۖ كَأَنَّمَآ أُغۡشِيَتۡ وُجُوهُهُمۡ قِطَعٗا مِّنَ ٱلَّيۡلِ مُظۡلِمًاۚ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ ۝٢٧
28

നാം അവരെയെല്ലാം ഒരുമിച്ചു കൂട്ടുകയും എന്നിട്ട്‌ `നിങ്ങളും നിങ്ങളുടെ പങ്കാളികളും അവിടെ നില്‍ക്കുക' എന്ന്‌ ബഹുദൈവ വിശ്വാസികളോട്‌ പറയുകയും ചെയ്യുന്ന ദിവസം (അവരെ ഓര്‍മപ്പെടുത്തുക). അങ്ങനെ നാം അവരെ തമ്മില്‍ അകറ്റിനിര്‍ത്തും. നിങ്ങള്‍ ഞങ്ങളെ അല്ല ആരാധിച്ചിരുന്നത്‌ എന്ന്‌ അവരുടെ പങ്കുകാര്‍ (അന്ന്‌) പറയുന്നതാണ്‌.

وَيَوۡمَ نَحۡشُرُهُمۡ جَمِيعٗا ثُمَّ نَقُولُ لِلَّذِينَ أَشۡرَكُواْ مَكَانَكُمۡ أَنتُمۡ وَشُرَكَآؤُكُمۡۚ فَزَيَّلۡنَا بَيۡنَهُمۡۖ وَقَالَ شُرَكَآؤُهُم مَّا كُنتُمۡ إِيَّانَا تَعۡبُدُونَ ۝٢٨
29

നമുക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും നിങ്ങളുടെ ആരാധനയെക്കുറിച്ച്‌ ഞങ്ങള്‍ക്കൊരറിവുമുണ്ടായിരുന്നില്ല.

فَكَفَىٰ بِٱللَّهِ شَهِيدَۢا بَيۡنَنَا وَبَيۡنَكُمۡ إِن كُنَّا عَنۡ عِبَادَتِكُمۡ لَغَٰفِلِينَ ۝٢٩
30

അവിടെ വെച്ച്‌ ഓരോ വ്യക്തിക്കും മുമ്പ്‌ പ്രവര്‍ത്തിച്ചതിന്റെ യഥാര്‍ത്ഥ്യം അനുഭവ ബോധ്യമാകും, തങ്ങളുടെ യഥാര്‍ത്ഥ നാഥനായ അല്ലാഹുവിങ്കലേക്ക്‌ അവര്‍ മടക്കപ്പെടുകയും തങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ടിരുന്നത്‌ അവരെ വിട്ട്‌ അപ്രത്യക്ഷമാവുകയും ചെയ്യുന്നതാണ്‌.

هُنَالِكَ تَبۡلُواْ كُلُّ نَفۡسٖ مَّآ أَسۡلَفَتۡۚ وَرُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٣٠
31

ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ആഹാരം ഉല്‍പാദിപ്പിച്ചു തരുന്നതും നിങ്ങളുടെ കേള്‍വിയും കാഴ്‌ചയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതു ആരാണ്‌? നിര്‍ജീവിയില്‍ നിന്ന്‌ ജീവിയെയും ജീവിയില്‍ നിന്ന്‌ നിര്‍ജീവിയെയും പുറപ്പെടുവിക്കുന്നതും (പ്രപഞ്ച) കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? `അല്ലാഹു തന്നെയാണെ'ന്ന്‌ അവര്‍ മറുപടി പറയും. അപ്പോള്‍ ചോദിക്കുക: എന്നിട്ട്‌ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?

قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ ۝٣١
32

അവനാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ നാഥനായ അല്ലാഹു. അപ്പോള്‍ സത്യത്തിനു ശേഷം വഴി കേടല്ലാതെ എന്താണുള്ളത്‌? എന്നിട്ടും (സത്യത്തില്‍ നിന്ന്‌) നിങ്ങള്‍ എങ്ങോട്ടാണ്‌ തിരിക്കപ്പെടുന്നത്‌?

فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلۡحَقُّۖ فَمَاذَا بَعۡدَ ٱلۡحَقِّ إِلَّا ٱلضَّلَٰلُۖ فَأَنَّىٰ تُصۡرَفُونَ ۝٣٢
33

നേര്‍മാര്‍ഗത്തിന്റെ പരിധി വിട്ട്‌ പുറത്തുപോയവര്‍ സത്യത്തില്‍ വിശ്വസിക്കുകയില്ല എന്നുള്ള താങ്കളുടെ രക്ഷിതാവിന്റെ വചനം അങ്ങനെ തന്നെ അവരില്‍ സ്ഥിരപ്പെട്ടിരിക്കുന്നു.

كَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓاْ أَنَّهُمۡ لَا يُؤۡمِنُونَ ۝٣٣
34

ചോദിക്കുക: നിങ്ങളുടെ പങ്കുകാരില്‍ സൃഷ്ടിക്കാന്‍ ആരംഭിക്കുകയും പിന്നീട്‌ അത്‌ മടക്കുകയും ചെയ്യുന്നവരുണ്ടോ? താങ്കള്‍ പറയുക: സൃഷ്ടിക്കല്‍ ആരംഭിക്കുകയും അനന്തരം അത്‌ മടക്കുകയും ചെയ്യുന്നത്‌ അല്ലാഹുവാണ്‌. എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ്‌ തിരിക്കപ്പെടുന്നത്‌?

قُلۡ هَلۡ مِن شُرَكَآئِكُم مَّن يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۚ قُلِ ٱللَّهُ يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥۖ فَأَنَّىٰ تُؤۡفَكُونَ ۝٣٤
35

ചോദിക്കുക: നിങ്ങളുടെ പങ്കുകാരില്‍ സത്യത്തിലേക്കു വഴി കാണിക്കുന്നവരുണ്ടോ? താങ്കള്‍ പറയുക: സത്യത്തിലേക്ക്‌ വഴി കാണിക്കുന്നത്‌ അല്ലാഹുവാണ്‌. അതിനാല്‍ സത്യത്തിലേക്ക്‌ വഴി കാണിക്കുന്നവനോ, അതല്ല മറ്റാരെങ്കിലും വഴി കാണിച്ചു കൊടുത്താലല്ലാതെ വഴി കാണാത്തവനോ ആരാണ്‌ പിന്തുടരുവാന്‍ കൂടുതല്‍ അര്‍ഹന്‍? നിങ്ങള്‍ക്കെന്തായിപ്പോയി? എങ്ങനെയെല്ലാമാണ്‌ നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌.

قُلۡ هَلۡ مِن شُرَكَآئِكُم مَّن يَهۡدِيٓ إِلَى ٱلۡحَقِّۚ قُلِ ٱللَّهُ يَهۡدِي لِلۡحَقِّۗ أَفَمَن يَهۡدِيٓ إِلَى ٱلۡحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّيٓ إِلَّآ أَن يُهۡدَىٰۖ فَمَا لَكُمۡ كَيۡفَ تَحۡكُمُونَ ۝٣٥
36

അവരില്‍ അധിക പേരും ചില ഊഹാപോഹങ്ങളെ മാത്രമാണ്‌ പിന്‍പറ്റുന്നത്‌. സത്യം ഗ്രഹിക്കുന്നതിന്‌ ഊഹം ഒട്ടും ഉപകരിക്കുകയില്ല. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അല്ലാഹു നന്നായി അറിയുന്നവന്‍ തന്നെയാണ്‌.

وَمَا يَتَّبِعُ أَكۡثَرُهُمۡ إِلَّا ظَنًّاۚ إِنَّ ٱلظَّنَّ لَا يُغۡنِي مِنَ ٱلۡحَقِّ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمُۢ بِمَا يَفۡعَلُونَ ۝٣٦
37

ഈ ഖുര്‍ആന്‍ അല്ലാഹു അല്ലാത്ത മറ്റാരെങ്കിലും അവന്റെ പേരില്‍ വ്യാജമായി നിര്‍മിക്കുവാന്‍ തടപ്പെട്ടതല്ല. പക്ഷെ, മുമ്പുള്ളതിനെ ശരിവെക്കുന്നതും അല്‌#ാഹുവിന്റെ നിയമവിധികളെ വിശദീകരിക്കുന്നതുമാണ്‌ ഇത്‌. യാതൊരു സംശയവുമില്ല. ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു.

وَمَا كَانَ هَٰذَا ٱلۡقُرۡءَانُ أَن يُفۡتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ ۝٣٧
38

അഥവാ ഈ ഖുര്‍ആന്‍ അല്ലാഹുവിന്റെ പേരില്‍ നബി വ്യാജമായി നിര്‍മിച്ചതാണെന്ന്‌ അവര്‍ പറയുന്നുവോ? താങ്കള്‍ പ്രഖ്യാപിക്കുക: എന്നാല്‍, സത്യവാദികളാണെങ്കില്‍, ഈ ഖുര്‍ആന്‌ തുല്യമായ ഒര അധ്യായം നിങ്ങള്‍ കൊണഅടുവരിക. അല്ലാഹുവിനെ വിട്ട്‌ ആരെയെല്ലാം നിങ്ങള്‍ക്ക്‌ സഹായത്തിന്‌ വിളിക്കാന്‍ കഴിയുമോ അവരെയെല്ലാം ക്ഷണിക്കുകയും ചെയ്‌തുകൊള്ളുക.

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِسُورَةٖ مِّثۡلِهِۦ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ۝٣٨
39

എന്നാല്‍, തങ്ങള്‍ പരിപൂര്‍ണമായി ഗ്രഹിച്ചിട്ടില്ലാത്ത യഥാര്‍ഥ്യങ്ങളെ അവര്‍ നിഷേധിച്ചു. അതിന്റെ (ഖുര്‍ആന്റെ) അനുഭവ ഫലം ഇതുവരെ അവര്‍ക്ക്‌ വന്നിട്ടില്ല. അവര്‍ക്കു മുമ്പുള്ളവരും ഇപ്രകാരം (പ്രവാചകന്മാരെ) നിഷേധിച്ചിട്ടുണ്ട്‌. എന്നിട്ട്‌ ആ അക്രമികളുടെ പരിണാമം എങ്ങനെ ആയെന്ന്‌ താങ്കളൊന്ന്‌ നോക്കുക.

بَلۡ كَذَّبُواْ بِمَا لَمۡ يُحِيطُواْ بِعِلۡمِهِۦ وَلَمَّا يَأۡتِهِمۡ تَأۡوِيلُهُۥۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلظَّٰلِمِينَ ۝٣٩
40

ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ജനങ്ങളില്‍ ഉണ്ട്‌. നാശകാരികളെ സംബന്ധിച്ച്‌ താങ്കളുടെ രക്ഷിതാവ്‌ ഏറ്റവും അറിയുന്നവനാണ്‌.

وَمِنۡهُم مَّن يُؤۡمِنُ بِهِۦ وَمِنۡهُم مَّن لَّا يُؤۡمِنُ بِهِۦۚ وَرَبُّكَ أَعۡلَمُ بِٱلۡمُفۡسِدِينَ ۝٤٠
41

അവര്‍ നിഷേധിക്കുന്നുവെങ്കില്‍ താങ്കള്‍ പറഞ്ഞേക്കുക: നിങ്ങളുടെ പ്രവര്‍ത്തനഫളം നിങ്ങള്‍ക്കും നിങ്ങളുടെ പ്രവര്‍ത്തനഫലം നിങ്ങള്‍ക്കും. എന്റെ പ്രവൃത്തിക്ക്‌ നിങ്ങളുത്തരവാദികളല്ല; നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഞാനും ഉത്തരവാദിയല്ല.

وَإِن كَذَّبُوكَ فَقُل لِّي عَمَلِي وَلَكُمۡ عَمَلُكُمۡۖ أَنتُم بَرِيٓـُٔونَ مِمَّآ أَعۡمَلُ وَأَنَا۠ بَرِيٓءٞ مِّمَّا تَعۡمَلُونَ ۝٤١
42

താങ്കളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍, ചെകിടന്മാര്‍ മനസ്സിലാക്കാത്തവര്‍ കൂടിയായാല്‍ അവരെ കേള്‍പിക്കുവാന്‍ താങ്കള്‍ക്ക്‌ കഴിയുമോ?

وَمِنۡهُم مَّن يَسۡتَمِعُونَ إِلَيۡكَۚ أَفَأَنتَ تُسۡمِعُ ٱلصُّمَّ وَلَوۡ كَانُواْ لَا يَعۡقِلُونَ ۝٤٢
43

താങ്കളുടെ നേരെ നോക്കുന്നവരും അവരിലുണ്ട്‌. എന്നാല്‍, അന്ധന്മാര്‍ ബോധമില്ലാത്തവര്‍ കൂടിയായാല്‍ അവര്‍ക്ക്‌ വഴി കാണിക്കാന്‍ താങ്കള്‍ക്ക്‌ കഴിയുമോ?

وَمِنۡهُم مَّن يَنظُرُ إِلَيۡكَۚ أَفَأَنتَ تَهۡدِي ٱلۡعُمۡيَ وَلَوۡ كَانُواْ لَا يُبۡصِرُونَ ۝٤٣
44

അല്ലാഹു ജനങ്ങളോട്‌ ഒട്ടും തന്നെ അനീതി പ്രവര്‍ത്തിക്കുകയേയില്ല. പക്ഷെ, മനുഷ്യര്‍ സ്വന്തത്തോട്‌ തന്നെ അനീതി കാണിക്കുകയാണ്‌.

إِنَّ ٱللَّهَ لَا يَظۡلِمُ ٱلنَّاسَ شَيۡـٔٗا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمۡ يَظۡلِمُونَ ۝٤٤
45

അവരെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക). പകല്‍ അല്‍പസമയമല്ലാതെ താമസിച്ചിട്ടില്ലാത്ത പോലെ അന്ന്‌ അവര്‍ക്ക്‌ തോന്നും. അവര്‍ അന്യോന്യം തിരിച്ചറിയുന്നതാണ്‌. അല്ലാഹുവുമായി കാണുന്നതിനെ നിഷേധിച്ചവര്‍ നഷ്ടപ്പെട്ടുപോയവര്‍ തന്നെയായിരിക്കുന്നു. അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചവരായില്ല.

وَيَوۡمَ يَحۡشُرُهُمۡ كَأَن لَّمۡ يَلۡبَثُوٓاْ إِلَّا سَاعَةٗ مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيۡنَهُمۡۚ قَدۡ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ وَمَا كَانُواْ مُهۡتَدِينَ ۝٤٥
46

നാം അവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്ന ശിക്ഷയില്‍ നിന്ന്‌ ചിലത്‌ താങ്കള്‍ക്ക്‌ കാണിച്ചു തരികയോ (അതിനു മുമ്പായി) താങ്കളെ മരണപ്പെടുത്തുകയോ എന്തുതന്നെ ആയാലും അഴരുടെ മടക്കം നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌. കൂടാതെ അവര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയുമാകുന്നു.

وَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا مَرۡجِعُهُمۡ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفۡعَلُونَ ۝٤٦
47

ഓരോ സമുദായത്തിനും ദൂതന്മാരെ നിയമിച്ചിട്ടുണ്ട്‌. അങ്ങനെ അവരുടെ ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ അനീതി ചെയ്യപ്പെടുകയില്ല.

وَلِكُلِّ أُمَّةٖ رَّسُولٞۖ فَإِذَا جَآءَ رَسُولُهُمۡ قُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ ۝٤٧
48

നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഈ താക്കീത്‌ എപ്പോഴാണ്‌ (പുലരുക) എന്ന്‌ അവര്‍ ചോദിക്കുന്നു.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٤٨
49

താങ്കള്‍ പറയുക: സ്വന്തം കാര്യത്തില്‍ തന്നെ ഒരു ഗുണമോ ദോഷമോ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എനിക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നതല്ല. എല്ലാ സമുദായത്തിനും ഒരവധിയുണ്ട്‌. തങ്ങളുടെ ആ അവധി എത്തിയാല്‍ ഒരു നിമിഷവും അവര്‍ പിന്തി നില്‍ക്കുകയില്ല; മുന്‍കടക്കുകയുമില്ല.

قُل لَّآ أَمۡلِكُ لِنَفۡسِي ضَرّٗا وَلَا نَفۡعًا إِلَّا مَا شَآءَ ٱللَّهُۗ لِكُلِّ أُمَّةٍ أَجَلٌۚ إِذَا جَآءَ أَجَلُهُمۡ فَلَا يَسۡتَـٔۡخِرُونَ سَاعَةٗ وَلَا يَسۡتَقۡدِمُونَ ۝٤٩
50

താങ്കള്‍ പറയുക: രാത്രിയോ പകലോ അല്ലാഹുവിന്റെ ശിക്ഷ വന്നെത്തിയാല്‍ (നിങ്ങളെന്താണ്‌ ചെയ്യുക)? ആ കുറ്റവാളികള്‍ ആ ശിക്ഷയില്‍ നിന്ന്‌ ഏതിനാണീ തിരക്കു കൂട്ടുന്നത്‌?

قُلۡ أَرَءَيۡتُمۡ إِنۡ أَتَىٰكُمۡ عَذَابُهُۥ بَيَٰتًا أَوۡ نَهَارٗا مَّاذَا يَسۡتَعۡجِلُ مِنۡهُ ٱلۡمُجۡرِمُونَ ۝٥٠
51

ആ ശിക്ഷ നിങ്ങള്‍ക്ക്‌ സംഭവിച്ച ശേഷമാണോ നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നത്‌? (അന്നേരം നിങ്ങളോട്‌ പറയപ്പെടും:) ഇപ്പോഴാണോ നിങ്ങള്‍ വിശ്വസിക്കുന്നത്‌? നിശ്ചയമായും നിങ്ങള്‍ (പരിഹാസഭാവത്തില്‍) ഇതിന്‌ തിരക്കു കൂട്ടി ആവശ്യപ്പെടുന്നവരായിരുന്നല്ലോ?

أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓۚ ءَآلۡـَٰٔنَ وَقَدۡ كُنتُم بِهِۦ تَسۡتَعۡجِلُونَ ۝٥١
52

പിന്നീട്‌ ആ അക്രമികളോട്‌ പറയപ്പെടും: നിങ്ങള്‍ നിത്യശിക്ഷ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്ക്‌ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുമോ?

ثُمَّ قِيلَ لِلَّذِينَ ظَلَمُواْ ذُوقُواْ عَذَابَ ٱلۡخُلۡدِ هَلۡ تُجۡزَوۡنَ إِلَّا بِمَا كُنتُمۡ تَكۡسِبُونَ ۝٥٢
53

ഇത്‌ (അല്ലാഹുവിന്റെ ശിക്ഷയും പരലോക ജീവിതവും) സത്യമാണോ എന്ന്‌ അവര്‍ താങ്കളോട്‌ ചോദിക്കുന്നു. പറയുക: അതെ, എന്റെ രക്ഷിതാവിനെ തന്നെയാണ്‌, ഇത്‌ യാഥാര്‍ത്ഥ്യം തന്നെയാണ്‌. നിങ്ങള്‍ക്ക്‌ അല്ലാഹുവിനെ പരാജയപ്പെടുത്തുവാന്‍ കഴിയുന്നതല്ല.

۞ وَيَسۡتَنۢبِـُٔونَكَ أَحَقٌّ هُوَۖ قُلۡ إِي وَرَبِّيٓ إِنَّهُۥ لَحَقّٞۖ وَمَآ أَنتُم بِمُعۡجِزِينَ ۝٥٣
54

അക്രമം ചെയ്‌ത ഓരോ ആള്‍ക്കും ഭൂമിയിലുള്ളതെല്ലാം ലഭിച്ചിരുന്നെങ്കില്‍ അതെല്ലാം പ്രായശ്ചിത്തം നല്‍കി ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ ശ്രമിക്കുമായിരുന്നു. ശിക്ഷ മുന്നില്‍ കാണുമ്പോള്‍ അവര്‍ മനസ്സില്‍ ഖേദം മറച്ചുവെക്കും. അവര്‍ക്കിടയില്‍ നീതി പൂര്‍വം വിധിക്കപ്പെടും. അവരോട്‌ ഒരു നിലക്കും അനീതി പ്രവര്‍ത്തിക്കപ്പടുകയില്ല.

وَلَوۡ أَنَّ لِكُلِّ نَفۡسٖ ظَلَمَتۡ مَا فِي ٱلۡأَرۡضِ لَٱفۡتَدَتۡ بِهِۦۗ وَأَسَرُّواْ ٱلنَّدَامَةَ لَمَّا رَأَوُاْ ٱلۡعَذَابَۖ وَقُضِيَ بَيۡنَهُم بِٱلۡقِسۡطِ وَهُمۡ لَا يُظۡلَمُونَ ۝٥٤
55

ശ്രദ്ധിക്കുക: ആകാശഭൂമിയിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്‌. ശ്രദ്ധിക്കുക: അവന്റെ വാഗ്‌ദാനം സത്യം തന്നയാണ്‌. പക്ഷെ, അവരില്‍ അധിക പേരും ഗ്രഹിക്കുന്നില്ല.

أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ أَلَآ إِنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ۝٥٥
56

അവനാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. അവങ്കലേക്കു തന്നെയാണ്‌ നിങ്ങള്‍ മടക്കപ്പെടുന്നതും.

هُوَ يُحۡيِۦ وَيُمِيتُ وَإِلَيۡهِ تُرۡجَعُونَ ۝٥٦
57

ഓ ജനങ്ങളേ, നിശ്ചയമായും നിങ്ങള്‍ക്ക്‌ രക്ഷിതാവിങ്കല്‍ നിന്നിതാ തത്ത്വോപദേശവും ഹൃദയങ്ങളിലുള്ള രോഗങ്ങള്‍ക്ക്‌ ശമനൗഷധവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക്‌ കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു.

يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ۝٥٧
58

പറയുക: `അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും മൂലം മാത്രമാണ്‌ (അത്‌ വന്നു കിട്ടിയത്‌).' അതുകൊണ്ട്‌ അത്‌ ലഭിച്ചതിലവര്‍ സന്തോഷിക്കട്ടെ. അവര്‍ ശേഖരിച്ചു വെക്കുന്നതിനേക്കാള്‍ വിശിഷ്ടമാണത്‌.

قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٞ مِّمَّا يَجۡمَعُونَ ۝٥٨
59

താങ്കള്‍ അവരോട്‌ ചോദിക്കുക: അല്ലാഹു നിങ്ങള്‍ക്ക്‌ ആഹാരമായി ചില സാധനങ്ങള്‍ സൃഷ്ടിച്ചുതരികയും എന്നിട്ട്‌ നിങ്ങള്‍ അതില്‍ ചിലത്‌ നിഷിദ്ധമാക്കുകയും ചിലത്‌ അനുവദനീയമാക്കുകയും ചെയ്‌തതിനെപ്പറ്റി ഒന്നു പറഞ്ഞു തരൂ! (ഇങ്ങനെ വിദി കല്‍പിക്കുവാന്‍) അല്ലാഹുവാണോ നിങ്ങള്‍ക്ക്‌ അനുമതി നല്‍കിയത്‌? അഥവാ അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ കള്ളവിധി കെട്ടിപ്പറയുകയാണോ?

قُلۡ أَرَءَيۡتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزۡقٖ فَجَعَلۡتُم مِّنۡهُ حَرَامٗا وَحَلَٰلٗا قُلۡ ءَآللَّهُ أَذِنَ لَكُمۡۖ أَمۡ عَلَى ٱللَّهِ تَفۡتَرُونَ ۝٥٩
60

അല്ലാഹുവിന്റെ പേരില്‍ കള്ളം ആരോപിക്കുന്നവര്‍ അന്ത്യദിനത്തെക്കുറിച്ച്‌ എന്താണ്‌ വിചാരിച്ചിരിക്കുന്നത്‌? നിശ്ചയമാ#ായും അല്ലാഹു ജനങ്ങളോട്‌ വളരെ ഔദാര്യവാനാണ്‌. പക്ഷെ, അവരില്‍ അധികമളുകളും അവനോട്‌ നന്ദി കാട്ടുന്നില്ല.

وَمَا ظَنُّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ يَوۡمَ ٱلۡقِيَٰمَةِۗ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَهُمۡ لَا يَشۡكُرُونَ ۝٦٠
61

നബിയേ, താങ്കള്‍ ഏതു കാര്യത്തിലായിരുന്നാലും ഖുര്‍ആനില്‍ നിന്ന്‌ എന്തു ഓതുകയാണെങ്കിലും (ജനങ്ങളേ,) നിങ്ങള്‍ വല്ല പ്രവൃത്തിയും ചെയ്യുകയാണെങ്കിലും അതില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ മേല്‍ നാം സാക്ഷിയായിട്ടല്ലാതെ സംഭവിക്കുകയില്ല. ആകാശഭൂമികളില്‍ ഒരണുത്തൂക്കമുള്ള വസ്‌തുവും അതിനെക്കാള്‍ ചെറുതും വലുതും ഒന്നും തന്നെ താങ്കളുടെ രക്ഷിതാവില്‍ നിന്ന്‌ മറഞ്ഞിരിക്കയില്ല. എന്നാല്‍, അതെല്ലാം തന്നെ സ്‌പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

وَمَا تَكُونُ فِي شَأۡنٖ وَمَا تَتۡلُواْ مِنۡهُ مِن قُرۡءَانٖ وَلَا تَعۡمَلُونَ مِنۡ عَمَلٍ إِلَّا كُنَّا عَلَيۡكُمۡ شُهُودًا إِذۡ تُفِيضُونَ فِيهِۚ وَمَا يَعۡزُبُ عَن رَّبِّكَ مِن مِّثۡقَالِ ذَرَّةٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ وَلَآ أَصۡغَرَ مِن ذَٰلِكَ وَلَآ أَكۡبَرَ إِلَّا فِي كِتَٰبٖ مُّبِينٍ ۝٦١
62

ശ്രദ്ധിക്കുക: അല്ലാഹുവിന്റെ ഔലിയാഇന്‌ യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കുകയുമില്ല.

أَلَآ إِنَّ أَوۡلِيَآءَ ٱللَّهِ لَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ۝٦٢
63

അവര്‍ സത്യത്തില്‍ വിശ്വസിക്കുകയും സൂക്ഷ്‌മതയോടെ ജീവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്‌.

ٱلَّذِينَ ءَامَنُواْ وَكَانُواْ يَتَّقُونَ ۝٦٣
64

ഐഹിക ജീവിത്തതിലും പാരത്രിക ജീവിതത്തിലും അവര്‍ക്ക്‌ സന്തോഷവാര്‍ത്തയുണ്ട്‌. അല്ലാഹുവിന്റെ വചനങ്ങള്‍ യാതൊരു മാറ്റവുമില്ല. അതുതന്നെയാണ്‌ മഹത്തായ വിജയം.

لَهُمُ ٱلۡبُشۡرَىٰ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَفِي ٱلۡأٓخِرَةِۚ لَا تَبۡدِيلَ لِكَلِمَٰتِ ٱللَّهِۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ ۝٦٤
65

അവരുടെ വാക്കുകള്‍ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നിശ്ചയമായും പ്രതാപം മുഴുവനും അല്ലാഹുവിനാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

وَلَا يَحۡزُنكَ قَوۡلُهُمۡۘ إِنَّ ٱلۡعِزَّةَ لِلَّهِ جَمِيعًاۚ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٦٥
66

അറിയുക: ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിനുള്ളതാണ്‌. അവനെ വിട്ട്‌ (വിഗ്രഹങ്ങളെ) ആരാധിക്കുന്നവര്‍ പങ്കുകാരെയല്ല പിന്‍പറ്റുന്നത്‌; അവര്‍ പിന്‍പറ്റുന്നത്‌ വെറും ഊഹത്തെ മാത്രമാണ്‌. കളവ്‌ പറയുക തന്നെയാണവര്‍.

أَلَآ إِنَّ لِلَّهِ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِۗ وَمَا يَتَّبِعُ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ شُرَكَآءَۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ هُمۡ إِلَّا يَخۡرُصُونَ ۝٦٦
67

നിങ്ങള്‍ക്ക്‌ വിശ്രമിക്കുവാനായി രാവും (പരതരം ജോലി നടത്തേണ്ടതിന്‌) വെളിച്ചം നല്‍കുന്ന പകലും സൃഷ്ടിച്ചത്‌ അവനാണ്‌. കേള്‍ക്കുന്നത ജനതക്ക്‌ നിശ്ചയമായും ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.

هُوَ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَسۡمَعُونَ ۝٦٧
68

അല്ലാഹു സന്താനമുണ്ടാക്കി എന്ന്‌ അവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! പരാശ്രയരഹിതന്‍ തന്നെയാണവന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവനുള്ളതാണ്‌. (അവന്റെ സൃഷ്ടികളും അടിമകളുമാണ്‌.) ഇതിന്‌ നിങ്ങളുടെ പക്കല്‍ യാതൊരു തെളിവും ഇല്ലതന്നെ. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിവില്ലാത്തത്‌ നിങ്ങള്‍ പറയുന്നുവോ?

قَالُواْ ٱتَّخَذَ ٱللَّهُ وَلَدٗاۗ سُبۡحَٰنَهُۥۖ هُوَ ٱلۡغَنِيُّۖ لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ إِنۡ عِندَكُم مِّن سُلۡطَٰنِۭ بِهَٰذَآۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعۡلَمُونَ ۝٦٨
69

പറയുക: അല്ലാഹുവിന്റെ പേരില്‍ വ്യാജം പറയുന്നവര്‍ ഒരിക്കലും വിജയിക്കുകയില്ല.

قُلۡ إِنَّ ٱلَّذِينَ يَفۡتَرُونَ عَلَى ٱللَّهِ ٱلۡكَذِبَ لَا يُفۡلِحُونَ ۝٦٩
70

ഇഹലോകത്ത്‌ അല്‍പകാല സുഖാനുഭവം അവര്‍ക്കുണ്ട്‌. പിന്നീട്‌ അവരുടെ മടക്കം നമ്മുടെ അടുക്കലേക്ക്‌ തന്നെയാണ്‌. പിന്നെ സത്യം നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ കഠിനമായ ശിക്ഷ അവരെ നാം അനുഭവിപ്പിക്കുന്നതാണ്‌.

مَتَٰعٞ فِي ٱلدُّنۡيَا ثُمَّ إِلَيۡنَا مَرۡجِعُهُمۡ ثُمَّ نُذِيقُهُمُ ٱلۡعَذَابَ ٱلشَّدِيدَ بِمَا كَانُواْ يَكۡفُرُونَ ۝٧٠
71

നൂഹ്‌ നബിയുടെ ചരിത്രം, അദ്ദേഹം തന്റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം അവര്‍ക്ക്‌ (താങ്കളുടെ ജനതക്ക്‌) വിവരിച്ചുകൊടുക്കുക. അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, (നിങ്ങള്‍ക്കിടയില്‍) എന്റെ നില്‍പും അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള എന്റെ സദുപദേശവും നിങ്ങള്‍ക്ക്‌ വലിയ വിഷമമായി തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നിങ്ങളുടെ പങ്കുകാരോടുകൂടി നിങ്ങളുടെ കാര്യം തീരുമാനിച്ചു കൊള്ളുക. പിന്നീട്‌ സ്വന്തം കാര്യത്തില്‍ നിങ്ങള്‍ക്ക്‌ യാതൊരു അവ്യക്തതയും ഉണ്ടായിരിക്കരുത്‌. എന്നിട്ട്‌ എന്റെ നേരെ അത്‌ നടപ്പില്‍ വരുത്തിക്കൊള്ളുക. എനിക്ക്‌ നിങ്ങള്‍ താമസം തരേണ്ട.

۞ وَٱتۡلُ عَلَيۡهِمۡ نَبَأَ نُوحٍ إِذۡ قَالَ لِقَوۡمِهِۦ يَٰقَوۡمِ إِن كَانَ كَبُرَ عَلَيۡكُم مَّقَامِي وَتَذۡكِيرِي بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلۡتُ فَأَجۡمِعُوٓاْ أَمۡرَكُمۡ وَشُرَكَآءَكُمۡ ثُمَّ لَا يَكُنۡ أَمۡرُكُمۡ عَلَيۡكُمۡ غُمَّةٗ ثُمَّ ٱقۡضُوٓاْ إِلَيَّ وَلَا تُنظِرُونِ ۝٧١
72

ഇനി നിങ്ങള്‍ പിന്തിരിഞ്ഞു പോവുകയാണെങ്കില്‍, ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്‌. അനുസരിക്കുന്നവരില്‍ പെട്ടിരിക്കണമെന്ന്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.

فَإِن تَوَلَّيۡتُمۡ فَمَا سَأَلۡتُكُم مِّنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُسۡلِمِينَ ۝٧٢
73

എന്നിട്ട്‌ അദ്ദേഹത്തെ അവര്‍ നിഷേധിച്ചു. അപ്പോള്‍ തന്നെയും തന്‍രെ കൂടെയുള്ളവരെയും കപ്പലില്‍ നാം രക്ഷപ്പെടുത്തുകയും അവരെ (നശിച്ച ജനതയുടെ) പിന്‍തലമുറയാക്കുകയും നമ്മുടെ ലക്ഷ്യങ്ങള്‍ നിഷേധിച്ചവരെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും ചെയ്‌തു. താങ്കള്‍ നോക്കുക, താക്കീത്‌ നല്‍കപ്പെട്ടിരുന്ന ആ ജനതയുടെ പര്യവസാനം എങ്ങനെയായെന്ന്‌!

فَكَذَّبُوهُ فَنَجَّيۡنَٰهُ وَمَن مَّعَهُۥ فِي ٱلۡفُلۡكِ وَجَعَلۡنَٰهُمۡ خَلَٰٓئِفَ وَأَغۡرَقۡنَا ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَاۖ فَٱنظُرۡ كَيۡفَ كَانَ عَٰقِبَةُ ٱلۡمُنذَرِينَ ۝٧٣
74

പിന്നീട്‌ അദ്ദേഹത്തിനു ശേഷം വിവിധ ദൂതന്മാരെ തങ്ങളുടെ ജനതയിലേക്ക്‌ നാം അയച്ചു. അങ്ങനെ ആ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത്‌ ചെന്നു. എന്നിട്ട്‌ മുമ്പ്‌ നിഷധിച്ചിരുന്ന യഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുവാന്‍ അവര്‍ സന്നദ്ധരായതേയില്ല. അപ്രകാരം അതിക്രമികളുടെ ഹൃദയങ്ങള്‍ക്ക്‌ നാം മുദ്ര വെക്കുന്നു!

ثُمَّ بَعَثۡنَا مِنۢ بَعۡدِهِۦ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَمَا كَانُواْ لِيُؤۡمِنُواْ بِمَا كَذَّبُواْ بِهِۦ مِن قَبۡلُۚ كَذَٰلِكَ نَطۡبَعُ عَلَىٰ قُلُوبِ ٱلۡمُعۡتَدِينَ ۝٧٤
75

പിന്നീട്‌ അവര്‍ക്കു ശേഷം മൂസാ, ഹാറൂന്‍ (അ) എന്നിവരെ ഫിര്‍ഔന്റെയും അഴന്റെ സഭക്കാരുടെയും അടുത്തേക്ക്‌ നമ്മുടെ ലക്ഷ്യങ്ങളും കൊണ്ട്‌ നാം അയച്ചു. അപ്പോള്‍ അഹങ്കരിക്കയാവര്‍ ചെയ്‌തത്‌. കുറ്റവാളികളായ ഒരു ജനതയായിരുന്നു അവര്‍.

ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ بِـَٔايَٰتِنَا فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمٗا مُّجۡرِمِينَ ۝٧٥
76

അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയപ്പോള്‍, ഇത്‌ വ്യക്തമായ മാരണം തന്നെയാണെന്ന്‌ അവര്‍ പറഞ്ഞു.

فَلَمَّا جَآءَهُمُ ٱلۡحَقُّ مِنۡ عِندِنَا قَالُوٓاْ إِنَّ هَٰذَا لَسِحۡرٞ مُّبِينٞ ۝٧٦
77

മൂസാ (നബി അവരോട്‌) ചോദിച്ചു: സത്യം വന്നു കിട്ടിയപ്പോള്‍ അതിനെ സംബന്ധിച്ച്‌ (മാരണം എന്ന്‌) നിങ്ങള്‍ പറയുകയാണോ? ഇത്‌ മാരണമാണോ? മാരണക്കാര്‍ ഒരിക്കലും വിജയിക്കയില്ലല്ലോ.

قَالَ مُوسَىٰٓ أَتَقُولُونَ لِلۡحَقِّ لَمَّا جَآءَكُمۡۖ أَسِحۡرٌ هَٰذَا وَلَا يُفۡلِحُ ٱلسَّٰحِرُونَ ۝٧٧
78

അപ്പോള്‍ അവര്‍ പറഞ്ഞു: സ്വന്തം പിതാക്കളെ ഏതൊന്നില്‍ ഞങ്ങള്‍ കണ്ടിരിക്കുന്നുവോ അതില്‍ നിന്ന്‌ ഞങ്ങള്‍ തെറ്റിദ്ധരിക്കുകയും ഈ ഭൂമി (ഈജിപ്‌ത്‌)യില്‍ നിങ്ങളിരുവര്‍ക്കും മാത്രം നേതൃത്വം ആയിത്തീരുകയും ചെയ്യേണ്ടതിനാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? നിങ്ങള്‍ രണ്ടു പേരെയും വിശ്വസിക്കുന്നവരല്ല ഞങ്ങള്‍.

قَالُوٓاْ أَجِئۡتَنَا لِتَلۡفِتَنَا عَمَّا وَجَدۡنَا عَلَيۡهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلۡكِبۡرِيَآءُ فِي ٱلۡأَرۡضِ وَمَا نَحۡنُ لَكُمَا بِمُؤۡمِنِينَ ۝٧٨
79

ഫിര്‍ഔന്‍ (തന്റെ ഭരണാധികാരികളോട്‌) കല്‍പിച്ചു: എല്ലാ മാരണവിദ്യാ വിദഗ്‌ദരെയും എന്റെ സന്നിധിയില്‍ ഹാജറാക്കുക!

وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ ۝٧٩
80

അങ്ങനെ മാരണവിദ്യക്കാരെത്തിയപ്പോള്‍ മൂസാ നബി (അ) അവരോട്‌ പറഞ്ഞു: നിങ്ങള്‍ ഇടുന്നതെല്ലാം ഇട്ടുകൊള്ളുക!

فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ ۝٨٠
81

അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ നബി പറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നത്‌ മാരണം തന്നെയാണ്‌. അല്ലാഹു അതിനെ ദുര്‍ബലപ്പെടുത്തുക തന്നെ ചെയ്യും. നാശകാരികളുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു ഒരിക്കലും നന്നാക്കുകയില്ല.

فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ ۝٨١
82

കുറ്റവാളികള്‍ വെറുത്താലും സത്യത്തെ അല്ലാഹു തന്റെ നിയമം അനുസരിച്ച്‌ സ്ഥിരപ്പെടുത്തുന്നതാണ്‌.

وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ ۝٨٢
83

എന്നിട്ട്‌ ഫിര്‍ഔന്റെ ജനതയില്‍ നിന്ന്‌ന ഒരു ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ്‌ മൂസാ നബിയെ വിശ്വസിച്ചത്‌; അതു തന്നെ ഫിര്‍ഔനും അവരുടെ നേതാക്കന്മാരും തങ്ങളെമര്‍ദ്ദിക്കുമോ എന്ന ഭയത്തോടുകൂടി. നിശ്ചയമയും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നിത്യം കാണിക്കുന്ന വനും അതിരുവിട്ട്‌ പ്രവര്‍ത്തിക്കുന്നവരില്‍ പെട്ടവനുമായിരുന്നു.

فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٞ مِّن قَوۡمِهِۦ عَلَىٰ خَوۡفٖ مِّن فِرۡعَوۡنَ وَمَلَإِيْهِمۡ أَن يَفۡتِنَهُمۡۚ وَإِنَّ فِرۡعَوۡنَ لَعَالٖ فِي ٱلۡأَرۡضِ وَإِنَّهُۥ لَمِنَ ٱلۡمُسۡرِفِينَ ۝٨٣
84

മൂസാ നബി(അ) പറഞ്ഞു: എന്റെ ജനങ്ങളേ, അല്ലാഹുവില്‍ വിശ്വസിച്ചവരായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവനെത്തന്നെ ഭരമേല്‍പിക്കുക; നിങ്ങള്‍ മുസ്‌ലിംകളാണെങ്കില്‍.

وَقَالَ مُوسَىٰ يَٰقَوۡمِ إِن كُنتُمۡ ءَامَنتُم بِٱللَّهِ فَعَلَيۡهِ تَوَكَّلُوٓاْ إِن كُنتُم مُّسۡلِمِينَ ۝٨٤
85

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിനെ തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ അക്രമികളായ ജനതയുടെ മര്‍ദനങ്ങള്‍ക്ക്‌ വിധേയരാക്കരുതേ!

فَقَالُواْ عَلَى ٱللَّهِ تَوَكَّلۡنَا رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلۡقَوۡمِ ٱلظَّٰلِمِينَ ۝٨٥
86

നിന്റെ കാരുണ്യം കൊണ്ട്‌ സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന്‌ നീ ഞങ്ങളെ മോചിപ്പിക്കേണമേ!

وَنَجِّنَا بِرَحۡمَتِكَ مِنَ ٱلۡقَوۡمِ ٱلۡكَٰفِرِينَ ۝٨٦
87

നാം മൂസാ നബിക്കും സഹോദരനും സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും സ്വജനതക്ക്‌ ഈജിപ്‌തില്‍ വീടുകള്‍ പണിയുകയും വീടുകെ ഖിബ്‌ല ആക്കുകയും നിസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌ സന്തോഷ വാര്‍ത്ത അറിയിക്കുക.

وَأَوۡحَيۡنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوۡمِكُمَا بِمِصۡرَ بُيُوتٗا وَٱجۡعَلُواْ بُيُوتَكُمۡ قِبۡلَةٗ وَأَقِيمُواْ ٱلصَّلَوٰةَۗ وَبَشِّرِ ٱلۡمُؤۡمِنِينَ ۝٨٧
88

മൂസാനബി പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔനും അവന്റെ സഭക്കാര്‍ക്കും ഐഹിക ജീവിതത്തില്‍ വലിയ ആഡംബരവും ധാരാളം ധനവും നീ നല്‍കിയിട്ടുണ്ടല്ലോ. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തെറ്റിക്കുകയായിരിക്കും അതിന്റെ ഫലം. ഞങ്ങളുടെ രക്ഷിതാവേ, (അതുകൊണ്ട്‌) അവരുടെ ധനം നീ തുടച്ചു നീക്കുകയും ഹൃദയങ്ങള്‍ നീ കഠിനമാക്കുകയും ചെയ്യേണമേ! അങ്ങനെ വേദനാജനകമായ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കാതിരിക്കട്ടെ.

وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيۡتَ فِرۡعَوۡنَ وَمَلَأَهُۥ زِينَةٗ وَأَمۡوَٰلٗا فِي ٱلۡحَيَوٰةِ ٱلدُّنۡيَا رَبَّنَا لِيُضِلُّواْ عَن سَبِيلِكَۖ رَبَّنَا ٱطۡمِسۡ عَلَىٰٓ أَمۡوَٰلِهِمۡ وَٱشۡدُدۡ عَلَىٰ قُلُوبِهِمۡ فَلَا يُؤۡمِنُواْ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ۝٨٨
89

അല്ലാഹു പറഞ്ഞു: നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥന സ്വീകരിക്കുക തന്നെ ചെയ്‌തിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുക. വിവരമില്ലാത്തവരുടെ മാര്‍ഗം നിങ്ങള്‍ ഒരിക്കലും പിന്‍പറ്റരുത്‌.

قَالَ قَدۡ أُجِيبَت دَّعۡوَتُكُمَا فَٱسۡتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعۡلَمُونَ ۝٨٩
90

ഇസ്രാഈല്‍ സന്തതികളെ നാം സമുദ്രം കടത്തി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും എതിര്‍ക്കുവാനും അക്രമിക്കുവാനും വേണ്ടി അവരെ പിന്തുടര്‍ന്നു. അവസാനം മുങ്ങി മരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രാഈല്യര്‍ ഏതൊരുവനില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ഒരു ദൈവവുമില്ലെന്ന്‌ ഞാനിതാ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവനോട്‌) അനുസരണമുള്ളവരില്‍ പെട്ടവനാണ്‌.

۞ وَجَٰوَزۡنَا بِبَنِيٓ إِسۡرَٰٓءِيلَ ٱلۡبَحۡرَ فَأَتۡبَعَهُمۡ فِرۡعَوۡنُ وَجُنُودُهُۥ بَغۡيٗا وَعَدۡوًاۖ حَتَّىٰٓ إِذَآ أَدۡرَكَهُ ٱلۡغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِيٓ ءَامَنَتۡ بِهِۦ بَنُوٓاْ إِسۡرَٰٓءِيلَ وَأَنَا۠ مِنَ ٱلۡمُسۡلِمِينَ ۝٩٠
91

(അപ്പോള്‍ അവനോട്‌ പറഞ്ഞു:) ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്‌!) ഇതിനു മുമ്പ്‌ നീ ധിക്കരിക്കുക തന്നെയായിരുന്നല്ലോ. നീ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനുമായിരുന്നു.

ءَآلۡـَٰٔنَ وَقَدۡ عَصَيۡتَ قَبۡلُ وَكُنتَ مِنَ ٱلۡمُفۡسِدِينَ ۝٩١
92

എന്നാല്‍, നിന്റെ പുറകെ വരുന്നവര്‍ക്ക്‌ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിന്‌ ഇന്ന നിന്റെ ദേഹത്തെ (സമുദായത്തില്‍ നിന്ന്‌) നാം രക്ഷപ്പെടുത്തി എടുക്കും. മിക്ക ആളുകളും നമ്മുടെ ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച്‌ അശ്രദ്ധര്‍ തന്നെയാണ്‌.

فَٱلۡيَوۡمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنۡ خَلۡفَكَ ءَايَةٗۚ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ عَنۡ ءَايَٰتِنَا لَغَٰفِلُونَ ۝٩٢
93

ഇസ്രാഈല്യര്‍ക്ക്‌ വിശിഷ്ട വാസസ്ഥലം നാം സൗകര്യപ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്‌തു. നല്ല സാധനങ്ങളില്‍ നിന്ന്‌ അവര്‍ക്ക്‌ നാം ആഹാരം നല്‍കുകയുമുണ്ടായി. അങ്ങനെ തങ്ങ്‌#ക്ക്‌ അറിവുകിട്ടിയ ശേഷം മാത്രമാണ്‌ അവര്‍ ഭിന്നിച്ചത്‌. ഭിന്നിച്ചുകൊണ്ടിരുന്ന വിഷയത്തില്‍ പുനരുത്ഥാനദിനം നിശ്ചയമായും താങ്കളുടെ രക്ഷിതാവ്‌ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതാണ്‌.

وَلَقَدۡ بَوَّأۡنَا بَنِيٓ إِسۡرَٰٓءِيلَ مُبَوَّأَ صِدۡقٖ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخۡتَلَفُواْ حَتَّىٰ جَآءَهُمُ ٱلۡعِلۡمُۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ۝٩٣
94

ഇനി താങ്കള്‍ക്ക്‌ നാം അവതരിപ്പിച്ചു തന്നതില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ താങ്കള്‍ക്കു മുമ്പുള്ള വേദഗ്രന്ഥങ്ങള്‍ ഓതിക്കൊണ്ടിരിക്കുന്നവരോടൊന്ന്‌ ചോദിച്ചു നോക്കുക. സത്യമായും താങ്കളുടെ രക്ഷിതാവില്‍ നിന്ന്‌ താങ്കള്‍ക്കിതാ സത്യം വന്നിരിക്കുന്നു. അതിനാല്‍ സംശയിക്കുന്നവരുടെ കൂട്ടത്തില്‍ താങ്കള്‍ക്കെതിരെ പെട്ടുപോകരുത്‌.

فَإِن كُنتَ فِي شَكّٖ مِّمَّآ أَنزَلۡنَآ إِلَيۡكَ فَسۡـَٔلِ ٱلَّذِينَ يَقۡرَءُونَ ٱلۡكِتَٰبَ مِن قَبۡلِكَۚ لَقَدۡ جَآءَكَ ٱلۡحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلۡمُمۡتَرِينَ ۝٩٤
95

അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ നിഷേധിക്കുന്നവരിലും താങ്കള്‍ ഒരിക്കലും പെട്ടുപോകരുത്‌. അങ്ങനെ വന്നാല്‍ താങ്കള്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെട്ടുപോകും.

وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلۡخَٰسِرِينَ ۝٩٥
96

താങ്കളുടെ രക്ഷിതാവിന്റെ (ശിക്ഷയുടെ) വചനം ആരുടെ മേല്‍ സ്ഥിരപ്പെട്ടുവോ അവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല.

إِنَّ ٱلَّذِينَ حَقَّتۡ عَلَيۡهِمۡ كَلِمَتُ رَبِّكَ لَا يُؤۡمِنُونَ ۝٩٦
97

സര്‍വലക്ഷ്യങ്ങളും തങ്ങള്‍ക്ക്‌ വന്നുകിട്ടിയാലും വേദനാജനകമായ ശിക്ഷ കാണുന്നതുവരെ (അവര്‍ വിശ്വസിക്കയില്ല).

وَلَوۡ جَآءَتۡهُمۡ كُلُّ ءَايَةٍ حَتَّىٰ يَرَوُاْ ٱلۡعَذَابَ ٱلۡأَلِيمَ ۝٩٧
98

എന്നാല്‍, യൂനുസ്‌ നബിയുടെ ജനത ഒഴിച്ച്‌ ഒരൊറ്റ നാട്ടുകാരും (ശിക്ഷ ഇറങ്ങുന്നതിനു മുമ്പ്‌) എന്തുകൊണ്ട്‌ വിശ്വസിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്യുന്നവരായില്ല? അവര്‍ (യൂനുസ്‌ നബിയുടെ ജനത) സത്യത്തില്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദാവഹമായ ശിക്ഷ അവരില്‍ നിന്ന്‌ നാം അകറ്റി. ഒരു നിശ്ചിത കാലം വരെ അവര്‍ക്ക്‌ നാം സൗഖ്യം നല്‍കുകയും ചെയ്‌തു.

فَلَوۡلَا كَانَتۡ قَرۡيَةٌ ءَامَنَتۡ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوۡمَ يُونُسَ لَمَّآ ءَامَنُواْ كَشَفۡنَا عَنۡهُمۡ عَذَابَ ٱلۡخِزۡيِ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَمَتَّعۡنَٰهُمۡ إِلَىٰ حِينٖ ۝٩٨
99

താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്ന പക്ഷം ഭൂമിയിലുള്ളവരെല്ലാം ഒന്നടങ്കം സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. ജനങ്ങള്‍ സത്യവശ്വാസം കൈക്കൊള്ളുന്നവരാവാന്‍ താങ്കള്‍ അവരെ നിര്‍ബന്ധിക്കുകയാണോ?

وَلَوۡ شَآءَ رَبُّكَ لَأٓمَنَ مَن فِي ٱلۡأَرۡضِ كُلُّهُمۡ جَمِيعًاۚ أَفَأَنتَ تُكۡرِهُ ٱلنَّاسَ حَتَّىٰ يَكُونُواْ مُؤۡمِنِينَ ۝٩٩
100

അല്ലാഹുവിന്റെ വിധിയനുസരിച്ചല്ലാതെ യാതൊരാള്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിക്കാത്തവരുടെ മേല്‍ അവന്‍ ശിക്ഷയെ ആക്കുന്നു.

وَمَا كَانَ لِنَفۡسٍ أَن تُؤۡمِنَ إِلَّا بِإِذۡنِ ٱللَّهِۚ وَيَجۡعَلُ ٱلرِّجۡسَ عَلَى ٱلَّذِينَ لَا يَعۡقِلُونَ ۝١٠٠
101

പറയുക: ആകാശഭൂമികളില്‍ എന്തെല്ലാമാണുള്ളതെന്ന്‌ നിങ്ങളൊന്ന്‌ സൂക്ഷിച്ചു നോക്കുക. വിശ്വസിക്കാത്ത ജനതക്ക്‌ ലക്ഷ്യങ്ങളും താക്കീതുകളും യാതൊരു പ്രയോജനവും ചെയ്യുകയില്ല.

قُلِ ٱنظُرُواْ مَاذَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَا تُغۡنِي ٱلۡأٓيَٰتُ وَٱلنُّذُرُ عَن قَوۡمٖ لَّا يُؤۡمِنُونَ ۝١٠١
102

എന്നാല്‍, ഇവര്‍ തങ്ങള്‍ക്കു മുമ്പ്‌ കഴിഞ്ഞുപോയവരുടെ (ശിക്ഷാ) ദിവസങ്ങള്‍ പോലെയുള്ള ദിവസങ്ങളല്ലാതെ മറ്റെന്തെങ്കിലും കാത്തിരിക്കുന്നുണ്ടോ? പറയുക: നിങ്ങള്‍ കാത്തിരുന്നുകൊള്ളുക, ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്‌.

فَهَلۡ يَنتَظِرُونَ إِلَّا مِثۡلَ أَيَّامِ ٱلَّذِينَ خَلَوۡاْ مِن قَبۡلِهِمۡۚ قُلۡ فَٱنتَظِرُوٓاْ إِنِّي مَعَكُم مِّنَ ٱلۡمُنتَظِرِينَ ۝١٠٢
103

പിന്നീട്‌ നമ്മുടെ ദൂതന്മാരുടെയും മറ്റു സത്യവിശ്വാസികളെയും നാം രക്ഷിക്കും. അപ്രകാരം സത്യവിശ്വാസികളെ രക്ഷിക്കുക എന്നത്‌ നമ്മുടെ കടമയാകുന്നു.

ثُمَّ نُنَجِّي رُسُلَنَا وَٱلَّذِينَ ءَامَنُواْۚ كَذَٰلِكَ حَقًّا عَلَيۡنَا نُنجِ ٱلۡمُؤۡمِنِينَ ۝١٠٣
104

പറയുക: മനുഷ്യരേ, നിങ്ങള്‍ക്ക്‌ എന്റെ മതത്തെ സംബന്ധിച്ച്‌ വല്ല സംശയവുമുണ്ടെങ്കില്‍, അല്ലാഹുവിനെ വിട്ട്‌ നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കയില്ല; മറിച്ച്‌ നിങ്ങളെ മരിപ്പിക്കുന്ന അല്ലാഹുവിനെയാണ്‌ ഞാന്‍ ആരാധിക്കുന്നത്‌. ഞാന്‍ സത്യവിശ്വാസികളില്‍ ഉള്‍പ്പെട്ടവനായിരിക്കണമെന്ന്‌ എന്നോട്‌ കല്‍പിക്കപ്പെട്ടിരിക്കുന്നു.

قُلۡ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمۡ فِي شَكّٖ مِّن دِينِي فَلَآ أَعۡبُدُ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ وَلَٰكِنۡ أَعۡبُدُ ٱللَّهَ ٱلَّذِي يَتَوَفَّىٰكُمۡۖ وَأُمِرۡتُ أَنۡ أَكُونَ مِنَ ٱلۡمُؤۡمِنِينَ ۝١٠٤
105

താങ്കളുടെ ദേഹത്തെ മറ്റു ഭാഗങ്ങളില്‍ നിന്നെല്ലാം അകറ്റി ഈ മതത്തിന്റെ നേരെ തിരിച്ചു നിറുത്തേണമെന്നും ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടു പോകരുതെന്നും (എന്നോട്‌ കല്‍പിക്കപ്പെട്ടിരിക്കുന്നു).

وَأَنۡ أَقِمۡ وَجۡهَكَ لِلدِّينِ حَنِيفٗا وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ۝١٠٥
106

അല്ലാഹുവിനെ വിട്ട്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തതിനെ ആരാധിക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം താങ്കള്‍ അപ്പോള്‍ അക്രമികളില്‍ പെട്ടവനായിത്തീരുക തന്നെ ചെയ്യും.

وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَۖ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّٰلِمِينَ ۝١٠٦
107

താങ്കള്‍ക്ക്‌ വല്ല വിപത്തും അല്ലാഹു വരുത്തിവെക്കുന്ന പക്ഷം അവന്‍ തന്റെയല്ലാതെ അതിനെ അകറ്റുന്ന ശക്തിയുമില്ല; അവന്‍ വല്ല നന്മയും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹത്തെ തടയുന്നവരുമില്ല. തന്റെ അടിമകളില്‍ നിന്ന്‌ താനുദ്ദേശിച്ചവര്‍ക്ക്‌ അവന്‍ അനുഗ്രഹം നല്‍കുന്നു. ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാണന്‍.

وَإِن يَمۡسَسۡكَ ٱللَّهُ بِضُرّٖ فَلَا كَاشِفَ لَهُۥٓ إِلَّا هُوَۖ وَإِن يُرِدۡكَ بِخَيۡرٖ فَلَا رَآدَّ لِفَضۡلِهِۦۚ يُصِيبُ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦۚ وَهُوَ ٱلۡغَفُورُ ٱلرَّحِيمُ ۝١٠٧
108

നബിയേ, പ്രഖ്യാപിക്കുക: ഹേ ജനങ്ങളേ, നിങ്ങള്‍ക്കു രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം ഇതാ വന്നെത്തിയിരിക്കുന്നു. അതുകൊണ്ട്, ആരെങ്കിലും സന്മാര്‍ഗ പ്രാപ്തനാവുന്നുവെങ്കില്‍ അത് അവനുവേണ്ടി തന്നെയാണ്. ആരൊരാള്‍ ദുര്‍മാര്‍ഗിയാകുന്നുവോ ആ മാര്‍ഗഭ്രംശം അവനുമാത്രമാണ് പ്രതികൂലമായി ഭവിക്കുക. നിങ്ങളുടെ മേല്‍ ഭരമേല്‍പിക്കപ്പെട്ടവനല്ല ഞാന്‍.

قُلۡ يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَكُمُ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَنِ ٱهۡتَدَىٰ فَإِنَّمَا يَهۡتَدِي لِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنَا۠ عَلَيۡكُم بِوَكِيلٖ ۝١٠٨
109

താങ്കളിലേക്ക്‌ ബോധനം നല്‍കപ്പെട്ടതിനെ പിന്‍പറ്റുകയും അല്ലാഹു വിധിക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക. അവന്‍ വിധി കര്‍ത്താക്കളില്‍ ഏറ്റവും നല്ലവനാകുന്നു.

وَٱتَّبِعۡ مَا يُوحَىٰٓ إِلَيۡكَ وَٱصۡبِرۡ حَتَّىٰ يَحۡكُمَ ٱللَّهُۚ وَهُوَ خَيۡرُ ٱلۡحَٰكِمِينَ ۝١٠٩