Monday, 12 October 2026 Hijri: — 07:31:21 pm
MalayalamQuran.in
'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam 'അറ്റാക്ക് വന്നതാ സാറേ, ഭാര്യയുടെ മൊഴി', തൃശൂരിൽ 41 കാരനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന്, തോർത്തുകൊണ്ട് കഴുത്തിൽ വലിച്ച് മുറുക്കി — Asianet News Malayalam കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി — Asianet News Malayalam 'നാല് താരങ്ങൾ, നാല് ഇടങ്ങൾ; ഒരേസമയം 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ ലോഞ്ച് — Asianet News Malayalam
Quran translation reader

ഹൂദ് هود Hud

Surah 11 മക്കിയ്യ • مكية • Makkiyah 123 ആയത്തുകൾ • 123 Ayahs

സൂറത്ത് ഹൂദ് (Hud), ഖുർആൻ അധ്യായം 11 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 123 ആയത്തുകൾ വായിക്കുക. Read Surah Hud with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അലിഫ്‌ ലാം റാ. ഇതൊരു മഹല്‍ ഗ്രന്ഥമാണ്‌. ഇതിന്റെ വാക്യങ്ങള്‍ ബലവത്താക്കപ്പെടുകയും വിവരിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. മഹായുക്തിമാനും സൂക്ഷ്‌മജ്ഞാനിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണിത്‌.

الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ ۝١
2

അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌ (എന്ന നിര്‍ദേശമായാണ്‌ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്‌). നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ നിന്നുള്ള താക്കീതുകാരനും സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമാകുന്നു.

أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ ۝٢
3

നിങ്ങളുടെ രക്ഷിതാവിനോട്‌ നിങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുകയും എന്നിട്ട്‌ അവങ്കലേക്ക്‌ മടങ്ങുകയും ചെയ്യുക. എന്നാല്‍ ഒരു നിശ്ചിത അവധിവരെ നല്ലനിലയില്‍ ജീവിക്കുവാനുള്ള സൗകര്യങ്ങള്‍ അവന്‍ നിങ്ങള്‍ക്ക്‌ ചെയ്‌തുതരുന്നതും ഉല്‍കൃഷ്‌ടഗുണമുള്ള എല്ലാവര്‍ക്കും അവരുടെ ഉല്‍കൃഷ്‌ട ഗുണങ്ങള്‍ക്ക്‌ പ്രതിഫലം കൊടുക്കുന്നതുമാകുന്നു. പിന്‍മാറുന്ന പക്ഷം നിങ്ങളെ സംബന്ധിച്ച്‌ ഒരു വലിയ ദിവസത്തെ ശിക്ഷ നിശ്ചയമായും ഞാന്‍ ഭയപ്പെടുകയാണ്‌.

وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ ۝٣
4

അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങളുടെ മടക്കം. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

إِلَى ٱللَّهِ مَرۡجِعُكُمۡۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٤
5

ശ്രദ്ധിക്കുക, അല്ലാഹുവിങ്കല്‍ നിന്നു മറയേണ്ടതിനു വേണ്ടി തങ്ങളുടെ നെഞ്ചുകളെ അവര്‍ ചുരുട്ടുന്നു. ശ്രദ്ധിക്കുക, തങ്ങളുടെ വസ്‌ത്രങ്ങള്‍ കൊണ്ട്‌ പുതച്ചുമൂടുമ്പോള്‍ അവര്‍ രഹസ്യമാക്കുന്നതും അവന്‍(അല്ലാഹു) അറിയുന്നുണ്ട്‌. അവന്‍ ഹൃദയങ്ങളിലുള്ളത്‌ സൂക്ഷ്‌മമായി അറിയുന്നവന്‍ തന്നെയാകുന്നു.

أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٥
6

ഭൂമിയിലുള്ള ഒരൊറ്റ ജീവിക്കെങ്കിലും ആഹാരം നല്‍കുവാനുള്ള ഉത്തരവാദിത്വം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല. അതിന്റെ വാസസ്ഥലമേത്‌, സൂക്ഷിക്കപ്പെടുന്ന സ്ഥലമേത്‌ എന്നെല്ലാം അവനറിയാം. എല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ ഉണ്ട്‌.

۞ وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا وَيَعۡلَمُ مُسۡتَقَرَّهَا وَمُسۡتَوۡدَعَهَاۚ كُلّٞ فِي كِتَٰبٖ مُّبِينٖ ۝٦
7

ആകാശ ഭൂമികളെ ആറു നാളുകളിലായി സൃഷ്‌ടിച്ചവനാണ്‌ അവന്‍. അവന്റെ സിംഹാസനം വെള്ളത്തിന്‍മേലായിരുന്നു. (ഇതെല്ലാം അവന്‍ സൃഷ്‌ടിച്ചത്‌ അവന്റെ ശക്തി ഗ്രഹിച്ച്‌) നിങ്ങളില്‍ ആരാണ്‌ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ നിങ്ങളെ പരീക്ഷിക്കേണ്ടതിനാണ്‌. മരണാനന്തരം നിശ്‌ചയമായും നിങ്ങള്‍ പുനര്‍ജീവിപ്പിക്കപ്പെടുമെന്ന്‌ താങ്കള്‍ പറഞ്ഞാല്‍, `ഇത്‌ വ്യക്തമായ സിഹ്‌റ്‌ തന്നെയാണ്‌' എന്ന്‌ സത്യനിഷേധികള്‍ ജല്‍പിക്കുകതന്നെ ചെയ്യും.

وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٧
8

ഒരു നിശ്ചിത അവധിവരെ അവരില്‍ നിന്ന്‌ ശിക്ഷ നാം അകറ്റി നിര്‍ത്തിയാല്‍ `അതിനെ തടഞ്ഞു നിര്‍ത്തുന്നത്‌ എന്താണ്‌' എന്നവര്‍ ചോദിക്കും. അവര്‍ അറിഞ്ഞിരിക്കട്ടെ, ശിക്ഷ വന്നെത്തുന്ന ദിവസം അതവരില്‍ നിന്ന്‌ തട്ടിത്തിരിക്കപ്പെടുകയില്ല. തങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്ന ശിക്ഷ അവരില്‍ അനുഭവപ്പെടുന്നതാണ്‌.

وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٨
9

നമ്മുടെ പക്കല്‍ നിന്നുള്ള അനുഗ്രഹം മനുഷ്യന്‌ നാം അനുഭവിപ്പിക്കുകയും പിന്നെഅതിനെ എടുത്തുകളയുകയും ചെയ്‌താല്‍, നിശ്ചയമായും അവനതാ വളരെ നിരാശപ്പെട്ടവനും തീരെ നന്ദിയില്ലാത്തവനുമായിത്തീരുന്നു.

وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ ۝٩
10

തന്നെ ബാധിച്ച കഷ്‌ടതക്ക്‌ ശേഷം അവന്‌ വല്ല അനുഗ്രഹവും നാം അനുഭവിപ്പിച്ചാല്‍, നിശ്ചയമായും ദുരിതങ്ങള്‍ എല്ലാം എന്നില്‍ നിന്ന്‌ നീങ്ങിക്കഴിഞ്ഞു എന്ന്‌ അവന്‍ പറയും. അവന്‍ സന്തോഷഭരിതനും പൊങ്ങച്ചം കാട്ടുന്നവനും തന്നെയാകുന്നു.

وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ ۝١٠
11

ക്ഷമിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നവര്‍ അങ്ങനെയല്ല. അവര്‍ക്ക്‌ പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്‌.

إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ ۝١١
12

അദ്ദേഹത്തിന്‌ ഒരു വിധി ഇറക്കിക്കൊടുക്കുകയോ അദ്ദേഹത്തോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്തുകൊണ്ട്‌ എന്നവര്‍ ചോദിക്കുന്നതു നിമിത്തം, ലഭിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളില്‍ ചിലത്‌ താങ്കള്‍ വിട്ടുകളയുകയും അതുമൂലം താങ്കളുടെ മനസ്സ്‌ മുട്ടിവിഷമിക്കുകയും ചെയ്‌തേക്കുമോ? താങ്കള്‍ ഒരു താക്കീതുകാരന്‍ മാത്രമാണ്‌. എല്ലാ കാര്യത്തിനും മേലാധികാരി അല്ലാഹുവാകുന്നു.

فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ ۝١٢
13

അഥവാ ഖുര്‍ആന്‍ അദ്ദേഹം (നബി) കെട്ടിയുണ്ടാക്കിയതാണ്‌ എന്നവര്‍ ജല്‍പിക്കുന്നുവോ? എങ്കില്‍ താങ്കള്‍ പറയുക: എങ്കില്‍ ഈ ഖുര്‍ആനോട്‌ തുല്യമായ കെട്ടിയുണ്ടാക്കിയ പത്ത്‌ അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടുവരിക; അല്ലാഹുവിനെ വിട്ട്‌ സ്വന്തം കഴിവില്‍ പെട്ടവരെയെല്ലാം അതിനായി ക്ഷണിക്കുകയും ചെയ്‌തുകൊള്ളുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍!

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ۝١٣
14

എന്നിട്ട്‌ അവര്‍ നിങ്ങളുടെ ക്ഷണം സ്വീകരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കുക-ഇത്‌(ഖുര്‍ആന്‍) അല്ലാഹുവിന്റെ അറിവനുസരിച്ച്‌ തന്നെയാണ്‌ അവതരിക്കപ്പെട്ടത്‌. അവനല്ലാതെ ഒരു ഇലാഹുമില്ല. അതുകൊണ്ട്‌ ഇനിയെങ്കിലും നിങ്ങള്‍ അനുസരണമുള്ളവരാകുമോ?

فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ ۝١٤
15

ഐഹിക ജീവിതവും അതിലെ അലങ്കാരവുമാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ ഇഹലോകത്തുവെച്ച്‌ തന്നെ നാം പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്‌. അവര്‍ക്ക്‌ അതില്‍ നഷ്‌ടം വരുത്തപ്പെടുകയില്ല.

مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ ۝١٥
16

എന്നല്‍, പരലോകത്ത്‌ നരകമല്ലാതെ യാതൊന്നും ലഭിക്കാത്തവരാണവര്‍. ഇവിടെ വെച്ച്‌ അവര്‍ ചെയ്‌തതെല്ലാം(പരലോകത്തെ സംബന്ധിച്ചിടത്തോളം) നിഷ്‌ഫലമായിത്തീരും. ഇവിടെ അവര്‍ ചെയ്‌തിരുന്നതെല്ലാം യഥാര്‍ഥത്തില്‍ ഫലശൂന്യമായിരുന്നു.

أُوْلَٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ۝١٦
17

അപ്പോള്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ ആധാരമാക്കുകയും ആ രക്ഷിതാവില്‍ നിന്ന്‌ തന്നെയുള്ള ഒരു സാക്ഷി തനിക്ക്‌ പിന്‍ബലമായി നില്‍ക്കുകയും അതിനുമുമ്പ്‌ അനുകരണീയവും കാരുണ്യവുമായിക്കൊണ്ട്‌ മൂസാനബി(അ)യുടെ ഗ്രന്ഥവും (പിന്‍ബലമായിട്ടുണ്ട്‌-) അങ്ങനെയുള്ള ഒരാള്‍, (ഐഹിക ജീവിതം മാത്രം ഉദ്ദേശിച്ചവനെപ്പോലെയാണോ?) അവര്‍ ഈ ഖുര്‍ആനില്‍ വിശ്വസിക്കുന്നവരാണ്‌. വിവിധ സംഘങ്ങളില്‍ ആരെങ്കിലും അതിനെ നിഷേധിക്കുന്നുവെങ്കില്‍ അവന്‌ നിശ്ചയിക്കപ്പെട്ട സ്ഥലം നരകമാകുന്നു.

أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ۝١٧
18

ൊണ്ട്‌ താങ്കള്‍ ഖുര്‍ആനെപ്പറ്റി സംശയത്തിലാകരുത്‌. അത്‌ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തകന്നെയാകുന്നു. പക്ഷേ, അധികമാളുകളും വിശ്വസിക്കുന്നില്ല.

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ۝١٨
19

അല്ലാഹുവിന്റെ പേരില്‍ കളവ്‌ കെട്ടിപ്പറയുന്നതിനേക്കാള്‍ വലിയ അക്രമി ആരാണ്‌? അത്തരക്കാരെ അവരുടെ രക്ഷിതാവിന്റെ സന്നിധിയില്‍ ഹാജറാക്കപ്പെടുകയും `ഇവര്‍ തങ്ങളുടെ രക്ഷിതാവിന്റെ പേരില്‍ കളവ്‌ പറഞ്ഞവരാണ്‌' എന്ന്‌ സാക്ഷികള്‍ പറയുകയും ചെയ്യും. അറിയുക, ഇത്തരം അക്രമികള്‍ക്ക്‌ അല്ലാഹുവിന്റെ ശാപം ഉണ്ടായിക്കുന്നതാണ്‌.

ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ۝١٩
20

അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ തടയുകയും ആ മാര്‍ഗത്തെ വളക്കുലവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. അവരത്രെ പരലോകത്തെ നിഷേധിക്കുന്നവര്‍.

أُوْلَٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ ۝٢٠
21

അവര്‍ ഭൂമിയില്‍ അല്ലാഹുവിനെ കഴിവില്ലാതാക്കുന്നവരായിട്ടില്ല. അല്ലാഹുവിനെ കൂടാതെ യാതൊരു രക്ഷാധികാരിയും അവര്‍ക്കുണ്ടായിരിക്കുകയുമില്ല. അവര്‍ക്ക്‌ ശിക്ഷ ഇരട്ടിയാക്കപ്പെടും. അവര്‍ക്ക്‌ സത്യം കേള്‍ക്കുവാന്‍ കഴിവുണ്ടായിരുന്നില്ല. അതു കാണുന്നവരുമായിരുന്നില്ല അവര്‍.

أُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٢١
22

അവര്‍ തങ്ങളെത്തന്നെ നഷ്‌ടപ്പെടുത്തിയവരാണ്‌. തങ്ങളുടെ വ്യാജനിര്‍മിത വസ്‌തുക്കളെല്ലാം അവരില്‍ നിന്ന്‌ അപ്രത്യക്ഷ്യമാകുകയും ചെയ്‌തു.

لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ ۝٢٢
23

പരലോക ജീവിതത്തില്‍ ഏറ്റവുമധികം നഷ്‌ടപ്പെട്ടവര്‍ അവരാണെന്നതില്‍ സംശയമില്ല തന്നെ.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٢٣
24

എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ടിക്കുകയും തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ വിനയത്തോടെ മടങ്ങുകയും ചെയ്‌തവരാരോ, അവര്‍ നിശ്ചയമായു സ്വര്‍ഗക്കാരാണ്‌. അവരതില്‍ നിത്യവാസികളാകുന്നു.

۞ مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ ۝٢٤
25

ഈ രണ്ടു രക്ഷിതാക്കളുടെയും നില അന്ധനും ചെകിടനുമായ ഒരാളെപ്പോലെയും നല്ല കാഴ്‌ചയും നല്ല കേള്‍വിയുമുള്ള മറ്റൊരാളെ പോലെയുമാണ്‌. ഇവര്‍ രണ്ടു കൂട്ടരുടെയും സ്ഥിതി സമമാകുമോ? അപ്പോള്‍ ഇതൊന്നും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ ۝٢٥
26

എന്തെന്നാല്‍‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനാജനകമായ ശിക്ഷയുള്ള അന്ത്യനാള്‍ നിങ്ങളെ കുറിച്ചു ഞാന്‍ ഭയപ്പെടുന്നു.'

أَن لَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ أَلِيمٖ ۝٢٦
27

അപ്പോള്‍ തന്റെ ജനതയിലെ സത്യനിഷേധികളായ നേതാക്കള്‍ പ്രതികരിച്ചു: ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനായിട്ടു മാത്രമേ നിന്നെ ഞങ്ങള്‍ കാണുന്നുള്ളൂ. ഞങ്ങളില്‍ ഏറ്റവും താഴ്‌ന്ന ചില ആളുകള്‍ മാത്രം യാതൊരു ഗുണദോഷ വിചിന്തനവും കൂടാതെ നിന്നെ പിന്‍പറ്റി നടക്കുന്നവരായിട്ടല്ലാതെ ഞങ്ങള്‍ കാണുന്നില്ല. നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാള്‍ യാതൊരു നന്മയും ഞങ്ങള്‍ കാണുന്നുമില്ല. മാത്രമല്ല, നിങ്ങള്‍ കള്ളം പറഞ്ഞു നടക്കുന്നവരാണെന്ന്‌ ഞങ്ങള്‍ വിചാരിക്കുന്നു.

فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ ۝٢٧
28

അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടു കൂടിയായിരിക്കുകയും എനിക്ക്‌ തന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹം അവന്‍ തരികയും എന്നിട്ട്‌ നിങ്ങളത്‌ കാണാതെ പോകുകയും ചെയ്‌താല്‍ (നാമെന്തു ചെയ്യും?) ഒന്നു പറയൂ, നിങ്ങള്‍ വെറുക്കുന്നവരായിരിക്കെ അതിനെ അടിച്ചേല്‍പിക്കുവാന്‍ നമുക്ക്‌ കഴിയുമോ? (ഒരിക്കലുമില്ല.)

قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي رَحۡمَةٗ مِّنۡ عِندِهِۦ فَعُمِّيَتۡ عَلَيۡكُمۡ أَنُلۡزِمُكُمُوهَا وَأَنتُمۡ لَهَا كَٰرِهُونَ ۝٢٨
29

എന്റെ ജനങ്ങളേ, ഇതിന്‌ യാതൊരു ധനവും നിങ്ങളോട്‌ ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്‌. സത്യത്തില്‍ വിശ്വസിച്ചവരെ ആട്ടിയോടിക്കുന്നവനല്ല ഞാന്‍. നിശ്ചയമായും തങ്ങളുടെ രക്ഷിതാവിനെ അവര്‍ കണ്ടുമുട്ടുന്നവരാണ്‌. പക്ഷേ, ഒരു മൂഢജനതയായിട്ടാണ്‌ നിങ്ങളെ ഞാന്‍ കാണുന്നത്‌.

وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ ۝٢٩
30

എന്റെ ജനങ്ങളേ, ഞന്‍ അവരെ ആട്ടിയോടിച്ചാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുവാന്‌ തക്കവണ്ണം എന്നെ സഹായിക്കുന്നവര്‍ ആരാകുന്നു? നിങ്ങള്‍ ഓര്‍ത്തുനോക്കുന്നില്ലേ?

وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ ۝٣٠
31

അല്ലാഹുവിന്റെ ഖജനാവുള്‍ എന്റെ അടുക്കലാണെന്നോ, ഞാന്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്നോ നിങ്ങളോട്‌ പറയുന്നില്ല. ഞാനൊരു മലക്കാണ്‌ എന്നോ നിങ്ങളുടെ ദൃഷ്‌ടിയില്‍ നികൃഷ്‌ടരായി കാണുന്നവര്‍ക്ക്‌ അല്ലാഹു യാതൊരു നന്മയും കൈവരുത്തിക്കൊടുക്കുകയില്ല എന്നോ ഞാന്‍ പറയുകയില്ല. അവരുടെ ഹൃദയങ്ങളിലുള്ളതിനെ സംബന്ധിച്ച്‌ അല്ലാഹു ഏറ്റവും അറിയുന്നവനാണ്‌. നിശ്ചയമായും അപ്പോള്‍ (മേല്‍ പ്രകാരം പറഞ്ഞാല്‍) ഞാന്‌ അക്രമികളില്‍ പെട്ടവനായിപ്പോകുന്നതാണ്‌.

وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّٰلِمِينَ ۝٣١
32

അവര്‍ പറഞ്ഞു: ഓ നൂഹ്‌, നീ ഞങ്ങളോട്‌ തര്‍ക്കിച്ചു. അങ്ങനെ തര്‍ക്കം അധികരിപ്പിച്ചു. അതുകൊണ്ട്‌ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷ നടപ്പില്‍ വരുത്തുക; നീ സത്യവാദികളില്‍ പെട്ടവനാണെങ്കില്‍!

قَالُواْ يَٰنُوحُ قَدۡ جَٰدَلۡتَنَا فَأَكۡثَرۡتَ جِدَٰلَنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٣٢
33

അദ്ദേഹം പറഞ്ഞു: താനുദ്ദേശിച്ചിരിക്കുന്നുവെങ്കില്‍ അത്‌ നടപ്പില്‍ വരുത്തുന്നത്‌ അല്ലാഹു മാത്രമാണ്‌. നിങ്ങള്‍ക്ക്‌ അവനെ പരാജയപ്പെടുത്താന്‍ കഴിയുന്നതല്ല.

قَالَ إِنَّمَا يَأۡتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعۡجِزِينَ ۝٣٣
34

അല്ലാഹു നിങ്ങളെ വഴിപിഴപ്പിക്കുവാന്‌ ഉദ്ദേശിക്കുന്നവനായിരുന്നാല്‍ ഞാന്‍ ഉപദേശം നല്‍കുവാന്‍ വിചാരിച്ചാല്‍ തന്നെ എന്റെ ഉപദേശം നിങ്ങള്‍ക്ക്‌ പ്രയോചനപ്പെടുകയില്ല തന്നെ. അവന്‍ നിങ്ങളുടെ രക്ഷിതാവാകുന്നു. അവങ്കലേക്കു തന്നെയാണ്‌ മടക്കപ്പെടുന്നതും.

وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ ۝٣٤
35

അതോ, ഇദ്ദേഹം കെട്ടിയുണ്ടാക്കിയതാണെന്ന്‌ അവര്‍ ജല്‍പിക്കുന്നുവോ? താങ്കള്‍ പറയുക: ഞാനിത്‌ കെട്ടിയുണ്ടാക്കിയതെങ്കില്‍ എന്റെ കുറ്റത്തിന്റെ ദോഷഫലം എനിക്ക്‌തന്നെയാണ്‌ അനുഭവിക്കുക. നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ഞാനുത്തരവാദിയായിരിക്കില്ല.

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَعَلَيَّ إِجۡرَامِي وَأَنَا۠ بَرِيٓءٞ مِّمَّا تُجۡرِمُونَ ۝٣٥
36

താങ്കളുടെ ജനതയില്‍ നിന്ന്‌ മുമ്പ്‌ വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ ഇനി ആരും വിശ്വസിക്കുകയില്ല; അതിനാല്‍, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ദുഃഖിതനായിരിക്കരുത്‌ എന്ന്‌ നൂഹ്‌ നബി(അ)ക്ക്‌ സന്ദേശം നല്‍കപ്പെട്ടു.

وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ ۝٣٦
37

`താങ്കള്‍ നമ്മുടെ മേല്‍നോട്ടത്തിലും നിര്‍ദേശമനുസരിച്ചും ഒരു കപ്പല്‍ പണിയുക; അക്രമികളുടെ കാര്യത്തില്‍ എന്നോട്‌ സംസാരിക്കരുത്‌; അവര്‍ വെള്ളത്തില്‍ മുക്കിക്കൊല്ലപ്പെടുന്നവര്‍ തന്നെയാകുന്നു.'

وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ۝٣٧
38

അങ്ങനെ അദ്ദേഹം കപ്പലുണ്ടാക്കുന്നു. തന്റെ ജനതയിലെ നേതാക്കളില്‍ ഓരോ സംഘവും തന്റെ അടുക്കല്‍ കൂടി കടന്നുപോകുമ്പോഴെല്ലാം അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ഇന്ന്‌ നിങ്ങള്‍ ഞങ്ങലെ പരിഹസിക്കുന്നുവെങ്കില്‍ (അടുത്ത ഭാവിയില്‍) നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുന്നതുപോലെത്തന്നെ ഞങ്ങള്‍ നിങ്ങളെയും പരിഹസിക്കുന്നതാണ്‌.

وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ ۝٣٨
39

അപ്പോള്‍ നിന്ദാവഹമായ ശിക്ഷ ആര്‍ക്കാണ്‌ അനുഭവിക്കുക എന്നും ശാശ്വത ശിക്ഷ ആരിലാണ്‌ വന്നിറങ്ങുക എന്നും നിങ്ങള്‍ക്ക്‌ പിന്നീട്‌ മനസ്സിലാകും.

فَسَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ ۝٣٩
40

അങ്ങനെ നമമുടെ കല്‍പന വരികയും അടുപ്പ്‌ ഉറവ പൊട്ടുകയും ചെയ്‌തപ്പോള്‍ നാം (നൂഹ്‌ നബിയോട്‌) പറഞ്ഞു: `എല്ലാ ജീവികളില്‍ നിന്നും ഈ രണ്ട്‌ ഇണകളെയും മുമ്പ്‌ തന്നെ വാക്കു സ്ഥിരപ്പെട്ടുകഴിഞ്ഞിട്ടുള്ളറവരെയൊഴിച്ച്‌ താങ്കളുടെ കുടുംബത്തെയും സത്യത്തില്‍ വിശ്വസിച്ചവരെയും കപ്പലില്‍ കയറ്റുക. ' ചുരുക്കം പേര്‍ മാത്രമേ അദ്ദേഹത്തോടെപ്പം വിശ്വസിച്ചിരുന്നുള്ളൂ.

حَتَّىٰٓ إِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ قُلۡنَا ٱحۡمِلۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ وَمَنۡ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٞ ۝٤٠
41

അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കപ്പലില്‍ കയറുക. അത്‌ ചലിക്കുന്നതും നില്‍ക്കുന്നതും അല്ലാഹുവിന്റെ നാമത്തിലാണ്‌. നിശ്ചയമായും എന്റെ രക്ഷിതാവ്‌ വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

۞ وَقَالَ ٱرۡكَبُواْ فِيهَا بِسۡمِ ٱللَّهِ مَجۡر۪ىٰهَا وَمُرۡسَىٰهَآۚ إِنَّ رَبِّي لَغَفُورٞ رَّحِيمٞ ۝٤١
42

ആ കപ്പല്‍ അവരെ വഹിച്ചുകൊണ്ട്‌ പര്‍വതതുല്യമായ തിരമാലകള്‍ക്കിടയില്‍ ചലിക്കുകയാണ്‌. നൂഹ്‌ (നബി) തന്റെ പുത്രനെ-അവന്‍ (കപ്പലില്‍ നിന്ന്‌) ദൂരത്തായിരുന്നു-വിളിച്ചുകൊണ്ടുപറഞ്ഞു: എന്റെ പ്രിയമകനേ, നീ ഞങ്ങളോടൊന്നിച്ച്‌ കപ്പലില്‍ കയറൂ; സത്യനിഷേധികളോടു കൂടെ ചേര്‍ന്നുപോകല്ലേ.

وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ ۝٤٢
43

അവന്‍ പ്രതികരിച്ചു: `വെള്ളത്തില്‍ നിന്ന്‌ എന്നെ രക്ഷിക്കുന്ന പര്‍വതത്തില്‍ ഞാന്‍ അഭയം തേടിക്കൊള്ളാം!' അദ്ദേഹം ഓര്‍മിപ്പിച്ചു: `ഇന്ന്‌ അല്ലാഹുവിന്റെ കല്‍പനയില്‍ നിന്ന്‌ രക്ഷിക്കുവാന്‍ ആരും ഒന്നുമില്ലതന്നെ; അല്ലാഹു കരുണചെയ്‌തവര്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂ!' അങ്ങനെ അവര്‍ ഇരുവര്‍ക്കുമിടയില്‍ തിരമാലകള്‍ മറിയിട്ടു. അഏങ്ങനെ അവന്‍ വെള്ളത്തില്‍ മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവനായി.

قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ ۝٤٣
44

ഓ ഭൂമീ, നിന്നിലുള്ള വെള്ളം ഉള്ളിലേക്ക്‌ വലിക്കുക; ആകാശമേ മഴ നിര്‍ത്തൂ എന്ന്‌ കല്‍പിക്കപ്പെട്ടു. വെള്ളം കുറയാന്‍ തുടങ്ങി. ഉദ്ദിഷ്‌ടകാര്യം നടത്തപ്പെട്ടു. ജൂദീ പര്‍വതത്തിന്‍മേല്‍ കപ്പല്‍ ചെന്നുനിന്നു. അക്രമികളായ ജനതക്ക്‌ നാശം എന്ന്‌ പറയപ്പെടുകയും ചെയ്‌തു.

وَقِيلَ يَٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّٰلِمِينَ ۝٤٤
45

നൂഹ്‌ നബി തന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിച്ചുകൊണ്ട്‌ പറഞ്ഞു: രക്ഷിതാവേ, എന്റെ മകന്‍ എന്റെ ബന്ധുക്കളില്‍ പെട്ടവനും നിന്റെ വാഗ്‌ദാനം സത്യവുമാണല്ലോ. നീയാകട്ടെ വിധികര്‍ത്താക്കളില്‍ ഏറ്റവും നീതിപൂര്‍വം വിധിക്കുന്നവനുമാണ്‌.

وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ ۝٤٥
46

അല്ലാഹു പറഞ്ഞു: ഓ നൂഹ്‌, അവന്‍ ഒട്ടും തന്നെ താങ്കളുടെ കുടുംബത്തില്‍ പെട്ടവനല്ല. അവന്‍ ദുര്‍വൃത്തി തന്നെയാണ്‌. അതുകൊണ്ട്‌ ഏതൊരു വിഷയത്തിന്റെ യാഥാര്‍ഥ്യം താങ്കള്‍ക്കറിവില്ലയോ, അത്‌ എന്നോട്‌ ആവശ്യപ്പെടരുത്‌. താങ്കള്‍ ഒരിക്കലും മൂഢന്‍ന്മാരില്‍ പെട്ടുപോകരുതെന്ന്‌ ഞാനിതാ ഉപദേശിക്കുന്നു.

قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ ۝٤٦
47

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക്‌ വിവരമില്ലാത്ത സംഗതി നിന്നോട്‌ ആവശ്യപ്പെടുന്നതില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ കാവല്‍തേടുന്നു. എനിക്ക്‌ പൊറുത്തുതരികയും എന്നോട്‌ കരുണകാണിക്കുകയും ചെയ്‌തില്ലെങ്കില്‍ ഞാന്‍ നഷ്‌ടക്കാരില്‍ ഉള്‍പ്പെട്ടുപോകുന്നതാണ്‌.

قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ ۝٤٧
48

ഇങ്ങനെ പറയപ്പെട്ടു: ഓ നൂഹ്‌, താങ്കളുടെ മേലിലും നമമില്‍ നിന്നുള്ള രക്ഷയോടും അതിയായ അനുഗ്രഹങ്ങളോടും കൂടി താങ്കള്‍ ഭൂമിയിലേക്കിറങ്ങുക. (അവരില്‍ നിന്നുതന്നെ ഉല്‍ഭവിക്കുന്ന) മറ്റു ചില സമുദായങ്ങളാകട്ടെ അവര്‍ക്ക്‌ നാം ക്ഷേമൈശ്വര്യങ്ങള്‍ കൈവരുത്തിക്കൊടുക്കും. പിന്നീട്‌ നമ്മില്‍ നിന്നുള്ള വേദനാജനകമായ ശിക്ഷ അവരെ അവരെ ബാധിക്കുകയും ചെയ്യും.

قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ ۝٤٨
49

ഇതെല്ലാം അദൃശ്യവാര്‍ത്തകളില്‍ പെട്ടതാണ്‌. താങ്കള്‍ക്കിതൊക്കെ നാം അറിയിച്ചുതരുന്നു. ഇതിനുമുമ്പ്‌ താങ്കളോ സ്വന്തം ജനതയോ ഇതറിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ താങ്കള്‍ ക്ഷമിക്കുക. അവസാനവിജയം ഭക്തന്‍മാര്‍ക്കു തന്നെയാകുന്നു.

تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ ۝٤٩
50

ആദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ ഹൂദ്‌ നബിയെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക, അവനല്ലാതെ നിങ്ങള്‍ക്ക്‌ ഒരിലാഹുമില്ല. നിങ്ങള്‍ (മറ്റുവസ്‌തുക്കളെ ദൈവങ്ങളാക്കുന്നതില്‍) കളളം കെട്ടിപ്പറയുന്നവര്‍ മാത്രമാണ്‌.

وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ ۝٥٠
51

എന്റെ ജനങ്ങളേ, പ്രബോധനത്തിന്‌ നിങ്ങളോട്‌ ഒരു പ്രതിഫലവും ഞാന്‍ ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം എന്നെ സൃഷ്‌ടിച്ച അല്ലാഹുവിങ്കല്‍ മാത്രമാണ്‌. നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ ۝٥١
52

എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിനോട്‌ നിങ്ങള്‍ മാപ്പപേക്ഷിക്കുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചു മടങ്ങുക. എന്നാല്‍, അവര്‍ നിങ്ങള്‍ക്ക്‌ ധാരാളം മഴ വര്‍ഷിച്ചുതരികയും ഇപ്പോള്‍ നിങ്ങള്‍ക്കുള്ള ശക്തിയോടുകൂടെ കൂടുതല്‍ ശക്തി നല്‍കുകയും ചെയ്യും. നിങ്ങള്‍ കുറ്റവാളികളായി പിന്തിരിഞ്ഞു പോകരുത്‌.

وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ ۝٥٢
53

അവര്‍ പ്രതികരിച്ചു: ഓ ഹൂദ്‌, നീ ഞങ്ങള്‍ക്ക്‌ തെളിവൊന്നും കൊണ്ടുവന്നിട്ടില്ല. ഞങ്ങള്‍ നിന്റെ വാക്ക്‌ ആധാരമാക്കി സ്വന്തം ഇലാഹുകളെ ഉപേക്ഷിക്കുന്നവരോ നിന്നെ വിശ്വസിക്കുന്നവരോ അല്ല.

قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ ۝٥٣
54

ഞങ്ങള്‍ക്ക് പറയാനുള്ളത്, ചിലദൈവങ്ങളുടെ ഗുരുത്വക്കേട് നിനക്ക് വന്നുഭവിച്ചിട്ടുണ്ട് എന്നുതന്നെയാണ്! ഹൂദ് നബി(അ) പ്രതികരിച്ചു: (അല്ലാഹുവിനു പുറമെ) നിങ്ങള്‍ പങ്കാളികളാക്കുന്ന ഏതൊരു ദൈവത്തില്‍ നിന്നും ഞാന്‍ നിര്‍മുക്തന്‍ തന്നെയാണെന്നതിന്ന് അവനെ ഞാന്‍ സാക്ഷിയാക്കുന്നു, അതിന് നിങ്ങളും സാക്ഷീകരിക്കുക.

إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ۝٥٤
55

അതുകൊണ്ട്, എനിക്കെതിരെ നിങ്ങള്‍ ഒറ്റക്കെട്ടായി കുതന്ത്രം പ്രയോഗിച്ചോളൂ, ഒട്ടും ഇടതരികയും വേണ്ട.

مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ ۝٥٥
56

നിശ്ചയമായും എന്റെയു നിങ്ങളുടെയും നാഥനായ അല്ലാഹൂവിനെയാണ്‌ ഞാനവലംബമാക്കിയിട്ടുള്ളത്‌. ചലിക്കുന്ന ഒരു ജീവിയും അവന്റെ പരിപൂര്‍ണ നിയന്ത്രണത്തില്‍ നിന്നൊഴിവല്ല. എന്റെ രക്ഷിതാവ്‌ (തന്റെ ഭരണനടപടികളില്‍) നേര്‍മാര്‍ഗത്തില്‍ തന്നെയാണ്‌.

إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٥٦
57

ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍, നിങ്ങല്‍ക്കേല്‍പിച്ചയക്കപ്പെട്ട സന്ദേശം ഞാന്‍ അറിയിച്ചുകഴിഞ്ഞിരിക്കുന്നു. (ഇന്നത്തെ നില നിങ്ങള്‍ തുടരുന്ന പക്ഷം) നിങ്ങളുടെ സ്ഥാനത്ത്‌ മറ്റൊരു ജനതയെ എന്റെ രക്ഷിതാവ്‌ പകരം കൊണ്ടുവരും. അവനെ ഒരു വിധത്തിലും വിഘ്‌നപ്പെടുത്തുവാന്‍ നിങ്ങല്‍ക്ക്‌ കഴിയുന്നതല്ല. നിശ്ചയമായും എന്റെ രക്ഷിതാവ്‌ എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.

فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ ۝٥٧
58

നമ്മുടെ കല്‌പന വന്നപ്പോള്‍ ഹൂദ്‌ നബിയെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള അനുഗ്രഹത്താല്‍ നാം രക്ഷപ്പെടുത്തി. കഠിനശിക്ഷയില്‍ നിന്നാണ്‌ നാം അവരെ രക്ഷപ്പെടുത്തിയത്‌.

وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ ۝٥٨
59

അത്‌ ആദ്‌ സമുദായമാണ്‌. അവര്‍ തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്‌ടാന്തങ്ങളെ നിഷേധിക്കുകയും അവന്റെ ദൂതന്മാരോട്‌ അനുസരണക്കേട്‌ കാണിക്കുകയും ചെയ്‌തു. സ്വേച്ഛാധികാരികളും ധിക്കാരികളുമായ എല്ലാവരുടെയും കല്‍പനകള്‍ അവര്‍ പിന്‍പറ്റുകയുമുണ്ടായി.

وَتِلۡكَ عَادٞۖ جَحَدُواْ بِـَٔايَٰتِ رَبِّهِمۡ وَعَصَوۡاْ رُسُلَهُۥ وَٱتَّبَعُوٓاْ أَمۡرَ كُلِّ جَبَّارٍ عَنِيدٖ ۝٥٩
60

ഈ ഐഹിക ജീവിതത്തിലും പുനരുത്ഥാന ദിവസവും ശാപം അവരെ പിന്തുടര്‍ന്നു. അറിയുക! ആദ്‌ സമുദായം അവരുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചു. അറിയുക! ഹൂദ്‌ നബിയുടെ ജനതയായ ആദ്‌ സമുദായത്തിന്‌ വമ്പിച്ച നാശം!

وَأُتۡبِعُواْ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ عَادٗا كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّعَادٖ قَوۡمِ هُودٖ ۝٦٠
61

സമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹ്‌ നബിയെ നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ ഒരിലാഹും നിങ്ങള്‍ക്കില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്‌ടിക്കുകയും അതില്‍ അധിവസിപ്പിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ അവനോട്‌ മാപ്പിനപേക്ഷിക്കുകയും അവങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. നിശ്ചയമായും എന്റെ രക്ഷിതാവ്‌ അടുത്തവനും ഉത്തരം ചെയ്യുന്നവനുമാണ്‌.

۞ وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ ۝٦١
62

അവര്‍ പ്രതികരിച്ചു: ഓ സ്വാലിഹ്‌, താങ്കള്‍ ഇതിനുമുമ്പ്‌ ഞങ്ങള്‍ക്കെല്ലാം വേണ്ടപ്പെട്ട ആളായിരുന്നു. പൂര്‍വ പിതാക്കള്‍ ആരാധിച്ചു വന്നിരുന്ന ഇലാഹുകളെ ആരാധിക്കുന്നത്‌ ഞങ്ങളോട്‌ നിങ്ങല്‍ വിരോധിക്കുകയാണോ? ഏതൊന്നിലേക്ക്‌ നിങ്ങള്‍ ക്ഷണിക്കുന്നുവോ അക്കാര്യത്തില്‍ ഞങ്ങള്‍ അങ്ങേയറ്റത്തെ സംശയത്തിലാണ്‌.

قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ ۝٦٢
63

അദ്ദേഹം ചോദിച്ചു: എന്റെ ജനങ്ങളേ, നിങ്ങളൊന്നു പറഞ്ഞു തരൂ, ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോട്‌ കൂടെയായിരിക്കുകയും തന്റെ കാരുണ്യം എനിക്കവര്‍ നല്‍കുകയും ചെയ്‌താല്‍, ആ സ്ഥിതിക്ക്‌ അവന്റെ കല്‍പന ഞാന്‍ ലംഘിക്കുന്ന പക്ഷം അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ എന്നെ ആര്‌ രക്ഷിക്കും? നിങ്ങള്‍ എനിക്ക്‌ കൂടുതല്‍ നഷ്‌ടം വരുത്തിവെക്കുക മത്രമാണ്‌ ചെയ്യുന്നത്‌!

قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ ۝٦٣
64

എന്റെ ജനങ്ങളേ, നിങ്ങള്‍ക്കൊരു ദൃഷ്‌ടാന്തമായി ഇതാ അല്ലാഹുവിന്റെ ഒട്ടകം. അതുകൊണ്ട്‌ ഇത്‌ അല്ലാഹുവിന്റെ ഭൂമിയില്‍ മേഞ്ഞു തിന്നുകൊള്ളട്ടെ, ഇതിനെ വിട്ടേക്കുക. അതിനനെ ഒരു നിലക്കും നിങ്ങള്‍ ഉപദ്രവിക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം ഉടനെത്തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതായിരിക്കും!

وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ ۝٦٤
65

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തു. അപ്പോള്‍ അവരോട്‌ അദ്ദേഹം പറഞ്ഞു: മൂന്നു ദിവസം സ്വന്തം വീടുകളില്‍ നിങ്ങള്‍ സുഖമമായി താമസിച്ചുകൊള്ളുക. (അതാണ്‌ നിങ്ങളുടെ അവധി). ഒട്ടും കളവല്ല, ഒരു താക്കീതാണിത്‌!

فَعَقَرُوهَا فَقَالَ تَمَتَّعُواْ فِي دَارِكُمۡ ثَلَٰثَةَ أَيَّامٖۖ ذَٰلِكَ وَعۡدٌ غَيۡرُ مَكۡذُوبٖ ۝٦٥
66

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ സ്വാലിഹ്‌ നബിയെയും തന്നോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം മൂലം (ആ പ്രദേശത്തെ ബാധിച്ച ശിക്ഷയില്‍ നിന്നും) അന്നത്തെ അപമാനത്തില്‍ നിന്നും നാം രക്ഷപ്പെടുത്തി. താങ്കളുടെ രക്ഷിതാവ്‌ മഹാശക്തനും പ്രതാപശാലിയുമാകുന്നു.

فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ ۝٦٦
67

അക്രമം ചെയ്‌തവരെ ഒരു ഭയങ്കര ശബ്‌ദം പിടികൂടി. തന്നിമിത്തം അവര്‍ സ്വന്തം വീടുകളില്‍ ചത്തുവിറങ്ങലിച്ചവരായിത്തീര്‍ന്നു.

وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ۝٦٧
68

അവര്‍ ആ വീടുകളില്‍ താമസിച്ചിട്ടേയില്ലെന്ന വിധം, അറിയുക, സമൂദ്‌ സമുദായം തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചു. അറിയുക, സമൂദിന്‌ വമ്പിച്ച നാശം!

كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَآ إِنَّ ثَمُودَاْ كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّثَمُودَ ۝٦٨
69

സത്യമായും നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) ഇബ്രാഹീം നബിയുടെ അടുക്കല്‍ സന്തോഷവാര്‍ത്തയുമായി വരികതന്നെചെയതു. അവര്‍ സലാം പറയുകയും അദ്ദേഹം പ്രത്യഭിവാദ്യം അര്‍പ്പിക്കുകയും ചെയ്‌തു. അങ്ങനെ താന്‍ ഉടനെ ചുട്ടു പാകപ്പെടുത്തിയ ഒരു മൂരിക്കുട്ടിയെ കൊണ്ടുവന്നു.

وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ ۝٦٩
70

അവരുടെ കൈകള്‍ അതിലേക്ക്‌ നീളാതിരിക്കുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം അവരെ സംശയിക്കുകയും തനിക്ക്‌ അവരെക്കുറിച്ച്‌ പേടിതോന്നുകയും ചെയ്‌തു. അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂഥ്‌ നബിയുടെ ജനതയിലേക്ക്‌ അയക്കപ്പെട്ടവരാണ്‌.

فَلَمَّا رَءَآ أَيۡدِيَهُمۡ لَا تَصِلُ إِلَيۡهِ نَكِرَهُمۡ وَأَوۡجَسَ مِنۡهُمۡ خِيفَةٗۚ قَالُواْ لَا تَخَفۡ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمِ لُوطٖ ۝٧٠
71

തന്റെ ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചിരിച്ചു. അന്നേരം ഇസ്‌ഹാഖ്‌ നബിയെക്കുറിച്ചും ഇസ്‌ഹാഖ്‌ നബിക്ക്‌ പിന്നാലെ യഅ്‌ഖൂബ്‌ നബിയെപ്പറ്റിയും അവര്‍ക്ക്‌ നാം (ദൂതന്‍മാര്‍ മുഖേന) സന്തോഷവാര്‍ത്ത അറിയിച്ചു.

وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ ۝٧١
72

ആ മഹതി പറഞ്ഞു: അഹോ! ഞാന്‍ കിഴവിയായിരിക്കുന്നു. എന്റെ ഭര്‍ത്താവും ഇതാ ഒരു കിഴവനായിരിക്കുന്നു. ആ സ്ഥിതിക്ക്‌ ഞാന്‍ പ്രസവിക്കുകയോ? ഇതൊരു അത്ഭുതകരമായ കാര്യം തന്നെയാണ്‌.

قَالَتۡ يَٰوَيۡلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٞ وَهَٰذَا بَعۡلِي شَيۡخًاۖ إِنَّ هَٰذَا لَشَيۡءٌ عَجِيبٞ ۝٧٢
73

അവര്‍ പ്രതികരിച്ചു: അല്ലാഹുവിന്റെ വിധിയെക്കുറിച്ച്‌ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? വീട്ടുകാരേ, അല്ലാഹുവിന്റെ കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങള്‍ക്ക്‌ ലഭിക്കട്ടെ! അവന്‍ സ്‌തുത്യാര്‍ഹനും ശ്രേഷ്‌ഠനും തന്നെയാകുന്നു.

قَالُوٓاْ أَتَعۡجَبِينَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيۡكُمۡ أَهۡلَ ٱلۡبَيۡتِۚ إِنَّهُۥ حَمِيدٞ مَّجِيدٞ ۝٧٣
74

അങ്ങനെ ഭയം വിട്ടുപോകുകയും സന്തോഷവാര്‍ത്ത വരികയും ചെയ്‌തപ്പോള്‍ ഇബ്രാഹീം അതാ, ലൂഥ്‌ നബിയുടെ ജനതയുടെ കാര്യത്തില്‍ നമ്മോട്‌ തര്‍ക്കിക്കുന്നു.

فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ ۝٧٤
75

ഇബ്‌റാഹീം നബി വളരെ ശാന്തശീലനും വലിയ ദയാലുവും അല്ലാഹുവിങ്കലേക്ക്‌ മടങ്ങുന്നയാളും തന്നെയാണ്‌.

إِنَّ إِبۡرَٰهِيمَ لَحَلِيمٌ أَوَّٰهٞ مُّنِيبٞ ۝٧٥
76

(മലക്കുകള്‍ പറഞ്ഞു:) ഓ ഇബ്രാഹീം, ഈ കാര്യം അങ്ങു വിട്ടേക്കുക. നിശ്ചയമായും താങ്കളുടെ രക്ഷിതാവിന്റെ കല്‍പന വന്നുകഴിഞ്ഞിരിക്കുകയാണ്‌. ഭയപ്പെടാത്ത ശിക്ഷ നിശ്ചയമായും അവര്‍ക്ക്‌ വന്നെത്തുന്നതാകുന്നു.

يَٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ ۝٧٦
77

നമ്മുടെ ദൂതന്മാര്‍ ചെന്നപ്പോള്‍ ലുഥ്‌ നബി അവര്‍ നിമിത്തം ദുഃഖിതനാവുകയും `ഇത്‌ വളരെ ആപല്‍ക്കരമായ ഒരു ദിവസമാണ്‌' എന്ന്‌ പറയുകയും ചെയ്‌തു.

وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ ۝٧٧
78

സ്വജനത അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ ഓടിവന്നു. അവര്‍ മുമ്പ്‌ തന്നെ നീചപ്രവൃത്തികള്‍ ശീലിച്ചവരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്റെ പുത്രിമാരിതാ! ഇവര്‍ നിങ്ങള്‍ക്ക്‌ വളരെ വൃത്തിയുള്ളവരാണ്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, വിരുന്നുകാരുടെ കാര്യത്തില്‍ എന്നെ അപമാനിക്കരുത്‌. വിവേകമുള്ള ഒരു പുരുഷനും നിങ്ങളുടെ കൂട്ടിത്തില്‍ ഇല്ലേ?

وَجَآءَهُۥ قَوۡمُهُۥ يُهۡرَعُونَ إِلَيۡهِ وَمِن قَبۡلُ كَانُواْ يَعۡمَلُونَ ٱلسَّيِّـَٔاتِۚ قَالَ يَٰقَوۡمِ هَٰٓؤُلَآءِ بَنَاتِي هُنَّ أَطۡهَرُ لَكُمۡۖ فَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ فِي ضَيۡفِيٓۖ أَلَيۡسَ مِنكُمۡ رَجُلٞ رَّشِيدٞ ۝٧٨
79

അവര്‍ പ്രതികരിച്ചു: നിന്റെ പുത്രിമാരെക്കൊണ്ട്‌ ഞങ്ങള്‍ക്കാവശ്യമില്ലെന്ന്‌ സ്‌പഷ്‌ടമായിത്തിന്നെ നീ അറിഞ്ഞിട്ടുണ്ട്‌. ഞങ്ങളുദ്ദേശിക്കുന്നതെന്തെന്ന്‌ നിനക്ക്‌ നല്ല വണ്ണം അറിയാം.

قَالُواْ لَقَدۡ عَلِمۡتَ مَا لَنَا فِي بَنَاتِكَ مِنۡ حَقّٖ وَإِنَّكَ لَتَعۡلَمُ مَا نُرِيدُ ۝٧٩
80

ദ്ദേഹം മറുപടി നല്‍കി: നിങ്ങളോട്‌ എതിര്‍ക്കത്തക്ക ശക്തി എനിക്കുണ്ടായിരുന്നുവെങ്കില്‍ അഥവാ അഭയം പ്രാപിക്കുവാന്‍ സുശക്തമായ ഒരു സഹായി എനിക്കുണ്ടായിരുന്നുവവെങ്കില്‍ എത്ര നന്നായിരുന്നേനെ!

قَالَ لَوۡ أَنَّ لِي بِكُمۡ قُوَّةً أَوۡ ءَاوِيٓ إِلَىٰ رُكۡنٖ شَدِيدٖ ۝٨٠
81

മലക്കുകള്‍ പറഞ്ഞു: `ഓ ലൂഥ്‌ നബീ! ഞങ്ങള്‍ താങ്കളുടെ രക്ഷിതാവിന്റെ ദൂതന്‍മാരാണ്‌. താങ്കളുടെ അടുത്തേക്ക്‌ എത്തിച്ചേരുവാന്‍ അവര്‍ക്ക്‌ കഴിയുന്നതല്ല. അതുകൊണ്ട്‌ രാവിന്റെ ഒരു ഘട്ടത്തില്‍ താങ്കളുടെ കുടുംബത്തെയും കൂട്ടി ഇവിടെ നിന്ന്‌ പോവുക. നിങ്ങളില്‍ ആരുംതന്നെ തിരിഞ്ഞു നോക്കരുത്‌. നിങ്ങളുടെ ഭാര്യ അതില്‍ പെടുകയില്ല. (അവളെ കൊണ്ടു പോകരുത്‌.) നിശ്ചയമായും അവര്‍ക്കെത്തുന്ന ശിക്ഷ അവളെയും ബാധിക്കുന്നതാണ്‌. അവര്‍ക്ക്‌ നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം ഇതാ അടുത്തുകഴിഞ്ഞില്ലേ?

قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ ۝٨١
82

അങ്ങനെ നമ്മുടെ കല്‍പന വന്നെത്തിയപ്പോള്‍ ആ നാടിനെ നാം കീഴ്‌മേലാക്കി മറിക്കുകയും അഗ്‌നിയില്‍ ചുട്ടെടുത്ത കല്ലുകള്‍ തുടര്‍ച്ചയായി അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്‌തു.

فَلَمَّا جَآءَ أَمۡرُنَا جَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهَا حِجَارَةٗ مِّن سِجِّيلٖ مَّنضُودٖ ۝٨٢
83

താങ്കളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയ കല്ലുകള്‍. അത്‌ ഈ അക്രമികളില്‍ നിന്ന്‌ ദൂരെയൊന്നുമല്ല.

مُّسَوَّمَةً عِندَ رَبِّكَۖ وَمَا هِيَ مِنَ ٱلظَّٰلِمِينَ بِبَعِيدٖ ۝٨٣
84

മദ്‌യന്‍ ഗോത്രക്കാരിലേക്ക്‌ അവരുടെ സഹോദരന്‍ ശുഐബ്‌ നബിയെ നാം അയച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക്‌ യാതൊരു ഇലാഹുമില്ല. നിങ്ങള്‍ അളവിലും തൂക്കത്തിലും കമ്മി വരുത്തരുത്‌. ക്ഷേമൈശ്വര്യങ്ങളിലാണ്‌ നിങ്ങളെന്ന്‌ ഞാന്‍ കാണുന്നുണ്ട്‌. നിശ്ചയം നിങ്ങളെ വലയംചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ വന്നെത്തുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.

۞ وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ ۝٨٤
85

എന്റെ ജനങ്ങളേ, അളവും തൂക്കവും നീതിയനുസരിച്ച്‌ നിങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുക. മനുഷ്യര്‍ക്ക്‌ അവരുടെ സാധനങ്ങള്‍ നഷ്‌ടപ്പെടുത്തരുത്‌. നിങ്ങള്‍ നാശകാരികളായി ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്‌.

وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝٨٥
86

(ന്യായമായ നിലക്ക്‌ അളന്നും തൂക്കിയും വിറ്റിട്ട്‌) അല്ലാഹു ബാക്കിയാക്കിത്തരുന്ന ലാഭമാണ്‌-സത്യത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍-നിങ്ങള്‍ക്കുത്തമം. ഞാന്‍ നിങ്ങളുടെ മേല്‍നോട്ടക്കാരനല്ല. (താക്കീതുകാരന്‍ മാത്രമാണ്‌.)

بَقِيَّتُ ٱللَّهِ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ ۝٨٦
87

അവര്‍ ചോദിച്ചു: ഓ ശുഐബ്‌, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവന്നതിനെയും സ്വധനങ്ങളില്‍ ഞങ്ങളുദ്ദേശിക്കുന്നത്‌ പ്രവര്‍ത്തിക്കുന്നതും ഉപേക്ഷിക്കണമെന്ന്‌ ഞങ്ങളോട്‌ കല്‍പിക്കുന്നത്‌ നിന്റെ നിസ്‌കാരമാണോ? നീ വളെരെ ചിന്താശീലനും വിവേകിയും തന്നെയാണല്ലോ!

قَالُواْ يَٰشُعَيۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا يَعۡبُدُ ءَابَآؤُنَآ أَوۡ أَن نَّفۡعَلَ فِيٓ أَمۡوَٰلِنَا مَا نَشَٰٓؤُاْۖ إِنَّكَ لَأَنتَ ٱلۡحَلِيمُ ٱلرَّشِيدُ ۝٨٧
88

അദ്ദേഹം പ്രതികരിച്ചു: എന്റെ ജനങ്ങളേ, നിങ്ങളൊന്നു പറഞ്ഞുതരൂ, എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടുകൂടിയായിരിക്കുകയും തന്റെ പക്കല്‍ നിന്ന്‌ നല്ല ഭക്ഷണം അവന്‍ എനിക്ക്‌ തരികയും ചെയ്‌താല്‍ (ഞാന്‍ എന്തു ചെയ്യണം)? നിങ്ങളുമായി എതിരായിക്കൊണ്ട്‌ ഞാന്‍ വിരോധിക്കുന്ന കാര്യങ്ങള്‍ സ്വയം പ്രവര്‍ത്തിക്കേണമെന്ന്‌ ഞാനുദ്ദേശിക്കുന്നില്ല. എന്നെക്കൊണ്ട്‌ കഴിയും വിധം നന്മകൈവരുത്തണമെന്നേ എനിക്ക്‌ ഉദ്ദേശ്യമുള്ളൂ. എന്റെ കഴിവ്‌ കേവലം അല്ലാഹുവിനെക്കൊണ്ടാണ്‌. അവനെ മാത്രം ഞാന്‍ അവലംബിക്കുന്നു. ഞാന്‍ മടങ്ങുന്നതും അവങ്കലേക്കുതന്നെ.

قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ۝٨٨
89

`എന്റെ ജനങ്ങളേ, നിങ്ങള്‍ക്ക്‌ എന്നോടുള്ള ശത്രുത, നൂഹ്‌ നബിയുടെയോ ഹൂദ്‌ നബിയുടെയോ സ്വാലിഹ്‌ നബിയുടെയോ ജനതക്ക്‌ വന്നെത്തിയതുപോലെയുള്ള ശിക്ഷ നിങ്ങള്‍ക്കെത്തുവാനിടയാക്കുന്ന നടപടികള്‍ക്ക്‌ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. ലൂഥ്‌ നബിയുടെ ജനത നിങ്ങളില്‍ നിന്ന ദൂരെയല്ലല്ലോ.'

وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ ۝٨٩
90

`നിങ്ങളുടെ രക്ഷിതാവിനോട്‌ മാപ്പിനപേക്ഷിക്കുകയും എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചു മടങ്ങുകയും ചെയ്യുക. നിശ്ചയമായും എന്റെ രക്ഷിതാവ്‌ പരമകാരുണികനും ഏറ്റവും സനേഹമുള്ളവനുമാകുന്നു'.

وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ ۝٩٠
91

അവര്‍ പറഞ്ഞു: ഓ ശുഐബ്‌, നീ പറയുന്നത്‌ മിക്കതും ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല. നിന്നെ ഞങ്ങളില്‍ നിസ്സാരനായിട്ടാണ്‌ ഞങ്ങള്‍ കാണുന്നത്‌. നിന്റെ കുടുംബങ്ങളില്ലായിരുന്നുവെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞു കൊല്ലുമായിരുന്നു. നീ ഞങ്ങളുടെ അടുക്കല്‍ ആദരണീയനല്ല തന്നെ.

قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ ۝٩١
92

അദ്ദേഹം പറഞ്ഞു: എന്റ ജനങ്ങളേ, എന്റെ കുടുംബാമാണോ നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിനേക്കാള്‍ ആദരണീയര്‍? അവനെ നിങ്ങള്‍ പിന്നിലേക്ക്‌ തള്ളിവിട്ടിരിക്കുകയാണ്‌. നിശ്ചയമായും എന്റെ രക്ഷിതാവ്‌ നിങ്ങളുടെ പ്രവര്‍ത്തനമെല്ലാം വലയം ചെയ്‌ത്‌ അറിയുന്നവനാകുന്നു.

قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ ۝٩٢
93

എന്റെ ജനങ്ങളേ, നിങ്ങളുടെ നിലക്ക്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. (എന്റെ നിലക്ക്‌) ഞാനും പ്രവര്‍ത്തിക്കട്ടെ. അപമാനകരമായ ശിക്ഷ ആര്‍ക്കാണ്‌ വന്നെത്തുകയെന്നും അസത്യവാദി ആരാണെന്നും നിങ്ങള്‍ പിന്നീടറിയും. കാത്തിരിക്കുക, നിശ്ചയമായം ഞാനും നിങ്ങളോടൊപ്പം ഇതാ കാത്തിരിക്കുന്നു.!

وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ ۝٩٣
94

അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബ്‌ നബിയെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം മൂലം നാം രക്ഷിച്ചു. അക്രമം ചെയ്‌തുകൊണ്ടിരിക്കുന്നവരെ ഒരു ഭയങ്കര ശബ്‌ദം പിടികൂടുകയും അവര്‍ സ്വന്തം വീടുകളില്‍ ചത്തുവിറങ്ങലിച്ചവരായിത്തീരുകയും ചെയ്‌തു;

وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ۝٩٤
95

ആ വീടുകളില്‍ അവര്‍ താമസിച്ചിട്ടില്ലെന്ന്‌ തോന്നുമാറ്‌, സമൂദ്‌ നശിച്ചതുപോലെ മദ്‌യന്‍കാര്‍ക്കും വമ്പിച്ച നാശം!

كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَا بُعۡدٗا لِّمَدۡيَنَ كَمَا بَعِدَتۡ ثَمُودُ ۝٩٥
96

നമ്മുടെ ദൃഷ്‌ടാന്തങ്ങളോടും വ്യക്തമായ തെളിവുകളോടും കൂടി മൂസാനബിയെ നാം അയച്ചു.

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ ۝٩٦
97

ഫിര്‍ഔന്റെയും അവന്റെ സഭക്കാരുടെയും അടുത്തേക്ക്‌. അപ്പോള്‍ അവര്‍ ഫിര്‍ഔന്റെ കല്‍പനയെ പിന്‍പറ്റി. അവന്റെ കല്‍പന വിവേഗമുള്ളതായിരുന്നില്ല.

إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ ۝٩٧
98

പുനരുത്ഥാന ദിവസം അവര്‍ തന്റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. അങ്ങനെ അവന്‍ അവരെ നരകത്തില്‍ ചാടിക്കും. അവര്‍ ചെല്ലുന്ന സ്ഥലം എത്ര ചീത്ത!

يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ ۝٩٨
99

ഇഹലോകത്തും പുനരുത്ഥാന ദിവസവും ശാപം അവരെ പിന്തുടര്‍ന്നു. അവര്‍ക്ക്‌ നല്‍കപ്പെട്ട സമ്മാനം എത്ര ചീത്ത!

وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ ۝٩٩
100

ഈ പറഞ്ഞതെല്ലാം ചില നാടുകളുടെ വര്‍ത്തമാനങ്ങളാകുന്നു. അത്‌ താങ്കള്‍ക്ക്‌ നാം വിവരിച്ചുതന്നിരിക്കുകയാണ്‌. അവയില്‍ ചിലത്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ചിലത്‌ നിശ്ശേഷം നശിച്ചുപോയിരിക്കുന്നു.

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ ۝١٠٠
101

നാം അവരോട്‌ അനീതി ചെയ്‌തിട്ടില്ല. പക്ഷേ, അവര്‍ തന്നെ തങ്ങളോട്‌ അനീതി ചെയ്‌തു. എന്നിട്ട്‌ താങ്കളുടെ രക്ഷിതാവിന്റെ കല്‍പന വന്നപ്പോള്‍ അല്ലാഹുവിനെ വിട്ട്‌ തങ്ങള്‍ ആരാധിച്ചുവന്നിരുന്ന ഇലാഹുകള്‍ അവര്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്‌തില്ല. അവര്‍ക്ക്‌ കൂടുതല്‍ നഷ്‌ടം വരുത്തുക മാത്രമാണവ ചെയ്‌തത്‌.

وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ ۝١٠١
102

നാടുകള്‍ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ താങ്കളുടെ രക്ഷിതാവ്‌ അവയെ ശിക്ഷിക്കുമ്പോള്‍ അങ്ങനെത്തന്നെയാണ്‌ ശിക്ഷിക്കുക. അവന്റെ ശിക്ഷ വേദനാജനകവും ശക്തിമത്തും തന്നെയാകുന്നു.

وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ ۝١٠٢
103

പരലോക ശിക്ഷയെ ഭയപ്പെടുന്നവര്‍ക്ക്‌ നിശ്ചയമായും അതില്‍ (മേല്‍ പറഞ്ഞ ചരിത്രങ്ങളില്‍) വലിയ പാഠമുണ്ട്‌. ആളുകള്‍ ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസമാണത്‌; എല്ലാ സൃഷ്‌ടികളും ഹാജറാക്കപ്പെടുന്ന ദിവസവും.

إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ ۝١٠٣
104

ഒരു നിശ്ചിത അവധിവരെ മാത്രമേ നാം അതിനെ പിന്തിച്ചുനിര്‍ത്തുകയൂള്ളൂ.

وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ ۝١٠٤
105

അത്‌ വരുന്ന ദിവസം അല്ലാഹുവിന്റെ അനുമതി കൂടാതെ ഒരാളും സംസാരിക്കുകയില്ല. അവരില്‍ അന്ന്‌ നിര്‍ഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും.

يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ ۝١٠٥
106

എന്നാല്‍ നിര്‍ഭാഗ്യവാന്‍മാര്‍ നരകത്തിലായിരിക്കും. അവര്‍ക്കതില്‍ നെടുവീര്‍പ്പിടലും തേങ്ങഇക്കരച്ചിലുമുണ്ടായിരിക്കും.

فَأَمَّا ٱلَّذِينَ شَقُواْ فَفِي ٱلنَّارِ لَهُمۡ فِيهَا زَفِيرٞ وَشَهِيقٌ ۝١٠٦
107

അവരതില്‍ എന്നും താമസിക്കുന്നവരാണ്‌; ആകാശഭൂമികള്‍ നിലനില്‍ക്കുമ്പോഴെല്ലാം-താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. താനുദ്ദേശിക്കുന്നത്‌ തികച്ചും പ്രവര്‍ത്തിക്കുന്നവനാണവന്‍.

خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۚ إِنَّ رَبَّكَ فَعَّالٞ لِّمَا يُرِيدُ ۝١٠٧
108

എന്നാല്‍ സൗഭാഗ്യവാന്‍മാരായവര്‍ സ്വര്‍ഗത്തിലായിരിക്കും. അതില്‍ അവരെന്നും താമസക്കാരാകുന്നു; ആകാശഭൂമികള്‍ നിലനില്‍ക്കുമ്പോഴെല്ലാം-താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന സമ്മാനമാണത്‌.

۞ وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ ۝١٠٨
109

അതുകൊണ്ട്‌ ഈ കൂട്ടര്‍ ആരാധിക്കുന്നവയെപ്പറ്റി താങ്കള്‍ ഒട്ടും സംശയിക്കേണ്ട. മുമ്പ്‌ ഇവരുടെ പിതാക്കള്‍ ആരാധിച്ചിരുന്നതുപോലെത്തന്നെയാണ്‌ ഇവരും ആരാധിക്കുന്നത്‌. അവര്‍ക്കുള്ള ഓഹരി ഒട്ടും കുറച്ചുകളയാതെ നാം പൂര്‍ത്തിയാക്കിക്കൊടുക്കുക തന്നെ ചെയ്യുന്നതാണ്‌.

فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ ۝١٠٩
110

ബി(അ)ക്ക് നാമാണ് വേദഗ്രന്ഥം കൊടുത്തത്; എന്നിട്ട് അതിലും ഭിന്നാഭിപ്രായമുണ്ടായി. താങ്കളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നു ഒരു മുന്‍വചനമില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഉന്‍മൂലനശിക്ഷ നടപ്പാക്കപ്പെട്ടിരുന്നേനെ. അവര്‍ ഇതുസംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ സന്ദേഹത്തില്‍ തന്നെ, തീര്‍ച്ച.

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ۝١١٠
111

അവര്‍ക്കെല്ലാവര്‍ക്കും തങ്ങളുടെ പ്രവര്‍ത്തനഫലങ്ങള്‍ താങ്കളുടെ രക്ഷിതാവ്‌ പൂര്‍ത്തിയാക്കിക്കൊടുക്കുക തന്നെചെയ്യും. നിശ്ചയമായും അവരുടെ പ്രവര്‍ത്തിയെക്കുറിച്ച്‌ അവന്‍ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.

وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ ۝١١١
112

അതിനാല്‍ കല്‍പിക്കപ്പെട്ടതുപോലെ താങ്കളും അല്ലാഹുവിങ്കലേക്ക്‌ അല്ലാഹുവിങ്കലേക്ക്‌ താങ്കളൊന്നിച്ച്‌ മടങ്ങിയവരും ഉറച്ചുനില്‍ക്കുക. നിങ്ങള്‍ അതിക്രമിച്ചുപോകരുത്‌. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു നന്നായി കാണുന്നവന്‍ തന്നെയാകുന്നു.

فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ ۝١١٢
113

അക്രമികളിലേക്ക്‌ നിങ്ങള്‍ ചായരുത്‌. ചാഞ്ഞുപോയാല്‍ നരകം നിങ്ങളെ സ്‌പര്‍ശിക്കും. അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ രക്ഷാധികാരികളാരുമില്ല. പിന്നെ നിങ്ങള്‍ക്ക്‌ യാതൊരു സഹായവും ലഭിക്കുകയുമില്ല.

وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ ۝١١٣
114

പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ചില സമയങ്ങളിലും നിസ്‌കാരം മുറപ്രകാരം അനുഷ്‌ഠിക്കുക. നിശ്ചയമായും നന്മകള്‍ തിന്മകളെ ദൂരീകരിച്ചുകളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ഉല്‍ബോധനമാണിത്‌.

وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ ۝١١٤
115

താങ്കള്‍ ക്ഷമിക്കുക. കാരണം, സുകൃതികളുടെ പ്രതിഫലം അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല.

وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝١١٥
116

എന്നാല്‍, നിങ്ങളുടെ പൂര്‍വീകരില്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നത്‌ നാശമുണ്ടാക്കുന്നത്‌ തടയുന്ന ചില സുകൃതികള്‍ എന്തുകൊണ്ടുണ്ടായില്ല? അവരില്‍ നിന്ന്‌ നാം രക്ഷപ്പെടുത്തിയ ചുരുക്കം ചിലരൊഴികെ. തങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന സുഖാഢംബരങ്ങളെ അക്രമികള്‍ പിന്‍പറ്റി. അവര്‍ കുറ്റമായ പ്രവര്‍ത്തനങ്ങള്‍ ശീലിച്ചവരായിരുന്നു.

فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ ۝١١٦
117

നന്മ ചെയ്യുന്നവരായിരിക്കെ ഒരു നാട്ടുകാരെ അന്യായമായി നശിപ്പിക്കുന്ന പതിവ്‌ താങ്കളുടെ രക്ഷിതാവിനില്ല തന്നെ.

وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ ۝١١٧
118

താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ ഒരൊറ്റ സമുദായമാക്കുമായിരുന്നു; (പക്ഷേ, അവന്‍ അങ്ങനെ ഉദ്ദേശിച്ചില്ല, അത് കൊണ്ട്) അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.

وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ ۝١١٨
119

താങ്കളുടെ നാഥന്‍ അനുഗ്രഹിച്ചവരൊഴിച്ച് (അവര്‍ ഭിന്നിക്കുകയില്ല). അതിനു വേണ്ടിയാണ് (ഭിന്നിക്കുന്നവരെ അതിനു വേണ്ടിയും അനുഗ്രഹിക്കപ്പെട്ടവരെ അതിന് വേണ്ടിയും) അവരെയവന്‍ സൃഷിടിച്ചിരിക്കുന്നത്. ജിന്ന്, മനുഷ്യന്‍ എന്നീ രണ്ടു വിഭാഗത്തെക്കൊണ്ട് നരകം ഞാന്‍ നിറക്കുമെന്ന താങ്കളുടെ രക്ഷിതാവിന്റെ വിധി സമ്പൂര്ണ്മായിക്കഴിഞ്ഞിട്ടുണ്ട്.

إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ ۝١١٩
120

പൂര്‍വ ദൂതന്‍മാരുടെ ചരിത്രത്തില്‍ നിന്ന്‌ താങ്കളുടെ ഹൃദയത്തിന്ന്‌ സ്ഥൈര്യം നേടിത്തരുന്നതെല്ലാം നാം വിവരിച്ചുതരികയാണ്‌. ഇതില്‍ താങ്കള്‍ക്ക്‌ സത്യവും വിശ്വാസികള്‍ക്ക്‌ സദുപദേശവും ഉല്‍ബോധനവും വന്നുകിട്ടുകയും ചെയ്‌തിരിക്കുന്നു.

وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ ۝١٢٠
121

നിങ്ങളുടെ നിലക്ക്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുക; ഞങ്ങളുടെ നിലക്ക്‌ ഞങ്ങളും പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്‌ എന്ന്‌ താങ്കള്‍ സത്യനിഷേധികളോട്‌ പറയുക.

وَقُل لِّلَّذِينَ لَا يُؤۡمِنُونَ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنَّا عَٰمِلُونَ ۝١٢١
122

`(രണ്ടിന്റെയും ഫലം) നിങ്ങള്‍ പ്രതീക്ഷിക്കുക. ഞങ്ങളും പ്രതീക്ഷിക്കുന്നവരാകുന്നു.'

وَٱنتَظِرُوٓاْ إِنَّا مُنتَظِرُونَ ۝١٢٢
123

ആകാശഭൂമികളിലെ മറഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്കാണ്‌ എല്ലാകാര്യവും മടക്കപ്പെടുന്നത്‌. അതുകൊണ്ട്‌ അവനെ ആരാധിക്കുകയും അവനിലേക്ക്‌ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച്‌ താങ്കളുടെ രക്ഷിതാവ്‌ ഒട്ടും അശ്രദ്ധനല്ല തന്നെ!

وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝١٢٣