Sunday, 11 October 2026 Hijri: — 07:37:09 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ അൻബിയാഅ് الأنبياء Al-Anbiya

Surah 21 മക്കിയ്യ • مكية • Makkiyah 112 ആയത്തുകൾ • 112 Ayahs

സൂറത്ത് അൽ അൻബിയാഅ് (Al-Anbiya), ഖുർആൻ അധ്യായം 21 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 112 ആയത്തുകൾ വായിക്കുക. Read Surah Al-Anbiya with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ജനങ്ങളുടെ വിചാരണ ഇതാ അടുത്തു കഴിഞ്ഞിരിക്കുന്നു; അവരാകട്ടെ അതിനെക്കുറിച്ചു അശ്രദ്ധയിലായി തിരിഞ്ഞുകളയുന്നവരാണ്.

ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ ۝١
2

തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു പുതുതായി ഏതൊരു ഉല്‍ബോധനം വന്നുകിട്ടുമ്പോഴും അവരതു പരിഹാസഭാവത്തില്‍ മാത്രമാണ് കേള്‍ക്കുന്നത്-

مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ ۝٢
3

അവരുടെ ഹൃദയങ്ങള്‍ അതിനെക്കുറിച്ചു ബോധരഹിതമായ നിലയില്‍ 'ഇയാള്‍ (മുഹമ്മദ്) നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയല്ലേ? എന്നിരിക്കെ നിങ്ങള്‍ അറിഞ്ഞുകൊണ്ടു തന്നെ ആ കണ്‍കെട്ടുവിദ്യയില്‍ ചെന്നുചാടുകയാണോ' എന്നു ആ അക്രമകാരികള്‍ പരസ്പരം രഹസ്യം പറയുന്നു.

لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ ۝٣
4

അദ്ദേഹം (നബി) പറഞ്ഞു: ആകാശത്തും ഭൂമിയിലും വെച്ചു പറയുന്നതെല്ലാം എന്റെ രക്ഷിതാവ് അറിയുന്നുണ്ട്. അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.

قَالَ رَبِّي يَعۡلَمُ ٱلۡقَوۡلَ فِي ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ۝٤
5

അത്രയുമല്ല, ആ അക്രമികള്‍ പറഞ്ഞു: (മുഹമ്മദ് പറയുന്നത്) ദുസ്വപ്നവൃത്താന്തങ്ങളാണ്. അതല്ല, സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണവ. അതുമല്ല, ഇയാള്‍ ഒരു കവിയാകുന്നു. എന്നാല്‍ (പ്രവാചകനാണെങ്കില്‍) പൂര്‍വ്വ പ്രവാചകന്മാര്‍ അയക്കപ്പെട്ടിരുന്നതുപോലെ ഇയാള്‍ നമുക്കൊരു ദൃഷ്ടാന്തം കാണിച്ചുതരട്ടെ.

بَلۡ قَالُوٓاْ أَضۡغَٰثُ أَحۡلَٰمِۭ بَلِ ٱفۡتَرَىٰهُ بَلۡ هُوَ شَاعِرٞ فَلۡيَأۡتِنَا بِـَٔايَةٖ كَمَآ أُرۡسِلَ ٱلۡأَوَّلُونَ ۝٥
6

ഇവര്‍ക്കുമുമ്പായി നാം നശിപ്പിച്ചുകളഞ്ഞ ഒരു നാട്ടുകാരും (നമ്മുടെ ദൃഷ്ടാന്തം കണ്ടിട്ട്) സത്യത്തില്‍ വിശ്വസിക്കുകയുണ്ടായിട്ടില്ല. എന്നിരിക്കെ ഇവര്‍ വിശ്വസിക്കുമോ?

مَآ ءَامَنَتۡ قَبۡلَهُم مِّن قَرۡيَةٍ أَهۡلَكۡنَٰهَآۖ أَفَهُمۡ يُؤۡمِنُونَ ۝٦
7

(നബിയേ,) താങ്കള്‍ക്കുമുമ്പും പുരുഷന്മാരെ മാത്രമാണ് നാം ദൂതരായി അയച്ചിരുന്നത്; അവര്‍ക്കു നമ്മുടെ സന്ദേശം നല്‍കുന്നു. അതുകൊണ്ട് (സത്യനിഷേധികളേ,) നിങ്ങള്‍ക്ക് ഇതറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ചുനോക്കൂ.

وَمَآ أَرۡسَلۡنَا قَبۡلَكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ ۝٧
8

8. നാം അവരെ ഭക്ഷണം കഴിക്കാത്ത ദേഹങ്ങളാക്കിയിട്ടില്ല. ഇവിടെ ശാശ്വതമായി ജീവിച്ചിരുന്നിട്ടുമില്ല അവര്‍.

وَمَا جَعَلۡنَٰهُمۡ جَسَدٗا لَّا يَأۡكُلُونَ ٱلطَّعَامَ وَمَا كَانُواْ خَٰلِدِينَ ۝٨
9

പിന്നീട് നമ്മുടെ വാഗ്ദാനം അവര്‍ക്കു നാം സാക്ഷാല്‍ക്കരിച്ചു കൊടുത്തു. അങ്ങനെ അവരെയും നാം ഉദ്ദേശിച്ച മറ്റുള്ളവരെയും നാം രക്ഷപ്പെടുത്തുകയും അതിരുവിട്ടു പ്രവര്‍ത്തിച്ചവരെ നശിപ്പിക്കുകയും ചെയ്തു.

ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ ۝٩
10

നിശ്ചയമായും നിങ്ങളുടെ അടുക്കലേക്കു നാം ഒരു വേദം അവതരിപ്പിച്ചു തന്നിരിക്കുന്നു. അതില്‍ നിങ്ങള്‍ക്കുള്ള ഉപദേശമുണ്ട്. ഇനിയും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

لَقَدۡ أَنزَلۡنَآ إِلَيۡكُمۡ كِتَٰبٗا فِيهِ ذِكۡرُكُمۡۚ أَفَلَا تَعۡقِلُونَ ۝١٠
11

അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ധാരാളം നാട്ടുകാരെ നാം ഉന്മൂലനം ചെയ്യുകയും അവരുടെ നാശത്തിന്നുശേഷം മറ്റൊരു ജനതയെ നാം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ ۝١١
12

അങ്ങനെ നമ്മുടെ ശിക്ഷ അനുഭവിച്ചറിഞ്ഞപ്പോള്‍ അവരതാ അതില്‍ നിന്നു കുതിച്ചോടിപ്പോകുന്നു!

فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ ۝١٢
13

(അപ്പോള്‍ അവരോട് പറയപ്പെട്ടു:) നിങ്ങള്‍ ഓടിപ്പോകണ്ട. നിങ്ങള്‍ക്കു നല്‍കപ്പെട്ടിരുന്ന സുഖ സൗകര്യങ്ങളിലേക്കും വാസസ്ഥലങ്ങളിലേക്കും മടങ്ങിക്കൊള്ളുക. നിങ്ങളോട് (അവിടെവെച്ചു വല്ലതും) ചോദിക്കപ്പെട്ടേക്കാം.

لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ ۝١٣
14

അവര്‍ പറഞ്ഞു: ഹാ, ഞങ്ങളുടെ നാശം! നിശ്ചയമായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരുന്നു.

قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ ۝١٤
15

അങ്ങനെ അവരെ നാം കൊയ്‌തെടുത്ത ധാന്യം പോലെയും കെട്ടടങ്ങിയ തീ(യിന്റെ അവശിഷ്ടം) പോലെയും ആക്കിക്കളയുന്നതുവരെ ആ വാക്കുതന്നെ അവരുടെ (വിഫലമായ) നിലവിളിയായിക്കൊണ്ടിരിക്കുന്നു.

فَمَا زَالَت تِّلۡكَ دَعۡوَىٰهُمۡ حَتَّىٰ جَعَلۡنَٰهُمۡ حَصِيدًا خَٰمِدِينَ ۝١٥
16

ആകാശ ഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും നാം വിനോദാര്‍ത്ഥം സൃഷ്ടിച്ചതല്ല.

وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ ۝١٦
17

ഒരു വിനോദമുണ്ടാക്കണമെന്നു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നമ്മുടെ അടുക്കല്‍ നിന്നു തന്നെ അതുണ്ടാക്കുമായിരുന്നു; നാംഅതു ചെയ്യുമായിരുന്നെങ്കില്‍.

لَوۡ أَرَدۡنَآ أَن نَّتَّخِذَ لَهۡوٗا لَّٱتَّخَذۡنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ ۝١٧
18

എന്നാല്‍ നാം സത്യം കൊണ്ട് അസത്യത്തിന്റെ മേല്‍ എറിയുന്നു. അപ്പോള്‍ സത്യം അസത്യത്തെ തകര്‍ത്തുകളയും. ഉടനെ അസത്യമതാ നാമാവശേഷമായി പോകുന്നു. (സത്യനിഷേധികളേ,) നിങ്ങള്‍ (അല്ലാഹുവിനെ സംബന്ധിച്ചു) പറയുന്നത് നിമിത്തം നിങ്ങള്‍ക്കു വമ്പിച്ച നാശം.

بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُونَ ۝١٨
19

ആകാശഭൂമികളില്‍ ഉള്ളവരെല്ലാം തന്നെ അല്ലാഹുവിന്റേതാണ്. തന്റെ അടുക്കലുള്ളവര്‍ അവന്നു 'ഇബാദത്ത്' ചെയ്യുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവര്‍ ക്ഷീണിതാരിപ്പോകുകയുമില്ല.

وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ ۝١٩
20

അവര്‍ രാവും പകലും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്നു. അവര്‍ തളരുന്നില്ല.

يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ ۝٢٠
21

അതല്ല, മരിച്ചവരെ ജീവിപ്പിക്കുന്ന ചില ഇലാഹുകളെ ഈ ഭൂമിയിലുള്ള ചില സാധനങ്ങളില്‍ നിന്നു അവര്‍ സ്ഥാപിച്ചുവെച്ചിട്ടുണ്ടോ?

أَمِ ٱتَّخَذُوٓاْ ءَالِهَةٗ مِّنَ ٱلۡأَرۡضِ هُمۡ يُنشِرُونَ ۝٢١
22

ആകാശഭൂമികളില്‍ അല്ലാഹു അല്ലാതെ മറ്റു വല്ല ഇലാഹുകളും ഉണ്ടായിരുന്നുവെങ്കില്‍ അതു രണ്ടും നശിച്ചുപോകുമായിരുന്നു. അപ്പോള്‍ അര്‍ശിന്റെ നാഥനായ അല്ലാഹു, അവര്‍ പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!

لَوۡ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ ۝٢٢
23

അവന്‍ ചെയ്യുന്നതിനെപ്പറ്റി അവനോട് ചോദിക്കപ്പെടുകയില്ല. (എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്) അവര്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.

لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ ۝٢٣
24

അതല്ല, അവന്നു പുറമെ ചില ഇലാഹുകളെ സ്ഥാപിച്ചിരിക്കുകയാണോ അവര്‍? താങ്കള്‍ പറയുക: '(അങ്ങനെയാണെങ്കില്‍) നിങ്ങളുടെ തെളിവുകള്‍ കൊണ്ടുവരിക. ഇതാ എന്റെ കൂടെയുള്ളവരുടെ വേദവും എന്റെ മുമ്പുള്ളവരുടെ വേദവും'. എന്നാല്‍ അവരില്‍ അധികമാളുകളും സത്യം ഗ്രഹിക്കുന്നില്ല. തന്നിമിത്തം അവര്‍ പിന്തിരിഞ്ഞുകളയുന്നവരാകുന്നു.

أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِيَ وَذِكۡرُ مَن قَبۡلِيۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ ۝٢٤
25

(ഓ നബീ,) നിശ്ചയമായും ഞാനല്ലാതെ വേറെ ഒരു ഇലാഹുമില്ല; അതുകൊണ്ട് എനിക്ക് ഇബാദത്ത് ചെയ്യുക എന്നു സന്ദേശം അറിയിക്കാതെ താങ്കള്‍ക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.

وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ ۝٢٥
26

കരുണാനിധിയായ അല്ലാഹു സന്താനങ്ങളെ സ്വീകരിച്ചിട്ടുണ്ടെന്നു അവിശ്വാസികള്‍ പറയുന്നു. അവനെത്ര പരിശുദ്ധന്‍! എന്നാല്‍ അവര്‍ ആദരണീയ ദാസന്മാരാകുന്നു.

وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ ۝٢٦
27

അവനെ മുന്‍കടന്നു അവര്‍ സംസാരിക്കുന്നതല്ല. അവന്റെ കല്‍പനയനുസരിച്ചു മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു.

لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ ۝٢٧
28

അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുന്നതല്ല. അവനോടുള്ള ബഹുമാനഭയത്താല്‍ അവര്‍ പേടിച്ചുകൊണ്ടിരിക്കുന്നവരുമാണ്.

يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ ۝٢٨
29

ഞാന്‍ അല്ലാഹുവിന്ന് പുറമെ ഒരു ഇലാഹാണ് എന്നു അവരിലാരെങ്കിലും പറയുന്ന പക്ഷം അവന്നു നാം നരകത്തെ പ്രതിഫലം കൊടുക്കുന്നതാണ്. അപ്രകാരമാണ് അക്രമികള്‍ക്കു നാം പ്രതിഫലം നല്‍കുക.

۞ وَمَن يَقُلۡ مِنۡهُمۡ إِنِّيٓ إِلَٰهٞ مِّن دُونِهِۦ فَذَٰلِكَ نَجۡزِيهِ جَهَنَّمَۚ كَذَٰلِكَ نَجۡزِي ٱلظَّٰلِمِينَ ۝٢٩
30

സത്യനിഷേധികള്‍ അറിഞ്ഞിട്ടില്ലേ: നിശ്ചയമായും ആകാശങ്ങളും ഭൂമിയും അടഞ്ഞുനില്‍ക്കുന്നതായിരുന്നു; എന്നിട്ട് അവരണ്ടിനേയും നാം പിളര്‍ത്തി. എല്ലാജീവനുള്ള വസ്തുക്കളെയും നാം വെള്ളത്തില്‍ നിന്നു ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ ۝٣٠
31

ഭൂമി മനുഷ്യരെയും കൊണ്ട് ചരിഞ്ഞു പോകാതിരിക്കേണ്ടതിന്നു അതില്‍ നാം ചില ഉറച്ച പര്‍വ്വതങ്ങളെ സ്ഥാപിച്ചിരിക്കുന്നു. അവര്‍ തങ്ങളുടെ ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ എത്തിച്ചേരേണ്ടതിന്നായി അതില്‍ വിശാലമായ പല വഴികള്‍ നാം ഏര്‍പ്പെടുത്തുകയും ചെയ്തു.

وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ ۝٣١
32

ആകാശത്തെ സുരക്ഷിതമായ ഒരു മേല്‍പ്പുര (പോലെ) നാം ആക്കി. എന്നാല്‍ ഇവരാകട്ടെ അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ചു പിന്തിരിഞ്ഞുകളയുന്നവരാണ്.

وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ ۝٣٢
33

രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചതും അവനാണ്. അവ ഓരോന്നും അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

وَهُوَ ٱلَّذِي خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ فِي فَلَكٖ يَسۡبَحُونَ ۝٣٣
34

(നബിയേ,) താങ്കള്‍ക്കു മുമ്പ് ഒരു മനുഷ്യനും (ഇഹലോകത്ത്) ശാശ്വതജീവിതം നാം നിശ്ചയിച്ചുകൊടുത്തില്ല. എന്നിരിക്കെ താങ്കള്‍ മരണപ്പെട്ടിട്ട് അവര്‍ ശാശ്വതരായി ജീവിക്കുമോ?

وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ ۝٣٤
35

എല്ലാ മനുഷ്യരും മരണം ആസ്വദിക്കുന്നതാണ്. തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുകയും (അവസാനം) നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.

كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ ۝٣٥
36

ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ കുറവുപറയുന്നവന്‍' എന്നു പറഞ്ഞു സത്യനിഷേധികള്‍ താങ്കളെ കണ്ടാല്‍ പരിഹസിക്കുക തന്നെ ചെയ്യുന്നു. അവരാകട്ടെ കരുണാനിധിയായ അല്ലാഹുവിന്റെ ഉദ്‌ബോധനത്തെ നിഷേധിക്കുന്നവരുമാണ്.

وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓاْ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي يَذۡكُرُ ءَالِهَتَكُمۡ وَهُم بِذِكۡرِ ٱلرَّحۡمَٰنِ هُمۡ كَٰفِرُونَ ۝٣٦
37

മനുഷ്യന്‍ ജന്മനാ ധൃതികൂട്ടുന്നവനാകുന്നു. എന്റെ ദൃഷ്ടാന്തങ്ങള്‍ (ശിക്ഷകള്‍) പിന്നീട് നിങ്ങള്‍ക്കു ഞാന്‍ കാണിച്ചുതരും; അതിനാല്‍ എന്നോട് നിങ്ങള്‍ ധൃതികൂട്ടരുത്.

خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ ۝٣٧
38

നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ആ താക്കീത് എപ്പോഴാണ് ഉണ്ടാവുക എന്നവര്‍ ചോദിക്കുന്നു.

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ۝٣٨
39

തങ്ങളുടെ മുഖങ്ങളില്‍ നിന്നോ മുതുകുകളില്‍ നിന്നോ നരകാഗ്നി തടയാന്‍ കഴിയാതെവരികയും തങ്ങള്‍ക്ക് സഹായം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തെക്കുറിച്ചു സത്യനിഷേധികള്‍ അറിഞ്ഞിരുന്നെങ്കില്‍ (അവരിങ്ങനെ ധൃതികൂട്ടുമായിരുന്നില്ല).

لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ ۝٣٩
40

എന്നാല്‍ അതവര്‍ക്കു പെട്ടെന്നാണ് വന്നെത്തുക. തന്നിമിത്തം അതവരെ അമ്പരപ്പിച്ചുകളയും. അപ്പോള്‍ അതിനെ തടുക്കുവാന്‍ അവര്‍ക്കു കഴിയുന്നതല്ല. അവര്‍ക്കു ഇടനല്‍കപ്പെടുന്നതുമല്ല.

بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ ۝٤٠
41

(നബിയേ,) താങ്കള്‍ക്കുമുമ്പ് പലറസൂലുകളും പരിഹസിക്കപ്പെട്ടിട്ടുണ്ട്. തന്നിമിത്തം ആ പരിഹാസകരില്‍, അവര്‍ ഏതൊന്നിനെക്കുറിച്ചു പരിഹസിച്ചിരുന്നുവോ അതു (ആ ശിക്ഷ) വന്നെത്തി.

وَلَقَدِ ٱسۡتُهۡزِئَ بِرُسُلٖ مِّن قَبۡلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنۡهُم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٤١
42

താങ്കള്‍ ചോദിക്കുക: 'കരുണാനിധിയായ അല്ലാഹുവല്ലാതെ രാവിലും പകലിലും നിങ്ങളെ കാത്തുരക്ഷിക്കുന്നത് ആരാണ്?' എന്നാല്‍ അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഓര്‍ക്കുന്നതില്‍നിന്നു പിന്തിരിഞ്ഞുകളയുന്നവരാകുന്നു.

قُلۡ مَن يَكۡلَؤُكُم بِٱلَّيۡلِ وَٱلنَّهَارِ مِنَ ٱلرَّحۡمَٰنِۚ بَلۡ هُمۡ عَن ذِكۡرِ رَبِّهِم مُّعۡرِضُونَ ۝٤٢
43

അഥവാ നമ്മെക്കൂടാതെ അവരെ രക്ഷിക്കുന്ന വല്ല ഇലാഹുകളും അവര്‍ക്കുണ്ടോ? ആ ഇലാഹുകള്‍ക്ക് അവരെത്തന്നെ സഹായിക്കാന്‍ കഴിയുന്നതല്ല. നമ്മില്‍ നിന്നു അവര്‍ സഹായിക്കപ്പെടുന്നതുമല്ല.

أَمۡ لَهُمۡ ءَالِهَةٞ تَمۡنَعُهُم مِّن دُونِنَاۚ لَا يَسۡتَطِيعُونَ نَصۡرَ أَنفُسِهِمۡ وَلَا هُم مِّنَّا يُصۡحَبُونَ ۝٤٣
44

പക്ഷെ ഇവര്‍ക്കും ഇവരുടെ പൂര്‍വ്വപിതാക്കള്‍ക്കും നാം ജീവിതസുഖം നല്‍കി. അങ്ങനെ അവര്‍ക്കു ആയുഷ്‌കാലം ദീര്‍ഘിച്ചു. എന്നാല്‍ ഭൂമിയെ അതിന്റെ നാനാഭാഗങ്ങളില്‍ നിന്നും നാം ചുരുക്കിക്കൊണ്ടുവരുന്നതു ഇവര്‍ കാണുന്നില്ലേ? അപ്പോള്‍ ഇവര്‍ വിജയികളാകുമോ?

بَلۡ مَتَّعۡنَا هَٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ ۝٤٤
45

താങ്കള്‍ പറയുക: അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശം മുഖേന തന്നെയാണ് ഞാന്‍ നിങ്ങളെ താക്കീത് ചെയ്യുന്നത്. (പക്ഷെ) ബധിരരെ വിളിച്ചു താക്കീത് ചെയ്യപ്പെടുമ്പോള്‍ അവരാ വിളി കേള്‍ക്കുകയില്ലല്ലോ.

قُلۡ إِنَّمَآ أُنذِرُكُم بِٱلۡوَحۡيِۚ وَلَا يَسۡمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ ۝٤٥
46

നിശ്ചയമായും താങ്കളുടെ രക്ഷിതാവിന്റെ ശിക്ഷയില്‍നിന്ന് ലഘുവായൊരംശം അവരെ ഒറ്റപ്രാവശ്യം സ്പര്‍ശിച്ചുകഴിഞ്ഞാല്‍ 'ഹാ ഞങ്ങളുടെ നാശം, തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളായിതീര്‍ന്നല്ലോ' എന്നവര്‍ പറയുകതന്നെ ചെയ്യും.

وَلَئِن مَّسَّتۡهُمۡ نَفۡحَةٞ مِّنۡ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ ۝٤٦
47

അന്ത്യനാളില്‍ നീതിപൂര്‍ണ്ണമായ തുലാസ് നാം ഹാജരാക്കും. അപ്പോള്‍ ഒരാളും ഒട്ടും ദ്രോഹിക്കപ്പെടുകയില്ല. മനുഷ്യന്റെ കര്‍മം ഒരു കടുക്മണിത്തൂക്കമായിരുന്നാലും അത് നാം കൊണ്ടുവരുന്നതാണ്. കണക്കാക്കുവാന്‍ നാം തന്നെ മതി.

وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ ۝٤٧
48

നിശ്ചയമായും മൂസാ(അ)ക്കും ഹാറൂന്‍ (അ)ന്നും നാം സത്യാസത്യവിവേചന ഗ്രന്ഥ(തൗറാത്ത്)വും പ്രകാശവും ഭക്തന്മാര്‍ക്ക് ഉല്‍ബോധനവും നല്‍കിയിട്ടുണ്ട്.

وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ ۝٤٨
49

തങ്ങളുടെ രക്ഷിതാവിനെ നേരിട്ട് കാണാതെതന്നെ ഭയപ്പെടുന്നവരാണവര്‍. അവര്‍ അന്ത്യനാളിനെക്കുറിച്ചു പേടിക്കുന്നവരുമാണ്.

ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَهُم مِّنَ ٱلسَّاعَةِ مُشۡفِقُونَ ۝٤٩
50

ഇതു (ഖുര്‍ആന്‍) നാം അവതരിപ്പിച്ച അനുഗൃഹീതമായ ഒരുല്‍ബോധനമാകുന്നു. എന്നിട്ടും ഇതിനെ നിങ്ങള്‍ നിഷേധിക്കുന്നവരാണോ?

وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ ۝٥٠
51

തീര്‍ച്ചയായും ഇബ്രാഹീം(അ)ന്നു അദ്ദേഹത്തോട് യോജിച്ച സന്മാര്‍ഗബോധം അതിന്നുമുമ്പ് തന്നെ നാം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചു നമുക്കറിവുണ്ടായിരുന്നു.

۞ وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ ۝٥١
52

അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദര്‍ഭം (ഓര്‍ക്കുക): നിങ്ങള്‍ ഭജനമിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?

إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ ۝٥٢
53

അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവക്കു ഇബാദത്ത് ചെയ്യുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്.

قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ ۝٥٣
54

അദ്ദേഹം പ്രസ്താവിച്ചു: നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ ദുര്‍മാര്‍ഗത്തിലാണ്.

قَالَ لَقَدۡ كُنتُمۡ أَنتُمۡ وَءَابَآؤُكُمۡ فِي ضَلَٰلٖ مُّبِينٖ ۝٥٤
55

അവര്‍ ചോദിച്ചു: നീ സത്യവും കൊണ്ട് ഞങ്ങളുടെ അടുക്കല്‍ വന്നതോ അതല്ല നീ തമാശക്കാരുടെ കൂട്ടത്തില്‍ പെട്ടവനോ?

قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّٰعِبِينَ ۝٥٥
56

അദ്ദേഹം പറഞ്ഞു: തമാശയല്ല-ആകാശഭൂമികളെ സൃഷ്ടിച്ചു അവയെ സംരക്ഷിച്ചു പോരുന്നവനാണ് നിങ്ങളുടെ രക്ഷിതാവ്. ഞാന്‍ അതിന്നു സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനുമാണ്.

قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّٰهِدِينَ ۝٥٦
57

അല്ലാഹു തന്നെ സത്യം, നിങ്ങള്‍ പിരിഞ്ഞുപോയശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളെ നശിപ്പിക്കുവാന്‍ പരിശ്രമിക്കുന്നതാണ്.

وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ ۝٥٧
58

അങ്ങനെ അവരുടെ ഒരു വലിയ വിഗ്രഹം ഒഴിച്ചു മറ്റെല്ലാം അദ്ദേഹം കഷ്ണങ്ങളാക്കി. അവര്‍ വലിയതിന്റെ അടുക്കലേക്കു മടങ്ങി ചെല്ലേണ്ടതിന്നു വേണ്ടി(യാണ് അങ്ങനെ ചെയ്തത്).

فَجَعَلَهُمۡ جُذَٰذًا إِلَّا كَبِيرٗا لَّهُمۡ لَعَلَّهُمۡ إِلَيۡهِ يَرۡجِعُونَ ۝٥٨
59

അവര്‍ ചോദിച്ചു: നമ്മുടെ ഇലാഹുകളെകൊണ്ട് ഇതു ചെയ്തതു ആരാണ്? നിശ്ചയമായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാകുന്നു.

قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّٰلِمِينَ ۝٥٩
60

ചിലര്‍ പറഞ്ഞു: ഇബ്‌റാഹീം എന്ന് പേരുള്ള ഒരു യുവാവ് ഈ ഇലാഹുകളെ ആക്ഷേപിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.

قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ ۝٦٠
61

അവര്‍ കല്‍പിച്ചു: എന്നാല്‍ അവനെ ജനങ്ങളുടെ മുമ്പില്‍ കൊണ്ടുവരിക. അവര്‍ സാക്ഷിപറയേണ്ടതിന്നു വേണ്ടി.

قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ ۝٦١
62

അവര്‍ ചോദിച്ചു: ഓ ഇബ്‌റാഹീം, നീയാണോ ഞങ്ങളുടെ ഇലാഹുകളെക്കൊണ്ട് ഇതു ചെയ്തത്?

قَالُوٓاْ ءَأَنتَ فَعَلۡتَ هَٰذَا بِـَٔالِهَتِنَا يَٰٓإِبۡرَٰهِيمُ ۝٦٢
63

അദ്ദേഹം പറഞ്ഞു: എന്നാല്‍ അതു അവരിലുള്ള ഈ വലിയവന്‍ ചെയ്തതാണ്. അവര്‍ സംസാരിക്കുമെങ്കില്‍ അവരോട് തന്നെ ചോദിച്ചുകൊള്ളുക.

قَالَ بَلۡ فَعَلَهُۥ كَبِيرُهُمۡ هَٰذَا فَسۡـَٔلُوهُمۡ إِن كَانُواْ يَنطِقُونَ ۝٦٣
64

അപ്പോള്‍ അവര്‍ ചിന്തിച്ചു; എന്നിട്ടവര്‍ പറഞ്ഞു: നിശ്ചയമായും നിങ്ങള്‍ അക്രമികള്‍ തന്നെയാണ്.

فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّٰلِمُونَ ۝٦٤
65

പിന്നീട് മുന്‍സ്ഥിതിയിലേക്കു തന്നെ അവര്‍ മടക്കപ്പെട്ടു. ഈ ദൈവങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിവില്ലെന്നു നിശ്ചയമായും നിനക്കറിയാമല്ലോ (എന്നവര്‍ പറഞ്ഞു.)

ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَٰٓؤُلَآءِ يَنطِقُونَ ۝٦٥
66

അപ്പോള്‍, അല്ലാഹുവിന്നു പുറമെ ഒരുവിധ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കള്‍ക്കാണോ നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നത് എന്നദ്ദേഹം ചോദിച്ചു:

قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ ۝٦٦
67

നിങ്ങളും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ഇബാദത്ത് ചെയ്യുന്ന വസ്തുക്കളും വളരെ മോശം തന്നെ; നിങ്ങള്‍ ബുദ്ധിപൂര്‍വ്വം ചിന്തിക്കുന്നില്ലേ?

أُفّٖ لَّكُمۡ وَلِمَا تَعۡبُدُونَ مِن دُونِ ٱللَّهِۚ أَفَلَا تَعۡقِلُونَ ۝٦٧
68

അവര്‍ പറഞ്ഞു: നിങ്ങള്‍ വല്ല നടപടിയും എടുക്കുന്നുവെങ്കില്‍ ഇവനെ ചുട്ടെരിക്കുകയും നിങ്ങളുടെ ഇലാഹുകളെ സഹായിക്കുകയും ചെയ്യുക.

قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ ۝٦٨
69

നാം ഉത്തരവിട്ടു: ഓ അഗ്നീ, നീ ഇബ്‌റാഹീമിന്നു ശീതളവും രക്ഷയും ആയിത്തീരുക.

قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ ۝٦٩
70

അവര്‍ അദ്ദേഹത്തെക്കൊണ്ടു ഒരു കുതന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ അവരെത്തന്നെ ഏറ്റവും നഷ്ടപ്പെവട്ടരാക്കുകയാണ് നാം ചെയ്തത്.

وَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَخۡسَرِينَ ۝٧٠
71

അദ്ദേഹത്തെയും ലൂഥ് നബിയെയും ലോകജനതക്കു അനുഗ്രഹം ചെയ്തുവെച്ച ഭൂമിയിലേക്കു നാം രക്ഷപ്പെടുത്തിക്കൊണ്ടു പോവുകയും ചെയ്തു.

وَنَجَّيۡنَٰهُ وَلُوطًا إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَا لِلۡعَٰلَمِينَ ۝٧١
72

അദ്ദേഹത്തിന്നു നാം ഇസ്ഹാഖിനെയും കൂടുതലായി യഅ്ഖൂബിനെയും ദാനമായി നല്‍കി. അവരെയെല്ലാം നാം സദ്‌വൃത്തരാക്കുകയും ചെയ്തു.

وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ نَافِلَةٗۖ وَكُلّٗا جَعَلۡنَا صَٰلِحِينَ ۝٧٢
73

നാമവരെ നമ്മുടെ കല്‍പനയനുസരിച്ച് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ചെയ്യുന്ന നേതാക്കളുമാക്കി. നന്മ ചെയ്യുവാനും നമസ്‌കാരം നിലനിറുത്തുവാനും സകാത്തുകൊടുക്കുവാനും അവര്‍ക്കു നാം സന്ദേശം നല്‍കുകയും ചെയ്തു. അവരെല്ലാം നമുക്കു ഇബാദത്ത് ചെയ്യുന്നവരായിരുന്നു.

وَجَعَلۡنَٰهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا وَأَوۡحَيۡنَآ إِلَيۡهِمۡ فِعۡلَ ٱلۡخَيۡرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِۖ وَكَانُواْ لَنَا عَٰبِدِينَ ۝٧٣
74

ലൂഥ് നബിക്കു നാം ന്യായവിധിയും വിജ്ഞാനവും നല്‍കി. ദുര്‍വൃത്തികള്‍ ചെയ്തുകൊണ്ടിരുന്ന ആ നാട്ടില്‍ നിന്നു അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി. നിശ്ചയമായും ആ നാട്ടുകാര്‍ ധിക്കാരികളായ ചീത്ത ജനതയായിരുന്നു.

وَلُوطًا ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗا وَنَجَّيۡنَٰهُ مِنَ ٱلۡقَرۡيَةِ ٱلَّتِي كَانَت تَّعۡمَلُ ٱلۡخَبَٰٓئِثَۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَٰسِقِينَ ۝٧٤
75

നമ്മുടെ അനുഗൃഹീതരില്‍ അദ്ദേഹത്തെ നാം ഉള്‍പ്പെടുത്തുകയും ചെയ്തു. നിശ്ചയമായും അദ്ദേഹം സദ്‌വൃത്തരില്‍പെട്ട ഒരാളാകുന്നു.

وَأَدۡخَلۡنَٰهُ فِي رَحۡمَتِنَآۖ إِنَّهُۥ مِنَ ٱلصَّٰلِحِينَ ۝٧٥
76

നൂഹ് (അ) നെയും ഓര്‍ക്കുക. മേല്‍ പറഞ്ഞവര്‍ക്കുമുമ്പ് അദ്ദേഹം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അപ്പോള്‍ നാമദ്ദേഹത്തിന്നു ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും കുടുംബത്തെയും മഹാ ദുഃഖത്തില്‍നിന്നു നാം രക്ഷപ്പെടുത്തി.

وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ فَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ ۝٧٦
77

നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിച്ച ജനങ്ങളില്‍ നിന്നു നാം അദ്ദേഹത്തെ തടഞ്ഞു രക്ഷിക്കുകയും ചെയ്തു. നിശ്ചയമായും അവര്‍ ഒരു ദുഷിച്ച ജനതയായിരുന്നു. തന്നിമിത്തം അവരെ ഒന്നടങ്കം നാം വെള്ളത്തില്‍ മുക്കി നശിപ്പിച്ചു.

وَنَصَرۡنَٰهُ مِنَ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ ۝٧٧
78

ദാവൂദ് നബിയെയും സൂലൈമാന്‍ നബിയെയും (ഓര്‍ക്കുക). ഒരു കൃഷിയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും വിധി കല്‍പിച്ച സന്ദര്‍ഭം-ദാവൂദ് നബിയുടെ ജനതയില്‍ ചിലരുടെ ആടുകള്‍ അതില്‍ രാത്രി കടന്നുമേഞ്ഞപ്പോള്‍-അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു.

وَدَاوُۥدَ وَسُلَيۡمَٰنَ إِذۡ يَحۡكُمَانِ فِي ٱلۡحَرۡثِ إِذۡ نَفَشَتۡ فِيهِ غَنَمُ ٱلۡقَوۡمِ وَكُنَّا لِحُكۡمِهِمۡ شَٰهِدِينَ ۝٧٨
79

എന്നിട്ട് സുലൈമാന്‍ നബിക്കു (യുക്തമായ നിലക്കു) നാമതു ഗ്രഹിപ്പിച്ചു. അവര്‍ രണ്ടുപേര്‍ക്കും ന്യായവിധിയും വിജ്ഞാപനവും നാം നല്‍കിയിരുന്നു. ദാവൂദ് നബിയോടൊപ്പം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീര്‍ത്തനം ചെയ്യുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം അധീനമാക്കിക്കൊടുത്തു. ഇങ്ങനെയെല്ലാമാണ് നാം പ്രവര്‍ത്തിച്ചിരുന്നത്.

فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ ۝٧٩
80

പരസ്പരമുണ്ടാകുന്ന യുദ്ധങ്ങളില്‍ രക്ഷിക്കേണ്ടതിനായി നിങ്ങള്‍ക്കുവേണ്ടി കവചനിര്‍മാണം അദ്ദേഹത്തിന്നു നാം പഠിപ്പിച്ചുകൊടുത്തു. എന്നിട്ടും നിങ്ങള്‍ നന്ദികാട്ടുന്നവരാണോ?

وَعَلَّمۡنَٰهُ صَنۡعَةَ لَبُوسٖ لَّكُمۡ لِتُحۡصِنَكُم مِّنۢ بَأۡسِكُمۡۖ فَهَلۡ أَنتُمۡ شَٰكِرُونَ ۝٨٠
81

ശക്തിയായി അടിച്ചു വീശിക്കൊണ്ടിരിക്കുന്ന നിലയില്‍ സുലൈമാന്‍ നബിക്കു കാറ്റിനെ നാം അധീനപ്പെടുത്തിക്കൊടുത്തു; അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ച് നാമനുഗ്രഹിച്ച ഭൂപ്രദേശത്തേക്ക് അത് സഞ്ചരിക്കും. എല്ലാ കാര്യത്തെക്കുറിച്ചും നാമറിവുള്ളവരാകുന്നു.

وَلِسُلَيۡمَٰنَ ٱلرِّيحَ عَاصِفَةٗ تَجۡرِي بِأَمۡرِهِۦٓ إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَاۚ وَكُنَّا بِكُلِّ شَيۡءٍ عَٰلِمِينَ ۝٨١
82

അദ്ദേഹത്തിന്നുവേണ്ടി (സമുദ്രത്തില്‍) മുങ്ങുകയും അതിന്നുപുറമെ മറ്റു ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നചില പിശാചുക്കളെയും നാം അദ്ദേഹത്തിന്നു അധീനപ്പെടുത്തിക്കൊടുത്തു. നാം അവരെ കാത്തു സൂക്ഷിച്ചു വരുന്നവരായിരുന്നു.

وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعۡمَلُونَ عَمَلٗا دُونَ ذَٰلِكَۖ وَكُنَّا لَهُمۡ حَٰفِظِينَ ۝٨٢
83

അയ്യൂബ് നബിയെയും (ഓര്‍ക്കുക). നിശ്ചയമായും എനിക്കു കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണചെയ്യുന്നവനാണല്ലോ എന്നു അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.

۞ وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ ۝٨٣
84

അപ്പോള്‍ അദ്ദേഹത്തിനു നാം ഉത്തരം നല്‍കുകയും തന്നെ ബാധിച്ച കഷ്ടപ്പാടെല്ലാം അകറ്റിക്കളയുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും നമുക്കു ഇബാദത്ത് ചെയ്യുന്നവര്‍ക്കു ഒരു പാഠവുമായിക്കൊണ്ട് സ്വന്തം വീട്ടുകാരെയും അവരോടൊപ്പം അത്രപേരെ വേറെയും അദ്ദേഹത്തിന്നു നാം നല്‍കുകയുമുണ്ടായി.

فَٱسۡتَجَبۡنَا لَهُۥ فَكَشَفۡنَا مَا بِهِۦ مِن ضُرّٖۖ وَءَاتَيۡنَٰهُ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنۡ عِندِنَا وَذِكۡرَىٰ لِلۡعَٰبِدِينَ ۝٨٤
85

ഇസ്മാഈല്‍, ഇദ്‌രീസ്, ദുല്‍കിഫ്ല്‍ എന്നിവരെയും (ഓര്‍ക്കുക). ഇവരെല്ലാവരും ക്ഷമാശീലരില്‍ പെട്ടവരായിരുന്നു.

وَإِسۡمَٰعِيلَ وَإِدۡرِيسَ وَذَا ٱلۡكِفۡلِۖ كُلّٞ مِّنَ ٱلصَّٰبِرِينَ ۝٨٥
86

നമ്മുടെ കാരുണ്യത്തില്‍ അവരെ നാം പ്രവേശിപ്പിക്കയുണ്ടായി. നിശ്ചയമായും അവരെല്ലാം സദ്‌വൃത്തരില്‍ പെട്ടവരായിരുന്നു.

وَأَدۡخَلۡنَٰهُمۡ فِي رَحۡمَتِنَآۖ إِنَّهُم مِّنَ ٱلصَّٰلِحِينَ ۝٨٦
87

യൂനുസ്‌നബിയെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായിക്കൊണ്ട് പോയ സന്ദര്‍ഭം. അപ്പോള്‍തന്റെ മേല്‍ നാം കുടുസ്സാക്കുകയേയില്ലെന്നു അദ്ദേഹം ധരിച്ചു. അങ്ങനെ ഇരുട്ടുകളില്‍ വെച്ചു അദ്ദേഹം പ്രാര്‍ത്ഥിച്ചു: (എന്റെ രക്ഷിതാവേ,) നീയല്ലാതെ ഒരു ഇലാഹുമില്ല. നിന്റെ പരിശുദ്ധിയെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. നിശ്ചയമായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു.

وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّٰلِمِينَ ۝٨٧
88

അപ്പോള്‍ നാം അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനക്കു ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്.

فَٱسۡتَجَبۡنَا لَهُۥ وَنَجَّيۡنَٰهُ مِنَ ٱلۡغَمِّۚ وَكَذَٰلِكَ نُـۨجِي ٱلۡمُؤۡمِنِينَ ۝٨٨
89

സകരിയ്യാനബിയെയും (ഓര്‍ക്കുക). 'എന്റെ രക്ഷിതാവേ, എന്നെ നീ പിന്തുടര്‍ച്ചക്കാരില്ലാത്ത ഒറ്റയായി വിട്ടുകളയരുതേ! നീ അനന്തരമെടുക്കുന്നവരില്‍ ഉത്തമനാണല്ലോ' എന്നദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.

وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ ۝٨٩
90

അപ്പോള്‍ അദ്ദേഹത്തിന്നു നാം ഉത്തരം നല്‍കുകയും യഹ്‌യായെ പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നന്നാക്കി കൊടുക്കുകയും ചെയ്തു. അവരെല്ലാം നല്ലകാര്യങ്ങളില്‍ അത്യുല്‍സാഹം കാണിച്ചു മുന്നോട്ടു വരുന്നവരും ആഗ്രഹിച്ചും ഭയപ്പെട്ടുംകൊണ്ട് നമ്മോട് പ്രാര്‍ത്ഥിക്കുന്നവരും തന്നെയായിരുന്നു. നമ്മോട് വിനയം കാട്ടുന്നവരുമായിരുന്നു അവര്‍.

فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ ۝٩٠
91

തന്റെ ചാരിത്ര്യം സംരക്ഷിച്ചുപോന്നവളെ (മര്‍യം ബീബിയെ)യും (ഓര്‍ക്കുക). അങ്ങനെ നമ്മുടെ ആത്മാവ് (ജിബ്‌രീല്‍) മുഖേന അവളില്‍ നാം ഊതി. അവളെയും മകനെയും നാം ലോകര്‍ക്കൊരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.

وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ ۝٩١
92

(ഓ ജനങ്ങളേ,) നിശ്ചയമായും ഇതു (ഇസ്‌ലാംമതം) നിങ്ങളുടെ മതമാണ്; ഏകമതം. ഞാന്‍ നിങ്ങളുടെ രക്ഷിതാവുമാണ്. അതുകൊണ്ട് എനിക്ക് നിങ്ങള്‍ ഇബാദത്ത് ചെയ്യുക.

إِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ ۝٩٢
93

(പക്ഷെ) തങ്ങള്‍ക്കിടയില്‍ മതകാര്യം മനുഷ്യര്‍ കഷ്ണം കഷ്ണമാക്കി മുറിച്ചുകളഞ്ഞു. അവരെല്ലാം നമ്മുടെ അടുക്കലേക്കു തന്നെയാണ് മടങ്ങിവരിക.

وَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡۖ كُلٌّ إِلَيۡنَا رَٰجِعُونَ ۝٩٣
94

അപ്പോള്‍ ആരെങ്കിലും സത്യ വിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മ്മങ്ങളില്‍പ്പെട്ടതു പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവന്റെ പരിശ്രമത്തിന്റെ പ്രതിഫലം നിഷേധിക്കപ്പെടുകയില്ല. നിശ്ചയമായും നാമതു രേഖപ്പെടുത്തി വെക്കുന്നവര്‍ തന്നെയാണ്.

فَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا كُفۡرَانَ لِسَعۡيِهِۦ وَإِنَّا لَهُۥ كَٰتِبُونَ ۝٩٤
95

നാം നശിപ്പിച്ചുകളഞ്ഞ ഏതൊരു ജനതയും (ഭൂലോകത്തേക്കു) മടങ്ങി വരികയേയില്ല എന്നതു ഖണ്ഡിതമാണ്.

وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ ۝٩٥
96

അങ്ങനെ യഅ്ജൂജും മഅ്ജൂജും തുറന്നുവിടപ്പെടുകയും-അവരാകട്ടെ എല്ലാ ഉയര്ന്നയ സ്ഥലങ്ങളില്‍ നിന്നു ഓടിവരുന്നതാണ്-

حَتَّىٰٓ إِذَا فُتِحَتۡ يَأۡجُوجُ وَمَأۡجُوجُ وَهُم مِّن كُلِّ حَدَبٖ يَنسِلُونَ ۝٩٦
97

സത്യമായ വാഗ്ദത്ത സമയം അടുത്തെത്തുകയും ചെയ്താല്‍ അപ്പോള്‍ സത്യനിഷേധികളുടെ നേത്രങ്ങല്‍ മേല്പോയട്ട് തുറിച്ചു നില്ക്കു ന്നതാണ്. 'അപോ, ഞങ്ങളുടെ നാശം! നിശ്ചയമായും ഞങ്ങള്‍ ഈ സംഭവത്തെക്കുറിച്ചു അശ്രദ്ധയിലായിരുന്നു. അല്ല, ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിരുന്നു' (എന്ന് അവര്‍ പറയും.)

وَٱقۡتَرَبَ ٱلۡوَعۡدُ ٱلۡحَقُّ فَإِذَا هِيَ شَٰخِصَةٌ أَبۡصَٰرُ ٱلَّذِينَ كَفَرُواْ يَٰوَيۡلَنَا قَدۡ كُنَّا فِي غَفۡلَةٖ مِّنۡ هَٰذَا بَلۡ كُنَّا ظَٰلِمِينَ ۝٩٧
98

(സത്യനിഷേധികളേ,) നിശ്ചയമായും നിങ്ങളും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്. നിങ്ങള്‍ എല്ലാവരും അതില്‍ എത്തിച്ചേരുന്നവാകുന്നു.

إِنَّكُمۡ وَمَا تَعۡبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمۡ لَهَا وَٰرِدُونَ ۝٩٨
99

ഈ വസ്തുക്കള്‍ (യഥാര്‍ത്ഥത്തില്‍) ഇലാഹുകളായിരുന്നെങ്കില്‍ അവ നരകത്തില്‍ വന്നുചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.

لَوۡ كَانَ هَٰٓؤُلَآءِ ءَالِهَةٗ مَّا وَرَدُوهَاۖ وَكُلّٞ فِيهَا خَٰلِدُونَ ۝٩٩
100

അവര്‍ക്കതില്‍ നെടുവീര്‍പ്പുണ്ടായിരിക്കും. അതില്‍ അവര്‍ കേള്‍ക്കുകയില്ല.

لَهُمۡ فِيهَا زَفِيرٞ وَهُمۡ فِيهَا لَا يَسۡمَعُونَ ۝١٠٠
101

നിശ്ചയമായും നമ്മില്‍ നിന്നു ആര്‍ക്കു സദ്‌വാര്‍ത്ത മുന്‍കഴിഞ്ഞു പോയിട്ടുണ്ടോ അവര്‍ നരകത്തില്‍ നിന്നു ദൂരത്താക്കപ്പെടുന്നവരാണ്.

إِنَّ ٱلَّذِينَ سَبَقَتۡ لَهُم مِّنَّا ٱلۡحُسۡنَىٰٓ أُوْلَٰٓئِكَ عَنۡهَا مُبۡعَدُونَ ۝١٠١
102

അതിന്റെ ശബ്ദംപോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ ആഗ്രഹിക്കുന്നതില്‍ അവര്‍ നിരന്തരം വസിക്കുന്നവരാകുന്നു.

لَا يَسۡمَعُونَ حَسِيسَهَاۖ وَهُمۡ فِي مَا ٱشۡتَهَتۡ أَنفُسُهُمۡ خَٰلِدُونَ ۝١٠٢
103

മഹാവിഭ്രമം അവരെ ദുഃഖിപ്പിക്കുകയില്ല; 'ഇതാണ് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദിവസം' എന്ന് അവരെ നേരില്‍ കണ്ട് മലക്കുകള്‍ പറയുകയും ചെയ്യു.

لَا يَحۡزُنُهُمُ ٱلۡفَزَعُ ٱلۡأَكۡبَرُ وَتَتَلَقَّىٰهُمُ ٱلۡمَلَٰٓئِكَةُ هَٰذَا يَوۡمُكُمُ ٱلَّذِي كُنتُمۡ تُوعَدُونَ ۝١٠٣
104

എഴുതപ്പെട്ട ഏട് ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടുന്ന ദിവസം (ഓര്‍ക്കുക). ആദ്യം സൃഷ്ടിക്കാന്‍ ആരംഭിച്ചതുപോലെ ത്തന്നെ അതിനെ നാം മടക്കി സൃഷ്ടിക്കുന്നതാണ്. നാം ബാധ്യത ഏറ്റെടുത്ത ഒരു വാഗ്ദാനമാണത്. നിശ്ചയമായും നാമത് ചെയ്യുന്ന (നിറവേറ്റുന്ന)വര്‍ തന്നെയാകുന്നു.

يَوۡمَ نَطۡوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ ۝١٠٤
105

എന്റെ നല്ലവരായ അടിമകള്‍ ഭൂമിയെ അനന്തരമെടുക്കുകതന്നെ ചെയ്യുമെന്നു മൂലപ്രമാണത്തില്‍ ഉല്ലേഖനം ചെയ്തശേഷം സബൂറില്‍ നാം രേഖപ്പെടുത്തിയിട്ടുണ്ട്.

وَلَقَدۡ كَتَبۡنَا فِي ٱلزَّبُورِ مِنۢ بَعۡدِ ٱلذِّكۡرِ أَنَّ ٱلۡأَرۡضَ يَرِثُهَا عِبَادِيَ ٱلصَّٰلِحُونَ ۝١٠٥
106

നിശ്ചയമായും ഇബാദത്ത് ചെയ്യുന്ന ജനതക്ക് ഇതില്‍ സന്ദേശമുണ്ട്.

إِنَّ فِي هَٰذَا لَبَلَٰغٗا لِّقَوۡمٍ عَٰبِدِينَ ۝١٠٦
107

(നബിയേ!) ലോകത്തുള്ളവര്‍ക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല.

وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ ۝١٠٧
108

(ഓ നബീ,) താങ്കള്‍ പറയുക: നിശ്ചയമായും നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാണെന്നാണ് എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതുകൊണ്ട് നിങ്ങള്‍ അവനെ അനുസരിക്കുന്നുണ്ടോ?

قُلۡ إِنَّمَا يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَهَلۡ أَنتُم مُّسۡلِمُونَ ۝١٠٨
109

എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ താങ്കള്‍ പറഞ്ഞേക്കുക: (സത്യനിഷേധത്തിന്റെ ഫലത്തെക്കുറിച്ചു) സമമായ നിലയില്‍ നിങ്ങളെ ഞാന്‍ അറിയിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന താക്കീത് അടുത്തുതന്നെ പുലരുമോ അതല്ല കുറെക്കാലം കഴിഞ്ഞ ശേഷമാണോ പുലരുക എന്നെനിക്കറിഞ്ഞുകൂടാ!

فَإِن تَوَلَّوۡاْ فَقُلۡ ءَاذَنتُكُمۡ عَلَىٰ سَوَآءٖۖ وَإِنۡ أَدۡرِيٓ أَقَرِيبٌ أَم بَعِيدٞ مَّا تُوعَدُونَ ۝١٠٩
110

നിശ്ചയമായും നിങ്ങള്‍ വെളിപ്പെടുത്തിപ്പറയുന്ന വര്‍ത്തമാനം അവന്‍ അറിയും. നിങ്ങള്‍ ഗോപ്യമാക്കിവെക്കുന്നതും അവന്‍ അറിയുന്നുണ്ട്.

إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ مِنَ ٱلۡقَوۡلِ وَيَعۡلَمُ مَا تَكۡتُمُونَ ۝١١٠
111

എനിക്ക് അറിഞ്ഞുകൂടാ, ഒരു പക്ഷെ ഈ നീട്ടിയിടല്‍ നിങ്ങള്‍ക്കൊരു പരീക്ഷണവും ഒരു സമയം വരെ നിങ്ങള്‍ക്കൊരു സുഖസൗകര്യം നല്‍കിയതുമായിരിക്കാം.

وَإِنۡ أَدۡرِي لَعَلَّهُۥ فِتۡنَةٞ لَّكُمۡ وَمَتَٰعٌ إِلَىٰ حِينٖ ۝١١١
112

നബി പറഞ്ഞു: എന്റെ രക്ഷിതാവേ, (നീ ഞങ്ങള്‍ക്കിടയില്‍) സത്യമായ നിലക്കു വിധി നല്‍കേണമേ! ഞങ്ങളുടെ രക്ഷിതാവ് കരുണാനിധിയായ അല്ലാഹുവാണ്. അവനെ സംബന്ധിച്ചു നിങ്ങള്‍ (സത്യനിഷേധികള്‍) വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതിനെതിരായി, അവന്‍ സഹായം അര്‍ത്ഥിക്കപ്പെടുന്നവനുമാണ്.

قَٰلَ رَبِّ ٱحۡكُم بِٱلۡحَقِّۗ وَرَبُّنَا ٱلرَّحۡمَٰنُ ٱلۡمُسۡتَعَانُ عَلَىٰ مَا تَصِفُونَ ۝١١٢