Sunday, 11 October 2026 Hijri: — 03:02:25 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

താഹാ طه Taha

Surah 20 മക്കിയ്യ • مكية • Makkiyah 135 ആയത്തുകൾ • 135 Ayahs

സൂറത്ത് താഹാ (Taha), ഖുർആൻ അധ്യായം 20 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 135 ആയത്തുകൾ വായിക്കുക. Read Surah Taha with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

ഥാഹാ

طه ۝١
2

ക്ലേശിക്കുവാന്‍ വേണ്ടിയല്ല താങ്കള്ക്കു് നാം ഖുര്ആ്ന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്;

مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ ۝٢
3

ക്ലേശിക്കുവാന്‍ വേണ്ടിയല്ല താങ്കള്‍ക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്; ഭയപ്പെടുന്നവര്‍ക്ക് ഒരു ഉപദേശമായിട്ടാണ്.

إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ ۝٣
4

ഭൂമിയെയും ഉന്നതങ്ങളായ ആകാശങ്ങളെയും സൃഷ്ടിച്ചവന്റെ പക്കല്‍ നിന്നു അവതരിച്ചതാണ് (ഇത്).

تَنزِيلٗا مِّمَّنۡ خَلَقَ ٱلۡأَرۡضَ وَٱلسَّمَٰوَٰتِ ٱلۡعُلَى ۝٤
5

അവന്‍ കരുണാനിധിയായ അല്ലാഹു ആണ്. അവന്‍ അര്‍ശിനെ കീഴടക്കിയിരിക്കുന്നു.

ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ ۝٥
6

ആകാശ ഭൂമികളിലും അവക്കിടയിലും ഭൂഗര്‍ഭത്തിലുമുള്ളതെല്ലാം അവനുള്ളതുതന്നെയാണ്.

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ ۝٦
7

താങ്കള്‍ അവനോട് ഉച്ചത്തില്‍ പറയുന്നുവെങ്കില്‍, (അതിന്റെ ആവശ്യമില്ല. കാരണം) നിശ്ചയമായും അവന്‍ രഹസ്യമായതും അതിഗൂഢമായതും അറിയുന്നതാകുന്നു.

وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى ۝٧
8

അവന്‍ അല്ലാഹുവാണ്. അവനല്ലാതെ ഒരു ഇലാഹുമില്ലതന്നെ. അവന്നു ഏറ്റവും നല്ല നാമങ്ങളുണ്ട്.

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ ۝٨
9

മൂസാ(നബി)യുടെ ചരിത്രം താങ്കള്‍ക്കു വന്നുകിട്ടിയോ?

وَهَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝٩
10

അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭത്തില്‍ (ഉണ്ടായചരിത്രം). അന്നേരമദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ ഇവിടെ നില്‍ ക്കുക. നിശ്ചയമായും ഞാനൊരു തീ കണ്ടിരിക്കുന്നു. അതില്‍നിന്നു നിങ്ങള്‍ക്കു ഞാന്‍ ഒരു തീകൊള്ളി കത്തിച്ചെടുത്തു കൊണ്ടുവന്നേക്കാം. അല്ലെങ്കില്‍ തീയിന്നടുത്തു വഴികാണിച്ചുതരുന്ന വല്ലവരെയും ഞാന്‍ കെണ്ടത്തിയേക്കാം.

إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى ۝١٠
11

അങ്ങനെ തീയിന്നടുത്തെത്തിയപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഓ മൂസാ,

فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ ۝١١
12

ഞാന്‍ തന്നെയാണ് നിങ്ങളുടെ രക്ഷിതാവ്. അത് കൊണ്ട്, താങ്കളുടെ രണ്ടു ചെരിപ്പുകളും ഊരിവെക്കുക; നിശ്ചയമായും താങ്കളിപ്പോള്‍ ഥുവാ എന്ന പരിശുദ്ധ താഴ്‌വരയിലാണ്.

إِنِّيٓ أَنَا۠ رَبُّكَ فَٱخۡلَعۡ نَعۡلَيۡكَ إِنَّكَ بِٱلۡوَادِ ٱلۡمُقَدَّسِ طُوٗى ۝١٢
13

താങ്കളെ ഞാന്‍ (പ്രവാചകത്വത്തിന്നു) തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ താങ്കള്‍ക്കു നല്‍കപ്പെടുന്ന സന്ദേശം ശ്രദ്ധിച്ചുകേള്‍ക്കുക.

وَأَنَا ٱخۡتَرۡتُكَ فَٱسۡتَمِعۡ لِمَا يُوحَىٰٓ ۝١٣
14

തീര്‍ച്ചയായും ഞാന്‍ തന്നെയാണ് അല്ലാഹു. ഞാനല്ലാതെ ഒരു ഇലാഹുമില്ല. അത് കൊണ്ട് എനിക്കു ഇബാദത്ത് ചെയ്യുകയും എന്നെ സ്മരിക്കേണ്ടതിന്നായി നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും ചെയ്യുക.

إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ ۝١٤
15

അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും അവന്‍ പ്രവര്‍ത്തിച്ചതിന്ന് പ്രതിഫലംനല്‍കേണ്ടതിന്നായി ഞാന്‍ ആ സമയത്തെ മറച്ചുവെക്കാനുദ്ദേശിക്കുന്നു.

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخۡفِيهَا لِتُجۡزَىٰ كُلُّ نَفۡسِۭ بِمَا تَسۡعَىٰ ۝١٥
16

അത്‌കൊണ്ട് അത് വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്തുടരുകയും ചെയ്തു നടക്കുന്നവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്നു താങ്കളെ തടയാതിരിക്കട്ടെ. അങ്ങനെ വന്നാല്‍ താങ്കള്‍ നശിച്ചു പോകുന്നതാണ്.

فَلَا يَصُدَّنَّكَ عَنۡهَا مَن لَّا يُؤۡمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرۡدَىٰ ۝١٦
17

ഓ മൂസാ, താങ്കളുടെ വലതു കൈയില്‍ എന്താണത്?

وَمَا تِلۡكَ بِيَمِينِكَ يَٰمُوسَىٰ ۝١٧
18

അദ്ദേഹം പറഞ്ഞു: ഇതെന്റെ വടിയാണ്. ഞാനിതിന്മേല്‍ ഊന്നിനില്‍ക്കുകയും ഇതുകൊണ്ടു ആടുകള്‍ക്ക് (മരത്തിന്റെ ഇലകള്‍ അടിച്ചു) വീഴ്ത്തിക്കൊടുക്കുകയും ചെയ്യും. ഇതുകൊണ്ട് മറ്റുചില ആവശ്യങ്ങളും എനിക്കുണ്ട്.

قَالَ هِيَ عَصَايَ أَتَوَكَّؤُاْ عَلَيۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَـَٔارِبُ أُخۡرَىٰ ۝١٨
19

അല്ലാഹു പറഞ്ഞു: ഓ മൂസാ, അതങ്ങ് താഴെ ഇടുക.

قَالَ أَلۡقِهَا يَٰمُوسَىٰ ۝١٩
20

അപ്പോള്‍ അദ്ദേഹമതു താഴെയിട്ടു. ഉടനെയതാ ഓടുന്ന ഒരു സര്‍പ്പമായിരിക്കുന്നു അത്!

فَأَلۡقَىٰهَا فَإِذَا هِيَ حَيَّةٞ تَسۡعَىٰ ۝٢٠
21

അല്ലാഹു കല്‍പിച്ചു: അതിനെ പിടിച്ചുകൊള്ളുക, ഭയപ്പെടേണ്ട. മുന്‍സ്ഥിതിയിലേക്കു തന്നെ അതിനെ നാം മടക്കുന്നതാണ്.

قَالَ خُذۡهَا وَلَا تَخَفۡۖ سَنُعِيدُهَا سِيرَتَهَا ٱلۡأُولَىٰ ۝٢١
22

താങ്കളുടെ പാര്‍ശ്വഭാഗത്തേക്ക് കൈ ചേര്‍ത്തു വെക്കുക. എന്നാലതു യാതൊരു ന്യൂനതയുംകൂടാതെ (മിന്നിത്തിളങ്ങുന്ന) വെളുത്തതായി പുറത്തേക്കുവരും-ഇതു മറ്റൊരു ദൃഷ്ടാന്തമാകുന്നു.

وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ ۝٢٢
23

നമ്മുടെ ചില വന്‍ ദൃഷ്ടാന്തങ്ങള്‍ താങ്കള്‍ക്കു നാം കാണിച്ചു തരുവാനാണ് (ഇതു കല്‍പിച്ചത്.)

لِنُرِيَكَ مِنۡ ءَايَٰتِنَا ٱلۡكُبۡرَى ۝٢٣
24

താങ്കള്‍ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു.

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٢٤
25

അദ്ദേഹം പറഞ്ഞു: 'രക്ഷിതാവേ, എന്റെ ഹൃദയം നീ വിശാലമാക്കിത്തരേണമേ.'

قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي ۝٢٥
26

നീ എന്റെ കാര്യം എളുപ്പമാക്കിത്തരേണമേ.

وَيَسِّرۡ لِيٓ أَمۡرِي ۝٢٦
27

നാവിന്റെ കെട്ടഴിച്ചുതരികയും ചെയ്യേണമേ!

وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي ۝٢٧
28

എന്നാല്‍ എന്റെ വാക്കുകള്‍ അവര്‍ ഗ്രഹിക്കുന്നതാണ്.

يَفۡقَهُواْ قَوۡلِي ۝٢٨
29

എന്റെ കുടുംബത്തില്‍നിന്നു ഒരു സഹായിയെ എനിക്കു നീ നിയമിച്ചു തരികയും ചെയ്യേണമേ.

وَٱجۡعَل لِّي وَزِيرٗا مِّنۡ أَهۡلِي ۝٢٩
30

അതായത് എന്റെ സഹോദരന്‍ ഹാറൂനെ.

هَٰرُونَ أَخِي ۝٣٠
31

അദ്ദേഹത്തെക്കൊണ്ട് എന്നെ നീ ശക്തിപ്പെടുത്തിത്തരേണമേ!

ٱشۡدُدۡ بِهِۦٓ أَزۡرِي ۝٣١
32

എന്റെ ബാധ്യതയില്‍ അദ്ദേഹത്തെയും പങ്കാളിയാക്കണമേ!

وَأَشۡرِكۡهُ فِيٓ أَمۡرِي ۝٣٢
33

ഞങ്ങള്‍ രണ്ടുപേര്ക്കും ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും

كَيۡ نُسَبِّحَكَ كَثِيرٗا ۝٣٣
34

ഞങ്ങള്‍ രണ്ടുപേര്‍ക്കും ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും നിന്നെ കൂടുതല്‍ സ്മരിക്കുവാനും വേണ്ടിയാകുന്നു (ഞാനിതു ചോദിക്കുന്നത്).

وَنَذۡكُرَكَ كَثِيرًا ۝٣٤
35

നിശ്ചയമായും നീ ഞങ്ങളുടെ സ്ഥിതി നല്ലവണ്ണം കാണുന്നവനാണല്ലോ.'

إِنَّكَ كُنتَ بِنَا بَصِيرٗا ۝٣٥
36

അല്ലാഹു പറഞ്ഞു: ഓ മൂസാ, നിശ്ചയമായും താങ്കള്‍ ചോദിച്ചതു നല്‍കപ്പെട്ടിരിക്കുന്നു.

قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ ۝٣٦
37

മറ്റൊരിക്കലും താങ്കളോടു നാം ഔദാര്യം കാണിക്കുകതന്നെ ചെയ്തിട്ടുണ്ട്.

وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ ۝٣٧
38

ബോധനം ചെയ്യപ്പെടേണ്ടകാര്യം താങ്കളുടെ മാതാവിന്ന് നാം ബോധനം നല്‍കിയപ്പോള്‍;

إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ ۝٣٨
39

അതായത്, നീ കുട്ടിയെ ഒരുപെട്ടിയിലാക്കി നദിയില്‍ ഇട്ടുകൊള്ളുക; എന്നിട്ട് നദി അത് കരക്കണച്ചുകൊള്ളും; അങ്ങനെ ചെയ്താല്‍, കുട്ടിയെ എന്റെയും അവന്റെയും ഒരു ശത്രു എടുക്കുന്നതാണ് എന്ന്. എന്റെ പക്കല്‍നിന്നുള്ള സ്‌നേഹം താങ്കളുടെമേല്‍ ഞാന്‍ ഇട്ടുതരികയുമുണ്ടായി. (ഇങ്ങനെ ചെയ്തത്, താങ്കളെ ജനങ്ങള്‍ സ്‌നേഹിക്കാനും) എന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും താങ്കള്‍ക്കു പരിശീലനവും പരിപാലനവും ലഭിക്കുവാനും വേണ്ടിയാണ്.

أَنِ ٱقۡذِفِيهِ فِي ٱلتَّابُوتِ فَٱقۡذِفِيهِ فِي ٱلۡيَمِّ فَلۡيُلۡقِهِ ٱلۡيَمُّ بِٱلسَّاحِلِ يَأۡخُذۡهُ عَدُوّٞ لِّي وَعَدُوّٞ لَّهُۥۚ وَأَلۡقَيۡتُ عَلَيۡكَ مَحَبَّةٗ مِّنِّي وَلِتُصۡنَعَ عَلَىٰ عَيۡنِيٓ ۝٣٩
40

താങ്കളുടെ സഹോദരി നടന്നുപോയിട്ട്, ഈ കുട്ടിയെ (പരിപാലിച്ചുവളര്‍ത്തുന്നതിന്ന്) ഏറ്റെടുക്കാന്‍ പറ്റിയ ഒരാളെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ എന്നു ചോദിച്ച സന്ദര്‍ഭം (ഓര്‍ക്കുക). അങ്ങനെ മാതാവിന്റെ അടുത്തേക്കു-അവര്‍ കണ്‍കുളിര്‍ക്കുവാനും വ്യസനിക്കാതിരിക്കുവാനും-താങ്കളെ നാം മടക്കികൊണ്ടുവന്നു. (പിന്നീടൊരിക്കല്‍) താങ്കള്‍ ഒരാളെ വധിച്ചു; എന്നിട്ട് ആ ദുഃഖത്തില്‍നിന്നു നാം രക്ഷപ്പെടുത്തി. പലവിധ പരീക്ഷണങ്ങള്‍ക്ക് താങ്കളെ നാം വിധേയനാക്കി. അങ്ങനെ മദ്‌യന്‍കാര്‍ക്കിടയില്‍ കുറെ കൊല്ലങ്ങള്‍ താങ്കള്‍ താമസിച്ചു. എന്നിട്ട് അല്ലാഹുവിന്റെ നിശ്ചയമനുസരിച്ച്, ഓ മൂസാ താങ്കള്‍ (ഇപ്പോള്‍ ഇവിടെ) വന്നിരിക്കുകയാണ്.

إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ ۝٤٠
41

എന്റെ ദൗത്യം നല്‍കുവാനായി താങ്കളെ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു.

وَٱصۡطَنَعۡتُكَ لِنَفۡسِي ۝٤١
42

താങ്കളും സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോകുക. എന്നെ സ്മരിക്കുന്നതില്‍ വീഴ്ച കാണിക്കരുത്.

ٱذۡهَبۡ أَنتَ وَأَخُوكَ بِـَٔايَٰتِي وَلَا تَنِيَا فِي ذِكۡرِي ۝٤٢
43

നിങ്ങളിരുവരും ഫിര്‍ഔന്റെ അടുത്തേക്കു പോകുക. നിശ്ചയം അവന്‍ അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.

ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٤٣
44

എന്നിട്ട് നിങ്ങള്‍ രണ്ടുപേരും അവനോട് സൗമ്യമായ വാക്കു പറയുക. ഒരു പക്ഷെ അവന്‍ ഉപദേശം സ്വീകരിക്കുകയോ അല്ലാഹുവിനെ ഭയപ്പെടുകയോ ചെയ്‌തേക്കാം.

فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ ۝٤٤
45

അവരിരുവരും പറഞ്ഞു: രക്ഷിതാവേ, അവന്‍ ഞങ്ങളുടെമേല്‍ പെട്ടെന്നു മര്‍ദ്ദനം കൊണ്ട് ചാടിവീഴുകയോ അതിരുവിട്ടു പ്രവര്‍ത്തിക്കുകയോ ചെയ്‌തേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുകതന്നെ ചെയ്യുന്നു.

قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفۡرُطَ عَلَيۡنَآ أَوۡ أَن يَطۡغَىٰ ۝٤٥
46

അല്ലാഹു പറഞ്ഞു: നിങ്ങള്‍ രണ്ടാളും ഭയപ്പെടേണ്ട. ഞാന്‍ നിങ്ങളോട് കൂടെത്തന്നെയുണ്ട്. (അവന്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ) ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യും.

قَالَ لَا تَخَافَآۖ إِنَّنِي مَعَكُمَآ أَسۡمَعُ وَأَرَىٰ ۝٤٦
47

അത് കൊണ്ട് നിങ്ങളിരുവരും അവന്റെ അടുത്ത് ചെല്ലുകയും ഇങ്ങനെ പറയുകയും ചെയ്യുക: നിശ്ചയമായും ഞങ്ങള്‍ രണ്ടുപേരും നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്. അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ ഞങ്ങളൊന്നിച്ചു വിട്ടയച്ചുതരണം. നീ അവരെ മര്‍ദ്ദിക്കരുത്. (ഈ ദൗത്യത്തിന്ന്) നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. രക്ഷ ഉണ്ടാകുന്നത് സന്മാര്‍ഗം പിന്‍പറ്റിയവര്‍ക്കാണ്.

فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ ۝٤٧
48

സത്യത്തെ കള്ളമാക്കുകയും പിന്തിരിഞ്ഞുപോകുകയും ചെയ്യുന്നവര്‍ക്കാണ് ശിക്ഷലഭിക്കുക എന്ന് ഞങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നു സന്ദേശം ലഭിച്ചിട്ടുണ്ട്.

إِنَّا قَدۡ أُوحِيَ إِلَيۡنَآ أَنَّ ٱلۡعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ۝٤٨
49

(അങ്ങനെ അവന്‍ ഫിര്‍ഔനെ സമീപിച്ചു പ്രബോധനം നടത്തി. അപ്പോള്‍) അവന്‍ ചോദിച്ചു: ഓ മൂസാ, എന്നാല്‍ നിങ്ങളിരുവരുടെയും രക്ഷിതാവ് ആരാണ്?

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ۝٤٩
50

അദ്ദേഹം പറഞ്ഞു: എല്ലാവസ്തുവിന്നും അതിന്റേതായ ആകൃതി(യും പ്രകൃതിയും) നല്‍കുകയും പിന്നീട് അവക്ക് ആവശ്യമായ വഴി കാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്.

قَالَ رَبُّنَا ٱلَّذِيٓ أَعۡطَىٰ كُلَّ شَيۡءٍ خَلۡقَهُۥ ثُمَّ هَدَىٰ ۝٥٠
51

അവന്‍ ചോദിച്ചു: എന്നാല്‍ മുന്‍തലമുറകളുടെ സ്ഥിതി എന്താണ്?

قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ ۝٥١
52

അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ച അറിവ് എന്റെ രക്ഷിതാവിന്റെ പക്കല്‍ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. എന്റെ രക്ഷിതാവ് പിഴച്ചുപോകുകയോ മറന്നുപോകുകയോ ഇല്ല.

قَالَ عِلۡمُهَا عِندَ رَبِّي فِي كِتَٰبٖۖ لَّا يَضِلُّ رَبِّي وَلَا يَنسَى ۝٥٢
53

നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ പോലെയാക്കുകയും അതില്‍ പലവിധ വഴികള്‍ തുറക്കുകയും ആകാശത്തുനിന്നു മഴവര്‍ഷിക്കുകയും ചെയ്തു തന്നവനാണവന്‍. എന്നിട്ട് അതുമൂലം വിവിധ സസ്യങ്ങളില്‍ നിന്നു പല (ജാതി) ഇണകള്‍ നാം ഉല്‍പാദിപ്പിച്ചു.

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ ۝٥٣
54

ഈ ഉല്‍പന്നങ്ങളെ നിങ്ങള്‍ ഭക്ഷിക്കുകയും കന്നുകാലികളെ മേയിക്കുകയും ചെയ്യുക. നിശ്ചയമായും ബുദ്ധിമാന്‍മാര്‍ക്കു ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

كُلُواْ وَٱرۡعَوۡاْ أَنۡعَٰمَكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝٥٤
55

അതില്‍ (ഭൂമിയില്‍) നിന്നു നിങ്ങളെ നാം സൃഷ്ടിച്ചു. അതിലേക്കു തന്നെ നിങ്ങളെ നാം മടക്കും; അതില്‍ നിന്നു തന്നെ മറ്റൊരിക്കല്‍ നിങ്ങളെ നാം പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതാണ്.

۞ مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ ۝٥٥
56

നമ്മുടെ ദൃഷ്ടാന്തങ്ങളെല്ലാം അവന്നു നാം കാണിച്ചുകൊടുക്കുകതന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിക്കുകയും വിസമ്മതിക്കുകയുമാണുണ്ടായത്!

وَلَقَدۡ أَرَيۡنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ۝٥٦
57

അവന്‍ ചോദിച്ചു: ഓ മൂസാ, ജാലവിദ്യകൊണ്ട് ഞങ്ങളെ നാട്ടില്‍ നിന്നു പുറത്താക്കാന്‍ വന്നിരിക്കുകയാണോ നീ?

قَالَ أَجِئۡتَنَا لِتُخۡرِجَنَا مِنۡ أَرۡضِنَا بِسِحۡرِكَ يَٰمُوسَىٰ ۝٥٧
58

എങ്കില്‍ തത്തുല്യമായ ജാലവിദ്യ ഞങ്ങളും നിന്റെ അടുക്കല്‍ കൊണ്ടുവരിക തന്നെ ചെയ്യാം. അതുകൊണ്ട് ഞങ്ങള്‍ക്കും നിനക്കുമിടക്ക് ഒരവധി നിശ്ചയിക്കുക. ഞങ്ങളും നീയും അതു ലംഘിക്കരുത്. (അതു നമുക്കെല്ലാവര്‍ക്കും) തുല്യനിലയില്‍ (സൗകര്യപ്പെട്ട) ഒരു സ്ഥലത്തായിരിക്കണം.

فَلَنَأۡتِيَنَّكَ بِسِحۡرٖ مِّثۡلِهِۦ فَٱجۡعَلۡ بَيۡنَنَا وَبَيۡنَكَ مَوۡعِدٗا لَّا نُخۡلِفُهُۥ نَحۡنُ وَلَآ أَنتَ مَكَانٗا سُوٗى ۝٥٨
59

മൂസാനബി പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉല്‍സവദിവസമാണ്. അന്നു പൂര്‍വാഹ്ന (ഇളയുച്ച) സമയത്തു ജനങ്ങളെ ഒരുമിച്ചു കൂട്ടപ്പെടേണ്ടതാകുന്നു.

قَالَ مَوۡعِدُكُمۡ يَوۡمُ ٱلزِّينَةِ وَأَن يُحۡشَرَ ٱلنَّاسُ ضُحٗى ۝٥٩
60

അങ്ങനെ ഫിര്‍ഔന്‍ പിരിഞ്ഞുപോയി. എന്നിട്ട് തന്റെ കുതന്ത്രങ്ങളെല്ലാം അവന്‍ ശേഖരിച്ചു; അനന്തരം (പരിവാരസമേതം നിശ്ചിത സ്ഥലത്തു) എത്തിച്ചേര്‍ന്നു.

فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ ۝٦٠
61

അവരോട് മൂസാ(അ) പറഞ്ഞു: നിങ്ങള്‍ക്കു മഹാ നാശം! അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ കള്ളം കെട്ടിച്ചുമത്തരുത്. അങ്ങനെ ചെയ്താല്‍ വല്ല ശിക്ഷയും മൂലം നിങ്ങളെയവന്‍ ഉന്മൂലനം ചെയ്യും. കള്ളംകെട്ടിയുണ്ടാക്കിയവര്‍ പരാജയമടഞ്ഞതുതന്നെ.

قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ ۝٦١
62

അപ്പോള്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നാഭിപ്രായത്തിലായി. വളരെ രഹസ്യമായി അവര്‍ ആലോചന നടത്തുകയും ചെയ്തു.

فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ ۝٦٢
63

അവര്‍ പറഞ്ഞു: നിശ്ചയമായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. തങ്ങളുടെ ജാലവിദ്യകൊണ്ട് നാട്ടില്‍ നിന്നു നിങ്ങളെ പുറത്താക്കുവാനും നിങ്ങളുടെ ഉല്‍കൃഷ്ട പാരമ്പര്യം നശിപ്പിക്കുവാനുമാണ് ഇവരുദ്ദേശിക്കുന്നത്.

قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ ۝٦٣
64

അതുകൊണ്ട് നിങ്ങളുടെ തന്ത്രങ്ങളെല്ലാം ഒന്നായി (ചെയ്യാന്‍) തീരുമാനിക്കുക. എന്നിട്ട് ഒരൊറ്റ അണിയായി രംഗത്ത് ചെല്ലുക. (എതിര്‍ കക്ഷിയെ) ആര്‍ പരാജയപ്പെടുത്തിയോ നിശ്ചയമായും അവര്‍ ഇന്നു വിജയിച്ചു.

فَأَجۡمِعُواْ كَيۡدَكُمۡ ثُمَّ ٱئۡتُواْ صَفّٗاۚ وَقَدۡ أَفۡلَحَ ٱلۡيَوۡمَ مَنِ ٱسۡتَعۡلَىٰ ۝٦٤
65

അവര്‍ പറഞ്ഞു: ഓ മൂസാ, ഒന്നുകില്‍ നീ (ആദ്യം) ഇടുക. അല്ലെങ്കില്‍ ആദ്യമിടുന്നതു ഞങ്ങളാകാം.

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ ۝٦٥
66

അദ്ദേഹം പറഞ്ഞു: എന്നാല്‍ നിങ്ങള്‍ ഇടുക. (അങ്ങനെ അവര്‍ ഇട്ടു.) അപ്പോഴതാ അവരുടെ കയറുകളും വടികളും-ജാലവിദ്യ നിമിത്തം-ഓടുക തന്നെ ചെയ്യുന്നുണ്ടെന്നു അദ്ദേഹത്തിനു തോന്നിപ്പോകുന്നു!

قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ ۝٦٦
67

അപ്പോള്‍ മൂസാനബിക്കു മനസ്സില്‍ (കാണികളെ സംബന്ധിച്ചു) ഭയം തോന്നി.

فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ ۝٦٧
68

നാം പറഞ്ഞു: ഭയപ്പെടേണ്ടതില്ല; നിശ്ചയമായും താങ്കള്‍ തന്നെയാണ് വിജയി യാവുക.

قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ ۝٦٨
69

താങ്കളുടെ വലതുകൈയിലുള്ള വടി നിലത്തിടുക. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതെല്ലാം അതു വിഴുങ്ങിക്കൊള്ളും. അവര്‍ ചെയ്തതെല്ലാം ജാലവിദ്യക്കാരുടെ തന്ത്രംമാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെ ചെന്നാലും വിജയിക്കുകയില്ല.

وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ ۝٦٩
70

ഉടനെ ആ ജാലവിദ്യക്കാര്‍ സാഷ്ടാംഗം ചെയ്യുന്നവരായി നിലത്തുവീണു. അവര്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ ഹാറൂന്‍ നബിയുടെയും മൂസാനബിയുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.

فَأُلۡقِيَ ٱلسَّحَرَةُ سُجَّدٗا قَالُوٓاْ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ۝٧٠
71

ഫിര്‍ഔന്‍ ആക്രോഷിച്ചു: ഞാന്‍ അനുമതി നല്‍കുന്നതിന്നുമുമ്പ് നിങ്ങള്‍ മൂസായെ വിശ്വസിച്ചുവോ? അവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ചു തന്ന നേതാവ് തന്നെയാണ്. അത്‌കൊണ്ട് ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്ത നിലയില്‍ മുറിച്ചുകളയുകയും ഈത്തപ്പനത്തടികളില്‍ ക്രൂശിക്കുകയും തന്നെ ചെയ്യും. ഞങ്ങളില്‍ (മൂസായുടെ രക്ഷിതാവും ഞാനും) ആരാണ് അതികഠിനവും ഏറ്റവും നീണ്ടു നില്‍ക്കുന്നതുമായ ശിക്ഷ നല്‍കുക എന്നു നിശ്ചയമായും നിങ്ങള്‍ അറിയുന്നതാണ്.

قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ فِي جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَيُّنَآ أَشَدُّ عَذَابٗا وَأَبۡقَىٰ ۝٧١
72

അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കുവന്നുകിട്ടിയ വ്യക്തമായ തെളിവുകളെയും ഞങ്ങളെ സൃഷ്ടിച്ച അല്ലാഹുവിനെയുംകാള്‍ നിനക്കു ഞങ്ങള്‍ ഒട്ടും മുന്‍ഗണന നല്‍കുന്നതല്ല. അതിനാല്‍ നീ വിധിക്കുന്നതെന്തോ അതു വിധിക്കുക. ഈ ഐഹിക ജീവിതത്തില്‍ മാത്രമാണ് നീ വിധിക്കുക (എന്നു ഞങ്ങള്‍ക്കറിയാം).

قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ ۝٧٢
73

ഞങ്ങളുടെ തെറ്റുകളും നീ നിര്‍ബന്ധിച്ചു ചെയ്യിച്ച ജാലവൃത്തിയും പൊറുത്തുതരുവാനായി ഞങ്ങളുടെ രക്ഷിതാവില്‍ നിശ്ചയമായും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹു ഏറ്റവും ഉത്തമനും എന്നെന്നും ശേഷിക്കുന്നവനുമാണ്.

إِنَّآ ءَامَنَّا بِرَبِّنَا لِيَغۡفِرَ لَنَا خَطَٰيَٰنَا وَمَآ أَكۡرَهۡتَنَا عَلَيۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَيۡرٞ وَأَبۡقَىٰٓ ۝٧٣
74

വല്ലവനും തന്റെ രക്ഷിതാവിങ്കലേക്ക് കുറ്റവാളിയായി ചെന്നാല്‍ അവന്നു നരകം തന്നെയാണ് ലഭിക്കുക, തീര്‍ച്ച. അതില്‍ അവന്‍ മരിക്കുകയില്ല; ജീവിക്കുകയുമില്ല.

إِنَّهُۥ مَن يَأۡتِ رَبَّهُۥ مُجۡرِمٗا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ ۝٧٤
75

വല്ലവനും അവന്റെ രക്ഷിതാവിങ്കല്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ച സത്യവിശ്വാസിയായി ചെന്നിട്ടുണ്ടെങ്കില്‍, അവര്‍ക്കു തന്നെയാണ് ഉന്നതമായ പദവികള്‍.

وَمَن يَأۡتِهِۦ مُؤۡمِنٗا قَدۡ عَمِلَ ٱلصَّٰلِحَٰتِ فَأُوْلَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلۡعُلَىٰ ۝٧٥
76

അതായത് താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വര്‍ഗങ്ങള്‍. അതില്‍ അവര്‍ നിരന്തരവാസികളാണ്. പരിശുദ്ധത നേടിയവര്‍ക്കുള്ള പ്രതിഫലമാണത്.

جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ ۝٧٦
77

എന്റെ അടിമകളെയും കൊണ്ടു താങ്കള്‍ (ഈജിപ്തില്‍ നിന്നു) രാത്രി പോകുക. എന്നിട്ട് ശത്രുക്കള്‍ പിടിക്കുമോ എന്നും വെള്ളത്തില്‍ മുങ്ങിപ്പോകുമോ എന്നും ഭയപ്പെടാത്ത നിലയില്‍ സമുദ്രത്തില്‍ ഉണങ്ങിയ ഒരു വഴി താങ്കള്‍ അവര്‍ക്കു ഏര്‍പ്പെടുത്തികൊടുക്കുക എന്നും മൂസാനബിക്കു നാം വഹ്‌യ് നല്‍കുക തന്നെ ചെയ്തു.

وَلَقَدۡ أَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِي فَٱضۡرِبۡ لَهُمۡ طَرِيقٗا فِي ٱلۡبَحۡرِ يَبَسٗا لَّا تَخَٰفُ دَرَكٗا وَلَا تَخۡشَىٰ ۝٧٧
78

അങ്ങനെ ഫിര്‍ഔന്‍ തന്റെ സൈന്യങ്ങളെയും കൊണ്ട് അവരെ പിന്‍തുടര്‍ന്നു. അന്നേരം സമുദ്രത്തില്‍ നിന്നു, അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു.

فَأَتۡبَعَهُمۡ فِرۡعَوۡنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلۡيَمِّ مَا غَشِيَهُمۡ ۝٧٨
79

ഫിര്‍ഔന്‍ തന്റെ ജനതയെ വഴിതെറ്റിച്ചു. അവന്‍ അവര്‍ക്കു നേര്‍മാര്‍ഗം കാണിച്ചുകൊടുത്തില്ല.

وَأَضَلَّ فِرۡعَوۡنُ قَوۡمَهُۥ وَمَا هَدَىٰ ۝٧٩
80

ഇസ്രാഈല്‍ സന്തതികളേ, നിശ്ചയമായും നിങ്ങളുടെ ശത്രുവില്‍ നിന്നു നിങ്ങളെ നാം രക്ഷപ്പെടുത്തി. സീനാ പര്‍വ്വതത്തിന്റെ വലതുഭാഗം നിങ്ങളോട് നാം വാഗ്ദാനം ചെയ്യുകയും മന്നായും സല്‍വായും നിങ്ങള്‍ക്കു നാം ഇറക്കിത്തരികയും ചെയ്തു.

يَٰبَنِيٓ إِسۡرَٰٓءِيلَ قَدۡ أَنجَيۡنَٰكُم مِّنۡ عَدُوِّكُمۡ وَوَٰعَدۡنَٰكُمۡ جَانِبَ ٱلطُّورِ ٱلۡأَيۡمَنَ وَنَزَّلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰ ۝٨٠
81

(എന്നിട്ട്,) നിങ്ങള്‍ക്കു നാം നല്‍കിയ നല്ല ആഹാരത്തില്‍ നിന്നു ഭക്ഷിച്ചുകൊള്ളുക (എന്നു നാം പറഞ്ഞു:) അതില്‍ നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കരുത്. അങ്ങനെ ചെയ്യുന്ന പക്ഷം എന്റെ കോപം നിങ്ങളുടെ മേല്‍ ഇറങ്ങുന്നതാണ്. എന്റെ കോപം വല്ലവരുടെയും മേല്‍ ഇറങ്ങുന്നതായാല്‍ അവന്‍ (നരകത്തില്‍) ആപതിച്ചതുതന്നെ.

كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ ۝٨١
82

പശ്ചാത്തപിക്കുകയും സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മം അനുവര്‍ത്തിക്കുകയും എന്നിട്ട് അതേ നേര്‍വഴിയില്‍ തുടരുകയും ചെയ്തവര്‍ക്കു നിശ്ചയമായും ഞാന്‍ വളരെ പൊറുക്കുന്നവന്‍ തന്നെയാണ്.

وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ ۝٨٢
83

ഓ മൂസാ, താങ്കള്‍ സ്വജനതയെ വിട്ടു ഇത്ര ധൃതിയില്‍ പോന്നത് എന്താണ്?

۞ وَمَآ أَعۡجَلَكَ عَن قَوۡمِكَ يَٰمُوسَىٰ ۝٨٣
84

അദ്ദേഹം പറഞ്ഞു: അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. രക്ഷിതാവേ, നിന്റെ തൃപ്തി കൂടുതല്‍ ലഭിക്കുവാനാണ് ഞാന്‍ നിന്റെയടുത്തേക്കു ധൃതിപ്പെട്ടുവന്നത്.

قَالَ هُمۡ أُوْلَآءِ عَلَىٰٓ أَثَرِي وَعَجِلۡتُ إِلَيۡكَ رَبِّ لِتَرۡضَىٰ ۝٨٤
85

അല്ലാഹു പറഞ്ഞു: എന്നാല്‍ താങ്കള്‍ പോന്ന ശേഷം താങ്കളുടെ ജനതയെ നാം പരീക്ഷിച്ചിരിക്കയാണ്. സാമിരി അവരെ വഴിതെറ്റിച്ചിരിക്കുന്നു.

قَالَ فَإِنَّا قَدۡ فَتَنَّا قَوۡمَكَ مِنۢ بَعۡدِكَ وَأَضَلَّهُمُ ٱلسَّامِرِيُّ ۝٨٥
86

അങ്ങനെ കുപിതനും വ്യാകുലചിത്തനുമായികൊണ്ട് മൂസാ (അ) തന്റെ ജനതയുടെ അടുത്തേക്കു മടങ്ങിവന്നു. എന്നിട്ടദ്ദേഹം ചോദിച്ചു: എന്റെ ജനങ്ങളേ, രക്ഷിതാവ് നിങ്ങളോട് സത്യമായ ഒരു വാഗ്ദാനം ചെയ്തില്ലേ? (നിങ്ങള്‍ക്കു വേദഗ്രന്ഥം നല്‍കാമെന്ന്). എന്നിട്ട് നിങ്ങള്‍ക്കു കാലദൈര്‍ഘ്യം വന്നുപോയോ? അതല്ല, നിങ്ങളുടെ മേല്‍ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം ഇറങ്ങുമെന്ന് നിങ്ങള്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചിരിക്കയാണ്. എന്നിട്ട് ഞാനുമായുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചു.

فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي ۝٨٦
87

അവര്‍ പറഞ്ഞു: 'സ്വന്തം ഹിതം അനുസരിച്ചു താങ്കളുടെ കരാര്‍ ഞങ്ങള്‍ ലംഘിച്ചതല്ല. പക്ഷെ ഈജിപ്ഷ്യന്‍ ജനതയുടെ ആഭരണങ്ങളില്‍ കുറെ ഭാരങ്ങള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളതു (തീയില്‍) എറിഞ്ഞു. അപ്രകാരം തന്നെ സാമിരിയും (അയാളുടെ പക്കലുള്ളത് തീയില്‍) ഇട്ടു.'

قَالُواْ مَآ أَخۡلَفۡنَا مَوۡعِدَكَ بِمَلۡكِنَا وَلَٰكِنَّا حُمِّلۡنَآ أَوۡزَارٗا مِّن زِينَةِ ٱلۡقَوۡمِ فَقَذَفۡنَٰهَا فَكَذَٰلِكَ أَلۡقَى ٱلسَّامِرِيُّ ۝٨٧
88

എന്നിട്ട് അവന്‍ അവര്‍ക്കൊരു പശുക്കുട്ടിയെ-പശുവിനെപോലെ ശബ്ദിക്കുന്ന ഒരു ദേഹത്തെ-ഉണ്ടാക്കികൊടുത്തു. അന്നേരം അവര്‍ തമ്മില്‍ പറഞ്ഞു: ഇതു നിങ്ങളുടെയും മൂസായുടെയും ഇലാഹാണ്. അദ്ദേഹമിതു മറന്നു (സീനായിലേക്കു) പോയതാണ്.

فَأَخۡرَجَ لَهُمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٞ فَقَالُواْ هَٰذَآ إِلَٰهُكُمۡ وَإِلَٰهُ مُوسَىٰ فَنَسِيَ ۝٨٨
89

എന്നാല്‍ അതു അവരോട് മറുപടി പറയുന്നില്ലെന്നും തങ്ങള്‍ക്കു യാതൊരുവിധ ഉപദ്രവമോ ഉപകാരമോ സ്വായത്തമാക്കുന്നില്ലെന്നും അവര്‍ കാണുന്നില്ലേ?

أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا ۝٨٩
90

ഹാറൂന്‍ നബി അവരോട് (മൂസാ നബി മടങ്ങിവരുന്നതിന്നു) മുമ്പുതന്നെ ഇങ്ങനെ പറഞ്ഞിരുന്നു: എന്റെ ജനങ്ങളേ, ഈ പശുക്കുട്ടിമൂലം നിങ്ങള്‍ പരീക്ഷിക്കപ്പെട്ടിരിക്കുക തന്നെയാണ്. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് കരുണാനിധിയായ അല്ലാഹുവാകുന്നു. അതുകൊണ്ട് എന്നെ നിങ്ങള്‍ പിന്‍പറ്റുകയും എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക.

وَلَقَدۡ قَالَ لَهُمۡ هَٰرُونُ مِن قَبۡلُ يَٰقَوۡمِ إِنَّمَا فُتِنتُم بِهِۦۖ وَإِنَّ رَبَّكُمُ ٱلرَّحۡمَٰنُ فَٱتَّبِعُونِي وَأَطِيعُوٓاْ أَمۡرِي ۝٩٠
91

അവര്‍ പറഞ്ഞു: മൂസാനബി ഞങ്ങളുടെ അടുക്കലേക്കു മടങ്ങിവരുന്നതുവരെ ഞങ്ങള്‍ ഇതിനെ പൂജിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയാകും.

قَالُواْ لَن نَّبۡرَحَ عَلَيۡهِ عَٰكِفِينَ حَتَّىٰ يَرۡجِعَ إِلَيۡنَا مُوسَىٰ ۝٩١
92

മൂസാനബി ചോദിച്ചു: ഓ ഹാറൂന്‍, ഇവര്‍ വഴിപിഴച്ചതായി കണ്ടപ്പോള്‍ എന്നെ പിന്തുരടരുന്നതില്‍ നിന്നു നിങ്ങലെ തടസ്സപ്പെടുത്തിയതെന്തായിരുന്നു?

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذۡ رَأَيۡتَهُمۡ ضَلُّوٓاْ ۝٩٢
93

എന്റെ കല്പസന നിങ്ങള്‍ മനഃപൂര്വംയ ലംഘിച്ചുവോ?

أَلَّا تَتَّبِعَنِۖ أَفَعَصَيۡتَ أَمۡرِي ۝٩٣
94

അദ്ദേഹം പറഞ്ഞു: എന്റെ മാതാവിന്റെ മകനേ, നീ എന്റെ താടിയും തലമുടിയും പിടിക്കരുതേ! ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ നിങ്ങള്‍ ഭിന്നിപ്പുണ്ടാക്കി, എന്റെ വാക്കു ഗൗനിച്ചില്ല എന്നു നീ എന്നെകുറിച്ചു പറയുമെന്നു ഞാന്‍ ഭയപ്പെടുകതന്നെ ചെയ്തു. (അതുകൊണ്ടാണ് ഞാന്‍ ഇവരോട് പരുഷമായി പെരുമാറാതിരുന്നത്.)

قَالَ يَبۡنَؤُمَّ لَا تَأۡخُذۡ بِلِحۡيَتِي وَلَا بِرَأۡسِيٓۖ إِنِّي خَشِيتُ أَن تَقُولَ فَرَّقۡتَ بَيۡنَ بَنِيٓ إِسۡرَٰٓءِيلَ وَلَمۡ تَرۡقُبۡ قَوۡلِي ۝٩٤
95

മൂസാ(അ) ചോദിച്ചു: ഓ സാമിരീ, നിന്റെ കാര്യം എന്താണ്?

قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ ۝٩٥
96

അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കാണാത്ത ചിലതു ഞാന്‍ കണ്ടു. അങ്ങനെ റസൂലിന്റെ ചവിട്ടടയാളത്തില്‍ നിന്നു ഒരു പിടി ഞാന്‍ എടുത്തു. എന്നിട്ട് ഞാനതു ഇടുകയും ചെയ്തു. അപ്രകാരമാണ് എന്റെ മനസ്സ് എനിക്കു ഭംഗിയാക്കി തോന്നിച്ചുതന്നത്.

قَالَ بَصُرۡتُ بِمَا لَمۡ يَبۡصُرُواْ بِهِۦ فَقَبَضۡتُ قَبۡضَةٗ مِّنۡ أَثَرِ ٱلرَّسُولِ فَنَبَذۡتُهَا وَكَذَٰلِكَ سَوَّلَتۡ لِي نَفۡسِي ۝٩٦
97

മൂസാ(അ) പറഞ്ഞു: എന്നാല്‍ (ഞങ്ങള്‍ക്കിടയില്‍നിന്നു) നീ പോകണം. നിശ്ചയമായും ഈ ജീവിതത്തില്‍ 'തൊടരുത്' എന്നു പറയല്‍ നിനക്കുള്ളതാണ്. നിനക്ക് നിര്‍ണ്ണയിക്കപ്പെട്ടൊരു സമയമുണ്ട്. അതു നിനക്കു ലംഘിക്കപ്പെടുകയേയില്ല. നീ പൂജിച്ചുകൊണ്ടിരുന്ന നിന്റെ ആരാധ്യ വസ്തുവെ നീ നോക്ക്, അതു നാം ചുട്ടു കരിച്ചുകളയുകയും എന്നിട്ടതു നാം പൊടിപൊടിയാക്കി കടലില്‍ പാറ്റിക്കളയുകയും ചെയ്യും.

قَالَ فَٱذۡهَبۡ فَإِنَّ لَكَ فِي ٱلۡحَيَوٰةِ أَن تَقُولَ لَا مِسَاسَۖ وَإِنَّ لَكَ مَوۡعِدٗا لَّن تُخۡلَفَهُۥۖ وَٱنظُرۡ إِلَىٰٓ إِلَٰهِكَ ٱلَّذِي ظَلۡتَ عَلَيۡهِ عَاكِفٗاۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِي ٱلۡيَمِّ نَسۡفًا ۝٩٧
98

നിങ്ങളുടെ ഇലാഹ് അല്ലാഹു മാത്രമാണ്. അവനല്ലാതെ ഒരു ഇലാഹുമില്ല തന്നെ. എല്ലാവസ്തുക്കളെക്കുറിച്ചും അവന്റെ അറിവ് വിശാലമാണ്.

إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۚ وَسِعَ كُلَّ شَيۡءٍ عِلۡمٗا ۝٩٨
99

ഇപ്രകാരം, കഴിഞ്ഞ സംഭവങ്ങളില്‍ ചിലതു താങ്കള്‍ക്ക് നാം വിവരിച്ചുതരുന്നു. നമ്മുടെ അടുക്കല്‍ നിന്നുള്ള ബോധനം (ഖുര്‍ആന്‍) താങ്കള്‍ക്കു നാം നല്‍കുകതന്നെ ചെയ്തിട്ടുണ്ട്.

كَذَٰلِكَ نَقُصُّ عَلَيۡكَ مِنۡ أَنۢبَآءِ مَا قَدۡ سَبَقَۚ وَقَدۡ ءَاتَيۡنَٰكَ مِن لَّدُنَّا ذِكۡرٗا ۝٩٩
100

ആരെങ്കിലും അതിനെവിട്ടു പിന്തിരിഞ്ഞു കളഞ്ഞാല്‍ ഖിയാമനാളില്‍ അവന്‍ കുറ്റഭാരം വഹിക്കുകതന്നെ ചെയ്യും.

مَّنۡ أَعۡرَضَ عَنۡهُ فَإِنَّهُۥ يَحۡمِلُ يَوۡمَ ٱلۡقِيَٰمَةِ وِزۡرًا ۝١٠٠
101

അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാണ്. ഖിയാമനാളില്‍ അവര്‍ ചുമക്കേണ്ടഭാരം വളരെ ചീത്ത തന്നെ!

خَٰلِدِينَ فِيهِۖ وَسَآءَ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ حِمۡلٗا ۝١٠١
102

അതായത് സ്വൂറില്‍ ഊതപ്പെടുന്ന നാളില്‍. അന്ന് കുറ്റവാളികളെ നീലക്കണ്ണുള്ളവരായി നാം ഒരുമിച്ചുകൂട്ടും.

يَوۡمَ يُنفَخُ فِي ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٖ زُرۡقٗا ۝١٠٢
103

അവര്‍ തമ്മതമ്മില്‍ പതുക്കെ പറയും: നിങ്ങള്‍ (ഇഹലോകത്തു) പത്തു ദിവസമല്ലാതെ താമസിച്ചിട്ടില്ല.

يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرٗا ۝١٠٣
104

അവര്‍ പറയുന്നതിനെക്കുറിച്ചു നമുക്ക് നല്ലവണ്ണം അറിയാം. അവരില്‍ ഏറ്റവും നല്ല അഭിപ്രായക്കാരന്‍ പറയുന്ന സന്ദര്‍ഭം-ഒരു ദിവസമല്ലാതെ നിങ്ങള്‍ താമസിച്ചിട്ടില്ല.

نَّحۡنُ أَعۡلَمُ بِمَا يَقُولُونَ إِذۡ يَقُولُ أَمۡثَلُهُمۡ طَرِيقَةً إِن لَّبِثۡتُمۡ إِلَّا يَوۡمٗا ۝١٠٤
105

(നബിയേ,) പര്‍വ്വതങ്ങളെക്കുറിച്ചു അവര്‍ താങ്കളോട് ചോദിക്കുന്നതാണ്. ഉടനെ പറയുക: 'എന്റെ രക്ഷിതാവ് അവ പൊടിപൊടിയാക്കി കാറ്റില്‍ പാറ്റിക്കളയുന്നതാണ്.'

وَيَسۡـَٔلُونَكَ عَنِ ٱلۡجِبَالِ فَقُلۡ يَنسِفُهَا رَبِّي نَسۡفٗا ۝١٠٥
106

എന്നിട്ട് അവന്‍ അതിനെ (ഭൂമിയെ) സമനിരപ്പായ മൈതാനമായിവിടും.'

فَيَذَرُهَا قَاعٗا صَفۡصَفٗا ۝١٠٦
107

അതില്‍ താഴ്ചയോ ഉയര്‍ച്ചയോ നീ കാണുകയില്ല.'

لَّا تَرَىٰ فِيهَا عِوَجٗا وَلَآ أَمۡتٗا ۝١٠٧
108

ആ നാളില്‍ അവര്‍ (ജനങ്ങള്‍) വിളിക്കുന്നവനെ പിന്തുടരുന്നതാണ്. അതിന്നു യാതൊരു വക്രതയും (ആരും കാണിക്കുകയേ) ഇല്ല. ശബ്ദങ്ങളെല്ലാം കരുണാനിധിയായ അല്ലാഹുവിന്നു കീഴടങ്ങുന്നതാണ്. തന്നിമിത്തം നേരിയ ശബ്ദമല്ലാതെ നീ കേള്‍ക്കുന്നതല്ല.

يَوۡمَئِذٖ يَتَّبِعُونَ ٱلدَّاعِيَ لَا عِوَجَ لَهُۥۖ وَخَشَعَتِ ٱلۡأَصۡوَاتُ لِلرَّحۡمَٰنِ فَلَا تَسۡمَعُ إِلَّا هَمۡسٗا ۝١٠٨
109

കരുണാനിധിയായ അല്ലാഹു അനുവാദം നല്‍കുകയും സംസാരം അവന്‍ തൃപ്തിപ്പെടുകയും ചെയ്തവരുടേതല്ലാത്ത ശുപാര്‍ശകള്‍ അന്നു പ്രയോജനം ചെയ്യുകയില്ല.

يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا ۝١٠٩
110

ജനങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അല്ലാഹു അറിയുന്നു. അതിനെസ്സംബന്ധിച്ചു അവര്‍ പൂര്‍ണ്ണമായി അറിയുന്നില്ല.

يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يُحِيطُونَ بِهِۦ عِلۡمٗا ۝١١٠
111

ജീവിച്ചിരിക്കുന്നവനും സര്‍വ്വനിയന്താവുമായ അല്ലാഹുവിന്നു എല്ലാ മനുഷ്യരും (അന്നു) കീഴൊതുങ്ങും; അക്രമത്തിന്റെ ഭാരം ചുമന്നുവന്നവന്‍ ഇച്ഛാഭംഗപ്പെട്ടതുതന്നെ.

۞ وَعَنَتِ ٱلۡوُجُوهُ لِلۡحَيِّ ٱلۡقَيُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمٗا ۝١١١
112

ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതു അനുഷ്ഠിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അക്രമത്തെയോ അവകാശ നഷ്ടത്തെയോ ഭയപ്പെടേണ്ടതില്ല.

وَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا يَخَافُ ظُلۡمٗا وَلَا هَضۡمٗا ۝١١٢
113

അപ്രകാരം, അറബിഭാഷയില്‍ ഉള്ള ഖുര്‍ആനായി നാമത് അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ താക്കീതുകളെ വിവിധ രൂപങ്ങളില്‍ നാം ആവര്‍ത്തിച്ചിട്ടുണ്ട്; അവര്‍ സൂക്ഷിക്കുവാന്‍ വേണ്ടി, അല്ലെങ്കില്‍ അതവര്‍ക്കു ഒരു ബോധം ഉളവാക്കുവാന്‍ വേണ്ടി.

وَكَذَٰلِكَ أَنزَلۡنَٰهُ قُرۡءَانًا عَرَبِيّٗا وَصَرَّفۡنَا فِيهِ مِنَ ٱلۡوَعِيدِ لَعَلَّهُمۡ يَتَّقُونَ أَوۡ يُحۡدِثُ لَهُمۡ ذِكۡرٗا ۝١١٣
114

യഥാര്‍ത്ഥ രാജാവായ അല്ലാഹു സമുന്നതനാണ്. (ഓ നബീ,) ഖുര്‍ആന്‍ ഓതുവാന്‍-അതിന്റെ ബോധനം പൂര്‍ണ്ണമായി നിര്‍വ്വഹിക്കപ്പെടുന്നതിന്നുമുമ്പ്-താങ്കള്‍ ധൃതിപ്പെടരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്നു താങ്കള്‍ പ്രാര്‍ത്ഥിച്ചുകൊള്ളുക.

فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ وَلَا تَعۡجَلۡ بِٱلۡقُرۡءَانِ مِن قَبۡلِ أَن يُقۡضَىٰٓ إِلَيۡكَ وَحۡيُهُۥۖ وَقُل رَّبِّ زِدۡنِي عِلۡمٗا ۝١١٤
115

ആദമിന്നു നാം മുമ്പ് നിര്‍ദ്ദേശം നല്‍കുകതന്നെ ചെയ്തിരുന്നു. എന്നിട്ടദ്ദേഹം ഉപേക്ഷിച്ചു. ഒരു ദൃഢനിശ്ചയം അദ്ദേഹത്തിന്നു നാം കണ്ടില്ല.

وَلَقَدۡ عَهِدۡنَآ إِلَىٰٓ ءَادَمَ مِن قَبۡلُ فَنَسِيَ وَلَمۡ نَجِدۡ لَهُۥ عَزۡمٗا ۝١١٥
116

ആദമിന്നു സുജൂദ് ചെയ്യുക എന്ന് മലക്കുകളോട് നാം കല്‍പ്പിച്ച സന്ദര്‍ഭം (ഓര്‍ക്കുക). അപ്പോള്‍ അവരെല്ലാം സുജൂദ് ചെയ്തു. ഇബ്‌ലീസ് ഒഴികെ. അവന്‍ നിരസിക്കയാണുണ്ടായത്.

وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ ۝١١٦
117

അപ്പോള്‍ നാം പറഞ്ഞു: ഓ ആദം, നിശ്ചയമായും ഇവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ ഈ സ്വര്‍ഗത്തില്‍ നിന്നു നിങ്ങള്‍ രണ്ടാളെയും ഇവന്‍ പുറം തള്ളാതിരിക്കട്ടെ. അങ്ങനെ വരുന്ന പക്ഷം നീ വിഷമത്തിലാകും.

فَقُلۡنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوّٞ لَّكَ وَلِزَوۡجِكَ فَلَا يُخۡرِجَنَّكُمَا مِنَ ٱلۡجَنَّةِ فَتَشۡقَىٰٓ ۝١١٧
118

നീ ഇവിടെ വിശന്നിരിക്കേണ്ടതോ നഗ്നരായിരിക്കേണ്ടതോ ഇല്ല;

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعۡرَىٰ ۝١١٨
119

ദാഹിച്ചിരിക്കുകയോ വെയില്‍ കൊള്ളുകയോ ചെയ്യേണ്ടതുമില്ലതന്നെ.

وَأَنَّكَ لَا تَظۡمَؤُاْ فِيهَا وَلَا تَضۡحَىٰ ۝١١٩
120

അങ്ങനെ പിശാച് അദ്ദേഹത്തിന്നു ദുര്‍ബോധനം നല്‍കി. അവന്‍ ചോദിച്ചു: ഓ ആദം, നിരന്തര വാസത്തിന്നുള്ള വൃക്ഷത്തെയും ഒരിക്കലും നശിച്ചുപോകാത്ത രാജത്വത്തെയും ഞാന്‍ നിനക്കു അറിയിച്ചുതരട്ടെയോ?

فَوَسۡوَسَ إِلَيۡهِ ٱلشَّيۡطَٰنُ قَالَ يَٰٓـَٔادَمُ هَلۡ أَدُلُّكَ عَلَىٰ شَجَرَةِ ٱلۡخُلۡدِ وَمُلۡكٖ لَّا يَبۡلَىٰ ۝١٢٠
121

അങ്ങനെ അവര്‍ രണ്ടുപേരും അതില്‍നിന്നു ഭക്ഷിച്ചു. അപ്പോള്‍ അവര്‍ക്കു സ്വന്തം ഗുഹ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ഉടനെ സ്വര്‍ഗത്തിലെ ഇലകളില്‍ ചിലതെടുത്തു അവര്‍ തങ്ങളുടെമേല്‍ ഒട്ടിക്കുവാന്‍ തുടങ്ങി. ആദം തന്റെ രക്ഷിതാവി(ന്റെ നിര്‍ദ്ദേശത്തി)ന്നു എതിര്‍ പ്രവര്‍ത്തിക്കുകയും അങ്ങനെ നിരാശപ്പെടുകയും ചെയ്തു.

فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ۝١٢١
122

പിന്നീട് തന്റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹത്തിന്നു പശ്ചാത്താപം സ്വീകരിക്കുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെ യ്തു.

ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ ۝١٢٢
123

അല്ലാഹു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ (സ്വര്‍ഗത്തില്‍) നിന്നു ഇറങ്ങിപ്പോകുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്. എന്നാല്‍ എന്റെ പക്കല്‍ നിന്നു നിങ്ങള്‍ക്ക് വല്ല മാര്‍ഗദര്‍ശനവും വന്നുകിട്ടുന്നതായാല്‍, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ (ഇഹലോകത്തു) വഴിതെറ്റുന്നതോ (പരലോകത്തു) വിഷമിക്കുന്നതോ അല്ല.

قَالَ ٱهۡبِطَا مِنۡهَا جَمِيعَۢاۖ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ ۝١٢٣
124

വല്ലവനും എന്റെ മാര്‍ഗദര്‍ശനം അവഗണിച്ചാല്‍ നിശ്ചയമായും ഇടുങ്ങിയ ജീവിതമാണ് അവന്നു അനുഭവപ്പെടുക. പുനരുത്ഥാന ദിവസം അവനെ നാം ഒരുമിച്ചുകൂട്ടുക അന്ധനായ നിലക്കാണ്.

وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ ۝١٢٤
125

അവന്‍ ചോദിക്കും: എന്റെ രക്ഷിതാവേ, എന്തിനാണ് എന്നെ നീ അന്ധനായി ഇവിടെ ഒരുമിച്ചുകൂട്ടിയത്? ഞാന്‍ (മുമ്പ്) ശരിക്കു കാഴ്ചയുള്ളവനായിരുന്നല്ലോ.

قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا ۝١٢٥
126

അല്ലാഹു പറയും: അങ്ങനെതന്നെയാണ് കാര്യം. (പക്ഷെ) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിനക്കു വന്നു കിട്ടിയപ്പോള്‍ അതു നീ വിസ്മരിച്ചുകളഞ്ഞു. അതു (നീ തള്ളിക്കളഞ്ഞ) പോലെ ഇന്നു നിന്നെയും (ശിക്ഷയിലേക്ക് തള്ളി) വിസ്മരിക്കപ്പെടുന്നതാണ്.

قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ ۝١٢٦
127

ധിക്കാരത്തില്‍ അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അങ്ങനെയാണ് നാം പ്രതിഫലം നല്‍കുക. പരലോകശിക്ഷ അതികഠിനവും ഏറ്റവും ശേഷിച്ചുനില്‍ക്കുന്നതും തന്നെയാണ്.

وَكَذَٰلِكَ نَجۡزِي مَنۡ أَسۡرَفَ وَلَمۡ يُؤۡمِنۢ بِـَٔايَٰتِ رَبِّهِۦۚ وَلَعَذَابُ ٱلۡأٓخِرَةِ أَشَدُّ وَأَبۡقَىٰٓ ۝١٢٧
128

ഇവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്! അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവരിതാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു-ഇക്കാര്യം ഇവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നില്ലേ? നിശ്ചയമായും അതില്‍ ബുദ്ധിമാന്‍മാര്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.

أَفَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝١٢٨
129

താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നു മുമ്പ് നടന്ന ഒരു വിധിയും നിശ്ചിത അവധിയും ഉണ്ടായിരുന്നില്ലെങ്കില്‍ ആ ശിക്ഷ (ഉടനെ) വരികതന്നെ ചെയ്യുമായിരുന്നു.

وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَكَانَ لِزَامٗا وَأَجَلٞ مُّسَمّٗى ۝١٢٩
130

അതിനാല്‍ അവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിക്കുകയും സൂര്യോദയത്തിന്നും സൂര്യാസ്തമനത്തിന്നും മുമ്പ് താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രി സമയങ്ങളിലും പകലിന്റെ ഭാഗങ്ങളിലും അവന്റെ പവിത്രതയെ വാഴ്ത്തുക. എന്നാല്‍ താങ്കള്‍ക്കു സംതൃപ്തി കൈവന്നേക്കും.

فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ ۝١٣٠
131

അവരില്‍ പലര്‍ക്കും നാം ഐഹിക ജീവിതത്തിന്റെ മോടി നല്‍കിയതിലേക്ക് താങ്കള്‍ കണ്ണുയര്‍ത്തിനോക്കരുത്. കാരണം അവരെ അതില്‍ നാം പരീക്ഷിക്കുവാനാണ് അതു നല്‍കിയത്. താങ്കളുടെ രക്ഷിതാവിന്റെ ദാനം ഉത്തമവും അധികം ശേഷിക്കുന്നതുമാണ്.

وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ ۝١٣١
132

താങ്കളുടെ കുടുംബത്തോട് നമസ്‌കരിക്കാന്‍ കല്‍പിക്കുകയും അതില്‍ വരുന്ന വിഷമങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക. നാം താങ്കളോട് ആഹാരം ആവശ്യപ്പെടുന്നില്ല. താങ്കള്‍ക്കു നാം ആഹാരം നല്‍കുകയാണ് ചെയ്യുന്നത്. അവസാനവിജയം ഭയഭക്തി(യുള്ളവര്‍)ക്കാകുന്നു.

وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ ۝١٣٢
133

അദ്ദേഹം (നബി) എന്തുകൊണ്ട് തന്റെ രക്ഷിതാവിങ്കല്‍ നിന്നു ഒരു അമാനുഷിക ദൃഷ്ടാന്തം ഞങ്ങള്‍ക്കു കൊണ്ടുവന്നുതരുന്നില്ല എന്ന് അവര്‍ ചോദിക്കുന്നു! പൂര്‍വ്വവേദഗ്രന്ഥങ്ങളിലുള്ള വ്യക്തമായ തെളിവ് അവര്‍ക്കു വന്നുകിട്ടിയിട്ടില്ലേ?

وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ ۝١٣٣
134

അദ്ദേഹം (മുഹമ്മദ് നബി) വരുന്നതിന്നുമുമ്പായി വല്ല ശിക്ഷയും കൊണ്ട് അവരെ നാം നശിപ്പിച്ചിരുന്നുവെങ്കില്‍ അവരിങ്ങനെ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുക്കലേക്കു ഒരു ദൂതനെ അയച്ചില്ല? എന്നാല്‍ ഞങ്ങള്‍ നിന്ദ്യരും അപമാനിതരുമാകുന്നതിന്നു മുമ്പ് തന്നെ നിന്റെ ലക്ഷ്യങ്ങളെ ഞങ്ങള്‍ പിന്‍പറ്റി നടക്കുമായിരുന്നല്ലോ.

وَلَوۡ أَنَّآ أَهۡلَكۡنَٰهُم بِعَذَابٖ مِّن قَبۡلِهِۦ لَقَالُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ مِن قَبۡلِ أَن نَّذِلَّ وَنَخۡزَىٰ ۝١٣٤
135

താങ്കള്‍ പറയുക: നാമെല്ലാവരും (ഭാവിയില്‍ എന്തുണ്ടാകുമെന്നു) പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുക. നേരായ മാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്നവര്‍ ആര്, സന്മാര്‍ഗം പ്രാപിച്ചവന്‍ ആര് എന്നൊക്കെ അപ്പോള്‍ നിങ്ങള്‍ക്കറിയാം.

قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ ۝١٣٥