Monday, 12 October 2026 Hijri: — 02:26:54 pm
MalayalamQuran.in
Quran translation reader

അൽ ഫലഖ് الفلق Al-Falaq

Surah 113 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ ഫലഖ് (Al-Falaq), ഖുർആൻ അധ്യായം 113 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Falaq with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(നബിയേ,) പറയുക: പ്രഭാതത്തിന്റെ റബ്ബില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു;

قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ۝١
2

അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തില്‍ നിന്ന്.

مِن شَرِّ مَا خَلَقَ ۝٢
3

രാത്രിയുടെ ഉപദ്രവത്തില്‍ നിന്നും; അത് ഇരുട്ട് മുറ്റിയതാകുമ്പോള്‍.

وَمِن شَرِّ غَاسِقٍ إِذَا وَقَبَ ۝٣
4

കെട്ടുകളില്‍ ഊതുന്നവരുടെ ഉപദ്രവത്തില്‍ നിന്നും

وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ ۝٤
5

അസൂയക്കാരന്‍ അസൂയ കാണിക്കുമ്പോള്‍ അവന്റെ ഉപദ്രവത്തില്‍ നിന്നും (ഞാന്‍ അഭയം പ്രാപിക്കുന്നു).

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ۝٥