Sunday, 11 October 2026 Hijri: — 08:26:56 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ഫത്ഹ് الفتح Al-Fath

Surah 48 മദനിയ്യ • مدنية • Madaniyah 29 ആയത്തുകൾ • 29 Ayahs

സൂറത്ത് അൽ ഫത്ഹ് (Al-Fath), ഖുർആൻ അധ്യായം 48 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 29 ആയത്തുകൾ വായിക്കുക. Read Surah Al-Fath with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(നബിയേ,) നിശ്ചയമായും താങ്കള്‍ക്ക് നാം സ്പഷ്ടമായ ഒരു വിജയം കൈവരുത്തിത്തന്നിരിക്കുന്നു.

إِنَّا فَتَحۡنَا لَكَ فَتۡحٗا مُّبِينٗا ۝١
2

താങ്കളുടെ തെറ്റുകളില്‍ നിന്ന് മുന്‍കഴിഞ്ഞതും പിന്നീടുണ്ടാകുന്നതും അല്ലാഹു താങ്കള്‍ക്ക് പൊറുത്തുതരുവാനും തന്റെ അനുഗ്രഹം താങ്കള്‍ക്കവന്‍ പരിപൂര്‍ണ്ണമാക്കുവാനും നേര്‍മാര്‍ഗത്തില്‍ താങ്കളെ നയിക്കുവാനും വേണ്ടി.

لِّيَغۡفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعۡمَتَهُۥ عَلَيۡكَ وَيَهۡدِيَكَ صِرَٰطٗا مُّسۡتَقِيمٗا ۝٢
3

അന്തസ്സുറ്റ ഒരു സഹായം അല്ലാഹു താങ്കള്‍ക്ക് നല്‍കുവാനും (വേണ്ടി).

وَيَنصُرَكَ ٱللَّهُ نَصۡرًا عَزِيزًا ۝٣
4

സത്യവിശ്വാസികളുടെ വിശ്വാസത്തോടുകൂടി (വീണ്ടും) വിശ്വാസം വര്‍ധിക്കുവാനായി അവരുടെ ഹൃദയങ്ങളില്‍ സമാധാനം ഇറക്കിക്കൊടുത്തവനത്രെ അവന്‍. അല്ലാഹുവിന് ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍ ഉണ്ട്. അല്ലാഹു സര്‍വജ്ഞനും അഗാധജ്ഞനുമാകുന്നു.

هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ۝٤
5

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളില്‍-അവരതില്‍ നിരന്തരവാസികളായുംകൊണ്ട്-അവന്‍ പ്രവേശിപ്പിക്കുവാന്‍ വേണ്ടിയും അവരുടെ തിന്മകളെ അവര്‍ക്ക് മാപ്പ് ചെയ്തുകൊടുക്കുവാന്‍ വേണ്ടിയുമാണ് (അത്). അത് അല്ലാഹുവിങ്കല്‍ മഹത്തായ ഭാഗ്യമാകുന്നു.

لِّيُدۡخِلَ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا وَيُكَفِّرَ عَنۡهُمۡ سَيِّـَٔاتِهِمۡۚ وَكَانَ ذَٰلِكَ عِندَ ٱللَّهِ فَوۡزًا عَظِيمٗا ۝٥
6

അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവ വിശ്വാസികളെയും ബഹുദൈവ വിശ്വാസിനികളെയും അവന്‍ ശിക്ഷിക്കുവാന്‍ വേണ്ടി (കൂടിയാണത്). അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ മേല്‍ കോപിക്കുകയും അവരെ ശപിക്കുകയും അവര്‍ക്ക് നരകം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.

وَيُعَذِّبَ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۖ وَغَضِبَ ٱللَّهُ عَلَيۡهِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَۖ وَسَآءَتۡ مَصِيرٗا ۝٦
7

ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍ അല്ലാഹുവിനുണ്ട്. അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.

وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا ۝٧
8

(നബിയേ,) നിശ്ചയമായും താങ്കളെ ഒരു സാക്ഷിയും സന്തോഷവാര്‍ത്താവാഹകനും താക്കീത് നല്‍കുന്ന ആളുമായി നാം അയച്ചിരിക്കുന്നു;

إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ۝٨
9

നിങ്ങള്‍ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുവാനും അവനെ സഹായിക്കുകയും വന്ദിക്കുകയും ചെയ്യുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന് തസ്ബീഹ് ചൊല്ലുവാനും വേണ്ടി.

لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ وَتُسَبِّحُوهُ بُكۡرَةٗ وَأَصِيلًا ۝٩
10

നിശ്ചയമായും താങ്കളോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവിനോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹു അവരുടെ പ്രതിജ്ഞ നല്ലവണ്ണം കാണുന്നവനാണ്. അതിനാല്‍ വല്ലവനും ആ പ്രതിജ്ഞ ലംഘിച്ചാല്‍ അവന്‍ തനിക്കെതിരായി തന്നെയാണത് ലംഘിക്കുന്നത്. അല്ലാഹുവുമായി ഉടമ്പടി ചെയ്തതിനെ ആര്‍ നിറവേറ്റിയോ അവന് മഹത്തായ പ്രതിഫലം അവന്‍ കൊടുക്കുന്നതാണ്.

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا ۝١٠
11

ഗ്രാമീണ അറബികളില്‍ നിന്ന് പിന്നാക്കം നിന്നവര്‍ താങ്കളോട് പിന്നീട് പറയും: 'ഞങ്ങളുടെ സ്വത്തുക്കളും കുടുംബങ്ങളും ഞങ്ങളെ ജോലിത്തിരക്കിലാക്കിയതാണ്; അതിനാല്‍ ഞങ്ങള്‍ക്കു വേണ്ടി താങ്കള്‍ പൊറുക്കലിനെ തേടണം.' ഹൃദയങ്ങളില്‍ ഇല്ലാത്ത കാര്യം തങ്ങളുടെ നാവുകള്‍ കൊണ്ടവര്‍ പറയുകയാണ്. താങ്കള്‍ പറയുക: എന്നാല്‍, അല്ലാഹു നിങ്ങളില്‍ വല്ല തിന്മയും ഉദ്ദേശിക്കുകയോ അവന്‍ നിങ്ങള്‍ക്ക് വല്ല നന്മയും ഉദ്ദേശിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് വല്ലതും തടയുവാന്‍ കഴിവുള്ളവന്‍ ആരാണ്? മാത്രമല്ല, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٰلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَاۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢاۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا ۝١١
12

അതിനും പുറമെ, റസൂലും സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് നിങ്ങള്‍ ധരിച്ചു. അത് നിങ്ങളുടെ ഹൃദയങ്ങളില്‍ ഭംഗിയാ(യി തോന്നി)ക്കപ്പെടുകയും നിങ്ങള്‍ തെറ്റായ ധാരണ ധരിക്കുകയും ചെയ്തു. നിങ്ങള്‍ നാശമടയുന്ന ഒരു ജനതയാകുന്നു.

بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا ۝١٢
13

അല്ലാഹുവിലും അവന്റെ റസൂലിലും ആര്‍ വിശ്വസിക്കുന്നില്ലയോ ആ സത്യനിഷേധികള്‍ക്ക് നിശ്ചയമായും ജ്വലിക്കുന്ന അഗ്നി നാം ഒരുക്കി വെച്ചിരിക്കുന്നു.

وَمَن لَّمۡ يُؤۡمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعۡتَدۡنَا لِلۡكَٰفِرِينَ سَعِيرٗا ۝١٣
14

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുക്കുന്നു. ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ۝١٤
15

നിങ്ങള്‍ ഗനീമത്ത് സ്വത്തുക്കളിലേക്ക്-അവ എടുക്കുവാനായി-പോകുന്ന സമയം ആ പിന്നാക്കം നിന്നവര്‍ പറഞ്ഞേക്കും: 'നിങ്ങള്‍ ഞങ്ങളെ വിട്ടേക്കുക. (ഞങ്ങളെ തടയരുത്.) ഞങ്ങള്‍ നിങ്ങളെ അനുഗമിക്കട്ടെ.' അല്ലാഹുവിന്റെ വാക്യത്തെ മാറ്റുവാന്‍ അവരുദ്ദേശിക്കുകയാണ്. താങ്കള്‍ പറയുക: 'നിങ്ങള്‍ ഞങ്ങളെ അനുഗമിക്കുകയില്ല (അഥവാ അനുഗമിക്കാവതല്ല) തന്നെ. അല്ലാഹു മുമ്പുതന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട്.' അപ്പോള്‍ അവര്‍ പറഞ്ഞേക്കും: 'പക്ഷേ, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ്.' അല്ല, അവര്‍ അല്‍പം മാത്രമേ കാര്യങ്ങള്‍ ഗ്രഹിക്കുന്നുള്ളൂ.

سَيَقُولُ ٱلۡمُخَلَّفُونَ إِذَا ٱنطَلَقۡتُمۡ إِلَىٰ مَغَانِمَ لِتَأۡخُذُوهَا ذَرُونَا نَتَّبِعۡكُمۡۖ يُرِيدُونَ أَن يُبَدِّلُواْ كَلَٰمَ ٱللَّهِۚ قُل لَّن تَتَّبِعُونَا كَذَٰلِكُمۡ قَالَ ٱللَّهُ مِن قَبۡلُۖ فَسَيَقُولُونَ بَلۡ تَحۡسُدُونَنَاۚ بَلۡ كَانُواْ لَا يَفۡقَهُونَ إِلَّا قَلِيلٗا ۝١٥
16

ഗ്രാമീണ അറബികളില്‍ നിന്ന് പിന്നാക്കം നിന്നവരോട് താങ്കള്‍ പറയുക: ശക്തിയായ സമരശേഷിയുള്ള ഒരു ജനതയുമായി നേരിടുവാന്‍ പിന്നീട് നിങ്ങള്‍ ക്ഷണിക്കപ്പെടും. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യണം; അല്ലെങ്കില്‍ അവര്‍ കീഴൊതുങ്ങണം. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങള്‍ക്ക് നല്ല പ്രതിഫലം നല്‍കും. നിങ്ങള്‍ മുമ്പ് പിന്തിരിഞ്ഞതുപോലെ പിന്തിരിയുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ നല്‍കുന്നതാണ്.

قُل لِّلۡمُخَلَّفِينَ مِنَ ٱلۡأَعۡرَابِ سَتُدۡعَوۡنَ إِلَىٰ قَوۡمٍ أُوْلِي بَأۡسٖ شَدِيدٖ تُقَٰتِلُونَهُمۡ أَوۡ يُسۡلِمُونَۖ فَإِن تُطِيعُواْ يُؤۡتِكُمُ ٱللَّهُ أَجۡرًا حَسَنٗاۖ وَإِن تَتَوَلَّوۡاْ كَمَا تَوَلَّيۡتُم مِّن قَبۡلُ يُعَذِّبۡكُمۡ عَذَابًا أَلِيمٗا ۝١٦
17

അന്ധന്റെയും മുടന്തന്റെയും രോഗിയുടെയും മേല്‍ കുറ്റമില്ല. അല്ലാഹുവിനും അവന്റെ റസൂലിനും ആരെങ്കിലും വഴിപ്പെട്ടാല്‍ അവനെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അല്ലാഹു പ്രവേശിപ്പിക്കും. വല്ലവനും പിന്തിരിഞ്ഞാല്‍ അവന് വേദനാജനകമായ ശിക്ഷ അവന്‍ നല്‍കുകയും ചെയ്യും.

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ يُدۡخِلۡهُ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَمَن يَتَوَلَّ يُعَذِّبۡهُ عَذَابًا أَلِيمٗا ۝١٧
18

ആ വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ച് താങ്കളോട് ഉടമ്പടി ചെയ്യുമ്പോള്‍, ആ സത്യവിശ്വാസികളെക്കുറിച്ച് നിശ്ചയമായും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ട്. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അവര്‍ക്കവന്‍ മനഃസമാധാനം ഇറക്കിക്കൊടുക്കുകയും ആസന്നമായ ഒരു വിജയം പ്രതിഫലം കൊടുക്കുകയും ചെയ്തു.

۞ لَّقَدۡ رَضِيَ ٱللَّهُ عَنِ ٱلۡمُؤۡمِنِينَ إِذۡ يُبَايِعُونَكَ تَحۡتَ ٱلشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمۡ فَأَنزَلَ ٱلسَّكِينَةَ عَلَيۡهِمۡ وَأَثَٰبَهُمۡ فَتۡحٗا قَرِيبٗا ۝١٨
19

(കൂടാതെ) അവര്‍ പിടിച്ചെടുക്കുന്ന വളരെ ഗനീമത്തുകളും (അവന്‍ അവര്‍ക്ക് നല്‍കി). അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു.

وَمَغَانِمَ كَثِيرَةٗ يَأۡخُذُونَهَاۗ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ۝١٩
20

നിങ്ങള്‍ (ഭാവിയില്‍) പിടിച്ചെടുക്കുന്ന ധാരാളം ഗനീമത്തുകള്‍ അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അങ്ങനെ ഇത് നിങ്ങള്‍ക്ക് അവന്‍ വേഗം കൈവരുത്തി തന്നതാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന്‍ തടയുകയും ചെയ്തു. (നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും) സത്യവിശ്വാസികള്‍ക്ക് ഇതൊരു ദൃഷ്ടാന്തമായിരിക്കുവാനും നിങ്ങളെ നേരായ മാര്‍ഗത്തില്‍ നയിക്കുവാനും കൂടി ആകുന്നു (ഇതെല്ലാം).

وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةٗ تَأۡخُذُونَهَا فَعَجَّلَ لَكُمۡ هَٰذِهِۦ وَكَفَّ أَيۡدِيَ ٱلنَّاسِ عَنكُمۡ وَلِتَكُونَ ءَايَةٗ لِّلۡمُؤۡمِنِينَ وَيَهۡدِيَكُمۡ صِرَٰطٗا مُّسۡتَقِيمٗا ۝٢٠
21

മറ്റു ചില നേട്ടങ്ങളുമുണ്ട്. അവ നേടാന്‍ നിങ്ങള്‍ക്ക് (ഇതുവരെ) കഴിവുണ്ടായിട്ടില്ല. അല്ലാഹു അവയെ വലയം ചെയ്തിട്ടുണ്ട്. അല്ലാഹു സര്‍വശക്തനാകുന്നു.

وَأُخۡرَىٰ لَمۡ تَقۡدِرُواْ عَلَيۡهَا قَدۡ أَحَاطَ ٱللَّهُ بِهَاۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٗا ۝٢١
22

ആ സത്യനിഷേധികള്‍ നിങ്ങളുമായി യുദ്ധം ചെയ്തിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞോടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയും ഒരു സഹായിയെയും അവന്‍ കണ്ടെത്തിക്കുമായിരുന്നില്ല.

وَلَوۡ قَٰتَلَكُمُ ٱلَّذِينَ كَفَرُواْ لَوَلَّوُاْ ٱلۡأَدۡبَٰرَ ثُمَّ لَا يَجِدُونَ وَلِيّٗا وَلَا نَصِيرٗا ۝٢٢
23

മുമ്പു മുതലേ നടന്നുവന്നിട്ടുള്ള അല്ലാഹുവിന്റെ നടപടി സമ്പ്രദായം (ആണിത്). അല്ലാഹുവിന്റെ നടപടി സമ്പ്രദായത്തിന് യാതൊരു മാറ്റവും നീ കാണുകയില്ല.

سُنَّةَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ مِن قَبۡلُۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبۡدِيلٗا ۝٢٣
24

നിങ്ങള്‍ക്കവരുടെ മേല്‍ വിജയം നല്‍കിയ ശേഷം മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകളെ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകളെ അവരില്‍ നിന്നും തടുത്തു നിറുത്തിയവനാണ് അല്ലാഹു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം കാണുന്നവനാണ്.

وَهُوَ ٱلَّذِي كَفَّ أَيۡدِيَهُمۡ عَنكُمۡ وَأَيۡدِيَكُمۡ عَنۡهُم بِبَطۡنِ مَكَّةَ مِنۢ بَعۡدِ أَنۡ أَظۡفَرَكُمۡ عَلَيۡهِمۡۚ وَكَانَ ٱللَّهُ بِمَا تَعۡمَلُونَ بَصِيرًا ۝٢٤
25

സത്യത്തെ നിഷേധിക്കുകയും മസ്ജിദുല്‍ ഹറാമില്‍ (ആദരണീയ പള്ളിയില്‍) നിന്ന് നിങ്ങളെ തടയുകയും ചെയ്തവരാണവര്‍. ബലിമൃഗങ്ങള്‍ അവയുടെ നിശ്ചിത സ്ഥാനത്ത് എത്തിച്ചേരുന്നതിന് മുടക്കം ചെയ്യപ്പെട്ട നിലയില്‍ അതിനെയും (അവര്‍ തടഞ്ഞു). നിങ്ങളുടെ അറിവില്‍ പെടാത്ത സത്യവിശ്വാസികളായ ചില പുരുഷന്മാരും സത്യവിശ്വാസിനികളായ ചില സ്ത്രീകളും ഇല്ലായിരുന്നുവെങ്കില്‍ അതായത് അവരെ നിങ്ങള്‍ (അറിയാതെ) ചവിട്ടി (അപകടപ്പെടുത്തി)യേക്കുകയും അങ്ങനെ അറിയാത്ത നിലയില്‍ നിങ്ങള്‍ക്ക് അവര്‍ മൂലം വല്ല ദോഷം തട്ടുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (നാം യുദ്ധം തടയുമായിരുന്നില്ല). അല്ലാഹു ഉദ്ദേശിച്ചവരെ അവന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുവാന്‍ വേണ്ടിയാണ് (അവന്‍ യുദ്ധം തടഞ്ഞത്). വേര്‍തിരിഞ്ഞു നിന്നിരുന്നുവെങ്കില്‍ അവരിലുള്ള സത്യനിഷേധികള്‍ക്ക് വേദനാജനകമായ ശിക്ഷ നാം നല്‍കുമായിരുന്നു.

هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا ۝٢٥
26

ആ സത്യനിഷേധികള്‍ അവരുടെ ഹൃദയങ്ങളില്‍ ദുരഭിമാനം-അജ്ഞാന കാലത്തിന്റെ ദുരഭിമാനം-വെച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍! അങ്ങനെ തന്റെ റസൂലിന്റെ മേലും സത്യവിശ്വാസികളുടെ മേലും അല്ലാഹു സമാധാനം ഇറക്കിക്കൊടുക്കുകയും സൂക്ഷ്മതയുടെ വാക്യം അവര്‍ക്ക് തെരഞ്ഞെടുത്തുകൊടുക്കുകയും ചെയ്തു. അവരതിന് കൂടുതല്‍ അര്‍ഹതയുള്ളവരും അതിന്റെ ആള്‍ക്കാരുമായിരുന്നുതാനും. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും ഏറ്റവും അറിയുന്നവനാകുന്നു.

إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا ۝٢٦
27

അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിര്‍ഭയരായും കൊണ്ട് മസ്ജിദുല്‍ ഹറാമില്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രവേശിക്കുമെന്ന സ്വപ്നത്തെ തന്റെ റസൂലിന് അല്ലാഹു സാക്ഷാല്‍ക്കരിച്ചുകൊടുക്കുകതന്നെ ചെയ്തു. നിങ്ങള്‍ (ആരെയും) ഭയപ്പെടാത്ത നിലയില്‍ തലമുടി കളയിക്കുന്നവരും വെട്ടിക്കുന്നവരുമായിത്തീരുന്ന അവസ്ഥയില്‍. എന്നാല്‍, നിങ്ങള്‍ക്കജ്ഞാതമായ ചില കാര്യങ്ങള്‍ അല്ലാഹുവിനറിവുണ്ടായിരുന്നു. അങ്ങനെ അതിനുമുമ്പ് ഒരു ആസന്നവിജയം (നിങ്ങള്‍ക്ക്) അവന്‍ കൈവരുത്തിത്തന്നു.

لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٰلِكَ فَتۡحٗا قَرِيبًا ۝٢٧
28

സന്മാര്‍ഗത്തോടെയും സത്യമതത്തോടെയും തന്റെദൂതനെ അയച്ചവന്‍ അവനാണ്, എല്ലാ മതങ്ങളെക്കാളും അതിനെ വിജയിപ്പിക്കുവാന്‍ വേണ്ടി. അതിന് സാക്ഷിയായി അല്ലാഹു തന്നെ മതി.

هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦۚ وَكَفَىٰ بِٱللَّهِ شَهِيدٗا ۝٢٨
29

മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതരാണ്. നബിയോടൊന്നിച്ചുള്ളവരാകട്ടെ സത്യനിഷേധികളുടെ മേല്‍ കഠിനന്മാരാണ്. അവര്‍ക്കിടയില്‍ ദയാശീലരുമാണ്. റുകൂഉം സുജൂദും ചെയ്യുന്നവരായി (നിസ്‌കരിക്കുന്നവരായി) അവരെ നിനക്ക് കാണാം. അവര്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലവും പ്രീതിയും തേടുന്നു. സുജൂദിന്റെ ഫലമായി സിദ്ധിച്ച അവരുടെ അടയാളം (പ്രത്യേകത) അവരുടെ മുഖങ്ങളിലുണ്ട്. തൗറാത്തില്‍ (വര്‍ണ്ണിച്ച) അവരുടെ ഉപമ അതാകുന്നു. ഇന്‍ജീലില്‍ അവരുടെ ഉപമ ഒരു കൃഷി പോലെയാണ്. അതിന്റെ കൂമ്പ് (സൂചിമുള) അത് പുറത്തേക്ക് കൊണ്ടുവന്നു. എന്നിട്ടതിനെ (ചിനച്ച്) ശക്തിപ്പെടുത്തി. അങ്ങനെ അത് തടിച്ച് കനംകൂടി. എന്നിട്ട് കൃഷിക്കാരെ ആശ്ചര്യപ്പെടുത്തുമാറ് അതിന്റെ തണ്ടുകളില്‍ അത് ശരിപ്പെട്ടുനിന്നു. സത്യനിഷേധികള്‍ക്ക് അവര്‍ മൂലം കോപം ജനിപ്പിക്കുവാനായിട്ടാണ് (അവരെ ഇങ്ങനെ ഉപമിച്ചത്). സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും കൈക്കൊണ്ട അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.

مُّحَمَّدٞ رَّسُولُ ٱللَّهِۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلۡكُفَّارِ رُحَمَآءُ بَيۡنَهُمۡۖ تَرَىٰهُمۡ رُكَّعٗا سُجَّدٗا يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗاۖ سِيمَاهُمۡ فِي وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِۚ ذَٰلِكَ مَثَلُهُمۡ فِي ٱلتَّوۡرَىٰةِۚ وَمَثَلُهُمۡ فِي ٱلۡإِنجِيلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ يُعۡجِبُ ٱلزُّرَّاعَ لِيَغِيظَ بِهِمُ ٱلۡكُفَّارَۗ وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ مِنۡهُم مَّغۡفِرَةٗ وَأَجۡرًا عَظِيمَۢا ۝٢٩