Sunday, 11 October 2026 Hijri: — 07:34:51 pm
MalayalamQuran.in
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ — Asianet News Malayalam മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല — Asianet News Malayalam തന്റേത് കസ്റ്റഡി ആയിരുന്നില്ല, തട്ടിക്കൊണ്ടുപോകൽ, ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, രൂക്ഷവിമർശനവുമായി ധ്രുവ് റാഠി — Asianet News Malayalam
Quran translation reader

അൽ ഹുജുറാത്ത് الحجرات Al-Hujurat

Surah 49 മദനിയ്യ • مدنية • Madaniyah 18 ആയത്തുകൾ • 18 Ayahs

സൂറത്ത് അൽ ഹുജുറാത്ത് (Al-Hujurat), ഖുർആൻ അധ്യായം 49 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 18 ആയത്തുകൾ വായിക്കുക. Read Surah Al-Hujurat with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പില്‍ മുന്‍കടന്ന് (ഒന്നും) പ്രവര്‍ത്തിക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും സര്‍വജ്ഞനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ۝١
2

സത്യവിശ്വാസികളേ, നബിയുടെ ശബ്ദത്തേക്കാള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തരുത്. നിങ്ങളില്‍ ചിലര്‍ ചിലരോട് ഉച്ചത്തില്‍ സംസാരിക്കുന്നതുപോലെ നബിയോട് ഉച്ചത്തില്‍ സംസാരിക്കുകയുമരുത്. നിങ്ങള്‍ അറിയാതെതന്നെ നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമായിപ്പോയേക്കുമെന്നതുകൊണ്ടത്രെ (ഇത് നിരോധിച്ചത്).

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ ۝٢
3

നിശ്ചയമായും അല്ലാഹുവിന്റെ റസൂലിനടുത്തുവെച്ച് തങ്ങളുടെ ശബ്ദങ്ങളെ താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളെ തഖ്‌വാ (ഭയഭക്തി)യിലേക്ക് അല്ലാഹു വിശാലമാക്കിക്കൊടുത്തിരിക്കുന്നു. അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ ۝٣
4

(നബിയേ,) നിശ്ചയമായും അറകളുടെ പുറത്തുനിന്ന് താങ്കളെ വിളിക്കുന്നവരില്‍ അധികമാളുകളും (കാര്യം) ഗ്രഹിക്കുന്നില്ല.

إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلۡحُجُرَٰتِ أَكۡثَرُهُمۡ لَا يَعۡقِلُونَ ۝٤
5

താങ്കള്‍ അവരുടെ അടുത്തേക്ക് പുറപ്പെട്ടുചെല്ലുന്നതുവരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതവര്‍ക്ക് ഉത്തമമാകുമായിരുന്നു. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ۝٥
6

സത്യവിശ്വാസികളേ, ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെയടുത്ത് ഒരു വാര്‍ത്തയുംകൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തിവെക്കുകയും അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കുവാനാണ് (ഇങ്ങനെ കല്‍പിക്കുന്നത്).

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقُۢ بِنَبَإٖ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمَۢا بِجَهَٰلَةٖ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ ۝٦
7

അല്ലാഹുവിന്റെ റസൂല്‍ നിങ്ങളില്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അവിടന്ന് നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചുപോകുമായിരുന്നു. പക്ഷേ, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങള്‍ക്ക് ഇഷ്ടകരമാക്കിത്തരികയും നിങ്ങളുടെ ഹൃദയങ്ങളില്‍ അതിനെ അലംകൃതമാക്കുകയും ചെയ്തിരിക്കുകയാണ്. സത്യനിഷേധവും ദുര്‍നടപ്പും അനുസരണക്കേടും അവന്‍ നിങ്ങള്‍ക്ക് വെറുപ്പാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. അവര്‍ തന്നെയാണ് സന്മാര്‍ഗികള്‍;

وَٱعۡلَمُوٓاْ أَنَّ فِيكُمۡ رَسُولَ ٱللَّهِۚ لَوۡ يُطِيعُكُمۡ فِي كَثِيرٖ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَٰكِنَّ ٱللَّهَ حَبَّبَ إِلَيۡكُمُ ٱلۡإِيمَٰنَ وَزَيَّنَهُۥ فِي قُلُوبِكُمۡ وَكَرَّهَ إِلَيۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡيَانَۚ أُوْلَٰٓئِكَ هُمُ ٱلرَّٰشِدُونَ ۝٧
8

അല്ലാഹുവിങ്കല്‍ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമായിക്കൊണ്ടാണ് (ഈ ഗുണം അവര്‍ക്ക് ലഭിച്ചത്). അല്ലാഹു സര്‍വജ്ഞനും അഗാധജ്ഞനുമാകുന്നു.

فَضۡلٗا مِّنَ ٱللَّهِ وَنِعۡمَةٗۚ وَٱللَّهُ عَلِيمٌ حَكِيمٞ ۝٨
9

സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മതമ്മില്‍ സമരത്തിലായാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുക. എന്നിട്ട്, അവയില്‍ ഒന്ന് മറ്റേതിന്റെമേല്‍ അതിക്രമം പ്രവര്‍ത്തിച്ചാല്‍ അതിക്രമം പ്രവര്‍ത്തിച്ചവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങള്‍ അവരോട് പൊരുതുക. അങ്ങനെ അത് മടങ്ങിയാല്‍ അവര്‍ക്കിടയില്‍ നീതിയനുസരിച്ച് യോജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതിപൂര്‍വം പെരുമാറുകയും ചെയ്യുക. നിശ്ചയമായും നീതി പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതാകുന്നു.

وَإِن طَآئِفَتَانِ مِنَ ٱلۡمُؤۡمِنِينَ ٱقۡتَتَلُواْ فَأَصۡلِحُواْ بَيۡنَهُمَاۖ فَإِنۢ بَغَتۡ إِحۡدَىٰهُمَا عَلَى ٱلۡأُخۡرَىٰ فَقَٰتِلُواْ ٱلَّتِي تَبۡغِي حَتَّىٰ تَفِيٓءَ إِلَىٰٓ أَمۡرِ ٱللَّهِۚ فَإِن فَآءَتۡ فَأَصۡلِحُواْ بَيۡنَهُمَا بِٱلۡعَدۡلِ وَأَقۡسِطُوٓاْۖ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ ۝٩
10

സത്യവിശ്വാസികള്‍ സഹോദരങ്ങള്‍ തന്നെയാണ്. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ കരുണ ചെയ്യപ്പെടുവാന്‍ വേണ്ടി.

إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةٞ فَأَصۡلِحُواْ بَيۡنَ أَخَوَيۡكُمۡۚ وَٱتَّقُواْ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ ۝١٠
11

സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെപ്പറ്റി പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരാണെന്നുവരാം. ചില സ്ത്രീകള്‍ മറ്റു സ്ത്രീകളെപ്പറ്റിയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) അവരെക്കാള്‍ നല്ലവരാണെന്നുവരാം. നിങ്ങള്‍ നിങ്ങളെത്തന്നെ (തമ്മതമ്മില്‍) കുത്തുവാക്കുകള്‍ പറയരുത്. ചീത്തപ്പേരുകള്‍ കൊണ്ട് നിങ്ങള്‍ തമ്മതമ്മില്‍ വിളിക്കുകയുമരുത്. ആ പേര് ഉപയോഗിക്കല്‍ വളരെ ചീത്തതന്നെ. സത്യവിശ്വാസത്തിനുശേഷം ദുഷ്ടത (കൈക്കൊള്ളല്‍ ആക്ഷേപാര്‍ഹമാണ്). വല്ലവരും പശ്ചാത്തപിക്കുന്നില്ലെങ്കില്‍ അവര്‍ അക്രമികള്‍ തന്നെയാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ۝١١
12

സത്യവിശ്വാസികളേ, ഊഹങ്ങളില്‍ മിക്കതും നിങ്ങള്‍ വര്‍ജ്ജിക്കുക. (കാരണം,) നിശ്ചയമായും ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്. നിങ്ങള്‍ ചാരവൃത്തി നടത്തുകയോ ചിലര്‍ ചിലരെ ദൂഷണം പറയുകയോ അരുത്. തന്റെ സഹോദരന്‍ മരിച്ച സ്ഥിതിയില്‍ അവന്റെ മാംസം തിന്നുന്നത് നിങ്ങളില്‍ ഒരാള്‍ ഇഷ്ടപ്പെടുമോ? എന്നാല്‍, അത് നിങ്ങള്‍ വെറുക്കുന്നു. നിശ്ചയമായും അല്ലാഹു ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും പരമകാരുണികനുമാകുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ ۝١٢
13

ജനങ്ങളേ, നിശ്ചയമായും ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം അറിഞ്ഞ് പരിചയപ്പെടുവാനായി നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും നിങ്ങളില്‍ നിന്ന് അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ്. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനും തന്നെയാകുന്നു.

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقۡنَٰكُم مِّن ذَكَرٖ وَأُنثَىٰ وَجَعَلۡنَٰكُمۡ شُعُوبٗا وَقَبَآئِلَ لِتَعَارَفُوٓاْۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٞ ۝١٣
14

ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്ന് ഗ്രാമവാസികളായ അറബികള്‍ പറയുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. പക്ഷേ, ഞങ്ങള്‍ അനുസരിച്ചു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങളുടെ ഹൃദയങ്ങളില്‍ സത്യവിശ്വാസം ഇതുവരെ കടന്നിട്ടില്ല. നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നപക്ഷം നിങ്ങളുടെ കര്‍മങ്ങളില്‍ നിന്ന് ഒന്നും അവന്‍ കുറച്ചുകളയുന്നതല്ല. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.

۞ قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ۝١٤
15

അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് ഒട്ടും സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ദേഹങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം നടത്തുകയും ചെയ്യുന്നതാരോ അവര്‍ തന്നെയാണ് (യഥാര്‍ഥ) സത്യവിശ്വാസികള്‍. സത്യസന്ധന്മാരും അവര്‍ തന്നെയാണ്.

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ۝١٥
16

(നബിയേ,) പറയുക: നിങ്ങളുടെ മത(വിശ്വാസ)ത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവിനെ അറിയിക്കയാണോ? അല്ലാഹുവാകട്ടെ, ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നു. എല്ലാ കാര്യത്തെപ്പറ്റിയും സൂക്ഷ്മജ്ഞനാണ് അല്ലാഹു.

قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ۝١٦
17

അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചത് താങ്കളോട് ചെയ്ത ഒരു ഔദാര്യമായി എടുത്തുകാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ചത് എന്നോട് ചെയ്ത ഒരു ഔദാര്യമായി നിങ്ങള്‍ എടുത്തുകാണിക്കരുത്. പക്ഷേ, നിങ്ങള്‍ യാഥാര്‍ഥ്യം പറയുന്നവരാണെങ്കില്‍, സത്യവിശ്വാസത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകവഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാട്ടുകയാണ് ചെയ്തിരിക്കുന്നത്.

يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ ۝١٧
18

നിശ്ചയമായും അല്ലാഹു ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങള്‍ അറിയുന്നുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി അല്ലാഹു നല്ലവണ്ണം കണ്ടറിയുന്നവനാണ്.

إِنَّ ٱللَّهَ يَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ بَصِيرُۢ بِمَا تَعۡمَلُونَ ۝١٨